Contents
Displaying 21251-21260 of 24998 results.
Content:
21655
Category: 4
Sub Category:
Heading: ഓഷ്‌വിറ്റ്സ്: മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഇടം
Content: ഓഷ്‌വിറ്റ്സ് തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മാക്സിമില്യൻ കോൾബയുടെ ഓർമ്മ ദിനത്തിൻ യൂറോപ്പിലെ ഏറ്റവും വലിയ നാസി തടങ്കൽപാളയമായിരുന്ന ഓഷ്‌വിറ്റ്സിനെ നമുക്കൊന്നു പരിചയപ്പെടാം ഓഷ്‌വിറ്റ്സ്-ബിർകെനൗ (Auschwitz-Birkenau ) എന്നറിയപ്പെടുന്ന ഓഷ്‌വിറ്റ്സ് തടങ്കൽ പാളയം തെക്കൻ പോളണ്ടിലെ ക്രാക്കൊവ് പട്ടണത്തിൽ നിന്നു 50 കിലോമീറ്റർ അകലയായി സ്ഥിതി ചെയ്യുന്നു. 1940 ലാണ് രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാൻ എന്ന ഉദ്ദേശ്യത്തോടെ ഇവിടെ തടങ്കൽ പാളയം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് (1939-45) ഓഷ്വിറ്റ്സിൽ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 1945 ജനുവരിയിൽ, സോവിയറ്റ് സൈന്യം ഓഷ്‌വിറ്റ്സിനെ വിമോചിപ്പിക്കുമ്പോൾ ആയിരക്കണക്കിന് തടവുകാരുടെ മൃതദേഹങ്ങൾ അവിടെ കൂമ്പാരം തീർത്തിരുന്നു. #{blue->none->b-> ഓഷ്‌വിറ്റ്സിൻ്റെ ഉത്ഭവം }# 1933 മുതൽ 1945 വരെ ജർമ്മൻ ചാൻസലറായിരുന്ന അഡോൾഫ് ഹിറ്റ്ലർ (1889-1945) "അന്തിമ പരിഹാരം” (Final Solution ) എന്ന പേരിൽ ഒരു നയം നടപ്പാക്കി. ജർമ്മനിയിലെയും നാസികൾ പിടിച്ചടക്കിയ മറ്റു രാജ്യങ്ങളിലെയും ജൂതന്മാരെ ഒറ്റപ്പെടുത്തുക മാത്രമായിരുന്നില്ല അതിൻ്റെ ഉദ്ദേശ്യം. മനുഷ്യത്വരഹിതമായ നിയന്ത്രണങ്ങൾക്കും ക്രരൂമായ അക്രമങ്ങൾക്കും യഹൂദരെ വിധേയരാക്കുന്നതുമായിരുന്നു ആ നയം.ഓരോ ജൂതനെയും ഇല്ലാതാക്കുന്നതിലൂടെ മാത്രമേ ജർമ്മനിക്കു ഐശ്വര്യം വീണ്ടെടുക്കാൻ കഴിയു എന്നു ഹിറ്റ്‌ലർ വിചാരിച്ചു. അതോടൊപ്പം കലാകാരന്മാർ, അധ്യാപകർ, കമ്മ്യൂണിസ്റ്റുകാര, സ്വവർഗാനുരാഗികൾ, മാനസികവും ശാരീരികവുമായ വൈകല്യമുള്ളവർ എന്നിവർക്കൊന്നും ഹിറ്റ്ലറിൻ്റെ നവ ജർമ്മനിയിൽ സ്ഥാനമില്ലായിരുന്നു. ഈ ദൗത്യം പൂർത്തിയാക്കാൻ ഹിറ്റ്‌ലർ മരണ ക്യാമ്പുകൾ നിർമ്മിക്കാൻ ഉത്തരവിട്ടു. 1933 ജർമ്മനിയിലെ മ്യൂണിക്കിലെ ദാഹാവിലാണ് നാസി തടങ്കൽ പാളയം ആദ്യം തുറന്നത്. പിന്നീട് ജർമ്മനിയിൽ പല സ്ഥലങ്ങളിലും യുറോപ്പിലെ നിരവധി ജർമ്മൻ അധിനിവേശ നഗരങ്ങളിലും തടങ്കൽപ്പാളയങ്ങൾ നിർമിച്ചു. യഹൂദർ, രാഷ്ട്രീയ തടവുകാർ, നാസി ഭരണകൂടത്തിന്റെ ശത്രുക്കൾ എന്നിവരുടെ നാശമായിരുന്നു കേന്ദ്രങ്ങളുടെ ലക്ഷ്യം. ജൂതന്മാരെയും തനിക്കു അഭികാമ്യമല്ലാത്തവരെയും ഹിറ്റ്ലറിൻ്റെ പട്ടാളം കൊന്നൊടുക്കിയതിനെ ഹോളോകോസ്റ്റ് (Holocaust) എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. #{blue->none->b-> ഓഷ്‌വിറ്റ്സ് ഏറ്റവും വലിയ മരണ ക്യാമ്പ് }# 1940 -ലെ വസന്തകാലത്താണ് നാസി മരണക്യാമ്പുകളിൽ ഏറ്റവും വലുതും കുപ്രസിദ്ധവുമായ ഓഷ്‌വിറ്റ്സിൻ്റെ പ്രവർത്തനം തുടങ്ങിയത്. അതിന്റെ ആദ്യത്തെ കമാൻഡർ റുഡോൾഫ് ഹോസ് (1900- 1947) ആയിരുന്നു. ക്യാമ്പിന്റെ നിർമ്മാണ വേളയിൽ, സമീപത്തുള്ള ഫാക്ടറികൾ ഏറ്റെടുക്കുകയും പ്രദേശവാസികളെ നിർബന്ധപൂർവ്വം വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു, 1939 ൽ ജർമ്മനി പോളണ്ടു പിടിച്ചടക്കിയ ശേഷം അറസ്റ്റിലായ പോളിഷ് പൗരന്മാരെ പാർപ്പിക്കാനുള്ള തടങ്കൽപ്പാളയമായിട്ടാണ് യഥാർത്ഥത്തിൽ ഓഷ്‌വിറ്റ്സ് ആരംഭിക്കുന്നത്. തടവുകാരിൽ നാസി വിരുദ്ധ പ്രവർത്തകർ, രാഷ്ട്രീയക്കാർ, സാംസ്കാരിക, ശാസ്ത്ര സമൂഹങ്ങളിൽ നിന്നുള്ള പ്രതിഭകൾ എന്നിവരും ഉൾപ്പെട്ടിരുന്നു. ഹിറ്റ്‌ലറുടെ അന്തിമ പരിഹാരം ഔദ്യോഗിക നാസി നയമായി മാറിയപ്പോൾ, ഓഷ്‌വിറ്റ്സ് അവർ ഒരു മരണ ക്യാമ്പാക്കി. ഭൂമി ശാസ്ത്രപരമായ ഓഷ്‌വിറ്റ്സിൻ്റെ പ്രാധാന്യവും അതിനോരു ഘടകമായി. യൂറോപ്യൻ ഭൂഖണ്ഡത്തിലെ എല്ലാ ജർമ്മൻ അധിനിവേശ രാജ്യങ്ങളുടെയും കേന്ദ്രത്തിനടുത്തായിരുന്നു ഈ ക്യാമ്പ് സ്ഥിതിചെയ്തിരുന്നത്. റെയിൽവേ ലൈനുകളുടെ സാമിപ്യം ഉണ്ടായിരുന്നതിനാൽ തടങ്കൽ പാളയത്തിലേക്കു തടവുകാരെ എത്തിക്കാൻ എളുപ്പമായിരുന്നു. ഈ മരണ ക്യാമ്പിലെത്തിയ എല്ലാവരെയും ഉടൻ തന്നെ കൊല ചെയ്തിരുന്നില്ല. യുദ്ധമുന്നണയിൽ നിൽക്കുന്ന ജർമ്മനിക്കു വേണ്ടി യുദ്ധോപകരണങ്ങൾ നിർമ്മിക്കാനും മെഡിക്കൽ പരീക്ഷണങ്ങൾക്കുമായി യോഗ്യരായവരെ നാസി പട്ടാളം അടിമകളായി ഉപയോഗിച്ചു. #{blue->none->b-> ജീവിതവും മരണവും }# 1942 പകുതിയോടെ ഓഷ്‌വിറ്റ്സിലെ ഭൂരിഭാഗം അന്തേവാസികളും ജൂതന്മാരായിരുന്നു. ക്യാമ്പിലെത്തിയ തടവുകാരെ നാസി ഡോക്ടർമാർ പരിശോധിച്ചിരുന്നു. ജോലിക്കു യോഗ്യരല്ലെന്ന് കരുതുന്ന തടവുകാരെ - കൊച്ചുകുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ബലഹീനർ - എന്നിവരെ ഒരു പ്രത്യേകതരം ഔഷധ കുളിക്കായി ബാത്ത് ഹൗസിലേക്കായി മാറ്റി നിർത്തിയിരുന്നു. മരണത്തിൻ്റെ ഗന്ധം നിറത്ത ഗ്യാസ് ചേമ്പറുകളായിരുന്നു ഇത്തരം ബാത്ത് ഹൗസുകൾ എന്ന് തടവുകാർക്കു അറിയത്തില്ലായിരുന്നു. തടവുകാർ അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ സൈക്ലോൺ-ബി എന്ന വിഷവാതകം തുറന്നു വിട്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അവർ മരണത്തിനു കീഴടങ്ങുമായിരുന്നു. ജോലിയ്ക്ക് യോഗ്യരല്ലെന്ന് മാറ്റി നിർത്തിയ വ്യക്തികൾ ഒരിക്കലും ഓഷ്‌വിറ്റ്സിലെ തടവുകാരുടെ ഔദ്യോഗിക രജിസ്റ്ററിൽ ഒരിക്കലും സ്ഥാനം പിടിച്ചിരുന്നില്ല. ആയതിനാൽ ഓഷ്‌വിറ്റ്സിൽ നഷ്ടപ്പെട്ട ജീവിതങ്ങളുടെ എണ്ണം കണക്കാക്കുക അസാധ്യമാണ്. തുടക്കത്തിൽ ഗ്യാസ് ചേമ്പറുകളിൽ നിന്ന് രക്ഷപ്പെട്ട തടവുകാരിൽ പലരും, അമിത ജോലിഭാരവും രോഗവും പോഷകാഹാരക്കുറവും ക്രൂരമായ മർദ്ദനവും നിമിത്തം അധികം വൈകാതെ തന്നെ മരണത്തിനു കീഴടങ്ങിയിരുന്നു. ചില ഓഷ്‌വിറ്റ്സ് തടവുകാർ മനുഷ്യത്വരഹിതമായ മെഡിക്കൽ പരീക്ഷണത്തിന് വിധേയമാക്കി. 1943 മുതൽ ഓഷ്വിറ്റ്സിൽ ജോലി ചെയ്യാൻ തുടങ്ങിയ ജർമ്മൻ ഡോക്ടറായ ജോസഫ് മെംഗലെ (1911-79) ആയിരുന്നു ക്രൂരമായ ഈ ഗവേഷണത്തിന്റെ മുഖ്യ സൂത്രധാരൻ. “മരണത്തിന്റെ മാലാഖ” എന്നാണ് ചരിത്രത്തിൽ അദ്ദേഹം അറിയപ്പെട്ടിരുുന്നത്. ചില പരീക്ഷണങ്ങൾ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. ഉദാഹരണത്തിന്, ഇരട്ട സഹോദരങ്ങളൾ ഒരേ സമയം ഒരേ രീതിയിൽ മരിക്കുമോ എന്ന് പരിശോധിക്കാൻ ജോസഫ് ഇരട്ടക്കുട്ടികളുടെ ഹൃദയത്തിൽ ക്ലോറോഫോം കുത്തിവയ്ക്കുമായിരുന്നു. #{blue->none->b-> 1945 ലെ വിമോചനം }# 1944 അവസാനത്തോടെ നാസി ജർമ്മനിക്കു പരാജയം ഉറപ്പായി. സഖ്യസേന തങ്ങളെ വളയുന്നു എന്നു മനസ്സിലാക്കിയ നാസി പോലീസ് ഓഷ്വിറ്റ്സിലെ ഭീകരതയുടെ തെളിവുകൾ നശിപ്പിക്കാൻ തുടങ്ങി. കെട്ടിടങ്ങൾ തകർക്കുകയും രേഖകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. 1945 ജനുവരിയിൽ സോവിയറ്റ് സൈന്യം ക്രാക്കോവിൽ പ്രവേശിച്ചപ്പോൾ നാസി ജർമ്മനി ഓഷ്വിറ്റ്സിനെ ഉപേക്ഷിക്കാൻ നിർബദ്ധിതരായി. ആ മാസത്തിൻ്റെ അവസാനമാണ് ചരിത്ര പ്രസിദ്ധമായ, ഓഷ്വിറ്റ്സ് മരണ മാർച്ചുകൾ അരങ്ങേറിയത്. 60,000 തടവുകാർ, നാസി പട്ടാളത്തോടൊപ്പം ഓഷ്വിറ്റ്സ് ക്യാമ്പിൽ നിന്ന് 30 മൈൽ അകലെയുള്ള പോളിഷ് പട്ടണങ്ങളായ ഗ്ലിവിസിലേക്കോ വോഡ്സിസ്ലാവിലേക്കോ പോകാൻ നിർബന്ധിതരായി. ഈ മാർച്ചിൽ നിരവധി തടവുകാർ മരിച്ചു; ജീവനോടെ എത്തിച്ചേർന്നവരെ ജർമ്മനിയിലെ തടങ്കൽപ്പാളയങ്ങളിലേക്ക് ട്രെയിനുകളിൽ കയറ്റി അയച്ചു. 1945 ജനുവരി 27 ന് സോവിയറ്റ് സൈന്യം ഓഷ്വിറ്റ്സിൽ പ്രവേശിക്കുമ്പോൾ, ഏകദേശം 7,600 രോഗികളായ തടവുകാരെ കണ്ടെത്തി. ലഭ്യമായ ചില കണക്കുകൾ പ്രകാരം, 1.1 ദശലക്ഷം മുതൽ 1.5 ദശലക്ഷം ആളുകൾക്കു ഓഷ്വിവിറ്റ്സിൽ ജീവൻ നഷ്ടമായി അവരിൽ ഭൂരിഭാഗം പേരും യഹൂദന്മാരായിരുന്നു. ഈ ക്യാമ്പിൽ 70,000 മുതൽ 80,000 വരെ പോളണ്ടുകാർ മരിച്ചതായി കണക്കാക്കപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെയും വംശഹത്യയുടെയും ഭീകരത നിറഞ്ഞു നിൽക്കുന്ന ഓഷ്വിറ്റ്സിനു ഒരു കാര്യമേ മാനവരാശിയോടു പറയാനുള്ളു ഇനി ഒരിക്കലും അരുത് . Never Again .
Image: /content_image/Mirror/Mirror-2023-08-14-12:19:28.jpg
Keywords: നാസി

21656
Category: 1
Sub Category:
Heading: അംഗോളയിലെ പ്രഥമ ന്യൂണ്‍ഷ്യോയുടെ മെത്രാഭിഷേകത്തില്‍ പങ്കുചേര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
Content: ലുവാണ്ട: ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പ്രഥമ ന്യൂണ്‍ഷ്യോയുടെ മെത്രാഭിഷേകത്തില്‍ കാര്‍മ്മികത്വം വഹിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി. പാക്കിസ്ഥാനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ആര്‍ച്ച് ബിഷപ്പ് ജർമാനോ പെനമോട്ടിന്റെ മെത്രാഭിഷേകത്തിനായാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി രാജ്യത്തെത്തിയത്. ശനിയാഴ്ച ഒന്തിജീവയിൽവെച്ചായിരുന്നു മെത്രാഭിഷേക കർമ്മം. പരമ്പരാഗത വസ്ത്രം ധരിച്ച സന്യാസിനികളും മറ്റും പാട്ടും നൃത്തവും കരഘോഷവുമായാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിക്കു വരവേല്‍പ്പ് നല്‍കിയത്. വെള്ളിയാഴ്ച ലുവാണ്ടയിൽ എത്തിയ കർദ്ദിനാൾ പരോളിൻ പ്രാദേശിക സഭയുടെയും അങ്കോളയുടെ സർക്കാരിൻറെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും പാപ്പയുടെ ആശംസ അറിയിക്കുകയും ചെയ്തു. പാപ്പയുടെ അംഗോള സന്ദർശനത്തെക്കുറിച്ച് കർദ്ദിനാൾ പരോളിനോട് മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് പാപ്പ അത് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കി. നാട്ടിൽ നിന്നുള്ള ആദ്യത്തെ അപ്പസ്തോലിക് നൂൺഷ്യോയുടെ സ്ഥാനാരോഹണത്തിൽ അംഗോളൻ സഭയോടൊപ്പം താനും സന്തോഷിക്കുകയാണെന്നും കർദ്ദിനാൾ പറഞ്ഞു. നിരവധി തവണ ആഫ്രിക്ക സന്ദർശിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ പരോളിൻ ഇതാദ്യമായാണ് അംഗോള സന്ദർശിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ജൂൺ പതിനാറിനാണ് പാക്കിസ്ഥാനിലെ അപ്പസ്തോലിക് നുൺഷ്യോയായി ജർമാനോയെ പാപ്പ നാമനിർദ്ദേശം ചെയ്തത്.
Image: /content_image/News/News-2023-08-14-13:13:05.jpg
Keywords: അംഗോള

21657
Category: 1
Sub Category:
Heading: പരസ്യ പശ്ചാത്തലത്തിൽ നിന്ന് 'ക്രിസ്തു രൂപം നീക്കി'; പിന്നാലെ മാപ്പ് പറഞ്ഞ് ആഡംബര കാർ നിർമ്മാതാക്കളായ 'പോർഷെ'
Content: മ്യൂണിക്ക്: പരസ്യത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് ക്രിസ്തു രൂപം നീക്കം ചെയ്തതിന് പ്രശസ്ത ആഡംബര കാർ നിർമ്മാതാക്കളായ പോർഷെ മാപ്പ് പറഞ്ഞു. പോർഷെ 911ന്റെ അറുപതാം വാർഷികത്തോട് അനുബന്ധിച്ചാണ് പരസ്യം പുറത്തിറക്കിയത്. പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലായിരുന്നു പരസ്യം ചിത്രീകരിച്ചത്. ക്രിസ്റ്റോ റേ എന്ന പേരിൽ അറിയപ്പെടുന്ന ക്രിസ്തു രൂപമാണ് അവർ പരസ്യത്തിൽ നിന്നും നീക്കം ചെയ്തത്. സംഭവത്തിൽ മാപ്പ് പറഞ്ഞ കമ്പനി ക്രിസ്തു രൂപം ഉൾപ്പെടുത്തി മാറ്റങ്ങൾ വരുത്തിയ പുതിയ പരസ്യം പുറത്തുവിട്ടിട്ടുണ്ട്. രൂപം നീക്കം ചെയ്ത് അതിന്റെ പീഠം മാത്രം ഉൾപ്പെടുത്തി പുറത്ത് വിട്ട പരസ്യ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രദേശത്തിന്റെ തന്നെ പ്രതീകമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്ന 'ക്രിസ്റ്റോ റേ' ക്രിസ്തു രൂപം നീക്കം ചെയ്തത് നഗരത്തോട് കാണിച്ച അവഹേളനമായി പോലും കാണിച്ച് പ്രതിഷേധം ഉയര്‍ന്നിരിന്നു. ഇതില്‍ ഏറ്റവും കൂടുതൽ പ്രതിഷേധം ഉയർന്നത് ട്വിറ്ററിൽ നിന്നായിരുന്നു. വിവാദമായതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞുകൊണ്ട് ജർമ്മൻ കമ്പനി രംഗത്ത് വന്നത്. ജനത്തിന് ഉണ്ടായ വേദന തങ്ങൾ മനസ്സിലാക്കുന്നുവെന്നും പുതിയ വീഡിയോ പുറത്തുവിട്ടിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ ഫോക്സ് ബിസിനസിനോട് പറഞ്ഞു. ബ്രസീലിലെ ക്രൈസ്റ്റ് ദി റെഡീമർ രൂപത്തിന് സമാനമായി കൈകൾ വിരിച്ച് നിൽക്കുന്ന രീതിയിലാണ് ടാർജുസ് നദിക്കരയിലെ ക്രിസ്തുവിന്റെ രൂപം പണികഴിപ്പിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് നിഷ്പക്ഷ നിലപാട് സ്വീകരിച്ചത് മൂലം തകർച്ചയിൽ നിന്നും രാജ്യം രക്ഷപ്പെട്ടതിന്റെ നന്ദി സൂചകമായാണ് 1959-ല്‍ രൂപത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്.
Image: /content_image/News/News-2023-08-14-14:39:52.jpg
Keywords: ആഡം

21659
Category: 1
Sub Category:
Heading: ഫിന്നിഷ് ക്രൈസ്തവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബൈഡന് അമേരിക്കന്‍ നിയമസാമാജികരുടെ കത്ത്
Content: വാഷിംഗ്‌ടണ്‍ ഡി.സി: സ്വവര്‍ഗ്ഗ ബന്ധം, വിവാഹ ജീവിതം എന്നിവ സംബന്ധിച്ച വിഷയങ്ങളില്‍ ബൈബിള്‍ വാക്യം ഉദ്ധരിച്ചതിന്റെ പേരില്‍ ഫിന്‍ലന്‍ഡില്‍ വിചാരണ നേരിടുന്ന ക്രൈസ്തവരെ സഹായിക്കണമെന്ന ആവശ്യവുമായി അമേരിക്കയിലെ 16 നിയമസാമാജികര്‍ ബൈഡന് കത്തയച്ചു. ഫിന്നിഷ് പാര്‍ലമെന്റംഗമായ പൈവി റസാനെനും, ലൂഥറന്‍ മെത്രാന്‍ ജഹാന പൊഹ്ജോളയുമാണ് സ്വവര്‍ഗ്ഗ ബന്ധത്തെ അപലപിച്ചു വിശുദ്ധ ഗ്രന്ഥം ഉദ്ധരിച്ചു സംസാരിച്ചതിന്റെ പേരില്‍ ‘വിദ്വേഷപരമായ പ്രസംഗം’ നടത്തിയെന്ന കുറ്റത്തിന് വിചാരണ നേരിടുവാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലാക്കോടതി ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുവെങ്കിലും, വാദിഭാഗം അപ്പീലിന് പോയതിനെ തുടര്‍ന്നാണ് വിചാരണ. കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ടു വര്‍ഷത്തെ തടവ് ശിക്ഷയും, പിഴയും ലഭിക്കാവുന്നതാണ്. ഫിന്‍ലാന്‍ഡിലെ യു.എസ് അംബാസഡര്‍ ഡഗ്ലസ് ഹിക്കെയിനോടും, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ അംബാസഡറായ റാഷദ് ഹുസൈനോടും ഫിന്നിഷ് ക്രൈസ്തവര്‍ക്കെതിരെയുള്ള അന്യായമായ നിയമനടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ ടെക്സാസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ചിപ്പ് റോയിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ നിയമസാജിക സഖ്യം ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ക്രൈസ്തവ വിശ്വാസമനുസരിച്ച് ജീവിച്ചതിന്റെ പേരില്‍ ഒരു അമേരിക്കക്കാരനോ, ഫിന്‍ലന്‍ഡ് സ്വദേശിയോ, ഏതൊരു മനുഷ്യനോ ഇത്തരം നീതിന്യായ അവഹേളനങ്ങള്‍ നേരിടുന്നത് ശരിയല്ലെന്ന് നിയമസാമാജികരുടെ കത്തില്‍ ചൂണ്ടിക്കാട്ടി. 2004-ലെ ഒരു ലഘുലേഖയുമായി ബന്ധപ്പെട്ടും 2018-ലെ ഒരു ടെലിവിഷന്‍ പരിപാടിയിലും, 2019-ലെ ട്വീറ്റിലും ക്രിസ്തീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചു നടത്തിയ പരാമര്‍ശമാണ് അറുപത്തിരണ്ടുകാരിയും, 5 കുട്ടികളുടെ മാതാവുമായ റസാനെ കോടതി കയറ്റിയത്. 5.5 മില്യന്‍ ആളുകൾ ജീവിക്കുന്ന രാജ്യമാണ് ഫിൻലൻഡ്. രാജ്യത്തെ മൂന്നിൽ രണ്ട് ആളുകളും, ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെയോ, ഓർത്തഡോക്സ് സഭയുടെയോ ഭാഗമാണ്. പൈവി റസനൻ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയിലെ അംഗമാണ്. എന്നാൽ 2019ൽ ലൂഥറൻ സഭ രാജ്യത്ത് നടന്ന ഒരു എൽജിബിടി റാലിക്ക് പിന്തുണ നൽകിയത് അവർ എതിർത്തിരുന്നു. അതേസമയം കേസ് നല്‍കുന്ന മാതൃക ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ നിയമസാമാജികര്‍ മുന്നറിയിപ്പ് നല്‍കി. ക്രിസ്തു വിശ്വാസത്തോട് കടുത്ത വിരോധംവെച്ച് പുലര്‍ത്തുന്ന മതനിരപേക്ഷവാദികള്‍ പാശ്ചാത്യ ലോകത്തെ അപകടകരമായ രീതിയില്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണെന്ന് വര്‍ഷങ്ങളായി പലരും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും, സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കുന്നതിന് വിശ്വാസികള്‍ വിചാരണ നേരിടുവാന്‍ പോവുകയാണെന്നും കത്തില്‍ പറയുന്നു. അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം ഇന്റര്‍നാഷണല്‍ (എ.ഡി.എഫ്) ആണ് വിചാരണയില്‍ റസാനനെ നിയമ യുദ്ധത്തില്‍ സഹായിക്കുക. കോടതി വാദം ആഗസ്റ്റ് 22നു നടക്കും.
Image: /content_image/News/News-2023-08-14-17:23:05.jpg
Keywords: ഫിന്‍ലാ, അമേരി

21660
Category: 18
Sub Category:
Heading: പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കത്തീഡ്രൽ ബസിലിക്കയിൽ പ്രാർത്ഥന നടത്തി
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ പ്രാർത്ഥന നടത്തി. ഇന്നലെ വൈകുന്നേരം ദിവ്യകാരുണ്യവുമായി പള്ളിയിലെത്തിയ അദ്ദേഹം, അൾത്താരയിൽ പ്രാർത്ഥന നടത്തിയശേഷം ദിവ്യകാരുണ്യ ആശീർവാദം നൽകി. ബസിലിക്ക വികാരിയായി ചുമതലയേറ്റ ഫാ. ആന്റണി പൂതവേലിലും മറ്റു വൈദികരും പൊന്തിഫിക്കൽ ഡെലഗേറ്റിനൊപ്പം ഉണ്ടായിരുന്നു. ഇതിനിടെ ബസിലിക്കയിലേക്കെത്തിയ പൊന്തിഫിക്കൽ ഡെലഗേറ്റിനെ ഒരുവിഭാഗം വിശ്വാസികളും ചില വൈദികരും തടയാൻ ശ്രമിച്ചു. പോലീസ് സുരക്ഷയോടെയാണ് അദ്ദേഹം ദേവാലയത്തിലേക്കു പ്രവേശിച്ചതും മടങ്ങിയതും. പൊന്തിഫിക്കൽ ഡെലഗേറ്റ് പള്ളിയിൽ പ്രവേശിക്കുന്നത് തടഞ്ഞ ഏതാനും പേരെ പോലീസ് ബലം പ്രയോഗിച്ചു മാറ്റി. മാർപാപ്പയുടെ പ്രതിനിധിക്കുനേരേ ബസിലിക്ക അങ്കണത്തിൽ തടിച്ചുകൂടിയ ആളുകൾ മുദ്രാവാക്യം മുഴക്കിയെന്നും പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞെന്നും ബസിലിക്ക വികാരി ഫാ. ആന്റണി പൂതവേലിൽ പറഞ്ഞു. ബസിലിക്ക ഇടവകയ്ക്കു പുറത്തുനിന്നുള്ള ആളുകളായിരുന്നു സംഘർഷമുണ്ടാക്കാൻ എത്തിയവരിൽ ഭൂരിഭാഗമെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാർ സഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പാക്കിയ സിനഡ് തീ രുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമാണ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ നിയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ അതിരൂപതയിലെ വിവിധ തലങ്ങളിലുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച ന ടത്തിയിരുന്നു.
Image: /content_image/India/India-2023-08-15-10:58:14.jpg
Keywords: പ്രാർത്ഥന

21661
Category: 1
Sub Category:
Heading: എറിത്രിയയിൽ ഒരു പതിറ്റാണ്ടായി തടവ് അനുഭവിച്ചു വരികയായിരിന്ന 13 ക്രൈസ്തവര്‍ക്ക് മോചനം
Content: അസ്മാര: ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കഴിഞ്ഞ 10 വർഷമായി തടവ് അനുഭവിച്ചുവരികയായിരിന്ന 13 ക്രൈസ്തവര്‍ക്ക് മോചനം. തങ്ങളുടെ പ്രാര്‍ത്ഥനക്കു ലഭിച്ച ഉത്തരമാണ് ഇതെന്നു ' വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്' മിനിസ്ട്രി വിശേഷിപ്പിച്ചു. 7,000 ദിവസമായി ജയിലിൽ കഴിയുന്ന രണ്ട് വചനപ്രഘോഷകരുടെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ് റേഡിയോയുടെ അവതാരകനായ ടോഡ് നെറ്റിൽടൺ കഴിഞ്ഞ ദിവസം രംഗത്തുവന്നിരിന്നു. ഇതോടൊപ്പം ക്രിസ്ത്യാനികളായതിനാൽ എറിത്രിയന്‍ ഗവൺമെന്റ് തടവിലാക്കിയ നൂറുകണക്കിന് തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പ്രാര്‍ത്ഥനാഭ്യർത്ഥനയും അദ്ദേഹം നടത്തി. ഇതിനു പിന്നാലെ പ്രാർത്ഥിക്കുന്നവരുടെ കൂട്ടായ്മയില്‍ പതിനായിരത്തിലധികം ആളുകൾ അവരുടെ പേരുകൾ ചേർത്തിരിന്നുവെന്നും പ്രാര്‍ത്ഥനക്കു ലഭിച്ച ഉത്തരമാണ് ക്രൈസ്തവരുടെ മോചനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 10 വർഷമായി തടവിൽ കഴിയുന്ന പതിമൂന്ന് എറിത്രിയൻ ക്രിസ്ത്യാനികൾ ഇന്ന് സ്വതന്ത്രരാണെന്നും ദൈവ തിരുസന്നിധിയില്‍ നന്ദിയര്‍പ്പിക്കുകയാണെന്നും ടോഡ് നെറ്റിൽടൺ പറഞ്ഞു. മോചിതരായവരില്‍ ആറ് പുരുഷന്മാരും ഏഴ് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവര്‍ എല്ലാവരും 10 വർഷമായി ജയിലില്‍ തടവ് അനുഭവിക്കുകയായിരിന്നു.
Image: /content_image/News/News-2023-08-15-11:27:52.jpg
Keywords: എറിത്രിയ

21662
Category: 1
Sub Category:
Heading: നിക്കരാഗ്വേയിലെ ജെസ്യൂട്ട് സർവ്വകലാശാലയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഒർട്ടേഗ ഭരണകൂടം
Content: മനാഗ്വേ: നിക്കരാഗ്വേയില്‍ ജെസ്യൂട്ട് സഭ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവന്നിരുന്ന സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ ഡാനിയേൽ ഒർട്ടേഗ ഭരണകൂടം മരവിപ്പിച്ചു. ഇതോടൊപ്പം സർവ്വകലാശാലയുടെ വസ്തുവകകളുടെ കൈമാറ്റത്തിനും ഭരണകൂടം വിലക്കേർപ്പെടുത്തി. ഭരണകൂട നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മെത്രാന്മാരും, സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തെ ആറ് വിദ്യാർത്ഥി സംഘടനകൾ ചേർന്ന് സംയുക്തമായി പ്രസ്താവന പുറത്തിറക്കി. രാജ്യത്തെ ഏകാധിപത്യ ഭരണകൂടം നാളുകളായി കത്തോലിക്ക സഭയെ വേട്ടയാടുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സർക്കാർ നടപടി ഉന്നത വിദ്യാഭ്യാസത്തിനും, ബൗദ്ധിക സ്വാതന്ത്ര്യത്തിനും, സംസ്കാരത്തിനും, സമൂഹത്തിന് മുഴുവനും എതിരെയുള്ള അക്രമമാണെന്ന് സർവ്വകലാശാലയിലെ മുൻ വിദ്യാർത്ഥിയും ഭരണകൂട ഭീഷണിയെ തുടർന്ന് രാജ്യംവിട്ട് അമേരിക്കയിൽ അഭയം പ്രാപിച്ച മനാഗ്വേ രൂപതയുടെ സഹായമെത്രാനുമായ സിൽവിയോ ബായിസ് ട്വിറ്ററില്‍ കുറിച്ചു. ഭിന്നാഭിപ്രായങ്ങൾ അടിച്ചമർത്താനും, വിമർശകരെ നിശബ്ദരാക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണ് സർവ്വകലാശാലക്കെതിരെ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടിയെന്ന് വിദ്യാർത്ഥി സംഘടനകൾ പ്രസ്താവിച്ചു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. 1960-ൽ സ്ഥാപിതമായ സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റി രാജ്യത്തെ ആദ്യത്തെ സ്വകാര്യ സർവ്വകലാശാലയാണ്. അതേസമയം സർവ്വകലാശാലയുടെ നിയന്ത്രണം മുഴുവനായി സർക്കാർ ഏറ്റെടുക്കാനുള്ള സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.
Image: /content_image/News/News-2023-08-15-12:23:27.jpg
Keywords: അമേരിക്ക, നിക്കരാ

21664
Category: 1
Sub Category:
Heading: ദൈവത്തിനെതിരെയുള്ള അനുസരണക്കേടിന്റെ ഫലം ആത്മീയ നാശം, ഗുരുതരമായ പാപത്തിന് ഉത്തരവാദികളാകരുതേ: എറണാകുളം-അങ്കമാലി അതിരൂപതയിലെ പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഏകീകൃത കുര്‍ബാന വിഷയത്തില്‍ മുന്നറിയിപ്പും അഭ്യര്‍ത്ഥനയുമായി മാർപാപ്പയുടെ പ്രതിനിധി ആർച്ചുബിഷപ്പ് മാർ സിറിൽ വാസിൽ. ഇന്നു ആഗസ്റ്റ് 15 ചൊവ്വാഴ്ച കാക്കനാട് സീറോമലബാർ സഭ ആസ്ഥാനത്തു അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സഭയെ എതിര്‍ക്കുന്ന നിലപാടുമായി മുന്നോട്ടു പോകുന്ന വൈദികരോടും അല്‍മായരോടും നിരവധി ചോദ്യങ്ങളുമായാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്. ''നിങ്ങൾ മിശിഹായെയും ഭൂമിയിലെ അവന്റെ വികാരിയായ മാർപാപ്പയെയും പിന്തുടരാൻ ആഗ്രഹിക്കുന്നുണ്ടോ, അതോ മറ്റ് ഗുരുക്കന്മാരെ പിന്തുടരാൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പൗരോഹിത്യ കടമകളുടെ പാതയിൽ നിന്ന് നിങ്ങൾ അകന്നുപോയോ?" തുടങ്ങിയ വിവിധ ചോദ്യങ്ങള്‍ അതിരൂപതയിലെ വിമത വൈദികരുടെ മുന്നില്‍ ഉയര്‍ത്തി. തുടർച്ചയായ പ്രതിഷേധത്തിന്റെയും തിരസ്‌കരണത്തിന്റെയും ഒരേയൊരു ഫലം സഭയ്‌ക്ക് വലിയ ദോഷവും, നമ്മെ നിരീക്ഷിക്കുന്നവരുടെ മുമ്പിൽ വലിയ അപവാദവും, ദൈവത്തിനെതിരെയുള്ള അനുസരണക്കേടിന്റെ ഫലമായ ആത്മീയ നാശവും ആയിരിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. അത്തരമൊരു അനുസരണക്കേടിന്റെ ഗുരുതരമായ പാപത്തിന് നിങ്ങൾ യഥാർത്ഥത്തിൽ ഉത്തരവാദികളാകാൻ ആഗ്രഹിക്കുന്നുണ്ടോ? ദൈവേഷ്ടത്തെ തിരസ്കരിക്കുന്നത് നിങ്ങൾ അത് എത്ര ഭക്തിനിർഭരമായ വാക്യങ്ങളാലും പ്രാർത്ഥനകളാലും മറയ്ക്കാൻ ശ്രമിച്ചാലും, ഒരിക്കലും ദൈവാനുഗ്രഹത്തിലേക്കു നയിക്കുകയില്ല. നിയമവിരുദ്ധമായ പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും ദൈവാനുഗ്രഹം ഒരിക്കലും ഉണ്ടാകില്ലായെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മപ്പെടുത്തി. നമ്മുടെ കർത്താവിന്റെ മുമ്പാകെ ഞാൻ മുട്ടുകുത്തി നിങ്ങളോട് അപേക്ഷിക്കുന്നു, ഈ കലാപത്തിന് എന്തെങ്കിലും യഥാർത്ഥമോ അല്ലാത്തതോ ആയ കാരണം നൽകിയിട്ടുള്ള ആരുടെയെങ്കിലും ഭാഗത്തുനിന്ന് വ്യക്തിപരമായി എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അതുപോലെ, നമ്മുടെ കർത്താവിനും കത്തോലിക്കാസഭയ്ക്കും എതിരായ ഈ പാപത്തിൽ, അതായത്, പരിശുദ്ധ പിതാവ് അംഗീകരിച്ച ഏക നിയമാനുസൃതമായ രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ വിസമ്മതിച്ചുകൊണ്ട്, ഇനിമേൽ ഈ പാപത്തിൽ പങ്കുചേരരുതെന്ന് ഞാൻ മുട്ടുകുത്തി അപേക്ഷിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് സിറിൽ വാസിൽ പറഞ്ഞു. #{blue->none->b-> ഇന്നു 2023 ആഗസ്റ്റ് 15 ചൊവ്വാഴ്ച സീറോമലബാർസഭ ആസ്ഥാനത്തുവെച്ച് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മാർപാപ്പയുടെ പ്രതിനിധി ആർച്ചുബിഷപ്പ് മാർ സിറിൽ വാസിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം }# പ്രിയപ്പെട്ട സഹകാർമികരെ, ഇവിടെ സന്നിഹിതരായ പ്രിയ സഹോദരീസഹോദരന്മാരേ, എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയ വിശ്വാസികളെ, ഈ ദൈവാലയത്തിൽ ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന് നമ്മൾ ഒന്നിലധികം ആഘോഷങ്ങളുടെ നടുവിലാണ്. എല്ലാ ക്രൈസ്തവ സഭകളോടും ചേർന്ന് നാം പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷിക്കുന്നു. കൂടാതെ, ഈ മഹത്തായ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ നമുക്ക് ഇത് വളരെയധികം സന്തോഷത്തിന്റെ സമയമാണ്. ഈ സ്വാതന്ത്ര്യം നമുക്ക് നേടിത്തന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ആഴമായ സമർപ്പണ ബോധവും പൂർണ്ണഹൃദയത്തോടെയുള്ള അനുസരണവും പരിഗണിക്കുന്നതിലൂടെ, സ്വർഗ്ഗാരോപണ തിരുനാളിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാൻ കഴിയും. മംഗളവർത്തയുടെ സമയത്ത് യാതൊരു മുൻവിധികളുമില്ലാതെ അവൾ ദൈവത്തോടുള്ള തന്റെ പ്രതിബദ്ധത നിർഭയമായി പ്രഖ്യാപിച്ചു. ചുരുക്കി പറഞ്ഞാൽ, അവളുടെ സ്വർഗ്ഗാരോപണം ദൈവത്തോടുള്ള അവളുടെ സമ്പൂർണ്ണ സ്വയം സമർപ്പണത്തിന്റെ ഫലമാണ്. ഇത് ഇന്ന് നമുക്ക് വ്യക്തവും ആഴമേറിയതുമായ ഒരു പാഠമായി വർത്തിക്കുന്നു, ദൈവത്തോടുള്ള നമ്മുടെ അചഞ്ചലമായ സമ്മതം മൂളൽ ഏറ്റവും സുന്ദരമായ രീതിയിൽ ദൈവം ഫലവത്തായി തീർക്കും എന്നതാണിതിനർത്ഥം. സീറോമലബാർസഭയെയും എറണാകുളം-അങ്കമാലി അതിരൂപതയേയും അടുത്തറിയുന്ന ഒരാൾ എന്ന നിലയിൽ, സഭയും അതിരൂപതയും പ്രാർത്ഥനകൊണ്ടും, ക്ഷമകൊണ്ടും, സ്ഥിരോത്സാഹംകൊണ്ടും തങ്ങളുടെ ദൗത്യത്തിലൂടെ ദൈവത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അതിനായി ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമെന്ന് എനിക്കുറപ്പുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മാർപ്പാപ്പയുടെ പ്രതിനിധി എന്ന നിലയിൽ, ഇന്നത്തെ തിരുനാളിനും എന്റെ ഇവിടുത്തെ ദൗത്യത്തിനും തമ്മിൽ ഒരു പ്രത്യേക ബന്ധം കാണാൻ കഴിയും. പരിശുദ്ധ പിതാവ് കുറച്ചുകാലമായി ഈ അതിരൂപതയിലെ സ്ഥിതിഗതികൾ വളരെ ഉത്കണ്ഠയോടെ പിന്തുടരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ്, 2021 ജൂൺ 9ന്, റാസ കുർബാന തക്‌സ നിങ്ങളുടെ സഭയുടെ പരമോന്നത നിയമനിർമ്മാണ സഭയായ മെത്രാന്മാരുടെ സുന്നഹദോസ് തയ്യാറാക്കുകയും, ഈ തക്സയ്ക്കു ശ്ലൈഹീക സിംഹാസനത്തിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. തദവസരത്തിൽ നമുക്ക് പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ലഭിച്ച കത്ത് മുഴുവൻ സീറോമലബാർസഭയിലും ഏകീകൃത കുർബാന അർപ്പണരീതി നടപ്പിലാക്കണമെന്ന് വ്യക്തമായി ആവശ്യപ്പെടുന്നു: "കാർമ്മികൻ വചന പ്രഘോഷണം വരെ ബേമയിൽ വിശ്വാസികളെ അഭിമുഖീകരിക്കുകയും; കൂദാശ പാരികർമ വേളയിൽ അൾത്താരയിലേക്ക്, വിശ്വാസികളും കാർമ്മികനും ഒരേ ദിശയിലേക്ക് തിരിയുകയും വേണം; കുർബാന സ്വീകരണത്തിന് ശേഷം സമാപന ചടങ്ങുകളിൽ വീണ്ടും വിശ്വാസികളെ അഭിമുഖീകരിക്കുന്നു." ഈ തീരുമാനം നിയമാനുസൃതമായി എടുക്കുകയും ഉത്തരവാദിത്വപ്പെട്ടവർ അംഗീകരിക്കുകയും ചെയ്തു. അതിനാൽ അനന്തമായ ചർച്ചകൾക്ക് വിധേയമാക്കാൻ ഇനി കഴിയില്ല. ഈ നിർണായക പരിഹാരത്തിന് നേരെ ചിലർ ഉന്നയിച്ച വിവിധ എതിർപ്പുകളും വാദങ്ങളും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ വ്യക്തിപരമായും വിശദമായും അറിയിച്ചിരുന്നുവെന്ന് ഈ സന്ദർഭത്തിൽ നാം ഓർക്കണം. കൂടാതെ ഈ അതിരൂപതയ്ക്കു മാത്രമായി വേറിട്ടൊരു ആരാധനക്രമം അനുവദിക്കുന്നതുമായി ഉയർന്നുവന്ന ആശയവും അദ്ദേഹം വിശദമായി പഠിച്ചു. അതിനാൽ, ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന്, പ്രത്യേകിച്ച് സിനഡിന്റെ തീരുമാനത്തിനെതിരായ എതിർപ്പും അതിരൂപതയിൽ പൂർണമായും ജനാഭിമുഖ കുർബാന വേണമെന്ന് ഉന്നയിച്ച കാര്യവും, ഇത് ഏകദേശം 50 വർഷം മുൻപ് തുടങ്ങി വെച്ചതാണെന്നും ഒക്കെ അദ്ദേഹത്തിന് നന്നായി അറിയാം. ഇതൊക്കെയാണെങ്കിലും, 2021 ജൂലൈ 3-ാം തീയതി മുഴുവൻ സീറോമലബാർ സഭയ്ക്കും മാർപാപ്പ എഴുതിയ കത്തിൽ സംഘർഷങ്ങളിൽ ഐക്യം നിലനിൽക്കണമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു: "ഞാൻ ... എല്ലാ വൈദികരോടും സന്യസ്ഥരോടും അല്മായരോടും നിങ്ങളുടെ സഭയുടെ മഹത്തായ നന്മയ്ക്കും ഐക്യത്തിനും വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള ഏകീകൃത രീതി എത്രയും വേഗം നടപ്പിലാക്കുക എന്ന് അഭ്യർത്ഥിക്കുന്നു." 2022 മാർച്ച് 25ന്, "എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർക്കും സന്യസ്തർക്കും അല്മായർക്കും” പ്രത്യേകമായി അയച്ച കത്തിൽ, ഏകീകൃത കുർബാനയർപ്പണരീതി ഉടൻ നടപ്പാക്കാനുള്ള തന്റെ അഭ്യർത്ഥന പുതുക്കിക്കൊണ്ട് അദ്ദേഹം തന്റെ പിതൃഹൃദയത്തിൽ ദുഃഖത്തോടെ നിരീക്ഷിക്കുന്നു: “സൂക്ഷ്മമായ ആലോചനയ്ക്ക് ശേഷം പോലും, സീറോമലബാർസഭയിലെ മറ്റ് രൂപതകളിൽനിന്ന് നിന്ന് നിങ്ങളെത്തന്നെ ഒറ്റപ്പെടുത്തിക്കൊണ്ട്, നിങ്ങളുടെ പ്രത്യേക ആരാധനക്രമം പിന്തുടരാനാണ് നിങ്ങൾ തീരുമാനിച്ചത്. എന്നിരുന്നാലും, ക്രിസ്തുവിൽ വിശ്വസിക്കുന്ന നമ്മൾ, നമ്മുടെ പെരുമാറ്റവും വിയോജിപ്പും പ്രകടിപ്പിക്കുന്നതെങ്ങനെ, ബുദ്ധിമുട്ടുകളും അപമാനങ്ങളും പോലും എങ്ങനെ സ്വീകരിക്കുന്നു, എങ്ങനെ വിട്ടുവീഴ്ചക്ക് തയ്യാറാകും എന്നൊക്കെ ചോദ്യം ചെയ്യുന്നത് നല്ലതാണ്... പ്രയാസകരവും വേദനാജനകവുമായ ഒരു ചുവടുവെപ്പാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു, എന്നാൽ കർത്താവിന്റെ ശബ്ദം ശ്രവിക്കാനും മാർപ്പാപ്പയെ വിശ്വസിക്കാനും തയ്യാറുള്ള പുരോഹിതന്മാരുടെയും അല്മായരുടെയും ഉദാഹരണങ്ങൾ ഞാൻ നിങ്ങളിൽ കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ വിശ്വസ്ഥതയിലും അനുസരണത്തിലും വിശ്വാസമർപ്പിച്ചുകൊണ്ട്, പ്രത്യേകിച്ച് തിരുപ്പട്ടം സ്വീകരിച്ചപ്പോൾ നിങ്ങൾ ഏറ്റെടുത്ത കടമകളെയും ഉത്തരവാദിത്വങ്ങളെയും ഓർമിപ്പിച്ചുകൊണ്ട്, നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകുവാനായ് ഞാൻ പ്രാർഥിക്കുന്നു.” പരിശുദ്ധ പിതാവിന്റെ ഈ പിതൃശബ്ദം പല വൈദികരും കേട്ടില്ല, പല സന്ദർഭങ്ങളിലും അല്മായരിൽനിന്നു ഇത് മറച്ചുവെച്ചു. അവസാനമായി, പ്രിയ പുരോഹിതരേ, കർത്താവിന്റെ മുന്തിരിത്തോട്ടത്തിലെ പ്രിയപ്പെട്ട വേലക്കാരെ, തന്റെ പ്രതിനിധിയായി ഒരാളെ, എന്റെ നിയമനത്തിന്റെ ഉത്തരവിൽ വായിക്കുന്നതുപോലെ "വിയോജിക്കുന്ന വൈദികരെയും മെത്രാന്മാരെയും അനുസരണത്തിലേക്ക് തിരികെ കൊണ്ടുവരാൻ" വേണ്ടി, വ്യക്തമായ ഉത്തരവോടെ നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കാൻ പരിശുദ്ധ പിതാവ് തീരുമാനിച്ചു. ഒടുവിൽ ഒരു ഫലം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് മാർപ്പാപ്പ ഈ വ്യക്തിഗത ദൗത്യം തിരഞ്ഞെടുത്തത്. അതിനാൽ, പ്രിയ വൈദികരേ, ഞാൻ ഇവിടെ നിങ്ങളുടെ മുൻപിൽ നിൽക്കുന്നു, എന്റെ പ്രത്യേക ചുമതലയുടെ ഭാഗമായി ഒരു ലളിതമായ ചോദ്യം നിങ്ങളോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഹൃദയത്തിൽ ഉത്തരം നൽകുക! നിങ്ങൾ പരിശുദ്ധ പിതാവിനോടൊപ്പമാണോ, കത്തോലിക്കാ സഭയിലെയും നിങ്ങളുടെ സീറോ മലബാർ സഭയിലെയും വൈദികരും അംഗങ്ങളുമായി തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, അതോ പരിശുദ്ധ പിതാവിനോടും സീറോമലബാർസഭയിലെയും കത്തോലിക്കാസഭയിലെയും നിങ്ങളുടെ ഇടയന്മാരോടും ഉള്ള അനുസരണക്കേടിലേക്ക് നിങ്ങളെ നയിക്കുന്ന കുഴപ്പക്കാരുടെ ശബ്ദത്തിനു മുൻഗണന നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നോ? നിങ്ങൾ നിയമവിരുദ്ധമായ രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത് തുടരണോ അതോ സഭ നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾക്കനുസൃതമായി അർപ്പിക്കുവാൻ നിങ്ങൾ തയ്യാറാണോ? നിങ്ങളുടെ മാർപ്പാപ്പയെ അനുസരിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ, അതോ തെറ്റായ ഐക്യദാർഢ്യത്തിന്റെ പേരിലും നിങ്ങളെ ഭീഷണിപ്പെടുത്തിയതുകൊണ്ടും നിങ്ങളെ കത്തോലിക്കാ സഭയിൽ നിന്ന് യഥാർത്ഥത്തിൽ വേർതിരിക്കുന്ന ചില പുരോഹിതന്മാരെ കേൾകുവാനാണോ നിങ്ങൾ താൽപര്യപ്പെടുന്നത്? ചില ഇരുണ്ട ശക്തികളുടെ പദ്ധതികൾ നിറവേറ്റുകയും സിനഡിന്റെ തീരുമാനമനുസരിച്ച് കുർബാനയർപ്പണം തടയുകയും ചെയ്യുന്ന അക്രമാസക്തരായ പ്രതിഷേധക്കാരുടെ ചെറുസംഘങ്ങളെ നിങ്ങൾ ഭയപ്പെടുന്നുണ്ടോ? നിങ്ങൾ മാർപാപ്പയുടെ കൂടെയാണോ അതോ അദ്ദേഹത്തിന് എതിരാണോ? അതിനാൽ, എന്റെ ഈ ശബ്ദം നിങ്ങളുടെ ചെവികൾ അടയ്ക്കില്ല എന്ന പ്രതീക്ഷയിൽ ഞാൻ നിങ്ങളോട് വീണ്ടും ചോദിക്കുന്നു: "വിശുദ്ധ പത്രോസിനെ ഭരമേൽപ്പിച്ച ദിവ്യഗുരുവായ മിശിഹാ നയിക്കുന്ന കത്തോലിക്കാ സഭയുടെ പുരോഹിതന്മാരായി തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അവന്റെ പിൻഗാമികൾക്ക് കെട്ടഴിക്കാനും ബന്ധിക്കാനും, വിശ്വാസത്തിൽ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും പഠിപ്പിക്കാനും ഭരിക്കാനും ഉള്ള അവകാശം മിശിഹായിൽനിന്നാണ് ലഭിച്ചത്. നിങ്ങൾ മിശിഹയെയും ഭൂമിയിലെ അവന്റെ വികാരിയായ മാർപാപ്പയെയും പിന്തുടരാൻ ആഗ്രഹിക്കുന്നുണ്ടോ, അതോ മറ്റ് ഗുരുക്കന്മാരെ പിന്തുടരാൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പൗരോഹിത്യ കടമകളുടെ പാതയിൽ നിന്ന് നിങ്ങൾ അകന്നുപോയോ?" എറണാകുളം-അങ്കമാലി അതിരൂപതയിലെ അല്മായ വിശ്വാസികളോടും ഞാൻ ഇതേ ചോദ്യം ചോദിക്കുന്നു. പരിശുദ്ധ പിതാവിനെയും കത്തോലിക്കാസഭയെയും പിന്തുടരാൻ നിങ്ങൾ തയ്യാറാണോ; അതോ നിങ്ങളുടെ പേരിൽ പരിശുദ്ധ പിതാവിനോടുള്ള വ്യക്തിപരമായ അനുസരണക്കേട് മറയ്ക്കാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ ചില പുരോഹിതന്മാരിൽ വിശ്വാസമർപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളെ പ്രതിഷേധങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ട് അവർ അടിസ്ഥാനപരമായി നിങ്ങളെ ദുരുപയോഗം ചെയ്യുന്നു; അവരുടെ ദീർഘകാല ശിക്ഷണത്തിലൂടെ നിങ്ങളെ സ്വന്തം പിന്തുണക്കാരാക്കാൻ അവർ ശ്രമിക്കുന്നു, ഒടുവിൽ അവരുടെ കലാപങ്ങളിൽ നിങ്ങളെ പലപ്പോഴും ബന്ദികളായി ഉപയോഗിക്കുന്നു. പല വൈദികരും അല്മായരും തങ്ങളുടെ പ്രതിഷേധം നല്ല വിശ്വാസത്തോടെ നടത്തിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. തങ്ങൾ സംവാദത്തിനും ചർച്ചയ്ക്കുമുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്ന പലരും ഈ അഹങ്കാരത്തിന്റെ പാതയിലേക്ക് നയിക്കപ്പെടുന്നു; നിർബന്ധം ഒടുവിൽ ഫലം നൽകുമെന്ന് തെറ്റായി വിശ്വസിക്കുന്നു. ദുഷ്‌കരമായ ഒരു ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഞാൻ ആത്മാർഥമായി നിങ്ങളോട് പറയുന്നു: തുടർച്ചയായ പ്രതിഷേധത്തിന്റെയും തിരസ്‌കരണത്തിന്റെയും ഒരേയൊരു ഫലം സഭയ്‌ക്ക് വലിയ ദോഷവും, നമ്മെ നിരീക്ഷിക്കുന്നവരുടെ മുമ്പിൽ വലിയ അപവാദവും, ദൈവത്തിനെതിരെയുള്ള അനുസരണക്കേടിന്റെ ഫലമായ ആത്മീയ നാശവും ആയിരിക്കും വരുത്തിവെയ്കുക. അത്തരമൊരു അനുസരണക്കേടിന്റെ ഗുരുതരമായ പാപത്തിന് നിങ്ങൾ യഥാർത്ഥത്തിൽ ഉത്തരവാദികളാകാൻ ആഗ്രഹിക്കുന്നുണ്ടോ? ദൈവേഷ്ടത്തെ തിരസ്കരിക്കുന്നത് നിങ്ങൾ അത് എത്ര ഭക്തിനിർഭരമായ വാക്യങ്ങളാലും പ്രാർത്ഥനകളാലും മറയ്ക്കാൻ ശ്രമിച്ചാലും, ഒരിക്കലും ദൈവാനുഗ്രഹത്തിലേക്കു നയിക്കുകയില്ല. നിയമവിരുദ്ധമായ പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും ദൈവാനുഗ്രഹം ഒരിക്കലും ഉണ്ടാകില്ല. നമ്മുടെ കർത്താവിന്റെ മുമ്പാകെ ഞാൻ മുട്ടുകുത്തി നിങ്ങളോട് അപേക്ഷിക്കുന്നു, ഈ കലാപത്തിന് എന്തെങ്കിലും യഥാർത്ഥമോ അല്ലാത്തതോ ആയ കാരണം നൽകിയിട്ടുള്ള ആരുടെയെങ്കിലും ഭാഗത്തുനിന്ന് വ്യക്തിപരമായി എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അതുപോലെ, നമ്മുടെ കർത്താവിനും കത്തോലിക്കാസഭയ്ക്കും എതിരായ ഈ പാപത്തിൽ, അതായത്, പരിശുദ്ധ പിതാവ് അംഗീകരിച്ച ഏക നിയമാനുസൃതമായ രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ വിസമ്മതിച്ചുകൊണ്ട്, ഇനിമേൽ ഈ പാപത്തിൽ പങ്കുചേരരുതെന്ന് ഞാൻ മുട്ടുകുത്തി അപേക്ഷിക്കുന്നു. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാളിൽ ആ നല്ല അമ്മ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കട്ടെ! കർത്താവിന്റെ വിളി അനുസരിച്ച സ്ത്രീ, തന്റെ പൂർണ്ണ സമർപ്പണത്തിലൂടെ ശരിയായ തീരുമാനം എളുപ്പത്തിൽ എടുക്കുന്നതിൽ നമ്മെ സഹായിക്കട്ടെ! ആമേൻ.
Image: /content_image/News/News-2023-08-15-13:58:24.jpg
Keywords: സിറില്‍, അങ്കമാ

21665
Category: 1
Sub Category:
Heading: എവിടെപ്പോയാലും എന്നോടൊപ്പം ബൈബിള്‍ ഉണ്ടാകും: വിശ്വാസം പരസ്യമാക്കി ലിവര്‍പൂള്‍ താരം കോഡി ഗാക്പോ
Content: ലണ്ടന്‍: ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം പരസ്യമാക്കുന്ന താരങ്ങളുടെ നിരയില്‍ ഡച്ച് സ്വദേശിയായ ലിവര്‍പൂള്‍ താരം കോഡി ഗാക്പോയും. ലിവര്‍പൂളിന് വേണ്ടി സിംഗപ്പൂരില്‍ കളിക്കുവാന്‍ എത്തിയിരിക്കുന്ന ഗാക്പോ ബൈബിള്‍ വായന തന്റെ ജീവിതശൈലിയാണെന്നും യുകെയിലോ മറ്റെവിടെയെങ്കിലുമോ ആണെങ്കിലും താന്‍ ബൈബിൾ കൊണ്ടുപോകുമെന്നു 'ഡെയിലി മെയിലി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 1.5 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ഗാക്പോ “മനുഷ്യന്‍ തന്റെ മാര്‍ഗ്ഗം ആലോചിച്ചുവെക്കുന്നു. അവന്റെ കാലടികളെ നിയന്ത്രിക്കുന്നത് കര്‍ത്താവാണ്” (സുഭാഷിതങ്ങള്‍ 16:9) എന്ന ബൈബിള്‍ വാക്യം ഇന്‍സ്റ്റാഗ്രാമില്‍ അടുത്തിടെ പങ്കുവെച്ചിരിന്നു. തന്റെ ഫുട്ബോള്‍ കരിയറില്‍ മാത്രമല്ല ജീവിതത്തില്‍ മുഴുവനായും വിശ്വാസം തന്നെ സഹായിച്ചിട്ടുണ്ടെന്നും അത് തന്നെ സംബന്ധിച്ചിടത്തോളം ജീവിത ശൈലിപോലെയാണെന്നും യുകെയിലായാലും വേറെ എവിടെ ആയാലും എല്ലാദിവസവും തനിക്കൊപ്പം ബൈബിള്‍ ഉണ്ടെന്നും ഡച്ച് ന്യൂസ്പേപ്പറായ ‘എന്‍.ആര്‍.സി’ക്ക് നല്‍കിയ അഭിമുഖത്തിലും ഗാക്പോ പറഞ്ഞു. വിശ്വാസം എനിക്ക് സമാധാനവും ശക്തിയും തരുന്നു. പലപ്പോഴും ഞാന്‍ ഉറങ്ങുവാന്‍ പോകുന്നതിന് മുന്‍പ് ബൈബിള്‍ വായിക്കാറുണ്ട്. നമ്മള്‍ പരസ്പരം എങ്ങനെ പെരുമാറണം എന്ന് നമ്മോട് പറയുന്ന ഒരു പ്രണയലേഖനം പോലെയാണ് ബൈബിളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CvVin3CMYvx/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CvVin3CMYvx/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/CvVin3CMYvx/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Cody Gakpo (@codymathesgakpo)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> ഖത്തറില്‍വെച്ച് നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഗാക്പോയുടെ സഹതാരമായ മെംഫിസും മറ്റ് ടീമംഗങ്ങള്‍ക്കൊപ്പം ബൈബിള്‍ ക്ലാസ്സും പ്രാര്‍ത്ഥനയും നടത്തിയതും ശ്രദ്ധേയമായിരുന്നു. ഗാക്പോ ബൈബിള്‍ ക്ലാസ് നടത്തിയപ്പോള്‍, മെംഫിസായിരുന്നു പ്രാര്‍ത്ഥനക്ക് മേല്‍നോട്ടം വഹിച്ചത്. ഗാക്പോ അടിയുറച്ച ദൈവവിശ്വാസിയും വിശ്വാസപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവനുമാണെന്ന് ഡച്ച് ടീമംഗമായ ഡെന്‍സേല്‍ ഡംഫ്രിസും നേരത്തെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഒരുപാടു പ്രാര്‍ത്ഥിച്ചു. അദ്ദേഹം തന്റെ വിശ്വാസം ഞങ്ങളുമായി പങ്കുവെച്ചു. ആ നിമിഷങ്ങള്‍ വളരെ പ്രത്യേകതയുള്ളതായിരുന്നു; അത് തനിക്ക് ഒരുപാട് ശക്തി തന്നുവെന്നും ഡംഫ്രിസ് പറഞ്ഞു. പ്രശസ്തരായ താരങ്ങളില്‍ പലരും ഡ്രസ്സിംഗ് റൂമിലും, തങ്ങളുടെ കായിക പ്രേമികള്‍ക്കിടയിലും ക്രിസ്തു വിശ്വാസം പരസ്യമാക്കുന്നത് ഇപ്പോള്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2023-08-15-16:26:47.jpg
Keywords: ബൈബി

21666
Category: 1
Sub Category:
Heading: ഒരു ലക്ഷത്തിലധികം അര്‍മേനിയന്‍ ക്രൈസ്തവര്‍ നാഗോര്‍ണോ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്
Content: യെരേവാൻ: വിവാദ ഭൂമിയായ നാഗോര്‍ണോ - കരാബാക്ക് മേഖലയിലെ ഏതാണ്ട് 1,20,000-ലധികം വരുന്ന അര്‍മേനിയന്‍ ക്രൈസ്തവര്‍, ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ അസര്‍ബൈജാന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഭക്ഷണവും, മരുന്നുമില്ലാതെ കുടുങ്ങിക്കിടക്കുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ട്. 'കാത്തലിക് ന്യൂസ് ഏജന്‍സി'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ മുന്‍ അംബാസഡര്‍ സാം ബ്രൗണ്‍ബാക്ക് വസ്തുതകള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി സമീപകാലത്ത് അര്‍മേനിയ സന്ദര്‍ശിച്ചതിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ക്രൈസ്തവരെ മേഖലയില്‍ നിന്നും തുടച്ചു നീക്കുന്നതിന്റെ ഭാഗമായി ഉപരോധം വഴി അസര്‍ബൈജാന്‍ നാഗോര്‍ണോ-കാരബാഖ് മേഖലയെ ക്രൂരമായി കൊലപ്പെടുത്തുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. മേഖലയെ ജീവിതയോഗ്യമല്ലാതാക്കി മാറ്റി അവിടുത്തെ ക്രിസ്ത്യാനികളെ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയാണ് അസര്‍ബൈജാന്‍ ചെയ്യുന്നതെന്നും ബ്രൗണ്‍ബാക്ക് പറഞ്ഞിരിന്നു. ഇതിന് പിന്നാലെയാണ് 'സിഎന്‍എ'യുടെ റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഒന്നാണ് അര്‍മേനിയന്‍ ക്രൈസ്തവര്‍. 1988 മുതല്‍ അര്‍മേനിയക്കാര്‍ ആര്‍ട്ട്സാക്ക് എന്ന്‍ വിളിക്കുന്ന നാഗോര്‍ണോ - കരാബാക്ക് മേഖലയെ ചൊല്ലി അര്‍മേനിയയും അസര്‍ബൈജാനും പോരാട്ടത്തിലാണ്. അര്‍മേനിയക്കാര്‍ മേഖലയെ തിരിച്ചുപിടിക്കുവാനും, അസര്‍ബൈജാന്‍ ക്രിസ്ത്യാനികളെ മേഖലയില്‍ നിന്നും തുടച്ചുനീക്കുവാനുമാണ് ശ്രമിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ വംശഹത്യക്കിരയാക്കി എന്ന കുപ്രസിദ്ധി നേടിയിട്ടുള്ള തുര്‍ക്കിയുടെ പിന്തുണയും അസര്‍ബൈജാജാന് ലഭിക്കുന്നുണ്ട്. ബ്രൗണ്‍ബാക്കിന് പുറമേ ‘ദി ഫിലോസ് പ്രൊജക്റ്റ്’ എന്ന കത്തോലിക്ക മനുഷ്യാവകാശ സംഘടനയുടെ പ്രസിഡന്റായ റോബര്‍ട്ട് നിക്കോള്‍സണ്‍ ഉള്‍പ്പെടെയുള്ള നാഗോര്‍ണോ-കരാബാക്ക് മേഖലയില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അര്‍മേനിയന്‍ ക്രൈസ്തവര്‍ നേരിടുന്നത് വംശഹത്യ തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയിരിന്നു. 2020-ലാണ് തുര്‍ക്കിയുടെ സഹായത്തോടെ അസര്‍ബൈജാന്‍ മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത്. 6 ആഴ്ച നീണ്ടു നിന്ന ആ യുദ്ധത്തില്‍ 6,800 പേര്‍ കൊല്ലപ്പെടുകയും, 90,000 പേര്‍ ഭവനരഹിതരാവുകയും ചെയ്തിരിന്നു. അര്‍മേനിയയേയും നാഗോര്‍ണോ-കരാബാക്ക് മേഖലയേയും ബന്ധിപ്പിക്കുന്ന നാലു മൈല്‍ നീളമുള്ള ലാച്ചിന്‍ കോറിഡോര്‍ എന്നറിയപ്പെടുന്ന ഇടുങ്ങിയ റോഡില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അസര്‍ബൈജാന്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഏതാണ്ട് 1,00,000 അര്‍മേനിയന്‍ ക്രൈസ്തവര്‍ സ്വന്തം രാജ്യത്തുനിന്നും മുറിച്ച് മാറ്റപ്പെട്ടപോലെ ഒറ്റപ്പെട്ട നിലയില്‍ കഴിയുകയാണ്. ഇതില്‍ 30,000 കുട്ടികളും, 20,000 പ്രായാധിക്യം ചെന്നവരും, 9,000-ത്തോളം വികലാംഗരും ഉള്‍പ്പെടുന്നുണ്ടെന്നാണ് കാരിത്താസ് അര്‍മേനിയായുടെ പ്രോജക്റ്റ് മാനേജരായ ലൂസിനെ സ്റ്റെപയാന്‍ പറയുന്നത്. മേഖലയില്‍ സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയും നേരത്തെ രംഗത്തുവന്നിരിന്നു.
Image: /content_image/News/News-2023-08-15-17:42:28.jpg
Keywords: അര്‍മേനി