Contents
Displaying 21221-21230 of 24999 results.
Content:
21625
Category: 1
Sub Category:
Heading: ലഹരിക്ക് അടിമപ്പെട്ട അനേകരെ ക്രിസ്തുവിലേക്ക് നയിച്ച മദർ എൽവീര നിത്യതയില്‍
Content: റോം: ലഹരിക്ക് അടിമപ്പെട്ടവരുടെ മോചനത്തിനു വേണ്ടി ശക്തമായ ഇടപെടല്‍ നടത്തി ഏറെ ശ്രദ്ധ നേടിയ കത്തോലിക്ക സന്യാസിനി മദർ എൽവീര പെട്രോസി നിത്യതയില്‍. ഓഗസ്റ്റ് മൂന്നാം തീയതി ഇറ്റലിയിലെ സലൂസോയിൽവെച്ചായിരുന്നു അവരുടെ അന്ത്യം. ലഹരിക്ക് അടിമപ്പെട്ടവരുടെ മോചനത്തിനു വേണ്ടി 1983-ല്‍ സിസ്റ്റര്‍ ആരംഭിച്ച കമ്മ്യൂണിറ്റോ സെനാക്കോളോ എന്ന സ്ഥാപനത്തിന് ഇന്നു ഇരുപതോളം രാജ്യങ്ങളിൽ എഴുപത്തിരണ്ടോളം ശാഖകളാണുള്ളത്. പങ്കുവെക്കലിലൂടെയും, ജോലിയിലൂടെയും, പ്രാർത്ഥനയിലൂടെയും, അച്ചടക്കത്തിലൂടെയും ഒരു പുതുജീവൻ നൽകുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിറ്റോ സെനാക്കോളോ. മദർ എൽവീര ഇതിനെ "സ്കൂൾ ഓഫ് ലൈഫ്" എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1973ൽ ഇറ്റലിയിലെ സോറയിൽ ജനിച്ച റീത്ത, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജിയന്ന ആൻടൈഡ് തോററ്റ് സന്യാസിനി സമൂഹത്തില്‍ പരിശീലനത്തിനു വേണ്ടി പ്രവേശിച്ച ഘട്ടത്തിലാണ് എൽവീര എന്ന പേര് സ്വീകരിച്ചത്. ഏകദേശം 27 വയസ്സ് പ്രായമുള്ള സമയത്താണ് ലഹരിക്ക് അടിമപ്പെട്ടവർക്ക് വേണ്ടി സേവനം ചെയ്യാൻ അവർക്ക് ആഗ്രഹം തോന്നുന്നത്. ദൈവത്തോടുള്ള സ്നേഹത്തിലും, കത്തോലിക്കാ വിശ്വാസത്തിലും അടിസ്ഥാനമിട്ടാണ് ഓരോ ചുവടും മദർ എൽവീര മുന്നോട്ടുവെച്ചത്. മദർ എൽവീര സ്ഥാപിച്ച കമ്മ്യൂണിറ്റോ സെനാക്കോളോയുടെ ഓരോ കേന്ദ്രങ്ങളിലും വിശുദ്ധ കുർബാന അർപ്പണവും ദിവ്യകാരുണ്യ ആരാധനയും, ജപമാല പ്രാർത്ഥനയും അനുദിനം നടക്കുന്നുണ്ട്. ഇവിടെയെല്ലാം വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിക്കും പ്രാധാന്യം നൽകുന്നുണ്ട്. താൻ പോലും അറിയാതെയാണ് ഇത് എല്ലാം നടന്നതെന്ന് ഒരിക്കൽ മദർ എൽവീര പ്രസ്ഥാനത്തിന്റെ വളർച്ചയെപ്പറ്റി പറഞ്ഞിരുന്നു. തന്റെ പ്രസ്ഥാനം പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാണെന്നാണ് അവർ വിശ്വസിച്ചിരുന്നത്. അമേരിക്കയിലെ അലബാമ രൂപതയുടെ മുൻ മെത്രാൻ ആയിരുന്ന ബിഷപ്പ് റോബർട്ട് ബേക്കർ മദർ എൽവീരയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരിന്നു. ഇരുവരും ചേർന്ന് അമേരിക്കയിൽ നാല് ലഹരി വിമോചന കേന്ദ്രങ്ങളാണ് സ്ഥാപിച്ചത്. മദറിന്റെ അവസാന നാളുകളിൽ ബിഷപ്പ് ബേക്കർ അവരെ സന്ദർശിക്കാൻ അമേരിക്കയിൽ നിന്നും എത്തിയിരുന്നു. പ്രസ്ഥാനത്തിൻറെ നാല്പതാം വാർഷിക വേളയിൽ വിശുദ്ധ കുർബാന അർപ്പിച്ചതും അദ്ദേഹമായിരുന്നു. മദർ എൽവീര എല്ലാം ചെയ്യുന്നതിനുവേണ്ടി ശക്തി സ്വീകരിച്ചിരുന്നത് വിശുദ്ധ കുർബാനയിൽ നിന്നായിരുന്നുവെന്നും ഓരോ കാര്യങ്ങൾ ചെയ്യുന്നതിനു വേണ്ടിയുള്ള ഉൾക്കാഴ്ച അവർക്ക് വേണ്ടി ലഭിച്ചിരിന്നുവെന്നും ബിഷപ്പ് ബേക്കർ അനുസ്മരിച്ചു. ഇക്കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയിലെ തന്റെ ത്രികാല പ്രാർത്ഥനയിൽ വാർഷികത്തോട് അനുബന്ധിച്ച് കമ്മ്യൂണിറ്റോ സെനാക്കോളോയ്ക്കും, മദർ എൽവിരയ്ക്കും ഫ്രാൻസിസ് മാർപാപ്പ തന്റെ ആശീർവാദവും, അനുമോദനവും അറിയിച്ചിരിന്നു.
Image: /content_image/News/News-2023-08-07-16:22:44.jpg
Keywords: ലഹരി

21626
Category: 1
Sub Category:
Heading: പതിവ് തെറ്റിക്കാതെ സാന്താ മരിയ ബസിലിക്കയില്‍ നന്ദിയര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക യാത്രയുടെയും തുടക്കത്തിലും അവസാനത്തിലും പാരമ്പര്യം പോലെയായിരിക്കുന്ന മരിയ മജിയോരെ ബസിലിക്കയിലെ പ്രാര്‍ത്ഥന ഇത്തവണയും. ലിസ്ബണിലെ ആഗോള യുവജന സംഗമത്തിനു ശേഷം ഇന്നലെ റോമില്‍ എത്തിയ ഉടനെ സാന്താ മരിയ ബസിലിക്കയിലേക്ക് പോകുകയായിരിന്നു. ‘റോമൻ ജനതയുടെ സംരക്ഷക’ ( 'സാലുസ് പോപുലി റൊമാനി') എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയൻ തിരുരൂപം ഉള്‍പ്പെടുന്ന അൾത്താരയ്ക്ക് മുന്നില്‍ ഏതാനും സമയം മൗനമായി പ്രാർത്ഥിച്ചശേഷമാണ് പാപ്പ വാസസ്ഥലത്തേക്ക് മടങ്ങിയത്. തന്റെ അന്താരാഷ്ട്ര അപ്പസ്തോലിക സന്ദര്‍ശനത്തിന് മുന്‍പും ശേഷവും പാപ്പ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. 2013 മാർച്ച് 14-ന് പത്രോസിന്റെ പിന്‍ഗാമിയായുള്ള ആദ്യ ദിവസം തന്നെ അദ്ദേഹം സന്ദർശിച്ച സ്ഥലമാണിത്. തന്റെ അപ്പസ്തോലിക യാത്രയ്ക്ക് മുന്‍പും ശേഷവും പാപ്പ ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എഡി 352ൽ പോപ്പ് ലിബേരിയുസിന്റെ ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി അഥവാ റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഏറെ പ്രസിദ്ധമാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലേനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. യുവജന സംഗമത്തിന് പോകുന്നതിന് മുന്‍പ് പാപ്പ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ചിരിന്നു. വിവിധ ദേശക്കാരായ ഒരു ദശലക്ഷത്തിലധികം യുവജനങ്ങൾ ഒത്തുകൂടിയ പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലെ യുവജന സംഗമം ആവേശഭരിതമായിരിന്നു. ആഗസ്റ്റ് 2 ബുധനാഴ്ച ലിസ്ബണിൽ വിമാനമിറങ്ങിയ പാപ്പ ആദ്യ ദിവസം മുഴുവൻ അദ്ദേഹം രാജ്യത്തെ അധികാരികളുമായും വിശ്വാസികളുമായും വ്യത്യസ്ത കൂടിക്കാഴ്ചകൾ നടത്തി. ആഗസ്റ്റ് 3, വ്യാഴാഴ്ച യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച, ഉച്ചകഴിഞ്ഞ് എഡ്വേർഡോ VII പാർക്കിൽ നടന്ന സ്വാഗത പരിപാടി എന്നിവയില്‍ പങ്കെടുത്തു. യുവജനങ്ങളോട് യേശുവിനെ കണ്ടെത്താനാണ് അവിടെ അദ്ദേഹം ആഹ്വാനം ചെയ്തത്. ഓഗസ്റ്റ് 4 വെള്ളിയാഴ്ച 3 യുവജനങ്ങളെ പാപ്പ കുമ്പസാരിപ്പിച്ചു. ഉച്ചകഴിഞ്ഞ്, പരിശുദ്ധ പിതാവും യുവജനങ്ങൾക്കൊപ്പം കുരിശിന്റെ വഴിയില്‍ പങ്കെടുത്തു, ഇതോടൊപ്പം നിരവധി സാക്ഷ്യങ്ങളും പങ്കുവെച്ചു. ആഗസ്ത് 5-ാം തിയതി ശനിയാഴ്‌ച രാവിലെ ഹെലികോപ്റ്ററിൽ ഫാത്തിമയില്‍ എത്തിയ പാപ്പ, രോഗികൾക്കും അംഗവൈകല്യമുള്ളവർക്കും ഒപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. ഇന്നലെ ഓഗസ്റ്റ് 6 ഞായറാഴ്ച അര്‍പ്പിച്ച ദിവ്യബലിയോടെയാണ് പാപ്പയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിന് ഔദ്യോഗിക പരിസമാപ്തിയായത്.
Image: /content_image/News/News-2023-08-07-17:26:31.jpg
Keywords: പാപ്പ

21627
Category: 18
Sub Category:
Heading: കർഷകർക്ക് നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കമെന്ന് കോതമംഗലം രൂപത
Content: കോതമംഗലം: കർഷകർക്കു നേരെയുള്ള കടന്നുകയറ്റങ്ങൾ അടിയന്തരമായി അവസാനിപ്പിക്ക മെന്ന് കോതമംഗലം രൂപത. കാരക്കുന്നം കാവുംപുറം തോമസിന്റെ കൃഷിയിടത്തിലെ വിളവെടുപ്പിനു പാകമായ വാഴകൾ യാതൊരു മുന്നറിയിപ്പും കൂടാതെ വെട്ടിനശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടി മനുഷ്യത്വ രഹിതവും പ്രതിഷേധാർഹവുമാണ്. കൃഷി പ്രോത്സാഹിപ്പിക്കണമെന്ന് എല്ലാ അവസരത്തിലും വിളിച്ച് പറയുന്ന സർക്കാരിന്റെ കീഴിലുള്ള വകുപ്പ് തന്നെ നടത്തിയ ഈ കർഷകവേട്ട തികച്ചും അപലപനീയമാണെന്ന് കോതമംഗലം രൂപത ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം നൽകുമെന്ന വാർത്ത നൽകി കണ്ണിൽ പൊടിയിടാതെ ആ കർഷകനു സംഭവിച്ച മുഴുവൻ നഷ്ടവും കെഎസ്ഇബി സ്വന്തം ഉത്തരവാദിത്വത്തിൽ നികത്തണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിവേകശൂന്യമായും മനുഷ്യത്വരഹിത്വമായും പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരേ കർശന ശിക്ഷ നടപടിയെടുക്കണമെന്നും രൂപത പിആർഓ ജോർജ് കേളകം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-08-08-10:53:04.jpg
Keywords: കർഷക

21628
Category: 1
Sub Category:
Heading: "ക്രൈസ്തവരുടെ നഗരം" ക്വാരഘോഷ് ഐഎസ് തീവ്രവാദികൾ പിടിച്ചടക്കിയതിന്റെ നീറുന്ന ഓർമ്മയിൽ വിശ്വാസികൾ
Content: ക്വാരഘോഷ്; ഇറാഖിൽ ക്രൈസ്തവരുടെ നഗരം എന്നറിയപ്പെട്ടിരുന്ന ക്വാരഘോഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടതിന്റെ നീറുന്ന ഓർമ്മയിൽ വിശ്വാസികൾ. അറുപതിനായിരത്തോളം മാത്രം ജനസംഖ്യ വരുന്ന ഉത്തര ഇറാഖി നഗരമായ ക്വാരഘോഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടതിന് ഇക്കഴിഞ്ഞ ദിവസമാണ് 9 വർഷം തികഞ്ഞത്. 2014 ഓഗസ്റ്റ് ആറാം തീയതി, കനത്ത ഷെല്ലിങ്ങിന്റെ ശബ്ദം കേട്ടാണ് 99% കത്തോലിക്ക വിശ്വാസികളുള്ള നഗരം പുലർച്ചെ ഉണരുന്നത്. അഞ്ചു വയസ് പ്രായമുണ്ടായിരുന്ന ഡേവിഡ് അഡീബ് എന്നൊരു കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് ആ സമയത്ത് മരണമടഞ്ഞത്. ആ കുഞ്ഞിന്റെ ശരീരം ചിന്നി ചിതറി പോയതിനാൽ കാലിന്റെയും, ശിരസ്സിന്റെയും ഏതാനും ഭാഗങ്ങൾ മാത്രമാണ് കണ്ടെത്താൻ സാധിച്ചതെന്ന് അമ്മയായ ദുഹാ സാബ വെളിപ്പെടുത്തൽ നടത്തി. ഈ അക്രമത്തിൽ തന്നെ 9 വയസ്സ് ഉണ്ടായിരുന്ന ഡേവിഡ് അഡീബിന്റെ ബന്ധു മിലാത് മാസനും കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂൾ ഇതേ വർഷം രണ്ടു മാസങ്ങൾക്കു മുമ്പ് തീവ്രവാദികൾ പിടിച്ചെടുത്തിരുന്നു. നഗരത്തിൽ തീവ്രവാദികൾ കടന്നു കയറിയതിന് പിന്നാലെ ആളുകൾ അവിടെ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രപ്പാടിലായിരുന്നു. കൊല്ലപ്പെട്ടവരുടെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സാവധാനം സമീപ പ്രദേശങ്ങളിലേക്ക് അവർ പലായനം ആരംഭിച്ചു. മൊസൂളിൽ തീവ്രവാദികൾ നിന്നും രക്ഷ തേടി ക്വാരഘോഷിൽ എത്തിയവർ തീവ്രവാദികളുടെ ക്രൂരതകൾ വെളിപ്പെടുത്തിയത് ക്വാരഘോഷിലെ ആളുകളെ വലിയതോതിൽ ഭയപ്പെടുത്തിയിരുന്നു. ഇർബിലിലേയ്ക്കുളള പാതയിൽ ആളുകൾ കൂടി നിന്നിരുന്നതിനാൽ അറുപതിനായിരത്തോളം വരുന്ന നഗരത്തിലെ ആളുകൾക്ക് വാഹനത്തിൽ യാത്ര ചെയ്യുക എന്നത് അപ്രാപ്യമായി മാറി. പ്രായമായവർ ഉൾപ്പെടെ വളരെ കുറച്ചുപേർ മാത്രമാണ് ശേഷം നഗരത്തിൽ അവശേഷിച്ചത്. ഇർബിലിലേയ്ക്കുളള യാത്രക്കിടയിൽ ഉടനീളം തന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റു വീഴുന്നുണ്ടായിരുന്നുവെന്ന് ദുഹാ സാബ പറഞ്ഞു. തന്റെ മകന്റെ ശവകുടീരം തീവ്രവാദികൾ നശിപ്പിക്കുമോയെന്നുള്ള പേടിയും അവർക്കുണ്ടായിരുന്നു. മറ്റൊരു സ്ഥലത്ത് മാറി താമസിച്ച ആ ദിവസങ്ങളും വളരെയധികം ക്ലേശം നിറഞ്ഞതായിരുന്നുവെന്ന് ദുഹാ സാബ ഓർത്തെടുത്തു. 2021 മാർച്ച് മാസം അപ്പസ്തോലിക സന്ദർശനത്തിനുവേണ്ടി ഇറാഖിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പ ക്വാരഘോഷിലെ അമലോൽഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ ക്രൈസ്തവിശ്വാസികളോടൊപ്പം ത്രികാല പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. അവസാനവാക്ക് തീവ്രവാദത്തിനും, മരണത്തിനും, അല്ലെന്നതാണ് തങ്ങളുടെ ഒത്തുചേരൽ സൂചിപ്പിക്കുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞിരുന്നു. അവസാനവാക്ക് ദൈവത്തിനും, പാപത്തെയും, മരണത്തെയും കീഴടക്കിയ ദൈവപുത്രനും ഉള്ളതാണ്. തന്റെ കഥ ഫ്രാൻസിസ് മാർപാപ്പയുടെ മുന്നിൽ പങ്കുവെക്കാൻ ദുഹാ സാബയ്ക്ക് അവസരം ലഭിച്ചിരുന്നു. തന്റെ കുട്ടിയുടെയും, ബന്ധുവിന്റെയും, വിവാഹത്തിനുവേണ്ടി തയ്യാറായിക്കൊണ്ടിരുന്ന അവരുടെ അയൽവക്കത്ത് ജീവിച്ചിരുന്ന ആളുടെയും കൊലപാതകങ്ങളെ പറ്റി ദുഹാ സാബ പറഞ്ഞു. ഈ മൂന്ന് മാലാഖമാരുടെ മരണം തങ്ങൾക്ക് ഒരു വ്യക്തമായ സൂചനയായിരുന്നു. ഇല്ലായിരുന്നെങ്കിൽ ആളുകൾ നഗരത്തിൽ തുടരുകയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ പെടുകയും ചെയ്യുമായിരുന്നു. തങ്ങളുടെ പ്രത്യാശ ഉയിർപ്പിൽ ഉള്ള വിശ്വാസത്തിൽ നിന്നാണ് വരുന്നതെന്ന് അവർ പാപ്പയോട് വ്യക്തമാക്കി. ദുഹാ സാബയുടെ ക്ഷമയുടെ വാക്കുകൾ തന്നെ ആഴത്തിൽ സ്പർശിച്ചു എന്നാണ് ഫ്രാൻസിസ് മാർപാപ്പ മറുപടിയായി പറഞ്ഞത്. ഒറ്റയ്ക്കല്ല, ആഗോള സഭ മുഴുവൻ പ്രാർത്ഥനയോടും, സ്നേഹത്തോടും കൂടി ഒപ്പം ഉണ്ടെന്ന് പാപ്പ ഉറപ്പു നൽകുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പതന ശേഷം ഇന്നു തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും ക്വാരഘോഷിലെ ക്രൈസ്തവർ പരിമിതമാണ്. എന്നാൽ സഹനങ്ങളും പ്രതിസന്ധികളും ഒത്തിരിയേറെ ഉണ്ടെങ്കിലും ക്രിസ്തു വിശ്വാസം മുറുകെ പിടിച്ചു മുന്നോട്ടുപോകുകയാണ് ഇവിടുത്തെ പ്രാദേശിക ക്രൈസ്തവർ.
Image: /content_image/News/News-2023-08-08-13:03:03.jpg
Keywords: ഇറാഖ

21629
Category: 1
Sub Category:
Heading: വൈദിക ആധിപത്യത്തിനും ആത്മീയ ലൗകികതയ്ക്കും എതിരെ മുന്നറിയിപ്പുമായി മാർപാപ്പ
Content: വത്തിക്കാൻ സിറ്റി: ആത്മീയ ലൗകികത സഭയിൽ വലിയ വിപത്താണെന്നും വൈദികാധിപത്യത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ഫ്രാൻസിസ് പാപ്പ. താൻ മെത്രാനായുള്ള റോം രൂപതയിലെ വൈദികർക്കായി റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിൻറെ ഓർമ്മയാചരണ ദിനമായിരുന്ന ആഗസ്റ്റ് അഞ്ചിന് തയ്യാറാക്കി എല്ലാ വൈദികർക്കു അയച്ച കത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഓർമ്മപ്പെടുത്തിയത്. ഈ വിപത്തുകളിൽ നിപതിക്കാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. ഈ ആത്മീയ ലൗകികത സഭയെ ആക്രമിക്കുകയും സഭയുടെ തത്ത്വത്തെത്തന്നെ തുരങ്കം വച്ചുകൊണ്ട് അതിനെ ദുഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്താൽ, അനന്തമായി വിനാശകരമായിരിക്കും. ആദ്ധ്യാത്മികതയെ ബാഹ്യമായവയിൽ ഒതുക്കുന്ന ജീവിതരീതിയാകയാൽ ആത്മീയ ലൗകികത അപകടകരമാണെന്ന് പാപ്പ വ്യക്തമാക്കി. ആദ്ധ്യാത്മികതയുടെ പുറംചട്ടയണിയുന്ന ആത്മീയ ലൗകികത വൈദികരുടെ ഹൃദയത്തിൽ ചേക്കേറുമ്പോൾ അത് വൈദിക മേധാവിത്വത്തിന്റെ രൂപമെടുക്കുന്നു. ദൈവവും സഹോദരങ്ങളുമായുള്ള യഥാർത്ഥ ബന്ധത്തിലല്ല, പ്രത്യുത, പദവിയിൽ ജീവിക്കുന്ന പൗരോഹിത്യ അത്മായജീവിതങ്ങളുടെ ഒരു ലക്ഷണമാണ് വൈദികാധിപത്യം. ഇവർ നമ്മുടെ ബലഹീനതകളിൽ തളരാതെ പ്രത്യാശയിലും പ്രാർത്ഥനയിലും മുന്നേറാൻ പാപ്പ ആഹ്വാനം ചെയ്തു. നവവീര്യം ആർജ്ജിക്കുന്നതിന് ശാരീരികവും മാനസികവുമായ വിശ്രമം മാത്രം പോരായെന്നും പരസ്പരമുള്ള കൂടിക്കാഴ്ചയ്ക്കായി നാം സ്വയം തുറന്നിടണമെന്നും പാപ്പ പറഞ്ഞു. സാഹോദര്യം സാന്ത്വനമേകുകയും ആന്തരിക സ്വാതന്ത്ര്യത്തിന് ഇടമേകുകയും പൗരോഹിത്യ ശുശ്രൂഷയുടെ വെല്ലുവിളികൾക്കു മുന്നിൽ നാം ഒറ്റയ്ക്കാണെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യുമെന്നും പാപ്പ കൂട്ടിച്ചേർക്കുന്നു. സുവിശേഷ സ്രോതസ്സുകളിലേക്ക് മടങ്ങുക, ശീലങ്ങളെ മറികടക്കാൻ പുതിയ ഊർജ്ജം കണ്ടെത്തുക, പഴയ സഭാ സ്ഥാപനങ്ങളിൽ പോലും ഒരു പുതിയ ചൈതന്യം അവതരിപ്പിക്കേണ്ടതുണ്ട്. ക്രൂശിക്കപ്പെട്ട യേശുവിനെ നോക്കുക, തന്നെത്തന്നെ ശൂന്യമാക്കുകയും മരണത്തോളം നമുക്കുവേണ്ടി തന്നെത്തന്നെ താഴ്ത്തുകയും ചെയ്തവന്റെ മേൽ അനുദിനം നമ്മുടെ കണ്ണുകൾ സ്ഥാപിക്കുക. റോമിലെ സഭ സകലർക്കും സഹാനുഭൂതിയുടെയും പ്രത്യാശയുടെയും മാതൃകയായിരിക്കട്ടെയെന്ന് ആശംസയോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2023-08-09-18:19:44.jpg
Keywords: വൈദിക, പാപ്പ

21630
Category: 1
Sub Category:
Heading: ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധർ: ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്
Content: ജെറുസലേം: സമീപകാലത്തായി വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള വിദ്വേഷപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെറുസലേമിലെ കത്തോലിക്കാ ദേവാലയങ്ങളുടെ സുരക്ഷക്കും, നഗരത്തിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്. ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ആശങ്കകള്‍ ദൂരികരിക്കുന്നതിനും, ക്രിസ്ത്യന്‍ സമൂഹവുമായുള്ള തുറന്ന സംവാദത്തിനും, ജെറുസലേമിലെ വിവിധ സഭാ പ്രതിനിധികളും പോലീസുമായുള്ള ബന്ധവും, പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനുമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായേല്‍ പോലീസ് ക്രിസ്ത്യന്‍ നേതാക്കളുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചക്കിടയിലായിരുന്നു ഈ വാഗ്ദാനം. ജെറുസലേം ജില്ലാ കമാന്‍ഡര്‍ ഡോറോണ്‍ ടര്‍ജ്മാന്റെ നേതൃത്വത്തില്‍ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ചർച്ച തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ക്രൈസ്തവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പ്രതിജ്ഞാബദ്ധരുമാണെന്നും പോലീസും ക്രിസ്ത്യന്‍ നേതാക്കളുമായുള്ള പരസ്പര സഹകരണം തങ്ങളെ സംബന്ധിച്ചിടത്തോളം അര്‍ത്ഥവത്തായ ഒന്നാണെന്നും ടര്‍ജ്മാന്‍ പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടിയുള്ള പോലീസ് സേനയായ തങ്ങള്‍ നഗരത്തില്‍ താമസിക്കുന്നവരും, സന്ദര്‍ശിക്കുന്നവരുമായ വിവിധ മതവിശ്വാസികളുടെ സുരക്ഷക്കും, സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയുടെ ഭാഗമായി ജെറുസലേമിലെ പുരാതന നഗരത്തിലെ പോലീസ് ജില്ലാ കമാന്‍ഡറായ അമീര്‍ കോഹന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരെ നടക്കുന്ന മതവിദ്വേഷ ആക്രമണങ്ങളെ തടയുന്നതിനായി പോലീസ് കൈകൊണ്ടിരിക്കുന്ന നടപടികളുടെ അവതരണം നടത്തി. ഇത്തരം ആക്രമണങ്ങള്‍ തീര്‍ച്ചയായും തടയുമെന്ന്‍ കോഹനും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം തുടക്കം മുതല്‍ ജെറുസലേമിലെ ക്രൈസ്തവ ദേവാലയങ്ങൾക്കും, വിശ്വാസികള്‍ക്കും എതിരെ നടന്നിട്ടുള്ള പതിനാറോളം മതവിദ്വേഷ ആക്രമണങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. “ഞങ്ങള്‍ ടൂറിസത്തേയാണ് പിന്തുണക്കുന്നത്, മിഷ്ണറിമാരെയല്ല” എന്ന് ജെറുസലേം ഡെപ്യൂട്ടി മേയര്‍ അര്യെ കിംഗ് ഇക്കഴിഞ്ഞ ജൂണില്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ജെറുസലേമിലെ ചരിത്രപരമായ പുരാതന നഗരത്തിലെ ക്രിസ്ത്യന്‍ കല്ലറകള്‍ രണ്ടു യഹൂദര്‍ അലംകോലമാക്കിയതിനെതിരെ വിവിധ സഭാ നേതാക്കളും രംഗത്ത് വന്നതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഈഏതാനും ദിവസം മുൻപ് യഹൂദ മതമൗലീകവാദികള്‍ പുരാതന നഗരത്തിലെ ചര്‍ച്ച് ഓഫ് ദി അസംപ്ഷന്‍ ദേവാലയത്തിന് നേരെയും ആക്രമണം നടത്തിയിരിന്നു.
Image: /content_image/News/News-2023-08-09-18:41:22.jpg
Keywords: ഇസ്രായേല

21631
Category: 18
Sub Category:
Heading: ആത്മീയ ചൈതന്യത്തോടു കൂടി സഭാശുശ്രൂഷയിൽ പങ്കുകാരാകണം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: കൊച്ചി: വിശ്വസ്തതയോടും കാര്യക്ഷമതയോടും ആത്മീയ ചൈതന്യത്തോടും കൂടി സഭാശുശ്രൂഷയിൽ പങ്കുകാരാകണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയുടെ വിവിധ കമ്മീഷനുകളിലെയും കമ്മിറ്റികളിലെയും മറ്റ് അനുബന്ധ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സമ്മേളനത്തിൽ കമ്മീഷൻ സെക്രട്ടറിമാരും മറ്റു ഭാരവാഹികളും പ്രവർത്തന വർഷ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഭാവി പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽ പുരയിടത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ജ നറൽ സെക്രട്ടറി ഫാ. ജോബി മൂലയിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-08-10-09:28:20.jpg
Keywords: ആലഞ്ചേ

21632
Category: 18
Sub Category:
Heading: സിറിയൻ കാത്തലിക് എന്നത് ഇനി സീറോ മലബാർ സിറിയൻ കാത്തലിക്
Content: തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ സമർപ്പിച്ച 164 സംവരണേതര വിഭാഗങ്ങളുടെ പട്ടികയിൽ 163-ാമതുള്ള സിറിയൻ കാത്തലിക് (സീറോ മലബാർ കാത്തലിക്) എന്നത് സീറോ മലബാർ സിറിയൻ കാത്തലിക് എന്നാക്കി മാറ്റി. ഇതുസംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. സീറോ മലബാർ സഭയിലെ ക്നാനായ കാത്തലിക്, ദളിത് കാത്തലിക്, നാടാർ കാത്തലിക് എന്നിവർ ഒഴികെയുള്ള അംഗങ്ങളെ സൂചിപ്പിക്കുന്നതിനാണ് സീറോ മലബാർ സിറിയൻ കാത്തലിക് എന്ന പേര്.
Image: /content_image/India/India-2023-08-10-09:36:27.jpg
Keywords: സീറോ മലബാ

21633
Category: 1
Sub Category:
Heading: സൗദി അറേബ്യയിൽ ഗോള്‍ നേട്ടത്തിന് പിന്നാലെ പരസ്യമായി കുരിശ് വരച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
Content: റിയാദ്: തീവ്ര മുസ്ലീം രാജ്യമായ സൗദി അറേബ്യയിൽ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ഗോളടിച്ചതിനുശേഷം കുരിശു വരച്ച് വിശ്വാസം പ്രകടിപ്പിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ് ആയ അൽ നാസറിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറാഖി ക്ലബ്ബായ അൽ ഷോർട്ടയുമായുളള മത്സരത്തിലാണ് ഗോളടിച്ചതിനുശേഷം പരസ്യമായി കുരിശു വരച്ച് തന്റെ ക്രിസ്തീയ വിശ്വാസം പ്രകടിപ്പിച്ചത്. എഴുപത്തിരണ്ടാം മിനിറ്റിലാണ് റൊണാൾഡോയുടെ ടീമിന് വിജയ ഗോൾ ലഭിച്ചത്. ആദ്യത്തെ അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് നേടാനുള്ള ശ്രമത്തിലാണ് റൊണാൾഡോയുടെ അൽ നാസർ ടീം. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Ronaldo with his amazing technique <a href="https://t.co/mr9iBFvJXq">pic.twitter.com/mr9iBFvJXq</a></p>— AlNassr FC (@AlNassrFC_EN) <a href="https://twitter.com/AlNassrFC_EN/status/1689318441474310145?ref_src=twsrc%5Etfw">August 9, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇരുപതിനായിരത്തോളം വരുന്ന ആളുകൾ അതിൽ ഭൂരിപക്ഷവും മുസ്ലീം മത വിശ്വാസികൾ തിങ്ങിനിറഞ്ഞ അഫയിലെ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തില്‍ താരം പ്രകടിപ്പിച്ച ക്രിസ്തീയ സാക്ഷ്യത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ജനുവരി മുതൽ റൊണാൾഡോ കളിക്കുന്നത് അൽ നാസർ ടീമിനു വേണ്ടിയാണ്. ഏകദേശം മൂന്നു കോടി 60 ലക്ഷം ആളുകൾ ജീവിക്കുന്ന സൗദി അറേബ്യയിൽ വെറും ഒരു ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികളുള്ളത്. ജനസംഖ്യയിലെ 85 ശതമാനവും സുന്നി മുസ്ലീം വിശ്വാസികളാണ്. സമീപകാലത്തായി സൗദി അറേബ്യയിൽ തീവ്ര ഇസ്ലാമിക ചിന്താഗതിയില്‍ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ക്രൈസ്തവ ആരാധനാലയങ്ങള്‍ രാജ്യത്തില്ല. പരസ്യമായ വിശ്വാസ ആചാരനുഷ്ഠാനം നടത്താന്‍ ഇപ്പോഴും ഭരണകൂട അനുമതിയില്ല. അമുസ്ലിങ്ങൾക്കും, ക്രൈസ്തവർക്കും ഉചിതമായ പരിഗണന നൽകണമെന്ന് 2018-ല്‍ സൗദി അറേബ്യ സന്ദർശിച്ച അന്നത്തെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഇന്റർ റിലീജിയസ് ഡയലോഗിന്റെ അധ്യക്ഷൻ കർദ്ദിനാൾ ജിയാൻ ലൂയിസ് ആവശ്യപ്പെട്ടിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു വത്തിക്കാനിലെ ഒരു പ്രധാനപ്പെട്ട കൂരിയാ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഒരാൾ അന്നു സൗദി അറേബ്യ സന്ദർശിച്ചത്. Tag: Cristiano Ronaldo makes the sign of the cross after scoring a goal in a Muslim country, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-10-10:28:56.jpg
Keywords: സൗദി

21634
Category: 1
Sub Category:
Heading: എറിത്രിയയില്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ വചനപ്രഘോഷകർ തടവിലായിട്ട് 7000 ദിനരാത്രങ്ങള്‍
Content: അസ്മാര: ആഫ്രിക്കയിലെ ഉത്തര കൊറിയ എന്നറിയപ്പെടുന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ രണ്ടു വചനപ്രഘോഷകർ ഉള്‍പ്പെടെ ഏതാണ്ട് നാനൂറിലധികം ക്രിസ്ത്യാനികള്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ തടവിലായിട്ട് ഇക്കഴിഞ്ഞ ജൂലൈ 22-ന് 7,000 ദിനരാത്രങ്ങള്‍ തികഞ്ഞു. സുവിശേഷം പ്രഘോഷിച്ചതിന്റെ പേരില്‍ കഴിഞ്ഞ പത്തൊൻപതിലധികം വര്‍ഷങ്ങളായി ഇവര്‍ പുറംലോകം കണ്ടിട്ടില്ല. ദി ഗ്ലോബല്‍ ലെയിന്‍, വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ് റേഡിയോയുടെ ഈ ആഴ്ചത്തേ എപ്പിസോഡിലൂടെ അവതാരകനായ ടോഡ് നെറ്റില്‍ട്ടനാണ് ഈ രണ്ടു വചനപ്രഘോഷകർ നേരിടുന്ന ദുരിതങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നുക്കാട്ടുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് എറിത്രിയയിലെ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. എറിത്രിയ ആഫ്രിക്കയിലെ ഉത്തരകൊറിയയെന്ന് വിളിക്കപ്പെടുന്നതിന്റെ കാരണവും അദ്ദേഹം വിവരിച്ചു. എറിത്രിയയിലെ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് കൂട്ടായ്മയിലെ അംഗങ്ങളാണ് തടവിലാക്കപ്പെട്ടവര്‍. 2002-ല്‍ എറിത്രിയന്‍ സര്‍ക്കാര്‍ ഇവാഞ്ചലിക്കല്‍ കൂട്ടായ്മകളുടെ ഭൂരിഭാഗം നേതാക്കളെയും വിളിച്ച് അടച്ചുപൂട്ടി എന്നറിയിക്കുകയായിരുന്നുവെന്നു അദ്ദേഹം വിവരിച്ചു. തുടര്‍ന്ന്‍ നിരവധി കൂട്ടായ്മകൾ രഹസ്യമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സര്‍ക്കാര്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ ക്രിസ്ത്യാനികളെ വേട്ടയാടി അറസ്റ്റ് ചെയ്തു. കുറ്റപത്രം പോലും സമര്‍പ്പിക്കാതെയാണ് ക്രിസ്ത്യാനികളെ അനിശ്ചിത കാലത്തേക്ക് തടവില്‍ പാര്‍പ്പിക്കുന്നതെന്നും ടോഡ് നെറ്റില്‍ട്ടണ്‍ പറഞ്ഞു. മൂന്ന്‍ ക്രിസ്ത്യന്‍ സഭകള്‍ക്കാണ് എറിത്രിയയില്‍ പ്രവര്‍ത്തനാനുമതി ഉള്ളത്. കത്തോലിക്കാ, ഇവാഞ്ചലിക്കല്‍, ലൂഥറന്‍ ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങളുടേതല്ലാത്ത മുഴുവന്‍ ദേവാലയങ്ങളും 2002-ല്‍ എറിത്രിയന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയിരുന്നു. ഏതാണ്ട് ആയിരത്തിലധികം ക്രൈസ്തവര്‍ യാതൊരു കാരണവും കൂടാതെ എറിത്രിയന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ ഡോഴ്സ് പറയുന്നത്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ച് ‘ഓപ്പണ്‍ഡോഴ്സ്’ പുറത്തുവിട്ട ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നാലാമതാണ് എറിത്രിയയുടെ സ്ഥാനം.
Image: /content_image/News/News-2023-08-10-15:44:47.jpg
Keywords: എറിത്രി