Contents

Displaying 21201-21210 of 25000 results.
Content: 21605
Category: 1
Sub Category:
Heading: ലോക യുവജന സംഗമത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെപ്പറ്റി ബോധവൽക്കരണം നടത്താൻ എ‌സി‌എന്‍
Content: ലിസ്ബണ്‍: പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ലോക യുവജന സംഗമത്തിനെത്തിയ യുവജനങ്ങളുടെ ഇടയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങളെ പറ്റി ബോധവൽക്കരണം നടത്താനുള്ള പദ്ധതികളുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. ഓരോരുത്തരുടെയും രാജ്യങ്ങളിൽ പീഡിത സഭക്ക് കൈത്താങ്ങായി മാറാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് എസിഎൻ ലക്ഷ്യംവെക്കുന്നത്. സാധിക്കുന്ന അത്രയും ആളുകളെ ലോകമെമ്പാടുമുള്ള പീഡിത സഭയെപ്പറ്റി ബോധവൽക്കരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘടനയുടെ പോർച്ചുഗലിലെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. പീഡിത സഭയെ കുറിച്ച് ഒരുപാട് പേർക്ക് ഇപ്പോഴും ബോധ്യമില്ലെന്ന് പ്രസ്താവന പുറത്തിറക്കിയ സംഘടനയുടെ ദേശീയ അധ്യക്ഷ കാതറീന മാർട്ടിൻസ് ചൂണ്ടിക്കാട്ടി. വോളണ്ടിയർമാരെ കണ്ടെത്താനും, പ്രദർശനങ്ങൾക്ക് വേണ്ടിയുള്ള വസ്തുവകകൾ കണ്ടെത്താനും, മറ്റുള്ള കാര്യങ്ങൾക്കും വേണ്ടി എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ പ്രവർത്തകർ ഏതാനും ദിവസങ്ങളായി തിരക്കിലായിരുന്നു. ലോക യുവജന സംഗമം പോലെ വളരെ പ്രധാനപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കുക എന്നത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ല. അതിനാൽ തന്നെ വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വമായിട്ടാണ് സംഘടന ഇതിനെ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 'ഹീറോസ് ഇൻ ഫെയ്ത്ത്' എന്ന പേരിലായിരിക്കും എസിഎൻ പരിപാടികൾ സംഘടിപ്പിക്കുക. മാർട്ടിയേഴ്സ് ബസിലിക്ക സുപ്രധാന വേദിയാണ്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നശിപ്പിച്ച ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഇവിടെ പ്രദർശനത്തിന് ഒരുക്കും. ബസിലിക്കാ ദേവാലയത്തിൽ ഷിയാ മുസ്ലിം വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജോസഫ് ഫടൽ എന്നൊരു വ്യക്തിയുടെയും, പലസ്തീനിയൻ ക്രൈസ്തവ വിശ്വാസിയായ റാഫി ഖട്ടാസ് എന്ന ഒരു വ്യക്തിയുടെയും സാക്ഷ്യങ്ങൾ ഉണ്ടായിരിക്കും. ഇതുകൂടാതെ ക്രൈസ്തവ പീഡനങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രങ്ങളുടെ പ്രദർശനവും വിശ്വാസം പരീക്ഷിക്കപ്പെടുന്നവരുടെ ഡോക്യുമെന്ററി ചിത്രങ്ങളുടെ പ്രദർശനവും സംഘടന ഒരുക്കുന്നുണ്ട്.
Image: /content_image/News/News-2023-08-03-15:32:34.jpg
Keywords: നീഡ്, എ‌സി‌എന്‍
Content: 21606
Category: 1
Sub Category:
Heading: ഫാത്തിമായില്‍ ലോക സമാധാനത്തിനു വേണ്ടി ഫ്രാന്‍സിസ് പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും
Content: വത്തിക്കാന്‍ സിറ്റി: രോഗികളോടും കഷ്ടതകള്‍ അനുഭവിക്കുന്നവരോടും കൂടുതല്‍ അടുക്കുവാനും, ലോക സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനുമാണ് ഫ്രാന്‍സിസ് പാപ്പ ഫാത്തിമയിലെത്തുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ഓഗസ്റ്റ് 5-നാണ് പാപ്പ ഫാത്തിമ സന്ദര്‍ശിക്കുക. ഹെലികോപ്റ്ററില്‍ ഫാത്തിമയില്‍ എത്തുന്ന പാപ്പ അവിടെ ലോക സമാധാനത്തിനു വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും അവിടെ സന്നിഹിതരായ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. ഓഗസ്റ്റ് 1 മുതല്‍ 6 വരെ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോകയുവജനദിന സംഗമത്തില്‍ പങ്കെടുക്കുവാനാണ് ഫ്രാന്‍സിസ് പാപ്പ പോര്‍ച്ചുഗലില്‍ എത്തിയിരിക്കുന്നത്. പരിശുദ്ധ പിതാവ് രോഗികളായ യുവജനങ്ങളെ കാണുകയും, അവരോടൊപ്പം ജപമാല ചൊല്ലുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഒരു സന്ദര്‍ശനമാണിതെന്ന് കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു. 1917-ല്‍ പരിശുദ്ധ കന്യകാമാതാവ് ആട്ടിടയരായ മൂന്ന്‍ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് നല്‍കിയ സന്ദേശം ആവര്‍ത്തിക്കുവാന്‍ പാപ്പ ആഗ്രഹിക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസം. ഫാത്തിമായില്‍ മാതാവ് നല്‍കിയ സന്ദേശം ഇന്നും പ്രസക്തമായി തുടരുന്നുവെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. അവ ആശ്വാസത്തിന്റേയും, ലോകത്തിനുള്ള പ്രതീക്ഷയുടെ വാക്കുകളായിരുന്നു, ഇന്ന്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വ്യത്യസ്തമല്ല അവ. പരിശുദ്ധ കന്യകാമാതാവ് കുട്ടികളായ ആട്ടിടയരെ ക്ഷണിക്കുകയും, അവരിലൂടെ ലോകത്തില്‍ സമാധാനം കൈവരുവാന്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ജപമാല ചൊല്ലുവാന്‍ ആഹ്വാനം ചെയ്തുവെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ അനുസ്മരിച്ചു. പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 2017 ഓഗസ്റ്റ് 13-നാണ് ഇതിനു മുന്‍പ് ഫ്രാന്‍സിസ് പാപ്പ ഫാത്തിമ സന്ദര്‍ശിച്ചത്. അതേസമയം ലോക യുവജനദിന സംഗമത്തിനായി ലിസ്ബണില്‍ എത്തിയിട്ടുള്ള ലക്ഷക്കണക്കിന് യുവജനങ്ങള്‍ പാപ്പക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Image: /content_image/News/News-2023-08-03-18:12:16.jpg
Keywords: പാപ്പ
Content: 21607
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയുടെ അൽഫോൻസ തീര്‍ത്ഥാടനം ഇന്ന്
Content: ചങ്ങനാശേരി: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 35-ാമത് അൽഫോൻസാ തീർത്ഥാടനം ഇന്നു നടക്കും. അതിരൂപതയിലെ വിവിധ ഭാഗങ്ങളിൽനിന്നു കാൽനടയായും വാഹനങ്ങളിലും എത്തുന്ന തീർത്ഥാടകർ അൽഫോൻസാ ജന്മഗൃഹത്തിലും കുടമാളൂർ ഫൊറോന പള്ളിയിലും പ്രാർത്ഥനാമന്ത്രങ്ങളുമായി എത്തും. പുലർച്ചെ മുതൽ തീർത്ഥാടകർ കുടമാളൂരിലേക്ക് ഒഴുകിത്തുടങ്ങും. തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ വിവിധ മേഖലകളിൽ നിന്നുള്ളവർ വ്യത്യസ്ത സമയങ്ങളിലാണ് ജന്മഗൃഹത്തിലേക്കും പള്ളിയിലേക്കും എത്തുക. തീർത്ഥാടകർക്കുള്ള നേർച്ച ഭക്ഷണം കുടമാളൂർ ഫൊറോന പള്ളിയിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ ക്രമീകരിച്ചിട്ടുണ്ട്.
Image: /content_image/India/India-2023-08-04-10:14:38.jpg
Keywords: അല്‍ഫോ
Content: 21608
Category: 1
Sub Category:
Heading: ലോക യുവജന സമ്മേളന വേദിയിൽ മലയാളം ഗാനവുമായി മ്യൂസിക് ബാൻഡായ 'മാസ്റ്റർ പ്ലാൻ'
Content: ലിസ്ബണ്‍: ലോക യുവജന സമ്മേളനവേദിയിൽ മലയാളം ഗാനവുമായി ദുബായിൽ ആരംഭിച്ച സുവിശേഷ പ്രഘോഷണ മ്യൂസിക് ബാൻഡായ മാസ്റ്റർ പ്ലാൻ. “ഡുങ്കു ഡുങ്കു ഡുങ്കു ഡുങ്കുണു' എന്നു തുടങ്ങുന്ന ഗാനത്തിനിടെ ജീസസ് യൂത്തിന്റെ ഭാഗമായ ബാന്‍ഡ്, മലയാളത്തിന്റെ മധുരസ്വരത്തിലൂടെ യേശുവിനെ പ്രകീർത്തിക്കുകയായിരിന്നു. പഞ്ചാബി ഗാനത്തിന്റെ ഈണത്തിലുള്ള പാട്ടിനു ലോകമെമ്പാടുമുള്ള യുവജനങ്ങൾ ചുവടുവയ്ക്കുകയും സ്നേഹമുദ്രകൾ കാണിക്കുകയും ചെയ്യുന്നതിനിടയിലാണു ഗായകനായ സ്റ്റിയോ ഔസേപ്പ് “ഇരുളടഞ്ഞ വഴികളിലൂടെ ഞാൻ നടന്നീടുമ്പോൾ ആരോരുമില്ലാതെ ഞാൻ ഒറ്റയ്ക്കാകുമ്പോൾ അവനെന്റെ മുമ്പേ നടക്കും; വചനം വഴിനടത്തും എന്നും എപ്പോഴും എന്റെ കൂടെ”- എന്ന വരികൾ ആലപിക്കുകയായിരിന്നു. </p> <iframe width="709" height="399" src="https://www.youtube.com/embed/2EqwiXUk3bI" title="ഡുങ്കു ഡുങ്കു..മലയാളത്തിലും ഹിന്ദിയിലും പാട്ടുകൾക്ക് ചുവടുകൾ വച്ച് യൂത്തന്മാർ | WORLD YOUTH DAY 2023" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe> <p> ഭാഷ മനസിലായില്ലെങ്കിലും നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ താളം പിടിച്ചു. ലക്ഷക്കണക്കിനു യുവജനങ്ങളാണ് ഈ സമയം ഇവിടെയുണ്ടായിരുന്നത്. മാസ്റ്റർ പ്ലാൻ ബാന്‍ഡ് ഇത് നാലാം തവണയാണു ലോക യുവജന സമ്മേളനവേദിയിൽ പ്രോഗ്രാം അവതരിപ്പിക്കുന്നതെങ്കിലും മലയാളഗാനം ആലപിക്കുന്നത് ഇതാദ്യമാണ്. 2013ൽ ബ്രസീൽ, 2016ൽ പോളണ്ട്, 2019ൽ പനാമ എന്നിവിടങ്ങളിൽ നടന്ന ലോക യുവജന സമ്മേളനത്തിലും മാസ്റ്റർപ്ലാൻ സംഗീത പരിപാടി നടത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ ബിബിൻ വോക്കൽസും കൊച്ചി സ്വദേശിയായ ജോർജ് ഓർക്കസ്ട്രയും കോ-ഓർഡിനേറ്റ് ചെയ്യുന്ന ബാന്‍ഡില്‍ അന്തരിച്ച നടൻ എൻ.എഫ്. വർഗീസിന്റെ മകനായ സോണി വർഗീസാണ് ഒരു കീബോർഡിസ്റ്റ്. അദ്ദേഹം തന്നെയാണ് മ്യൂസിക് കോ-ഓർഡിനേറ്റ് ചെയ്യുന്നതും. മുഖ്യഗായികയായ മിനി മാത്യുവിന്റെ ഭർത്താവ് ഷെർവലാണു ലീഡ് ഗിറ്റാറിസ്റ്റ്. എഡ്വിൻ (ബേസ് ഗിറ്റാർ) എറണാകുളം സ്വദേശിയാണ്. 9 പേര്‍ അടങ്ങുന്ന ബാൻഡിൽ ഡയ്ഗോ (ഗുജറാത്തി), നീൽ (പാക്കിസ്ഥാനി) എന്നിവരൊഴികെ ഏഴുപേരും മലയാളികളാണെന്നതും ശ്രദ്ധേയമാണ്. ലോക യുവജന വേദിയിൽ മലയാളത്തിന്റെ മധുരസ്വരം അവതരിപ്പിച്ച സ്റ്റിയോ ഔസേപ്പ് ഇരിങ്ങാലക്കുട സ്വദേശിയാണ്. ജോലി സംബന്ധമായി അബുദാബിയിലാണു താമസം.
Image: /content_image/News/News-2023-08-04-11:22:35.jpg
Keywords: ലിസ്ബ
Content: 21609
Category: 1
Sub Category:
Heading: നമ്മെ വിളിച്ചത് യേശു, അവിടുത്തേക്ക് നന്ദി പറയാം; ലോക യുവജന വേദിയില്‍ പാപ്പ
Content: ലിസ്ബണ്‍: ആഗോള കത്തോലിക്ക യുവജന സമ്മേളനത്തിന്റെ പ്രധാന വേദികളിലൊന്നായ എഡ്വേർഡ് ഏഴാമൻ പാർക്കിലെത്തിയ ഫ്രാന്‍സിസ് പാപ്പക്ക് യുവജനങ്ങള്‍ ഒരുക്കിയത് വന്‍വരവേല്‍പ്പ്. യൗവനത്തിന്റെ ആത്മീയതയും സംഗീതവും ലഹരിയും ആർജവവും ഊർജമായ സമ്മേളന നഗരിയിൽ അഞ്ചു ലക്ഷത്തിലധികം യുവജനങ്ങളാണ് ആര്‍പ്പുവിളിയോടേയും ആവേശത്തോടെയും ഫ്രാൻസിസ് മാർപാപ്പയെ എതിരേറ്റത്. ദൈവത്തിന്റെ ദൃഷ്ടിയിൽ, നാം വിലയേറിയ കുഞ്ഞുങ്ങളാണെന്ന് പാപ്പ ആദ്യ സന്ദേശത്തില്‍ പറഞ്ഞു. നമ്മെ ആശ്ലേഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, നമ്മെ അതുല്യമായ ഒരു മാസ്റ്റർപീസാക്കുന്നതിനും, അതിന്റെ സൗന്ദര്യം നമുക്ക് കാണാൻ തുടങ്ങുന്നതിനുമായി അവൻ ഓരോ ദിവസവും നമ്മെ വിളിക്കുകയാണെന്നു പാപ്പ പറഞ്ഞു. ദേവാലയത്തില്‍ എല്ലാവർക്കും, എല്ലാവർക്കും ഇടമുണ്ട്. സഭയിൽ ആരും അതിരുകടന്നവരല്ല, ആരും അവശേഷിക്കുന്നില്ല, നമ്മളെപ്പോലെ എല്ലാവർക്കും ഇടമുണ്ട്. കർത്താവ് തന്റെ വിരൽ ചൂണ്ടുന്നില്ല, മറിച്ച് തന്റെ കരങ്ങൾ തുറക്കുന്നു, നമ്മെ എല്ലാവരെയും ആശ്ലേഷിക്കുന്നു. യേശു ഒരിക്കലും വാതിൽ അടയ്ക്കുന്നില്ല, യേശു നമ്മെ സ്വീകരിക്കുന്നു, യേശു നമ്മെ സ്വാഗതം ചെയ്യുകയാണ്. നമ്മെ ക്ഷണിച്ചവർക്കും ഈ ഒത്തുചേരൽ സാധ്യമാക്കാൻ പ്രവർത്തിച്ചവർക്കും കരഘോഷത്തോടെ നന്ദി പറയാം. എന്നാൽ എല്ലാറ്റിനുമുപരിയായി, നമ്മെ വിളിച്ചത് യേശുവാണ്. മറ്റൊരു കരഘോഷത്തോടെ നമുക്ക് യേശുവിന് നന്ദി പറയാമെന്നും പാപ്പ പറഞ്ഞു. നേരത്തെ സംഗീത- നൃത്ത പശ്ചാത്തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട യുവാക്കൾ യുവജന വേദിയില്‍ പ്രാരംഭ പ്രാർത്ഥന നടത്തി. പ്രാർത്ഥനയ്ക്കൊടുവിൽ യുവ സന്യാസിനി പ്രതിനിധികൾ ആശംസാപ്രസംഗം നടത്തി. തുടർന്ന് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയിൽ ദേശീയ പതാകകളേന്തി സമ്മേളനത്തിൽ പങ്കെടുക്കുന്ന ലോകരാജ്യങ്ങളെ മുഴുവൻ പ്രതിനിധീകരിച്ച് യുവജന പ്രതിനിധികൾ പ്രധാന വീഥിയിൽ അണിനിരന്നു. സമ്മേളനത്തിന്റെ പ്രത്യേക കുരിശും പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപവും യുവാക്കൾ പ്രദക്ഷിണമായി എത്തിച്ച് പ്രധാന വേദിയിൽ പ്രതിഷ്ഠിച്ചത് അനേകരെ ആത്മീയ നിര്‍വൃതിയിലാക്കി. ഇന്നു യുവജനങ്ങൾക്കായി നടക്കുന്ന കുമ്പസാര കൂദാശയിലും വൈകുന്നേരം നടക്കുന്ന കുരിശിന്റെ വഴിയിലും മാർപാപ്പ പങ്കെടുക്കും. Tag: : Pope Francis’ first World Youth Day speech: Jesus who has called us. Let us thank Jesus , malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-04-12:37:53.jpg
Keywords: പാപ്പ, യുവജന
Content: 21610
Category: 4
Sub Category:
Heading: വിയാനി പുണ്യവാന്റെ 5 പാഠങ്ങൾ
Content: ഫ്രാന്‍സിലെ ആർസ് എന്ന കൊച്ചുഗ്രാമം ഒരു വിശുദ്ധനെ സ്വർഗ്ഗത്തിലേക്ക് യാത്രയാക്കിയിട്ട് ഇന്നു 166 വർഷങ്ങൾ ( 1859 ആഗസ്റ്റ് 4) പിന്നിടുന്നു. അതിൻ്റെ ഓർമ്മയിൽ എല്ലാ വർഷവും ആഗസ്റ്റ് മാസം നാലാം തീയതി കത്തോലിക്കാസഭ ഇടവക വൈദീകരുടെ മദ്ധ്യസ്ഥനായ വി.ജോൺ മരിയാ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്നു. 1925 മെയ് മാസം മുപ്പത്തിയൊന്നാം തീയതി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ജോൺ മരിയ വിയാനിയെ 1929ൽ പതിനൊന്നാം പീയൂസ് മാർപാപ്പ ഇടവക വൈദീകരുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു. ആർസിലെ വികാരിയായ വിയാനിക്ക് ഒരേ ഒരു ജീവിത ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ദൈവപുത്രനും ലോകരക്ഷകനുമായ ഈശോയെ ലോകത്തിനു കാണിച്ചു കൊടുക്കുക ഈശോയായിരുന്നു അവൻ്റ വിശ്വാസ പ്രമാണവും ജീവിത കേന്ദ്രവും. വിശുദ്ധനിൽ നിന്നു പഠിക്കേണ്ട അഞ്ചു പാഠങ്ങളെ നമുക്കൊന്നു പരിശോധിക്കാം. #{blue->none->b->1. വിശുദ്ധ കുർബാനയോടുള്ള ഭക്തി. ‍}# കുട്ടിയായിരുന്നപ്പോഴേ ജോൺ അനുദിനം വിശുദ്ധ കുർബാന അർപ്പണത്തിൽ പങ്കു ചേർന്നിരുന്നു. സെമിനാരി കാലഘട്ടത്തിൽ ഒരു മാലാഖയെപ്പോലെയായിരുന്നു വിശുദ്ധ കുർബാനയിൽ ശുശ്രൂഷിയായി അദ്ദേഹം നിലകൊണ്ടിരുന്നത്. വലിയ തീഷ്ണതയോടും ഭക്തിയോടും കൂടിയാണ് വിശുദ്ധൻ ബലി അർപ്പിച്ചിരുന്നത്. "ഞാൻ ബലി അർപ്പിക്കുമ്പോൾ നല്ലവനായ ദൈവത്തെ ഞാൻ കരങ്ങളിൽ വഹിക്കുന്നു: അവന് എന്താണ് നിരസിക്കാൻ കഴിയുന്നത്.? " എന്നദ്ദേഹം കൂടെകൂടെ ചോദിക്കു മായിരുന്നു.പല ജീവിത പ്രശ്നങ്ങളുമായി വിശുദ്ധൻ്റെ മുമ്പിൽ വന്നിരുന്നവരോട് നാളത്തെ വിശുദ്ധ കുർബാനയ്ക്കു ശേഷം മറുപടി പറയാമെന്ന് വിയാനി പുണ്യവാൻ പറയുമായിരുന്നു. വിശുദ്ധ ജോൺ മരിയ വിയാനിയെപ്പറ്റി ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ പറയുന്നത് ഇപ്രകാരമാണ് " ജ്വലിക്കുന്ന സ്നേഹത്തോടെ അൾത്താരയിലെ ആരാധ്യമായ കൂദാശയിൽ അവൻ ജീവിതം അർപ്പിച്ചിരുന്നു ആർക്കും ചെറുത്തു നിൽക്കാൻ കഴിയാത്ത ഒരു സ്വർഗ്ഗീയ ശക്തിയാൽ അവൻ്റെ ആത്മാവ് സക്രാരിയിലേക്ക് ആകർഷിക്കപ്പെടിരുന്നു." 2009 ജൂൺ മാസത്തിൽ പുരോഹിത വർഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ കുർബാനയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും കുമ്പസാരത്തിലൂടെ ആത്മാക്കളെ ദൈവത്തിലേക്ക് തിരികെ നയിക്കാനുള്ള തീക്ഷ്ണതയും ഇന്നത്തെ വൈദികർക്ക് ആവശ്യമായ സ്വഭാവസവിശേഷതകളായി ഉയർത്തിക്കാട്ടിയിരുന്നു. "വിശുദ്ധ കുർബാന എന്താണന്നു നാം യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, ആനന്ദം കൊണ്ടു നമ്മൾ മരിച്ചു പോകും ” എന്ന വിശുദ്ധ ജോൺ മരിയ വിയാനിയുടെ ഉൾക്കാഴ്ച വളരെ ചിന്തനീയമാണ്. #{blue->none->b-> 2. കുമ്പസാരം ദൈവകരുണയുടെ കൂദാശ ‍}# കുമ്പസാരക്കൂട്ടിലൂടെ ദൈവകരുണയുടെ പെരുമഴ തീർത്ത വിശുദ്ധനാണ് ജോൺ മരിയ വിയാനി. ഒരു ദിവസം 12 മുതൽ 18 മണിക്കൂർവരെ കുമ്പസാരക്കൂട്ടിൽ ചിലവഴിച്ചിരുന്ന വിയാനി ആഴ്ചയിൽ 100 മണിക്കൂറെങ്കിലും കുമ്പസാരക്കൂടിൽ ദൈവകരുണയുടെ അപ്പസ്തോലനായി വർത്തിച്ചിരുന്നു. ഒരു വർഷം പതിനായിരത്തിലധികം പേരുടെ പാപ സങ്കീർത്തനം അദ്ദേഹം കേട്ടിരുന്നതായി ജീവചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നു. ധനാഢ്യർ മുതൽ പാവപ്പെട്ട കർഷകർ വരെ ആ ഗണത്തിൽ പെടുവായിരുന്നു. 31 വർഷം മുടക്കമില്ലാതെ അദ്ദേഹം ഈ ശുശ്രൂഷ തുടർന്നു. പരിശുദ്ധാത്മ പ്രചോദനത്താൽ, വിയാനിക്ക് തന്റെ അടുക്കൽ വരുന്നവരുടെ ഹൃദയങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നു . ഒരിക്കൽ പാരീസിൽ നിന്നുള്ള ഒരു സ്ത്രീ ഒരു ദിവസം ആർ സ് ഗ്രാമത്തിലൂടെ നടക്കുമ്പോൾ വിയാനി അച്ചൻ അവളെ കടന്നുപോയി. തിരിച്ചു വന്ന വിയാനി അച്ചൻ ആ സ്ത്രീയോടു "എന്നെ പിന്തുടരൂ" എന്നു പറഞ്ഞു അവർ നടക്കുമ്പോൾ, അവൾ ജീവിക്കുന്ന പാപകരമായ വഴി വിയാനി അവൾക്ക് വെളിപ്പെടുത്തി; താമസിയാതെ അവൾ മനസാന്തരപ്പെട്ടു ഈശോയുടെ അനുഗാമിയായി. മറ്റൊരിക്കൻ, ഒരു ശാസ്ത്രജ്ഞൻ യുക്തി മാത്രമാണ് തന്നെ നയിക്കുന്നതെന്നു വീമ്പിളക്കി കൗതുകത്താൽ ആർസിലേക്ക് പോയി. കുർബാനയ്ക്ക് ശേഷം, കുമ്പസാരക്കൂട്ടിലേക്ക് വരാൻ ആ വ്യക്തിയോടു വിയാനി പറഞ്ഞു: പൊടുന്നനെ "അച്ചാ, ഒന്നിലും എനിക്കു വിശ്വസാ മില്ല, എന്നെ സഹായിക്കൂ." എന്നു പറഞ്ഞു വിയാനിയുടെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു. ഒമ്പത് ദിവസം വിശുദ്ധനൊപ്പം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ തികഞ്ഞ വിശ്വാസിയായി. #{blue->none->b-> 3. പ്രാർത്ഥന ‍}# മണ്ണിനു മഴപോലെ നമ്മുടെ ആത്മാവിനു വേണ്ടതാണ് പ്രാർത്ഥന. "പ്രാർത്ഥിക്കാത്തവൻ ജീവിതത്തിനു അത്യന്താപേക്ഷിതമായതു തന്നെത്തന്നെ നഷ്ടപ്പെടുത്തുന്നു" എന്നു വി. ജോൺ മരിയ വിയാനി പറയുമായിരുന്നു. പ്രാർത്ഥനയെ ദൈവവുമായുള്ള ഐക്യമായി കണ്ടിരുന്ന വിയാനി തൻ്റെ അടുക്കൽ വരുന്നവരെ ഇപ്രകാരം പഠിപ്പിച്ചിരുന്നു: “എന്റെ കുഞ്ഞുങ്ങളേ, നിങ്ങളുടെ ഹൃദയങ്ങൾ ചെറുതാണ്, എന്നാൽ പ്രാർത്ഥന അവരെ ദൈവത്തെ സ്നേഹിക്കാൻ പ്രാപ്തരാക്കുന്നു പ്രാർത്ഥനയിലൂടെ, നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുൻകരുതൽ ലഭിക്കുന്നു. പ്രാർത്ഥന ഒരിക്കലും മധുരമില്ലാതെ നമ്മെ വിടുന്നില്ല. ആത്മാക്കളിൽ പ്രവഹിക്കുന്ന തേനായ പ്രാർത്ഥന എല്ലാ കാര്യങ്ങളും മാധുര്യമുള്ളതാകുന്നു. നാം ശരിയായി പ്രാർത്ഥിക്കുമ്പോൾ, സൂര്യനുമുമ്പിൽ മഞ്ഞുപോലെ നമ്മുടെ ദുഃഖങ്ങൾ അപ്രത്യക്ഷമാകുമെന്ന് വി. വിയാനി പഠിപ്പിച്ചിരുന്നു. " #{blue->none->b-> 4. എളിമ ‍}# എളിമയായിരുന്നു വിശുദ്ധ ജോൺ മരിയാ വിയാനിയുടെ ജീവിത ശക്തി. ഒരിക്കൽ വിശുദ്ധ വിയാനിയോടു പിശാചു പറഞ്ഞു: " എനിക്കു നീ ചെയ്യുന്ന എല്ലാം ചെയ്യാൻ കഴിയും, എനിക്കു നിന്റെ പ്രായശ്ചിത്തങ്ങളും ചെയ്യാൻ കഴിയും, എല്ലാ കാര്യങ്ങളിലും എനിക്കു നിന്നെ അനുകരിക്കാൻ കഴിയും.എന്നിരുന്നാലും ഒരു കാര്യത്തിൽ എനിക്കു കഴിയില്ല, എനിക്കു എളിമയിൽ നിന്നെ അനുകരിക്കാൻ കഴിയില്ല." "അതുകൊണ്ടു ഞാൻ നിന്നെ തോൽപിക്കുന്നു.,” വി. വിയാനി മറുപടി നൽകി. ഈശോ ശാന്തശീലനും വിനീതഹൃദയനുമാണ് (മത്തായി 11:29). തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസൻ്റെ രൂപം സ്വീകരിച്ച്‌ മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‌, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തിയ (ഫിലിപ്പി 2:7-8). ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ മൂല്യം തിരിച്ചറിയുകയോ ചെയ്തട്ടില്ല, ഈശോ ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്."ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ." (മത്തായി 20:28). എളിയ ജീവിതത്തിലൂടെ ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് ആർസിലെ വികാരിയും നമ്മെ ഓർമ്മപ്പെടുത്തുന്നു. #{blue->none->b->5 . ശുശ്രൂഷാ ജീവിതം ‍}# ശുശ്രൂഷയായിരുന്നു ജോൺ മരിയ വിയാനിയുടെ ജീവിത താളം. കത്തോലിക്കാ സഭ പൗരോഹിത്യത്തെ വിശേഷിപ്പിക്കുക ശുശ്രൂഷ പൗരോഹിത്യം എന്നാണ്. ആർസിലെ വികാരിയച്ചൻ്റെയും ജീവിതം ദൈവത്തിനും ദൈവജനത്തിനും വേണ്ടിയുള്ള ശുശ്രൂഷയായിരുന്നു. 2019 ആഗസ്റ്റ് നാലാം തീയതി - ആര്‍സിലെ വികാരിയുടെ 160-Ɔο ചരമവാര്‍ഷികത്തിൽ #ToMyBrotherPriests എന്ന ടാഗ് ലൈനോടെ ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം ഇപ്രകാരം പങ്കുവച്ചു: “ദൈവത്തിന്‍റെയും അവിടുത്തെ ജനത്തിന്‍റെയും ശുശ്രൂഷയിൽ വ്യാപൃതരായിരിക്കുന്ന വൈദികര്‍ക്കെല്ലാവര്‍ക്കും വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളില്‍ ഞാന്‍ എഴുതുന്നത്, നിങ്ങളുടെ പൗരോഹിത്യ ജീവിതത്തിന്‍റെ താളുകള്‍ മനോഹരമായി കുറിക്കാന്‍ നിങ്ങള്‍ക്കാവട്ടെയെന്നാണ്.” കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം 1589 നമ്പറിൽ, വി. ജോൺ മരിയ വിയാനിയെ ഉദ്ധരിച്ചു കൊണ്ട് സഭ പഠിപ്പിക്കുന്നു: “പുരോഹിതൻ ഭൂമിയിൽ രക്ഷാകര പ്രവർത്തനം തുടരുന്നു... ലോകത്തിൽ വൈദികനാരെന്നു യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ നാം മരിക്കും, ഭയം കൊണ്ടല്ല, സ്നേഹം കൊണ്ട്... ഈശോയുടെ ഹൃദയത്തിലെ സ്നേഹമാണു പൗരോഹിത്യം.” വൈദീകരുടെ തിരുനാൾ ദിനത്തിൽ സഭയ്ക്കും ലോകത്തിനു വേണ്ടിയുള്ള അത്യന്ത്യാപേക്ഷിതമായ ഒരു ധര്‍മ്മമാണു പൗരോഹിത്യം എന്നു തിരിച്ചറിയാം. പുരോഹിതധര്‍മ്മം ഈശോയോടുള്ള പരിപൂര്‍ണ്ണ വിശ്വസ്തയും അവിരത ഐക്യവും ആവശ്യപ്പെടുന്നു. വിശുദ്ധ ജോണ്‍ മരിയ വിയാനി ജീവിതം നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2023-08-04-15:23:33.jpg
Keywords: വിയാനി
Content: 21611
Category: 1
Sub Category:
Heading: നരകം, സ്വര്‍ഗ്ഗം, ശുദ്ധീകരണസ്ഥലം; ഓണ്‍ലൈന്‍ ക്ലാസ് നാളെ Zoom-ല്‍
Content: സ്വര്‍ഗ്ഗം ഒരു പൂന്തോട്ടം പോലെയുള്ള സ്ഥലമാണോ? മറ്റ് മതങ്ങളുടെ സ്വര്‍ഗ്ഗ സങ്കല്‍പ്പവുമായി ഈശോ വെളിപ്പെടുത്തിയിരിക്കുന്ന സ്വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട വ്യത്യാസങ്ങള്‍ എന്തൊക്കെയാണ് ? ശുദ്ധീകരണസ്ഥലം യാഥാര്‍ത്ഥ്യമാണോ? ഇവയെ കുറിച്ച് ബൈബിളില്‍ പറയുന്നുണ്ടോ? നരകത്തില്‍ പോയവരോട് കര്‍ത്താവ് കാരുണ്യം കാണിക്കുമോ? കാരുണ്യവാനായ ദൈവം മനുഷ്യരെ നരകത്തിലേക്ക് അയക്കുമോ? എന്താണ് നരകത്തിലെ അവസ്ഥ? തുടങ്ങീ മരണാനന്തര ജീവിതത്തെ സംബന്ധിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഓണ്‍ലൈന്‍ ക്ലാസ് നാളെ ശനിയാഴ്ച (ആഗസ്റ്റ് 5, 2023) Zoom-ല്‍ നടക്കും. തിരുസഭ പ്രബോധനങ്ങള്‍ ലളിതവും ആധികാരികവുമായ വിധത്തില്‍ വിശ്വാസികളിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്ദം' ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 55ാമത്തെ ഓണ്‍ലൈന്‍ ക്ലാസിലാണ് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വിശ്വാസ രഹസ്യങ്ങള്‍ പങ്കുവെയ്ക്കുക. കത്തോലിക്ക സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ ക്ലാസ് നയിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് ഒരു മണിക്കൂര്‍ ദൈര്‍ഖ്യമാണുള്ളത്. ഇതിന് ശേഷം സമാപനത്തില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ക്ലാസിനു ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ ഒത്തിരി സഹായകമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/J24APTcWilQBL1ylBWjpHh}}
Image: /content_image/News/News-2023-08-04-16:26:26.jpg
Keywords: വത്തിക്കാ
Content: 21612
Category: 18
Sub Category:
Heading: എറണാകുളം - അങ്കമാലി അതിരൂപത: പ്രശ്ന പരിഹാരത്തിന് മാർപാപ്പയുടെ പ്രത്യേക പ്രതിനിധി കൊച്ചിയില്‍
Content: കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട മാർപാപ്പയുടെ പ്രത്യേക പ്രതിനിധി കൊച്ചിയിലെത്തി. ഗ്രീക്ക് കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് സിറിൽ വാസിലാണ് പൊന്തിഫിക്കൽ ഡെലിഗേറ്റായി കൊച്ചിയിൽ എത്തിയിരിക്കുന്നത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻനിയമ പ്രൊഫസറും ഈശോസഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയിൽ പൊന്തിഫിക്കൽ ഡെലഗേറ്റിനോട് ഒപ്പമുണ്ട്. സീറോ മലബാർസഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡു തീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമാണു ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. 2011ൽ സീറോമലബാർസഭയുടെ മുൻ മേജർ ആർച്ചുബിഷപ്പ് അഭിവന്ദ്യ മാർ വർക്കി വിതയത്തിൽ പിതാവിന്റെ മൃതസംസ്കാരശുശ്രൂഷകളിൽ മാർപാപ്പയുടെ പ്രതിനിധിയായി പങ്കെടുത്തത് ആർച്ചുബിഷപ്പ് സിറിൽ വാസിൽ ആയിരുന്നു. 2018 ജനുവരിയിൽ ഷംഷാബാദ് രൂപതാമെത്രാന്റെ സ്ഥാനാരോഹണത്തിന് എത്തിയ ആർച്ചുബിഷപ്പ് സിറിൽ വാസിൽ സിറോമലബാർസഭയുടെ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചിട്ടുണ്ട്.
Image: /content_image/India/India-2023-08-04-17:18:45.jpg
Keywords: എറണാ
Content: 21613
Category: 1
Sub Category:
Heading: ലിസ്ബണില്‍ യുവജനങ്ങളെ കുമ്പസാരിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ലിസ്ബണ്‍: ആഗോള യുവജന സംഗമത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെത്തിയ ഫ്രാന്‍സിസ് പാപ്പ യുവജനങ്ങളെ കുമ്പസാരിപ്പിച്ചു. ലിസ്ബണിലെ വാസ്‌കോഡ ഗാമ ഗാർഡനിലാണ് കുമ്പസാരം നടന്നത്. പ്രത്യേകമായി വെള്ളക്കസേര തയാറാക്കിവെച്ചിരുന്ന എ-12 കുമ്പസാരക്കൂടിലേക്ക് വീൽചെയറിൽ എത്തിയ പാപ്പ കുറച്ചുകൂടി അകലെയുള്ള പുതിയ സ്ഥലത്തേക്ക് (B-12) മാറിയെന്ന് 'എ‌സി‌ഐ പ്രെന്‍സ' റിപ്പോര്‍ട്ട് ചെയ്യുന്നു. കുമ്പസാരിപ്പിക്കുവാന്‍ പർപ്പിൾ നിറത്തിലുള്ള ഊറാറയാണ് പാപ്പ ഉപയോഗിച്ചത്. സ്പാനിഷ് സ്വദേശിയായ യുവാവിനും യുവതിക്കും കുമ്പസാരിക്കാൻ അവസരം ലഭിച്ചു. ആരോഗ്യ പ്രശ്നമുള്ളതിനാല്‍ അര മണിക്കൂര്‍ സമയമാണ് പാപ്പ കുമ്പസാരിപ്പിക്കാനായി നീക്കിവെച്ചത്. ജയില്‍ പുള്ളികളുടെ തൊഴില്‍പരമായ കഴിവുകള്‍ക്ക് മൂല്യം നല്‍കിക്കൊണ്ട് അവരെ സമൂഹത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ തടവുപുള്ളികളാണ് ലോക യുവജന ദിനത്തിന് വേണ്ട കുമ്പസാരക്കൂടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ലോകയുവജന ദിനത്തിന്റെ സംഘാടകരും, ഫൗണ്ടേഷന്‍ ആന്‍ഡ് ദി ഡയറക്ടറേറ്റ്-ജനറല്‍ ഫോര്‍ റിഇന്‍സെര്‍ഷന്‍ ആന്‍ഡ്‌ പ്രിസണ്‍ സര്‍വീസസും തമ്മില്‍ ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ 150 കുമ്പസാര കൂടുകളും കൊയിംബ്രാ, പാക്കോസ് ഡെ ഫെറേര, ഒപ്പോര്‍ട്ടോ തുടങ്ങിയ ജയിലുകളിലായാണ് ഒരുക്കിയത്. അതേസമയം യുവജനസംഗമത്തിന്റെ ഭാഗമായി വാസ്‌കോഡ ഗാമ ഗാർഡനില്‍ വിവിധ ഭാഷകളില്‍ കുമ്പസാരത്തിനായി അവസരം ക്രമീകരിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-08-04-17:50:07.jpg
Keywords: യുവജന
Content: 21614
Category: 18
Sub Category:
Heading: കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന നടത്തി
Content: കോട്ടയം: കെസിബിസി അധ്യക്ഷനും മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥന നടത്തി. ഉമ്മൻ ചാണ്ടിയുടെ മൃതസംസ്കാര സമയത്ത് കർദ്ദിനാൾ അമേരിക്കയിലായതിനാൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. കബറിടത്തിൽ പ്രാർത്ഥനയ്ക്കു ശേഷം കർദ്ദിനാൾ പുതുപ്പള്ളി പള്ളിയിൽ ധൂപ പ്രാർത്ഥനയും നടത്തി. പള്ളിയിലെ സന്ദർശനത്തിനു ശേഷം പുതുപ്പള്ളിയിലെ ഭവനത്തിലെത്തി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ബിഷപ്പും നിലയ്ക്കൽ എക്യുമെനിക്കൽ കമ്മിറ്റി വൈസ് ചെയർമാനുമായി ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോ സ് മെത്രാപ്പോലീത്തയും ഒപ്പമുണ്ടായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ, പുതുപ്പള്ളി പള്ളി വികാരി ഫാ. വർഗീസ് കല്ലൂർ, ട്ര സ്റ്റി സജി ചാക്കോ, എബി പറപ്പാട്, ജസ്റ്റിൻ തുടങ്ങിയവർ കർദ്ദിനാളിനെ സ്വീകരിച്ചു.
Image: /content_image/India/India-2023-08-05-09:59:32.jpg
Keywords: ചാണ്ടി