Contents

Displaying 21031-21040 of 25003 results.
Content: 21435
Category: 18
Sub Category:
Heading: മണിപ്പൂരിൽ ക്രൈസ്തവ വിശ്വാസികളുടെ നേർക്കു നടക്കുന്നത് ബോധപൂർവമായ അക്രമങ്ങൾ: മാർ ജോസ് പുളിക്കൽ
Content: കാഞ്ഞിരപ്പള്ളി: മണിപ്പൂരിൽ ക്രൈസ്തവ വിശ്വാസികളുടെ നേർക്കുള്ള ബോധപൂർവ മായ അക്രമങ്ങൾ രാഷ്ട്രത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മണിപ്പൂർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെട്ട സമാധാന പ്രാർത്ഥന, ഐക്യദാർഢ്യ പ്രതിജ്ഞ എന്നിവയോടനുബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു മാർ പുളിക്കൽ. മണിപ്പൂരിൽ പീഡനമനുഭവിക്കുന്ന ജനതയുടെ വേദനയിൽ ഹൃദയപൂർവം പങ്കുചേരാൻ നമുക്ക് കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പീഡനങ്ങളിലും അടിച്ചമർത്തലുകളിലും തളരാതെ വിശ്വാസത്തെ മുറുകെപിടിക്കുന്നവരുടെ ജീവിതങ്ങൾ സുവിശേഷ സാക്ഷ്യമാണ്. കലാപം നിയന്ത്രിക്കാനുള്ള ആത്മാർത്ഥമായ പരിശ്രമം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്ന് ഇനിയെങ്കിലുമുണ്ടാകേണ്ടതുണ്ട്. ജനാധിപത്യക്രമത്തിൽ ജനങ്ങളാശ്രയിക്കുന്ന ഭരണ സംവിധാനങ്ങളോടുള്ള വിശ്വാസത്തിന് ഭംഗം വരാനിടയാകാതിരിക്കാൻ ഉത്തരവാദിത്വപ്പെട്ട സർക്കാരുകൾ ശ്രദ്ധിക്കണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു. കാഞ്ഞിരപ്പള്ളി രൂപതയിലെ ഐക്യദാർഢ്യദിനാചരണത്തിന്റെ ഭാഗമായി വിവിധ ഇവകകളിൽ പ്രത്യേക പ്രാർത്ഥന, റാലി, പ്രതിഷേധ സമ്മേളനങ്ങൾ എന്നിവ നടത്തപ്പെട്ടു. രൂപതയിലെ ഇടവകകളിൽനിന്നു ലഭിക്കുന്ന ഞായറാഴ്ചത്തെ സ്തോത്രക്കാഴ്ച്ച കാരിത്താസ് ഇന്ത്യ വഴി മണിപ്പുരിലെ ദുരിത ബാധിതരെ സഹായിക്കുന്നതിന് നൽകും. രൂപത യുവദീപതി - എസ്എംവൈഎം കാഞ്ഞിരപ്പള്ളിയിൽനിന്നു മാർ ത്തോമ്മാശ്ലീഹയുടെ പാദസ്പർശത്താൽ പുണ്യമായ നിലയ്ക്കലിലേക്ക് നടത്തിയ പദയാത്ര മണിപ്പൂരിൽ സമാധാനം പുലര്‍ത്താനുള്ള ആഹ്വാനവുമായിട്ടായിരിന്നു.
Image: /content_image/India/India-2023-07-03-10:01:10.jpg
Keywords: പുളിക്ക
Content: 21436
Category: 9
Sub Category:
Heading: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 8ന് ബർമിങ്ഹാമിൽ; ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ മോൺസിഞ്ഞോർ ജോർജ് ചേലക്കൽ, ബ്രദർ ഫ്രാൻസിസ് നിലമ്പൂർ എന്നിവർ പങ്കെടുക്കുന്നു
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 8ന് ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. റവ. ഫാ. സേവ്യർഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാനും പ്രശസ്‌ത ആത്മീയ പ്രഭാഷകനുമായ, മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആത്മീയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ ഫ്രാൻസിസ് നിലമ്പൂർ എന്നിവർ പങ്കെടുക്കും. ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കുന്ന കൺവെൻഷൻ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും . ബർമിങ്ഹാം അതിരൂപത വൈദികൻ റവ.ഫാ.ക്രൈഗ് ഫുള്ളാർഡ് ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കുചേരും. 2009-ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക്, അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്; ‍}# *ഷാജി ജോർജ് 07878 149670 * ജോൺസൺ ‭+44 7506 810177‬ * അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬. ** #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: ‍}# >> ജോസ് കുര്യാക്കോസ് 07414 747573 >> ബിജുമോൻ മാത്യു 07515 368239. > #{blue->none->b->അഡ്രസ്സ്}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-07-03-10:22:51.jpg
Keywords: അഭിഷേകാ
Content: 21437
Category: 1
Sub Category:
Heading: ഭ്രൂണഹത്യ തടയാൻ ശ്രമം നടത്തിയ ഫ്രാൻസിസ്കൻ വൈദികന് ആറുമാസം തടവുശിക്ഷ
Content: മാന്‍ഹട്ടന്‍: ഭ്രൂണഹത്യ തടയാൻ വേണ്ടി പ്ലാൻഡ് പേരന്റ്ഹുഡ് എന്ന കുപ്രസിദ്ധ സംഘടനയുടെ ക്ലിനിക്കിന് മുന്നിലെ ഗേറ്റ് ചങ്ങലയും, താക്കോലും ഉപയോഗിച്ച് പൂട്ടിയ ഫ്രാൻസിസ്കൻ വൈദികൻ ഫാ. ഫിഡലിസ് മോസിൻസ്ക്കിക്കു ആറുമാസം തടവ്. ആരോപിക്കപ്പെട്ട കുറ്റത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് സ്റ്റീഫൻ ടിസിയോനെന്ന ജഡ്ജി ഫാ. മോസിൻസ്ക്കിക്ക് വിധിച്ചത്. കൊലപാതക വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനയാണ് പ്ലാൻഡ് പേരന്റ്ഹുഡെന്നും അതുകൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും അദ്ദേഹം ജഡ്ജിയോട് പറഞ്ഞു. പ്രോലൈഫ് പ്രവർത്തനങ്ങൾ നടത്തുന്ന റെഡ് റോസ് റെസ്ക്യൂ എന്ന സംഘടനയിലെ അംഗമാണ് ഫാ. മോസിൻസ്ക്കി. സംഘടനയുടെ പുറത്ത് പ്രോലൈഫ് പ്രവർത്തനങ്ങളില്‍ അംഗങ്ങൾക്ക് അനുമതി ഉണ്ടെന്നും, എന്നാൽ അതിന്റെ ഉത്തരവാദിത്വം അവർക്ക് തന്നെ ആയിരിക്കുമെന്നും സംഘടന വ്യക്തമാക്കി. ഫെയ്സ് ആക്ട് എന്ന പേരിൽ അറിയപ്പെടുന്ന ഫ്രീഡം ഓഫ് ആക്സസ് ടു ക്ലിനിക് എൻട്രൻസസ് ആക്ട് പ്രകാരമാണ് മോസിൻസ്ക്കിക്ക് എതിരെ കുറ്റം ചുമത്തപ്പെട്ടത്. പൈശാചികവും, അനീതിപരവുമായ പ്രവർത്തനത്തിന് നിയമപരമായ പരിരക്ഷ നൽകുന്നതിനാൽ ഈ നിയമം അസാധുവായി മാത്രമേ കണക്കാക്കാൻ സാധിക്കുകയുള്ളൂവെന്നും, അതിനാൽ താൻ നിയമം ലംഘിച്ചുവെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കിലെ ഹെംസ്റ്റഡിലുളള ക്ലിനിക്കിലാണ് 2022 ജൂലൈ ഏഴാം തീയതി കേസിന് ആസ്പദമായ കുറ്റം നടക്കുന്നത്. ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസ് നൽകുന്ന വിവരം അനുസരിച്ച് രണ്ടുമണിക്കൂറോളമാണ് ഭ്രൂണഹത്യക്കെതിരെ ശക്തമായ നിലപാടുമായി ഫ്രാൻസിസ്കൻ വൈദികൻ നിലകൊണ്ടത്. അഗ്നിശമന സേനയും, പോലീസും വന്ന് പൂട്ട് തുറന്നതിന് പിന്നാലെ ഫാ. ഫിഡലിസ് മോസിൻസ്ക്കി ക്ലിനിക്കിലേക്ക് കാറുകൾ പ്രവേശിക്കാതിരിക്കാനായി നിലത്തു കിടന്നു. ഇതിനുമുമ്പും അദ്ദേഹം പ്രോലൈഫ് പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഫേസ് ആക്ട് ലംഘിച്ചു എന്ന കുറ്റത്തിന്റെ പേരിൽ ആദ്യമായിട്ടാണ് ഫാ. ഫിഡലിസ് ശിക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2023-07-03-11:10:26.jpg
Keywords: ഭ്രൂണ, അബോര്‍ഷ
Content: 21438
Category: 1
Sub Category:
Heading: പോർച്ചുഗലിലെ ലോക യുവജന സംഗമത്തിന് ഇനി ഒരു മാസം: ശ്രദ്ധേയമായ വിവരങ്ങള്‍ പങ്കുവെച്ച് സംഘാടകര്‍
Content: ലിസ്ബണ്‍: പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ അടുത്തമാസം ലോക യുവജന സംഗമത്തിന് തുടക്കമാകുവാനിരിക്കെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. 6 ലക്ഷത്തോളം ആളുകളാണ് ഇതിനോടകം യുവജന സംഗമത്തിൽ പങ്കുചേരാനായി രജിസ്ട്രേഷൻ നടത്തിയത്. 30 ലക്ഷത്തോളം ഭക്ഷണപ്പൊതികൾക്ക് അധികൃതര്‍ ഓർഡർ നൽകി. 10,000 തിരുവസ്ത്രങ്ങൾ തയ്യാറാക്കുന്നതും തകൃതിയായി നടക്കുന്നുണ്ട്. ഇതുവരെ 7000 കുടുംബങ്ങളാണ് യുവജന സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് തങ്ങളുടെ വീടുകളിൽ താമസിക്കാൻ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ആറാം തീയതി വരെ ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിൽ നടക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ വേണ്ടി 6,63,000 ആളുകൾ രജിസ്ട്രേഷന് തുടക്കമിട്ടിട്ടുണ്ടെന്നാണ് കണക്ക്. 151 രാജ്യങ്ങളിൽ നിന്നുള്ള 313,000 ആളുകൾ അവരുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചു കഴിഞ്ഞു. രജിസ്ട്രേഷൻ പൂർത്തീകരിച്ചവരുടെ പട്ടികയിൽ ഏറ്റവും മുന്നിൽ വരുന്നത് സ്പെയിൻ ആണ്. 58531 ആളുകളാണ് സ്പെയിനിൽ നിന്ന് ഇതിനോടകം രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. ഇതിന് പിന്നാലെ ഇറ്റലിയില്‍ നിന്നു 53,803 ആളുകളാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. 14435 പേരാണ് അമേരിക്കയിൽ നിന്നും ഇതുവരെ രജിസ്ട്രേഷന്റെ കടമ്പ കടന്നിരിക്കുന്നത്. രജിസ്ട്രേഷൻ പൂർത്തീകരിച്ചവരിൽ 70% ആളുകളും താമസസൗകര്യവും ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകൾ കൂടാതെ, യുവജന സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് താമസം ഒരുക്കാനായി സ്കൂളുകളും, സ്പോർട്സ് ക്ലബ്ബുകളും ഉൾപ്പെടെ 470,000 കേന്ദ്രങ്ങളും അധികൃതർ ക്രമീകരണം നടത്തിയിട്ടുണ്ട്. 32000ന് മുകളിൽ ആളുകളാണ് യുവജന സംഗമത്തിന്റെ വോളണ്ടിയർമാറാകാൻ രജിസ്ട്രേഷൻ നടത്തിയത്. ഇതിൽ 22282 പേർ രജിസ്ട്രേഷൻ പൂർത്തിയാക്കി. വോളണ്ടിയർമാരായി രജിസ്ട്രേഷൻ നടത്തുന്നവരിൽ ഡോക്ടർമാരും, നേഴ്സുമാരും ഉൾപ്പെടെയുള്ളവരുണ്ട്. ഇവരുടെ സേവനം യുവജന സംഗമ ദിവസങ്ങളിലുടനീളം ലഭ്യമാകും. ലിസ്ബണിലെ ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ വേണ്ടി 698 മെത്രാന്മാരും, 29 കർദ്ദിനാളുമാരും രജിസ്ട്രേഷൻ പൂർത്തീകരിച്ചു കഴിഞ്ഞു. ഓഗസ്റ്റ് ഒന്നാം തീയതി മുതൽ നാലാം തീയതി വരെ യുവജന സംഗമ വേദിയിൽ റികൺസിലിയേഷൻ പാർക്ക് എന്നറിയപ്പെടുന്ന സ്ഥലത്ത് ആളുകൾക്ക് കുമ്പസാരിക്കാൻ 150 കുമ്പസാരക്കൂടുകളും അധികൃതർ തയ്യാറാക്കുന്നുണ്ട്. കുമ്പസാരം കേൾക്കാനായി 2600 വൈദികരാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. പോർച്ചുഗീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഇറ്റാലിയൻ എന്നീ 5 ഭാഷകളിൽ കുമ്പസാരത്തിനു അവസരമുണ്ട്. ലോക യുവജന സംഗമം ജനങ്ങളിൽ എത്തിക്കാൻ അനുമതി തേടി 2069 മാധ്യമങ്ങളാണ് അധികൃതരെ ഇതുവരെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്. Tag: One month until World Youth Day, a look at the numbers, Catholic News, World Youth Day 2023 in Lisbon Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-03-14:55:08.jpg
Keywords: യുവജന
Content: 21439
Category: 1
Sub Category:
Heading: ലോകത്തിലെ വിശ്വാസ പ്രതിസന്ധിയെ നേരിടാൻ അഞ്ച് മാർഗ്ഗങ്ങൾ പങ്കുവെച്ച് കർദ്ദിനാൾ സാറ
Content: മെക്സിക്കോ സിറ്റി: ലോകത്തിലെ വിശ്വാസ പ്രതിസന്ധിയെ നേരിടാൻ അഞ്ച് മാർഗ്ഗങ്ങൾ പങ്കുവെച്ച് ദൈവാരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ റോബർട്ട് സാറ. ജൂൺ 26ന് മെക്സിക്കോ സിറ്റിയിലെ ലാ സാലെ സർവ്വകലാശാലയിൽ "പ്രതിസന്ധി നേരിടുന്ന ഒരു ലോകത്തിൽ സത്യത്തിന്റെ സാക്ഷികൾ" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയപ്പോഴാണ് ആഴമേറിയ ചിന്തകള്‍ അദ്ദേഹം പങ്കുവെച്ചത്. ഇന്ന് സഭയ്ക്കു അകത്തും പുറത്തും, ക്രിസ്തുവിന്റെ വ്യക്തിത്വത്തെക്കുറിച്ചും അവൻ കൊണ്ടുവന്ന രക്ഷയെക്കുറിച്ചുമുള്ള ഉപദേശപരവും ധാർമ്മികവുമായ പ്രബോധനങ്ങളില്‍ വളരെയധികം ആശയക്കുഴപ്പവും അവ്യക്തതയും അനിശ്ചിതത്വവുമുണ്ടെന്നു കർദ്ദിനാൾ ഊന്നിപ്പറഞ്ഞു. ദൈവവചനം, പ്രാർത്ഥന, ആന്തരിക ജീവിതം, നിശബ്ദത, ആന്തരിക പോരാട്ടം എന്നിവയാണ് പ്രതിരോധ മാര്‍ഗ്ഗങ്ങളെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. യേശുവിന്റെ മരുഭൂമിയിലെ പ്രലോഭനം വിവരിക്കുന്ന മത്തായി 4:1 മുതൽ 11 വരെയുള്ള വാക്യങ്ങൾ ഉദ്ധരിച്ച്, തിന്മയ്‌ക്കെതിരെ പോരാടുന്നതിനു ദൈവവചനം കൊണ്ട് തങ്ങളെത്തന്നെ സജ്ജരാക്കുവാൻ കർദ്ദിനാൾ ആഹ്വാനം ചെയ്തു. ആത്മീയ പോരാട്ടത്തിലെ നമ്മുടെ പ്രധാന ആയുധം വചനമാണെന്നതിനാൽ നാം അത് നന്നായി അറിയണമെന്നു കർദ്ദിനാൾ സാറ ഊന്നിപ്പറഞ്ഞു. രണ്ടാമതായി പ്രാർത്ഥന, വിശ്വാസ പ്രതിസന്ധിയെ നേരിടാൻ ഏറ്റവും ഫലവത്തായ മാര്‍ഗ്ഗമാണെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. തന്റെ ജീവിതത്തിന്റെ അവസാനത്തെ 10 വർഷങ്ങളിൽ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് വലിയൊരു പാഠമാണ് ബെനഡിക്ട് പാപ്പ നമുക്ക് നൽകിയതെന്നു അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രാർത്ഥിക്കുന്നതോ കുർബാനയ്ക്ക് പോകുന്നതോ കുമ്പസാരത്തിന് പോകുന്നതോ അവസാനിപ്പിക്കരുതെന്നു കർദ്ദിനാൾ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. നാം ഈ ദിവ്യദാനങ്ങൾ അടിയന്തിരമായി പുനർവിനിയോഗിക്കേണ്ടതുണ്ടെന്നും പ്രാർത്ഥന, ധ്യാനം, നിശബ്ദതയിൽ ദൈവവുമായുള്ള സംഭാഷണം എന്നിവ നടത്തുവാനും കർദ്ദിനാൾ ആഹ്വാനം ചെയ്തു. മൂന്നാമതായി ആന്തരിക ജീവിതം കണക്കിലെടുത്താല്‍ പരിസ്ഥിതിയെ പരിപാലിക്കുമെന്നും പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും അവകാശപ്പെടുന്ന ഗർഭഛിദ്രം, ദയാവധം, സ്വവർഗരതി എന്നിവ പ്രോത്സാഹിപ്പിക്കുന്ന മനുഷ്യനെതിരെ സൃഷ്ടി യുദ്ധത്തിലാണെന്ന സത്യം നാം മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലാമതായി വിശ്വാസ പ്രതിസന്ധിയെ നേരിടാന്‍ നിശബ്ദത ആയുധമാക്കേണ്ടതുണ്ട്. നിശ്ശബ്ദതയിൽ, നാം നമ്മുടെ ഹൃദയങ്ങള്‍ ദൈവസന്നിധിയിലേക്ക് പ്രവേശിക്കുന്നു. നിശബ്ദതയിൽ, എല്ലാ ശബ്ദങ്ങളും, ആശങ്കകളും കുരിശുമായി ബന്ധപ്പെടുത്തുമ്പോള്‍, അവിടെ സുവിശേഷത്തിന്റെ വെളിച്ചം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അവിടെ, നാം എല്ലാം ദൈവത്തിന് സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ നോട്ടം കുരിശിൽ ഉറപ്പിച്ചുകൊണ്ട് മനസ്സിനെയും ഹൃദയത്തെയും വിധേയമാക്കേണ്ടത് ഇന്ന് അത്യന്താപേക്ഷിതമാണ്, ആധുനിക മനുഷ്യൻ ദൈവത്തിനെതിരെയും മനുഷ്യനെതിരെയും ഒരു യുദ്ധം ആരംഭിച്ചു കഴിഞ്ഞു : ഒരു പൈശാചിക യുദ്ധം. അതുകൊണ്ടാണ് തിന്മയ്‌ക്കെതിരായ ആത്മീയ പോരാട്ടം ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമാകുന്നത്. പ്രകൃതിയെ സംരക്ഷിക്കാൻ പോരാടുകയും അതേ സമയം തന്നെ ദാമ്പത്യത്തെയും ജീവനെയും നശിപ്പിക്കുകയും പുരുഷനോ സ്ത്രീയോ എന്ന നിലയിലുള്ള അവനവന്റെ സ്വത്വത്തെ അംഗീകരിക്കാൻ വിസമ്മതിക്കുകയുമാണ് മനുഷ്യന്‍ ചെയ്യുന്നതെന്ന് സാറ ചൂണ്ടിക്കാട്ടി. "ദൈവം നമ്മെ സൃഷ്ടിച്ചത് പുരുഷനോ സ്ത്രീയോയായിട്ടാണ്, എന്നാല്‍ ഇന്ന് നമ്മൾ പറയുന്നത് സ്ത്രീയോ പുരുഷനോ ആകണമെന്ന് സ്വയം തീരുമാനിക്കാമെന്നാണ്. പാശ്ചാത്യർ ദൈവത്തെ മറന്നു, അവര്‍ ക്ഷണികമായ ആനന്ദം മാത്രം തേടുന്നു. ഇത് ഓരോ ദിവസവും വ്യക്തികളെ കൂടുതൽ ഒറ്റപ്പെടുത്തുകയും വലിയ അസ്തിത്വ ശൂന്യതയിലേക്കു നയിക്കുകയുമാണ്. അഞ്ചാമതായി ആന്തരിക പോരാട്ടം ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെയും എന്നത്തെയും പോരാട്ടം ഹൃദയത്തിലാണ് നടക്കുന്നത്, വിശുദ്ധ പൗലോസ് പറയുന്നത് പോലെ, ദുഷ്ടാത്മാക്കൾക്കെതിരെയാണ് പോരാട്ടം. ഏതു വിധേനയും നാശവും ദൈവത്തിൽ നിന്നുള്ള അകൽച്ചയും ഉറപ്പാക്കാനാണ് പിശാചുക്കൾ ശ്രമിക്കുന്നതെന്നും കർദ്ദിനാൾ സാറ ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2023-07-03-17:06:27.jpg
Keywords: സാറ
Content: 21440
Category: 18
Sub Category:
Heading: പ്രതിസന്ധികളിൽ വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നുനിൽക്കണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കാക്കനാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലത്തു മാത്രമല്ല പ്രതിസന്ധികളിലും സഹനങ്ങളിലും വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നുനിൽക്കുന്നവരാകണം വിശ്വാസികളെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാളിനോടും സഭാദിനത്തോടും അനുബന്ധിച്ച് സീറോമലബാർസഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന വി. കുർബാനയുടെ ആമുഖമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. "അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം" എന്നു സഹശിഷ്യന്മാരോടു പറഞ്ഞ തോമാശ്ലീഹായുടെ ജീവിതമാതൃക പ്രയാസഘട്ടങ്ങളിൽ പരാജയഭീതിയോടെ പിന്മാറുന്നതിനുപകരം ധീരതയോടെ അവയെ നേരിടാൻ നമ്മെ സഹായിക്കുന്നതാണെന്ന് കർദിനാൾ ഓർമിപ്പിച്ചു. സീറോമലബാർ ഹയരാർക്കി സ്ഥാപിതമായതിന്റെ ശതാബ്ദി വർഷമെന്ന നിലയിൽ ഇത്തവണത്തെ സഭാദിനാചരണത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു. രാവിലെ 8.30ന് സീറോമലബാർ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ സഭാകാര്യാലയത്തിൽ പതാക ഉയർത്തിയതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന ആഘോഷമായ റാസാ കുർബാനയിൽ കൂരിയാ ബിഷപ്പ് കാർമികത്വം വഹിച്ചു. സമർപ്പിതസമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്‌സും സെമിനാരികളുടെ റെക്ടർമാരും മേജർ ആർക്കിഎപ്പിസ്കോപ്പൽ ദൈവാലയങ്ങളുടെ വികാരിമാരും രൂപതകളെയും സമർപ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ചുവന്ന ബഹുമാനപ്പെട്ട വൈദികരും സന്ന്യാസിനികളും അല്മായരും വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. ചെറുപുഷ്പ സന്ന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോജോ വരകുകാലയിൽ വചനസന്ദേശം നൽകി. സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി സീറോമലബാർസഭ ഹയരാർക്കിയുടെ ചരിത്രമവതരിപ്പിക്കുന്ന ഡോക്കുമെന്ററി പ്രദർശിപ്പിച്ചു. പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, മാർതോമാശ്ലീഹായുടെ പ്രേഷിതപ്രവർത്തിയിൽനിന്ന് ജന്മമെടുത്ത സീറോമലബാർസഭ, വിശ്വാസതീക്ഷണതയോടെ മുന്നേറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. കണ്ണൂർ രൂപതയുടെ അദ്ധ്യക്ഷനും കോട്ടപ്പുറം രൂപതയുടെ അഡ്മിനിസ്ട്രേറ്ററുമായ റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല സീറോമലബാർ സഭാദിനം തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിലും ദൈവാനുഗ്രഹത്തിന്റെ കുളിർമഴ കൃപയായി നമ്മിൽ പെയ്തിറങ്ങാൻ ധീരരക്തസാക്ഷിയായ മാർതോമാശ്ലീഹായുടെ മാധ്യസ്ഥം സഹായിക്കുമെന്ന് ബിഷപ്പ് വടക്കുംതല ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് സന്ന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സി. ലിസ് ഗ്രേസ് SD, സീറോമലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി, മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. മണിപ്പൂരിൽ രണ്ടുമാസക്കാലമായി തുടർന്നുകൊണ്ടിരിക്കുന്ന വർഗ്ഗീയകലാപം അമർച്ച ചെയ്യുന്നതിനും എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വരമായി ഇടപെടണമെന്ന സീറോമലബാർസഭയുടെ പ്രമേയം കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം അവതരിപ്പിച്ചു. സീറോമലബാർ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ 34-ാമത് പുസ്തകമായ 'വർത്തമാനപുസ്തകത്തെക്കുറിച്ചുള്ള പഠനം' ബിഷപ്പ് അലക്സ് വടക്കുംതല പ്രകാശനം ചെയ്തു. തുടർന്ന് ഇന്റർനെറ്റ് മിഷന്റെ ആഭിമുഖ്യത്തിൽ സീറോമലബാർ മാട്രിമോണിയുടെ നവീകരിച്ച ലോഗോയുടെയും വെബ്സൈറ്റിന്റെയും മൊബൈൽ ആപ്ലിക്കേഷന്റെയും പ്രകാശനകർമ്മം നടന്നു. ചടങ്ങിന് മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയാ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ സ്വാഗതമാശംസിക്കുകയും ആഘോഷക്കമ്മിറ്റി കൺവീനർ ഫാ. ജോജി കല്ലിങ്ങൽ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. പൊതുസമ്മേളനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. സ്നേഹവിരുന്നോടുകൂടി സഭാദിനപരിപാടികൾ സമാപിച്ചു.
Image: /content_image/India/India-2023-07-03-19:15:28.jpg
Keywords: ആലഞ്ചേ
Content: 21441
Category: 1
Sub Category:
Heading: പീറ്റേഴ്സ് പെൻസ്: അപ്പസ്‌തോലിക സഹായ നിധിയിലേക്ക് ലഭിച്ചത് 107 മില്യൺ യൂറോ
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്‌തോലിക ദൗത്യങ്ങൾക്ക് കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായത്തിന്റെ വിവരങ്ങൾ പുറത്ത്. ആനുവൽ ഡിസ്ക്ലോസർ റിപ്പോർട്ട് പ്രകാരം 'പീറ്റേഴ്സ് പെൻസ്' എന്നറിയപ്പെടുന്ന സഹായ നിധിയിലേക്ക് കഴിഞ്ഞവർഷം ലഭിച്ചത് 107 മില്യൺ യൂറോയാണ്. ഇതിൽ 95.5 മില്യൺ യൂറോയാണ് ചെലവഴിച്ചത്. വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും തിരുനാൾ ദിവസം ലഭിച്ച തുകയും, വർഷം മുഴുവനും ലഭിച്ച സാമ്പത്തിക സഹായങ്ങളും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ രൂപതകളിൽ നിന്ന് 27.4 മില്യൺ യൂറോയാണ് ലഭിച്ചത്. ഇത് ആകെ ലഭിച്ച തുകയുടെ 63 ശതമാനം വരും. വിവിധ ഫൗണ്ടേഷനുകൾ നൽകിയത് 12.6 മില്യൺ യൂറോയാണ്. ഏറ്റവും കൂടുതൽ തുക നൽകിയ രാജ്യം അമേരിക്കയാണ്. 11 മില്യൺ യൂറോയാണ് അമേരിക്കയിലെ വിശ്വാസി സമൂഹം നൽകിയത്. പിന്നാലെ വരുന്നത് കൊറിയയും, ഇറ്റലിയുമാണ്. റോമൻ കൂരിയായുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയും, മറ്റ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുമാണ് പീറ്റേഴ്സ് പെൻസിൽ ലഭിച്ച തുക വിനിയോഗിക്കപ്പെട്ടത്. ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക ദൗത്യങ്ങളുടെ നിർവഹണത്തിന് 77.6 മില്യൺ യൂറോയാണ് ഉപയോഗിച്ചത്. അഭയാർത്ഥികൾക്കും, സന്യാസ സമൂഹങ്ങൾക്കും, പ്രകൃതി ദുരന്തങ്ങളുടെയും, യുദ്ധങ്ങളുടെയും ഇരകൾക്കുമടക്കം 16.2 മില്യൺ യൂറോ വിനിയോഗിച്ചു. ഇതുകൂടാതെ വിവിധ ഡിക്കാസ്റ്ററികളിലൂടെ 36 മില്യൺ യൂറോ സന്നദ്ധ പ്രവർത്തനത്തിന് വേണ്ടി മാറ്റിവെക്കപ്പെട്ടു. പീറ്റേഴ്സ് പെൻസിന്റെ ഭാഗമായി 72 രാജ്യങ്ങളിലെ പദ്ധതികൾക്കാണ് സാമ്പത്തിക സഹായം ഉപയോഗിച്ചത്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് വേണ്ടി ഇതിൽ 34 ശതമാനം തുകയും വിനിയോഗിച്ചു. പ്രാദേശിക സഭകൾക്ക് സുവിശേഷവത്കരണത്തിന് തുടക്കം കുറിക്കാനും, ഇപ്പോൾ സുവിശേഷവത്കരണം നടത്തുന്ന പ്രാദേശിക സഭകൾക്ക് അത് കൂടുതൽ ഊഷ്മളമായി നടത്താനും തുക വകയിരുത്തപ്പെട്ടു. യുക്രൈനിൽ യുദ്ധത്തിന്റെ കെടുതി നേരിടുന്ന ജനങ്ങൾക്ക് വലിയൊരു ശതമാനം തുക പീറ്റേഴ്സ് പെൻസിൽ നിന്നും മാറ്റിവെച്ചിരിന്നു. Tag: Peter's Pence 2022: Generous support for Universal Church and Pope’s mission, Catholic News, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-03-19:58:59.jpg
Keywords: സഹായ
Content: 21442
Category: 18
Sub Category:
Heading: ബാലസോർ രൂപത മെത്രാനായി മലയാളി ബിഷപ്പ് വർഗീസ് തോട്ടങ്കര ചുമതലയേറ്റു
Content: ബാലസോർ: ഒഡീഷയിലെ ബാലസോർ രൂപതയുടെ മൂന്നാമത്തെ മെത്രാനായി മലയാളിയായ ബിഷപ്പ് ഡോ. വർഗീസ് തോട്ടങ്കര ചുമതലയേറ്റു. ബാലസോർ ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങുകളില്‍ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾഡോ ജിറെല്ലി മുഖ്യകാര്‍മ്മികനായി. ദിവ്യബലിയോടനുബന്ധിച്ചായിരുന്നു സ്ഥാനാരോഹണം. ബിഷപ്പ് തോട്ടങ്കരയുടെ നിയമനത്തിന്റെ പേപ്പൽ ബുള ഇംഗ്ലീഷിലും ഒഡിയ ഭാഷയിലും വായിച്ചു. മെത്രാന്മാർ, വൈദികർ, സന്യസ്തർ എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങു കളിൽ പങ്കെടുത്തു. പെരുമ്പാവൂർ തോട്ടുവ സെന്റ് ജോസഫ് ഇടവകാംഗമായ ബിഷപ്പ് ഡോ. വർഗീസ് തോട്ടങ്കരയുടെ കുടുംബാംഗങ്ങളും സ്ഥാനാരോഹണ ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തി. സ്ഥാനാരോഹണത്തിനു മുന്നോടിയായി കത്തീഡ്രലിൽ നടന്ന പ്രാർത്ഥനാശുശ്രൂഷയ്ക്ക് കട്ടക് ഭുവനേശ്വർ ആർച്ച് ബിഷപ്പ് ഡോ. ജോൺ ബറുവ നേതൃത്വം നൽകി. കോൺഗ്രിഗേഷൻ ഓഫ് ദ മിഷൻ (സിഎം) സന്യാസ സമൂഹാംഗമായ ബിഷപ്പ് ഡോ. വർഗീസ് തോട്ടങ്കര 2013 മുതൽ എത്യോപ്യയിലെ നെകംതെ അപ്പസ്തോലിക് വികാരിയാത്തിന്റെ അധ്യക്ഷനായിരുന്നു. ഏഴു വർഷം ഒഡീഷയിൽ സേവനം ചെയ്തിട്ടുണ്ട്. 2019ൽ അന്തരിച്ച മലയാളിയായ ബിഷപ് ഡോ. സൈമൺ കൈപ്പുറത്തിന്റെ പിൻഗാമിയായാണു ബിഷപ്പ് ഡോ. വർഗീസ് തോട്ടങ്കര ബാലസോർ രൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂർ തോട്ടുവ ഇടവകാംഗമാണ് ബിഷപ്പ് തോട്ടങ്കര. 1987ൽ പൗരോഹിത്യം സ്വീകരിച്ചു. ഒഡീഷയിലെ ബറാംപുർ രൂപതയിൽ മിഷൻ പ്രവർത്തനമായിരുന്നു ആദ്യനിയോഗം. 1990 മുതൽ എത്യോപ്യയിലും റോമിലുമായി സേവനം ചെയ്തു. റോമിലെ സെന്റ് തോമസ് അക്വീനാസ് (ആൻജെലിക്കം) യൂണിവേഴ്സിറ്റിയിൽ മോറൽ തിയോളജിയിലായിരുന്നു ഉപരിപഠനം. എത്യോപ്യയിലുള്ള മൈനർ സെമിനാരിയിൽ അധ്യാപകൻ, മേജർ സെമിനാരിയിൽ വിസിറ്റിംഗ് പ്രഫസർ, അഡിസ് അബാബയിലുള്ള സെന്റ് പോൾസ് മേജർ സെമിനാരിയുടെ പ്രഥമ റെക്ടർ, തിയോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ, സന്യാസ സമൂഹത്തിന്റെ പ്രോവിൻഷ്യൽ കൗൺസിലർ, അസിസ്റ്റന്റ് ജനറാൾ, വിവിധ സന്യസ്ത സമൂഹങ്ങളുടെ സ്പിരിച്വൽ ഡയറക്ടർ, റോമിൽ സഭയുടെ പ്രൊക്യുറേറ്റർ ജനറൽ, ജനറൽ കൂരിയ ആർക്കെവിസ്റ്റ്, ഏഷ്യ പസഫിക് മേഖലയിലെ രാജ്യാന്തര മിഷനുകളുടെ ഡെലിഗേറ്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2023-07-04-09:56:18.jpg
Keywords: ബാലസോ
Content: 21443
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ കേന്ദ്രീകൃത ജീവിതത്തില്‍ ആഴപ്പെടുവാന്‍ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥന നിയോഗം
Content: വത്തിക്കാന്‍ സിറ്റി: വിശ്വാസി സമൂഹം ദിവ്യകാരുണ്യ കേന്ദ്രീകൃത ജീവിതം നയിക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥന നിയോഗം. പ്രാർത്ഥന നിയോഗ വീഡിയോ സന്ദേശത്തിൽ ദിവ്യകാരുണ്യം കത്തോലിക്ക വിശ്വാസികളുടെ ജീവിതത്തിന്റെ കേന്ദ്രമാകട്ടെയെന്ന് പാപ്പ പ്രാർത്ഥിച്ചു. ദിവ്യബലിയുടെ അന്ത്യത്തിലും ദിവ്യബലിയുടെ തുടക്കത്തിലായിരുന്നതു പോലെ തന്നെയാണെങ്കിൽ, എന്തോ കുഴപ്പമുണ്ടെന്ന് സന്ദേശത്തിന്റെ ആരംഭത്തിൽ ചൂണ്ടിക്കാട്ടിയ പാപ്പ, ദിവ്യകാരുണ്യത്തിൽ യേശുവിന്റെ സാന്നിധ്യമുണ്ടെന്നും അത് അഗാധമായി രൂപാന്തരപ്പെടുത്തുന്നതാണെന്നും യേശു വരുന്നുണ്ടെന്നും അത് നിങ്ങളെ രൂപാന്തരപ്പെടുത്തണമെന്നും വിശ്വാസികളെ ഓർമ്മപ്പെടുത്തി. ദിവ്യകാരുണ്യത്തിൽ, ക്രിസ്തുവാണ് സ്വയം തന്നെത്തന്നെ നമുക്കു വേണ്ടി അർപ്പിക്കുകയും സമർപ്പിക്കുകയും ചെയ്യുന്നത്. നമ്മുടെ ജീവിതവും നമ്മുടെ സഹോദരങ്ങളുടെ ജീവിതവും പരിപോഷിപ്പിക്കാൻ അവിടുന്നു നമ്മെ ക്ഷണിക്കുന്നു. ദിവ്യകാരുണ്യത്തിന്റെ ആഘോഷം ഉയിർത്തെഴുന്നേറ്റ യേശുവുമായുള്ള ഒരു കണ്ടുമുട്ടലാണ്. അതേ സമയം, അവൻ പഠിപ്പിച്ചതു പോലെ നമ്മെത്തന്നെ ലോകത്തിലേക്ക് തുറക്കാനുള്ള ഒരു വഴിയും കൂടിയാണ് അതെന്നും പാപ്പ വിശദീകരിച്ചു. ഓരോ പ്രാവശ്യവും നാം പരിശുദ്ധ കുർബാനയിൽ പങ്കുചേരുമ്പോൾ, യേശു വരികയും അവൻ സ്നേഹിച്ചതു പോലെ സ്നേഹിക്കാൻ നമുക്ക് ശക്തി നൽകുകയും ചെയ്യുന്നു. അത് നമുക്ക് മറ്റുള്ളവരുമായി കണ്ടുമുട്ടുവാനും, നമ്മിൽ നിന്നു പുറത്തു വരുവാനും, മറ്റുള്ളവർക്കായി നമ്മെത്തന്നെ സ്നേഹത്തോടെ തുറന്നു നൽകുവാനുമുള്ള ധൈര്യമാണ് പകരുന്നത്. മനുഷ്യബന്ധങ്ങളെ ആഴത്തിൽ രൂപാന്തരപ്പെടുത്തുകയും, ദൈവത്തെയും സഹോദരീ സഹോദരന്മാരെയും കണ്ടുമുട്ടാനുള്ള തുറവി നൽകുകയും ചെയ്യുന്ന ദിവ്യകാരുണ്യത്തിന്റെ ആഘോഷം വിശ്വാസികള്‍ അവരുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2023-07-04-11:00:26.jpg
Keywords: പാപ്പ, നിയോഗ
Content: 21444
Category: 1
Sub Category:
Heading: ഏകീകൃത സിവിൽ കോഡ് - അവ്യക്തതകളും ആശങ്കകളും
Content: മത/ ജാതിബദ്ധമായ വ്യക്തി നിയമങ്ങൾക്ക് പകരം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ഭരണഘടന രൂപീകരണകാലത്തോളം പഴക്കമുണ്ട്. മതപരമായ വൈജാത്യങ്ങൾ, മതനിയമങ്ങൾ തുടങ്ങിയവയ്ക്ക് സ്വാധീനമുള്ള വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശ നിർണ്ണയം എന്നിവയാണ് വ്യത്യസ്ത മതവിഭാഗങ്ങൾക്ക് വേറിട്ട രീതികളിൽ കൈകാര്യം ചെയ്യാനാവുന്നത്. ഏകീകൃത സിവിൽ നിയമം നടപ്പാകുന്നതുവഴി ഇത്തരം കാര്യങ്ങളിലുള്ള വ്യത്യസ്ത രീതികൾ ഇല്ലാതാകുകയും എല്ലാ ഇന്ത്യൻ പൗരന്മാരും മേൽപ്പറഞ്ഞ വിഷയങ്ങൾ സംബന്ധിച്ച് മത ജാതി വ്യത്യാസമില്ലാതെ ഒറ്റ നിയമത്തിന് കീഴിലാകുകയും ചെയ്യും. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചർച്ചകൾ ഈ അടുത്ത കാലത്തായി സജീവമായിട്ടുണ്ട്. 2018 ൽ ഇരുപത്തൊന്നാമത് കേന്ദ്ര നിയമ കമ്മീഷൻ പ്രസിദ്ധീകരിച്ച കൺസൾട്ടേഷൻ പേപ്പർ പ്രകാരം ഇന്ത്യയുടെ സാംസ്‌കാരിക സാമൂഹിക പശ്ചാത്തലത്തിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നത് അപ്രായോഗികമാണ് എന്ന വിലയിരുത്തലാണുള്ളത്. അത് അനാവശ്യമാണ് എന്ന് കാര്യകാരണസഹിതം നിയമകമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നു. പിന്നീട് അഞ്ചു വർഷങ്ങൾക്ക് ശേഷം, 2023 ജൂൺ 14 ന് ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽനിന്ന് ക്ഷണിച്ചിരിക്കുകയാണ്. ഒപ്പം, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഈ ദിവസങ്ങളിൽ അനുകൂല നിലപാട് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ഇത് സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമായിരിക്കുന്നു. ചില മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും തുടരുന്നതായി വിലയിരുത്തപ്പെട്ടിട്ടുള്ള വിവേചനങ്ങളും, അനീതികളുമൊക്കെ പരിഹരിക്കാൻ യൂണിഫോം സിവിൽകോഡ് നടപ്പാക്കേണ്ടത് അനിവാര്യമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ ഉയർത്തുന്ന പ്രധാന വാദഗതി. മതപരമായ അനുശാസനങ്ങൾക്കും സാംസ്‌കാരിക വൈവിധ്യങ്ങൾക്കും ഇന്ത്യൻ ഭരണഘടനയും നിയമവും നൽകിവന്നിരുന്ന പരിഗണനയും അനുഭാവവും പൂർണ്ണമായി ഇല്ലാതാകുമെന്ന ആശങ്കയാണ് ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർക്കുള്ളത്. രണ്ടു വാദഗതികളിലും ചില വാസ്തവങ്ങൾ ഉണ്ടെങ്കിലും, നടപ്പാക്കിയേക്കാവുന്ന ഏകീകൃത സിവിൽകോഡിന്റെ യഥാർത്ഥ ചിത്രം (രൂപരേഖ) എന്താണ് എന്നുള്ളതിനെക്കുറിച്ചുള്ള അവ്യക്തത വസ്തുനിഷ്ടമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അത്തരം ആശയക്കുഴപ്പങ്ങളിൽ നിന്നുളവാകുന്ന ആശങ്കകൾ ഏകീകൃത സിവിൽ നിയമത്തെകുറിച്ച് നിഷ്പക്ഷമായ ഒരു നിലപാട് സ്വീകരിക്കുന്നതിന് തടസമായി നിലകൊള്ളുന്നു. #{blue->none->b->ഗോവയിലെ ഏകീകൃത സിവിൽ കോഡ് ‍}# ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 44 പ്രകാരം നിർദ്ദേശക തത്വങ്ങളുടെ ഗണത്തിലാണ് ഏകീകൃത സിവിൽ കോഡ് ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്നുണ്ടെങ്കിലും, ഗോവ ഒഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നും ഏകീകൃത സിവിൽ കോഡ് നിലവിലില്ല. 1869 ൽ ഗോവയിൽ നടപ്പാക്കപ്പെട്ട പോർച്ചുഗീസ് സിവിൽ കോഡിന്റെ തുടർച്ചയാണ് ഇപ്പോഴും അവിടെ നിലനിൽക്കുന്ന ഏകീകൃത സിവിൽ കോഡ് എന്നുള്ളതാണ് വസ്തുത. 1966 ൽ ആ നിയമത്തിൽ ചില പരിഷ്കരണങ്ങൾ വരുത്തപ്പെടുകയുണ്ടായി. ഗോവൻ ഏകീകൃത സിവിൽ കോഡ് പ്രകാരം, ഒരു സിവിൽ അതോറിറ്റിയുടെ മുമ്പാകെ വിവാഹങ്ങളെല്ലാം നിർബ്ബന്ധമായും രജിസ്റ്റർ ചെയ്യപ്പെടേണ്ടതുണ്ട്. മറ്റ് ഉടമ്പടികൾ ഇല്ലാത്തപക്ഷം വിവാഹമോചിതയാകുന്ന സ്ത്രീയ്ക്ക്, ഭർത്താവിന് പൈതൃകമായി ലഭിക്കുന്ന സ്വത്തിൽ ഉൾപ്പെടെ എല്ലാ പൊതു സ്വത്തിലും തുല്യ പങ്കിനുള്ള അവകാശമുണ്ടായിരിക്കും. മാതാപിതാക്കൾ തങ്ങളുടെ സ്വത്തിന്റെ പകുതിയെങ്കിലും നിർബ്ബന്ധമായും പെൺമക്കൾക്ക് ഉൾപ്പെടെ ഭാഗം ചെയ്തു കൊടുത്തിരിക്കണമെന്നും ഗോവയിലെ ഏകീകൃത സിവിൽ നിയമം അനുശാസിക്കുന്നു. എന്നാൽ, ഗോവയിലെ ഏകീകൃത സിവിൽ കോഡ് തീർത്തും നിഷ്പക്ഷമല്ല. ഭാര്യയ്ക്ക് 25 വയസ് പൂർത്തിയായിട്ടും കുട്ടികൾക്ക് ജന്മം നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലോ, മുപ്പത് വയസ് പൂർത്തിയാകുന്നതുവരെയും ആൺകുട്ടിക്ക് ജന്മം നൽകാൻ കഴിഞ്ഞില്ലെങ്കിലോ ഹൈന്ദവനായ ഭർത്താവിന് മറ്റൊരു വിവാഹം കഴിക്കാൻ നിയമം അനുമതി നൽകുന്നു. മറ്റു മതസ്ഥർക്ക് ബഹുഭാര്യത്വം അനുവദനീയമല്ല. കത്തോലിക്കാ സഭയിൽ പെട്ടവർക്ക് പള്ളിയിൽ വച്ച് വിവാഹം നടത്താൻ സിവിൽ രജിസ്ട്രാറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് മാത്രം മതി. എന്നാൽ, മറ്റുള്ളവർക്കെല്ലാം രജിസ്‌ട്രേഷൻ നിർബ്ബന്ധമാണ്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സ്ഥാപിച്ചാൽ മാത്രമേ ഹൈന്ദവനായ ഭർത്താവിന് വിവാഹമോചനം ലഭിക്കുകയുള്ളു. മറ്റു മതസ്ഥർക്ക് മറ്റു കാരണങ്ങളും ആകാം. ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡിന് ലഭ്യമായ ഏക മാതൃകയാണ് ഗോവയിലേത്. കഴിഞ്ഞ ചില വർഷങ്ങൾക്കിടെ ബിജെപി ഭരിക്കുന്ന വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, എല്ലായ്പ്പോഴും സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് രൂക്ഷമായ എതിർപ്പുകൾ ഉയരുകയുണ്ടായി. ഏറ്റവും ചെറിയ ഇന്ത്യൻ സംസ്ഥാനമായ ഗോവയിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കിയിരിക്കുന്നത് മാതൃകയായി ചൂണ്ടിക്കാണിക്കുമ്പോഴും കൂടുതൽ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ചും ഇന്ത്യയെ പൊതുവിൽ കണക്കിലെടുക്കുമ്പോഴും വെല്ലുവിളികളും ആശങ്കകളും ഏറെയാണ്. #{blue->none->b-> ഇന്ത്യയിലെ സാംസ്‌കാരിക വൈവിധ്യം ‍}# മതപരമായ അനുശാസനങ്ങൾക്ക് വ്യക്തിജീവിതത്തിൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഘട്ടങ്ങളിലും, സാംസ്കാരിക പൈതൃകവും, പാരമ്പര്യവും നിലനിർത്തേണ്ടതായുള്ള സാഹചര്യങ്ങളിലും വ്യത്യസ്തമായ വ്യക്തിനിയമങ്ങൾ അതിന് അവസരമൊരുക്കുന്നു. ഇന്ത്യയുടെ ഭരണഘടനയ്ക്കും നിയമ വ്യവസ്ഥിതിക്കും അനുസൃതമായി മതവിശ്വാസത്തെയും സംസ്കാരത്തെയും പാരമ്പര്യത്തെയും ആചാരങ്ങളെയും ക്രമീകരിക്കാൻ വിവിധ വിഭാഗങ്ങൾക്ക് അപ്രകാരം കഴിയുന്നു. വിവാഹവും വിവാഹമോചനവും പോലുള്ളവയ്ക്ക് രാഷ്ട്ര നിയമങ്ങൾക്ക് മുന്നിൽ പ്രാധാന്യം ഉള്ളതുപോലെ തന്നെ, മതവിശ്വാസപരമായും അവ സുപ്രധാനമാണ്. കത്തോലിക്കാ സഭയുടെ നിലപാടുകൾ ഉദാഹരണമാണ്. സഭയുടെ പ്രബോധനങ്ങൾ പ്രകാരം വിവാഹ ബന്ധം അതിന്റെ കൗദാശിക സ്വഭാവത്താൽ സിവിൽ നിയമത്തിന് മുന്നിൽ എന്നതിനേക്കാൾ ഉറപ്പുള്ളതായാണ് പരിഗണിക്കപ്പെടുന്നത്. അതിനാൽത്തന്നെ വിവാഹമോചനം എന്നതിന്റെ നിർവ്വചനത്തിന് പോലും വ്യത്യാസമുണ്ട്. മതവിശ്വാസ സംബന്ധമായ ഇത്തരം നിലപാടുകളെ സൂക്ഷ്മമായി പരിഗണിക്കേണ്ട ഘട്ടങ്ങളിൽ അതിനുള്ള സാധ്യത ഒരുക്കുന്നിടത്താണ് വ്യക്തിനിയമങ്ങളുടെ പ്രാധാന്യവും പ്രസക്തിയും കൂടുതൽ വ്യക്തമാകുന്നത്. ഹിന്ദു, മുസ്ളീം, ക്രിസ്ത്യൻ എന്നിങ്ങനെ മൂന്ന് മതങ്ങളായി മാത്രം ഇന്ത്യൻ ജനതയെ കണ്ടുകൊണ്ടുള്ള സാമാന്യ സമീപനം ആരോഗ്യകരമല്ല. തങ്ങളുടെ സ്വത്വം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ മതവിഭാഗങ്ങൾ മറ്റു പലതുമുണ്ട്. അതിനേക്കാളേറെ, തങ്ങളുടെ പ്രത്യേകമായ സാംസ്‌കാരിക തനിമ സൂക്ഷിക്കുന്ന ഗോത്രവർഗ്ഗങ്ങൾ, ആദിവാസി വിഭാഗങ്ങൾ, പ്രാദേശിക സമൂഹങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പാർശ്വവൽക്കരിക്കപ്പെട്ട ലക്ഷകണക്കിന് മനുഷ്യരും ഇന്ത്യയിൽ ജീവിക്കുന്നു. അവരവരുടെ സംസ്കാരവും രീതികളും തുടരുന്നതിൽ ഇത്തരമൊരു നിയമനിർമ്മാണം പ്രതിബന്ധം സൃഷ്ടിക്കുമോ എന്നുള്ള ആശങ്ക പ്രസക്തമാണ്. അക്കാരണത്താലാണ്, സംസ്ഥാനങ്ങളുടെ പ്രത്യേകമായ സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യൻ ഭരണഘടനയുടെ സൃഷ്ടാക്കൾ സംസ്ഥാന ഭരണകൂടങ്ങളെ ഭരമേല്പിച്ചത്. ഇന്ത്യയുടെ ഭരണഘടന നിലവിൽവന്ന 1950 ജനുവരി 26 ന് രാജ്യത്തുണ്ടായിരുന്ന വൈവിധ്യങ്ങൾക്കും സാഹചര്യത്തിനും ഇന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നുള്ളതുകൂടി പരിഗണിച്ചാണ് 2018 ൽ ഇരുപത്തൊന്നാം നിയമ കമ്മീഷൻ യൂണിഫോം സിവിൽകോഡ് പ്രായോഗികമല്ലെന്ന് നിരീക്ഷിച്ചത്. #{blue->none->b-> വ്യക്തി നിയമങ്ങളിലെ വിവേചനങ്ങൾ ‍}# ലിംഗപരമായ വേർതിരിവുകളും അസമത്വവും ഉണ്ടെന്നുള്ള ആരോപണങ്ങളാണ് മുഖ്യമായും ചില വ്യക്തി നിയമങ്ങൾക്കെതിരെ ഉള്ളത്. എന്നാൽ, വ്യക്തി നിയമങ്ങളിൽ കാലാനുസൃതമായ പല പരിഷ്കരണങ്ങളും ഉണ്ടായിട്ടുണ്ട് എന്നുള്ളതുപോലെ തന്നെ ഇനിയും ഭേദഗതികൾ വരുത്താവുന്നതുമാണ്. പിന്നീട് നടപ്പായിട്ടുള്ള മറ്റു പല നിയമങ്ങളിലെയും (ഉദാ: വിവാഹപ്രായം: പോക്സോ നിയമം, അഡോപ്‌ഷൻ: ഗാർഡിയൻ ആൻഡ് വാർഡ് നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് മുതലായവ) വിവിധ വകുപ്പുകൾ പ്രകാരവും, പലപ്പോഴായുള്ള കോടതി ഇടപെടലുകളിലൂടെയും (ഉദാ: സ്വത്തവകാശം: മേരി റോയി കേസ്) അത്തരത്തിലുള്ള കാലികമായ മാറ്റങ്ങൾ പല വ്യക്തി നിയമങ്ങളിലും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളും അനീതിയും പരിഹരിക്കാനുള്ള ഇടപെടലുകൾ തുടർന്നും സർക്കാരിനും കോടതികൾക്കും നടത്താവുന്നതാണ്. എല്ലാ പൗരന്മാർക്കും ബാധകമായ പല നിയമനിർമ്മാണങ്ങളും സമീപ കാലത്ത് ഉണ്ടായിട്ടുള്ളതുപോലെ, സ്ത്രീ സുരക്ഷയും സ്ത്രീ സ്വാതന്ത്ര്യവും മുൻനിർത്തിക്കൊണ്ടുള്ള പ്രത്യേക നിയമനിർമ്മാണവും പരിഗണിക്കാവുന്നതാണ്. മതപരവും സാംസ്കാരികവുമായ നിയമങ്ങളും കീഴ്‌വഴക്കങ്ങളും രാഷ്ട്ര നിയമങ്ങളോട് പൊരുത്തപ്പെടുത്തിക്കൊണ്ടു പോകാനുള്ള പ്രാഥമിക ഉത്തരവാദിത്തം അതത് സമൂഹങ്ങൾക്ക് തന്നെയാണുള്ളത്. കാലാനുസൃതമായ മാറ്റങ്ങൾ അക്കാര്യങ്ങളിൽ പ്രാബല്യത്തിൽ വരുത്താൻ സമുദായ-മത നേതൃത്വങ്ങൾ തയ്യാറാകണം. പ്രാകൃതമായ ചട്ടക്കൂടിൽനിന്ന് വ്യതിചലിക്കാൻ ആരെങ്കിലും തയ്യാറാകുന്നില്ലെങ്കിൽ ആധുനിക സമൂഹത്തിൽ അത് ലജ്ജാകരമാണ്. കാലാനുസൃതമായ മാറ്റങ്ങൾക്ക് അനുസൃതമായ നിയമക്രമീകരണം (codification) നടത്താനുള്ള ചുമതല എക്കാലവും ഭരണകൂടത്തിനുണ്ട്. ആ പ്രക്രിയ എക്കാലവും നടന്നുവരുന്നതാണ്. അതിനാലാണ്, ക്രൈസ്തവ സമൂഹത്തിന്റെ പരമ്പരാഗത രീതികൾ, കീഴ്‌വഴക്കങ്ങൾ തുടങ്ങിയവയ്ക്ക് ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുകയും, തികച്ചും ഭരണഘടനാനുസൃതവും, പൊതു നിയമങ്ങൾക്ക് പൂർണ്ണമായി വിധേയപ്പെട്ടതുമായ വ്യക്തി നിയമങ്ങൾ പാലിക്കപ്പെട്ടു പോരുകയും ചെയ്യുന്നത്. അത്തരമൊരു തുറവി ഇന്ത്യയിലെ ക്രൈസ്തവ സമൂഹം എക്കാലവും പുലർത്തിവരുന്നുണ്ട്, ഇനിയും അപ്രകാരംതന്നെ ആയിരിക്കും. അടിസ്ഥാനപരമായി ഏകീകൃത സിവിൽകോഡ് വഴി തിരുത്തിക്കുറിക്കപ്പെടുമെന്ന് കരുതപ്പെടുന്ന വിവാഹ, വിവാഹ മോചന, ദത്തെടുക്കൽ, പിന്തുടർച്ചാവകാശ, രക്ഷാകർതൃത്വ സംബന്ധമായ കാര്യങ്ങളുടെ പ്രത്യക്ഷ തലങ്ങളിലൊന്നുംതന്നെ ക്രൈസ്തവ സമൂഹത്തിന് വലിയ ആശങ്കയ്ക്ക് വകയില്ല. എന്നാൽ, മതപരമായ അനുശാസനങ്ങൾ തീരെയും വിലകല്പിക്കപ്പെടാതെ പോയേക്കാം എന്നുള്ളതാണ് ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിലനിൽക്കുന്ന ആശങ്ക. സമീപകാല ഭരണകൂട നിലപാടുകളിൽ സംഭവിച്ചിരിക്കുന്ന മാറ്റങ്ങളും ന്യൂനപക്ഷ മതവിഭാഗങ്ങളോട് പുലർത്തിവരുന്ന വിവേചനങ്ങളും പരിഗണിക്കുമ്പോൾ അത്തരമൊരു ആശങ്ക വർധിക്കുന്നു. "എലിയെ പേടിച്ച് ഇല്ലം ചുടുക" എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ, മറ്റു മാർഗ്ഗങ്ങളിലൂടെ പരിഹരിക്കാനാവുന്ന ചില വിവേചനങ്ങളെ ചെറുക്കാൻ എല്ലാ വ്യക്തിനിയമങ്ങളെയും ഇല്ലാതാക്കണോ എന്നുള്ളതാണ് അവശേഷിക്കുന്ന ചോദ്യം. ഉച്ചനീചത്വങ്ങളും, വിവേചനങ്ങളും, അടിച്ചമർത്തലുകളും ഇല്ലാത്ത ഒരു ഇന്ത്യയായിരിക്കണം നാളെയുടെ ഇന്ത്യ എന്നുള്ളതിൽ സംശയമില്ല. എന്നാൽ, അത് 'നാനാത്വത്തിലെ ഏകത്വം' കാത്തുസൂക്ഷിക്കുന്ന ഇന്ത്യയും ആയിരിക്കേണ്ടതുണ്ട്. വ്യത്യസ്തതകളുടെ സൗന്ദര്യം എക്കാലവും ഇന്ത്യയുടെ മുഖമുദ്ര തന്നെ ആയിരിക്കണം. അനാവശ്യമായ ചേരിതിരിവുകൾക്കോ ആശയക്കുഴപ്പങ്ങൾക്കോ അപകട ഭീതികൾക്കോ അരക്ഷിതത്വ ചിന്തകൾക്കോ ഇടനൽകാതെ സാമുദായിക സൗഹാർദ്ദവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഭരണകൂടങ്ങൾ സവിശേഷ ശ്രദ്ധ ചെലുത്തണം. (ലേഖകനായ റവ. ഡോ. മൈക്കിൾ പുളിക്കൽ കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്. )
Image: /content_image/News/News-2023-07-04-11:07:21.jpg
Keywords: സിവില്‍