Contents
Displaying 21111-21120 of 25002 results.
Content:
21515
Category: 1
Sub Category:
Heading: വചനം പ്രഘോഷിക്കുമ്പോൾ, ഒന്നും സംഭവിക്കുന്നില്ലായെന്ന് തോന്നുന്നിടത്ത് പോലും പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നാം വചനം പ്രഘോഷിക്കുമ്പോൾ, ഒന്നും സംഭവിക്കുന്നില്ലായെന്ന് തോന്നുന്നിടത്ത് പോലും, യഥാർത്ഥത്തിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ. നമ്മുടെ പരിശ്രമങ്ങളിലൂടെയും നമ്മുടെ പ്രയത്നങ്ങൾക്കപ്പുറവും ദൈവരാജ്യം ഇതിനകം വളരുകയാണെന്നു നാം ഒരിക്കലും മറക്കരുതെന്നു ഇന്നലെ വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥനക്കു മുന്നോടിയായി പങ്കുവെച്ച സന്ദേശത്തില്‍ പാപ്പ പറഞ്ഞു. നമ്മൾ മാതാപിതാക്കളെ കണ്ടു, യുവതയെ കണ്ടു, ഇനി നമുക്ക് സുവിശേഷം വിതയ്ക്കുന്നവരെ നോക്കാം. സുവിശേഷപ്രഘോഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന നിരവധിയായ വൈദികരും സമർപ്പിതരും അല്മായരും ഉടനടിയുള്ള വിജയങ്ങളില്ലാതെയാണ് പലപ്പോഴും ദൈവവചനം ജീവിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതെന്നു പാപ്പ സ്മരിച്ചു. നമുക്ക് സുവിശേഷത്തെക്കുറിച്ച് ചിന്തിക്കാം. എല്ലാവർക്കും കൈവശംവയ്ക്കാൻ കഴിയുന്നതും ലളിതവുമായ ഒരു ചെറു പുസ്തകം. അത് സ്വീകരിക്കുന്നവരിൽ അത് പുതുജീവൻ ഉളവാക്കുന്നു. അതിനാൽ, വചനം വിത്താണെങ്കിൽ, നാം നിലമാണ്: നമുക്ക് അതിനെ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. 'നല്ല വിതക്കാരൻ' ആയ യേശു വിത്ത് ഉദാരമായി വിതയ്ക്കുന്നതിൽ ഒരിക്കലും മടുക്കുന്നില്ല. നമ്മുടെ നിലവും നമ്മുടെ ചാഞ്ചല്യത്തിൻറെതായ കല്ലുകളും വചനത്തെ ഞെരുക്കാൻ കഴിയുന്ന നമ്മുടെ ദുശ്ശീലങ്ങളുടെ മുള്ളുകളും (മത്തായി 13:21-22) അവിടുന്നു അറിയുന്നു, എന്നിട്ടും അവിടുന്ന് പ്രത്യാശ പുലർത്തുന്നു, നമുക്ക് സമൃദ്ധമായി ഫലം പുറപ്പെടുവിക്കാൻ കഴിയുമെന്ന് അവിടുന്ന് എപ്പോഴും പ്രതീക്ഷിക്കുന്നു (മത്തായി 13,8). </p> <iframe width="709" height="399" src="https://www.youtube.com/embed/k0jv7gVRVs0" title="July 16 2023 Angelus prayer Pope Francis" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe> <p> നമ്മുടെ ജീവിതത്തിൽ ദൈവ വചനത്തിന്റെ വിത്ത് പാകിയവരെ നമുക്ക് ഓർക്കാം, നാം ഓരോരുത്തരും ചിന്തിക്കണം. എന്റെ വിശ്വാസം ആരംഭിച്ചത് എങ്ങനെയാണ്? ഒരു പക്ഷേ, അവരുടെ മാതൃകകൾ കണ്ടുമുട്ടി വർഷങ്ങൾ പിന്നിട്ടതിനു ശേഷമായിരിക്കാം അത് മുളച്ചത്, പക്ഷേ അത് സംഭവിച്ചത് അവരു വഴിയാണ്. ഇതിന്റെയെല്ലാം വെളിച്ചത്തിൽ നമുക്ക് സ്വയം ചോദിക്കാം: ഞാൻ നന്മ വിതയ്ക്കുമോ? എനിക്കായി കൊയ്യുന്നതിൽ മാത്രമല്ല, മറ്റുള്ളവർക്കുവേണ്ടി വിതയ്ക്കുന്നതിലും ഞാൻ ശ്രദ്ധിക്കുന്നുണ്ടോ? ഞാൻ ദൈനംദിന ജീവിതത്തിൽ, അതായത്, പഠനം, ജോലി, ഒഴിവു സമയം തുടങ്ങിയവയിൽ, സുവിശേഷത്തിൻറെ വിത്തുകൾ വിതയ്ക്കുന്നുണ്ടോ? ഞാൻ നിരാശയിൽ നിപതിക്കുന്നുണ്ടോ? അതോ പെട്ടെന്ന് ഫലം കണ്ടില്ലെങ്കിലും, യേശുവിനെപ്പോലെ, ഞാൻ വിതയ്‌ക്കുന്നത് തുടരുമോ? സുവിശേഷത്തിൻറെ ഉദാരമതികളും സന്തോഷമതികളുമായ വിതക്കാരാകാൻ നമ്മെ കര്‍മ്മല മാതാവ് സഹായിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2023-07-17-18:13:28.jpg
Keywords: പാപ്പ

21516
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വ പരിശീലന പഠനശിബിരം ഓഗസ്റ്റ് ആറിന്
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വ പരിശീലന പഠനശിബിരം (ഹുമാനെ വിത്തെ -2023) പാലാരിവട്ടം പിഒസിയിൽ ഓഗസ്റ്റ് ആറിന് നടക്കും. കേരളത്തിലെ കത്തോലിക്കാ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും പ്രതിനിധികളും വൈദിക വിദ്യാർഥികളും പ്രോലൈഫ് പ്രവർത്തനങ്ങളിൽ ആഭിമുഖ്യമുള്ള വരും പങ്കെടുക്കും. റവ. ഡോ. സ്കറിയ കന്യാകോണിൽ, ഡോ. ഫിന്റൊ ഫ്രാൻസിസ്, ഡോ. കെ.എം. ഫ്രാൻസിസ് എന്നിവർ സെഷനുകൾ നയിക്കും. സംവാദങ്ങളും പൊതുചർച്ചകളും ദിവ്യബലിയും ഉണ്ടാകും. പരിപാടിക്കായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ ജനറൽ കോ-ഓർഡിനേറ്ററാ യും ആനിമേറ്റർ സാബു ജോസ് കൺവീനറായും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. യോഗത്തിൽ സമിതി സംസ്ഥാന പ്രസിഡന്റ് ജോൺസൺ ചുരേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് വർഗീസ് കതിർപ്പറമ്പിൽ, വൈസ് പ്രസിഡന്റുമാ രായ ഡോ. ഫ്രാൻസിസ് ജെ. ആരാടൻ, ഡോ. ഫെലിക്സ് ജെയിംസ്, സെക്രട്ടറിമാരാ യ നോബർട്ട് കക്കാരിയിൽ, ലിസാ തോമസ്, ജെസ്ലിൻ ജോ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-07-18-11:54:41.jpg
Keywords: കെസിബിസി

21517
Category: 18
Sub Category:
Heading: ഉമ്മൻ ചാണ്ടി ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസം കാത്തുസൂക്ഷിച്ച വ്യക്തി: കർദ്ദിനാൾ ആലഞ്ചേരി
Content: കൊച്ചി: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻ പരിശ്രമിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി. ഉമ്മൻ ചാണ്ടി സാറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു. അമ്പത്തിമൂന്നു വർഷം എം.എൽ.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മൻ ചാണ്ടി സാർ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളിൽ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തകരുടെയിടയിൽ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. രാഷ്ട്രീയപ്രതിയോഗികളോടുപോലും പ്രതികാരചിന്ത ഒരിക്കലും അദ്ദേഹം പുലർത്തിയിരുന്നില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻ അദ്ദേഹം പരിശ്രമിച്ചു. അപരിഹാര്യമായ പ്രശ്നങ്ങളിൽ ദൈവഹിതത്തിനു അവയെ വിട്ടുകൊടുത്തുകൊണ്ടു സമചിത്തതയോടെ ജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പുതുപ്പള്ളിയും കേരളവും അദ്ദേഹത്തിന്റെ സുഹൃത്തുവലയവും ഉമ്മൻ ചാണ്ടിയെ തങ്ങളുടെ സ്മരണയിൽ എന്നും നിലനിർത്തുമെന്നതിൽ സംശയമില്ല. ഉമ്മൻ ചാണ്ടിസാറിന്റെ പാവനസ്മരണയ്ക്കുമുമ്പിൽ ആദരാഞ്ജലികൾ അര്‍പ്പിക്കുകയാണെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.
Image: /content_image/India/India-2023-07-18-12:09:17.jpg
Keywords: ആലഞ്ചേരി

21518
Category: 1
Sub Category:
Heading: ഫാ. ഡാനിയൽ പെല്ലിസൺ ഫ്രാൻസിസ് പാപ്പയുടെ പുതിയ പേഴ്സണൽ സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ തന്റെ പുതിയ പേഴ്സണൽ സെക്രട്ടറിയായി അര്‍ജന്റീനിയയിലെ ബ്യൂണസ് അയേഴ്സില്‍ നിന്നുള്ള വൈദികനെ നിയമിച്ചു. നാല്‍പ്പതു വയസ്സുള്ള ഫാ. ഡാനിയൽ പെല്ലിസണിനെയാണ് നിയമിച്ചതെന്ന് ബ്യൂണസ് അയേഴ്സ് ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ജോർജ് ഗാർസിയ മാധ്യമങ്ങളെ അറിയിച്ചു. പുതിയ പേഴ്സണൽ സെക്രട്ടറി തന്റെ ചുമതല ഏറ്റെടുക്കുന്നതിനായി ഓഗസ്റ്റ് ആദ്യ വാരത്തില്‍ തന്നെ റോമിലേക്ക് പോകുമെന്നും സഭയുടെ സേവനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ബിഷപ്പ് ഗാർസിയ പറഞ്ഞു. 1983 ജനുവരി 24 ന് ബ്യൂണസ് അയേഴ്‌സ് നഗരത്തിലാണ് ഡാനിയൽ പെല്ലിസൺ ജനിച്ചത്. 2018 നവംബർ 3-ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ബ്യൂണസ് അയേഴ്സിലെ ലിനിയേഴ്‌സ് സാൻ കയെറ്റാനോ ദേവാലയത്തിൽ തീർത്ഥാടകരെ അനുഗമിച്ചുകൊണ്ട് ഡീക്കനായും ഇടവക വികാരിയായും അദ്ദേഹം തന്റെ ആദ്യ വർഷങ്ങളിലെ ശുശ്രൂഷകൾ നിർവഹിച്ചു. 2011-ലും 2012-ലും അദ്ദേഹം അന്ന് ആർച്ച് ബിഷപ്പായിരിന്ന കർദ്ദിനാൾ ജോർജ്ജ് ബെർഗോളിയയുമായി (ഫ്രാന്‍സിസ് പാപ്പ) സഹകരിച്ചിരിന്നു. 2023 മാര്‍ച്ച് മുതല്‍ ന്യൂസ്ട്ര സെനോറ ഡി ലാ മിസരികോർഡിയ ഇടവക വികാരിയായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
Image: /content_image/News/News-2023-07-18-12:45:22.jpg

21519
Category: 1
Sub Category:
Heading: യുക്രൈന്‍ റഷ്യ സന്ദര്‍ശനത്തിന് ശേഷം സമാധാന ദൂതുമായി പേപ്പല്‍ പ്രതിനിധി അമേരിക്കയില്‍
Content: വാഷിംഗ്ടണ്‍ ഡിസി: യുക്രൈന്‍ - റഷ്യ യുദ്ധം പര്യവസാനമില്ലാത്ത പശ്ചാത്തലത്തില്‍ സമാധാന ദൗത്യവുമായി വിഷയം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പേപ്പല്‍ പ്രതിനിധി അമേരിക്കയില്‍. പാപ്പയുടെ പ്രത്യേക പ്രതിനിധിയായ കർദ്ദിനാൾ മാറ്റിയോ സൂപ്പി മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് വാഷിംഗ്ടണില്‍ എത്തിചേര്‍ന്നിരിക്കുന്നത്. ബൊളോഗ്ന അതിരൂപതാ മെത്രാനും ഇറ്റാലിയൻ മെത്രാൻ സമിതി അദ്ധ്യക്ഷനുമായ അദ്ദേഹത്തോടൊപ്പം വത്തിക്കാൻ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനുമുണ്ട്. 19 വരെയായിരിക്കും സന്ദർശനം. ജൂൺ ആദ്യ വാരത്തിലാണ് ഫ്രാൻസിസ് പാപ്പ കർദ്ദിനാൾ സൂപ്പിയെ യുക്രൈന്‍ റഷ്യ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കുന്നത്. നേരത്തെ റഷ്യന്‍, യുക്രൈന്‍ ഭരണതലങ്ങളിലെ പ്രതിനിധികളുമായും കർദ്ദിനാൾ മാറ്റിയോ സൂപ്പി കൂടിക്കാഴ്ച നടത്തിയിരിന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയില്‍ ദൗത്യവുമായി എത്തിചേര്‍ന്നിരിക്കുന്നത്. കീവിലെയും മോസ്കോയിലേയും സന്ദർശനത്തിനു ശേഷം കർദ്ദിനാൾ പാപ്പയുമായുള്ള കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ധരിപ്പിച്ചിരിന്നു. യുദ്ധത്തിൽ തകർന്ന യുക്രൈനിൽ സംവാദത്തിന്റെ പാതകൾ തുറക്കുന്നതിനും സമാധാനം തേടുന്നതിനുമുള്ള ദൗത്യം അദ്ദേഹം ഏറ്റെടുക്കുകയായിരിന്നു. നിലവിലെ ദാരുണമായ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശയങ്ങളും, കാഴ്ചപ്പാടുകളും പങ്കുവയ്ക്കാനും ദുർബലരായ ആളുകളുടെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കാനുമാണ് കർദ്ദിനാൾ സൂപ്പിയുടെ ഈ യാത്രയെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഇന്നലെ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. Tag: Cardinal Zuppi to meet with President Biden to discuss Ukraine malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-18-16:17:56.jpg
Keywords: യുക്രൈ, റഷ്യ

21520
Category: 1
Sub Category:
Heading: കർദ്ദിനാൾ സാക്കോയെ ഇറാഖിലെ ക്രൈസ്തവ സഭയുടെ പരമാധികാരിയായി അംഗീകരിക്കുന്ന ഡിക്രി പിൻവലിച്ച് പ്രസിഡന്റ്
Content: ബാഗ്ദാദ്: കൽദായ സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയെ ക്രൈസ്തവ സഭയുടെ പരമാധികാരിയായി അംഗീകരിക്കുന്ന ഡിക്രി പിൻവലിച്ച ഇറാഖി പ്രസിഡന്റ് അബ്ദുൽ റാഷിദിന്റെ നടപടിയില്‍ പ്രതിഷേധം. കർദ്ദിനാൾ സാക്കോയെ രാജ്യത്തെ സഭയുടെ പരമാധികാരിയായി അംഗീകരിക്കുന്ന 'റിപ്പബ്ലിക്കൻ ഡിക്രി 147' 2013ൽ അന്ന് പ്രസിഡന്റായിരുന്ന ജലാൽ തലാപാനിയാണ് പുറപ്പെടുവിക്കുന്നത്. ഇത് ഇക്കഴിഞ്ഞ ദിവസം പിന്‍വലിക്കുകയായിരിന്നു. പ്രസിഡന്റിന്റെ തീരുമാനം അറിഞ്ഞതിന് പിന്നാലെ ബാഗ്ദാദിലെ പാത്രിയാർക്കീസിന്റെ ആസ്ഥാനത്തുനിന്ന് കുർദിസ്ഥാനിലെ ഒരു സന്യാസ ആശ്രമത്തിലേക്ക് മാറുകയാണെന്ന് കർദ്ദിനാൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രതിസന്ധി കടന്നുപോകുന്നത് വരെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം ക്രൈസ്തവ വിശ്വാസികളോട് ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുഎസ് കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഏകദേശം മൂന്നുലക്ഷത്തോളം കൽദായ കത്തോലിക്ക വിശ്വാസികളാണ് ഇറാഖിലുളളത്. ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്ത് താണ്ഡവമാടിയ സമയത്താണ് നിരവധി കൽദായ വിശ്വാസികൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും, പുറം രാജ്യങ്ങളിലേക്കും പലായനം ചെയ്തിരിന്നു. പ്രസിഡന്റിന് മതനേതാക്കളെ നിയമിക്കുവാനോ, അവർക്ക് മറ്റ് സ്ഥാനമാനങ്ങൾ നൽകാനോ അധികാരമില്ലാത്തതിനാൽ ഭരണഘടനയിലെ ഒരു തെറ്റാണ് താൻ ഈ തീരുമാനത്തിലൂടെ തിരുത്തിയതെന്ന് പ്രസിഡന്റ് അബ്ദുൽ റാഷിദ് പറഞ്ഞു. എന്നാൽ സഭയുടെ സ്വത്തുവകകൾ സ്വന്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്നു കർദ്ദിനാൾ സാക്കോ ആരോപിച്ചു. ബാബിലോൺ ബ്രിഗേഡ്സ് പാർട്ടിയുടെ നേതാവാണ് റയാൻ അൽ കിൽദാനി. ക്രൈസ്തവർക്ക് അവകാശപ്പെട്ട പ്രാതിനിധ്യം നൽകാതെ അവരുടെ പാർലമെന്റിലെ സീറ്റുകൾ പിടിച്ചടക്കുന്നുവെന്ന് കിൽദാനിക്ക് എതിരെ നേരത്തെ തന്നെ കർദ്ദിനാൾ സാക്കോ ആരോപണം ഉന്നയിച്ചിരിന്നു. പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജൂലൈ പത്താം തീയതി അബ്ദുൽ റാഷിദിന് അയച്ച കത്തിൽ കർദ്ദിനാൾ സൂചിപ്പിച്ചിരുന്നു. അതേസമയം തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കയിലെ യൂറോപ്പിലെയും ഏഷ്യയിലെയും കൽദായ മെത്രാന്മാർ തിങ്കളാഴ്ച പ്രസിഡന്റിന് കത്തയച്ചു. ഉത്തരവാദിത്തമില്ലാത്ത നടപടിയെന്നാണ് പ്രസിഡന്റിന്റെ തീരുമാനത്തെ ഇവര്‍ വിശേഷിപ്പിച്ചത്. ആകെ രണ്ടരലക്ഷം ക്രൈസ്തവര്‍ മാത്രമുള്ള ഇറാഖിലെ ക്രൈസ്തവ ജനസംഖ്യയുടെ 65%വും കല്‍ദായ കത്തോലിക്കരാണ്.
Image: /content_image/News/News-2023-07-18-17:13:28.jpg
Keywords: ഇറാഖ, സാക്കോ

21521
Category: 1
Sub Category:
Heading: 43 ലക്ഷം വിശ്വാസികളുള്ള ലോസ് ആഞ്ചലസ് അതിരൂപതക്ക് 4 സഹായ മെത്രാന്മാരെ നിയമിച്ച് പാപ്പ
Content: ലോസ് ആഞ്ചലസ്: അമേരിക്കയിലെ ഏറ്റവും വലിയ അതിരൂപതയായ ലോസ് ആഞ്ചലസ് അതിരൂപതക്കു നാല് പുതിയ സഹായ മെത്രാന്മാരെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്ന്‍ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനില്‍ നിന്നു ഉണ്ടായത്. അതിരൂപതയിലെ 4.3 ദശലക്ഷത്തിലധികം കത്തോലിക്കരെ നയിക്കുന്നതിനു ആർച്ച് ബിഷപ്പ് ജോസ് ഗോമസിനെ സഹായിക്കാൻ മോൺ. ആൽബർട്ട് ബഹൂത്ത്, ഫാ. മാത്യു എൽഷോഫ്, ഫാ. ബ്രയാൻ നൂൺസ്, ഫാ. സ്ലോവോമിർ സ്ക്രെഡ്ക എന്നിവരെയാണ് പാപ്പ നിയമിച്ചിരിക്കുന്നത്. അതിരൂപതയിലെ ദൈവകുടുംബത്തിന് ഇത് സന്തോഷത്തിന്റെ ദിനമാണെന്നും ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണെന്നും പാപ്പയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആര്‍ച്ച് ബിഷപ്പ് ഗോമസ് പറഞ്ഞു. നിലവിലെ സഹായ മെത്രാന്മാരായ മാർക്ക് വി. ട്രൂഡോ, അലജാൻഡ്രോ ഡി. അക്ലാൻ എന്നിവരോടൊപ്പം നാല് മെത്രാന്‍മാര്‍ കൂടി അഭിഷിക്തരാകുന്നതോടെ ലോസ് ആഞ്ചലസ് അതിരൂപതയിലെ ആകെ സഹായ മെത്രാന്‍മാരുടെ എണ്ണം ആറായി ഉയരും. ഈ വർഷമാദ്യം, അതിരൂപത സഹായ മെത്രാൻ ഡേവിഡ് ഒ കോണൽ കൊല്ലപ്പെട്ടിരുന്നു. 1956 ഒക്ടോബർ 6-ന് ലെബനനിലെ ബെയ്റൂട്ടിൽ ഏഴു മക്കളിൽ ഇളയവനായി ജനിച്ച ഫാ. ബഹ്ഹുത്ത് ഗ്രീക്ക് കത്തോലിക്കാ സഭാംഗമായാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. പാസദേനയിലെ ഹോളി ഫാമിലി ഇടവക വികാരിയായി സേവനം ചെയ്തു വരികെയാണ് അറുപത്തിയാറുകാരനായ ബഹ്ഹുത്തിനെ തേടി പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. കപ്പൂച്ചിൻ ഫ്രാൻസിസ്‌ക്കൻ സന്യാസിയാണ് ഫ. എൽഷോഫ്. ലൈസൻസുള്ള ഫാമിലി തെറാപ്പിസ്റ്റായ അദ്ദേഹം 1982-ൽ തിരുപ്പട്ടം സ്വീകരിച്ചു. കാമറില്ലോയിലെ സെന്റ് ജോൺസ് സെമിനാരിയിൽ ബൈബിൾ പഠന വിഭാഗം പ്രൊഫസറാണ് നാല്‍പ്പത്തിയൊന്‍പത് വയസ്സുള്ള ഫാ. സ്‌ക്രെഡ്ക. 1974-ൽ പോളണ്ടിലെ ചെക്കോവിസിൽ ജനിച്ച അദ്ദേഹം, 2002-ൽ ഇരുപത്തിയേഴാം വയസ്സിൽ പൗരോഹിത്യം സ്വീകരിക്കുന്നതിനുമുമ്പ്, മിഷിഗണിലാണ് പഠനം പൂര്‍ത്തിയാക്കിയത്. 2014 മുതൽ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ക്കുന്ന ലോസ് ഏഞ്ചൽസ് അതിരൂപത കൂരിയയുടെ നിലവിലെ വികാരി ജനറലും മോഡറേറ്ററുമാണ് അന്‍പത്തിയെട്ടുകാരനായ ഫാ. ബ്രയാൻ നൂൺസ്.
Image: /content_image/News/News-2023-07-18-19:33:33.jpg
Keywords: ലോസ്

21522
Category: 18
Sub Category:
Heading: ഉമ്മൻ ചാണ്ടി കേരളത്തെ മതനിരപേക്ഷ പാതയിൽ നയിക്കാൻ ശ്രമിച്ച നേതാവ്: കെസിബിസി
Content: കൊച്ചി: ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കപ്പുറം കേരളത്തെ മതനിരപേക്ഷ പാതയിൽ നയിക്കാൻ ശ്രമിച്ച നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കെസിബിസി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രി എന്നനിലയിൽ കേരളത്തിലുടനീളം അദ്ദേഹം സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി ലക്ഷക്കണക്കിന് ആളുകളുടെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കുന്നതിന് ഉപകരിച്ചു. ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തിൽ കേരള ജനതയോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുമൊപ്പം ദുഃഖവും അനുശോചനവും അറിയിക്കുന്നതായി കെസിബിസി ഔദ്യോഗികവക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയിൽ പറഞ്ഞു.
Image: /content_image/India/India-2023-07-19-08:40:50.jpg
Keywords: ഉമ്മന്‍

21523
Category: 18
Sub Category:
Heading: കേരളത്തിനു നഷ്ടമായത് ഏറ്റവും സ്വീകാര്യതയുള്ള ജനകീയ മുഖം: കർദ്ദിനാൾ ക്ലീമിസ് ബാവ
Content: തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിനു നഷ്ടമായത് ഏറ്റവും സ്വീകാര്യതയുള്ള ജനകീയ മുഖമാണെന്ന് മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ക്ലീമിസ് അനുസ്മരിച്ചു. രോഗബാധിതനായിരിക്കുമ്പോൾ പോലും അദ്ദേഹത്തെ അലട്ടിയിരുന്നത് ശാരീരികമായി തന്റെ ക്ലേശങ്ങളെക്കാളും സാധാരണക്കാരന്റെ കണ്ണുനീരും ക്ലേശവുമായിരുന്നു. അഞ്ചു പതിറ്റാണ്ടിനപ്പുറം നീണ്ടുനിന്ന നിയസഭാ സാമാജികൻ എന്ന അദ്ദേഹത്തിന്റെ പൊതുജീവിതം ഏറ്റവും മാതൃകാപരമായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. ജീവിതത്തിന്റെ എല്ലാ നിമിഷവും ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ച് അത് ജനങ്ങളുടേതാണെന്നുള്ള തിരിച്ചറിവ് കേരളത്തിലെ പൊതു പ്രവർത്തകർക്ക് നൽകിയത് ഉമ്മൻ ചാണ്ടിയായിരുന്നു. സാധാരണക്കാരന്റെ ആവശ്യങ്ങളുടെ മുന്നിൽ അദ്ദേഹത്തിന്റെ വീടോ ഓഫീസോ ആ ഹൃദയമോ കൊട്ടിയടയ്ക്കപ്പെട്ടിരുന്നില്ല. വ്യക്തിപരമായി എന്നോടും മലങ്കര സുറിയാനി കത്തോലിക്ക സഭയോടും അദ്ദേഹം പുലർത്തിയ സ്നേഹപൂർവമായ സമീപനത്തോട് സഭയെന്നും അദ്ദേഹത്തോട് കടപ്പെ ട്ടിരിക്കുന്നു പ്രത്യേകിച്ചും സഭയുടെ വിദ്യാഭ്യാസ, ആതുര ശുശ്രൂഷാ മേഖലകളിൽ അദ്ദേഹം നൽകിയിട്ടുള്ള പിന്തുണയും പ്രോത്സാഹനവും എന്നും ഓർമിക്കപ്പെടുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
Image: /content_image/India/India-2023-07-19-09:56:32.jpg
Keywords: ബാവ

21524
Category: 1
Sub Category:
Heading: സാമൂഹ്യ മാധ്യമങ്ങളിലൂടെ ബ്രസീലിനു വേണ്ടി ജപമാല യജ്ഞവുമായി കോൺഗ്രസ് അംഗം
Content: സാവോ പോളോ: ബ്രസീലിലെ നാഷ്ണൽ കോൺഗ്രസിന്റെ അധോസഭയായ ചേമ്പർ ഓഫ് ഡെപ്യൂട്ടീസ് അംഗം ക്രിസ്റ്റിൻ ടോണിയേറ്റോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ രാജ്യത്തിനു വേണ്ടിയും, ജീവനുവേണ്ടിയും ജപമാല യജ്ഞത്തിന് തുടക്കമിട്ടു. ജൂലൈ പതിനേഴാം തീയതി ആരംഭിച്ച ജപമാല യജ്ഞം ഓഗസ്റ്റ് മൂന്നാം തീയതി വരെ നീളും. ഇതിനിടയ്ക്ക് 14 തവണ ഇൻസ്റ്റഗ്രാം പേജിലൂടെ ക്രിസ്റ്റിൻ ടോണിയേറ്റോ ജപമാല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടുകൂടിയാണ് ഓരോ തവണത്തെയും ജപമാല പ്രാർത്ഥന അവസാനിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലരും പ്രാർത്ഥനയ്ക്ക് പ്രഥമ സ്ഥാനം നൽകാറില്ലെന്നും അതിനാലാണ് പ്രാർത്ഥനയിൽ ഒരുമിക്കാനായി ബ്രസീലിലെ ജനതയോട് ആഹ്വാനം ചെയ്തുകൊണ്ട് താൻ ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിടുന്നതെന്ന് ടോണിയേറ്റോ എസിഐ ഡിജിറ്റൽ എന്ന മാധ്യമത്തോട് പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="pt" dir="ltr">Deputada Chris Tonietto realiza terço pelo Brasil e pela Vida. <a href="https://t.co/rVQc1VuMOU">https://t.co/rVQc1VuMOU</a></p>— ACI Digital (@acidigital) <a href="https://twitter.com/acidigital/status/1681040082105683968?ref_src=twsrc%5Etfw">July 17, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ബ്രസീലിൽ ഭ്രൂണഹത്യ നിയമവിധേയമാക്കാൻ ഇടതുപക്ഷ നിലപാടുകൾ ഉള്ള സോഷ്യലിസം ആൻഡ് ലിബറൽ പാർട്ടി സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ഈ ജപമാല പ്രാർത്ഥന നടക്കുന്നതെന്ന് ടോണിയേറ്റോ വിശദീകരിച്ചു. 'ആർഗുമെന്റ് ഫോർ ബ്രീച്ച് ഓഫ് ഫണ്ടമെന്റൽ പ്രസപ്റ്റ് 442' എന്ന പേരിലാണ് പാർട്ടി നൽകിയ കേസ് അറിയപ്പെടുന്നത്. 12 ആഴ്ചവരെ ഭ്രൂണഹത്യ നടത്താൻ അനുവാദം നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ മുട്ടിമേൽ നിന്ന് കണ്ണീരോടെ പ്രാർത്ഥിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ക്രിസ്റ്റിൻ ടോണിയേറ്റോ കൂട്ടിച്ചേർത്തു. തന്റെ സമൂഹ മാധ്യമങ്ങളിലെ പേജുകളിലൂടെ കത്തോലിക്ക വിശ്വാസം ശക്തമായി പ്രഘോഷിക്കുന്ന പ്രോലൈഫ് നേതാവാണ് ക്രിസ്റ്റിൻ ടോണിയേറ്റോ. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ബ്രസീലില്‍ വിശ്വാസത്തിന് വേണ്ടി ശക്തിയുക്തം നിലനില്‍ക്കുന്ന നിരവധി നേതാക്കളുണ്ട്. Tag: eputy organizes live Rosary prayer "for Brazil and for life", malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-19-11:35:26.jpg
Keywords: ബ്രസീ