Contents

Displaying 21191-21200 of 25000 results.
Content: 21595
Category: 1
Sub Category:
Heading: നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം ഒരു വര്‍ഷത്തിനിടെ രാജ്യത്തു നിന്നു പുറത്താക്കിയത് 65 കന്യാസ്ത്രീകളെ
Content: മനാഗ്വേ: നിക്കരാഗ്വേയിലെ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം ഒരു വര്‍ഷത്തിനിടെ 65 കന്യാസ്ത്രീകളെ രാജ്യത്തു നിന്നു പുറത്താക്കിയെന്ന് വെളിപ്പെടുത്തല്‍. ലാ പ്രെൻസ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവും ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിന പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2022 മുതൽ 2023 വരെ, 65 കന്യാസ്ത്രീകളെ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നു പുറത്താക്കിയെന്നും ആകെ മൊത്തം 71 പേർക്ക് വിലക്ക് ലഭിച്ചിട്ടുണ്ടെന്നും മൊലിന വെളിപ്പെടുത്തി. 2018 മുതൽ രാജ്യത്ത് സഭയ്‌ക്കെതിരെ നടന്ന അഞ്ഞൂറിലധികം ആക്രമണങ്ങൾ നടന്നുവെന്ന വെളിപ്പെടുത്തലുമായി പുറത്തിറക്കിയ “നിക്കരാഗ്വേ: എ പെർസിക്യൂറ്റഡ് ചർച്ച്?” എന്ന റിപ്പോർട്ടിന്റെ രചയിതാവ് കൂടിയാണ് അഭിഭാഷക. ഡൊമിനിക്കൻ ഓഫ് ദി അന്യൂൺസേഷൻ, മിഷ്ണറീസ് ഓഫ് ചാരിറ്റി, ട്രാപ്പിസ്റ്റ് കന്യാസ്ത്രീകൾ, സേക്രഡ് ഹാർട്ട് കുരിശിന്റെ സന്യാസിനികള്‍, ദരിദ്രരുടെ സാഹോദര്യത്തിന്റെ സഹോദരികള്‍ എന്നിവരുൾപ്പെടെ രാജ്യത്തെ വിവിധ സന്യാസ സമൂഹങ്ങളെ ഏകാധിപത്യ ഭരണകൂടത്തിന്റെ ഇടപെടല്‍ ബാധിച്ചിട്ടുണ്ട്. സുരക്ഷ കാരണങ്ങളാൽ ബാക്കിയുള്ള സന്യാസ സമൂഹങ്ങളെ പരാമർശിക്കുന്നില്ലായെന്നും ഏകാധിപത്യത്തിന് എന്തിനും പ്രാപ്തമാണെന്ന് അറിയാമെന്നും മാനസികമായ അക്രമത്തിലൂടെയാണ് ഭൂരിഭാഗവും കന്യാസ്ത്രീകളെ പുറത്താക്കിയതെന്നും മാർത്ത പട്രീഷ്യ പറഞ്ഞു. 2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്തുവന്നിരിന്നു. ഇതില്‍ അസ്വസ്ഥരായ ഭരണകൂടം സഭയ്ക്ക് നേരെ ശക്തമായ നടപടികള്‍ ആരംഭിക്കുകയായിരിന്നു. കത്തോലിക്ക റേഡിയോ ടെലിവിഷന്‍ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും മെത്രാനെയും വൈദികരെയും തടങ്കലിലാക്കിയതും വിവിധ സന്യാസിനീ സമൂഹങ്ങളെ പുറത്താക്കിയതും ഉള്‍പ്പെടെ അനേകം സംഭവങ്ങളാണ് രാജ്യത്തു പില്‍ക്കാലത്ത് നടന്നത്.
Image: /content_image/News/News-2023-08-01-15:57:14.jpg
Keywords: നിക്കരാ
Content: 21596
Category: 1
Sub Category:
Heading: ഈസ്റ്ററിന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു, പിന്നാലെ ലോക യുവജന സംഗമത്തിന്; ആവേശത്തില്‍ ബ്രൈസ് കാത്തേജ്
Content: ബാന്യോ: ഇന്നു മുതല്‍ ആറാം തീയതി വരെ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നടക്കുന്ന ആഗോള യുവജന സംഗമത്തില്‍ പങ്കെടുക്കുന്നതിലുള്ള ആവേശത്തില്‍ പുതിയതായി കത്തോലിക്ക വിശ്വാസം പുല്‍കിയ ബ്രൈസ് കാത്തേജ്. ഓസ്ട്രേലിയന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ (എ.സി.യു) മൂന്നാം വര്‍ഷ നേഴ്സിംഗ് വിദ്യാര്‍ത്ഥിയായ കാത്തേജിനെ സംബന്ധിച്ചിടത്തോളം താന്‍ ആദ്യമായി പങ്കെടുക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാ കൂട്ടായ്മയാണ് ലോക യുവജന ദിനം. ഈ വര്‍ഷത്തിന്റെ തുടക്കം വരെ ലോകയുവജന ദിനമെന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്നു ഓസ്ട്രേലിയന്‍ മിലിട്ടറിയുടെ ഇന്‍ഫന്ററി കോര്‍പ്സില്‍ സേവനം ചെയ്തിട്ടുള്ള കാത്തേജ് പറയുന്നു. മാഡി എന്ന വ്യക്തിയാണ് (ലൂസിയാനി) കാത്തേജിന്റെ സ്പോണ്‍സര്‍. താന്‍ ലോക യുവജന ദിനത്തില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ചും, അത് എങ്ങനെ തന്റെ ജീവിതത്തിലും, വിശ്വാസ യാത്രയിലും എപ്രകാരം സ്വാധീനം ചെലുത്തിയെന്നും മാഡി തന്നോട് വിവരിച്ചിട്ടുണ്ട്. പ്രൈമറി സ്കൂളില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ താന്‍ പഠിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് കത്തോലിക്കാ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ശ്രമിക്കുന്നത്. വിശുദ്ധലിഖിതങ്ങള്‍ കൂടുതലായി മനസിലാക്കിയപ്പോള്‍ ദൈവവും സഭയും കൂടുതല്‍ ഇടപഴകിയെന്നും അത് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചുവെന്നും കാത്തേജ് പറയുന്നു. സഭയിലെത്തിയ ശേഷം പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും, ലോക യുവജന സംഗമത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നത് തനിക്ക് ലഭിക്കുന്ന ഏറ്റവും മനോഹരമായ അനുഭവമായിരിക്കും. അത് തന്റെ ആത്മീയ വിശ്വാസത്തെ കെട്ടിപ്പടുക്കുവാന്‍ സഹായിക്കും. എ.സി.യുവില്‍ നിന്നുള്ള 8 വിദ്യാര്‍ത്ഥികളും, ഓസ്ട്രേലിയയിലെ നോട്ര ഡെയിം യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള 35 വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘത്തിനൊപ്പമാണ് കാത്തേജിന്റെ യാത്ര. യൂറോപ്പിലെ പ്രധാന പുണ്യകേന്ദ്രങ്ങളായ സ്പെയിനിലെ ആവിലായും, പോര്‍ച്ചുഗലിലെ ഫാത്തിമയും സന്ദര്‍ശിക്കുവാനും സംഘത്തിന് പദ്ധതിയുണ്ട്. “വിശുദ്ധര്‍ സഞ്ചരിച്ച വഴിയിലൂടെ നടക്കുവാന്‍ കഴിയുക'' എന്നതില്‍ ശരിക്കും ആവേശഭരിതനാണെന്നും കാത്തേജ് കൂട്ടിച്ചേര്‍ത്തു. ‘എ.സി.യു’വിലെ പഴയ ചാപ്ലൈനായിരുന്ന ഫാ. ഹാരി ചാന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതും തന്നെ കത്തോലിക്കാ വിശ്വാസവുമായി അടുപ്പിച്ച മറ്റൊരു കാരണമാണെന്ന് ഈ യുവാവ് പറയുന്നു. “എനിക്ക് നിന്നെ ഭാവിയില്‍ ഒരു കത്തോലിക്കനായി കാണുവാന്‍ കഴിയുമോ?” എന്ന് തൊട്ടടുത്ത ദിവസം ഫാ. ചാന്‍, കാത്തേജിനോട് ചോദിച്ചു. എനിക്കതില്‍ താല്‍പ്പര്യമുണ്ടെന്നായിരുന്നു അവന്റെ മറുപടി. ഇതിന് പിന്നാലെ ഫാ. ചാന്‍, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥമായ 'യൂകാറ്റ്’ സമ്മാനിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 8-ന് നടന്ന എ.സി.യു ബാന്യോയിലെ ചാപ്പലില്‍ വെച്ച് നടന്ന ഈസ്റ്റര്‍ ജാഗരണ പ്രാര്‍ത്ഥനയില്‍വെച്ചാണ് കാത്തേജ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. ഇന്നു ആരംഭിക്കുന്ന ലോകയുവജന സമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കുന്നുണ്ട്. 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ആഗോള കത്തോലിക്ക യുവജനസംഗമത്തിന് തുടക്കം കുറിച്ചത്.
Image: /content_image/News/News-2023-08-01-20:00:49.jpg
Keywords: യുവജന, കത്തോലിക്ക
Content: 21597
Category: 1
Sub Category:
Heading: വംശീയ കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കു നേരെ ആസൂത്രിത ആക്രമണം ഉണ്ടായെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ്
Content: ന്യൂഡൽഹി: മണിപ്പുരിൽ മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കുമെതിരേ ആസൂത്രിത ആക്രമണം ഉണ്ടായെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ് ഡോ. ഡൊമിനിക് ലുമോൺ. കലാപം തുടങ്ങി 36 മണിക്കൂറിനുള്ളിൽ ഇംഫാൽ താഴ്വരയിൽ മെയ്തികളുടെ മാത്രം 249 ക്രൈസ്തവ ദേവാലയങ്ങൾ തകർത്തതിനു പിന്നിൽ ക്രൈസ്തവ വിരുദ്ധതയും മതപരമായ അസഹിഷ്ണതയും വ്യക്തമാണെന്നു 'ദി വയർ' പോർട്ടലിനു വേണ്ടി മുതിർന്ന പത്രപ്രവർത്തകൻ കരൺ ഥാപ്പറിന് ഇന്നലെ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു. കുക്കി മേഖലയായ ചുരാചന്ദ്പുരിൽ 13 മെയ് ക്രൈസ്തവ ദേവാലയങ്ങളും ഒരു ക്ഷേത്രവും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കുക്കികളുടെ കേന്ദ്രത്തിലാണ് മെയ്തി പള്ളികൾ അതേപടി നിലനിൽക്കുന്നത്. മെയ്തികളുടെ കേന്ദ്രമായ ഇംഫാൽ താഴ്വരയിൽനിന്നു കുക്കികൾ ജീവനുംകൊണ്ട് ഓടുകയായിരുന്നു. അതിനാൽ തന്നെ പള്ളികൾ തകർത്തത് ക്രൈസ്തവ ഭൂരിപക്ഷമുള്ള കുക്കികളാണെന്നു കരുതാനാകില്ല. അതിനുള്ള ഒരു തെളിവുമില്ല. എന്നാൽ, ഹിന്ദു ഭൂരിപക്ഷമായ മെയ്തികളിലെ ചില ശക്തികൾ ക്രൈസ്തവർക്കെതിരേ സംഘടിതമായ ആക്രമണം നടത്തിയതായാണ് ലഭിക്കുന്ന തെളിവുകളെന്നും ഡോ. ലുമോൺ പറഞ്ഞു. ഇംഫാലിലെ 249 മെയ്തി പള്ളികൾക്കു പുറമെ വിവിധ ജില്ലകളിലായി കുക്കികളുടെ അനേകം പള്ളികൾ വേറെയും തകർത്തതായും അദ്ദേഹം വെളിപ്പെടുത്തി. മണിപ്പൂർ കലാപം വംശീയമാണെന്ന കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിന്റെ പ്രസ്താവനയിൽ തെറ്റില്ല. കലാപത്തെക്കുറിച്ച് അദ്ദേഹത്തിന് നേരിട്ടറിവില്ല. മറ്റുള്ളവർ പറഞ്ഞുകേട്ടതാകാം. കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കെതിരേ മതപരമായ ആക്രമണം നടന്നുവെന്നാണ് ഇതേവരെയുള്ള തെളിവുകൾ. അതിനാൽ പ്രത്യക്ഷത്തിൽ, മതസംഘർഷമാണെന്ന് ഖണ്ഡിതമായി പറയുന്നില്ലെങ്കിലും മെയ്തികളും കുക്കികളും തമ്മിലുള്ള സംഘട്ടനത്തിനിടെ ക്രൈസ്തവർക്കെതിരായ ആസൂത്രിത ആക്രമണം ഫലപ്രദമായി നടന്നുവെന്നു സംശയിക്കാതെ തരമില്ലെന്ന കഴിഞ്ഞ ജൂൺ 15ലെ തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും ആർച്ച് ബിഷപ്പ് വിശദീകരിച്ചു. മണിപ്പൂർ കലാപം വർഗീയമാക്കി മാറ്റാൻ ചില ശക്തികൾ ശ്രമിച്ചതായി സംശയമെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോൺ മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലിനോടും വെളിപ്പെടുത്തല്‍ നടത്തിയിരിന്നു. സംസ്ഥാനത്ത് വിവിധ ഗോത്രങ്ങൾ തമ്മിലും മറ്റ് വിഭാഗങ്ങളുമായും മുമ്പും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തവണ പക്ഷേ അതിൽ മതം കലർത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ ചില കോണുകളിൽ നിന്നുണ്ടായി. കത്തോലിക്ക ദേവാലയങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിലും ദുരൂഹതയുണ്ട്. സമാധാന സ്ഥാപനത്തിന് കേന്ദ്ര സർക്കാർ ആത്മാർഥമായി ഇടപെടണമെന്നും ഏതു തരത്തിലുള്ള ചർച്ചകൾക്കും സഭ തയാറാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
Image: /content_image/News/News-2023-08-02-10:23:48.jpg
Keywords: മണിപ്പൂ
Content: 21598
Category: 18
Sub Category:
Heading: ഏകദിന ദൈവശാസ്ത്ര സമ്മേളനം നടത്തി
Content: കൊച്ചി: കുടുംബങ്ങളുടെ സ്നേഹത്തിലും സഹകരണത്തിലൂടെയുമാണ് ക്രൈസ്തവ സഭ സമൃദ്ധമാവുകയെന്നു സീറോ മലബാർ സഭാ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാനമായ കുടുംബങ്ങൾക്ക്, സഭയിൽ കാലാനുസൃതമായ മാറ്റങ്ങളോടു പ്രതികരിക്കാൻ സാധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദ്ദിനാൾ. സഭയും സമൂഹവും മാറുന്നത് അടിസ്ഥാനപരമായി ദൈവത്തിന്റെ പദ്ധതി അനുസരിച്ചാണെന്നും കർദ്ദിനാൾ പറഞ്ഞു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. കെസിബിസി ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ പ്രസംഗിച്ചു. കേരള സഭാ നവീകരണത്തിന്റെ പശ്ചാത്തലത്തിൽ കുടുംബം നേരിടുന്ന വെല്ലുവിളികൾ - ഒരു ദൈവശാസ്ത്ര പ്രതികരണം എന്ന വിഷയത്തിൽ റവ. ഡോ. അഗസ്റ്റിൻ കല്ലേലി പ്രബന്ധം അവതരിപ്പിച്ചു. ദൈവശാസ്ത്ര കമ്മീഷൻ വൈസ് ചെയർമാൻ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് മോഡറേറ്ററായി. റവ. ഡോ. ജേക്കബ് പ്രസാദും പ്രഫ. മാത്യു കുരിശുംമൂട്ടിലും ചേർന്ന് വിവർത്തനം ചെയ്ത ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക ഭരണക്രമരേഖ ഉൾക്കൊള്ളുന്ന "സുവിശേഷം പ്രസംഗിക്കുവിൻ'' എന്ന പുസ്തകം കെആർഎൽസിബിസി അധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിനു നൽകി കർദ്ദിനാൾ മാർ ആലഞ്ചേരി പ്രകാശനം ചെയ്തു. വിവിധ രൂപതകളിലെ മെത്രാന്മാർ, തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്ര പണ്ഡിതർ, മേജർ സെമിനാരികളിലെ റെക്ടർമാർ, ദൈവശാസ്ത്ര പ്രഫസർമാർ, കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2023-08-02-10:37:21.jpg
Keywords: ആലഞ്ചേരി
Content: 21599
Category: 1
Sub Category:
Heading: ആഗോള കത്തോലിക്ക യുവജന സംഗമത്തിനു ആവേശകരമായ തുടക്കം
Content: ലിസ്ബണ്‍: പോർച്ചുഗലിലെ ലിസ്ബണിൽ ലക്ഷക്കണക്കിന് യുവജനങ്ങളുടെ സാന്നിധ്യത്തില്‍ ആഗോള കത്തോലിക്ക യുവജന സംഗമത്തിനു ആവേശകരമായ തുടക്കം. എഡ്വേർഡോ ഏഴാമൻ പാർക്കിൽ ഇന്നലെ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ ലിസ്ബണിലെ പാത്രിയർക്കീസ് ​​കർദ്ദിനാൾ മാനുവൽ ക്ലെമെന്റെ മുഖ്യകാര്‍മ്മികത്വം വഹിച്ചു. “മറിയം എഴുന്നേറ്റ് തിടുക്കത്തിൽ പുറപ്പെട്ടു” (ലൂക്കാ 1,39) എന്ന യുവജന സംഗമത്തിന്റെ പ്രമേയം സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയ പാത്രിയാർക്കീസ് ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യാൻ നമുക്ക് കന്യകാമറിയത്തില്‍ പഠിക്കാമെന്നും ലോക യുവജന സംഗമം അതിനുള്ള അവസരമാണെന്നും പറഞ്ഞു. 143 രാജ്യങ്ങളിൽ നിന്നായി 354,000 യുവജനങ്ങള്‍ ഇതിനോടകം തന്നെ പോര്‍ച്ചുഗലിലെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കോവിഡ് പകർച്ചവ്യാധിക്ക് ശേഷം നടക്കുന്ന ആദ്യ ലോക യുവജനദിന സംഗമമാണിത്. അതേസമയം ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ ഫ്രാൻസിസ് മാർപാപ്പ പോര്‍ച്ചുഗലിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. പോർച്ചുഗീസ് പ്രസിഡന്റിന്റെ ബെലേമിലെ നാഷണൽ പാലസിൽ ഔദ്യോഗിക സ്വീകരണത്തിനും വരവേല്‍പ്പിനും ശേഷം, ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ, സമർപ്പിതര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ ഉൾപ്പെടുന്ന സംഘവുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. നഗരത്തിലുടനീളം സ്ഥാപിച്ച ബാനറുകളിലും ഓട്ടോമാറ്റിക് ബാങ്ക് മെഷീനുകളിലെ സ്‌ക്രീനുകളിലും "ഞാൻ നിങ്ങളോടൊപ്പമുണ്ട്" എന്ന സന്ദേശത്തോടൊപ്പം മാർപാപ്പയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയെ ലോക യുവജന ദിന പരിപാടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ടുള്ള ചടങ്ങ് നാളെ ഓഗസ്റ്റ് 3 വ്യാഴാഴ്ച മീറ്റിംഗ് ഹില്ലിൽ (എഡ്വാർഡോ VII പാർക്ക്) നടക്കും. നിരവധി ആര്‍ച്ച് ബിഷപ്പുമാരും മെത്രാന്‍മാരും ആയിരകണക്കിന് വൈദികരും സന്യസ്തരും യുവജന സംഗമത്തില്‍ പങ്കുചേരുന്നുണ്ട്. ഇന്ത്യയില്‍ നിന്നു ആയിരത്തോളം പേരാണ് സംഗമത്തില്‍ ഭാഗഭാക്കാകുന്നത്.
Image: /content_image/News/News-2023-08-02-14:13:27.jpg
Keywords: യുവജന
Content: 21600
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ പദവി ലഭിച്ചവരില്‍ വിശുദ്ധ പാദ്രെ പിയോയെ കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള 96 വയസ്സുള്ള വൈദികനും
Content: ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ അറിയപ്പെടുന്ന ഫ്രാന്‍സിസ്കന്‍ വൈദികന്‍ ഫാ. ലൂയിസ് പാസ്കുവല്‍ ഡ്രിക്കു 96-ാമത്തെ വയസ്സില്‍ കര്‍ദ്ദിനാള്‍ പദവി. സെപ്റ്റംബര്‍ 30-നാണ് അദ്ദേഹം കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുക. വിശുദ്ധ പാദ്രെ പിയോയെ നേരിട്ടു കാണുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഈ വൈദികന്‍, ഇ.ഡബ്ല്യു.ടി.എന്നിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ കരുണയുടെ പ്രാധാന്യത്തേക്കുറിച്ചും, ഫ്രാന്‍സിസ് പാപ്പയുമായുള്ള തന്റെ അടുപ്പത്തേക്കുറിച്ചും, പിയട്രെല്‍സിനായിലെ വിശുദ്ധ പാദ്രെ പിയോയെ കണ്ട നിമിഷത്തേക്കുറിച്ചും വിവരിച്ചു. ഇക്കഴിഞ്ഞ ജൂലൈ 9-ന് രാവിലെ 6 മണിക്ക് കുമ്പസാരം കേള്‍ക്കുവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഫ്രാന്‍സിസ്കന്‍ സമൂഹാംഗമായ ബ്രദര്‍, അദ്ദേഹത്തോട് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ വിവരം അറിയിക്കുന്നത്. “ഞാന്‍ ചിരിച്ചു. അതൊരു തമാശയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ഞങ്ങള്‍ ഫ്രിയാര്‍മാര്‍ പലപ്പോഴും ഇത്തരം തമാശകള്‍ ഉണ്ടാക്കാറുണ്ട്”- ഫാ. ലൂയിസ് ഓര്‍ത്തെടുത്തു. ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാളായി നിര്‍ദ്ദേശിക്കപ്പെട്ടവരുടെ പേരുകള്‍ വായിക്കുന്നത് വത്തിക്കാന്‍ ചാനലിലൂടെ കണ്ടു. അവസാനം ഫാ. ലൂയിസ് പാസ്കുവല്‍ ഡ്രിയെന്ന് പാപ്പ പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞുപോയി”. നിരവധി പേര്‍ തന്നെ വിളിച്ച് അഭിനന്ദിച്ചുവെന്നും, അവരോട് എന്ത് പറയണമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും, കാരണം പാപ്പ ഇത്തരമൊരു തീരുമാനമെടുക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1927-ല്‍ ഫെഡെറാസിയോണില്‍ ജനിച്ച ലൂയിസ്, 1952-ല്‍ തിരുപ്പട്ടം സ്വീകരിച്ച ഉടന്‍തന്നെ കുമ്പസാരകനായി സേവനം ചെയ്തു തുടങ്ങി. വര്‍ഷങ്ങളോളം നുയസ്ട്ര സെനോര ഡെല്‍ റൊസാരിയോ ഡെ നുയേവ പോംപേയ ദേവാലയത്തിലും, ഇടവകയിലും അദ്ദേഹം കുമ്പസാരകനായി സേവനം ചെയ്തിട്ടുണ്ട്. “ബ്യൂണസ് അയേഴ്സില്‍ ജോര്‍ജ്ജ് ബെര്‍ഗോളിയോ (ഫ്രാന്‍സിസ് പാപ്പ) മെത്രാപ്പോലീത്തയായിരുന്ന സമയത്ത് ഞാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ചകള്‍ നടത്താറുണ്ടായിരുന്നു. ഞാന്‍ എന്റെ പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും, സംശയങ്ങളും അദ്ദേഹത്തോട് പറയും. പ്രത്യേകിച്ച് കുമ്പസാരവേളയില്‍. പുഞ്ചിരിയോടെ രണ്ടു വാക്കുകള്‍ക്കുള്ളില്‍ അദ്ദേഹം അതിന് പരിഹാരം കാണും. അങ്ങനെയാണ് ഞങ്ങള്‍ അടുത്തത്. ഞങ്ങള്‍ക്കിടയില്‍ ഒരു സുഹൃദ്ബന്ധമുണ്ടായിരുന്നു. ഞാന്‍ ഒരു സഹോദരനോടെന്നപോലെയാണ് അദ്ദേഹവുമായി സംസാരിച്ചിരുന്നത്. 2013 വരെ അത് അങ്ങനെ തുടര്‍ന്നു”വെന്നും അദ്ദേഹം വിവരിച്ചു. നോവീഷ്യേറ്റ് കാലത്ത് ഇറ്റലി സന്ദര്‍ശിക്കുന്നതിനിടെ ദൈവീക മനുഷ്യനായിരുന്ന വിശുദ്ധ പാദ്രെ പിയോയുമായി സാന്‍ ജിയോവന്നി റോട്ടണ്ടോയില്‍വെച്ച് നടന്ന കൂടിക്കാഴ്ചയേക്കുറിച്ചും അദ്ദേഹം വിവരിച്ചു. “സദാ വേദന അനുഭവിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടു. ഞാന്‍ എപ്പോഴും അദ്ദേഹത്തെ കണ്ടിരുന്നത് ഒരു ദിവ്യമനുഷ്യനായിട്ടാണ്. ദൈവത്തിന്റെ സ്നേഹം നിറഞ്ഞ ഒരു മനുഷ്യന്‍, അതുകൊണ്ടാണ് അദ്ദേഹത്തിന് യേശുവിനെ പ്രതി സഹനങ്ങള്‍ അനുഭവിക്കേണ്ടി വന്നത്”. പാദ്രെ പിയോയേക്കുറിച്ച് ഫാ. ലൂയിസ് പറയുന്നു. വിശുദ്ധനില്‍ നിന്നുമാണ് താന്‍ കരുണയും, ക്ഷമയും പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാര്‍ത്ഥനയോടെ കര്‍ദ്ദിനാള്‍ പദവി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഈ വൈദികന്‍.
Image: /content_image/News/News-2023-08-02-16:55:09.jpg
Keywords: വയോധി, വൃദ്ധ
Content: 21601
Category: 1
Sub Category:
Heading: പാപ്പയും എത്തി; ലോകത്തിന്റെ കണ്ണ് ഇനി പോര്‍ച്ചുഗലിലേക്ക്
Content: ലിസ്ബണ്‍: ആഗോള കത്തോലിക്ക യുവജന ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്നു ലിസ്ബണിലെത്തിയ ഫ്രാന്‍സിസ് പാപ്പക്കു ആവേശകരമായ സ്വീകരണം. വിമാനത്താവളത്തിലും പ്രസിഡൻഷ്യൽ ബെലെം പാലസിലേക്കുള്ള വീഥിയിലും സാംസ്ക്കാരിക കേന്ദ്രത്തിലും പാപ്പക്ക് വലിയ സ്വീകരണമാണ് അധികൃതര്‍ ഒരുക്കിയത്. പ്രസിഡൻഷ്യൽ ബെലെം പാലസിൽ പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി, സർക്കാർ, നയതന്ത്ര പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തില്‍ സൈന്യം പാപ്പക്കു സ്വീകരണം ഒരുക്കി. തനിക്ക് പോർച്ചുഗൽ പ്രസിഡന്റ് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ തന്റെ ആദ്യ പ്രഭാഷണം ആരംഭിച്ചത്. വിവിധ ജനതകളുടെയും സംസ്കാരങ്ങളുടെയും സംഗമവേദിയായി മാറിയ ലിസ്ബണിൽ ആയിരിക്കുന്നതിൽ പാപ്പ തന്റെ സന്തോഷം പ്രകടിപ്പിച്ചു. ഇപ്പോൾ പോർച്ചുഗൽ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, ഒരേ ഭാഷ പങ്കിടുന്ന മറ്റു ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുമായി കൂടുതൽ തുറന്ന കൂടിക്കാഴ്ചകൾ നടത്തുന്നതിന് രാജ്യം ഏവരെയും ക്ഷണിക്കുന്നുണ്ട്. ലോക യുവജനദിനം യൂറോപ്പിന് സാർവത്രികമായ തുറന്ന മനസ്സുണ്ടാകുവാനുള്ള ഒരു പ്രേരണയായേക്കാമെന്ന് താൻ ആശംസിക്കുന്നു. ലോകത്തിന് ഇന്ന് പഴയ യൂറോപ്പിനെ ആവശ്യമുണ്ട്. അതിന്റെ കിഴക്ക്, പ്രത്യേകിച്ച്, മെഡിറ്ററേനിയൻ, ആഫ്രിക്കൻ രാജ്യങ്ങൾ, മധ്യപൂർവ്വദേശങ്ങൾ എന്നിവിടങ്ങളിൽ, സമാധാന നിർമ്മാതാവ് എന്ന നിലയിൽ യൂറോപ്പിനു പ്രത്യേക പ്രാധാന്യമുണ്ട്. ലോക സംഘർഷങ്ങളുടെ മുന്നിൽ അനുരഞ്ജനത്തിന്റെ നാളമുയർത്തി, നല്ലൊരു നാളെയെ സൃഷ്ടിക്കുവാനും, സമാധാനത്തിന്റെ നയതന്ത്രം വികസിപ്പിക്കാനും യൂറോപ്പിന് സാധിക്കുമെന്നും പാപ്പ പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Video highlights of Pope Francis&#39; meeting in Lisbon with Portugal&#39;s civil authorities and diplomatic corps.<a href="https://twitter.com/hashtag/PopeInPortugal?src=hash&amp;ref_src=twsrc%5Etfw">#PopeInPortugal</a> <a href="https://t.co/cVeAvdelSE">https://t.co/cVeAvdelSE</a> <a href="https://t.co/ike7tkzbks">pic.twitter.com/ike7tkzbks</a></p>&mdash; Vatican News (@VaticanNews) <a href="https://twitter.com/VaticanNews/status/1686743305634156546?ref_src=twsrc%5Etfw">August 2, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സമാധാനമാർഗ്ഗങ്ങൾ ഇല്ലാത്ത കൊടുങ്കാറ്റുകളുടെ ഇടയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. സമാധാനത്തിന്റെ പാതയിലല്ലെങ്കിൽ എങ്ങോട്ടാണ് നാം യാത്ര ചെയ്യുന്നതെന്ന് നമുക്ക് യൂറോപ്പിനോട് സ്നേഹത്തോടെ ചോദിക്കാം. യുക്രൈൻ യുദ്ധവും നിരവധി സംഘർഷങ്ങളും അവസാനിപ്പിക്കാനുള്ള വഴികൾ ഒരുക്കുന്നില്ലെങ്കിൽ പാശ്ചാത്യനാടേ നീ എങ്ങോട്ടാണ് യാത്ര ചെയ്യുന്നത്? ലോകത്തെ ആഗോളവത്കരിച്ച സാങ്കേതികവിദ്യകളോ, സങ്കീർണ്ണമായ ആയുധങ്ങളോ അല്ല, ഭാവിയിലേക്കുള്ള മുതൽക്കൂട്ടാകുവാനായി യുദ്ധങ്ങൾ അവസാനിപ്പിക്കാനും, പ്രതീക്ഷയുടെ തിരിനാളം തെളിക്കാനും തന്റെ കഴിവുപയോഗിക്കുന്ന ഒരു യൂറോപ്പിനെയാണ് താൻ സ്വപ്നം കാണുന്നതെന്ന് പാപ്പ സന്ദേശത്തില്‍ തുറന്നുപറഞ്ഞു. ആഗോള കത്തോലിക്കാസഭാ തലത്തിൽ സാധാരണഗതിയിൽ രണ്ടുവർഷം കൂടുമ്പോഴോ, അല്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങൾ മൂലം അതിൽ കൂടുതൽ ഇടവേള നല്കിയോ, ആചരിക്കുന്ന ലോക യുവജനസംഗമത്തിന് വലിയ പ്രാധാന്യമാണുള്ളത്. 2019- ജനുവരിയിൽ പനാമയിലാണ് അവസാനമായി ലോക യുവജന സംഗമം നടന്നത്. അതേസമയം ഞായറാഴ്ച വരെ പാപ്പ പോർച്ചുഗലിൽ തുടരും. പാപ്പ ഫാത്തിമയിലും സന്ദര്‍ശനം നടത്തുന്നുണ്ട്. യുവജന സംഗമത്തില്‍ ലിസ്ബണിലെ തേജോ പാർക്കിൽ കുർബാന അർപ്പിച്ച ശേഷമാണ് അദ്ദേഹം റോമിലേക്ക് മടങ്ങുക. Tag: Pope arrives in Portugal for World Youth Day malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-02-20:57:07.jpg
Keywords: യുവജന
Content: 21602
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് യുക്രൈന്‍ യുവജനങ്ങളും
Content: ലിസ്ബൺ: ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്ന സീറോമലബാർ സഭാംഗങ്ങളുടെ യുത്ത് അറൈസൽ പ്രോഗ്രാമിൽ യുക്രൈനിൽ നിന്നുള്ളവർ പങ്കെടുത്തു. ബയിത്തോയിലെ സാൻ ബർത്തലോമിയ പള്ളിയിൽ മെൽബൺ മുൻ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിലും തുടർന്നു നടന്ന സംഗമത്തിലും കാനഡയിലെ യുക്രൈന്‍ ബിഷപ്പ് ബ്രയാൻ ബൈഡയും യുക്രൈനില്‍ നിന്നുള്ള യുവജനങ്ങളും മുഴുവൻ സമയം പങ്കുചേർന്നു. വിശുദ്ധ കുർബാനയിൽ മാർ ജോസ് കല്ലുവേലിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ തോമസ് തറയിൽ എന്നിവരും കാർമികരായിരുന്നു. 28 സീറോ മലബാർ വൈദികരും ഇന്ത്യയിൽനിന്നും അമേരിക്കയിലെ ഷിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെൽബൺ, യുകെയിലെ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതകളിൽ നിന്നും യൂറോപ്പിലെ സീറോ മലബാർ അപ്പ സ്തോലിക് വിസിറ്റേഷനിൽ നിന്നുമായി പതിനഞ്ച് രാജ്യങ്ങളെ പ്രതിനിധീകരിച്ച് യുവാക്കളും ആനിമേറ്റേഴ്സും പങ്കെടുത്തു. അതേസമയം യുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്നലെ ലിസ്ബണിലെത്തിയ ഫ്രാൻസിസ് മാർപാപ്പ ഇന്ന് സംഗമത്തെ അഭിസംബോധന ചെയ്യും.
Image: /content_image/India/India-2023-08-03-09:25:24.jpg
Keywords: യുക്രൈ
Content: 21603
Category: 1
Sub Category:
Heading: തിരുസഭയിൽ ദിവ്യകാരുണ്യ ഭക്തി വീണ്ടെടുക്കാൻ ഫ്രാൻസിസ് പാപ്പയുടെ അടിയന്തര ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: തിരുസഭയിൽ ദിവ്യകാരുണ്യ ആരാധനയും ഭക്തിയും വീണ്ടെടുക്കാൻ ഫ്രാൻസിസ് പാപ്പയുടെ അടിയന്തര ആഹ്വാനം. പോർച്ചുഗലിലെ ലിസ്ബണിൽ ബിഷപ്പുമാർ, വൈദികര്‍, ഡീക്കന്മാർ, സമർപ്പിതര്‍ എന്നിവരെ അഭിസംബോധന ചെയ്ത സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ, ദിവ്യകാരുണ്യ ഭക്തി വീണ്ടും ഏറ്റെടുക്കേണ്ടതിന്റെ പ്രത്യേക ആവശ്യകതയെ കുറിച്ച് പറഞ്ഞത്. ദിവ്യകാരുണ്യ ആരാധനയിൽ മാത്രമേ സുവിശേഷവത്ക്കരണം വീണ്ടെടുക്കാന്‍ കഴിയുകയുള്ളൂവെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. “ഞാൻ ഇവിടെ ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ഓരോരുത്തരും അതിനുള്ളിൽ ഉത്തരം നൽകണം. ഞാൻ എങ്ങനെ പ്രാർത്ഥിക്കും? ഒരു തത്തയെപ്പോലെ - ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ? അതോ കർത്താവിനോട് എങ്ങനെ സംസാരിക്കണമെന്ന് എനിക്കറിയാത്തതിനാൽ കൂടാരത്തിന് മുന്നിൽ അൽപനേരം ഉറങ്ങുകയാണോ? ഞാൻ പ്രാർത്ഥിക്കുകയാണോ? ഞാൻ എങ്ങനെ പ്രാർത്ഥിക്കും? ദിവ്യകാരുണ്യ ആരാധനയിൽ മാത്രമേ, കർത്താവിന്റെ മുന്‍പാകെ സുവിശേഷവത്ക്കരണത്തോടുള്ള അഭിനിവേശവും അഭിനിവേശവും വീണ്ടെടുക്കാൻ കഴിയൂ,” പാപ്പ പറഞ്ഞു. ദിവ്യകാരുണ്യ ആരാധനയുടെ ഭക്തി - അത് നഷ്ടപ്പെട്ടു. എല്ലാവരും- ബിഷപ്പുമാർ, വൈദികര്‍, സമർപ്പിതര്‍, സാധാരണക്കാരും - അത് വീണ്ടെടുക്കേണ്ടതുണ്ട്. ഈ സന്ദർഭത്തിൽ, കൽക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയുടെ മാതൃക പിന്തുടരാൻ മാർപാപ്പ തന്റെ ശ്രോതാക്കളെ ക്ഷണിച്ചു. ജീവിതത്തിൽ പല കാര്യങ്ങളിലും ഏർപ്പെട്ടിരുന്നിട്ടും, അവള്‍ ദിവ്യകാരുണ്യ ആരാധന ഉപേക്ഷിക്കുന്നില്ല. കർത്താവിന്റെ മുമ്പാകെ നിശബ്ദത പാലിക്കണമെന്നും ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു.
Image: /content_image/News/News-2023-08-03-12:04:14.jpg
Keywords: ദിവ്യകാരുണ്യ
Content: 21604
Category: 1
Sub Category:
Heading: ടൂറിൻ തിരുക്കച്ചയെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ചിത്രം നവംബറില്‍ റിലീസിന്
Content: കാലിഫോര്‍ണിയ: കല്ലറയിൽ അടക്കം ചെയ്ത സമയത്ത് ക്രിസ്തുവിന്റെ ശരീരംപൊതിയാൻ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ടൂറിൻ തിരുക്കച്ചയെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ചിത്രം നവംബർ മാസം പുറത്തിറങ്ങും. 'ദ ഷ്റൗട്: ഫേസ് ടു ഫേസ്' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ചിത്രം റോബർട്ട് ഒർലാണ്ടോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിരുക്കച്ചയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ചിത്രത്തിൽ അവലോകനം ചെയ്യപ്പെടും. 1988-ല്‍ കാർബൺ ഡേറ്റിംഗ് ഉപയോഗിച്ച് തിരുക്കച്ചയുടെ പഴക്കം നിർണയിക്കാൻ നടത്തപ്പെട്ട വിഫല ശ്രമവും ഡോക്യുമെന്ററിയുടെ ഭാഗമാകും. പതിനാറാം നൂറ്റാണ്ടിൽ തീപിടുത്തം മൂലം കേടുപാട് വന്ന തിരുക്കച്ചയുടെ ഭാഗം എടുത്തതില്‍ നിന്നു കാർബൺ ഡേറ്റിംഗ് നടത്തപ്പെട്ടത് എന്ന ആരോപണമാണ് ഇതിന്റെ കണ്ടെത്തൽ തള്ളിക്കളയുന്നതിലേക്ക് നയിച്ചത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ നടന്ന നാപ്പാ കോൺഫറൻസിൽ പ്രദർശിപ്പിച്ചുവെന്ന് കാത്തലിക്ക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കുറ്റാന്വേഷണ ചിത്രങ്ങൾക്ക് സമാനമായാണ് ഈ ചിത്രവും എടുത്തിരിക്കുന്നത് എന്ന് ചോദ്യോത്തര വേളയിൽ സംസാരിച്ച റോബർട്ട് ഒർലാണ്ടോ പറഞ്ഞു. പിതാവിന്റെ മരണശേഷം തന്നെ അലട്ടിയ ചോദ്യങ്ങളും, അന്വേഷണത്തോടുള്ള താല്പര്യവുമാണ് ടൂറിൻ തിരുക്കച്ചയെ പറ്റി ഡോക്യുമെന്ററി ചിത്രമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു ഹെൽമറ്റിന് സമാനമായാണ് യേശുവിന്റെ മുൾമുടി ഇരുന്നിരുന്നത് എന്നതടക്കമുളള തിരുക്കച്ചയിൽ നിന്ന് കണ്ടെത്തപ്പെട്ട പുതിയ കാര്യങ്ങളും ചിത്രത്തിൽ പരാമർശിക്കപ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുക്കച്ച ക്രിസ്തുവിനെ അടക്കം ചെയ്യാൻ ഉപയോഗിച്ചത് തന്നെയാണെന്നു പ്രമുഖ ജെസ്യൂട്ട് വൈദികനും, ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്വർക്ക് അവതാരകമായ ഫാ. റോബർട്ട് സ്പിറ്റ്സർ പറഞ്ഞു. ടൂറിൻ തിരുക്കച്ച കാണാനും, അതിനെപ്പറ്റി വായിക്കാനും സാഹചര്യമില്ലാത്തവർക്ക് തിരുക്കച്ചയെ കുറിച്ച് മനസ്സിലാക്കാനുള്ള ഒരു ഉപാധിയായിരിക്കും ഡോക്യുമെന്ററി ചിത്രമെന്നും അദ്ദേഹം പറഞ്ഞു. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ചുവെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണെന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. ലിനൻ തുണിയിലുള്ള ടൂറിനിലെ തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്‌. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ്‌ തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ. Tag: Documentary on Shroud of Turin to be released this November, The Shroud: Face to Face, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-03-12:29:50.jpg
Keywords: ടൂറി, തിരുക്ക