Contents

Displaying 21141-21150 of 25001 results.
Content: 21545
Category: 1
Sub Category:
Heading: മണിപ്പൂരില്‍ കലാപത്തിന്റെ മറവിൽ നടക്കുന്നതു ആസൂത്രിതമായ ക്രൈസ്തവ വേട്ട: മുഖ്യമന്ത്രി പിണറായി വിജയൻ
Content: തിരുവനന്തപുരം: അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ച് മണിപ്പൂരില്‍ കലാപത്തിന്റെ മറവിൽ നടക്കുന്നതു ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു മാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്. മണിപ്പുരിലെ പർവത-താഴ്വര നിവാസികൾ തമ്മിലുള്ള ചരിത്രപരമായ വൈരുദ്ധ്യങ്ങൾക്കുമേൽ എരിതീയിൽ എണ്ണയാഴിച്ച് അതിനെ വർഗീയമായി ആളിക്കത്തിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്നു വ്യക്തമാണ്. ഗോത്ര വിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സം ഘടിതമായി ആക്രമിച്ചു തകർക്കപ്പെടുന്ന നിലയാണ്. സമാധാനം പുനഃസ്ഥാപിക്കാൻ ബാധ്യസ്ഥരായവർ തന്നെ കലാപം ആളിക്ക ത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ വരുന്നത്. മണിപ്പുർ വിഷയത്തി ലെ കേന്ദ്രസർക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും ശക്തമായി വിമർശിക്കപ്പെടുകയാണ്. വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Image: /content_image/India/India-2023-07-23-06:29:31.jpg
Keywords: മണിപ്പൂ
Content: 21546
Category: 1
Sub Category:
Heading: വയോധികര്‍ക്കു വേണ്ടിയുള്ള മൂന്നാം ആഗോള ദിനം; ഇന്ന് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അവസരം
Content: വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ഇന്നു ജൂലൈ 23നു പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരം. ഇന്നേ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ സാധിക്കും. 2021-ൽ ഫ്രാൻസിസ് പാപ്പ സ്ഥാപിച്ചതാണ് വയോധികര്‍ക്ക് വേണ്ടിയുള്ള ദിനം. യേശുവിന്റെ മുത്തശ്ശി മുത്തച്ഛൻമാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്. ഇന്നു വത്തിക്കാനിലും വിവിധ ശുശ്രൂഷകള്‍ നടക്കും. തദവസരത്തിൽ പാപമോചന ശുശ്രൂഷയ്ക്ക് വിശ്വാസികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുവാൻ, ബന്ധപ്പെട്ട വൈദികര്‍ വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുക്കണമെന്നും അപ്പസ്തോലിക പെനിറ്റൻഷ്യറി ആഹ്വാനം ചെയ്തിട്ടുണ്ട്. വിശുദ്ധ കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന എന്നിവയാണ് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകൾ. #{blue->none->b->എന്താണ് ദണ്ഡവിമോചനം? ‍}# കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ''അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം''. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. വയോധികര്‍ക്കു വേണ്ടിയുള്ള ആഗോള ദിനമായ ഇന്നു ജൂലൈ 23നു വത്തിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്. ( പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും. ) #{blue->none->b-> ഇന്നു ദണ്ഡവിമോചനം ലഭിക്കാന്‍ എന്തുചെയ്യണം? ‍}# 1. തിരുസഭ പ്രഖ്യാപിച്ച മുത്തശ്ശി - മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള ദിനത്തില്‍ പ്രായമായവരെ / ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ സന്ദർശിക്കുക. 2. വിദൂരങ്ങളില്‍ ആയിരിക്കുന്ന വയോധികരെ/ പ്രായമുള്ള പ്രിയപ്പെട്ടവരെ ഫോണ്‍ മുഖാന്തിരമോ മറ്റോ വിളിച്ച് സ്നേഹ സംഭാഷണം നടത്തുക. 3. കുമ്പസാരം നടത്തി ഭയഭക്ത്യാദരങ്ങളോടെ വിശുദ്ധ കുർബാന അന്നേ ദിവസം സ്വീകരിക്കുക. 4. പാപത്തിൽ നിന്നു അകന്ന്‍ ജീവിക്കുമെന്ന് ദൃഢ പ്രതിജ്ഞയെടുക്കുക. 5. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെച്ചു പ്രാര്‍ത്ഥിക്കുക. #{blue->none->b-> പ്രായമായവര്‍ക്ക് ദണ്ഡവിമോചനം ലഭിക്കാന്‍: ‍}# 1. വത്തിക്കാനിലോ രൂപതകളിലോ നടക്കുന്ന നടക്കുന്ന വയോജന ദിന തിരുകര്‍മ്മങ്ങളില്‍ തത്സമയം പങ്കെടുക്കുക. (മാധ്യമങ്ങള്‍ മുഖാന്തിരം; വത്തിക്കാനിലെ തിരുകര്‍മ്മങ്ങള്‍ Vatican Media YouTube Channel -ല്‍ തത്സമയം കാണാം) 2. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക: 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെയ്ക്കുക. 3. വീടുകളില്‍ കഴിയുന്നവര്‍ അടുത്ത ദിവസം തന്നെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടതാണ്.
Image: /content_image/News/News-2023-07-23-06:49:18.jpg
Keywords: ദണ്ഡ
Content: 21547
Category: 18
Sub Category:
Heading: മണിപ്പൂരിന്റെ കണ്ണീരൊപ്പാൻ എട്ടു ടൺ നിത്യോപയോഗ സാധനങ്ങള്‍ അയച്ച് സഹൃദയ
Content: കൊച്ചി: മണിപ്പൂരിന്റെ കണ്ണീരൊപ്പാൻ സ്നേഹവും കരുതലുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ. മണിപ്പൂരിലെ കാങ്പോംഗ്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എട്ടു ടൺ നിത്യോപയോഗ സാധനങ്ങൾ ചരക്കുലോറിയിൽ എത്തിക്കും.വസ്ത്രങ്ങൾ, സോപ്പുകൾ, ടോയ്ലറ്റ് സാമഗ്രികൾ, ക്ലീനിംഗ് ഉപകരണങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവയ്ക്കു പുറമേ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളും എത്തിക്കുന്നുണ്ട്. അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നാണ് അവശ്യസാധനങ്ങൾ സമാഹരിച്ചതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു. എട്ടു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ആദ്യ വാഹനത്തിൽ അയച്ചിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ ദുരിതബാധിത മേഖലകളുടെ പുനരധിവാസത്തിനായി സാമ്പത്തികസഹായം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഇടവകകൾക്കു പുറമേ വിവിധ സംഘടനകളും വ്യക്തികളും മണിപ്പുരിലേക്ക് സഹായമെത്തിക്കാൻ കൈകോർത്തു. ഇംഫാൽ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗം ഡയറക്ടർ ഫാ. വർഗീസ് വേലിക്കകം വഴിയാണ് സാധനങ്ങൾ വിവിധ ക്യാമ്പുകളിലേക്ക് എത്തിക്കുക. കാരിത്താസ് ഇന്ത്യയുടെ മാർഗനിർദേശങ്ങളും പദ്ധതിക്കുണ്ട്. കാങ്പോംഗ്കി സെന്റ് ഫ്രാൻസിസ് ഡി സാലസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിക്കുന്ന സാധനങ്ങൾ അവിടെനിന്ന് മറ്റു ക്യാമ്പുകളിലേക്കും കൈമാറും. നേരത്തേ ചെന്നൈയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രകൃതിക്ഷോഭങ്ങളുണ്ടായപ്പോൾ സമാനമായ രീതിയിൽ എറണാകുളത്തു നിന്ന് വാഹനങ്ങളിൽ അവശ്യവസ്തുക്കൾ എത്തിച്ചിരുന്നു.
Image: /content_image/India/India-2023-07-23-07:02:27.jpg
Keywords: മണിപ്പൂ
Content: 21548
Category: 18
Sub Category:
Heading: ധന്യൻ ജോസഫ് വിതയത്തിൽ അനുസ്മരണം നടത്തി
Content: കുഴിക്കാട്ടുശേരി (മാള): അപരൻ തന്റെ സഹോദരൻ കൂടിയാണെന്ന തിരിച്ചറിവുണ്ടാകണമെന്നും അത് എല്ലാ കലഹങ്ങൾക്കും പരിഹാരമാണെന്നും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മണിപ്പുരിലെ കിരാത സംഭവങ്ങളും കലാപങ്ങളും വേഗത്തിൽ അവസാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കുഴിക്കാട്ടുശേരി തീർത്ഥാടന കേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിൽ അനുസ്മരണ ദിനത്തിൽ സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി, പോസ്റ്റുലേറ്റർ ഫാ. ബെനഡിക്ട് വടക്കേക്കര, പുത്തൻചിറ ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, തീർ ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഫാ. ആന്റണി പുതുശേരി, ഫാ. ഡേവീസ് കിഴക്കുംതല, ഫാ. ലിന്റോ മാടമ്പി സിഎംഐ, ഫാ. ജെയ്ൻ കടവിൽ എന്നിവർ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 158-ാം ജന്മദിനവും 59-ാം ചരമവാർഷികവും അനുസ്മരിച്ച തിരുക്കർമങ്ങളിൽ സഹകാർമികരായിരുന്നു. വിശുദ്ധ മറിയം ത്രേസ്യയുടെയും ധന്യൻ ജോസഫ് വിതയത്തിലച്ചന്റെയും ഭൗതികശരീരം അടക്കം ചെയ്ത തീർത്ഥാടനകേന്ദ്രത്തിൽ കാഴ്ച സമർപ്പണത്തെ തുടർന്ന് ദീപം തെളിയിച്ച് തിരുകർമങ്ങൾ ആരംഭിച്ചു. പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം ശ്രാദ്ധഊട്ടും നടന്നു. ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ റോസ്മിൻ മാ ത്യു, കൗൺസിലേഴ്സ്, വിവിധ പ്രൊവിൻഷ്യൽസ്, സുപ്പീരിയേഴ്സ്, വിവിധ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ളവർ പരിപാടികൾക്കു നേതൃത്വം നൽകി.
Image: /content_image/India/India-2023-07-24-09:22:21.jpg
Keywords: വിതയ
Content: 21549
Category: 18
Sub Category:
Heading: മണിപ്പൂരിലെ നരനായാട്ടിനെതിരെ കെസിവൈഎം പ്രതിഷേധ ജ്വാല
Content: എറണാകുളം: മണിപ്പൂരിൽ നടക്കുന്ന വംശഹത്യയ്ക്കും നരനായാട്ടിനുമെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ തയാറാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടികളിൽ പ്രതിഷേധിച്ചും മണിപ്പൂർ കലാപം അവസാനിപ്പിക്കുവാൻ നടപടികൾ സ്വീകരിക്കുക എന്ന ആവശ്യമുന്നയിച്ചും കെസിവൈഎം സംസ്ഥാന സമിതി കേരളത്തിലെ 32 രൂപതകളുടെയും സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയപ്പോഴും അവരെ ബലാത്സംഗം ചെയ്തപ്പോഴും തുടരുന്ന ഭരണകൂടത്തിന്റെ മൗനം രാജ്യത്തിന്റെ മാനത്തിന് വിലയിടുന്നതിനു തുല്യമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി കുറ്റപ്പെടുത്തി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാരോൺ കെ. റെജി, മറ്റ് സംസ്ഥാന - രൂപത ഭാരവാഹികൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾക്ക് നേതൃത്വം നൽകി.
Image: /content_image/India/India-2023-07-24-09:41:21.jpg
Keywords: മണിപ്പൂ
Content: 21550
Category: 1
Sub Category:
Heading: വളർന്നത് പരിശുദ്ധ അമ്മയെ കൂട്ടുപിടിച്ച്, പ്രാർത്ഥന മുടക്കാറില്ല: സംസ്ഥാന അവാർഡ് നേതാവ് വിൻസി അലോഷ്യസ്
Content: പൊന്നാനി: മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വിൻസി അലോഷ്യസിനെ സ്വന്തം ഇടവക ദേവാലയത്തിൽ ആദരിച്ചു. തൃശൂർ അതിരൂപത പൊന്നാനി ഇടവകാംഗമായ വിന്‍സിയെ ഇന്നലെ ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക ദേവാലയത്തിൽവെച്ച് ആദരിക്കുകയായിരിന്നു. പൊന്നാനി സെന്റ് ആന്റണിസ് ഇടവക വികാരി ഫാ. ടോണി വാഴപ്പിള്ളിയും, ഇടവകയിലെ കൈകാരൻമാരും, സമർപ്പിതസമൂഹവും, മതബോധന അദ്ധ്യാപകരും, ഇടവക ജനങ്ങളും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസിനെ ആദരിക്കാൻ പള്ളിയിലുണ്ടായിരുന്നു. വിൻസിയുടെ മാതാപിതാകളോട് കൂടെയാണ് ലഭിച്ച അവാർഡിന് ദൈവത്തോട് നന്ദി പറയാൻ ഇടവക ദേവാലയത്തിൽ വിൻസി എത്തിച്ചേര്‍ന്നത്. തന്നെ പ്രാർത്ഥനയിലും, കലാ രംഗത്തും ഒരേപോലെ വളർത്തിയത് പൊന്നാനി ഇടവക പള്ളിയാണെന്നും, ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളിലും പരിശുദ്ധ അമ്മയെ കൂട്ട് പിടിച്ചാണ് ജീവിച്ചിട്ടുള്ളതെന്നും വിൻസി പറഞ്ഞു. ജീവിതത്തിൽ വ്യക്തിപരമായ പ്രാർത്ഥന മുടക്കാറില്ലയെന്നും, എല്ലാ ഞായറാഴ്ച്ചകളിലും വിശുദ്ധ കുർബാനയിലും പങ്കുകൊള്ളാറുണ്ടെന്നും വിൻസി പറഞ്ഞു. വളർന്ന് വരുന്ന യുവതലമുറയ്ക്ക് വിൻസി മാതൃകയാണെന്നും, അഭിനയിച്ച സിനിമകളിലെ രംഗങ്ങൾ മികച്ചതാണന്നും, വടക്കേ ഇന്ത്യയിൽ രക്തസാക്ഷിയായ സി. റാണി മരിയയെ അവതരിപ്പിച്ചത് മികച്ചതായിരുന്നുവെന്നും ഇടവകവികാരി ഫാ. ടോണി വാഴപ്പിള്ളി പറഞ്ഞു. ഇടവകയെ പ്രതിനിധീകരിച്ച് കൈക്കാരന്മാരായ ബേബി പുളിന്തറയും ജോയ് മഞ്ഞിലായും മദർ സുപ്പീരിയർ വിജയ ടോംസ്, പ്രിൻസിപ്പാൾ സിസ്റ്റർ ലില്ലി മരിയായും ജോസഫ് താഴത്തു വീട്ടിൽ, അഡ്വ. ജോസഫ്, കൊച്ചുമേരി എന്നിവർ സംസാരിച്ചു.
Image: /content_image/India/India-2023-07-24-09:52:33.jpg
Keywords: നടി
Content: 21551
Category: 1
Sub Category:
Heading: മണിപ്പൂർ പ്രതിസന്ധി യുകെ പാർലമെന്റിലും; ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതിനിധി
Content: ലണ്ടന്‍: മണിപ്പൂരിൽ തുടരുന്ന കലാപം ക്രൈസ്തവരെ ലക്ഷ്യമിട്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിനിധി ഫിയോണ ബ്രൂസ്. മെയ് മാസത്തിനുശേഷം നൂറോളം ക്രൈസ്തവ ദേവാലയങ്ങൾ മണിപ്പൂരിൽ നശിപ്പിക്കപ്പെട്ടുവെന്നും, നൂറോളം ആളുകൾ കൊല്ലപ്പെട്ടുവെന്നും 50,000ത്തോളം ആളുകൾക്ക് ഭവനങ്ങൾ ഉപേക്ഷിക്കേണ്ടതായി വന്നുവെന്നും പറഞ്ഞ ഫിയോണ ബ്രൂസ്, ഈ സംഭവങ്ങൾ ഗൂഢാലോചനകൾക്ക് ശേഷം നടക്കുന്നതാണെന്ന സംശയവും പങ്കുവെച്ചു. മതപരമായ ഒരുവശം അക്രമ സംഭവങ്ങൾക്ക് പിന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഫിയോണ, വിഷയത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവരാൻ ഇംഗ്ലണ്ടിലെ സഭക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നുള്ള ചോദ്യവും ഉന്നയിച്ചു. ബിബിസി ലേഖകനായ ഡേവിഡ് കമ്പാനെയിൽ, ഫിയോണ ബ്രൂസ് അധ്യക്ഷയായിട്ടുള്ള ഇൻറർനാഷണൽ റിലീജിയസ് ഫ്രീഡം ഓഫ് ബ്രീഫ് അലയൻസിന് വേണ്ടി തയാറാക്കിയ റിപ്പോർട്ട് മുൻനിർത്തിയാണ് ജനസഭയിൽ മണിപ്പൂർ വിഷയം ഉന്നയിക്കപ്പെട്ടത്. മണിപ്പൂർ കലാപത്തിലേക്ക് കൂടുതൽ ശ്രദ്ധ ലഭിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അക്രമത്തിന്റെ ഇരകളിൽ നിന്നും, സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗ്രാമങ്ങളെ സംരക്ഷിക്കാൻ വേണ്ടി ഇന്ത്യൻ സർക്കാർ ആവശ്യത്തിന് പട്ടാളക്കാരെ അയക്കണമെന്നുളള നിർദ്ദേശം റിപ്പോർട്ട് മുന്നോട്ട് വെക്കുന്നുണ്ട്. മാധ്യമപ്രവർത്തകർക്ക് സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കണമെന്നും, വിച്ഛേദിക്കപ്പെട്ട ഇൻറർനെറ്റ് ബന്ധം പുനസ്ഥാപിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. മണിപ്പൂരിൽ രണ്ട് സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് രണ്ടുദിവസങ്ങൾക്കുശേഷമാണ് വിഷയത്തിലുള്ള പ്രതികരണം വന്നിരിക്കുന്നത്. വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് കഴിഞ്ഞദിവസം യൂറോപ്യൻ പാർലമെന്റും പ്രമേയം പാസാക്കിയിരുന്നു.
Image: /content_image/News/News-2023-07-24-10:09:23.jpg
Keywords: മണിപ്പൂ
Content: 21552
Category: 1
Sub Category:
Heading: ഭാരതത്തിലെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല, കണ്ണടയ്ക്കാൻ കഴിയില്ല: യൂറോപ്യൻ യൂണിയന്‍
Content: സ്ട്രാസ്ബര്‍ഗ്: മണിപ്പൂരിൽ മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് അയവ് വരാത്ത പശ്ചാത്തലത്തിൽ ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾക്ക് സംരക്ഷണം നൽകണമെന്ന് യൂറോപ്യൻ പാർലമെന്റ് ഭാരത സർക്കാരിനോട് ആവശ്യപ്പെട്ടു. പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന് അനുകൂലമായി ഭൂരിപക്ഷം വരുന്ന അംഗങ്ങളും വോട്ട് ചെയ്തു. ഇന്ത്യയുടെ ഭരണ തലപ്പത്തുള്ളവർ തങ്ങളുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് എപ്പോഴും പറയാറുണ്ടെങ്കിലും ഇന്ത്യയിലെ അസഹിഷ്ണുതയും, അക്രമങ്ങളും മറ്റൊരു ചിത്രമാണ് നൽകുന്നതെന്നും ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്നും സ്ലോവാക്യയിൽ നിന്നുള്ള പാർലമെന്റ് അംഗം മിറിയം ലക്സ്മാൻ പറഞ്ഞു. ഹൈന്ദവ വിശ്വാസികൾ ഭൂരിപക്ഷമുള്ള മെയ്തി വിഭാഗവും, ക്രൈസ്തവർ കൂടുതലുള്ള കുക്കി വിഭാഗവും തമ്മിൽ നടന്നുവരുന്ന സംഘർഷങ്ങളിൽ ഇതുവരെ നൂറ്റിയിരുപതോളം ആളുകളാണ് കൊല്ലപ്പെട്ടത്. അന്‍പതിനായിരത്തോളം ആളുകൾക്ക് കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. 250 ദേവാലയങ്ങളാണ് അക്രമികൾ തകർത്തത്. അവ സംഘടിത അക്രമങ്ങളാണ്. ഈ കുറ്റകൃത്യങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ യൂറോപ്യൻ യൂണിയന് സാധിക്കില്ല. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഇൻറർനെറ്റ് വിലക്ക് നീക്കണമെന്നും യൂറോപ്യൻ പാർലമെന്റ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കും, സന്നദ്ധ സംഘടനകൾക്കും, അന്താരാഷ്ട്ര നിരീക്ഷകർക്കും സംഭവസ്ഥലത്തേക്ക് പ്രവേശനം അനുവദിക്കണമെന്നും അവർ പറഞ്ഞു. എന്നാൽ തങ്ങളുടെ ആഭ്യന്തരകാര്യത്തിലുള്ള ഇടപെടലാണ് യൂറോപ്യൻ പാർലമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു പറഞ്ഞു വിഷയത്തിൽ നിന്നു തെന്നിമാറാനാണ് ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയം ശ്രമിച്ചിരിക്കുന്നത്. ഇന്ത്യയിൽ തുടരുന്ന മതസ്വാതന്ത്ര്യ നിയന്ത്രണങ്ങളുടെ ലക്ഷണമാണ് മണിപ്പൂരിൽ കാണാൻ സാധിക്കുന്നതെന്ന് അന്താരാഷ്ട്ര തലത്തിൽ മതസ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് നിയമസഹായം നൽകുന്ന എഡിഎഫ് ഇന്റർനാഷണൽ എന്ന സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂരിലെ വിഷയ പരിഹാരം മാത്രമല്ല, മതസ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന നിയമങ്ങളും, നയങ്ങളും തുടച്ചുനീക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയെടുക്കേണ്ട സമയവും അതിക്രമിച്ചുവെന്ന് സംഘടനയുടെ സീനിയർ കൗൺസിൽ ചുമതല വഹിക്കുന്ന ഡോ. അദീന പോർത്താരു പറഞ്ഞു. ക്രൈസ്തവർക്ക് ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പൺ ഡോർസ് എന്ന സംഘടന ഏറ്റവും ഒടുവിൽ പുറത്തുവിട്ട വാർഷിക പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.
Image: /content_image/News/News-2023-07-24-19:20:14.jpg
Keywords: യൂറോപ്പ
Content: 21553
Category: 1
Sub Category:
Heading: ജിം കാവിയേസലിന്റെ ‘സൗണ്ട് ഓഫ് ഫ്രീഡം’ ബോക്സ്ഓഫീസില്‍ 100 മില്യണ്‍ നേടി മുന്നോട്ട്
Content: ന്യൂയോര്‍ക്ക്: പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് സിനിമയില്‍ ഈശോയുടെ വേഷം അവതരിപ്പിച്ച ജിം കാവിയേസല്‍ അഭിനയിച്ച മനുഷ്യക്കടത്തിന്റെ ഭീകരതകളെ കുറിച്ച് പറയുന്ന ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച് മുന്നോട്ട്. ബോക്സ് ഓഫീസ് ചാര്‍ട്ടുകളില്‍ ‘മിഷന്‍ ഇംപോസിബിള്‍’ എന്ന ടോം ക്രൂയിസ് സിനിമയുടെ തൊട്ടുപിന്നിലായി രണ്ടാമതാണ്‌ സൗണ്ട് ഓഫ് ഫ്രീഡം. നൂറു മില്യണ്‍ ഡോളറിലധികം ചിത്രം നേടിക്കഴിഞ്ഞു. സമ്മര്‍ ഹിറ്റാകുമെന്ന് കരുതിയിരുന്ന നിരവധി സിനിമകളെ പിന്നിലാക്കിയാണ് 'സൗണ്ട് ഓഫ് ഫ്രീഡം' ഈ നേട്ടം കൈവരിച്ചിരിക്കന്നത്. ഇക്കഴിഞ്ഞ ജൂലൈ 4-നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം ബോക്സ് ഓഫീസ് ചാര്‍ട്ടുകളില്‍ ഒന്നാമത് എത്തിയിരുന്നു. ഡിസ്നിയുടെ 'ഇന്ത്യാന ജോണ്‍സി'നെ പിന്തള്ളി $1.42 കോടിയാണ് ചിത്രം ആദ്യ ദിവസം തന്നെ സ്വന്തമാക്കിയത്. 20th സെഞ്ചുറി ഫോക്സ് നിര്‍മ്മിച്ച ഈ സിനിമ 2018-ല്‍ പൂര്‍ത്തിയായതാണ്. എന്നാല്‍ ഡിസ്നി ഈ സ്റ്റുഡിയോ വാങ്ങിച്ചതോടെ സിനിമ തഴയപ്പെട്ടു. ദി ചോസണ്‍ എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രസിദ്ധമായ ഏഞ്ചല്‍ സ്റ്റുഡിയോ ഈ സിനിമ വാങ്ങിയതോടെയാണ് സൗണ്ട് ഓഫ് ഫ്രീഡം തിയേറ്ററുകളില്‍ എത്തിയത്. പ്രദര്‍ശനത്തിനെത്തി ഒരാഴ്ചക്കുള്ളില്‍ തന്നെ 2 കോടി ഡോളര്‍ നേടുവാന്‍ സിനിമക്ക് കഴിഞ്ഞു. സിനിമ റിലീസ് ചെയ്തത് മുതല്‍ ദിവസം ചെല്ലുംതോറും കളക്ഷന്‍ വര്‍ദ്ധിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തേക്കാള്‍ 35% കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന 10 സിനിമകളേ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഉള്ളുവെന്നു ഏഞ്ചല്‍ സ്റ്റുഡിയോസിന്റെ തിയേറ്ററിക്കല്‍ വിതരണത്തിന്റെ തലവനായ ബ്രാഡോണ്‍ പുര്‍ഡി വ്യക്തമാക്കി. മറ്റ് സിനിമകള്‍ എല്ലാം തന്നെ ക്രിസ്തുമസ്സ് കാലഘട്ടത്തിലായിരുന്നു ഈ നേട്ടം കൈവരിച്ചത്. എന്നാല്‍ സൗണ്ട് ഓഫ് ഫ്രീഡം സമ്മര്‍ സീസണിലാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സിനിമയുടെ വിജയം ഒരു അത്ഭുതം തന്നെയാണെന്ന് നിര്‍മ്മാതാവും അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ എഡ്വാര്‍ഡോ വെരാസ്റ്റെഗൂയി പറഞ്ഞു. പ്രമുഖ വിതരണക്കാരെല്ലാം സിനിമയെ കയ്യൊഴിഞ്ഞുവെങ്കിലും സിനിമക്ക് ബോക്സ് ഓഫീസില്‍ നേട്ടം കൊയ്യുവാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ന് ശേഷം താന്‍ അഭിനയിച്ച ഏറ്റവും നല്ല സിനിമയാണ് 'സൗണ്ട് ഓഫ് ഫ്രീഡം' എന്നു കാവിയേസല്‍ നേരത്തെ പറഞ്ഞിരിന്നു.
Image: /content_image/News/News-2023-07-24-10:26:42.jpg
Keywords: സിനിമ
Content: 21554
Category: 1
Sub Category:
Heading: പീഡനത്തിന്റെ ഭാഗമായ 'വിവസ്ത്രമാക്കൽ ഹോബി' ശത്രുക്കൾ തുടങ്ങിയത് ക്രിസ്തുവിൽ തന്നെ...!
Content: ഒത്തിരി കഷ്ടപ്പെട്ടാണ് അവർ ആ മുപ്പത്തിമൂന്നുകാരനായ യുവാവിനെയും കൊണ്ട് അവരുടെ ലക്ഷ്യസ്ഥാനമായ ആ മലമുകളിൽ എത്തിയത്. പാതിവഴിയിൽ അവൻ മരിച്ചു പോകുമോ എന്ന ഭയം മൂലം മറ്റൊരുവനെ, അതും ഒരു പരദേശിയെ അവന്റെ ചുമലിലെ ഭാരം ചുമക്കുവാൻ അവർ നിർബന്ധിച്ചു. അവരുടെ ആശങ്ക ആ യുവാവിനോടുള്ള സഹതാപം കൊണ്ടല്ല, മറിച്ച് കൂടുതൽ ക്രൂരതയോടെ അവനെ ഇഞ്ചിഞ്ചായി കൊല്ലണം എന്ന വാശി കൊണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ച് തങ്ങളുടെ കൺമുമ്പിൽ കിടന്ന് വിലസിയ ദൈവപുത്രൻ എന്ന് സ്വയം പ്രഖ്യാപിച്ച യേശു തങ്ങളുടെ ക്രൂരതകൾക്ക് മുമ്പിൽ എങ്ങനെ പ്രതികരിക്കും, ചിലപ്പോൾ സ്വയം രക്ഷിക്കാൻ എന്തെങ്കിലും വലിയ അത്ഭുതം പ്രവർത്തിക്കുമോ എന്നതും അവരുടെ ഇടയിലെ ഒരു ചർച്ചാ വിഷയമായിരുന്നു. ഗാഗുൽത്താമലയുടെ മുകളിൽ മുറിവേറ്റ് ക്ഷീണിച്ച് അവശനായ ആ യുവാവിന്റെ വസ്ത്രങ്ങൾ ശത്രുക്കൾ ഒരോന്നായി ഉരിഞ്ഞെടുക്കുകയാണ്. ചുറ്റും ഒരു ജനസാഗരം തന്നെയുണ്ട്, മുപ്പത്തിമൂന്നുകാരനായ ആ യുവാവ് വിവസ്ത്രനായി ജനമധ്യത്തിൽ നിൽക്കുന്നു. അവനുചുറ്റും നിൽക്കുന്നവർ അവനെ നോക്കി കൂകിവിളിക്കുകയും കമന്റുകൾ പറഞ്ഞ് ആർത്തു ചിരിക്കുകയും ചെയ്യുന്നുണ്ട്. അവരിൽ ചിലർ ഇന്നലെകളിൽ അവൻ സൗഖ്യം നൽകി പറഞ്ഞയച്ചവരാണ്. മനുഷ്യനു മുമ്പിൽ മാനം നഷ്ടപ്പെട്ട ദൈവപുത്രന്റെ, അല്ല ദൈവത്തിന്റെ ചിത്രം... അല്പം അകലെ കണ്ണീരിൽ കുതിർന്ന, തന്റെ അമ്മയുടെ നേരെ നിറകണ്ണുകളോടെ ക്രിസ്തു നോക്കി. ഉണ്ണിയായി പിറന്നപ്പോൾ നഗ്നമായ ആ കുഞ്ഞ് മേനിയെ കൈകളിൽ ഏന്തിയ ആ അമ്മയുടെ കൺമുമ്പിൽ തന്നെ യുവാവായ മകൻ പൂർണ്ണ നഗ്നനായി നിൽക്കുന്നു. ദുഃഖഭാരത്താൽ അലറി വിളിക്കുന്ന പരിശുദ്ധ കന്യാമറിയത്തെ ആശ്വസിപ്പിക്കാൻ അവൾക്കു ചുറ്റുമുള്ള സ്ത്രീകൾ കഠിന പരിശ്രമം നടത്തുന്നുണ്ട്. നിസഹായനായ ക്രിസ്തു പതിയെ തന്റെ മിഴികളടച്ചു. രണ്ടു തുള്ളി ചുടുകണ്ണീർ അവന്റെ പാദത്തെ തൊട്ടു തൊട്ടില്ല എന്ന പോലെ ഭൂമിയിൽ പതിച്ചു... പെറ്റമ്മയുടെ രോദനം ചെവികളിൽ അലയടിക്കുന്ന നിമിഷം പിന്നിൽ നിന്ന് ഒരു പട്ടാളക്കാരൻ ക്രിസ്തുവിന്റെ പിൻഭാഗത്ത് ആഞ്ഞു ചവിട്ടി. അപ്രതീക്ഷിതമായി കിട്ടിയ പ്രഹരത്തിൽ ക്രിസ്തു കാലിടറി മുന്നിൽ കിടന്ന മരകുരിശിലേയ്ക്ക് മുഖം കുത്തി വീഴുന്നു. ഉടൻ ചുറ്റുമുള്ള പട്ടാളക്കാർ ക്രിസ്തുവിന്റെ കൈകളിൽ പിടിച്ച് വലിച്ച് കുരിശിനോട് അടുപ്പിക്കുന്നു, മൂന്നാലുപേർ കൂടി ഇരു കൈകളിലും കാലുകളിലും ആണികൾ അടിച്ചു കയറ്റി ദൈവപുത്രനെ ബന്ധനത്തിലാക്കുന്നു. മനുഷ്യനെ സ്വതന്ത്ര്യനാക്കാൻ വന്ന ദൈവപുത്രനെ രണ്ട് മരത്തടിയിൽ അവർ ബന്ധിച്ചു കിടത്തി. കുരിശിൽ പൂർണ്ണ നഗ്നനായി നിന്ദനങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ, തന്നെ വേദനിപ്പിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ച് അവരോട് ക്ഷമിച്ചു കൊണ്ട് പിതാവായ ദൈവത്തിന്റെ കരങ്ങളിൽ സ്വന്തം ആത്മാവിനെ ഏല്പിച്ച്, ക്രിസ്തു കുരിശിൽ തന്റെ ബലി പൂർത്തിയാക്കുന്നു. കുരിശു മരണത്തോളം ശൂന്യനായി, മരണത്തോളം അനുസരണം ഉള്ളവനായി ചരിത്രത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് ക്രിസ്തു മറയുന്നു...! അതെ ഗാഗുൽത്താമലയിൽ ജനസാഗരത്തിന് മധ്യത്തിൽ വച്ച് ദൈവപുത്രനായ ക്രിസ്തുവിൽ തുടങ്ങിയതാണ് ഈ വിവസ്ത്രമാക്കൽ എന്ന ശത്രുക്കളുടെ ഹോബി. അന്നുമുതൽ ഇന്നു അവരെ സത്യത്തിനും സത്യവിശ്വാസത്തിനും വേണ്ടി നിലകൊള്ളുന്ന പതിനായിരക്കണക്കിന് മനുഷ്യ ജന്മങ്ങളെ, അധികാരികളോ, നിയമപാലകരോ, വർഗ്ഗീയ വാദികളാ ചേർന്ന് വിവസ്ത്രരാക്കുകയും അതികഠിനമായി പീഡിപ്പിക്കുകയും ചെയ്യുന്നു.... പക്ഷെ ക്രൈസ്തവ രക്തസാക്ഷികളുടെ ചുടുനിണവും ചുടുകണ്ണുനീരും വീണ ഭൂമിയിൽ എല്ലാം, ക്രൈസ്തവ വിശ്വാസം തഴച്ചുവളരുകയും ശക്തിപ്രാപിക്കുകയും ഒരു പക്ഷെ ആ ദേശത്തെയും രാജ്യത്തെയും സാമ്രാജ്യത്തെ തന്നെയും കീഴടക്കുകയും ചെയ്തു എന്നതാണ് ചരിത്രം നൽകുന്ന സാക്ഷ്യം... മണിപ്പുരിന്റെ മണ്ണിൽ ഇറ്റുവീണ ക്രൈസ്തവരുടെ ചുടുനിണവും നിഷ്കളങ്ക സ്ത്രീകളുടെ കണ്ണുനീരും ആ സംസ്ഥാനത്തെ തന്നെ മാറ്റിമറിക്കാതിരിക്കില്ല...
Image: /content_image/News/News-2023-07-24-10:35:17.jpg
Keywords: പീഡന, നഗ്ന