Contents
Displaying 21291-21300 of 24998 results.
Content:
21697
Category: 1
Sub Category:
Heading: അക്രമികള്‍ തകര്‍ത്ത ദേവാലയത്തിന് പുറത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പണം; ഞായറാഴ്ച ബലി മുടക്കാതെ പാക്ക് ക്രൈസ്തവര്‍
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ജരൻവാലയില്‍ മതനിന്ദ ആരോപണ മറവില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ആക്രമണം നടത്തി അഗ്നിക്കിരയാക്കിയ ദേവാലയത്തിന് പുറത്തു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പാക്ക് ക്രൈസ്തവ സമൂഹം. ഫൈസലാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ജരൻവാലയിലെ അക്രമികള്‍ തകർത്ത സെന്റ് ജോൺ ദേവാലയത്തിന് സമീപമാണ് ഇന്നലെ ഓഗസ്റ്റ് 20 ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നത്. തുറസ്സായ സ്ഥലത്തു നടന്ന ബലിയര്‍പ്പണത്തില്‍ നിരവധി വിശ്വാസികള്‍ സംബന്ധിച്ചു. മെത്രാന്‍ ഉള്‍പ്പെടെ മൂന്നു വൈദികര്‍ കാര്‍മ്മികരായി. സാൽവേഷൻ ആർമി ചർച്ചിനോട് ചേർന്നുള്ള ഇടുങ്ങിയ ഇടവഴിയിൽ ഇരുന്നൂറോളം പേര്‍ അടങ്ങുന്ന ക്രൈസ്തവര്‍ പ്രാര്‍ത്ഥനയുമായി ഒരുമിച്ച് കൂടിയിരിന്നുവെന്നതും ശ്രദ്ധേയമാണ്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് കാവൽ നിന്നിരിന്നു. ജനക്കൂട്ടം വിശുദ്ധ ബലിയിലും പ്രാർത്ഥനയിലും നിറകണ്ണുകളോടെയാണ് പങ്കുചേര്‍ന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വിശുദ്ധ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ചുറ്റുമുള്ള നഗരങ്ങളിൽ നിന്ന് വരെ ആളുകള്‍ എത്തിയിരിന്നുവെന്ന് പാക്ക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കറുത്തിരുണ്ട ജനലുകളും വിണ്ടുകീറിയ മേൽക്കൂരകളും ഉള്‍പ്പെടെ ദേവാലയത്തിന്റെ സ്ഥിതി ദയനീയമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവിധ ചിത്രങ്ങളിലൂടെ തന്നെ വ്യക്തമായിരിന്നു. അതേസമയം ക്രൈസ്തവരുടെ ആരാധനാലയങ്ങളും ഭവനങ്ങളും വളഞ്ഞിട്ടു ആക്രമിച്ച 125-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് ഇൻസ്പെക്ടർ പോലീസ് ജനറൽ ഉസ്മാൻ അൻവർ വെള്ളിയാഴ്ച എഎഫ്‌പിയോട് പറഞ്ഞു.

#JusticeForChristianFamilies #Jaranwala today amidst the rubble of 19 churches. Condemnations and arrests not enough now. Rebuilding too will not be enough. Safety of homes and hearths of all Pakistani citizens must be guaranteed. This is their land, their home they cried. Yes it… pic.twitter.com/PlmimqRtyA
— SenatorSherryRehman (@sherryrehman) August 20, 2023

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഖുറാന്‍ നിന്ദ ആരോപിച്ച് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. ഇരുപതോളം ക്രൈസ്തവ ആരാധനാലയങ്ങളും എണ്‍പതിലധികം ക്രൈസ്തവരുടെ ഭവനങ്ങളും അക്രമികള്‍ തകര്‍ത്തു. പാക്കിസ്ഥാന്റെ ആദ്യ വനിതാ സെനറ്റ് പ്രതിപക്ഷ നേതാവ് ഷെറി റഹ്മാന്‍ ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു. അപലപിച്ചും അറസ്റ്റു നടത്തിയാലും മാത്രം പോരാ, എല്ലാ പാക്കിസ്ഥാൻ പൗരന്മാര്‍ക്കും സുരക്ഷ ഒരുക്കണമെന്നു അവര്‍ ആവശ്യപ്പെട്ടു. #JusticeForChristianFamilies #Jaranwala എന്നീ ഹാഷ് ടാഗോടെ വീഡിയോയും ഷെറി റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. Tag: Christians pray among rubble of ransacked church for first Sunday service since Jaranwala incident, Pakistan Christian malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-21-12:05:10.jpg
Keywords: പാക്കി

21698
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി ലെബനോനിലെ വിവിധ സഭാനേതാക്കള്‍
Content: ബെയ്റൂട്ട്: മതപീഡനത്തിനു ഇരയായികൊണ്ടിരിക്കുന്ന ഇറാഖി ക്രൈസ്തവര്‍ക്ക് ഐക്യവും പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ലെബനോനിലെ ക്രിസ്ത്യന്‍ നേതാക്കള്‍ പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു. ബെയ്റൂട്ടിന് പുറത്തുള്ള ബാബ്ദായിലെ റാഫേല്‍ മാലാഖയുടെ നാമധേയത്തിലുള്ള കല്‍ദായ കത്തീഡ്രലില്‍ ഇക്കഴിഞ്ഞ ആഴ്ചയാണ് പ്രാര്‍ത്ഥന നടന്നത്. കത്തോലിക്ക, ഓര്‍ത്തഡോക്സ് സഭകളില്‍ നിന്നുള്ള പാത്രിയാര്‍ക്കീസുമാരും, മെത്രാന്മാരും, വൈദികരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഇറാഖില്‍ സഭ കഷ്ടതയിലൂടെ കടന്നുപോയി കൊണ്ടിരിക്കുകയാണെന്നും, അബ്രഹാമിന്റെ ഈ മണ്ണില്‍ ദൈവമാണ് നമ്മളെ എത്തിച്ചതെന്നും തങ്ങള്‍ കീഴടങ്ങുകയില്ലെന്നും പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത കല്‍ദായ മെത്രാന്‍ മൈക്കേല്‍ കാസര്‍ജി പറഞ്ഞു. ഇറാഖി പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് റഷീദിന്റെ ആവശ്യപ്രകാരം കല്‍ദായ സഭ ആസ്ഥാനം ബാഗ്ദാദില്‍ നിന്നും കുര്‍ദ്ദിസ്ഥാന്‍ മേഖലയിലേക്ക് കര്‍ദ്ദിനാള്‍ ലൂയീസ് സാകോക്കു മാറ്റേണ്ടി വന്നിരിന്നു. ഈ പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിച്ചത്. കര്‍ദ്ദിനാളിനെ കല്‍ദായ പാത്രിയാര്‍ക്കീസായി ഔദ്യോഗികമായി അംഗീകരിക്കുന്ന 2013-ലെ ഇറാഖി പ്രസിഡന്റിന്റെ ഉത്തരവ് അബ്ദുല്‍ ലത്തീഫ് റഷീദ് അടുത്തിടെ റദ്ദാക്കിയിരുന്നു. 2013-ല്‍ ഫ്രാന്‍സിസ് പാപ്പയാണ് കര്‍ദ്ദിനാളിനെ പാത്രിയാര്‍ക്കീസായി നിയമിച്ചത്. 2018-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. സ്വാര്‍ത്ഥ താല്‍പര്യത്തിന്റേയും, വിഭാഗീയതയുടേയും, ധാര്‍മ്മിക മൂല്യച്യുതിയുടേയും നടുവില്‍ ഇറാഖില്‍ ജീവിക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്നു കര്‍ദ്ദിനാള്‍ സാകോ ജൂലൈ 15-ന് പറഞ്ഞിരിന്നു. നമ്മുടെ വിശ്വാസം പാറപോലെ ഉറച്ചതാണെന്നും എന്തൊക്കെ കഷ്ടതകള്‍ വന്നാലും നിലനില്‍ക്കുമെന്നും ഇറാഖിലെ കല്‍ദായ സഭയുടെ പേര് ഉയര്‍ത്തുന്നതില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് കര്‍ദ്ദിനാള്‍ സാകോയെന്നും ബിഷപ്പ് കാസര്‍ജി അനുസ്മരിച്ചു. ലെബനോനിലെ മാരോണൈറ്റ് കത്തോലിക്കാ സഭാതലവനായ കര്‍ദ്ദിനാള്‍ ബേച്ചാര റായിയും പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തു. “അശുദ്ധാത്മാവേ, ആ മനുഷ്യനില്‍ നിന്നും പുറത്തുവരൂ” (മര്‍ക്കോസ് 5:8) എന്നാ ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു കര്‍ദ്ദിനാള്‍ റായിയുടെ പ്രസംഗം. ഇന്ന് ലോകം, പ്രത്യേകിച്ച് ഭരണകര്‍ത്താക്കള്‍ ദൈവത്തെ ഒരു വശത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നും അവിടുത്തെ ഉത്തരവുകളും പ്രമാണങ്ങളും ഒഴിവാക്കി യാതൊരു മനസാക്ഷിയുമില്ലാതെ യുദ്ധങ്ങളും, അനീതിയും, അക്രമവും വരുത്തുകയാണെന്നും കര്‍ദ്ദിനാള്‍ ബേച്ചാര റായി പറഞ്ഞു. 2003-ന് മുന്‍പ് ഇറാഖില്‍ 15 ലക്ഷത്തിലധികം ക്രൈസ്തവരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെറും 2,00,000 ക്രിസ്ത്യാനികള്‍ മാത്രമാണ് രാജ്യത്തുള്ളത്. 2014-ലെ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശമാണ് ഇറാഖിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വലിയ ഇടിവിലേക്ക് നയിക്കാനുള്ള പ്രധാന കാരണം.
Image: /content_image/News/News-2023-08-21-14:47:16.jpg
Keywords: ഇറാഖ

21699
Category: 1
Sub Category:
Heading: പ്രോലൈഫ്, പ്രോ ഫാമിലി, പ്രോ ഫ്രീഡം: ബൈബിള്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ യുഎസ് ഓണ്‍ലൈന്‍ കമ്പനി വിജയവഴിയില്‍
Content: വാഷിംഗ്ടണ്‍ ഡിസി: ബൈബിള്‍ മൂല്യാധിഷ്ഠിതമായ കച്ചവടങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ‘പബ്ലിക്എസ്ക്യു.’ അമേരിക്കയില്‍ വിജയഗാഥ രചിക്കുന്നു. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ കമ്പനി അടുത്ത വര്‍ഷത്തോടെ ലാഭം കൊയ്തു തുടങ്ങുമെന്നു കമ്പനിയുടെ ‘സി.ഇ.ഒ’യും സ്ഥാപകനുമായ മൈക്കേല്‍ സെയിഫാര്‍ട്ട് 'കാത്തലിക് ന്യൂസ് ഏജന്‍സി’ (സി.എന്‍.എ) ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദൈവത്തോടുള്ള സ്നേഹവും, ഭക്തിയുമാണ് ഇത്തരമൊരു വിജയത്തിന്റെ പിന്നിലെ കാരണമായി സെയിഫാര്‍ട്ട് ചൂണ്ടിക്കാട്ടിയത്. 'പ്രോലൈഫ്, പ്രോഫാമിലി, പ്രോഫ്രീഡം’ എന്ന മുദ്രാവാക്യവുമായി ചെറുകിട, ഇടത്തര കച്ചവടങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ മൊബൈല്‍ ആപ്പിലൂടെയും, വെബ്സൈറ്റിലൂടെയും നല്‍കുന്ന സ്ഥാപനമാണ് ‘പബ്ലിക്എസ്ക്യു.’. കത്തോലിക്ക വിശ്വാസത്തിനും ധാര്‍മ്മിക പ്രമാണങ്ങള്‍ക്കും നിരക്കാത്ത ഭ്രൂണഹത്യ, സ്വവര്‍ഗ്ഗാനുരാഗം പോലെയുള്ള ആശയങ്ങളെ എതിര്‍ക്കുന്ന കമ്പനികളില്‍ നിന്നു മാത്രം സാധനങ്ങള്‍ വാങ്ങുവാന്‍ തയ്യാറായിട്ടുള്ള 14 ലക്ഷത്തോളം വരുന്ന ഉപഭോക്തൃ ശൃംഖലയാണ് ‘പബ്ലിക്എസ്ക്യു’ന്റെ മുതല്‍ക്കൂട്ട്. ആമസോണ്‍, ഏറ്റ്സി പോലെയുള്ള കമ്പനികളുമായി മത്സരിച്ചാണ് പബ്ലിക്എസ്ക്യു ഈ നേട്ടം കൈവരിച്ചത്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി തുടക്കത്തില്‍ തന്നെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 272%വും, കച്ചവടത്തിന്റെ കാര്യത്തില്‍ 98%വും വളര്‍ച്ചയും കാഴ്ചവച്ചു. താന്‍ ഇത്തരം മൂല്യങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും കാരണം അവ വരുന്നത് ‘വഴിയും സത്യവും ജീവനുമായ’ യേശു ക്രിസ്തുവില്‍ നിന്നുമാണെന്നു സെയിഫാര്‍ട്ട് അഭിമുഖത്തില്‍ പറഞ്ഞു. ‘വാണീജ്യത്തില്‍ ദൈവീക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുക’ എന്നതിലാണ് തനിക്ക് താല്‍പര്യം. ക്രിസ്തീയവും, ബൈബിള്‍ അധിഷ്ഠിതമായ മൂല്യങ്ങളെ നിരാകരിക്കുക വഴി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഏതാണ്ട് 10 കോടി അമേരിക്കക്കാരെ പിറകിലാക്കിയെന്നും, അത്തരം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സമാന്തരമായ ക്രിസ്തീയ മൂല്യാധിഷ്ഠിതമായ മറ്റൊരു സാമ്പത്തിക ക്രമം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമമായ ട്വിറ്ററിനേക്കാളും വേഗത്തിലാണ് പബ്ലിക്എസ്ക്യു ആദ്യ 10 ലക്ഷം ഉപയോക്താക്കള്‍ എന്ന നേട്ടം കൈവരിച്ചത്. തങ്ങളുടെ ഈ യാത്രയെ ദൈവം അനുഗ്രഹിച്ചില്ലായിരുന്നുവെങ്കില്‍ ഒരിഞ്ചുപോലും വളരുവാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സെയിഫാര്‍ട്ട് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. 2021-ല്‍ സ്ഥാപിതമായ കമ്പനിക്ക് ഇതിനോടകം അമേരിക്കയിലെ അന്‍പതോളം സംസ്ഥാനങ്ങളിലായി 65,000-ത്തോളം കച്ചവട ശൃംഖലകള്‍ ഓണ്‍ലൈനിലൂടെ സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. Tag: Biblical values-based marketplace PublicSq. set to become profitable in 2024, Michael Seifert, founder and CEO of PublicSq. Pakistan Christian malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-21-16:18:26.jpg
Keywords: കമ്പനി

21700
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ നിര്‍ണ്ണായക സിനഡ് സമ്മേളനം ആരംഭിച്ചു
Content: കാക്കനാട്: കൂട്ടായ്മയാണ് സഭയുടെ ശക്തിയെന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോ മലബാർ സഭയുടെ മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാം സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ. എറണാകുളം - അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെതിരെ കത്തീഡ്രൽ ബസിലിക്കയിലുണ്ടായ പ്രതിഷേധം സഭയ്ക്ക് അഗാധമായ ദുഃഖമുണ്ടാക്കിയെന്ന് കർദ്ദിനാൾ പറഞ്ഞു. പൊന്തിഫിക്കൽ ഡെലഗേറ്റിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവവിരുദ്ധവുമായ രീതികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നയിച്ച ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. തുടർന്ന് മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയോടൊപ്പം സിനഡു പിതാക്കന്മാർ വിശുദ്ധ കുർബാനയർപ്പിച്ചു. മേല്പട്ട ശുശ്രൂഷയുടെ സുവർണ ജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ സേവനങ്ങളെ കർദ്ദിനാൾ പ്രത്യേകം അനുസ്മരിച്ചു. ഈ വർഷം ജൂബിലിയുടെ നിറവിലായിരിക്കുന്ന മാർ സെബാസ്റ്റ്യൻ വടക്കേലിനും മാർ തോമസ് തുരുത്തിമറ്റത്തിനും മാർ ജോൺ നെല്ലിക്കുന്നേലിനും സിനഡ് ആശംസകൾ അറിയിച്ചു. പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ സിനഡുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കത്തോലിക്കാ കൂട്ടായ്മയെ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള അച്ചടക്കരാഹിത്യം സഭയ്ക്ക് അപകടകരമാണെന്ന് പൊന്തിഫിക്കൽ ഡെലഗേറ്റ് ചൂണ്ടിക്കാട്ടി. സഭയുടെ മേജർ സെമിനാരികളുടെ റെക്ടർമാരുമായും സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്സുമായും സിനഡുപിതാക്കന്മാർ കൂടിക്കാഴ്ച്ച നടത്തും. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് സിനഡ് ചർച്ചകൾ ആരംഭിച്ചു. ഓഗസ്റ്റ് 26 ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് സിനഡുസമ്മേളനം സമാപിക്കും
Image: /content_image/India/India-2023-08-21-20:53:11.jpg
Keywords: സിനഡ

21701
Category: 18
Sub Category:
Heading: മണിപ്പൂരിന് സൗഖ്യം പകരാൻ സേവനനിരതരായി കമില്യൻ സന്യാസ സമൂഹത്തിന്റെ ടാസ്ക് ഫോഴ്സ്
Content: കൊച്ചി: കലാപത്തില്‍ മുറിവേറ്റ മണിപ്പൂരിന് സൗഖ്യം പകരാൻ വൈദികരുടെയും സന്യാസിനിമാരുടെയും സംഘങ്ങൾ കലാപമേഖലകളിൽ സജീവം. കമില്യൻ സന്യാസ വൈദികരുടെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ കൂട്ടായ്മയായ കമില്യൻ ടാസ്ക് ഫോഴ്സാണു (സിടിഎഫ്) സേവനനിരതരായിരിക്കുന്നത്. ടാസ്ക് ഫോഴ്സിന്റെ മൂന്നാമത്തെ മെഡിക്കൽ സംഘം ഇന്ന് ഇംഫാലിലെത്തും. മൂന്നു ഡോക്ടർമാർ, നാലു നഴ്സുമാർ, സോഷ്യൽ വർക്ക് കൗൺസിലർ എന്നിവരുൾപ്പെട്ട ടീമുകളാണ് മെഡിക്കൽ, അനുബന്ധ സേവനങ്ങൾ നൽകുന്നത്. ചിലയിടങ്ങളിൽ പന്ത്രണ്ടു പേർ വരെ ടീമിലുണ്ടാകും. കലാപങ്ങളിൽ പരിക്കേറ്റവർക്കും പലായനം ചെയ്തു ക്യാമ്പുകളിൽ കഴിയു ന്നവർക്കും വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും മെഡിക്കൽ ടീം സേ വനമെത്തിക്കുന്നു. വിവിധ സന്യാസിനീ സമൂഹങ്ങളിലുള്ളവരാണ് ടാസ്ക് ഫോഴ്സിൽ സന്നദ്ധസേവനത്തിന് എത്തുന്നതിലേറെയും. ഇതിനകം രണ്ടു ഘട്ടങ്ങളിലായി രണ്ടുവീതം ടാസ്ക് ഫോഴ്സുകൾ മണിപ്പൂരിലെ വിവിധ മേഖലകളിൽ സേവനം ചെയ്തു. പ്രധാനമായും കുക്കി വിഭാഗ ക്കാരുടെ മേഖലകളിലാണ് മെഡിക്കൽ സേവനം നൽകുന്നത്. കാംഗ്പൊക്ളി, ചുരാചന്ദ്പുർ, കുൾ, സേനാപതി, ഹുങ്ബുങ് എന്നിവിടങ്ങളിലും ഇംഫാലിലെ വിവിധ മേഖലകളിലും ഇതിനകം സിടിഎഫിന്റെ ടീമെത്തി. ടീമിലെ ഡോക്ടർമാരും നഴ്സുമാരും വോളണ്ടിയർമാരും കൂടുതലും മലയാളികൾ തന്നെ. എഫ്സിസി, എസ്എബിഎസ്, ബഥനി, ഹോളി ഫാമിലി തുടങ്ങിയ സന്യാസിനീ സമൂഹാംഗങ്ങൾ ടീമിലുണ്ട്. വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്നവർ അവധിയെടുത്ത് ടാസ്ക് ഫോഴ്സിന്റെ ഭാഗമായി മണിപ്പുരി ൽ സേവനത്തിനു സന്നദ്ധരായിട്ടുണ്ട്. ഇംഫാൽ അതിരൂപത, കുക്കി വിഭാഗത്തിനു സേവനം നൽകുന്ന ഫീഡ്സ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണു സിടിഎഫിന്റെ മണിപ്പൂരിലെ പ്രവർത്തനമെന്ന് നാഷണൽ കോ- ഓർഡിനേറ്റർ ഫാ. സിബി കെ താരൻ പറഞ്ഞു. ദുരിതമേഖലകളിലെ ജനങ്ങൾക്കു ഭക്ഷണവും വസ്ത്രങ്ങളും മറ്റു സൗകര്യങ്ങളും എത്തിച്ചുകൊടുക്കുന്നതിലും പുനരധിവാസത്തിനും സിടിഎഫ് സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ബംഗളൂരു ആസ്ഥാനമായ സിടിഎഫ്, 15 വർഷമായി രാജ്യത്ത് വിവിധ ദുരന്ത നിവാരണ മേഖലകളിൽ സജീവമാണ്.
Image: /content_image/India/India-2023-08-22-09:32:42.jpg
Keywords: മണിപ്പൂ

21702
Category: 18
Sub Category:
Heading: ദിവ്യകാരുണ്യ കോൺഗ്രസ് മാറ്റിവെച്ചു
Content: കൊച്ചി: കേരള സഭാനവീകരണത്തിന്റെ ഭാഗമായി ഡിസംബർ മാസം 1,2,3 തീയതികളിൽ വല്ലാർപാടം മരിയൻ തീർത്ഥാടന ബസിലിക്കായിൽ നടത്താനിരിന്ന ദിവ്യകാരുണ്യ കോൺഗ്രസ് മാറ്റിവെച്ചു. ദിവ്യകാരുണ്യ സംഗമം ഒരു മഹാസമ്മേളനമായി നടക്കുന്നതിനു മുന്നോടിയായി കേരളസഭയിലെ ദൈവജനം മുഴുവൻ ദിവ്യകാരുണ്യ ഭക്തിയിലേക്കും അനുഭവത്തിലേക്കും കൂടുതൽ ആഴത്തിൽ വളരാൻ അവസരം ഒരുക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് ഇനിയും കൂടുതൽ സമയം ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് മാറ്റിവെക്കുന്നതെന്നും കെസിബിസി പ്രസിഡന്‍റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ അറിയിച്ചു. കഴിഞ്ഞ ദിവസം ഓൺലൈനായി കൂടിയ കെസിബിസി ഭാരവാഹികളുടെയും കോർ കമ്മിറ്റിയുടെയും യോഗത്തിലാണ തീരുമാനം. ഡിസംബർ മാസം 1,2,3 തീയതികളിലായി രൂപതകളിൽ ദിവ്യകാരുണ്യ സംഗമങ്ങൾ നടത്തുന്നതിനും അതിനൊരുക്കമായി ഇടവകകളിലും ഫെറോന ജില്ലാ തലങ്ങളിലും ദിവ്യകാരുണ്യ ആരാധനയും പ്രബോധനങ്ങളും ക്രമീകരിച്ച് ദൈവജനത്തെ സജ്ജമാക്കാനും ശ്രദ്ധിക്കണമെന്നും കേരള കത്തോലിക്ക സഭയിലെ മെത്രാന്‍മാര്‍ക്ക് അയച്ച കത്തില്‍ കെസിബിസി അദ്ധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/India/India-2023-08-22-09:44:49.jpg
Keywords: ദിവ്യകാരുണ്യ

21703
Category: 1
Sub Category:
Heading: ബൈബിൾ തിരുത്തി ക്രിസ്തു വിശ്വാസം മാറ്റാന്‍ ശ്രമം: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ യുഎസ് കോൺഗ്രസ് അംഗം
Content: ചിക്കാഗോ: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബൈബിളിലെ ഭാഗങ്ങൾ തിരുത്താൻ ശ്രമിക്കുകയാണെന്ന മുന്നറിയിപ്പുമായി അമേരിക്കൻ കോൺഗ്രസ് സംഘം മൈക്ക് ഗല്ലാഘർ. ഹൗസ് സെലക്ട് കമ്മറ്റി ഓൺ ദി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷനായ അദ്ദേഹം രണ്ടുവർഷം കൂടി നടക്കുന്ന ആഗോള മതങ്ങളുടെ പാർലമെന്‍റ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ചിക്കാഗോയിൽ ഓഗസ്റ്റ് 14 മുതൽ ഓഗസ്റ്റ് 18 വരെയാണ് പാർലമെന്റ് നടക്കുന്നത്. നേരത്തെ റെക്കോർഡ് ചെയ്ത തയ്യാറാക്കിയ സന്ദേശമാണ് മൈക്ക് ഗല്ലാഘറിന്റെതായി വേദിയിൽ കേൾപ്പിച്ചത്. ബൈബിൾ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി തിരുത്തുന്നത് എന്നതിന് ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോട് യേശു കരുണ കാണിക്കുന്ന വചനഭാഗം ഉണ്ട്. അവളെ കല്ലെറിയാൻ വരുന്നവരോട് നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ എന്നാണ് യേശു പറയുന്നത്. എന്നാൽ ചൈനയിലെ ഒരു സർവ്വകലാശാലയിൽ നൽകിയ പാഠപുസ്തകത്തിൽ ഈ വചനഭാഗത്തിന് പകരമായി യേശു തന്നെ ആ സ്ത്രീയെ കല്ലെറിയുന്നതായാണ് എഴുതിവെച്ചിരിക്കുന്നത്. കളങ്കം ഒന്നുമില്ലാത്ത ആളുകൾക്ക് മാത്രമേ നിയമം നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥ വന്നാൽ നിയമം മരിക്കുമെന്ന് പറഞ്ഞാണ് യേശു അവളെ കല്ലെറിയുന്നതെന്നും തിരുത്തിയ ഭാഗത്ത് പ്രതിപാദിക്കുന്നു. കൂടാതെ ഈ ബൈബിളിൽ, താനും ഒരു പാപിയാണെന്ന് യേശു പറയുന്നതായും ചിത്രീകരിക്കുന്നുണ്ട്. ഹെനാൻ പ്രവിശ്യയിൽ സ്ഥാപിച്ചിരിന്ന 10 കൽപ്പനകൾ എടുത്തുമാറ്റി ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ വാചകങ്ങൾ പകരമായിവെക്കാൻ ദേവാലയങ്ങളോട് കമ്മ്യൂണിസ്റ്റ് പാർട്ടി അധികൃതർ ആവശ്യപ്പെട്ട സംഭവം മറ്റൊരു ഉദാഹരണമായി മൈക്ക് ഗല്ലഹർ ചൂണ്ടിക്കാട്ടി. ''മറ്റൊരു ദൈവം ഉണ്ടാകരുത്'' എന്നുള്ള ഭാഗത്തിന് പകരമായി പാശ്ചാത്യ ചിന്താഗതികൾ വ്യാപിക്കാതിരിക്കാൻ ജാഗരൂകത ഉണ്ടാകണമെന്നുളള വാചകമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രതികൂലമായ നിരവധി സാഹചര്യം ഉണ്ടെങ്കിലും ധീരരായ വൈദികരെയും, വിശ്വാസികളെയും പറ്റിയും, സർക്കാരിന്റെ കണ്ണിൽപ്പെടാതെ പ്രവർത്തിക്കുന്ന ദേവാലയങ്ങളെയും സംബന്ധിക്കുന്ന നിരവധി സംഭവകഥകൾ താൻ കേട്ടുവെന്നും, അവർ ക്രൈസ്തവ വിശ്വാസം രൂപം കൊണ്ട കാലഘട്ടത്തിലെ ക്രൈസ്തവരെ പോലെ ധീരതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യയില്‍ ക്രിസ്തീയ വിശ്വാസം ഏറ്റവും അധികം വ്യാപിക്കുന്ന രാജ്യമാണ് ചൈന. ഇതില്‍ അസ്വസ്ഥരായ കമ്മ്യൂണിസ്റ്റ് ഭരണകൂടം ശക്തമായ നിയന്ത്രണമാണ് ക്രൈസ്തവ സമൂഹത്തിന് ഏര്‍പ്പെടുത്തുന്നത്.
Image: /content_image/News/News-2023-08-22-11:08:13.jpg
Keywords: ചൈന, അമേരിക്ക

21704
Category: 1
Sub Category:
Heading: യുഎസ് ആർമി ജനറൽ മാർക്ക് മില്ലി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ സംയുക്ത ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനും ആർമി ജനറലുമായ മാർക്ക് മില്ലി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ ആഗസ്റ്റ് 21 ന് അപ്പസ്തോലിക് കൊട്ടാരത്തിലെ മാർപാപ്പയുടെ പഠന മുറിയിലാണ് കൂടിക്കാഴ്ച നടന്നത്. കത്തോലിക്ക വിശ്വാസിയായ മാർക്ക് മില്ലി, യുഎസിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെയും പ്രതിരോധ സെക്രട്ടറിയുടെയും ദേശീയ സുരക്ഷാ സമിതിയുടെയും പ്രധാന സൈനിക ഉപദേശകനുമാണ്. 2019-ൽ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാനാകുന്നതിന് മുന്‍പ്, മില്ലി യുഎസ് ആർമിയുടെ ചീഫ് സ്റ്റാഫായിരുന്നു. വത്തിക്കാനിലെ യുഎസ് അംബാസഡർ ജോ ഡോണലിയും, മില്ലിയുടെ ഭാര്യ ഹോളിയൻ ഹാസും പാപ്പയെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരിന്നു. ഇവര്‍ക്ക് പാപ്പ വെഞ്ചിരിച്ച ജപമാല സമ്മാനിച്ചു. വത്തിക്കാനോ യുഎസ് പ്രതിരോധ വകുപ്പോ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം യുക്രൈന്‍ - റഷ്യ യുദ്ധത്തില്‍ വത്തിക്കാന്‍റെ സമാധാന ദൗത്യം ഇറ്റാലിയൻ കർദ്ദിനാൾ മരിയോ സുപ്പിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടെയാണ് മാർപാപ്പയും മില്ലിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. യുക്രൈനിലെ കീവിലേക്കും റഷ്യയിലെ മോസ്‌കോയിലേക്കും യാത്ര ചെയ്‌ത സുപ്പി, അധികാരികളുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം ജൂലൈ മധ്യത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരിന്നു. Tag: Pope Francis meets U.S. Joint Chiefs of Staff chairman Gen. Mark Milley Christian malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-22-12:22:28.jpg
Keywords: പാപ്പ

21705
Category: 1
Sub Category:
Heading: വീടുകള്‍ തകര്‍ക്കപ്പെട്ട 100 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം പ്രഖ്യാപിച്ച് പാക്ക് ഭരണകൂടം
Content: ലാഹോര്‍: ഖുറാൻ അവഹേളിക്കപ്പെട്ടുവെന്നാരോപിച്ച് പ്രകോപിതരായ മുസ്ലീം സമൂഹം അഴിച്ചുവിട്ട ആക്രമണത്തില്‍ ഭവനം തകര്‍ക്കപ്പെട്ട 100 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നഷ്ട്ടപരിഹാരം പ്രഖ്യാപിച്ച് പാക്ക് ഭരണകൂടം. വീട് നഷ്ടപ്പെട്ട നൂറു പാവപ്പെട്ട ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കു രണ്ട് മില്യൺ പാക്കിസ്ഥാൻ റുപ്പീ (അഞ്ചരലക്ഷം ഇന്ത്യന്‍ രൂപ) വീതം നഷ്ടപരിഹാരം നൽകുമെന്ന് ഇന്നലെ പാക്ക് സര്‍ക്കാര്‍ അറിയിച്ചു. അക്രമം നടന്ന പഞ്ചാബിലെ ജരൻവാല സന്ദർശിച്ചതിന് തൊട്ടുപിന്നാലെ, മുഖ്യമന്ത്രി മൊഹ്‌സിൻ നഖ്‌വി, ട്വിറ്ററില്‍ നഷ്ടപരിഹാര പ്രഖ്യാപനം നടത്തുകയായിരിന്നു. ഭയചകിതരായ നൂറുകണക്കിനു ക്രിസ്ത്യാനികളാണ് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് ഓടിപ്പോയത്. ഇവര്‍ തിരിച്ചുവന്നെങ്കിലും കെട്ടിടങ്ങൾ തകർന്നുവീഴുമെന്ന ഭയത്തിൽ കത്തിനശിച്ച വീടുകൾക്ക് പുറത്താണ് താമസിക്കുന്നത്. സുരക്ഷയെക്കുറിച്ച് അവർ ആശങ്കാകുലരാണെന്നും അവരുടെ മക്കളെക്കുറിച്ച് ഓര്‍ത്ത് ഏറെ പ്രയാസപ്പെടുന്നുണ്ടെന്നും ഫാ. ഖാലിദ് മുഖ്താർ എന്ന വൈദികന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തന്റെ വിവരമനുസരിച്ച് ജരൻവാലയിലെ 26 പള്ളികളും ആക്രമിക്കുകയോ കത്തിക്കുകയോ കേടുവരുത്തുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്രൈസ്തവ വിശ്വാസിയായ ഒരാള്‍ ഖുറാന്‍ അവഹേളിച്ചുവെന്ന ആരോപണം ഉയര്‍ത്തിയാണ് ജരൻവാലയില്‍ കഴിഞ്ഞ ബുധനാഴ്ച വ്യാപകമായ ക്രൈസ്തവ വിരുദ്ധ ആക്രമണം അരങ്ങേറിയത്. നിരവധി ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരുടെ ഭവനങ്ങളും അക്രമികള്‍ നാമാവശേഷമാക്കി. ഇത് പാക്കിസ്ഥാന്റെ പ്രതിച്ഛായക്കു കാര്യമായ മങ്ങല്‍ ഏല്‍പ്പിച്ചിരിന്നു. സംഭവം വിവാദമായതോടെ ഇടക്കാല പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കലാപവുമായി ബന്ധപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. ഇതിനിടെ അറസ്റ്റ് ചെയ്ത അക്രമികളുടെ എണ്ണം മൊത്തം 160 ആയി ഉയര്‍ന്നു. 450-ല്‍ അധികം പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് പോലീസ് പറയുന്നത്. Tag: Pakistan to compensate Christians who lost homes. Pakistan Christian Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2023-08-22-14:12:43.jpg

21706
Category: 1
Sub Category:
Heading: ബുദ്ധമത രാജ്യമായ കംബോഡിയയില്‍ നിന്ന് ആദ്യമായി ജെസ്യൂട്ട് വൈദികന്‍ അഭിഷിക്തനായി
Content: ബാടംബാങ്ങ്: തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ കംബോഡിയയില്‍ നിന്നു ഇതാദ്യമായി ജെസ്യൂട്ട് വൈദികന്‍ അഭിഷിക്തനായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നു ഫ്നോം പെന്നിലെ അപ്പസ്തോലിക വികാരിയായ മോണ്‍. ഒലിവിയര്‍ ഷ്മിത്തായിസ്ലറില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച ഫാ. ഡാമോ ചുവോറിലൂടെയാണ് രാജ്യത്തിന് ആദ്യമായി ജെസ്യൂട്ട് സമൂഹാംഗമായ വൈദികനെ ലഭിച്ചിരിക്കുന്നത്. പൗരോഹിത്യത്തിലേക്കുള്ള യാത്രയില്‍ വഴികാട്ടിയായിരുന്ന പി.ഐ.എം.ഇ മിഷ്ണറി ഫാ. ആല്‍ബര്‍ട്ടോ കാക്കാരോ, ബാടംബാങ്ങ് അപ്പസ്തോലിക പ്രിഫെക്റ്റ് മോണ്‍. കിക്കെ ഫിഗാറെഡോ, കോംപോങ്ങ് ചാം അപ്പസ്തോലിക പ്രിഫെക്റ്റ് മോണ്‍. പിയറെ സുവോണ്‍ ഹാങ്ങ്ളി തുടങ്ങിയവര്‍ക്ക് പുറമേ 75 വൈദികരും, ആയിരത്തിയഞ്ഞൂറോളം വിശ്വാസികളും തിരുപ്പട്ട സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. വൈദികര്‍ക്ക് പുറമേ പതിനഞ്ചോളം ബുദ്ധ സന്യാസികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വരുന്ന സെപ്റ്റംബര്‍ 23-ന് ഫ്നോം പെന്‍ അപ്പസ്തോലിക വികാരിയത്തില്‍വെച്ച് 10 പേര്‍ തിരുപ്പട്ടവും, 3 പേര്‍ ഡീക്കന്‍പട്ടവും സ്വീകരിക്കുമെങ്കിലും, ജെസ്യൂട്ട് സമൂഹത്തില്‍ വൈദികനായ ആദ്യ കംബോഡിയക്കാരനാണ് ഡാമോ ചുവോര്‍. ജെസ്യൂട്ട് റെഫ്യൂജി സര്‍വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങളുമായി 1990-കളുടെ തുടക്കത്തില്‍ തന്നെ ജെസ്യൂട്ട് സമൂഹം കംബോഡിയയില്‍ സജീവമാണ്. 2000-ല്‍ തന്റെ പതിനാറാമത്തെ വയസ്സില്‍ മാമ്മോദീസ സ്വീകരിച്ച ഡാമോ ഫിലിപ്പീന്‍സിലെ ക്യൂസോണ്‍ നഗരത്തിലെ ജെസ്യൂട്ട് നൊവീഷ്യേറ്റിലാണ് വൈദീക പഠനം ആരംഭിച്ചത്. ഫിലിപ്പീന്‍സിലെ മനിലയിലെ ദൈവശാസ്ത്ര സര്‍വ്വകലാശാലയിലും അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. 2014-ല്‍ തന്റെ പ്രഥമ വ്രതവാഗ്ദാനം നടത്തി. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോംപോങ്ങ് ചാം നഗരത്തിലെ ഇടവകയില്‍ വെച്ച് ഡാമോയെ താന്‍ കണ്ടിട്ടുണ്ടെന്നും, തങ്ങള്‍ നിരന്തരം സമ്പര്‍ക്കത്തിലായിരുന്നെന്നും, 2006-ല്‍ ബിരുദം നേടിയ ശേഷമാണ് അദ്ദേഹം ഒരു മുഴുവന്‍ സമയ മിഷ്ണറിയായതെന്നും ഫാ. ആല്‍ബര്‍ട്ടോ കാക്കാരോ അനുസ്മരിച്ചു. അക്കാലത്ത് ഏറെ സാധ്യതയുണ്ടായിരിന്ന ബിരുദ പഠനം നടത്തിയിരിന്നതിനാല്‍ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഡാമോ മറ്റേതെങ്കിലും തൊഴില്‍ തേടിപോകുമെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നും, ബിരുദ പഠനത്തിന്റെ അവസാനം അവനെ ഇനി കാണുവാന്‍ കഴിയുകയില്ലായെന്ന വിഷമത്തോടുകൂടി താന്‍ അവനുമായി സംസാരിച്ചപ്പോള്‍, “വിഷമിക്കേണ്ട ഫാദര്‍, നമ്മള്‍ ഇനിയും ഒരുമിക്കും” എന്നാണ് ഡാമോ പറഞ്ഞതെന്നും ഫാ. ആല്‍ബര്‍ട്ടോ അനുസ്മരിച്ചു. കംബോഡിയയിലെ ആകെ ജനസംഖ്യയുടെ 93 ശതമാനവും ബുദ്ധമതക്കാരാണ്. അവരിൽ 95 ശതമാനവും തേരവാദ ബുദ്ധമതം പിന്തുടരുന്നവരാണ്. രാജ്യത്തുടനീളം 4,400 സന്യാസ ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്ക്. ബാക്കിയുള്ള 7 ശതമാനത്തിലാണ് ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ആനിമിസ്റ്റുകൾ, ബഹായികൾ, ജൂതന്മാർ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിവിധ മതവിഭാഗങ്ങളുള്ളത്.
Image: /content_image/News/News-2023-08-22-14:47:46.jpg
Keywords: ജെസ്യൂ, കംബോ