category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ചാൾസ് രണ്ടാമൻ രാജാവുമായി ബന്ധമുള്ള 400 വർഷത്തോളം പഴക്കമുള്ള പ്രാര്‍ത്ഥന പുസ്തകം പ്രദർശനത്തിന്
Contentലണ്ടന്‍: പാർലമെന്റ് ഭരണക്രമത്തെ പിന്തുണച്ച പാർലമെന്റേറിയൻസും, രാജഭരണത്തെ പിന്തുണച്ച റോയലിസ്റ്റുകളും തമ്മിൽ പതിനേഴാം നൂറ്റാണ്ടിൽ നടന്ന വോർസെസ്റ്റർ യുദ്ധത്തിൽ റോയലിസ്റ്റുകളുടെ പരാജയത്തിനുശേഷം ചാൾസ് രണ്ടാമൻ രാജാവിന് ജീവൻ രക്ഷിക്കാൻ അഭയം നൽകിയ കത്തോലിക്ക വൈദികൻ ഉപയോഗിച്ചിരുന്ന പ്രാർത്ഥനാ പുസ്തകം ഇംഗ്ലണ്ടിൽ പ്രദർശനത്തിന്. ഫാ. ജോൺ ഹഡിൽസ്റ്റൺ എന്ന വൈദികന്റെ 400 വർഷത്തോളം പഴക്കമുള്ള പ്രാര്‍ത്ഥനാപുസ്തകമാണ് വോൾവർഹാംൻറ്റണിലെ മൊസൈലി ഓൾഡ് ഹാളിൽ പ്രദർശനത്തിനുവെച്ചിരിക്കുന്നത്. യുദ്ധത്തിനുശേഷം കത്തോലിക്ക വിശ്വാസികളായ വൈറ്റ്ഗ്രീവ് കുടുംബത്തിന്റെ വീട്ടിലാണ് രാജാവ് അഭയം പ്രാപിച്ചത്. ബെനഡിക്ടൻ വൈദികനായ ഫാ. ജോൺ ഹഡിൽസ്റ്റൺ ഈ സമയം ഇവിടെ ഒരു വേലക്കാരന്റെ വേഷത്തിൽ കഴിയുകയായിരുന്നു. ഒളിച്ചിരിക്കാൻ തക്കവിധമുള്ള സംവിധാനമുള്ള തന്റെ മുറിയിൽ ചാൾസ് രണ്ടാമന് താമസിക്കാൻ ഫാ. ഹഡിൽസ്റ്റൺ സൗകര്യമൊരുക്കി. രാജാവിനെ തിരക്കി പട്ടാളക്കാർ വന്ന അക്കാലയളവില്‍ ആ ഒളിയിടം അവര്‍ക്ക് ഏറെ സഹായകരമായി. ഫ്രണ്ട്സ് ഓഫ് ദ നാഷണൽ ലൈബ്രറീസിന്റെയും, മറ്റൊരു വ്യക്തിയുടെയും സാമ്പത്തിക സഹായം ഉപയോഗിച്ച് നാഷ്ണൽ ട്രസ്റ്റ് എന്ന സംഘടനയാണ് വൈദികന്റെ പുസ്തകം ലേലത്തിൽ വാങ്ങിയത്. 1623 പാരീസിൽ പ്രസിദ്ധീകരിച്ച മിസേൽ റോമാനം 1685ൽ മരണക്കിടക്കയിൽവെച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ രാജാവിന് പ്രേരണയായെന്ന് കരുതപ്പെടുന്നു. വൈറ്റ് ഹാൾ കൊട്ടാരത്തിൽവെച്ചാണ് ഫാ. ഹഡിൽസ്റ്റൺ, ചാൾസ് രാജാവിന്റെ കുമ്പസാരം കേൾക്കുകയും, അദ്ദേഹത്തിന് വിശുദ്ധ കുർബാന നൽകുകയും ചെയ്തത്. 1660ൽ രാജഭരണം പൂർണമായി പുനസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ തന്റെ അമ്മയായ ഹെൻറീത്ത മരിയയുടെയും, ഭാര്യയായ കാതറിന്റെയും ചാപ്ലിനായി ഫാ. ഹഡിൽസ്റ്റണെ രാജാവ് നിയമിച്ചിരുന്നു. അതേസമയം സുപ്രധാനമായ പ്രാര്‍ത്ഥന പുസ്തകം കൈവശപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കൾച്ചറൽ ഹെറിറ്റേജ് ക്യുറേറ്റർ ആയ സാറാ കേ പറഞ്ഞു. പുസ്തകം പ്രദർശിപ്പിക്കുന്നതും, അത് വിശകലനം ചെയ്യുന്നതും ചാൾസ് രണ്ടാമൻ രാജാവ് രക്ഷപ്പെട്ടതിന്റെ ജീവിതകഥ പറയുന്നതിന് പുതിയൊരു ഉണർവ് നൽകുമെന്ന പ്രതീക്ഷ അവർ പ്രകടിപ്പിച്ചു. Tag:Historic prayer book of priest who hid King Charles II goes on display, Missale Romanum Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-10 11:34:00
Keywordsചരിത്, പഴക്ക
Created Date2023-07-10 11:34:53