Contents

Displaying 21211-21220 of 24999 results.
Content: 21615
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവർക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ദേവാലയം സ്വീഡനിൽ കൂദാശ ചെയ്തു
Content: സ്റ്റോക്ക്ഹോം: പീഡിത ക്രൈസ്തവർക്ക് വേണ്ടി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന ആരാധനാലയം സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ കൂദാശ ചെയ്തു. ജൂലൈ 22നു സ്റ്റോക്ക്ഹോം ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആണ്ടേർസ് അർബോറേലിയൂസാണ് കൂദാശ കർമ്മത്തിന് നേതൃത്വം നൽകിയത്. കിസ്റ്റ എന്ന പേരിലുള്ള ഉത്തര സ്വീഡനിൽ സ്ഥിതിചെയ്യുന്ന ഹോളി മാർട്ടിർസ് സിറിയൻ കത്തോലിക്കാ ദേവാലയത്തിലായിരിന്നു കൂദാശ കർമ്മം. സിറിയൻ ഓർത്തഡോക്സ് വൈദികർ ഉൾപ്പെടെ ഇവിടെ നടന്ന സുറിയാനി കുർബാനയിൽ പങ്കെടുത്തു. തങ്ങളുടെ വിശ്വാസത്തിന്റെ വേരുകൾ മറന്ന മതേതര പാശ്ചാത്യ ലോകത്തിന് അഭയാർത്ഥികളുടെ വിശ്വാസ സാക്ഷ്യം വലുതാണെന്ന് ചടങ്ങിൽവെച്ച് കർദ്ദിനാൾ അർബോറേലിയൂസ് പറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്തെത്തിയ നിരവധി ക്രൈസ്തവർ ജീവിക്കുന്ന രാജ്യമാണ് സ്വീഡൻ. 2018ൽ തുടക്കം കുറിക്കപ്പെട്ട "മേരി, മദർ ഓഫ് പേർസിക്യൂട്ടഡ് ക്രിസ്ത്യൻസ്" എന്ന പേരിലുള്ള രൂപതകൾക്ക് വേണ്ടിയുള്ള ഒരു പദ്ധതിയുടെ ഭാഗമായിട്ട് സ്വീഡനിലെ ദേവാലയവും മാറി. ലെബനീസ് മെൽക്കൈറ്റ് സന്യാസിനിയായ സുരായോഗ ഹെറോ വരച്ച ഒരു ചിത്രം ഇവിടെ സ്ഥാപിക്കും. യേശുക്രിസ്തു സംസാരിച്ച അറമായ ഭാഷയിൽ "പീഡിതരുടെ അമ്മ" എന്ന വാചകം ചിത്രത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. 2014ൽ പീഡിത ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഫാ. ബെനഡിക്ട് കീലി എന്ന വൈദികൻ, നസറൈൻ. ഓർഗ് എന്നൊരു സംഘടന സ്ഥാപിച്ചിരുന്നു. വിശ്വാസത്തിന്റെ പേരിൽ മരണം പോലും മരിക്കേണ്ടി വരുന്ന സഹോദരങ്ങൾക്ക് വേണ്ടി പരിശുദ്ധ കന്യകാമറിയത്തിന് മുമ്പിൽ എല്ലാ രൂപതകളും മധ്യസ്ഥം തേടുന്നതിന് വേണ്ടി അദ്ദേഹമാണ്, മേരി മദർ ഓഫ് പേർസിക്യൂട്ടഡ് ക്രിസ്ത്യൻസ് പദ്ധതിക്ക് രൂപം നൽകുന്നത്. എല്ലാത്തരത്തിലും സുരക്ഷിതത്വം അനുഭവിക്കുന്ന പാശ്ചാത്യ ക്രൈസ്തവർക്ക് ഒരു ദിവസം പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ പൗരസ്ത്യ ലോകത്തെ തങ്ങളുടെ സഹോദരങ്ങളിലേക്ക് തിരയേണ്ടിവരുമെന്നതിന്റെ മുന്നറിയിപ്പാണ് പ്രാർത്ഥനയുടെ ഈ പുതിയ കേന്ദ്രമെന്നു ബെനഡിക്ട് കീലി പറഞ്ഞിരിന്നു. പാശ്ചാത്യ ലോകത്തെ കൂടുതൽ ദേവാലയങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കാമെന്നുള്ള പ്രതീക്ഷയിലാണ് അദ്ദേഹം. തങ്ങളുടെ രൂപതകളിലും ഈ ആരാധനാ കേന്ദ്രം ആരംഭിക്കാൻ ആഗ്രഹമുള്ള മെത്രാന്മാർക്ക് തന്റെ സംഘടനയെ സമീപിക്കാമെന്നും ഫാ. ബെനഡിക്ട് കീലി അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-08-05-10:19:38.jpg
Keywords: വിശ്വാസ
Content: 21616
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ചതിന്റെ പേരിൽ ബ്രിട്ടനില്‍ വീണ്ടും ക്രിമിനൽ കേസ്
Content: ലണ്ടന്‍: ഭ്രൂണഹത്യ ക്ലിനിക്കിനു മുന്നിൽ നിന്ന് പ്രാർത്ഥിച്ചതിന്റെ പേരിൽ നേരത്തെ പിഴയൊടുക്കിയ ബോർൺമൗത്ത് സ്വദേശിക്കെതിരെ ക്രിമിനല്‍ കേസ്. ആദം സ്മിത്ത് കോർണര്‍ എന്ന വ്യക്തിയ്ക്കെതിരെയാണ് ഭ്രൂണഹത്യ വിരുദ്ധമായ ബോധവൽക്കരണങ്ങളും, പ്രാർത്ഥനകളും വിലക്കിയ ബഫർ സോണിന്റെ ഉള്ളിൽ നിശബ്ദമായി പ്രാർത്ഥിച്ചുവെന്ന കുറ്റം ചാര്‍ത്തിയിരിക്കുന്നത്. 2022ൽ ഇതിന്റെ പേരിൽ കോണറിന് പിഴ ശിക്ഷ ലഭിച്ചിരുന്നു. അതേസമയം ഓഗസ്റ്റ് ഒന്‍പതാം തീയതി ബോർൺമൗത്തിലെ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ അദ്ദേഹം ഹാജരാകുമെന്ന് കോർണറിന് നിയമസഹായം നൽകുന്ന അലയൻസ് ഡിഫൻഡിങ് ഫ്രീഡം ഇന്നലെ വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടുകൾക്ക് മുന്‍പ് ഭ്രൂണഹത്യ ചെയ്യപ്പെട്ട തന്റെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുന്നതിനാണ് ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ അദ്ദേഹം എത്തുന്നത്. ക്ലിനിക്കിൽ ജോലി ചെയ്യുന്നവരുടെയും, അവിടെ എത്തുന്നവരുടെയും സ്വകാര്യത മാനിച്ച് ക്ലിനിക്കിനോട് പുറം തിരിഞ്ഞു നിന്നാണ് കോണർ പ്രാർത്ഥിച്ചതെന്ന് അലയൻസ് ഡിഫൻഡിങ് ഫ്രീഡം വിശദീകരിച്ചു. ഈ സമയത്താണ് സാമൂഹ്യ സുരക്ഷ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ അവിടെയെത്തി കോണറിനെ ചോദ്യം ചെയ്യുകയായിരിന്നു. എന്താണ് ക്ലിനിക്കിന് മുന്നിൽനിന്ന് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ മരണമടഞ്ഞ തന്റെ മകനുവേണ്ടി പ്രാർത്ഥിക്കുകയാണെന്ന ഉത്തരമാണ് മുൻ ആർമി ഓഫീസർ കൂടിയായ കോണർ നൽകിയത്. അതേസമയം പല സാഹചര്യങ്ങളിൽ നിശബ്ദ പ്രാർത്ഥനയെന്നത് ഒരു ക്രിമിനൽ കുറ്റമല്ലായെന്ന് കോടതികളും, പോലീസും വ്യക്തമാക്കിയിട്ടുള്ളതാണെന്നും എഡിഎഫിന്റെ യുകെയിലെ ലീഗൽ കൗൺസിൽ പദവി വഹിക്കുന്ന ജർമിയ ഇഗുന്നുബോലെ പറഞ്ഞു. പണ്ട്, സൈനിക മെഡിക്കൽ പരിശീലനത്തിന്റെ ഭാഗമായി ആശുപത്രിയിൽ ഭ്രൂണഹത്യ നടത്താന്‍ സഹായിച്ചിരുന്നുവെന്നും എന്നാൽ ഇന്നു ഭ്രൂണഹത്യ നടത്തുന്നവർക്കായി പ്രാർത്ഥിക്കുകയാണെന്നും ഭ്രൂണഹത്യ എത്രത്തോളം ഹാനികരമാണെന്നും ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്നു മനസ്സിലാക്കുന്നുവെന്നും കോണർ ഇക്കഴിഞ്ഞ ദിവസം പറഞ്ഞു. 2022 ഒക്ടോബർ 13നാണ് ബഫർ സോണിൽ കുരിശു വരയ്ക്കുന്നതും, വിശുദ്ധ ഗ്രന്ഥം വായിക്കുന്നതും അടക്കമുള്ളവ വിലക്കുന്ന പ്രൊട്ടക്ഷൻ ഓർഡർ എന്ന പേരിൽ ബോർൺമൗത്ത് കൗൺസിലിന്റെ നിരോധനം നിലവിൽ വന്നത്. ഇത് ലംഘിച്ചാൽ 113 ഡോളർ വരെ പിഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ കേസ് കോടതിയുടെ പരിഗണനയ്ക്ക് അയക്കാനും സാധ്യതയുണ്ട്. സമാനമായ നിരോധനം ഇംഗ്ലണ്ടിലും, വെയിൽസിലും ഉടനീളം കൊണ്ടുവരാൻ യുകെയിലെ പാർലമെന്റ് അംഗങ്ങൾ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
Image: /content_image/News/News-2023-08-05-11:42:23.jpg
Keywords: ഭ്രൂണഹത്യ, ബ്രിട്ട
Content: 21617
Category: 1
Sub Category:
Heading: യേശു നമ്മോടൊപ്പമുണ്ട്, അവിടുന്ന് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്നു: യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശു നമ്മോടൊപ്പമുണ്ടെന്നും അവിടുന്ന് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. പോർച്ചുഗലിൽ നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഇന്നലെ കുരിശിന്റെ വഴിയോട് അനുബന്ധിച്ച് പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ലിസ്ബണിലെ എഡ്വേർഡോ ഏഴാമൻ പാർക്കിൽ നല്‍കിയ സന്ദേശത്തില്‍ "ജീവിതത്തിൽ നിങ്ങളെ കരയിപ്പിക്കുന്നതെന്താണെന്ന് യേശുവിനോട് പറയുന്നതിന്" ഒരു നിമിഷം നിശബ്ദത പാലിക്കണമെന്നും പറഞ്ഞു. ഏകദേശം 8,00,000 യുവജനങ്ങളാണ് പാപ്പയുടെ സന്ദേശം കേട്ടത്. യേശു തന്റെ ആർദ്രതയാൽ നമ്മുടെ മറഞ്ഞിരിക്കുന്ന കണ്ണുനീർ തുടയ്ക്കുന്നു. നമ്മുടെ ഏകാന്തത തന്റെ സാമീപ്യത്താൽ നിറയ്ക്കാൻ യേശു ആഗ്രഹിക്കുകയാണ്. നമ്മുടെ ഹൃദയത്തിൽ ഏറ്റവും കൂടുതൽ കൊത്തിവെച്ചിരിക്കുന്ന പാത കാൽവരി പാതയാണ്, കുരിശിന്റെ പാതയാണ്, ഇന്ന് നിങ്ങൾ കുരിശിന്റെ പാത പുനരുജ്ജീവിപ്പിക്കാൻ പ്രാർത്ഥനയോടെ പോകുന്നു. യേശു കടന്നുപോകുന്നത് നോക്കാം, അവനോടൊപ്പം നടക്കാമെന്നും പാപ്പ പറഞ്ഞു. നേരത്തെ ഏതാണ്ട് 60 ഏക്കർ വിസ്തൃതിയുള്ള എഡ്വേർഡ് ഏഴാമൻ പാർക്കിൽ കാത്തിരുന്ന യുവജനങ്ങൾ പാപ്പായെ ആഹ്ളാദാരവങ്ങളോടെയും ഗാനാലാപനങ്ങളോടെയുമാണ് വരവേറ്റത്. ഏകദേശം ഒരു മണിക്കൂർ നേരം പാപ്പാ യുവജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. വാഹനത്തിൽനിന്നിറങ്ങിയ പാപ്പായെ വീൽചെയറിലാണ്, പല നിലകളിലായി പ്രത്യേകമായി തയ്യാറാക്കിയ സ്റ്റേജിലേക്ക് എത്തിച്ചത്. യുവജനങ്ങൾക്കൊപ്പം വൈദികരുടെയും സമർപ്പിതരുടെയും സാന്നിധ്യമുണ്ടായിരുന്നു. പോർച്ചുഗീസ് ഭാഷയിൽ ത്രിത്വസ്തുതിയോടെയും പ്രാർത്ഥനയോടെയുമാണ് പാപ്പാ പ്രാർത്ഥനാസംഗമത്തിന് പ്രാരംഭം കുറിച്ചത്. കുരിശിന്റെ വഴിയിലെ ധ്യാനങ്ങൾക്കിടയിൽ പോർച്ചുഗൽ, സ്പെയിൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യുവജനങ്ങള്‍ പങ്കുവെച്ച വീഡിയോ സാക്ഷ്യങ്ങൾ വലിയ സ്ക്രീനിൽ പ്രദര്‍ശിപ്പിച്ചിരിന്നു. കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളില്‍ ഓരോന്നിനും, സ്റ്റേജിന്റെ ഉയർന്ന സ്കാർഫോൾഡിംഗിന്റെ മുകളിൽ നിന്ന് കൊറിയോഗ്രാഫി അവതരണമുണ്ടായിരിന്നു. ക്രിസ്തുവിന്റെ പീഡാനുഭവവഴിയിലെ വിവിധ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളോടും, ഗാനങ്ങളോടും, നൃത്തങ്ങളോടും ജീവിതഗന്ധിയായ വിചിന്തനങ്ങളോടും കൂടിയായിരുന്നു യുവജനങ്ങൾ കുരിശിന്റെ വഴിയുടെ പ്രാർത്ഥന നയിച്ചത്. തുടർന്ന് പാപ്പ അപ്പസ്തോലിക ആശീർവാദം നൽകി.
Image: /content_image/News/News-2023-08-05-20:27:56.jpg
Keywords: പാപ്പ, യുവജന
Content: 21618
Category: 18
Sub Category:
Heading: തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം വിജയകരമായി പൂർത്തീകരിക്കുന്നതിന് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ആർച്ച് ബിഷപ്പ് സിറിൾ വാസിൽ
Content: കൊച്ചി: ഫ്രാൻസിസ് മാർപാപ്പ തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം വിജയകരമായി പൂർത്തീകരിക്കുന്നതിന് പ്രാർത്ഥനയും പിന്തുണയും സഹകരണവും അഭ്യർഥിച്ച്, എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൾ വാസിൽ അതിരൂപതയിലെ വിശ്വാസികൾക്ക് കത്തെഴുതി. സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് നിശ്ചയിച്ചതും മാർപാപ്പ അംഗീകരിച്ചതുമായ ഏകീകൃത കുർബാന അർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കാൻ സഹായിക്കുകയാണ് തന്റെ നിയമനത്തിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. മാർപാപ്പയുടെ തീരുമാനത്തിന് പൂർണമായും വിധേയപ്പെട്ടും ദൈവത്തിൽ ശരണപ്പെട്ടുമാണ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. അതിരൂപതയിലെ അല്മായർ, സമർപ്പിതർ, വൈദികവിദ്യാർഥികൾ, വൈദികർ എന്നിവരുൾക്കൊള്ളുന്ന അതിരൂപതയിലെ മുഴുവൻ വിശ്വാസികളും പ്രാർത്ഥനയിൽ ഒന്നു ചേരണം. ദൈവഹിതത്തിന് പൂർണമായി യോജിച്ച ഒരു പരിഹാരം നമുക്ക് അന്വേഷിക്കാം. തന്റെ നിയോഗത്തിനായി ഈ മാസം ആറിനും 15നുമിടയിൽ ഒരു മണിക്കൂർ അതത് പള്ളികളിൽ ആരാധനയ്ക്കായി മാറ്റിവയ്ക്കണമെന്ന് ഇടവക വൈദികരോടും തീർഥാടനകേന്ദ്രങ്ങളിലെയും മൈനർ സെമിനാരികളിലെയും റെക്ടർമാരോടും അദ്ദേഹം അഭ്യർഥിച്ചു. ജപമാലയിലും മറ്റു പ്രാർത്ഥനകളിലും ഈ നിയോഗം ഉൾപ്പെടുത്തണം. കുർബാന അർപ്പിക്കുന്നതു സംബന്ധിച്ച പ്രശ്നം സമാധാനപരമായും ഉദാരമ നസോടെയും പരിഹരിക്കുന്നത്, ദൈവം നമ്മെ വിളിച്ചിരിക്കുന്ന മറ്റു പ്രധാന കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നമ്മെ പ്രാപ്തരാക്കും. മനസുകളുടെയും ഹൃദയ ങ്ങളുടെയും ഐക്യത്തിൽ ഈ ലക്ഷ്യം നമുക്കു നേടാനാകും. കൂട്ടായ പ്രയത്നത്തിലൂടെ ശാശ്വതമായ പരിഹാരം കണ്ടെത്താനും. കൂടുതൽ ശക്തവും യോജിച്ചതുമായ ക്രിസ്തീയ സമൂഹമായി മുന്നോട്ടു പോകാനും നമുക്കു കഴിയുമെന്നും ആർച്ച് ബിഷപ്പ് സിറിൾ വാസിൽ കത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. കത്ത് ഇന്നു പള്ളികളിൽ വായിച്ചോ സമൂഹമാധ്യമങ്ങൾ വഴിയോ വിശ്വാസികളെ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Image: /content_image/India/India-2023-08-06-06:09:50.jpg
Keywords: അങ്കമാ
Content: 21619
Category: 18
Sub Category:
Heading: കെസിബിസി ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടക സമിതി രൂപീകരിച്ചു
Content: കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തിൽ കേരള സഭാ നവീകരണം 2022- 25 ന്റെ ഭാഗമായി ഡിസംബറിൽ കൊച്ചിയിൽ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടകസമിതി രൂപീകരണ സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടന്നു. 18 കമ്മിറ്റികൾക്ക് സമ്മേളനം രൂപം നൽകി. ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പള്ളി, റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ഡോ. കെ.എം. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-08-06-06:14:45.jpg
Keywords: കെ‌സി‌ബി‌സി
Content: 21620
Category: 18
Sub Category:
Heading: കർഷകരുടെ ദയനീയ അവസ്ഥയ്ക്കു പരിഹാരം കാണാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പദയാത്ര: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Content: കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കടുത്ത അവഗണന തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കർഷകസമൂഹം ഒറ്റക്കെട്ടായി സമ്മർദ്ധ ശക്തിയായി മാറുമെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കർഷകരുടെ ദയനീയ അവസ്ഥയ്ക്കു പരിഹാരം കാണാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ വേണ്ടിവന്നാൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാതയിലൂടെ കർഷക പദയാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. കർഷകർ സമ്മർദ്ധ ശക്തിയായി മാറുന്നതിന്റെ പ്രാരംഭഘട്ടമാണ് 61 കർഷക സംഘടനകളുടെ കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ (കാസ്) വാർഷിക സമ്മേളനത്തോടനുബന്ധിച്ച് അടിയന്തരമായ പത്ത് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള അവകാശപത്രിക പ്രഖ്യാപനം നടത്തിയത്. സർക്കാർ ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും അഭിഭാഷകർക്കുമെല്ലാം ഇവിടെ സമ്മര്‍ദ്ധ ഗ്രൂപ്പുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കർഷകർ ഒരു സമ്മര്‍ദ്ധ ഗ്രൂപ്പായി മാറിയിട്ടില്ല. ഒന്നിച്ചുനിന്നു പ്രവർത്തിച്ചാൽ കർഷകർക്കു ഗുണമുണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും ബിഷപ്പ് ഓർമിപ്പിച്ചു. കർഷകരിൽനിന്നു വാങ്ങിയ നെല്ല് വിറ്റ പണം കർഷകർ ക്കു നൽകാതെ സർക്കാർ ഉദ്യോഗസ്ഥർക്കു ശമ്പളം കൊടുക്കാൻ ഉപയോഗിക്കുന്ന അവസ്ഥയാണു നിലവിലുള്ളതെന്നു മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. തേങ്ങവില ഇത്രയും താഴ്ന്ന ഒരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കർഷകർക്കു കിട്ടുന്ന പെൻഷൻ തുലോം തുച്ഛമാണ്. അതുത ന്നെ വൈകിയാണു കിട്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2023-08-06-06:20:19.jpg
Keywords: ഇഞ്ചനാ
Content: 21621
Category: 1
Sub Category:
Heading: ഫാത്തിമയില്‍ ജപമാല സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ; കണ്ണീരോടെ പങ്കുചേര്‍ന്ന് യുവജനങ്ങള്‍
Content: ലിസ്ബൺ: ആഗോള പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയിൽ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തി യുവതീ-യുവാക്കൾക്കൊപ്പം ജപമാല പ്രാർത്ഥനയിൽ പങ്കുചേര്‍ന്നു. ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 5.45-ന് വിശുദ്ധബലി അർപ്പിച്ച പാപ്പാ, ഫാത്തിമ മാതാവിന്റെ അരികിൽ പ്രാർത്ഥന നടത്തുവാനായി നൂൺഷ്യേച്ചറിൽനിന്നും ഏകദേശം 9 കിലോമീറ്ററുകൾ അകലെയുള്ള ഫീഗോ മദുറോ വ്യോമത്താവളത്തിലേക്ക് രാവിലെ 7.30-ന് കാറിൽ യാത്രയായി. 7.45-ന് വിമാനത്താവളത്തിലെത്തിയ പാപ്പാ 8 മണിക്ക് അവിടെനിന്ന് സൈനിക ഹെലികോപ്റ്ററിൽ ഫാത്തിമയിലേക്ക് യാത്ര പുറപ്പെട്ടു. ലിസ്ബണിൽനിന്നും ഏകദേശം 103 കിലോമീറ്ററുകൾ അകലെയാണ് ഫാത്തിമ. രണ്ടു ലക്ഷത്തോളം വരുന്ന തീർത്ഥാടകര്‍ ഫാത്തിമയില്‍ തടിച്ചുകൂടിയിരിന്നു. “വിവാ പാപ്പ” ആര്‍പ്പുവിളികളോടെയും കരങ്ങള്‍ വീശിയുമാണ് ജനം മാർപാപ്പയെ എതിരേറ്റത്. ഇതിന് പിന്നാലേ പരിശുദ്ധ ദൈവമാതാവിന്റെ ദർശനമുണ്ടായ തീർത്ഥാടന കേന്ദ്രത്തിൽ രോഗികളും അംഗവിഹീനരും തടവുകാരുമായ ഏതാനും യുവാക്കൾക്കൊപ്പം മാർപാപ്പ ജപമാലയിൽ പങ്കെടുത്തു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെത്തിയ യുവതീ-യുവാക്കൾ പാപ്പയോടൊപ്പം ജപമാല ചൊല്ലി. നിരവധി പേര്‍ നിറകണ്ണുകളോടെ ജപമാല ചൊല്ലുന്ന ദൃശ്യങ്ങള്‍ ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു. പ്രിയ സഹോദരീ സഹോദരന്മാരേ 'യേശു പറയുന്നതെന്തും ചെയ്യൂ' എന്ന് എപ്പോഴും നമ്മോട് പറയുന്ന ദൈവമാതാവിന്റെ സാന്നിധ്യം ഇന്ന് നമുക്ക് അനുഭവിക്കാമെന്നും അവൾ നമ്മെ യേശുവിലേക്ക് ചൂണ്ടിക്കാണിക്കുകയാണെന്നും മാർപാപ്പ പറഞ്ഞു. നാം ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ഈശോയുമായും പരിശുദ്ധ കന്യകാമാതാവുമായും നമ്മെ കൂടുതൽ അടുപ്പിക്കുന്ന പ്രാർത്ഥനയാണിത്. സന്തോഷകരമായ രഹസ്യങ്ങളെക്കുറിച്ച് നാം ധ്യാനിച്ചു. സന്തോഷം നിറഞ്ഞ വീടാണു സഭയെന്ന് ഇതു നമ്മെ ഓർമിപ്പിക്കുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേര്‍ത്തു. ജപമാലയ്ക്ക ശേഷം ലത്തീൻ ഭാഷയിൽ “രാജകന്യകേ” ഗാനം വിശ്വാസികളൊന്നടങ്കം ആലപിച്ചു. ഇത് രണ്ടാം വട്ടമാണ് പാപ്പ ഫാത്തിമയിൽ എത്തുന്നത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തിൽ 2017 മെയ്‌ മാസം, ഇതുമായി ബന്ധപ്പെട്ട ഫ്രാൻസിസിന്റെയും, ജസീന്തയുടെയും നാമകരണച്ചടങ്ങുകളുടെ ഭാഗമായി ഫ്രാൻസിസ് പാപ്പ ഫാത്തിമയിൽ എത്തിയിരുന്നു. 1917 മേയ് 13ന് ആയിരുന്നു ഇടയ ബാലകരായ ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ ദൈവമാതാവിന്റെ ആദ്യ ദര്‍ശനം ലഭിക്കുന്നത്. മെയ് 13 മുതൽ ഒക്ടോബർ 13വരെയുള്ള കാലയളവിൽ ആറു തവണയാണ് ഇവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഫ്രാൻസിസ്കോയും ജസീന്തായും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയായിരിന്നു. 2017-ല്‍ ഫ്രാൻസിസ്കോയെയും ജസീന്തയെയും ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു.
Image: /content_image/News/News-2023-08-06-06:38:12.jpg
Keywords: ഫാത്തിമ
Content: 21622
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തില്‍ ജ്വലിച്ച് ലോക യുവജന സംഗമത്തിന് സമാപനം: സമാപന ബലിയില്‍ പങ്കെടുത്തത് 15 ലക്ഷം വിശ്വാസികള്‍
Content: വത്തിക്കാന്‍ സിറ്റി: നിറകണ്ണുകളോടെയുള്ള പ്രാര്‍ത്ഥനയും വിശ്വാസ സാക്ഷ്യങ്ങളും പാപ്പയുടെ മഹനീയ സാന്നിധ്യവും ഉള്‍പ്പെടെ ഓരോ നിമിഷവും അനുഗ്രഹമായി തീര്‍ന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം. കഴിഞ്ഞ ആറ് ദിവസമായി നടന്നുവന്ന യുവജന സംഗമത്തിലെ സമാപന ദിനമായ ഇന്നലെ ഞായറാഴ്ച പോർച്ചുഗീസ് തലസ്ഥാനത്തെ നദീതീരത്തെ പാർക്കിൽ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുർബാനയിൽ യുവജനങ്ങളും വിശ്വാസികളുമായി 1.5 ദശലക്ഷം പങ്കെടുത്തുവെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനീതിയും അസ്വസ്ഥതയും ഉള്ളിടത്ത് ഭയപ്പാടില്ലാതെ ക്രിസ്തുസ്നേഹത്തിന്റെ വെളിച്ചം നിറയ്ക്കുന്നവരാകണമെന്നു വിശുദ്ധകുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ പാപ്പ ആഹ്വാനം ചെയ്തു. രാത്രിയുടെ അന്ധകാരത്തെ, ജീവിതത്തിലെ വെല്ലുവിളികളെ, നമ്മെ അസ്വസ്ഥതയിലാഴ്ത്തുന്ന ആശങ്കകളെ, നമ്മെ പലപ്പോഴും വലയംചെയ്യുന്ന ഇരുളിനെ നേരിടാൻ നമുക്കും വെളിച്ചം ആവശ്യമാണ്. ഈ വെളിച്ചത്തിന് ഒരു പേരുണ്ടെന്ന് സുവിശേഷം നമ്മോട് പറയുന്നു. ഒരിക്കലും അസ്തമിക്കാത്തതും നിശയുടെ ഇരുളിലും പ്രകാശിക്കുകയും ചെയ്യുന്ന വെളിച്ചമായ ക്രിസ്തുവാണ് അത്. ക്രിസ്തുവിനാൽ പ്രകാശിതരായി, നമ്മളും "രൂപാന്തരം പ്രാപിച്ചു". നമ്മുടെ കണ്ണുകളും മുഖങ്ങളും നവമായ വെളിച്ചത്താൽ വിളങ്ങട്ടെ. സഹോദരീ സഹോദരന്മാരേ, സഭയും ലോകവും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണ്: അതായത്, നിങ്ങൾ സുവിശേഷത്തിൻറെ വെളിച്ചം എല്ലായിടത്തും എത്തിക്കുകയും നമ്മുടെ കാലത്തിൻറെ അന്ധകാരത്തിൽ പ്രത്യാശയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തുകയും ചെയ്യുന്ന പ്രഭാപൂരിതരായ യുവജനങ്ങളായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഞാൻ നിങ്ങളോട് വളരെ മനോഹരമായ ഒരു കാര്യം പറയുന്നു: ഇനി ഞാനല്ല, ഈ നിമിഷത്തിൽ നിങ്ങളെ നോക്കുന്നത് യേശു തന്നെയാണ്, അവൻ നിങ്ങളെ നോക്കുന്നു, അവന് നിങ്ങളെ അറിയാം. നിങ്ങളുടെ ഓരോരുത്തരുടെയും ഹൃദയം അവനറിയാം, നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതം അവനറിയാം, സന്തോഷങ്ങൾ അവനറിയാം, സങ്കടങ്ങളും വിജയങ്ങളും പരാജയങ്ങളും അവനറിയാം. നിങ്ങളുടെ ഹൃദയങ്ങൾ അവിടുന്നു അറിയുന്നു. അവൻ നമ്മുടെ ഹൃദയങ്ങളെ കാണുന്നു. ഈ ലോക യുവജന ദിനത്തിൽ നിങ്ങളോട് പറയുന്നു: ‘ഭയപ്പെടരുത്, ഭയപ്പെടരുത്, ധൈര്യപ്പെടുക, ഭയപ്പെടരുതെന്നും പാപ്പ പറഞ്ഞു. ഏകദേശം 10,000 വൈദികരും 700 ബിഷപ്പുമാരും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പങ്കുചേര്‍ന്നിരിന്നു.
Image: /content_image/News/News-2023-08-07-11:37:01.jpg
Keywords: യുവജന
Content: 21623
Category: 18
Sub Category:
Heading: മണിപ്പൂരിലെ 60 വിദ്യാർത്ഥികൾക്കു സൗജന്യ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപതയും
Content: ചങ്ങനാശേരി: ദുരിതങ്ങളുടെ തീരാക്കയത്തില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന കലാപ കലുഷിതമായ മണിപ്പൂരിലെ പ്രതിസന്ധിയിൽ പഠനം മുടങ്ങിയ 60 വിദ്യാർത്ഥികൾക്കു കേരളത്തിൽ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ കീഴിലുള്ള തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിവിധ കോഴ്സുകളിലാണ് മണിപ്പുരിൽനിന്നുള്ള വിദ്യാർത്ഥി സംഘത്തിനു പഠന ക്രമീകരണം ഒരുക്കുന്നത്. തികച്ചും സൗജന്യമായി പഠനസൗകര്യം ഒരുക്കുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. വിവിധ എൻജിനിയറിംഗ് ട്രേഡുകളിലും ബികോം, ബിഎ ഇംഗ്ലീഷ്, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ ആർട്സ് വിഷയങ്ങളിലുമാണ് വിദ്യാർഥികൾ പഠനത്തിനായി ചേർന്നിരിക്കുന്നത്. മണിപ്പൂരിന്റെ വിവിധ മേഖലകളിൽ നിന്നുള്ള കുട്ടികളുടെ അപേക്ഷകൾ സ്വീകരിച്ച് പരീക്ഷകളുടെയും മെരിറ്റിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്കു പ്രവേശനം നൽകിയതെന്നു ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ബിജോയി അറയ്ക്കൽ പറഞ്ഞു. ഇതിനകം ഇരുപതു വിദ്യാർഥികൾ എത്തിക്കഴിഞ്ഞു. ബാക്കിയുള്ള നാല്പ തു വിദ്യാർഥികൾ ഈ ആഴ്ചയിൽ എത്തിച്ചരും. ഈ മാസം 20ന് ക്ലാസുകൾ ആരംഭിക്കും. കോളജിന്റെ രണ്ട് ഹോസ്റ്റലുകളിൽ ഈ കുട്ടികൾക്കു സൗജന്യ താമസവും ഭക്ഷണ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും ഫാ. ബിജോയി വ്യക്തമാക്കി. മണിപ്പൂരിൽനിന്നുള്ള കുട്ടികളുടെ പഠനച്ചെലവ് കണ്ടെത്താൻ സുമനസുകളുടെ സഹായം അഭ്യർഥിച്ച് ചങ്ങനാശേരി സഹായമെത്രാനും കുറ്റിച്ചൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡന്റുമായ മാർ തോമസ് തറയിൽ അതിരൂപതയിലെ വിവിധ ഇടവകകളിൽ കത്ത് നൽകിയിട്ടുണ്ട്. ഈ ജീവകാരുണ്യ പദ്ധതിക്കു തുക കണ്ടെത്തി നൽകാൻ മുൻകൈ എടുക്കണമെന്നു കാണിച്ച് അതിരൂപതാ കത്തോലിക്ക കോൺഗ്രസും അംഗങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ മണിപ്പൂരി യുവജനങ്ങള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവും പ്രഖ്യാപിച്ച് ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത പീറ്റര്‍ മച്ചാഡോ രംഗത്തുവന്നിരിന്നു.
Image: /content_image/India/India-2023-08-07-12:27:35.jpg
Keywords: ചങ്ങനാ
Content: 21624
Category: 1
Sub Category:
Heading: മൂന്നു പതിറ്റാണ്ടിന് ഒടുവില്‍ ആഗോള യുവജന സംഗമം ഏഷ്യയിലേക്ക്; 2027 യുവജന സംഗമത്തിന് ദക്ഷിണ കൊറിയ വേദിയാകും
Content: ലിസ്ബണ്‍: പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്നുവന്ന ആഗോള കത്തോലിക്ക യുവജനസംഗമം 2023നു തിരശീല വീണതോടെ ഇനി സകല കണ്ണുകളും ദക്ഷിണ കൊറിയയിലേക്ക്. അടുത്ത ആഗോള യുവജന ദിനാഘോഷം 2027ൽ ദക്ഷിണ കൊറിയയിലെ സിയോളിൽ നടക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യുവജന പ്രതിനിധിസംഘങ്ങളും പ്രത്യേകിച്ച് ദക്ഷിണ കൊറിയയിൽ നിന്നുള്ളവരും നീണ്ട കരഘോഷത്തോടെയാണു ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ലോക യുവജനസമ്മേളനം സിയോളിൽ നടക്കുമെന്ന് പ്രഖ്യാപിച്ചയുടൻ രാജ്യത്തിന്റെ ഭീമൻ ദേശീയപതാകയുമേന്തി ആവേശഭരിതരായ ദക്ഷിണ കൊറിയയിൽനിന്നുള്ള യുവതീയുവാക്കൾ പാപ്പയുടെ അരികെ വേദിയിലെത്തിയിരിന്നു. ആയിരത്തിലധികം കൊറിയൻ കത്തോലിക്കർ ഇത്തവണത്തെ യുവജന സംഗമത്തില്‍ പങ്കുചേര്‍ന്നിരിന്നുവെന്നതും ശ്രദ്ധേയമാണ്.

The excitement of the South Korean delegation says it all. It's official! Pope Francis has announced the next #WYD #Seoul2027!

@AlmuMBordiu / @EWTNews pic.twitter.com/ooPGARAdDj
— EWTN News (@EWTNews) August 6, 2023

1995-ലാണ് ഏറ്റവുമൊടുവിൽ ഏഷ്യൻ ഭൂഖണ്ഡം ലോക യുവജനസമ്മേളനത്തിന് ആതിഥ്യമരുളിയത്. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടന്ന അന്നത്തെ സമ്മേളനം ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് അനുഗൃഹീതമായിരുന്നു. തുടർന്ന് മൂന്നു പതിറ്റാണ്ടിനുശേഷമാണ് ഏഷ്യ വീണ്ടും ഈ സമ്മേളനത്തെ വരവേൽക്കുന്നത്. സാധാരണയായി രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ഒരു ആഴ്‌ച നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര യുവജന ദിനാഘോഷം ജൂലൈയിലോ ഓഗസ്റ്റിലോ ആയാണ് നടക്കുന്നത്. ദക്ഷിണ കൊറിയയിൽ ഏകദേശം അറുപതു ലക്ഷം കത്തോലിക്കരാണുള്ളത്. രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിൽ നിന്നുള്ള 2022 സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മൊത്തം ജനസംഖ്യയുടെ 11% ആണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണം. 2014-ൽ ഫ്രാൻസിസ് മാർപാപ്പ ദക്ഷിണ കൊറിയ സന്ദർശിച്ചിട്ടുണ്ട്. അന്നു പാപ്പ അഞ്ച് ദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ 124 കൊറിയൻ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുകയും ഏഷ്യൻ യുവജന സംഗമത്തില്‍ പങ്കെടുക്കുകയും ചെയ്തിരിന്നുവെന്നത് ശ്രദ്ധേയമാണ്. Tag: Next World Youth Day to be in South Korea in 2027, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-07-13:00:20.jpg
Keywords: കൊറിയ