Contents

Displaying 21071-21080 of 25003 results.
Content: 21475
Category: 1
Sub Category:
Heading: പ്രശസ്ത ചിത്രകാരൻ ഫ്രാ ആഞ്ജലിക്കോയുടെ ക്രൂശീകരണ ചിത്രത്തിന് ലേലത്തിൽ ലഭിച്ചത് റെക്കോർഡ് തുക
Content: ലണ്ടന്‍: പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ഫ്രാ ആഞ്ജലിക്കോ വരച്ച യേശുക്രിസ്തുവിന്റെ ക്രൂശീകരണ ചിത്രം ലണ്ടനിൽ നടന്ന ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി. 6.4 മില്യൺ ഡോളർ തുകയ്ക്കാണ് ചിത്രം പേര് പരസ്യമായി വെളിപ്പെടുത്താൻ തയ്യാറാകാതിരുന്ന ഒരാൾ വാങ്ങിയത്. കുരിശിന്റെ കാൽക്കൽ ദൈവമാതാവ്, യോഹന്നാന്‍, മഗ്ദലന മറിയം എന്നിവര്‍ നില്‍ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ലണ്ടനിലെ ക്രിസ്റ്റി എന്നറിയപ്പെടുന്ന കേന്ദ്രത്തിലാണ് ലേലം നടന്നത്. ഈ കേന്ദ്രത്തിൽ തന്നെയാണ് ആറു വർഷങ്ങൾക്കു മുമ്പ് പ്രശസ്ത ചിത്രകാരൻ ലിയനാര്‍ഡോ ഡാവിഞ്ചി വരച്ച സാൽവത്തോർ മുണ്ടിയെന്ന ക്രിസ്തുവിന്റെ ചിത്രം ലേലത്തിൽ പോയത്. അന്ന് ചിത്രത്തിന് ലഭിച്ച ലേല തുക 450 മില്യൺ ഡോളറായിരുന്നു. ഇത് ലോകത്തിൽ ഇന്നോളം ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരിന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഫ്രാ ആഞ്ജലിക്കോ ജനിക്കുന്നത്. അദ്ദേഹത്തിന്റെ കലാസിദ്ധി രാജ്യമെങ്ങും പ്രശസ്തമായിരുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരുന്നു ഫ്രാ ആഞ്ജലിക്കോ. അദ്ദേഹം വരച്ച എല്ലാ ചിത്രങ്ങളും ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ഈ ചിത്രങ്ങളിൽ ഒട്ടുമിക്കതും ഫ്ലോറൻസിലെ സാൻ മാർക്കോ കോൺവെന്റിലാണ് സൂക്ഷിച്ചിരിക്കുന്നത്. ദീർഘകാലം അദ്ദേഹം ജീവിച്ചത് അവിടെയായിരുന്നു. ഫ്രാ ആഞ്ജലിക്കോയുടെ കഴിവിൽ ആകൃഷ്ടരായ രണ്ട് മാർപാപ്പമാർ രണ്ടു കാലഘട്ടങ്ങളിലായി വത്തിക്കാനില്‍ ചിത്രങ്ങൾ വരയ്ക്കാൻ അദ്ദേഹത്തിന് അവസരം നൽകിയിരുന്നു. റോമിൽ വെച്ചായിരുന്നു ആഞ്ജലിക്കോയുടെ മരണം. മറ്റ് ചിത്രകാരന്മാരിൽ നിന്ന് വ്യത്യസ്തമായി വിശുദ്ധമായ ഒരു ജീവിതം നയിച്ച വ്യക്തിയായാണ് ഫ്രാ ആഞ്ജലിക്കോ അറിയപ്പെടുന്നത്. ചിത്രം വരയ്ക്കുന്നതിനെ അദ്ദേഹം ഒരു ആരാധനയായാണ് കണക്കാക്കിയിരുന്നത്. ക്രൂശീകരണ ചിത്രങ്ങൾ വരയ്ക്കുമ്പോൾ അദ്ദേഹം കരയുമായിരുന്നുവെന്ന് പറയപ്പെടുന്നു. മരണശേഷം ഏതാനും നൂറ്റാണ്ടുകൾ ഫ്രാ ആഞ്ജലിക്കോ വിസ്മരിക്കപ്പെട്ടുവെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടോടുകൂടി അദ്ദേഹത്തിന്റെ ചിത്രങ്ങൾ ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി. 1996 ലാണ് ഇപ്രാവശ്യം ലേലത്തിൽ പോയ ക്രൂശീകരണ ചിത്രം കണ്ടെത്തുന്നത്.
Image: /content_image/News/News-2023-07-08-10:54:02.jpg
Keywords: ലേല
Content: 21476
Category: 18
Sub Category:
Heading: ഏകീകൃത സിവിൽ കോഡ് അപ്രായോഗികം: കെ‌സി‌ബി‌സി
Content: കൊച്ചി: ഇന്ത്യൻ ജനതയുടെ വിശാലമായ വൈവിധ്യത്തിന്റെ പശ്ചാത്തലത്തിൽ, സാംസ്കാരികവും മതപരവുമായി ഏകീകൃത സിവിൽ കോഡ് എന്ന ആശയം അപ്രായോഗികവും അസാധ്യവുമാണെന്ന് കെസിബിസി. ഇരുപത്തൊന്നാമത് നിയമ കമ്മീഷൻ 2018ൽ പുറത്തിറക്കിയ കൺസൾട്ടേഷൻ പേപ്പ റിലൂടെ വ്യക്തമാക്കിയതുപോലെ, ഈ പ്രത്യേക വിഷയം പരിഗണനയ്ക്കെടുക്കാനു ള്ള സമയം ഇനിയുമായിട്ടില്ല എന്ന നിലപാടാണ് കേരള കത്തോലിക്കാ സഭയ്ക്കുമു ള്ളതെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രസ്താവനയിൽ വ്യക്തമാക്കി. കേന്ദ്ര നിയമമന്ത്രാലയം യൂണിഫോം സിവിൽ കോഡിന്റെ കരട് രൂപം തയാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നതിനാൽ ഇപ്പോൾ ലക്ഷ്യം വയ്ക്കുന്ന പു തിയ സിവിൽ കോഡിന്റെ സ്വഭാവം എന്തായിരിക്കും എന്നുള്ളതിനേക്കുറിച്ച് വ്യക്തതയില്ല. യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും ആ ശയങ്ങളും ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ജൂൺ 14ന് ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ നോട്ടീസ് പ്രസിദ്ധീകരിച്ച നടപടി, എന്ത് നിർദേശങ്ങൾ നൽകും എന്നുള്ളതിനെക്കുറിച്ച് ആശയക്കുഴപ്പം ഉളവാക്കുന്നതും അവ്യക്തവുമാണ്. ഏകീകൃത സിവിൽ കോഡ ന്റെ അന്തഃസത്തയെക്കുറിച്ചുള്ള അജ്ഞത നിമിത്തം, അത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിരിക്കുന്ന മതസ്വാതന്ത്ര്യത്തെ ഏതുവിധത്തിലാണ് ബാധിക്കുക എന്നുള്ളതിനും വ്യക്തതക്കുറവുണ്ട്. യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും ആ ശയങ്ങളും ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ജൂൺ 14ന് ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ നോട്ടീസ് പ്രസിദ്ധീകരിച്ച നടപടി, എന്ത് നിർദേശങ്ങൾ നൽകും എന്നുള്ളതിനെക്കുറി ച്ച് ആശയക്കുഴപ്പം ഉളവാക്കുന്നതും അവ്യക്തവുമാണ്. ഏകീകൃത സിവിൽ കോഡി ന്റെ അന്തഃസത്തയെക്കുറിച്ചുള്ള അജ്ഞത നിമിത്തം, അത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിരിക്കുന്ന മതസ്വാതന്ത്ര്യത്തെ ഏതുവിധത്തിലാണ് ബാധിക്കുക എന്നുള്ളതിനും വ്യക്തതക്കുറവുണ്ട്. പഠനത്തിന് കൂടുതൽ സമയം ആവശ്യമുള്ള വിഷയമായതിനാൽ, അഭിപ്രായം സമർ പ്പിക്കാൻ പരിമിതമായ സമയം മാത്രം നൽകിയിരിക്കുന്ന നടപടി സന്ദേഹം ഉളവാക്കു ന്നതാണ്. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ, അതുവഴി മതസ്വാതന്ത്ര്യം ഹനിക്ക പ്പെടാനും പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങൾ ചവിട്ടിമെതിക്കപ്പെടാനുമുള്ള സാധ്യതകളുള്ളത് ആശങ്കാജനകമാണ്. ഏതെങ്കിലും വിധത്തിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവരാനു ള്ള നീക്കങ്ങളുണ്ടെങ്കിൽ, അത് ഇന്ത്യയുടെ ജനസംഖ്യയിൽ 8.9 ശതമാനം വരുന്ന, ക്രൈസ്തവ വിശ്വാസികൾ ഉൾപ്പെടെയുള്ള പട്ടികവർഗക്കാരുടെ മതപരവും സാം സ്കാരികവുമായ ആശങ്കകളെ ശ്രദ്ധാപൂർവം പരിഗണിച്ചുകൊണ്ടായിരിക്കണം. ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്നതു വഴി ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിന്റെ ഭാഗമായ വിവിധ ജനവിഭാഗങ്ങളുടെ ആരാധനാസ്വാത ന്ത്യത്തെയും മത സ്വാതന്ത്ര്യത്തെയും യാതൊരു വിധത്തിലും തടസപ്പെടുത്തുകയോ തകർക്കുകയോ ചെയ്യരുത്. ഏതെങ്കിലും വിധത്തിലുള്ള വിവേചനങ്ങളുടെ പേരിലോ ലിംഗഭേദ അനീതിയുടെ പേരിലോ പൂർണമായും മതപരവും സാംസ്കാരികവുമായ വിഷയങ്ങളിൽ വ്യക്തിനിയമങ്ങളുടെ മറവിൽ സർക്കാർ കൈകടത്തരുതെന്നും കെ‌സി‌ബി‌സി പ്രസ്താവിച്ചു,
Image: /content_image/India/India-2023-07-09-06:12:18.jpg
Keywords: കെ‌സി‌ബി‌സി
Content: 21477
Category: 18
Sub Category:
Heading: മണിപ്പൂർ കലാപത്തിലൂടെ ക്രിസ്തീയ വിശ്വാസം ഇല്ലാതാക്കാമെന്നത് വ്യാമോഹം: കെസിബിസി
Content: മൂവാറ്റുപുഴ: മണിപ്പൂർ കലാപത്തിലൂടെ ക്രിസ്തുമതത്തെ ഇല്ലാതാക്കാമെന്നത് വ്യാ മോഹമാണെന്ന് കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷ പ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനത്തിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ എംഎൽഎ നടത്തുന്ന "മിണ്ടാതെ ഉരിയാടാതെ'' ഉപവാസ സമരത്തിന്റെ ഭാഗമായുള്ള മതേതര സംഗമത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി വിഷയത്തിൽ മൗനം വെടിയണം. ഹിന്ദുക്കൾ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരല്ല. ഹിന്ദുധർമം അത് അനുശാസിക്കുന്നുമില്ല. ഇല്ലാത്ത സമുദായ ധ്രുവീകരണം സൃഷ്ടിച്ച് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ഈ സംവിധാനത്തിനെതിരേ കേന്ദ്ര സർക്കാർ കണ്ണുതുറക്കണം. എല്ലാവരെയും ഒരേപോലെ കാണുന്ന സമീപനം വരണം. കേന്ദ്രനേതൃത്വം ഇതിനെതി രേ ഒന്നും ശബ്ദിക്കുന്നില്ല. ഇന്ത്യയിൽ ജാനാധിപത്യവും സമാധാനവും രാജ്യത്തു തുടരുന്നുവെന്ന് ലോകത്തിനു മുന്നിൽ വ്യക്തമാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2023-07-09-06:19:34.jpg
Keywords: മണിപ്പൂ
Content: 21478
Category: 18
Sub Category:
Heading: എല്ലാ സംസ്കാരങ്ങളേയും ഒരുമിപ്പിച്ച ഭാരതത്തിന്റെ കാഴ്ചപ്പാടുകൾക്ക് ഇപ്പോള്‍ മങ്ങലേറ്റിരിക്കുകയാണെന്ന് മാർ തോമസ് തറയിൽ
Content: തിരുവനന്തപുരം: ഭാരതം എല്ലാ സംസ്കാരങ്ങളേയും ഒരുമിപ്പിക്കുന്ന നാടായിരുന്നുവെന്നു ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ. ലൂർദ് ഫൊറോനാ പള്ളിയിൽ നടത്തിയ ദുക്റാന സംഗമത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്. എല്ലാ സംസ്കാരങ്ങളേയും ഒരുമിപ്പിക്കുന്ന നാടാണ് ഭാരതമെന്നും എന്നാൽ ഇപ്പോൾ ആ കാഴ്ചപ്പാടുകൾക്ക് മങ്ങൽ ഏല്‍ക്കുന്നുണ്ടോയെന്ന ആശങ്ക നിലനില്‍ക്കുന്നു. മണിപ്പൂരിൽ ഒരു മണിക്കൂർ കൊണ്ട് നിയന്ത്രിക്കാൻ കഴിയാമായിരുന്ന കാര്യം വലിയ കലാപത്തിലേക്ക് മാറി. ഭാരതത്തിനു മാറ്റം സംഭവിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയി രിക്കുന്നു. വ്യക്തിപരമായ സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ അത് വേദനാജനകമാണന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു. സംഗമത്തിൽ ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബിയേൽ മാർ ഗ്രിഗോറിയോസ്, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, മന്ത്രി ജി.ആർ. അനിൽ, ഡോ.ശശി തരൂർ എംപി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ചീഫ് സെക്രട്ട റി വി. വേണു, ലോകായുക്ത സിറിയക് ജോസഫ്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, റീജണൽ പാസ്പോർട്ട് ഓഫീസർ ജീവാ മരിയ ജോയ്, മു ൻ ചീഫ് സെക്രട്ടറിമാരായ ജിജി തോംസൺ, ബാബു ജേക്കബ്, ലിസി ജേക്കബ്, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, ലൂർദ് ഫൊറോനാ വികാരി ഫാ. മോർലി കൈതപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കുചേർന്നു
Image: /content_image/India/India-2023-07-10-09:16:45.jpg
Keywords: തറയി
Content: 21479
Category: 18
Sub Category:
Heading: കടലേറ്റം രൂക്ഷമായ കണ്ണമാലിയില്‍ സാന്ത്വനവുമായി മെത്രാന്മാരുടെ സന്ദര്‍ശനം
Content: കൊച്ചി: കടലേറ്റം രൂക്ഷമായ കണ്ണമാലി ചെറിയകടവ് പ്രദേശങ്ങളിൽ ലത്തീൻ കത്തോലിക്ക ബിഷപ്പുമാർ സന്ദർശനം നടത്തി. ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററി ൽ നടന്നുവരുന്ന കെആർഎൽസിസി ത്രിദിന ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ ബിഷപ്പുമാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളുമാണ് ഇന്നലെ കണ്ണമാലി ചെറിയകടവ് പ്രദേശം സന്ദർശിച്ചത്. കടൽഭിത്തി തകർന്നുകിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ തങ്ങളുടെ പരാതികളും സങ്കടങ്ങളും ബിഷപ്പുമാരുമായി പങ്കുവെച്ചു. കടലേറ്റം രൂക്ഷമായപ്പോൾ വെള്ളം ഇരച്ചുകയറി നിരവധി വീടുകൾ താമസയോഗ്യമല്ലാതായിരിക്കുകയാണ്. സാധനസാമഗ്രികളും നഷ്ടപ്പെട്ടു. വളരെ കാലമായി തുടരുന്ന ഈ ദുരിതങ്ങൾക്ക് അവസാനം ഉണ്ടാക ണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. അധികൃതർക്ക് പലതവണ നിവേദനങ്ങൾ നൽകുകയും പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തിട്ടും ഒരു ഫലവും ഉണ്ടായിട്ടി ല്ലെന്നും ജനങ്ങൾ പറഞ്ഞു. തീരദേശവാസികളുടെ ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് സന്ദർശനത്തിന് നേതൃത്വം നൽകിയ കെആർഎൽസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് ചെല്ലാനം മാതൃകയിൽ ടെട്രാപ്പോഡ് ഉപയോഗിച്ച് കടൽഭിത്തി നിർമിക്കണം. നിലവിൽ ദുരിതമനുഭവിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽ കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിക്കാനെത്തിയ ജില്ലാ കളക്ടർക്കു മുന്നിൽ ബിഷപ്പുമാർ ജനങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. ക്രിസ്തുദാസ്, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ഹൈബി ഈഡൻ എംപി, കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പര്യാത്തുശേരി, ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയി പുത്തൻവീട്ടിൽ സുൽത്താൻ പേട്ട് രൂപത വികാരി ജനറൽ മോൺ. സുന്ദർരാജ് അലിസ്, കൊച്ചി രൂപത ചാൻസലറും പിആർഒയുമായ റവ. ഡോ. ജോണി സേവ്യർ പുതുക്കാട്ട് തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.
Image: /content_image/India/India-2023-07-10-09:25:03.jpg
Keywords: കടല്‍, ചക്കാല
Content: 21480
Category: 1
Sub Category:
Heading: കർദ്ദിനാൾ സംഘത്തിലേക്ക് 21 പേരെ കൂടി പ്രഖ്യാപിച്ച് പാപ്പ: പട്ടികയില്‍ മലയാളി വേരുകളുള്ള മലേഷ്യന്‍ മെത്രാനും
Content: വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ കർദ്ദിനാൾ സംഘത്തിലേക്ക് മലയാളി വേരുകകളുള്ള മലേഷ്യന്‍ മെത്രാനുൾപ്പെടെ 21 പേര്‍. മലേഷ്യയിലെ പെനാംഗ് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ്, തൃശൂർ അതിരൂപതയുടെ കീഴിലുള്ള ഒല്ലൂരില്‍ മേച്ചേരി കുടുംബാംഗമാണ്. ചിന്ന റോമ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒല്ലൂരിൽ നിന്ന് 1890കളിൽ മലേഷ്യയിലേക്കു കുടിയേറിയവരാണ് ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ പൂർവികർ. സെപ്റ്റംബർ 30നു ചേരുന്ന കൺസിസ്റ്ററിയിൽവെച്ച് പുതിയ കർദ്ദിനാൾമാർക്ക് സ്ഥാനചിഹ്നങ്ങൾ നല്‍കും. പെനാംഗിലെ അഞ്ചാമത്തെ ബിഷപ്പാണ് അദ്ദേഹം. ചുമതലയേറ്റ് പതിനൊന്നാം വാർ ഷികവേളയിലാണ് കർദിനാളായി ഉയർത്തപ്പെടുന്നത്. 2012 ജൂലൈ ഏഴിനായിരുന്നു ബിഷപ്പായി നിയമിതനായത്. കഴിഞ്ഞ വര്‍ഷം തോമ്മാശ്ലീഹായുടെ ഭാരത പ്രവേശന ജൂബിലിയുടെ സമാപനത്തിന് പാലയൂരിലെ മഹാ തീർത്ഥാടനവേദിയിൽ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസ് വന്നിരുന്നു. ആർച്ച് ബിഷപ്പുമാരായ പിയർബാറ്റിസ്റ്റ പിസാബല്ലാ (ഇറ്റലി), എമിൽ പോൾ ചെറിഗ് (സ്വിറ്റ്സർലൻഡ്), ഹൊസേ കോബോ കാനോ (സ്പെയിൻ), സ്റ്റീഫൻ ബിസ്മിൻ (സൗത്ത് ആഫ്രിക്ക), ക്ലൗദിയോ ഗുജറോത്തി (ഇറ്റലി), റോബർട്ട് ഫ്രാൻസിസ് വോസ്റ്റ് (യുഎസ്എ), വിക്ടർ മാന്വൽ ഫെർണാണ്ടസ് (അർജന്റീന), ക്രിസ്റ്റോഫ് ലയിയീവ്സ് ജോർജ്(ഫ്രാൻസ്), ഏഞ്ചൽ സി ക്സ്റ്റോ റോസ്സി (അർജന്റീന), ലൂയിസ് ഹൊസേ റുവേദ അപ്പരീസിയോ (കൊളമ്പിയ), ഗ്രെഗോർ റിസ് (പോളണ്ട്), സ്റ്റീഫൻ അമെയു മാർട്ടിൻ മുല്ലാ (സൗത്ത് സുഡാൻ), പാത്താ റുഗംബ്വാ (ടാൻസാനിയ), ബിഷപ്പുമാരായ സ്റ്റീഫൻ ചൗ സൗ-യാൻ (ചൈന), ഫ്രാൻസ്വാ-സവിയേ ബുസ്തിയോ (ഫ്രാൻസ്), അമെരിക്കോ മാന്വൽ ആൽവെസ് അഗ്വിയാർ (പോർച്ചുഗൽ), ഫാ. ഏഞ്ചൽ ഫെർണാണ്ടസ് ആർത്തിലെ (സലേഷ്യൻ സുപ്പീരിയർ ജനറൽ, സ്പെയിൻ) എന്നിവരാണ് പുതിയ മറ്റു കർദ്ദിനാളുമാർ. ഫ്രാൻസിസ് മാർപാപ്പ ഇതുവരെ എട്ടു പ്രാവശ്യമായി, 66 രാജ്യങ്ങളിൽനിന്ന് 121 പേരെ കർദ്ദിനാളുമാരായി ഉയർത്തിയിട്ടുണ്ട്. ഇപ്പോഴുള്ള കർദ്ദിനാൾ സംഘത്തിലെ 121 പേർ ക്കാണ് കോൺക്ലേവിൽ പങ്കെടുക്കാൻ അവകാശമുള്ളത്. ഈ വർഷാവസാനത്തോടെ ഏഴു പേർക്കുകൂടി 80 വയസ് പൂർത്തിയാകും. സഭയുടെ ചരിത്രത്തില്‍ ഏറ്റവും അധികം പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ റെക്കോര്‍ഡ് ഫ്രാന്‍സിസ് പാപ്പയുടെ പേരിലാണ്.
Image: /content_image/News/News-2023-07-10-09:52:20.jpg
Keywords: മലേഷ്യ
Content: 21481
Category: 1
Sub Category:
Heading: ലോക യുവജന സംഗമം: പ്രത്യേക സ്റ്റാമ്പും തപാൽ മുദ്രയും വത്തിക്കാന്‍ പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: ആഗസ്റ്റ് ഒന്നു മുതൽ ആറ് വരെ ലിസ്ബണിൽ നടക്കുന്ന മുപ്പത്തിയേഴാമത് ലോകയുവജന ദിനത്തോട് അനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പും തപാൽ മുദ്രയും വത്തിക്കാന്റെ തപാൽ വിഭാഗം പുറത്തിറക്കി. ആഗസ്റ്റ് 12 വരെ സ്റ്റാമ്പുകൾ മുദ്ര ചെയ്തു കിട്ടാൻ വത്തിക്കാന്റെ തപാൽ വകുപ്പിൽ അവസരമൊരുക്കിയിട്ടുണ്ട്. 3 വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഒരു സംരംഭമാണ് ആഗോള യുവജന ദിനം. സാധാരണ വേനൽക്കാല മാസങ്ങളിലാണ് വലിയ തോതിലുള്ള യുവജന സാന്നിധ്യത്തിൽ ഈ സംഗമം അരങ്ങേറുന്നത്. 2023 ആഗസ്റ്റ് 1 ചൊവ്വാഴ്ച മുതൽ ആറാം തിയതി ഞായറാഴ്ച വരെ പോർച്ചുഗലിലെ ലിസ്ബണിൽ പരിശുദ്ധ പിതാവിന്റെയും ദശലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളുടെയും സാന്നിധ്യത്തിൽ നടക്കാനിരിക്കുന്ന ഈ പരിപാടിക്കായി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. 1985-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ആഗോള യുവജനസംഗമത്തിന് തുടക്കമിട്ടത്. രൂപതാ തലങ്ങളില്‍ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടാണ് ആരംഭം. മാര്‍പാപ്പ യുവജനങ്ങള്‍ക്കായി നല്കുന്ന സന്ദേശം യുവജനദിനത്തിന്‍റെ മുഖ്യ ഇനമായിരുന്നു. പിന്നീടാണ് മൂന്നു വര്‍ഷം കൂടുമ്പോഴുള്ള ആഗോളതലത്തിലുള്ള സമ്മേളനങ്ങള്‍ക്ക് രൂപം നല്കിയത്. 2019ൽ പനാമയിലാണ് ഏറ്റവും ഒടുവിലായി ലോക യുവജന സംഗമം നടന്നത്. 2022 ആഗസ്റ്റിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും, മഹാമാരിയെ തുടര്‍ന്നു 2023 ആഗസ്റ്റിലേക്കു നീട്ടിവെക്കുകയായിരിന്നു. Tag: WYD2023, World youth day, Catholic malayalam fact check, Christian Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-10-10:19:57.jpg
Keywords: യുവജന
Content: 21482
Category: 1
Sub Category:
Heading: ചാൾസ് രണ്ടാമൻ രാജാവുമായി ബന്ധമുള്ള 400 വർഷത്തോളം പഴക്കമുള്ള പ്രാര്‍ത്ഥന പുസ്തകം പ്രദർശനത്തിന്
Content: ലണ്ടന്‍: പാർലമെന്റ് ഭരണക്രമത്തെ പിന്തുണച്ച പാർലമെന്റേറിയൻസും, രാജഭരണത്തെ പിന്തുണച്ച റോയലിസ്റ്റുകളും തമ്മിൽ പതിനേഴാം നൂറ്റാണ്ടിൽ നടന്ന വോർസെസ്റ്റർ യുദ്ധത്തിൽ റോയലിസ്റ്റുകളുടെ പരാജയത്തിനുശേഷം ചാൾസ് രണ്ടാമൻ രാജാവിന് ജീവൻ രക്ഷിക്കാൻ അഭയം നൽകിയ കത്തോലിക്ക വൈദികൻ ഉപയോഗിച്ചിരുന്ന പ്രാർത്ഥനാ പുസ്തകം ഇംഗ്ലണ്ടിൽ പ്രദർശനത്തിന്. ഫാ. ജോൺ ഹഡിൽസ്റ്റൺ എന്ന വൈദികന്റെ 400 വർഷത്തോളം പഴക്കമുള്ള പ്രാര്‍ത്ഥനാപുസ്തകമാണ് വോൾവർഹാംൻറ്റണിലെ മൊസൈലി ഓൾഡ് ഹാളിൽ പ്രദർശനത്തിനുവെച്ചിരിക്കുന്നത്. യുദ്ധത്തിനുശേഷം കത്തോലിക്ക വിശ്വാസികളായ വൈറ്റ്ഗ്രീവ് കുടുംബത്തിന്റെ വീട്ടിലാണ് രാജാവ് അഭയം പ്രാപിച്ചത്. ബെനഡിക്ടൻ വൈദികനായ ഫാ. ജോൺ ഹഡിൽസ്റ്റൺ ഈ സമയം ഇവിടെ ഒരു വേലക്കാരന്റെ വേഷത്തിൽ കഴിയുകയായിരുന്നു. ഒളിച്ചിരിക്കാൻ തക്കവിധമുള്ള സംവിധാനമുള്ള തന്റെ മുറിയിൽ ചാൾസ് രണ്ടാമന് താമസിക്കാൻ ഫാ. ഹഡിൽസ്റ്റൺ സൗകര്യമൊരുക്കി. രാജാവിനെ തിരക്കി പട്ടാളക്കാർ വന്ന അക്കാലയളവില്‍ ആ ഒളിയിടം അവര്‍ക്ക് ഏറെ സഹായകരമായി. ഫ്രണ്ട്സ് ഓഫ് ദ നാഷണൽ ലൈബ്രറീസിന്റെയും, മറ്റൊരു വ്യക്തിയുടെയും സാമ്പത്തിക സഹായം ഉപയോഗിച്ച് നാഷ്ണൽ ട്രസ്റ്റ് എന്ന സംഘടനയാണ് വൈദികന്റെ പുസ്തകം ലേലത്തിൽ വാങ്ങിയത്. 1623 പാരീസിൽ പ്രസിദ്ധീകരിച്ച മിസേൽ റോമാനം 1685ൽ മരണക്കിടക്കയിൽവെച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ രാജാവിന് പ്രേരണയായെന്ന് കരുതപ്പെടുന്നു. വൈറ്റ് ഹാൾ കൊട്ടാരത്തിൽവെച്ചാണ് ഫാ. ഹഡിൽസ്റ്റൺ, ചാൾസ് രാജാവിന്റെ കുമ്പസാരം കേൾക്കുകയും, അദ്ദേഹത്തിന് വിശുദ്ധ കുർബാന നൽകുകയും ചെയ്തത്. 1660ൽ രാജഭരണം പൂർണമായി പുനസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ തന്റെ അമ്മയായ ഹെൻറീത്ത മരിയയുടെയും, ഭാര്യയായ കാതറിന്റെയും ചാപ്ലിനായി ഫാ. ഹഡിൽസ്റ്റണെ രാജാവ് നിയമിച്ചിരുന്നു. അതേസമയം സുപ്രധാനമായ പ്രാര്‍ത്ഥന പുസ്തകം കൈവശപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കൾച്ചറൽ ഹെറിറ്റേജ് ക്യുറേറ്റർ ആയ സാറാ കേ പറഞ്ഞു. പുസ്തകം പ്രദർശിപ്പിക്കുന്നതും, അത് വിശകലനം ചെയ്യുന്നതും ചാൾസ് രണ്ടാമൻ രാജാവ് രക്ഷപ്പെട്ടതിന്റെ ജീവിതകഥ പറയുന്നതിന് പുതിയൊരു ഉണർവ് നൽകുമെന്ന പ്രതീക്ഷ അവർ പ്രകടിപ്പിച്ചു. Tag:Historic prayer book of priest who hid King Charles II goes on display, Missale Romanum Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-10-11:34:53.jpg
Keywords: ചരിത്, പഴക്ക
Content: 21483
Category: 1
Sub Category:
Heading: ലോക യുവജന സംഗമത്തിനു തീര്‍ത്ഥാടകര്‍ക്കായി 50 കുമ്പസാര കൂടുകള്‍ നിര്‍മ്മിച്ചവരില്‍ തടവുപുള്ളിയും
Content: ലിസ്ബണ്‍: മയക്കമരുന്ന്‍ കടത്തിയ കുറ്റത്തിന് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പോര്‍ച്ചുഗലില്‍ നടക്കുവാനിരിക്കുന്ന ലോക യുവജന സംഗമത്തിനായി 50 കുമ്പസാര കൂടുകള്‍ നിര്‍മ്മിച്ചു നല്‍കിയ പെഡ്രോ സില്‍വ എന്ന അന്‍പതുകാരന്‍ ശ്രദ്ധ നേടുന്നു. ലോക യുവജനദിനത്തില്‍ വോളണ്ടിയറായി പങ്കെടുത്തുകൊണ്ട് 'ബെലെം' (ബെത്ലഹേം) എന്നറിയപ്പെടുന്ന അനുരജ്ഞന പാര്‍ക്കില്‍ കുമ്പസാര കൂടുകള്‍ സജ്ജീകരിക്കുന്നതില്‍ സഹായിക്കുകയാണ് താന്‍ മോചിതനായാല്‍ ആദ്യമായി ചെയ്യുന്ന കാര്യമെന്നു പെഡ്രോ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് ജയിലില്‍വെച്ച് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “ദൈവം എപ്പോഴും എന്റെ ഒപ്പം ഉണ്ടായിരുന്നെന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു, ദൈവം നമ്മളെ ഉപേക്ഷിക്കുകയില്ല, അതിനാല്‍ നമുക്ക് പ്രതീക്ഷ കൈവിടുവാന്‍ കഴിയുകയില്ല” - പുതിയൊരു ജീവിതം തുടങ്ങുന്നതിന്റെ ആഹ്ളാദത്തോടെ പെഡ്രോ പറഞ്ഞു. പില്‍ക്കാലത്ത് ബെലെമിലെ ജെറോണിമോസ് ആശ്രമ ദേവാലയത്തില്‍വെച്ചാണ് പെഡ്രോ മാമോദീസ സ്വീകരിച്ചത്. മാമോദീസ സ്വീകരിച്ചിരുന്നുവെങ്കിലും പെഡ്രോക്ക് ദേവാലയവുമായി അടുത്ത ബന്ധമൊന്നും ഉണ്ടായിരുന്നില്ല. താനൊരു പ്രശ്നക്കാരനായിരുന്നുവെന്ന് സമ്മതിച്ച പെഡ്രോ, പ്രായപൂര്‍ത്തിയായപ്പോള്‍ അര്‍ജന്റീനയിലെത്തിയ തനിക്ക് അന്ന് കര്‍ദ്ദിനാള്‍ ആയിരുന്ന ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച കുര്‍ബാനയില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കൊയിംബ്രാ ജയിലില്‍ ആറു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പെഡ്രോ ലോക യുവജനദിനത്തെക്കുറിച്ച് കേള്‍ക്കുന്നത്. കുമ്പസാര കൂടുകള്‍ നിര്‍മ്മിക്കുവാന്‍ നിയോഗിക്കപ്പെട്ട 5 പേരില്‍ പെഡ്രോ കൂടി ചേര്‍ക്കപ്പെടുകയായിരിന്നു. ജയില്‍ പുള്ളികളുടെ തൊഴില്‍പരമായ കഴിവുകള്‍ക്ക് മൂല്യം നല്‍കിക്കൊണ്ട് അവരെ സമൂഹത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ ലോകയുവജന ദിനത്തിന്റെ സംഘാടകരും, ഫൗണ്ടേഷന്‍ ആന്‍ഡ് ദി ഡയറക്ടറേറ്റ്-ജനറല്‍ ഫോര്‍ റിഇന്‍സെര്‍ഷന്‍ ആന്‍ഡ്‌ പ്രിസണ്‍ സര്‍വീസസും തമ്മില്‍ ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ലോക യുവജന ദിനത്തിന് വേണ്ട 150 കുമ്പസാര കൂടുകളും കൊയിംബ്രാ, പാക്കോസ് ഡെ ഫെറേര, ഒപ്പോര്‍ട്ടോ തുടങ്ങിയ ജയിലുകളിലാണ് നിര്‍മ്മിച്ചത്. ഈ കുമ്പസാര കൂടുകള്‍ ഓഗസ്റ്റ് 1 മുതല്‍ 4 വരെ പ്രവര്‍ത്തിക്കുന്ന ബെലെം അനുരജ്ഞന പാര്‍ക്കിലേക്ക് അയക്കുവാന്‍ തയ്യാറാക്കി കഴിഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നു വിവിധ ഭാഷകളില്‍ വൈദികര്‍ ഇവിടെ കുമ്പസാരിപ്പിക്കും. ഓഗസ്റ്റ് 1 മുതല്‍ 6 വരെ നടക്കുന്ന 2023 ലോക യുവജന ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് 4-ന് രാവിലത്തെ സെഷനില്‍ ഫ്രാന്‍സിസ് പാപ്പയും കുമ്പസാരിപ്പിക്കുന്നുണ്ട്. Tag: From prison to World Youth Day: Man builds 50 confessionals to be used for pilgrims, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-10-19:21:40.jpg
Keywords: കുമ്പസാര
Content: 21484
Category: 18
Sub Category:
Heading: ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
Content: ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുടെ ഹർജി. നാഷ്ണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് സ്ഥാപക പ്രസിഡന്റ് മൈക്കിൾ വില്യംസ് എന്നിവർക്കൊപ്പമാണ് ആർച്ച് ബിഷപ്പ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ എതിർ സത്യവാങ്മൂലത്തിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിലാണ് എസ്ഐടി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഹർജിക്കാർ ഉന്നയിച്ചത്. പ്രാർത്ഥനാ യോഗങ്ങൾക്ക് പോലീസ് സംരക്ഷണം വേണമെന്നും അക്രമത്തിനിരയായവർ ക്ക് നിയമ പരിരക്ഷ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഹർജിക്കാരുടെ അവകാശവാദങ്ങൾ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളു ടെ അടിസ്ഥാനത്തിലാണെന്നാണ് കേന്ദ്രസർക്കാർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നത്. ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
Image: /content_image/India/India-2023-07-11-08:46:06.jpg
Keywords: ഹര്‍ജി