Contents

Displaying 21131-21140 of 25002 results.
Content: 21535
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദാക്കേസ് വീണ്ടും തുടര്‍ക്കഥ; സർഗോദയില്‍ ക്രൈസ്തവരെ കുടുക്കാന്‍ 3 കേസുകള്‍
Content: ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന സർഗോദ പട്ടണത്തിൽ ഒരു മാസത്തിനിടെ ക്രൈസ്തവ വിശ്വാസികൾക്കെതിരെ 3 വ്യത്യസ്ത മതനിന്ദാ കേസുകള്‍. ജൂലൈ പതിനാറാം തീയതി തന്റെ വീടിന് സമീപം ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും, ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുർആനെയും അടക്കം അപമാനിക്കുന്ന വാചകങ്ങളുള്ള ഒരു കടലാസ് കണ്ടെത്തിയെന്ന് മുഹമ്മദ് അബ്ദുൽ ഗഫർ എന്നൊരാൾ നടത്തിയ ആരോപണമാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവം. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ലെങ്കിലും, സംഭവമറിഞ്ഞ് അക്രമ ആഹ്വാനത്തോടെയാണ് ജനക്കൂട്ടം ഒരുമിച്ചുകൂടിയത്. പോലീസ് ഇടപെടൽ ഉണ്ടായതിനാലാണ് വലിയ കലാപത്തിലേക്ക് അക്രമം വഴിമാറാതിരുന്നത്. ജൂലൈ അഞ്ചാം തീയതി ചക്ക് നമ്പർ 49 ഗ്രാമത്തിൽ ബൈബിൾ വചനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഹാരുൺ ഷഹസാദ് എന്നൊരു ക്രൈസ്തവ വിശ്വാസിക്ക് നേരെ മതനിന്ദ ആരോപണം ഉയർന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെ കൃത്രിമം നടത്തുന്ന ആൾക്കാരെ വിമർശിച്ചതിന്റെ പേരിൽ ജൂലൈ എട്ടാം തീയതി ഇതേ കുറ്റത്തിന് സാക്കി മാസി എന്നൊരു ക്രൈസ്തവ വിശ്വാസിയും വ്യാജ മതനിന്ദക്കേസില്‍ ഇരയായി. അതേസമയം സ്വീഡനില്‍ വലതുപക്ഷ അനുഭാവികള്‍ ഖുറാൻ കത്തിച്ച സംഭവം ക്രൈസ്തവ വിശ്വാസികളെ അക്രമിക്കാൻ തീവ്ര സംഘടനകൾ മറയാക്കുന്നുവെന്നാണ് പ്രാദേശിക വൃത്തങ്ങൾ പറയുന്നത്. പാക്കിസ്ഥാനിലെ ക്രൈസ്തവർക്ക് എല്ലാ മതങ്ങളെയും ബഹുമാനമാണെന്നും, ഇസ്ലാം മതത്തെ നിന്ദിക്കുന്ന കടലാസ് കണ്ടെത്തിയ സംഭവത്തിൽ അവർക്ക് യാതൊരു ബന്ധവും ഇല്ലെന്നും, സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവത്തെ ക്രൈസ്തവ വിശ്വാസികൾ തന്നെ അപലപിച്ചതാണെന്നും സെന്റർ ഫോർ ലീഗൽ എയ്ഡ് അസിസ്റ്റൻസ് ആൻഡ് സെറ്റിൽമെന്റ് എന്ന സർക്കാർ ഇതര സംഘടനയുടെ അധ്യക്ഷൻ നാസർ സയ്യിദ് പറഞ്ഞു. എന്നാൽ ഈ സംഭവങ്ങളില്‍ വര്‍ഗ്ഗീയ പ്രചരണം നടത്തി രാജ്യത്ത് മതപരമായ വെറുപ്പ് ആളിക്കത്തിക്കാൻ രാജ്യത്തെ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. സർഗോദയിലെ നിരപരാധികളായ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ ന്യൂനപക്ഷമായ പാക്കിസ്ഥാനില്‍ തീവ്ര ഇസ്ലാമികവാദികള്‍ പലപ്പോഴും വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് മതനിന്ദ നിയമം ഉപയോഗിക്കുന്നത്. Tag: Three cases of blasphemy accusations against Christians in one month: tensions in Sargodha, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-21-13:36:56.jpg
Keywords: പാക്കി
Content: 21536
Category: 1
Sub Category:
Heading: യൂറോപ്യന്‍ യൂണിയന്റെ ഭ്രൂണഹത്യ അനുകൂല നിയമഭേദഗതിയെ അപലപിച്ച് യൂറോപ്യന്‍ മെത്രാന്‍ സമിതി
Content: ബ്രസല്‍സ്: ഭ്രൂണഹത്യ എന്ന മാരക തിന്‍മക്ക് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ രൂപം കൊടുത്ത നിയമ ഭേദഗതിയുടെ കരടുരൂപത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ മെത്രാന്മാര്‍. ചാര്‍ട്ടര്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്സ് എന്ന നിര്‍ദ്ദിഷ്ട നിയമ ഭേദഗതി യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെയും മാനുഷികാന്തസിനേയും അട്ടിമറിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനിലെ പൗരാവകാശ ചാര്‍ട്ടറിലെ ഭ്രൂണഹത്യ അവകാശങ്ങള്‍ വളരെക്കാലമായി വിവാദ വിഷയമായി തുടരുകയാണ്. ഈ നിയമഭേദഗതിക്ക് വേണ്ടി ഭ്രൂണഹത്യ അനുകൂലികള്‍ വളരെക്കാലമായി ശ്രമിച്ചു വരികയാണ് പുതിയ നീക്കം. ഭേദഗതി യൂറോപ്യന്‍ നിയമങ്ങള്‍ക്കും മാനുഷിക അന്തസ്സിനും എതിരായ ധാര്‍മ്മിക പ്രതിരോധം സൃഷ്ടിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പ്രസ്താവിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഉടമ്പടികളിലും, മറ്റും മാനുഷിക അന്തസ്സിനു പ്രത്യേക മൂല്യം തന്നെയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന പ്രസ്താവനയില്‍, ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും, എല്ലാ മനുഷ്യജീവികളുടെയും അന്തസ്സ് സംരക്ഷിക്കുകയെന്നത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന തത്വമാണെന്നും, യൂറോപ്യന്‍ നിയമങ്ങളിലോ, അന്താരാഷ്ട്ര നിയമങ്ങളിലോ ഭ്രൂണഹത്യക്കു അംഗീകരിക്കപ്പെട്ട അവകാശമില്ലെന്നും പറയുന്നുണ്ട്. യൂറോപ്യന്‍ മനുഷ്യാവകാശ കോടതി, ഭ്രൂണഹത്യയെ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്സിനാല്‍ സംരക്ഷിക്കപ്പെട്ട ഒരു മനുഷ്യാവകാശമായി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജീവിക്കുവാനുള്ള അവകാശത്തെ ഒരു മൗലീകാവകാശമായി കോടതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ യൂണിയനിലെ പല അംഗരാജ്യങ്ങളിലും 12 ആഴ്ചമുതല്‍ 14 ആഴ്ചവരേയുള്ള ഭ്രൂണഹത്യ നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഭ്രൂണഹത്യക്കുള്ള അവകാശം നിയമമാക്കുവാന്‍ യൂറോപ്യന്‍ യൂണിയനോട് ആഹ്വാനം ചെയ്തിരുന്നു. മാക്രോണിന്റെ ആഹ്വാനത്തിനെതിരെ യൂറോപ്യന്‍ യൂണിയനിലെ മെത്രാന്‍ സമിതി രംഗത്ത്‌ വന്നു. “ഗര്‍ഭധാരണം കാരണം ബുദ്ധിമുട്ടോ, വിഷമഘട്ടത്തിലോ ആയിരിക്കുന്ന സ്ത്രീകളെ പരിപാലിക്കുക എന്നത് സഭാദൗത്യത്തിന്റെ പ്രധാന ഭാഗമാണെന്നും നമ്മുടെ സമൂഹങ്ങള്‍ പാലിച്ചിരിക്കേണ്ട ഒരു ദൗത്യമാണിതെന്നും'' മെത്രാന്‍ സമിതി അന്ന് പ്രസ്താവിച്ചിരിന്നു. Tag: Bishops condemn European Union’s drafting of ‘right to abortion’ , Abortion, Pro-life, Catholic News, Europe, COMECE, prolife2023 malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-21-14:41:21.jpg
Keywords: യൂറോപ്യ
Content: 21537
Category: 18
Sub Category:
Heading: മണിപ്പൂരില്‍ സ്ത്രീകള്‍ കിരാതമായി പീഡിപ്പിക്കപ്പെട്ട സംഭവം: ഭരണകൂടം നിസംഗത വെടിയണമെന്ന് കെസിബിസി വിമന്‍സ് കമ്മീഷന്‍
Content: കൊച്ചി: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട വനിതകളെ മൃഗീയമായി പീഡിപ്പിക്കുകയും, നഗ്‌നരാക്കി തെരുവിലൂടെ നടത്തി ഭാരതീയ സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്ത കിരാതമായ നടപടിയ്‌ക്കെതിരെ കെസിബിസി വനിതാ കമ്മീഷന്‍ സംസ്ഥാന സമിതി പ്രതിഷേധം രേഖപ്പെടുത്തി. മെയ് മൂന്നിന് ആരംഭിച്ച കലാപം അവസാനിപ്പിക്കാന്‍ യുക്തമായ ഇടപെടലുകള്‍ ഇനിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യ നാണം കെടുത്താന്‍ ഇടയാക്കി. ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളെ നിഷ്‌കരുണം നിരാകരിച്ചുകൊണ്ടുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും വര്‍ഗ്ഗീയ അതിക്രമങ്ങള്‍ക്കും മുന്നില്‍ ഭരണ നേതൃത്വം പുലര്‍ത്തുന്ന നിശബ്ദത ഭയാനകമാണെന്നു സംഘടന ചൂണ്ടിക്കാട്ടി. ന്യൂനപക്ഷാവകാശവും മതസ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളാണെന്നിരിക്കെ മണിപ്പൂരില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളും അതിക്രമങ്ങളും, ദൈവാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടതും രാജ്യത്തെ മുഴുവന്‍ ക്രൈസ്ത വരെയും ഭയപ്പെടുത്തുന്നു. മണിപ്പൂരില്‍ ഇതിനകം സംഭവിച്ചിരിക്കുന്ന അക്രമ സംഭവങ്ങളുടെ യഥാര്‍ത്ഥ ചിത്രം ഇനിയും വെളിപ്പെട്ടിട്ടില്ല. ജുഡീഷ്യല്‍ അന്വേഷണം നടത്തി അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്കും, ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്കും, പരിക്കേറ്റവര്‍ക്കും നീതി നടത്തിക്കൊടുക്കാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാകണം. യഥാര്‍ത്ഥ കുറ്റവാളികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും, സംസ്ഥാനത്തിന്റെ ഭരണം ശരിയായ ദിശയില്‍ പുനഃക്രമീകരിക്കാനും ആവശ്യമായ ഇടപെടലുകള്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും നടത്തണമെന്നും കെസിബിസി വനിതാ കമ്മീഷന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കെസിബിസി വിമന്‍സ് കമ്മീഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് സെക്രട്ടറി ശ്രീമതി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ പാലാരിവട്ടം, പിഒസിയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍, പ്രൊഫ. റീത്താമ്മ, ആനി ജോസഫ്, ഷീജ എബ്രഹാം, മീന റോബര്‍ട്ട്, ലീന ജോര്‍ജ്ജ്, അല്‍ഫോന്‍സാ ആന്റില്‍സ്, സുനിത, ബീന പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2023-07-21-14:59:35.jpg
Keywords: കെസിബിസി
Content: 21538
Category: 1
Sub Category:
Heading: മാധ്യമ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍; മണിപ്പൂരിലെ കൊടുംക്രൂരത മറച്ചുവെക്കാനുള്ള കേന്ദ്ര ഇടപെടലില്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നു
Content: ന്യൂഡല്‍ഹി: വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ അതിക്രൂരമായ ലൈംഗീകാതിക്രമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിന് പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തു തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ധത്തിന് പിന്നാലെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ പോസ്റ്റുകള്‍ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്യാന്‍ തുടങ്ങിയത്. മണിപ്പൂരിലെ ക്രൂരകൃത്യത്തെ അപലപിച്ചും രാജ്യത്തിന്റെ അതിദയനീയ സ്ഥിതി വിവരിച്ചുക്കൊണ്ടും അഭിഭാഷകയും കന്യാസ്ത്രീയുമായ അഡ്വ. സിസ്റ്റർ. ജോസിയ എസ്ഡി പങ്കുവെച്ച കുറിപ്പ് 'പ്രവാചകശബ്ദം ' ഇന്നലെ പ്രസിദ്ധീകരിച്ചിരിന്നു. ഫേസ്ബുക്കില്‍ ചിത്രം സഹിതം പങ്കുവെച്ച പോസ്റ്റ് മണിക്കൂറുകള്‍ക്കുളില്‍ വൈറലായി മാറിയിരിന്നു. മൂവായിരത്തില്‍ അധികം പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റ് ആറ് ലക്ഷത്തോളം ആളുകളിലേക്ക് എത്തിയിരിന്നു. എന്നാല്‍ ഇന്ന്‍ രാവിലെ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തുക്കൊണ്ടുള്ള അറിയിപ്പ് ഫേസ്ബുക്കില്‍ നിന്നു ലഭിക്കുകയായിരിന്നു. വീഡിയോ വൈറലായതിന് പിന്നാലെ രാജ്യവ്യാപകമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. തങ്ങളുടെ ഭരണത്തിന് കീഴില്‍ രാജ്യത്തു നടക്കുന്ന ക്രൂര സംഭവങ്ങള്‍ രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നു ഉറപ്പായതോടെ വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവരികയായിരിന്നു. നിയമ നടപടി വരെയുണ്ടാകുമെന്ന ഭീഷണിയും കേന്ദ്രം മുഴക്കി. ഇതിന് പിന്നാലെ നിരവധി പേജുകളില്‍ നിന്നാണ് വീഡിയോ നീക്കം ചെയ്തു അക്കൌണ്ടിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ വീഡിയോ കൂടാതെ തന്നെ ഇതുമായി ബന്ധപ്പെട്ട് പങ്കുവെയ്ക്കുന്ന വിവിധ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നു നീക്കം ചെയ്യാന്‍ തുടങ്ങിയതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ പങ്കുവെച്ച വീഡിയോയില്‍ നിന്നെടുത്ത സ്ക്രീന്‍ഷോട്ട് അവ്യക്തമാക്കിയാണ് 'പ്രവാചകശബ്ദം' വാര്‍ത്ത പങ്കുവെച്ചത്. എന്നാല്‍ ഇത് വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെ കേന്ദ്രത്തിന്റെ സമ്മര്‍ദ്ധ ഫലമായി നീക്കം ചെയ്ത പോസ്റ്റുകളുടെ കൂട്ടത്തില്‍ ഈ വാര്‍ത്തയും ഉള്‍പ്പെടുകയായിരിന്നു. ഇന്നലെ പ്രമുഖ നടന്‍ സുരാജ് വെഞ്ഞാറമൂട് മണിപ്പൂര്‍ സംഭവത്തെ അപലപിച്ചുക്കൊണ്ട് പങ്കുവെച്ച കുറിപ്പും ഫേസ്ബുക്ക് ഒഴിവാക്കിയിരിന്നു. അതേസമയം മണിപ്പൂരില്‍ ഭരണകൂട ഒത്താശയോടെ നടക്കുന്ന കലാപം പിന്നിട്ടിട്ട് 79 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ നരേന്ദ്ര മോദി പ്രതികരിച്ചത്. ക്രൈസ്തവരെ തെരഞ്ഞുപിടിച്ചുള്ള ആക്രമണങ്ങള്‍ മണിപ്പൂരില്‍ അരങ്ങേറിയതോടെ ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമായിരിന്നു. വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ക്കു കടിഞ്ഞാണിടാതെ കലാപകാരികള്‍ക്ക് പോലീസ് ഒത്താശ ചെയ്തതും കേന്ദ്രവും മണിപ്പൂര്‍ സംസ്ഥാനവും ഭരിക്കുന്ന ബി‌ജെ‌പി ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യമായി തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിനെ തുറന്നുക്കാണിക്കുന്ന പോസ്റ്റുകള്‍ക്ക് വരെ നവമാധ്യമങ്ങളില്‍ സമ്മര്‍ദ്ധം ചെലുത്തി കൂച്ചുവിലങ്ങിടുന്നത് രാജ്യം കടന്നുപോകുന്ന ദയനീയമായ സ്ഥിതിയാണ് വെളിവാക്കുന്നത്. Tag:Centre directs Twitter, facebook to remove video, posts on Manipur , Catholic News, Mnaipur christians Malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-21-16:12:54.jpg
Keywords: മണിപ്പൂ
Content: 21539
Category: 18
Sub Category:
Heading: മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ് രാഷ്ട്രീയക്കാർക്ക് അപമാനം: കെ‌സി‌ബി‌സി
Content: കൊച്ചി: ഇന്ത്യയിലെ സ്ത്രീസമൂഹത്തെ ലോകത്തിന്റെ മുന്നിൽ അപമാനിച്ച മണിപ്പൂരിലെ കലാപകാരികൾക്കെതിരേ സത്വര നിയമനടപടി സ്വീകരിക്കണമെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഇത്തരം സംഭവങ്ങൾ ഒന്നല്ല. നൂറുകണക്കിനുണ്ടെന്ന് വമ്പുപറയുന്ന മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ് രാഷ്ട്രീയക്കാർക്ക് അപമാനമാണ്. കലാപം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും അത് അടിച്ചമർത്താൻ ഉത്തരവാദിത്തം കാണിക്കാത്ത മുഖ്യമന്ത്രി രാജിവയ്ക്കുന്നതാണ് നല്ലത്. ഇന്ത്യൻ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രസർക്കാർ നിഷ്ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്തം നിർവഹിക്കണമെന്ന് കെ‌സി‌ബി‌സി ആവശ്യപ്പെട്ടു. സർക്കാർ നടപടിയെടുക്കാതിരുന്നാൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരിക്കുന്നു. അത്രമാത്രം നിഷ്ക്രിയത്വമാണ് മണിപ്പൂർ ക ലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വച്ചുപുലർത്തുന്നത്. ജനാധിപത്യത്തി ൽ വിശ്വസിക്കുന്ന സകലരും മണിപ്പൂർ കലാപത്തെ അപലപിക്കാൻ മുന്നോട്ടു വരുന്നത് പ്രതീക്ഷ നൽകുന്നതായും കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
Image: /content_image/India/India-2023-07-22-11:27:56.jpg
Keywords: മണിപ്പൂ
Content: 21540
Category: 18
Sub Category:
Heading: അൽഫോൻസാമ്മ സാധാരണത്വത്തിൽ നിന്നു ലോകത്തെ സ്വാധീനിച്ച വ്യക്തി: മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ
Content: ഭരണങ്ങാനം: സാധാരണത്വത്തിൽ നിന്നു ലോകത്തെ സ്വാധീനിക്കാൻ ഓരോ ക്രൈസ്തവനും കഴിയണമെന്നും അപ്രകാരമുള്ള ജീവിതം നയിച്ച് തന്റെ രോഗാവസ്ഥയിൽനിന്നു ലോകത്തിൽ ഈശോയുടെ സുവിശേഷം പകർന്നുകൊടുത്തവളാണ് അൽഫോൻസാമ്മയെന്നും സീറോ മലബാർ സഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ. തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഹനത്തിനുള്ള അവസരം ഒരു അനുഗ്രഹമാണ്. സഹിച്ചു കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള അവസരമാണത്. വിശുദ്ധമായ ജീവിതം ആർക്കും അസാധ്യമല്ലെന്ന് അമ്മ നമുക്ക് കാട്ടിത്തന്നുവെന്നും ബിഷപ്പ് പറഞ്ഞു. എടാട് ഇടവക വികാരി ഫാ. അഗസ്റ്റിൻ കണ്ടത്തിക്കുടിലിൽ, ഇലപ്പള്ളി ഇടവക വികാ രി ഫാ. ജോസഫ് അമ്പാട്ട് എന്നിവർ സഹകാർമികരായിരുന്നു. ഇന്നലെ ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. ജേക്കബ് പുതിയാപറമ്പിൽ, ഫാ. മാത്യു മു ണ്ടിയത്ത് സിഎസ്ടി, ഫാ. ഏബ്രഹാം കുഴിമുള്ളിൽ, ഫാ. മാത്യു ചന്ദ്രൻ കുന്നേൽ, ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണവും നടന്നു.
Image: /content_image/India/India-2023-07-22-11:45:57.jpg
Keywords: അല്‍ഫോ
Content: 21541
Category: 1
Sub Category:
Heading: ലിസ്ബണിലെ ലോക യുവജന സംഗമത്തിന് ഇന്ത്യയില്‍ നിന്നും ആയിരത്തോളം യുവജനങ്ങള്‍
Content: ന്യൂഡല്‍ഹി: ആഗസ്റ്റ്‌ 1 മുതല്‍ 6 വരെ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഭാരതത്തില്‍ നിന്നും ആയിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കും. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ) യുവജന കാര്യാലയമാണ് ഇക്കാര്യം അറിയിച്ചതെന്ന് മാറ്റേഴ്സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 900 യുവജനങ്ങളും, 241 ഉദ്യോഗസ്ഥരും അവരുടെ അനിമേറ്റര്‍മാരുമാണ് ഇന്ത്യന്‍ പ്രതിനിധിസംഘത്തില്‍ ഉണ്ടായിരിക്കുക. ജീസസ് യൂത്ത് ഉള്‍പ്പെടെയുള്ള സംഘടനകളും മറ്റും ഇതിനോടകം തന്നെ ലിസ്ബണിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞതായി സിബിസിഐ യൂത്ത് വിഭാഗം സെക്രട്ടറിയായ ഫാ. ചേതന്‍ മച്ചാഡോ പറഞ്ഞു. യൂത്ത് വിഭാഗം റീജിയണല്‍ സെക്രട്ടറി ഫാ. മാര്‍ട്ടിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ നിന്നും 24 പേരടങ്ങുന്ന ഒരു സംഘം ജൂലൈ 18ന് പോര്‍ച്ചുഗലിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. തമിഴ് സംഘം ലിസ്ബണില്‍വെച്ച് ദേശീയ സംഘവുമായി ചേരുമെന്നു സംഘത്തിലുള്ള പോണ്ടിച്ചേരി അതിരൂപതയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായ ഫാ. എ. അര്‍പുതരാജ് പറഞ്ഞു. ഇപ്പോള്‍ ഇറ്റലിയിലെ മിലാനിലുള്ള സംഘം ഏതാനും ദിവസം ഇറ്റലിയില്‍ തീര്‍ത്ഥാടനം നടത്തിയ ശേഷമാണ് ലിസ്ബണിലേക്ക് പോവുക. ഫാ. ഇഗ്നേഷ്യസ് ഡി’സൂസ, ഫാ. മച്ചാഡോ എന്നിവരുടെ നേതൃത്വത്തിലുള്ള ബറേലി സംഘം ജൂലൈ 25-നാണ് യാത്ര തിരിക്കുന്നത്. ഇതാദ്യമായാണ് ലിസ്ബണ്‍ ലോക യുവജന സംഗമത്തിന് വേദിയാകുന്നത്. ഫ്രാന്‍സിസ് പാപ്പയും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. “മറിയം എഴുന്നേറ്റ് ധൃതിയില്‍ പുറപ്പെട്ടു” (ലൂക്ക 1:39) എന്ന ബൈബിള്‍ വാക്യമാണ് ഇക്കൊല്ലത്തെ യുവജന ദിനത്തിന്റെ മുദ്രാവാക്യമായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏതാണ്ട് 10 ലക്ഷത്തോളം പേര്‍ ഇക്കൊല്ലത്തെ ലോക യുവജന ദിനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2023-07-22-12:25:59.jpg
Keywords: യുവജന
Content: 21542
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ വനിതകള്‍ നേരിട്ട അതിക്രമം; നിഷ്ഠൂരമായ പ്രവർത്തിയെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ലായെന്ന് ഡല്‍ഹി മെത്രാപ്പോലീത്ത
Content: ന്യൂഡല്‍ഹി: മണിപ്പൂരിൽ നിന്നുള്ള തദ്ദേശീയരായ സ്ത്രീകളെ നഗ്നരാക്കി നടത്തിയ ലൈംഗീകാതിക്രമത്തില്‍ പ്രതികരിക്കാന്‍ വാക്കുകൾ ഇല്ലായെന്ന് ഡൽഹി അതിരൂപത ആര്‍ച്ച് ബിഷപ്പ് അനിൽ തോമസ് ജോസഫ് കുട്ടോ. സംഭവം നടക്കുമ്പോൾ സംസ്ഥാന പോലിസ് അവിടെയുണ്ടായിരുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. ഇത് ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമായ വാർത്തയാണെന്നും ആര്‍ച്ച് ബിഷപ്പ് ജൂലൈ 20ന് ദേശീയ തലസ്ഥാനത്ത് നടന്ന പൊതു പ്രാർത്ഥന യോഗത്തിൽ പറഞ്ഞു. ലോകം മുഴുവനും ഈ പ്രവർത്തിയെ അപലപിക്കുന്നു. ഈ നിഷ്ഠൂരമായ പ്രവർത്തിയെക്കുറിച്ച് തങ്ങൾക്ക് പറയാൻ വാക്കുകൾ ഇല്ല. നമ്മുടെ ആളുകൾ കഷ്ടപ്പെടുമ്പോൾ, ഇവിടെ നിശബ്ദമായി ഇരിക്കാൻ കഴിയില്ല. രാജ്യത്തെ മറ്റ് രൂപതകള്‍ ചെയ്യുന്നതുപോലെ ഞങ്ങൾ ഞങ്ങളുടെ കഴിവിനനുസരിച്ച് ദുരിതാശ്വാസ - പുനരധിവാസ പ്രവർത്തനങ്ങൾ ചെയ്തുവരുന്നുണ്ട്. തങ്ങൾ ഇവിടെ സമ്മേളിച്ചിരിക്കുന്നത് കഷ്ടത അനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങളോടു ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തങ്ങൾ ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂര്‍ സംസ്ഥാനത്ത് സമാധാനം പുലരാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാമെന്നും മെത്രാൻ ആഹ്വാനം ചെയ്തു. ഡൽഹി അതിരൂപതയുടെ എക്യുമെനിസത്തിനും ഇതരമത സംവാദത്തിനുമായുള്ള കമ്മീഷനാണ് പ്രാര്‍ത്ഥന നടത്തിയത്. മണിപ്പൂരിൽ നിന്നുള്ള മുന്നൂറിലധികം ആളുകൾ ഈ പ്രാർത്ഥന സംഗമത്തിൽ പങ്കെടുത്തുവെന്ന് യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അക്രമത്തിന് ഇരയായത് കുക്കി വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യന്‍ വനിതകളാണെന്ന് ടെലഗ്രാഫ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-07-22-14:18:35.jpg
Keywords: മണിപ്പൂ
Content: 21543
Category: 1
Sub Category:
Heading: യുവജനങ്ങളെ ക്രിസ്തു വിശ്വാസത്തിലും സംഗീതത്തിലും ആവേശത്തിലാഴ്ത്താന്‍ യുവജന സംഗമത്തിന് പ്രമുഖ സംഗീതജ്ഞരും
Content: ലിസ്ബണ്‍: ഫ്ലോറിഡയിലെ പ്രശസ്ത റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റായ ഷെവിന്‍ മക്കുല്ലോഗും, ഓസ്ട്രേലിയന്‍ ഗായകനും-ഗാനരചയിതാവുമായ ഫാ. റോബ് ഗാലിയും അടുത്ത മാസം പോര്‍ച്ചുഗലിലെ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോക യുവജന സംഗമത്തിന് വേണ്ടി ഒന്നിക്കുന്നു. ‘ഇമ്മാനുവല്‍ ഫോര്‍ എവര്‍’ എന്ന ഗാനവുമായാണ് ഇരുവരും വേദിയിലെത്തുക. ഇതാദ്യമായാണ് ഇവര്‍ യുവജന സംഗമത്തിന് വേണ്ടി വേദി പങ്കിടുന്നത്. തത്സമയ ആലാപനത്തിനു ശേഷം ഈ ഗാനം സ്പോടിഫൈ, യുട്യൂബ്, ആപ്പിള്‍ മുസിക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ടാംപാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെവിന്‍ മക്കുല്ലോഗ്, സ്റ്റുഡിയോ 3:16 എന്ന പ്രസിദ്ധമായ സ്റ്റുഡിയോയുടെ സഹസ്ഥാപകന്‍ കൂടിയാണ്. ‘ഇമ്മാനുവല്‍ ഫോര്‍ എവര്‍’ എന്ന ഗാനത്തിന്റെ പിന്നിലെ പ്രചോദനത്തേക്കുറിച്ചും, യുവജനങ്ങള്‍ സുവിശേഷത്തേ സ്നേഹിക്കുന്നതിനും തങ്ങളുടെ സ്റ്റുഡിയോ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമീപ ദിവസം ‘സി.എന്‍.എ’ക്ക് നല്‍കിയ അഭിമുഖത്തില്‍ മക്കുല്ലോഗ് വിവരിച്ചിരിന്നു. സമകാലീന ക്രിസ്തീയ ആരാധന സംഗീതത്തിന്റേയും, ഹിപ്-ഹോപ്‌ സംഗീതത്തിന്റെയും സമന്വയമാണ് ‘ഇമ്മാനുവല്‍ ഫോര്‍ എവര്‍’ എന്ന് മക്കുല്ലോഗ് വ്യക്തമാക്കി. പരസ്പരം കൈമാറുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനിലൂടെ കൈമാറിക്കൊണ്ട് മക്കുല്ലോഗും, ഫാ. റോബ് ഗാലിയും തങ്ങളുടെ സ്റ്റുഡിയോകളില്‍വെച്ചാണ് ഗാനത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയത്. പ്രാരംഭ വോക്കലും ഗിറ്റാറും ഫാ. ഗാലിയ കൈകാര്യം ചെയ്യുമ്പോള്‍, മക്കുല്ലോഗ് ഇവയെല്ലാം കൂട്ടിയിണക്കി ഭക്തിസാന്ദ്രമായ ഫ്യൂഷന്‍ സംഗീത അനുഭവം നല്‍കുകയാണ് ചെയ്യുക. “ഈ ഗാനം യേശുവിനെക്കുറിച്ചുള്ളതാണ്. ചില നേരങ്ങളില്‍ ദൈവം നമ്മുടെ ജീവിതത്തില്‍ സന്നിഹിതനാണെന്ന് നമുക്ക് തോന്നും, എന്നാല്‍ അത് അറിയുവാന്‍ നമുക്ക് കഴിയുകയില്ല. സത്യത്തില്‍ ദൈവം എപ്പോഴും നമ്മുടെ കൂടെ തന്നെയുണ്ട്. ഈ ഗാനം കേട്ട ശേഷം യുവജനങ്ങള്‍ക്ക് യേശുവിനോട് കൂടുതല്‍ അടുക്കുവാനും, യേശുവിനെ അനുകരിക്കുവാനുമുള്ള താല്‍പ്പര്യം ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ. “ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടെന്നും, നിന്നെ നിരീക്ഷിക്കുന്നുണ്ടെന്നും, നിന്നെ വിളിക്കുന്നുണ്ടെന്നും നീ അറിയുന്നതിനായി ഞാന്‍ ഇത് നിന്റെ ഹൃദയത്തില്‍ നിക്ഷേപിക്കുന്നു” എന്ന് ദൈവം തന്നോടു പറഞ്ഞതു പോലെ തനിക്ക് തോന്നിയെന്നും മക്കുല്ലോഗ് പറഞ്ഞു. നേരത്തെ ക്രിസ്തുവുമായി അടുത്ത ബന്ധം ഉണ്ടാക്കുവാന്‍ യുവജനങ്ങളെയും കുട്ടികളെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മക്കുല്ലോഗും, റോബ് റെയ്നോള്‍ഡ്സും ചേര്‍ന്ന് 'സ്റ്റുഡിയോ 3:16' ആരംഭിക്കുന്നത്. ജീവിക്കുന്ന ദൈവവചനമാണ് ബൈബിളെന്ന് യുവജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മക്കുല്ലോഗ് പറഞ്ഞു. Tag:Florida Recording Artist to Perform at World Youth Day 2023, Catholic News, World Youth Day 2023 Malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-22-16:05:11.jpg
Keywords: യുവജന
Content: 21544
Category: 18
Sub Category:
Heading: മണിപ്പൂരിൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം: കത്തോലിക്കാ കോൺഗ്രസ്
Content: കൊച്ചി: മണിപ്പൂരിൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. തികച്ചും ഭീതിജനകവും ആശങ്കാജനകവുമായ സാഹചര്യമാണ് അവിടെയുള്ളത്. ഇതുവരെ 150ലധികം പേർ കൊല്ലപ്പെട്ടു. നിരവധി ദേവാലയങ്ങൾ നശിപ്പിച്ചു. കലാപകാരികൾ അഴിഞ്ഞാടിയിട്ടും ഉത്തരവാദപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്നു സംഘടന പ്രസ്താവിച്ചു. നശിപ്പിക്കപ്പെട്ട ദേവാലയങ്ങളും വീടുകളും പൂർണമായും നിർമിച്ചു നൽകാൻ സർക്കാർ തയാറാകണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകി പുനരധിവസിപ്പിക്കണം. കലാപം അടിച്ചമർത്താൻ സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാര വാഹികളായ ഡോ. ജോബി കാക്കശ്ശേരി, ഡോ. ജോസ്കുട്ടി ഒഴുകയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-07-23-06:20:38.jpg
Keywords: മണിപ്പൂ