Contents

Displaying 21331-21340 of 24998 results.
Content: 21737
Category: 1
Sub Category:
Heading: ക്രൈസ്തവരോട് മാപ്പ് ചോദിച്ചും സഹായം വാഗ്ദാനം ചെയ്തും പാക്കിസ്ഥാനിലെ ഇസ്ലാമിക നേതൃത്വം
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ജരൻവാലയിൽ മതനിന്ദാ ആരോപണത്തിന്റെ പേരിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും, ഭവനങ്ങൾക്കും നേരെ തീവ്ര ഇസ്ലാമികവാദികളിൽ നിന്നും അടുത്തിടെ നടന്ന ആക്രമണത്തില്‍ രാജ്യത്തെ ഇസ്ലാമിക നേതൃത്വം സ്വീകരിച്ച നിലപാട് ശ്രദ്ധേയമാകുന്നു. ക്രൈസ്തവരോട് മാപ്പ് ചോദിച്ചും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സഹായം വാഗ്ദാനം ചെയ്തും പാക്കിസ്ഥാനിലെ ഇസ്ലാമിക നേതൃത്വം വേറിട്ട നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് പാക്ക് മുസ്ലിം മതനേതൃത്വത്തിന്റെ മാറുന്ന ചിന്താഗതിയുടെ നേർസാക്ഷ്യമായി മാറിയിരിക്കുകയാണ്. ചില ഇസ്ലാമിക നേതാക്കൾ അക്രമത്തിന് ഇരയായ ക്രൈസ്തരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം മുമ്പോട്ട് കൊണ്ടുപോകാനായി സ്കോളർഷിപ്പുകൾ വരെ വാഗ്ദാനം ചെയ്തു. ലാഹോർ ആർച്ച് ബിഷപ്പായ സെബാസ്റ്റ്യൻ ഷായാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. സൗഹൃദത്തിന്റെയും, മതാന്തര സംവാദങ്ങളുടെയും ഫലമായി കുറച്ച് വർഷങ്ങൾക്കു മുമ്പ് വരെ ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങളായി മുസ്ലിം നേതാക്കളോടൊപ്പമാണ് ആർച്ച് ബിഷപ്പ് അക്രമണം നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്. അവരില്‍ സുന്നികളും ഷിയാകളും, വ്യത്യസ്ത ഇസ്ലാമിക ചിന്താധാരകളിൽ നിന്നുള്ളവരായിരുന്നു. അക്രമ സംഭവങ്ങളെ മതം ഉപയോഗിച്ച് നീതീകരിക്കരുതെന്നു ജരൻവാലയിൽ എത്തിയ ഇസ്ലാമിക നേതാക്കൾ പറഞ്ഞു. തന്റെ ഒപ്പം സന്ദര്‍ശനം നടത്തിയ ഓൾ പാക്കിസ്ഥാൻ ഉലമ കൗൺസിലിന്റെ അധ്യക്ഷൻ താഹിർ മെഹമൂദ് അവിടെവച്ച് കരഞ്ഞതായി ആർച്ച് ബിഷപ്പ് ഷാ വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ എല്ലാ മുസ്ലീങ്ങൾക്കും വേണ്ടി അദ്ദേഹം ക്രൈസ്തവരോട് മാപ്പും പറഞ്ഞു. രാഷ്ട്രീയ തലത്തിൽ വലിയ സ്വാധീനമുള്ള സംഘടനയാണ് ഓൾ പാക്കിസ്ഥാൻ ഉലമ കൗൺസിൽ. ''നിങ്ങളുടെ കുട്ടികൾ ഞങ്ങളുടെയും കുട്ടികളാണ്, അവരുടെ കാര്യത്തെ പറ്റി ഓർത്ത് വിഷമിക്കേണ്ട, അവരെ ഞങ്ങൾ നോക്കും'' എന്ന് മുസ്ലിം മത നേതാക്കൾ ക്രൈസ്തവ വിശ്വാസികളായ അമ്മമാരോട് പറഞ്ഞത് തന്നെ സ്പർശിച്ചുവെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. സർക്കാരിനോടൊപ്പം, തകർക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങൾ പുനർനിർമ്മിക്കാനുള്ള സഹായം നൽകാനും മുസ്ലിം മത നേതാക്കൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ജമാഅത്തിന്റെ അഫിലിയേറ്റഡ് സംഘടന സോഷ്യൽ വെൽഫെയർ ഏജൻസിയായ അൽ-ഖിദ്മത്ത് ഫൗണ്ടേഷൻ തകർന്ന ക്രിസ്ത്യൻ ഭവനങ്ങൾ പുനർനിർമിക്കാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം പാകിസ്ഥാൻ എല്ലാ പൗരന്മാർക്കും ഉള്ളതാണ് എന്ന സന്ദേശവുമായി സെപ്റ്റംബർ മാസം ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ദേശീയ കൺവെൻഷൻ നടത്തുമെന്ന് രാജ്യത്തെ ഇസ്ലാമിക്ക് പാർട്ടി ജെഐ പ്രഖ്യാപനം നടത്തി. Tag: Solidarity and attention of Muslim leaders asking for forgiveness from the Christians of Jaranwala: the fruits of interreligious dialogue , Jaranwala christian attack malayalam, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-27-14:39:12.jpg
Keywords: പാക്കി
Content: 21738
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് സിറിൽ വാസിലിനോട് മാപ്പപേക്ഷിച്ചും സഭയോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമ്മേളനം
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഐക്യദാർഢ്യ സ്നേഹ സംഗമം എറണാകുളം ടൗൺഹാളിൽ നടത്തി. മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ ചിലർ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്ത തെറ്റുകൾക്കെതിരേ മാപ്പപേക്ഷിച്ചും പരിശുദ്ധ പിതാവിനോടും സീറോമലബാർ സഭയോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് സമ്മേളനം നടത്തിയത്. മാർപാപ്പയോടുള്ള ആദരസൂചകമായി പേപ്പൽ പതാക വീശി വിശ്വാസികൾ ഐക്യപ്രതിജ്ഞയെടുത്തു. സമ്മേളനം തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക് ഉദ്ഘാടനം ചെയ്തു. എറണാകുളം ബസിലിക്ക വികാരി ഫാ. ആന്റണി പൂതവേലി അധ്യക്ഷത വഹിച്ചു. ഫാ.ജോൺ തോട്ടുപുറം, ചെറിയാൻ കവലക്കൽ, കുര്യൻ അത്തിക്കളം, അഡ്വ. തോമസ് തളനാനി, എം.ടി. ജോസ്, സീലിയ ആന്റണി, എൽ. ഔസേഫ് , റെജി ഇളമത, ജൈനമ്മ ജോസ്, ജോമോൻ ആരക്കുഴ, സേവ്യർ മാടവന, ജോസഫ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-08-28-09:55:44.jpg
Keywords: അങ്കമാ
Content: 21739
Category: 18
Sub Category:
Heading: മോൺ. മാത്യു നെല്ലിക്കുന്നേലിനു ഇടുക്കിയിലും മരിയാപുരം പള്ളിയിലും സ്വീകരണം
Content: ചെറുതോണി: ഗോരഖ്പുർ രൂപത മെത്രാനായി നിയമിതനായ മോൺ. മാത്യു നെല്ലിക്കുന്നേലിനു സ്വന്തം രൂപതയായ ഇടുക്കിയിലും മരിയാപുരം പള്ളിയിലും സ്വന്തം ഭവനത്തിലും സ്നേഹോഷ്മള സ്വീകരണം. ഇടുക്കി മരിയാപുരം സ്വദേശിയും ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കു ന്നേലിന്റെ ജ്യേഷ്ഠസഹോദരനുമായ മോൺ. മാത്യു നെല്ലിക്കുന്നേലിനെ ശ നിയാഴ്ചയാണ് സീറോ മലബാർ സഭയുടെ ഗോരഖ്പുർ രൂപതയുടെ മൂന്നാമ ത് ബിഷപ്പായി സഭാ സിനഡ് തെരഞ്ഞെടുത്തത്. ഇന്നലെ ഇടുക്കി രൂപത ആസ്ഥാനത്തു മോൺ. മാത്യു നെല്ലിക്കുന്നേൽ സന്ദ ർശനം നടത്തി. രൂപത കാര്യാലയത്തിലെ ചാപ്പലിൽ എത്തി പ്രാർഥിച്ച ശേഷം ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിനും മറ്റു വൈദികർക്കുമൊപ്പം സ്വന്തം ഇടവകയായ മരിയാപുരത്തേക്കു തിരിച്ചു. നിയുക്ത മെത്രാനെ സ്വീകരിക്കാനായി സഭാ ആസ്ഥാനത്ത് ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്, വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ.ഡോ. ജോർജ് തകടിയേൽ തുടങ്ങി നിരവധി വൈദികരും എത്തിയിരുന്നു. ഇടവക പള്ളിയിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, യുഡിഎഫ് കൺവീനർ ജോയി വെട്ടിക്കുഴി, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ, ഇടവകാംഗങ്ങൾ എ ന്നിവരും എത്തിയിരുന്നു. തുടർന്നു സ്വന്തം ഭവനത്തിൽ എത്തിയ നിയുക്ത ബിഷപ്പിനെ മാതാവ് മേരി യും സഹോദരങ്ങളും ചേർന്നു സ്വീകരിച്ചു. കുറച്ചു സമയം വീട്ടിൽ ചെലവഴി ച്ച ശേഷം അദ്ദേഹം മടങ്ങി.
Image: /content_image/India/India-2023-08-28-10:46:24.jpg
Keywords: ഇടുക്കി
Content: 21740
Category: 1
Sub Category:
Heading: നൈജീരിയയിൽ ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയ വൈദികനും സെമിനാരി വിദ്യാർത്ഥിക്കും മോചനം
Content: അബൂജ: നൈജീരിയയിൽ നിന്നും ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയ മാലി സ്വദേശിയായ കത്തോലിക്ക വൈദികൻ പോൾ സനോഗയും, ടാന്‍സാനിയൻ വംശജനായ സെമിനാരി വിദ്യാർത്ഥി ഡൊമിനിക് മെറികിയോറിയും മോചിതനായി. മൂന്നാഴ്ചകൾക്ക് മുമ്പ് തട്ടിക്കൊണ്ടു പോകപ്പെട്ട സൊസൈറ്റി ഓഫ് മിഷ്ണറീസ് ഓഫ് ആഫ്രിക്ക സമൂഹത്തിലെ അംഗങ്ങളായ ഇരുവരെയും ഓഗസ്റ്റ് 23നാണ് മോചിപ്പിച്ചത്. നൈജീരിയയിലെ മിന്യാ രൂപതയിലാണ് ഇരുവരും സേവനം ചെയ്തിരുന്നത്. മിഷ്ണറീസ് ഓഫ് ആഫ്രിക്കയുടെ ഘാന-നൈജീരിയ മേഖലയുടെ പ്രോവിൻഷ്യൽ സുപ്പീരിയർ പദവി വഹിക്കുന്ന ഫാ. ഡെന്നിസ് ഡാഷോങ് പാമാണ് മോചനം സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. മനസ്സിന് ആഘാതം ഏൽക്കുന്ന അവസ്ഥയിലൂടെ കഴിഞ്ഞ മൂന്ന് ആഴ്ചക്കാലം തട്ടിക്കൊണ്ടു പോയവരുടെ ഇടയിൽ കഴിയേണ്ടി വന്നുവെങ്കിലും ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ മോചനത്തിനുവേണ്ടി പ്രാർത്ഥിച്ചവർക്ക് ഫാ. ഡെന്നിസ് നന്ദിയും രേഖപ്പെടുത്തി. വൈദികന്റെയും, സെമിനാരി വിദ്യാർത്ഥിയുടെയും മോചനത്തിൽ മിഷ്ണറീസ് ഓഫ് ആഫ്രിക്കയുടെ സുപ്പീരിയർ ജനറൽ പദവി വഹിക്കുന്ന ഫാ. സ്റ്റാൻ ലുബുങ്കോ സന്തോഷം രേഖപ്പെടുത്തി. ഇത്തരം ഒരു ദുരനുഭവം ഉണ്ടായെങ്കിലും തങ്ങളുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. തടവിൽ കഴിയുന്ന ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഫാ. സ്റ്റാൻ ലുബുങ്കോ അഭ്യർത്ഥന നടത്തി. പ്രത്യേകിച്ച് മാലിയിൽ നിന്നും 2022 നവംബർ മാസം തട്ടിക്കൊണ്ടുപോയ ഫാ. ഹാൻസ് ജോവാക്കിമിനെ അദ്ദേഹം സ്മരിച്ചു. ഫാ. പോളിനെ തട്ടിക്കൊണ്ടു പോയ വാർത്ത വന്നതിന് പിന്നാലെ മാലിയിലെ സിക്കാസോ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോബർട്ട് സിസെ അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
Image: /content_image/News/News-2023-08-28-11:08:45.jpg
Keywords: നൈജീ
Content: 21741
Category: 1
Sub Category:
Heading: ബ്രസീലിയന്‍ കര്‍ദ്ദിനാള്‍ ജെറാൾഡോ മജെല്ല ദിവംഗതനായി
Content: സാവോ സാൽവഡോർ: ബ്രസീലിലെ സാവോ സാൽവഡോർ ഡാ ബാഹിയ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ജെറാൾഡോ മജെല്ല ആഗ്നെലോ ദിവംഗതനായി. ശനിയാഴ്ച രാവിലെയാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 1991-1999 കാലയളവില്‍ വത്തിക്കാനിൽ ദിവ്യാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള കോൺഗ്രിഗേഷന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് കർദ്ദിനാൾ ജെറാൾഡോ. 1999-ൽ സാവോ സാൽവഡോർ ഡാ ബഹിയ അതിരൂപതയുടെ ആർച്ച് ബിഷപ്പായി ആഗ്നെലോ തിരഞ്ഞെടുക്കപ്പെട്ടു, 2001-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 2005-ലെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ തിരഞ്ഞെടുത്ത കോൺക്ലേവിൽ പങ്കെടുത്ത കർദ്ദിനാൾ ഇലക്‌ടർമാരിൽ ഒരാളായിരുന്നു കർദ്ദിനാൾ ജെറാൾഡോ ആഗ്നെലോ. മാര്‍പാപ്പയായി ബെനഡിക്ട് പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറെ ആഹ്ളാദം പ്രകടിപ്പിച്ച വ്യക്തി കൂടിയായിരിന്നു അദ്ദേഹം. അതേസമയം കർദ്ദിനാൾ ജെറാൾഡോയുടെ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗങ്ങളുടെ എണ്ണം 221 ആയി. ഇതില്‍ 120 പേര്‍ക്ക് അടുത്ത കോണ്‍ക്ലേവില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. 1978–1982 കാലയളവില്‍ ടോളിഡോ ബിഷപ്പായും ലോൻഡ്രിന ആർച്ച് ബിഷപ്പായും (1982-1991) ലാറ്റിനമേരിക്കൻ എപ്പിസ്കോപ്പൽ കൗൺസിലിന്റെ രണ്ടാമത്തെ വൈസ് പ്രസിഡന്റ് (1999-2003), ബ്രസീലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ലോണ്ട്രിന കത്തീഡ്രലിൽ കര്‍ദ്ദിനാളിന്റെ ആത്മശാന്തിക്കായി തുടര്‍ച്ചയായ ബലിയര്‍പ്പണം നടന്നുക്കൊണ്ടിരിക്കുകയാണ്.
Image: /content_image/News/News-2023-08-28-12:57:47.jpg
Keywords: ബ്രസീ
Content: 21742
Category: 1
Sub Category:
Heading: പാപ്പയും ഹംഗറി പ്രസിഡന്‍റും കൂടിക്കാഴ്ച നടത്തി; ക്രിസ്തീയ മൂല്യങ്ങളെയും പീഡിത ക്രൈസ്തവരെയും കുറിച്ചും ചര്‍ച്ച
Content: വത്തിക്കാന്‍ സിറ്റി; പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന ഹംഗറിയുടെ പ്രസിഡന്റ് കാറ്റലിൻ നോവാക്കിനെ വത്തിക്കാനില്‍ സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ. വെള്ളിയാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കുടുംബ മൂല്യങ്ങൾ, മതസ്വാതന്ത്ര്യം, യുക്രൈന്‍ യുദ്ധം എന്നി വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു. കുടുംബവും ക്രിസ്‌തീയ മൂല്യങ്ങളും, പീഡിത ക്രൈസ്തവര്‍ എന്നീ വിഷയങ്ങളും 45 മിനിറ്റ് കൂടിക്കാഴ്ചയിൽ പ്രമേയമായി. മൂന്ന് കുട്ടികളുടെ അമ്മയായ നാല്‍പ്പത്തിയഞ്ചുകാരിയായ നോവാക്ക് 2022 മെയ് മുതലാണ് ഹംഗറിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് അവർ. കുടുംബ മൂല്യങ്ങള്‍ക്കും പ്രോലൈഫ് നിലപാടിനും ശക്തമായ പ്രാധാന്യം കൊടുക്കുന്ന രാജ്യം കൂടിയാണ് ഹംഗറി. അതിൽ മൂന്ന് കുട്ടികളുള്ള വിവാഹിതരായ ദമ്പതികൾക്ക് $33,000 സർക്കാർ ബോണസ് നല്‍കുന്നുണ്ട്. ഈ തീരുമാനം രാജ്യത്തിന്റെ ജനന നിരക്ക് വർദ്ധിപ്പിക്കാൻ സഹായമായി മാറി. പാപ്പയുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തി. ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചക്ക് ദിവസങ്ങൾക്ക് മുന്‍പ് നോവാക്ക്, യുക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരിന്നു.
Image: /content_image/News/News-2023-08-28-14:19:39.jpg
Keywords: പാപ്പ
Content: 21743
Category: 1
Sub Category:
Heading: യേശുവുമായി പാത പങ്കിടാം: അര്‍ജന്റീനയില്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്ന് രണ്ടായിരത്തോളം പ്രൈമറി വിദ്യാര്‍ത്ഥികള്‍
Content: ബ്യൂണസ് അയേഴ്സ്: 'യേശുവുമായി പാത പങ്കിടാം' എന്ന മുദ്രാവാക്യവുമായി പതിവ് തെറ്റിക്കാതെ അര്‍ജന്റീനയിലെ സാന്‍ ഇസിദ്രോ രൂപതയില്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് വിവിധ കത്തോലിക്ക സ്കൂളുകളില്‍ നിന്നുള്ള രണ്ടായിരത്തോളം കുഞ്ഞുങ്ങള്‍. സാന്‍ ഇസിദ്രോ രൂപത മെത്രാന്റെ കീഴിലുള്ള റീജിയണല്‍ ബോര്‍ഡ് ഓഫ് കാത്തലിക് എജ്യൂക്കേഷനാണ് പരിപാടി സംഘടിപ്പിച്ചത്. രൂപത സഹായ മെത്രാന്‍ ഗ്വില്ലര്‍മോ കാരിഡ് മുഖ്യ കാര്‍മ്മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍, രൂപതയിലെ മുപ്പത്തിയാറോളം സ്കൂളുകളില്‍ നിന്നുള്ള കുട്ടികളെ അനുഗമിച്ചിരുന്ന വൈദികരും പങ്കെടുത്തു. ബ്യൂണസ് അയേഴ്സിലെ ഫ്ലോറിഡ പട്ടണത്തിലെ സെന്‍റ് തെരേസ സ്കൂളില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ കിന്റര്‍ഗാര്‍ട്ടനിലെ തങ്ങളുടെ ആദ്യ ദിനങ്ങള്‍ മുതല്‍ ഇതുവരെ എത്തിയത് പ്രമേയമാക്കിയ അവതരണം നടത്തി. തങ്ങള്‍ യേശുവിനോടൊപ്പം പങ്കുവെച്ച പാതയുടെ പ്രതീകമായി ഓരോ സ്കൂളിലേയും കുട്ടികള്‍ തങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയ കാല്‍പ്പാദങ്ങളുടെ രേഖാചിത്രവും അള്‍ത്താരയില്‍ സമര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ യേശു തന്റെ അനുയായികള്‍ക്കൊപ്പം എമ്മാവൂസിലേക്ക് നടത്തിയ യാത്രയേക്കുറിച്ചും, നമ്മുടെ പാതയില്‍ കര്‍ത്താവ് നമ്മളെ അനുഗമിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും മെത്രാന്‍ വിവരിച്ചു. സെക്കന്‍ററി എജ്യൂക്കേഷനിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുവാന്‍ പോകുന്ന പുതിയ ഘട്ടത്തിലേക്ക് കൂടി നീളുന്ന ഒരു വാഗ്ദാനമാണ് നമ്മുടെ പാതയിലെ ക്രിസ്തുവിന്റെ സാന്നിധ്യമെന്ന്‍ ചൂണ്ടിക്കാട്ടിയ മെത്രാന്‍, പ്രൈമറി കാലഘട്ടത്തില്‍ ക്രിസ്തു അനുഗമിച്ചതുപോലെ പുതിയ മാറ്റത്തിലും ക്രിസ്തു ഒപ്പമുണ്ടാകുമെന്ന ഉറപ്പും കുട്ടികള്‍ക്ക് നല്‍കി. വിശുദ്ധ കുര്‍ബാനക്ക് ശേഷം ഐക്യത്തിന്റേയും, നമ്മുടെ ഓരോ ചുവടുവെപ്പിലെ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റേയും പ്രതീകമായി പരിപാടിയുടെ മുദ്രാവാക്യം ആലേഖനം ചെയ്ത ബാന്‍ഡ് കുട്ടികള്‍ക്ക് നല്‍കി. ക്രിസ്തു വിശ്വാസത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുക, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തുക എന്നിവയാണ് വര്‍ഷം തോറും ക്രമീകരിക്കുന്ന ഈ പരിപാടിക്കു പിന്നിലെ ലക്ഷ്യങ്ങള്‍.
Image: /content_image/News/News-2023-08-28-19:04:37.jpg
Keywords: അര്‍ജന്‍റീ
Content: 21745
Category: 18
Sub Category:
Heading: കുറവിലങ്ങാട് ബൈബിൾ കൺവെൻഷന് നാളെ ആരംഭം
Content: കുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്കോപ്പൽ കുറവിലങ്ങാട് തീർത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന എട്ടാമത് ബൈബിൾ കൺവെൻഷന് നാളെ തുടക്കമാകും. വചനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിൽ കൺവൻഷന് നേതൃത്വം നൽകും. ഫാ. ബിനോയി കരിമരുതുങ്കലും പങ്കെടുക്കും. കൺവൻഷൻ സെപ്റ്റംബർ മൂന്നിന് സമാപിക്കും. കൺവൻഷൻ എല്ലാദിവസങ്ങളിലും വൈകുന്നേരം നാലുമുതൽ ഒൻപതുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. നാലിന് ജപമാലയോടെയാണ് കൺവെൻഷൻ ആരംഭിക്കുന്നത്. നാളെ 4.30ന് പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 31ന് വൈകുന്നേരം ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും സെപ്റ്റംബർ ഒ ന്നിന് മാർ ജേക്കബ് മുരിക്കനും വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
Image: /content_image/India/India-2023-08-29-10:55:17.jpg
Keywords: കുറവിലങ്ങാട്
Content: 21746
Category: 1
Sub Category:
Heading: 1300 കത്തോലിക്കര്‍ മാത്രമുള്ള മംഗോളിയയിലേക്ക് പാപ്പ: 43-ാമത് അന്താരാഷ്ട്ര അപ്പസ്തോലിക സന്ദര്‍ശനം മറ്റന്നാള്‍ മുതല്‍
Content: വത്തിക്കാന്‍ സിറ്റി: ലോകത്തെ തന്നെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായ മംഗോളിയ റിപ്പബ്ലിക്കിലേക്ക് ഫ്രാന്‍സിസ് പാപ്പ. 1300 കത്തോലിക്കര്‍ മാത്രമുള്ള രാജ്യത്തേക്കുള്ള അപ്പസ്തോലിക സന്ദര്‍ശനം മറ്റന്നാളാണ് ആരംഭിക്കുക. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയുള്ള തീയതികളില്‍ വിവിധ പരിപാടികളില്‍ പാപ്പ പങ്കെടുക്കും. മംഗോളിയയിലെ രാഷ്ട്രീയ അധികാരികളുമായും കത്തോലിക്കാ സഭയുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, എക്യുമെനിക്കൽ, മതാന്തര സമ്മേളനം, ഉപവി പ്രവർത്തകരുമായി ചര്‍ച്ച, പൊതു ദിവ്യബലിയര്‍പ്പണം തുടങ്ങീ വിവിധ പരിപാടികളാണ് പേപ്പല്‍ സന്ദര്‍ശനത്തില്‍ ഭാഗമാകുകയെന്ന്‍ വത്തിക്കാന്‍ അറിയിച്ചു. ആഗസ്റ്റ് 31 വ്യാഴാഴ്ച റോമിലെ സമയം വൈകുന്നേരം 6:30 ഫ്യുമിച്ചനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉലാൻബാതറിലേക്കുള്ള വിമാനത്തിൽ പാപ്പാ യാത്ര ആരംഭിക്കും. സെപ്റ്റംബർ 1 മംഗോളിയന്‍ സമയം രാവിലെ 10 മണിയോടെ (റോം സമയം രാവിലെ 4:30) പാപ്പയും സംഘവും ചെംഗിസ് ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. അന്നു രാജ്യം ഒരുക്കുന്ന സ്വീകരണം മാത്രമാണ് പാപ്പയുടെ പൊതുപരിപാടി. പിറ്റേന്ന് സെപ്റ്റംബർ 2, ശനിയാഴ്ച രാവിലെ 9നു സുഖ്‌ബതാർ ചത്വരത്തിൽ സ്വീകരണം ഒരുക്കും. അരമണിക്കൂറിന് ശേഷം മംഗോളിയൻ രാഷ്ട്രപതിയുമായി പാപ്പ കൂടിക്കാഴ്ച നടത്തും. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ ഇഖ് മംഗോൾ ഹാളിൽവെച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍, പൗരസമൂഹം, നയതന്ത്രജ്ഞർ എന്നിവരുമായും പാപ്പ ചര്‍ച്ച നടത്തും. മംഗോളിയയിലെ ഏകസഭ പാർലമെന്റായ "ഗ്രേറ്റ് ഹുറൽ"ൽ രാജ്യത്തിന്റെ അധ്യക്ഷനുമായും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും തുടര്‍ന്നു നടക്കും. വിശുദ്ധരായ പത്രോസിന്റെയും, പൗലോസിന്റെയും നാമഥേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽവെച്ച് മെത്രാന്മാർ, വൈദീകർ, മിഷ്ണറിമാർ, സമർപ്പിതർ, അജപാലന പ്രവർത്തകർ എന്നിവരെ പാപ്പ അഭിസംബോധന ചെയ്തു സംസാരിക്കും. സെപ്റ്റംബർ 3 ഞായറാഴ്ച ഉലാൻബാതറിലെ 'ഹൺ തിയേറ്ററി'ൽ എക്യുമെനിക്കൽ, മതാന്തര സമ്മേളനത്തിൽ പാപ്പ പങ്കെടുക്കും. വൈകീട്ട് നാലിന് "സ്റ്റെപ്പി അരേന" സ്റ്റേഡിയത്തില്‍ പാപ്പ ദിവ്യബലി അർപ്പിക്കും. പിറ്റേന്നു ജീവകാരുണ്യ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ച, കാരുണ്യ ഭവനത്തിന്റെ ഉദ്ഘാടനം എന്നിവയില്‍ ഭാഗഭാക്കാകുന്നതോടെ പാപ്പയുടെ മംഗോളിയന്‍ സന്ദര്‍ശന പരിപാടികള്‍ക്ക് സമാപനമാകും. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ചെംഗിസ് ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിടവാങ്ങൽ ചടങ്ങ് ഏറ്റുവാങ്ങിയ ശേഷം പാപ്പ റോമിലേക്ക് മടങ്ങും.
Image: /content_image/News/News-2023-08-29-11:29:15.jpg
Keywords: മംഗോളിയ
Content: 21747
Category: 1
Sub Category:
Heading: കിഴക്കന്‍ യുക്രൈനിലെ കത്തോലിക്ക ദേവാലയം റഷ്യന്‍ സൈന്യം പിടിച്ചെടുത്തു
Content: കീവ്/ മോസ്കോ: കിഴക്കന്‍ യുക്രൈനിലെ ഖേഴ്സണ്‍ മേഖലയിലെ കത്തോലിക്ക ദേവാലയം റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. സ്കാഡോവ്സ്ക് നഗരത്തിലെ സെന്റ്‌ തെരേസ ഓഫ് ചൈല്‍ഡ് ജീസസ് കത്തോലിക്കാ ദേവാലയമാണ് സൈന്യം തങ്ങളുടെ വരുതിയിലാക്കിയത്. വൈദികരെയോ വിശ്വാസികളെയോ പ്രവേശിക്കുവാന്‍ റഷ്യന്‍ സൈന്യം അനുവദിക്കുന്നില്ലെന്ന് ഓഡേസ-സിംഫെറോപോള്‍ രൂപതയുടെ മെത്രാനായ സ്റ്റാനിസ്ലോവ് സിറോകൊറാഡിയൂക്ക് വെളിപ്പെടുത്തി. മാസ്കുകള്‍ ധരിച്ച ആയുധധാരികളായ പ്രത്യേക ദൗത്യ സേനയാണ് ദേവാലയം പിടിച്ചെടുത്തിരിക്കുന്നത്. സൈന്യം ദേവാലയത്തിന്റെ വാതിലുകളും, ജനാലകളും തകര്‍ത്തുവെന്നും ബിഷപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. യുക്രൈനിലെ ക്രീമിയും, ഡോണെട്സ്ക്, ഖേഴ്സണ്‍, ലുഹാന്‍സ്ക്, മൈകോലായിവ്, സാപ്പോരിഴ്യ, ഒബ്ലാസ്റ്റ്സ് എന്നീ മേഖലകളുടെ ചില ഭാഗങ്ങളും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. തീവ്രവാദത്തിനെതിരായ നടപടികളുടെ ഭാഗമായിട്ടാണ് ദേവാലയം പിടിച്ചെടുത്തിരിക്കുന്നതെന്നാണ് റഷ്യന്‍ സൈന്യം പറയുന്നത്. എന്നാല്‍ ആ സമയത്ത് ദേവാലയത്തില്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും, അല്ലായിരുന്നെങ്കില്‍ അവരെ തീവ്രവാദികളെന്ന്‍ മുദ്രകുത്തി തടവിലാക്കുമായിരുന്നെന്നും ബിഷപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന മറ്റൊരു വൈദികനെ ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. വിശ്വാസികളോട് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് മെത്രാന്റെ പോസ്റ്റ്‌ അവസാനിക്കുന്നത്. Tag: Russian occupiers seize Catholic church in eastern Ukrainemalayalam, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-29-13:59:14.jpg
Keywords: റഷ്യ, യുക്രൈ