Contents

Displaying 21101-21110 of 25002 results.
Content: 21505
Category: 18
Sub Category:
Heading: കലാപം ശാന്തമാക്കാന്‍ കേന്ദ്രം യാതൊരു നടപടിയും സ്വീകരിക്കുന്നില്ല; മെയ്തി ക്രൈസ്തവ പ്രതിനിധികൾ
Content: ന്യൂഡൽഹി: മണിപ്പൂരിൽ കലാപം 70 ദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നതിനെതിരേ ആഞ്ഞടിച്ച് മെയ്തികൾ. കലാപം സമാധാനപരമായി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടപടി സ്വീകരിക്കണമെന്നും ബിജെപി അനുകൂല മെയ്തി ക്രൈസ്തവ പ്രതിനിധികൾ ആവശ്യപ്പെട്ടു. സംസ്ഥാനത്തും കേന്ദ്രത്തിലും ഡബിൾ എൻജിൻ സർക്കാരാണ് അധികാരത്തിലുള്ളത്. എന്നാൽ, കലാപം ശാന്തമാക്കാനുള്ള യാതൊരു നടപടിയും ഭരണകൂടം സ്വീകരിക്കുന്നില്ലെന്ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ മെയ്തി ക്രൈസ്തവ സഭകളും മെയ്തി പരമ്പരാഗത സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ നേതാക്കൾ പറഞ്ഞു. കുക്കി-മെയ്തി വിഭാഗക്കാർ തമ്മിൽ നടക്കുന്ന സംഘർഷം യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ വരെ ചർച്ച ചെയ്യപ്പെട്ടു. ഡബിൾ എൻജിൻ സർക്കാരിനെ നിയന്ത്രിക്കു ന്ന പ്രധാനമന്ത്രി വിഷയത്തിൽ ക്രിയാത്മകമായി ഇതുവരെ ഇടപെട്ടിട്ടില്ല. മണിപ്പൂർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി വിഷയം പരിഹരിക്കാൻ ശ്രമിച്ചില്ല. മണിപ്പൂരിന്റെ ഐക്യത്തിനായാണ് മെയ്തി ക്രൈസ്തവർ നിലകൊള്ളുന്നത്. മണിപ്പുരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ബാഹ്യശക്തികളുടെ പ്രേരണയിലുള്ള സംഭവങ്ങളാണ് അരങ്ങേറുന്നത്. ഇതിനെതിരേ ശക്തമായി നിലകൊള്ളുമെന്നും നേതാക്കൾ പറഞ്ഞു.
Image: /content_image/India/India-2023-07-16-08:02:48.jpg
Keywords: മണിപ്പൂ
Content: 21506
Category: 18
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ ആക്രമണം: സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി
Content: ന്യൂഡൽഹി: ക്രൈസ്തവർക്കെതിരായുള്ള അതിക്രമങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ടു ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ നൽകിയ ഹർജിയിൽ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണു നോട്ടീസ് അയച്ചത്. 2021ൽ മാത്രം ക്രൈസ്തവർക്കെതിരേ 500-ലധികം അക്രമങ്ങൾ നടന്നതായി ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. അക്രമങ്ങൾ നടത്തുന്നവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനും അന്വേ ഷണം നടത്തുന്നതിനും അതത് സംസ്ഥാനങ്ങൾക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെ ഉൾ പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Image: /content_image/India/India-2023-07-16-08:14:06.jpg
Keywords: സുപ്രീം
Content: 21507
Category: 1
Sub Category:
Heading: മദർ തെരേസയുടെ ജീവിതം കേന്ദ്രമാക്കിയ ചലച്ചിത്രം 'ദ മിറക്കിൾസ് ഓഫ് മദർ തെരേസ' തിയേറ്ററുകളില്‍
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ മദർ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ഡോക്യുമെന്ററി ചിത്രം ജൂലൈ 14ാം തീയതി, അമേരിക്കയിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. സ്പെയിനിലും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും പ്രദർശനം നടത്തി വിജയം കണ്ടെത്തിയ 'ദ മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട' എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോസ് മരിയ സവാളയാണ്. വിശുദ്ധ പാദ്രെ പിയോ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ എന്നീ വിശുദ്ധരുടെ ജീവിതങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജോസ് മരിയ സവാള. മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ മദർ തെരേസയെ സംബന്ധിച്ചും, മദർ തെരേസ ദരിദ്രരുടെ ഇടയിൽ നടത്തിയ പ്രവർത്തനങ്ങളെ പറ്റിയും നേരിട്ട് അറിയാവുന്ന ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. വിശുദ്ധരുടെ മാധ്യസ്ഥം വഴി ദൈവം നമുക്ക് നൽകുന്ന സമ്മാനമാണ് ചിത്രത്തിൽ എടുത്തു കാണിക്കുന്നതെന്ന് ഇന്റർനാഷ്ണൽ കാത്തലിക്ക് ഫിലിം ഫെസ്റ്റിവലിന്റെ അധ്യക്ഷൻ ഗാബി ജാക്കോബ ജൂലൈ 12നു എസിഐ പ്രൻസ എന്ന മാധ്യമത്തോട് പറഞ്ഞു. ആളുകളുടെ ജീവിതങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കാനും, മാനസാന്തരങ്ങൾ സാധ്യമാക്കാനും മദർ തെരേസക്ക് കൽക്കത്തയിൽ ഉണ്ടായിരുന്ന സ്വാധീനവും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തെയും, മദർ തെരേസയെയും പോലെ വലിയ കാര്യങ്ങൾ ചെയ്യാൻ ദൈവത്തിന്റെ കൈകളിൽ നാം നമ്മളെ തന്നെ സമർപ്പിക്കുമ്പോൾ എങ്ങനെ സാധ്യമാകുമെന്നുള്ള സന്ദേശം ചിത്രം നൽകുന്നുണ്ടെന്ന് ഗാബി ജാക്കോബ വിശദീകരിച്ചു. ഈ ചിത്രം ജീവനെ സംരക്ഷിക്കുന്നതിനെയും, കുടുംബ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനെയും, ദൈവത്തിന് നമ്മുടെ ഹൃദയങ്ങളിൽ എങ്ങനെ കേന്ദ്ര സ്ഥാനം നൽകണമെന്നതിനെപ്പറ്റിയും ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം നിങ്ങളുടെ ഹൃദയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരും, നിങ്ങളെ പ്രചോദിപ്പിക്കും, മറ്റുള്ളവരെ സ്നേഹിക്കാനും, മറ്റുള്ളവർക്ക് സേവനം ചെയ്യാനുമുള്ള ആഗ്രഹത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ദരിദ്രരുടെ ഇടയിൽ നടത്തിയ നിസ്തുലമായ സേവനം വഴി ആഗോള ശ്രദ്ധ നേടിയ മദര്‍ തെരേസ 1997 സെപ്റ്റംബർ അഞ്ചാം തീയതിയാണ് നിത്യസമാനത്തിനായി വിളിക്കപ്പെട്ടത്. 2016, സെപ്റ്റംബർ നാലാം തീയതി മദര്‍ തെരേസയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.
Image: /content_image/News/News-2023-07-16-08:32:39.jpg
Keywords: മദര്‍ തെരേസ
Content: 21508
Category: 18
Sub Category:
Heading: ഓഷ്യാനയിൽ സീറോ മലങ്കര കത്തോലിക്കർക്ക് അപ്പസ്തോലിക് വിസിറ്റർ
Content: വത്തിക്കാന്‍ സിറ്റി: ഓഷ്യാനയിലെ സീറോ മലങ്കര കത്തോലിക്ക വിശ്വാസികളുടെ അജപാലന കാര്യങ്ങൾക്കായി അപ്പസ്തോലിക് വിസിറ്ററെ നിയമിച്ച് ഫ്രാൻസിസ് പാപ്പ. ബിഷപ്പ് മാർ ആന്റണി സിൽവാനോസിനെയാണ് ഫ്രാൻസിസ് പാപ്പ പുതിയ ഉത്തരവാദിത്വം കൈമാറിയിരിക്കുന്നത്. ഇത് സംബന്ധിച്ച നിയമന ഉത്തരവ് ഇന്നലെ ശനിയാഴ്ച (15/07/23) പുറപ്പെടുവിക്കുകയായിരിന്നു. ഒന്നാം മെത്രാഭിഷേക വാർഷിക ദിനത്തിലാണ് പുതിയ സ്ഥാനലബ്ധിയെന്നത് യാദൃശ്ചികമാണെന്നും അദ്ദേഹം പറഞ്ഞു. 1961 ജൂലൈ 18-ന് ജനിച്ച മാർ ആൻറണി സിൽവാനോസ് കാക്കനാട്ട് 1987ഡിസംബർ 30നു പൗരോഹിത്യം സ്വീകരിച്ചു അഭിഷിക്തനായി. 2022 ജൂലൈ 15-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു. ഇന്നലെ (15/07/23) തന്നെ പാപ്പ മലങ്കര കത്തോലിക്ക നിയുക്ത ആർച്ച് ബിഷപ്പും ഖസാഖിസ്ഥാന്‍റെ അപ്പസ്തോലിക് ന്യൂണ്‍ഷോയുമായ ഫാ. ജോര്‍ജ്ജ് പനംതുണ്ടിലിനെ കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായും നാമനിർദ്ദേശം ചെയ്തു. ഇക്കഴിഞ്ഞ ജൂൺ പതിനാറിനാണ് അദ്ദേഹത്തെ കസാഖിസ്ഥാൻറെ അപ്പസ്തോലിക് ന്യൂണ്‍ഷോയായി പാപ്പ നിയമിച്ചത്.
Image: /content_image/India/India-2023-07-16-08:45:35.jpg
Keywords: മലങ്കര
Content: 21509
Category: 13
Sub Category:
Heading: കുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന രണ്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍
Content: ദൈവപ്രമാണങ്ങളിലെ രണ്ടാം കല്‍പ്പനയില്‍ നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. അടുത്ത കുമ്പസാരത്തില്‍ തികഞ്ഞ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും. 1) ആണയിടൽ (മത്താ. 5:33-37) സ്വഭാവമുണ്ടോ? 2. ദൈവനാമത്തിൽ കള്ളം പറഞ്ഞിട്ടുണ്ടോ ? 3. കള്ളസത്യം ചെയ്തിട്ടുണ്ടോ? 4. ആദരവില്ലാതെ ദൈവത്തിന്റെ പൂജ്യനാമത്തെ അനാവശ്യമായി ഉപയോഗിച്ചിട്ടുണ്ടോ? 5. സ്വന്തം വാക്കിനു വിലകിട്ടാൻ ദൈവനാമം കൂട്ടിച്ചേർത്തിട്ടുണ്ടോ? 6. കള്ളസന്ദേശങ്ങൾ പങ്കുവെച്ചിട്ടുണ്ടോ? 7) ദൈവനാമം ഉപയോഗിച്ച് ശപിച്ചിട്ടുണ്ടോ? 8. ദൈവത്തെ ദുഷിച്ചുള്ള സംസാരം നടത്തിയിട്ടുണ്ടോ? 9. കഷ്ടതകളിലും ദുരിതങ്ങളിലും ദൈവത്തെ നിന്ദിക്കുകയോ, തള്ളിപ്പറയുകയോ, പുച്ഛിക്കുകയോ ചെയ്തുള്ള സംസാരം നടത്തിയിട്ടുണ്ടോ? 10. സംസാരിച്ചിട്ടുണ്ടോ? 11. ദൈവത്തെപ്പറ്റി മറ്റുള്ളവരിൽ വെറുപ്പുളവാക്കുന്ന പ്രവര്‍ത്തി സംസാരം ഉണ്ടായിട്ടുണ്ടോ? 12. യേശുവിനെ ഏറ്റുപറയുന്നതിൽ ലജ്ജിച്ചിട്ടുണ്ടോ? 13. ദൈവവചന ദുരുപയോഗം നടത്തിയിട്ടുണ്ടോ? (2 തിമൊ. 3:16) 14. വിശുദ്ധ ഗ്രന്ഥം ദുരുപയോഗിച്ചിട്ടുണ്ടോ? അനാദരവോടെ കൈകാര്യം ചെയ്തിട്ടുണ്ടോ? 15. ദൈവവചനത്തെയും ദൈവവചനശുശ്രൂഷകളെയും നിന്ദിക്കൽ, തടസ്സപ്പെടുത്തൽ ഉണ്ടായിട്ടുണ്ടോ? 16. ദൈവവചനത്തെ വളച്ചൊടിച്ചു ദുർവ്യാഖ്യാനം ചെയ്‌തു പഠിപ്പിച്ചിട്ടുണ്ടോ? 17. കത്തോലിക്കാ സഭയിൽ നിന്നും സത്യവിശ്വാസത്തിൽ നിന്നും അകന്നു പോകുകയും, സഭാവിരുദ്ധപ്രസ്ഥാനങ്ങൾ നടത്തുകയും ചെയ്യുന്ന ഗ്രൂപ്പുകളുമായി സമ്പർക്കം, അത്തരക്കാരെ ഭവനത്തിൽ സ്വീകരിക്കൽ, അവരുടെ സമ്മേളനത്തിൽ പങ്കെടുക്കൽ, അവരുടെ തെറ്റായ പ്രബോധനം സ്വീകരിക്കൽ തുടങ്ങിയവ നടത്തിയിട്ടുണ്ടോ? 18. ക്രിസ്തുവിന്റെ ദൈവത്വത്തെ അംഗീകരിക്കാത്തവരുമായി സഹകരിച്ചിട്ടുണ്ടോ (2 യോഹ. 9:11). 19. സ്വാർത്ഥലാഭത്തിനുവേണ്ടി തിരുവചനങ്ങളെയും ശുശ്രൂഷകളെയും ദുരുപയോഗിച്ചിട്ടുണ്ടോ? 20. നേർച്ച നേർന്നിട്ട് ലാഘവത്തോടെ, മന:പൂർവ്വം നിറവേറ്റാതിരിന്നിട്ടുണ്ടോ? 21. എപ്പോഴും എല്ലാറ്റിനും നേർച്ച നേർന്ന് ദൈവത്തെ പരീക്ഷിച്ചിട്ടുണ്ടോ? (നിയമാ. 23, 21-22, പ്രഭാ.18:22-23) 22. പരിശുദ്ധ അമ്മയെയും വിശുദ്ധരെയും തിരുസഭയെയും നിന്ദിച്ചിട്ടുണ്ടോ? 23. തിരുക്കർമ്മങ്ങളെ അനാദരിക്കൽ / തിരുവസ്തുക്കൾ, കുരിശ്, കൊന്ത, തിരുസ്വരൂപങ്ങൾ തുടങ്ങിയവ ദുരുപയോഗിക്കൽ എന്നിവ നടത്തിയിട്ടുണ്ടോ? 24. വിശുദ്ധ സ്ഥലങ്ങൾ - ദേവാലയം, ദേവാലയ പരിസരം, കുരിശടി, സെമിത്തേരി, ധ്യാനകേന്ദ്രങ്ങൾ,പ്രാർത്ഥനാലയങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളെ ലഹരിവസ്തുക്കളുടെ ഉപയോഗംകൊണ്ടും മ്ലേച്ഛമായ വസ്ത്രധാരണം കൊണ്ടും തെറ്റായ പ്രവർത്തനങ്ങൾ കൊണ്ടും അശുദ്ധമാക്കിയിട്ടുണ്ടോ? 25. ദൈവാലയശുശ്രൂഷകളും മറ്റു ദൈവശുശ്രൂഷകളും അനാദരവോടെയും അശ്രദ്ധയോടെയും അലസതയോടെയും ചെയ്തിട്ടുണ്ടോ? 26. അഭിഷിക്തരെയും (മാർപാപ്പ, മെത്രാന്മാർ, വൈദികർ) സന്യസ്തരെയും ദൈവശുശ്രൂഷകരെയും ഉപദ്രവിച്ചിട്ടുണ്ടോ? (സങ്കീ. 105:15, പ്രഭാ. 7:29 -31). 27. വിശുദ്ധരെയും, തിരുവസ്തുക്കളെയും നിന്ദിച്ചു പറഞ്ഞിട്ടുണ്ടോ? 8. ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിക്കാത്തവരുമായി സഹകരിച്ചിട്ടുണ്ടോ? 28. യേശുക്രിസ്തുവിനെ മറ്റുള്ളവരുടെ മുമ്പിൽ സാക്ഷ്യപ്പെടുത്താൻ ലജ്ജിച്ചിട്ടുണ്ടോ?(റോമ 10:9, ലൂക്കാ 9:25-25) 29. ദൈവമാണ് എന്റെ തകർച്ചയുടെ കാരണം എന്ന് പറഞ്ഞിട്ടുണ്ടോ? 30. വചനദുരൂപയോഗം, വചനത്തെ നിന്ദിക്കൽ, വെറുക്കൽ, സന്ദേശ ദുർവ്യാഖ്യാനം നടത്തിയിട്ടുണ്ടോ? 31. വിശുദ്ധ ഗ്രന്ഥം ദിവസവും വായിക്കുകയും പഠിക്കുകയും ചെയ്യാതിരിക്കുന്നുണ്ടോ? 32. വി. ഗ്രന്ഥം പ്രചരിപ്പിക്കുന്നതിനു തന്നാലാകുന്ന വിധത്തിൽ (2 കൊറി 9:16, നിയ 6:69) സഹായിക്കാതിരുന്നിട്ടുണ്ടോ? 33. കള്ളകുമ്പസാരം, വി ഗ്രന്ഥത്തെ അവഗണിക്കുക തുടങ്ങിയവ ചെയ്തിട്ടുണ്ടോ? 34. അർത്ഥമില്ലാത്ത പ്രാർത്ഥന നടത്തിയിട്ടുണ്ടോ? മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം. (വരും ദിവസങ്ങളില്‍ 'പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി പ്രസിദ്ധീകരിക്കുന്നതാണ്). ** {{ നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/20901}} Tag:Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-16-16:11:33.jpg
Keywords: പ്രമാണ
Content: 21510
Category: 18
Sub Category:
Heading: ജയ്പൂർ രൂപതയുടെ ദ്വിതീയ മെത്രാന്‍ ബിഷപ്പ് ജോസഫ് കല്ലറയ്ക്കൽ അഭിഷിക്തനായി
Content: കാഞ്ഞിരപ്പള്ളി: ജയ്പൂർ രൂപതയുടെ ദ്വിതീയ മെത്രാനായി ബിഷപ്പ് ജോസഫ് കല്ലറയ്ക്കൽ അഭിഷിക്തനായി. ഔർ ലേഡി ഓഫ് അനൻസിയേഷൻ കത്തീഡ്രലിൽ ഇന്നലെ രാവിലെ 9.30ന് ആരംഭിച്ച മെത്രാഭിഷേക കർമങ്ങൾക്കു ബോംബെ അതിരൂപത ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മുഖ്യകാർമികത്വം വഹിച്ചു. ആഗ്ര ആർച്ച് ബിഷപ്പ് ഡോ. റാഫി മഞ്ഞളി, ജയ്പുർ രൂപതാധ്യക്ഷനായിരുന്ന ഡോ. ഓസ്വാൾഡ് ലൂയിസ് എന്നിവർ സഹകാർമികരായിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറെല്ലി, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ മെത്രാഭിഷേക കർമങ്ങളിൽ പങ്കുചേർന്നു. ജയ്പൂർ രൂപതയുടെ അജപാലന ശുശ്രൂഷയിൽനിന്ന് ബിഷപ്പ് ഡോ. ഓസ്വാൾഡ് ലൂയിസ് വിരമിച്ചതിനെ തുടർന്നാണ് റവ. ഡോ. ജോസഫ് കല്ലറയ്ക്കലിനെ ജയ്പുർ മെത്രാനായി ഏപ്രിൽ 22ന് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ, സീറോ മലബാർ സഭാ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിജ്നോർ ബിഷപ്പ് മാർ വിൻസെന്റ് നെല്ലായിപറമ്പിൽ, മാർ ജോൺ വടക്കേൽ, ഗോരഖ്പുർ മെത്രാൻ മാർ തോമസ് തുരുത്തിമറ്റം, രാജ്കോട്ട് മെത്രാൻ മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ഷംഷാബാദ് സഹായ മെത്രാൻമാരായ മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ തോമസ് പാടിയത്ത്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ തുടങ്ങിയവരും സാമൂഹിക രാഷ്ട്രീയ ഉദ്യോഗസ്ഥ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
Image: /content_image/India/India-2023-07-17-11:18:44.jpg
Keywords: മെത്രാഭി
Content: 21511
Category: 18
Sub Category:
Heading: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി; കൊടിയേറ്റ് മറ്റന്നാള്‍
Content: പാലാ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരള സഭയുടെ പുണ്യവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി. ആത്മീയതയ്ക്ക് പ്രാ ധാന്യം നൽകി ആഘോഷങ്ങളില്ലാതെ തികച്ചും ലളിതമായ രീതിയിലാണ് തിരുനാളാഘോഷം. 19ന് തിരുനാളിനു കൊടിയേറും. 28നാണ് പ്രധാന തിരുനാൾ. കേരളത്തിലെ മൂന്നു റീ ത്തുകളിലെയും ബിഷപ്പുമാർ തിരുനാൾ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. എല്ലാ ദിവസവും വൈകുന്നേരം ജപമാല, മെഴുകുതിരി പ്രദക്ഷിണം എന്നിവയുണ്ട്. തിരുനാൾ അടുത്തതോടെ ഭരണങ്ങാനത്ത് തീർഥാടകരുടെ തിര ക്കേറി. മറ്റു സംസ്ഥാനങ്ങളിൽനിന്നും ധാരാളം തീർത്ഥാടകരാണ് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിക്കാനും നേർച്ചകാഴ്ചകളർപ്പിക്കാനുമായി ഓരോ ദിവസവും എത്തുന്നത്. 19നു രാവിലെ 11.15ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റും. തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.30, രാവിലെ 6.45ന്, 8.30, 11, ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം അഞ്ച്, രാത്രി ഏഴ് എന്നീ സമയങ്ങളിലാണ് വിശുദ്ധ കുർബാനയും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും നടക്കും. തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 6.15ന് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. തീർഥാടനകേന്ദ്രത്തിൽനിന്നും ആരംഭിക്കുന്ന പ്രദക്ഷിണം ഇടവ ക ദേവാലയം ചുറ്റി തിരികെ തീർത്ഥാടന കേന്ദ്രത്തിലത്തുന്ന രീതിയിലാണ് പ്രദക്ഷിണം. 27ന് വൈകുന്നേരമുള്ള മെഴുകുതിരി പ്രദക്ഷിണം ഇടവക ദേവാലയത്തിൽനിന്ന് ആരംഭിച്ച് അൽഫോൻസാമ്മ ജീവിച്ചു മരിച്ച മഠത്തിലെത്തി തിരികെ തീർത്ഥാടന കേന്ദ്രത്തിലെത്തും. പ്രധാന തിരുനാൾ ദിവസമായ 28ന് പുലർച്ചെ 4.45 മുതൽ രാത്രി 9.30വരെ 16 വിശുദ്ധ കുർബാനകളുണ്ട്. രാത്രി 9.30നുള്ള വിശുദ്ധ കുർബാന പ്രവാസികൾക്കുവേണ്ടിയാണ്. 10.30ന് ഇടവക പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. പ്രധാന തിരുനാൾ ദിവസം രാവിലെ ഏഴിന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ച യപ്പം വെഞ്ചരിക്കും. അന്നേ ദിവസം വിശുദ്ധയുടെ കബറിടത്തിങ്കലെത്തുന്ന എല്ലാ തീ ർഥാടകർക്കും നേർച്ചയപ്പം വിതരണം ചെയ്യും. തിരുനാൾ ദിവസങ്ങളിൽ ഭരണങ്ങാനത്ത് എത്തുന്ന തീർഥാടകർക്ക് സ്റ്റാളുകളിൽനിന്നു നേർച്ചയപ്പം വാങ്ങാം. തീർഥാടകർ ക്കായി എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തീർഥാടന കേന്ദ്രം റെക്ടർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലും ഭരണങ്ങാനം ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ടും അറിയിച്ചു.
Image: /content_image/India/India-2023-07-17-11:13:26.jpg
Keywords: അല്‍ഫോ
Content: 21512
Category: 1
Sub Category:
Heading: ലോക യുവജന സംഗമത്തിന് യുവജനങ്ങളെ അയക്കുന്നതിന് സംഗീത ബാൻഡിന് തുടക്കം കുറിച്ച് അമേരിക്കന്‍ വൈദികർ
Content: വാഷിംഗ്ടൺ ഡി‌സി: ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ആറാം തീയതി വരെ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബൺ വേദിയാകാനിരിക്കുന്ന ലോക യുവജന സംഗമത്തിന് യുവജനങ്ങളെ അയക്കാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടി വാഷിംഗ്ടൺ അതിരൂപതയിലെ അംഗങ്ങളായ വൈദികർ ചേർന്ന് സംഗീത ബാൻഡ് ആരംഭിച്ചു. സെമിനാരിയിൽ ഒരുമിച്ച് വൈദിക പഠനം നടത്തിയ 9 വൈദികർ ചേർന്നാണ് "പ്രീസ്റ്റ് ഇൻ കൺസേർട്ട്" എന്ന പേരിൽ സംഗീത ബാൻഡിന് തുടക്കം കുറിച്ചിരിക്കുന്നത്. ഫാ. പാവൽ സാസ്, ഫാ. യാൻ പീട്രിജ, ഫാ. ഗ്രിഗോർസ് ഒക്കുലിവിക്സ്, ഫാ. മാറ്റിയ കോർട്ടിജിയാനി, ഫാ. ഫിലിപ്പ് എൽജി, ഫാ. ജോൺ ബെൻസൺ, ഫാ. സലൂലോ വിസന്റെ, ഫാ. ഇമ്മാനുവൽ ലുക്കേറോ, ഫാ. ഡാനിയൽ റബീജിയാനി എന്നിവരാണ് ബാൻഡില്‍ അംഗങ്ങളായ വൈദികർ. മേരിലാൻഡിലെ റിഡംപ്റ്ററ്റോറിസ് മാറ്റർ സെമിനാരിയിൽ പഠിച്ച ഇവർ നീയോകാറ്റിക്കുമനൽവേ എന്ന കത്തോലിക്ക സംഘടനയിലെ അംഗങ്ങളാണ്. ഈ വർഷം ആദ്യം യുവജനങ്ങളുടെ പരിപാടിയിൽ വൈകുന്നേരം ഒരു സംഗീത പരിപാടി നടത്താൻ ഏതാനും വൈദികർ ഒരുമിച്ച് ചേർന്നിടത്ത് നിന്നാണ് സംഗീത ബാൻഡിന്റെ തുടക്കമെന്ന് വാഷിംഗ്ടണിലെ അപ്പസ്തോലിക കാര്യാലയത്തിന്റെ സെക്രട്ടറി ഫാ. ഡാനിയൽ റബീജിയാനി കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഇതിന് പിന്നാലെ ലോക യുവജന സംഗമത്തിൽ യുവജനങ്ങളെ അയക്കുന്നതിന് വേണ്ടി പണം കണ്ടെത്താൻ വൈദികർ ശ്രമം ആരംഭിക്കുകയായിരിന്നു. നേരത്തെ നടത്തിയ സംഗീത പരിപാടി വിജയമായിരുന്നുവെന്ന് മനസ്സിലാക്കിയ ഇവർ ബാൻഡിൽ അംഗങ്ങളാകാൻ കൂടുതൽ വൈദികരെ ക്ഷണിക്കുകയായിരിന്നു. സംഗീത പരിപാടികൾ നടത്താൻ തീരുമാനമെടുത്തു. ഇടവകകളിലെ അംഗങ്ങളോട് പങ്കെടുക്കാൻ എത്തണമെന്ന് അഭ്യർത്ഥന നടത്തി. ഐ ഓഫ് ദ ടൈഗർ, നോക്കിങ്ഓൺ ഹെവൻസ് ഡോർ ഗാനങ്ങളാണ് വൈദികർ സംഗീത പരിപാടികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ സ്പെയിൻ, ഇറ്റലി, പോളണ്ട്, മെക്സിക്കോ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ ഗാനങ്ങളും ഇവർ ആലപിക്കും. തങ്ങളുടെ സംഗീത പരിപാടികളെ സംഗീതത്തിന്റെ രാത്രിയെന്നും, സാക്ഷ്യമെന്നുമാണ് ഫാ. റബീജിയാനി വിശേഷിപ്പിക്കുന്നത്. നേരത്തെ സംഘടിപ്പിക്കപ്പെട്ട ലോക യുവജന സംഗമത്തിൽ പങ്കെടുത്ത് ദൈവവിളി കണ്ടെത്തിയ നിരവധി വൈദികർ തങ്ങളുടെ ബാൻഡിൽ ഉണ്ടെന്നും, അതിനാൽ അവർക്ക് ലോക യുവജന സംഗമത്തോട് വലിയ അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2015 ജർമ്മനിയിലെ കൊളോണിൽ നടന്ന ലോക യുവജന സംഗമത്തിലാണ് തന്റെ പൗരോഹിത്യ ദൈവവിളി റബീജിയാനി കണ്ടെത്തിയത്. ആദ്യത്തെ സംഗീത പരിപാടിയിൽ തന്നെ ഏകദേശം ഇരുപതിനായിരം ഡോളർ കണ്ടെത്താൻ പ്രീസ്റ്റ് ഇൻ കൺസേർട്ടിന് സാധിച്ചു. ഇവരുടെ അടുത്ത പരിപാടി ജൂലൈ 21നു മേരിലാൻഡിലെ ലൗറലിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദ മിൽസ് എന്ന ദേവാലയത്തിൽവെച്ചു നടക്കും. സംഗീത പരിപാടിയിലൂടെ 10,000 ഡോളർ സ്വരൂപിക്കാന്‍ സാധിക്കുമെന്ന് വൈദികർ കരുതുന്നു. ലോക യുവജന സംഗമത്തിൽ അമേരിക്കയില്‍ നിന്നു നാനൂറോളം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
Image: /content_image/News/News-2023-07-17-12:12:06.jpg
Keywords: യുവജന
Content: 21513
Category: 1
Sub Category:
Heading: കമ്മ്യൂണിസ്റ്റ് ഭരണകൂടം നിയമിച്ച ഷാങ്ഹായ് മെത്രാന്റെ നിയമനത്തിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം
Content: ബെയ്ജിംഗ്: വത്തിക്കാനും ചൈനയും തമ്മിൽ നിലവിലുള്ള കരാർ ലംഘിച്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഷാങ്ഹായ് മെത്രാനായി നിയമിച്ച ജോസഫ് ഷെൻ ബിന്നിന്റെ നിയമനത്തിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം. ഇത് രണ്ടാമത്തെ തവണയാണ് മെത്രാന്മാരുടെ നിയമനം സംബന്ധിച്ച കരാർ ലംഘിച്ച് ഒരു മെത്രാനെ ചൈനീസ് ഭരണകൂടം നിയമിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം നിയമനം ലഭിച്ച ജോസഫ് ഷെൻ ബിന്നിനെ ജൂലൈ പതിനഞ്ചാം തീയതിയാണ് ഔദ്യോഗികമായി ഫ്രാൻസിസ് മാർപാപ്പ ഷാങ്ഹായ് മെത്രാനായി അംഗീകരിച്ചത്. രൂപതയുടെ നന്മ മുന്നിൽകണ്ടും, മെത്രാന് ഇടയ ദൗത്യം ഫലദായകമായി നിർവഹിക്കാനുമാണ് ഷാങ്ഹായിലെ കാനോനികമായ ക്രമരാഹിത്യം പരിഹരിക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനമെടുത്തതെന്ന് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. ചൈനയിലെ മെത്രാൻ നിയമനങ്ങൾ, സ്ഥലം മാറ്റങ്ങൾ ഉൾപ്പെടെയുളളവ നേരത്തെ അംഗീകരിച്ചിട്ടുള്ളത് പോലെ സംവാദത്തിന്റെ ആത്മാവ് നിലനിർത്തിക്കൊണ്ട് പരസ്പര ധാരണയോടെ നിർവഹിക്കുകയെന്നത് അനിവാര്യമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. വത്തിക്കാനും, ചൈനയും തമ്മിൽ രണ്ടുവർഷം നീണ്ടുനിൽക്കുന്ന ആദ്യത്തെ കരാർ ഒപ്പുവച്ചത് 2018 ലാണ്. പിന്നീട് 2020ലും, 2022ലും കരാർ പുതുക്കി. കഴിഞ്ഞവർഷം കരാർ പുതുക്കി ഒരു മാസത്തിനുശേഷം കരാർ ലംഘിച്ചുകൊണ്ട് വത്തിക്കാൻ അംഗീകരിക്കാത്ത ജിയാൻസി രൂപതയുടെ സഹായ മെത്രാനായി ജോൺ പെങിനെ ചൈനീസ് ഭരണകൂടം നിയമിച്ചുവെന്ന് വത്തിക്കാൻ ആരോപണം ഉന്നയിച്ചിരുന്നു. ചൈനയുടെ ഭാഗത്ത് നിന്ന് കരാർ ലംഘനങ്ങൾ ഉണ്ടായെങ്കിലും, അവരുമായി സംവാദം തുടരാനുള്ള ആഗ്രഹത്തിലാണ് തങ്ങളെന്ന് സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ വിശദീകരിച്ചു. 2010ൽ, വത്തിക്കാന്റെയും, ചൈനയുടെയും അനുമതിയോടുകൂടിയാണ് ജോസഫ് ഷെൻ മെത്രാനായി നിയമിതനാകുന്നത്. ഹെയ്മൻ രൂപതയുടെ മെത്രാനായി ഏപ്രിൽ മാസം വരെ തുടർന്നതിന് ശേഷമാണ് അദ്ദേഹത്തെ വത്തിക്കാൻ അനുമതിയില്ലാതെ ഷാങ്ഹായിലേയ്ക്ക് ചൈനീസ് ഭരണകൂടം മാറ്റിയത്. വത്തിക്കാൻ അംഗീകരിക്കാത്ത, സർക്കാർ അംഗീകരിച്ച, കൗൺസിൽ ഓഫ് ചൈനീസ് ബിഷപ്സ് എന്നറിയപ്പെടുന്ന ചൈനയിലെ മെത്രാൻ സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ് ബിഷപ്പ് ഷെൻ.
Image: /content_image/News/News-2023-07-17-14:20:47.jpg
Keywords: ചൈന, ചൈനീ
Content: 21514
Category: 1
Sub Category:
Heading: ഭ്രൂണഹത്യ വിരുദ്ധ ഭേദഗതികളുമായി അമേരിക്കൻ ജനപ്രതിനിധിസഭ സൈനിക ബഡ്ജറ്റ് പാസാക്കി
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കൻ സൈന്യത്തിന് അടുത്ത സാമ്പത്തിക വർഷത്തേക്ക് വേണ്ടിയുള്ള 886 ബില്യൺ ഡോളറിന്റെ ബഡ്ജറ്റില്‍ ഭ്രൂണഹത്യ വിരുദ്ധ ഭേദഗതികളുമായി ജനപ്രതിനിധിസഭ. വിവിധ ഭേദഗതികളോട് കൂടിയാണ് നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് പാസാക്കിയത്. ഭ്രൂണഹത്യയ്ക്കു വേണ്ടി യാത്ര ചെയ്യാൻ പണം അനുവദിക്കുന്നതും, ലിംഗമാറ്റ ശസ്ത്രക്രിയകളും നിരോധിച്ചുകൊണ്ടുള്ള ഭേദഗതികളാണ് റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ ബില്ലിൽ ഉൾക്കൊള്ളിച്ചത്. ബില്ലിന് അനുകൂലമായി 219 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 210 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ടു ചെയ്തു. സാധാരണയായി ഇരു പാർട്ടികളിലെയും വലിയ ഒരു ശതമാനം അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാറുണ്ടെങ്കിലും, വിവാദ ഭേദഗതികൾ മൂലമാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുന്നവരുടെ ശതമാനം കുറഞ്ഞത്. ടെക്സാസിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗം റോണി ജാക്സനാണ് സൈന്യത്തിൽ ഉള്ളവർ ഭ്രൂണഹത്യ നടത്താൻ യാത്ര ചെയ്യുന്നതിന് പണം അനുവദിക്കുന്നത് നിർത്തലാക്കാൻ ഭേദഗതി കൊണ്ടുവന്നത്. ഭേദഗതി പാസാക്കിയതില്‍ നാഷ്ണൽ റൈറ്റ് ടു ലൈഫ് പ്രോലൈഫ് സംഘടന ആഹ്ളാദം പ്രകടിപ്പിച്ചു. ടാക്സ് അടയ്ക്കുന്നവരുടെ പണം നിയമവിരുദ്ധമായി ഭ്രൂണഹത്യയ്ക്കു വേണ്ടി യാത്ര ചെയ്യുന്നതിന് ഉപയോഗിക്കുന്നത് തടയാൻ പരിശ്രമം നടത്തിയ ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ അംഗങ്ങളെ സംഘടനയുടെ അധ്യക്ഷൻ കരോൾ തോബിയാസ് അഭിനന്ദിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് വേണ്ടി പണം ചെലവഴിക്കുന്നത് തടയാൻ മൊണ്ടാനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി മാത്യു റോസൻഡെയിലാണ് ഭേദഗതി കൊണ്ടുവന്നത്. രണ്ടു ഭേദഗതികൾക്കും അനുകൂലമായി എല്ലാ റിപ്പബ്ലിക്കൻ അംഗങ്ങളും വോട്ട് ചെയ്തു. നാഷ്ണൽ ഡിഫൻസ് അതോറൈസേഷൻ ആക്ട് അമേരിക്കൻ സെനറ്റും വരുന്ന ദിവസങ്ങളിൽ പരിഗണനക്ക് എടുക്കും. എന്നാൽ ഡെമോക്രാറ്റിക് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രോലൈഫ് നയങ്ങൾ പാസാക്കാൻ സാധിക്കുമോ എന്നുള്ള കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനുശേഷമായിരിക്കും പ്രസിഡന്റ് ബില്ലിൽ ഒപ്പുവെക്കുക. ഭരണതലങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഭ്രൂണഹത്യ വിരുദ്ധ നിലപാടുകളില്‍ അമേരിക്കന്‍ കത്തോലിക്ക സഭ സ്വാഗതം ചെയ്യാറുണ്ട്.
Image: /content_image/News/News-2023-07-17-15:58:52.jpg
Keywords: ഭ്രൂണഹത്യ