category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോക യുവജന സംഗമത്തിന് യുവജനങ്ങളെ അയക്കുന്നതിന് സംഗീത ബാൻഡിന് തുടക്കം കുറിച്ച് അമേരിക്കന്‍ വൈദികർ
Contentവാഷിംഗ്ടൺ ഡി‌സി: ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ആറാം തീയതി വരെ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബൺ വേദിയാകാനിരിക്കുന്ന ലോക യുവജന സംഗമത്തിന് യുവജനങ്ങളെ അയക്കാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടി വാഷിംഗ്ടൺ അതിരൂപതയിലെ അംഗങ്ങളായ വൈദികർ ചേർന്ന് സംഗീത ബാൻഡ് ആരംഭിച്ചു. സെമിനാരിയിൽ ഒരുമിച്ച് വൈദിക പഠനം നടത്തിയ 9 വൈദികർ ചേർന്നാണ് "പ്രീസ്റ്റ് ഇൻ കൺസേർട്ട്" എന്ന പേരിൽ സംഗീത ബാൻഡിന് തുടക്കം കുറിച്ചിരിക്കുന്നത്. ഫാ. പാവൽ സാസ്, ഫാ. യാൻ പീട്രിജ, ഫാ. ഗ്രിഗോർസ് ഒക്കുലിവിക്സ്, ഫാ. മാറ്റിയ കോർട്ടിജിയാനി, ഫാ. ഫിലിപ്പ് എൽജി, ഫാ. ജോൺ ബെൻസൺ, ഫാ. സലൂലോ വിസന്റെ, ഫാ. ഇമ്മാനുവൽ ലുക്കേറോ, ഫാ. ഡാനിയൽ റബീജിയാനി എന്നിവരാണ് ബാൻഡില്‍ അംഗങ്ങളായ വൈദികർ. മേരിലാൻഡിലെ റിഡംപ്റ്ററ്റോറിസ് മാറ്റർ സെമിനാരിയിൽ പഠിച്ച ഇവർ നീയോകാറ്റിക്കുമനൽവേ എന്ന കത്തോലിക്ക സംഘടനയിലെ അംഗങ്ങളാണ്. ഈ വർഷം ആദ്യം യുവജനങ്ങളുടെ പരിപാടിയിൽ വൈകുന്നേരം ഒരു സംഗീത പരിപാടി നടത്താൻ ഏതാനും വൈദികർ ഒരുമിച്ച് ചേർന്നിടത്ത് നിന്നാണ് സംഗീത ബാൻഡിന്റെ തുടക്കമെന്ന് വാഷിംഗ്ടണിലെ അപ്പസ്തോലിക കാര്യാലയത്തിന്റെ സെക്രട്ടറി ഫാ. ഡാനിയൽ റബീജിയാനി കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഇതിന് പിന്നാലെ ലോക യുവജന സംഗമത്തിൽ യുവജനങ്ങളെ അയക്കുന്നതിന് വേണ്ടി പണം കണ്ടെത്താൻ വൈദികർ ശ്രമം ആരംഭിക്കുകയായിരിന്നു. നേരത്തെ നടത്തിയ സംഗീത പരിപാടി വിജയമായിരുന്നുവെന്ന് മനസ്സിലാക്കിയ ഇവർ ബാൻഡിൽ അംഗങ്ങളാകാൻ കൂടുതൽ വൈദികരെ ക്ഷണിക്കുകയായിരിന്നു. സംഗീത പരിപാടികൾ നടത്താൻ തീരുമാനമെടുത്തു. ഇടവകകളിലെ അംഗങ്ങളോട് പങ്കെടുക്കാൻ എത്തണമെന്ന് അഭ്യർത്ഥന നടത്തി. ഐ ഓഫ് ദ ടൈഗർ, നോക്കിങ്ഓൺ ഹെവൻസ് ഡോർ ഗാനങ്ങളാണ് വൈദികർ സംഗീത പരിപാടികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ സ്പെയിൻ, ഇറ്റലി, പോളണ്ട്, മെക്സിക്കോ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ ഗാനങ്ങളും ഇവർ ആലപിക്കും. തങ്ങളുടെ സംഗീത പരിപാടികളെ സംഗീതത്തിന്റെ രാത്രിയെന്നും, സാക്ഷ്യമെന്നുമാണ് ഫാ. റബീജിയാനി വിശേഷിപ്പിക്കുന്നത്. നേരത്തെ സംഘടിപ്പിക്കപ്പെട്ട ലോക യുവജന സംഗമത്തിൽ പങ്കെടുത്ത് ദൈവവിളി കണ്ടെത്തിയ നിരവധി വൈദികർ തങ്ങളുടെ ബാൻഡിൽ ഉണ്ടെന്നും, അതിനാൽ അവർക്ക് ലോക യുവജന സംഗമത്തോട് വലിയ അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2015 ജർമ്മനിയിലെ കൊളോണിൽ നടന്ന ലോക യുവജന സംഗമത്തിലാണ് തന്റെ പൗരോഹിത്യ ദൈവവിളി റബീജിയാനി കണ്ടെത്തിയത്. ആദ്യത്തെ സംഗീത പരിപാടിയിൽ തന്നെ ഏകദേശം ഇരുപതിനായിരം ഡോളർ കണ്ടെത്താൻ പ്രീസ്റ്റ് ഇൻ കൺസേർട്ടിന് സാധിച്ചു. ഇവരുടെ അടുത്ത പരിപാടി ജൂലൈ 21നു മേരിലാൻഡിലെ ലൗറലിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദ മിൽസ് എന്ന ദേവാലയത്തിൽവെച്ചു നടക്കും. സംഗീത പരിപാടിയിലൂടെ 10,000 ഡോളർ സ്വരൂപിക്കാന്‍ സാധിക്കുമെന്ന് വൈദികർ കരുതുന്നു. ലോക യുവജന സംഗമത്തിൽ അമേരിക്കയില്‍ നിന്നു നാനൂറോളം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-17 12:11:00
Keywordsയുവജന
Created Date2023-07-17 12:12:06