Contents
Displaying 20991-21000 of 25003 results.
Content:
21395
Category: 4
Sub Category:
Heading: സ്‌നാപക യോഹന്നാന്റെ അഞ്ചു പാഠങ്ങൾ
Content: കത്തോലിക്കാ സഭ മൂന്നു വ്യക്തികളൂടെ ജന്മദിനമേ ഓദ്യോഗികമായി ആഘോഷിക്കാറുള്ളു. ഒന്ന് രക്ഷകനായ ഈശോയുടെത്, മറ്റൊന്നു രക്ഷകന്റെ അമ്മയായ മറിയത്തിന്റെ, അവസാനമായി രക്ഷകനു വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന്റേത് .ഇന്ന് തിരുസഭ വിശുദ്ധ സ്‌നാപക യോഹന്നാന്റെ ജന്മതിരുനാൾ ആഘോഷിക്കുന്നു. സ്നേഹത്തിൻ്റെ യഥാർത്ഥ രഹസ്യം സ്നാപക യോഹന്നാനെപ്പോലെ സ്വയം മറക്കുന്നതിലും രക്ഷകനായ ഈശോയെ മഹത്വപ്പെടുത്തുന്നതിലും സ്തുതിക്കുന്നതിലും അടങ്ങിയിരിക്കുന്നുവെന്ന് വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ് പറയുന്നു. "വെളിച്ചത്തിനു സാക്‌ഷ്യം നല്‍കാന്‍; " (യോഹ 1 : 7) വന്ന സ്‌നാപക യോഹന്നാന്റെ ജന്മതിരുനാൾ ദിനത്തിൽ ആ വിശുദ്ധൻ പഠിപ്പിക്കുന്ന അഞ്ചു പാഠങ്ങൾ നമുക്കു പഠിക്കാം #{blue->none->b->1) ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന സമർപ്പണവും വിശ്വാസവും}# വിശുദ്ധിക്കുവേണ്ടിയുള്ള യോഹന്നാന്റെ ജീവിത സമർപ്പണവും മരുഭൂമിയിലെ അലഞ്ഞുതിരിയലുകളും അതുല്യമായ ജീവിതശൈലിയും, നമ്മുടെ ഭൗമിക ആഗ്രഹങ്ങളെക്കാൾ ആത്മീയ ആവശ്യങ്ങൾക്ക് മുൻഗണന നൽകാനുള്ള ശക്തമായ ഓർമ്മപ്പെടുത്തലാണ് ദൈവത്തിന് ഒന്നാം സ്ഥാനം നൽകുകയും അവൻ എല്ലാം നൽകുമെന്ന് വിശ്വസിക്കുകയും ചെയ്യുക. മത്തായി 6:31-33-ൽ യേശു ഇതിനെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു: "അതിനാല്‍ എന്തു ഭക്‌ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും." #{blue->none->b->2) വ്യത്യസ്തനാകാൻ ഭയപ്പെടാത്തവൻ}# വ്യത്യസ്തനാകുന്നതിൽ മടിയില്ലാത്ത വ്യക്തിയായിരുന്നു സ്നാപക യോഹന്നാൻ. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ, നമ്മുടെ വിശ്വാസവും ബോധ്യവും ചിലപ്പോൾ നമുക്ക് ചുറ്റുമുള്ള ആളുകളിൽ നിന്നു വിഭിന്നമായിരിക്കാം. കഷ്ടപ്പാടുകൾക്കിടയിൽ ലോകത്തിൻ്റെ പ്രവണതകൾക്കനുസരിച്ച് നീങ്ങാനുള്ള പ്രലോഭനം നമുക്ക് ഉണ്ടായേക്കാം അപ്പോഴൊക്കെ സത്യവും നീതിയും ധർമ്മവും കൈമുതലാക്കി ജീവിക്കാൻ സ്നാപകൻ നമ്മെ വെല്ലുവിളിക്കുന്നു. ചില അവസരങ്ങലിൽ സത്യ വിശ്വാസത്തിൽ ജീവിക്കുക ബുദ്ധിമുട്ടായിരിക്കും വിട്ടുവീഴ്ചകൾക്കു വേണ്ടിയുള്ള മുറവിളികളും വർദ്ധിച്ചേക്കാം അങ്ങനെയുള്ള സാഹചര്യങ്ങളിൽ സ്നാപകന്റെ മാതൃകയും വാക്കുകളും നമുക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നു, #{blue->none->b->3) വിളിയിൽ വിശ്വസ്തയടെ അനുഗമിക്കുക }# ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ നമുക്ക് ഓരോരുത്തർക്കും പങ്കും പങ്കാളിത്വവും ഉണ്ട്. പൗരോഹിത്യത്തിലേക്കാ സന്യാസത്തിലേക്കോ കുടുംബ ജീവിതത്തിലേക്കോ ഏകസ്ഥ ജീവിതത്തിലേക്കോ വിളിക്കപ്പെട്ടാലും നമുക്കു എല്ലാവർക്കും ദൈവത്തെ സ്തുതിക്കാനും പരസ്പരം പങ്കുവയ്ക്കാനുമുള്ള ദാനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. മറ്റുള്ളവർക്ക് വഴി ഒരുക്കുക, മറ്റുള്ളവർക്ക് വഴി സുഗമമാക്കുക എന്നത് ജീവിതത്തിലെ വിലപ്പെട്ട ഒരു പാഠമാണ്. മറ്റുള്ളവരുടെ നന്മ കഴിവുകൾ എന്നിവയെ കൂടുതൽ പ്രകാശിപ്പിക്കാൻ അനുവദിക്കുന്നതിന് നമ്മുടെ താലന്തുകളും ശക്തികളും ഉപയോഗിക്കുക എന്നത് സ്നാപക ജീവിത ശൈലിയാണ്. ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ നമുക്ക് ഓരോരുത്തർക്കും വഹിക്കാനുള്ള പങ്കിൽ വിശ്വസ്തതയോടെ നമുക്കു മുന്നേറാം. #{blue->none->b->4) ആനന്ദിക്കുക }# "മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി." (ലൂക്കാ 1 : 41) സ്നാപകൻ തന്റെ അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ ആദ്യമായി ഈശോ അടുത്ത് വരുമ്പോൾ സന്തോഷത്താൽ തുള്ളിച്ചാടിയതായി സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്തു സാന്നിധ്യങ്ങൾ ആനന്ദകരമായ അനുഭവങ്ങൾ ആക്കി മാറ്റുക. ക്രിസ്തുമതത്തിന്റെ സത്തതന്നെ പ്രത്യാശയിലും സന്തോഷത്തിലുമാണ്. ജീവിതം എത്ര കഠിനമായാലും, മരണത്തിന്റെ കവാടങ്ങളിലൂടെ സഞ്ചരിച്ചാലും യേശു സാന്നിധ്യം ജീവിതത്തിൽ ആനന്ദം തരും. നമ്മൾ ഒരു ഈസ്റ്റർ ജനതയാണെന്നും ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും രക്ഷിക്കപ്പെട്ട ഒരു ജനത എന്ന നിലയിൽ സന്തോഷത്തോടും ആനന്ദത്തോടുംകൂടി ജീവിക്കാൻ സ്നാപകൻ പഠിപ്പിക്കുന്നു. #{blue->none->b->5) നീതിക്കും സത്യത്തിനും വേണ്ടി ശബ്ദിക്കുക }# തന്റെ ഭാര്യയെ വിവാഹമോചനം ചെയ്യാനും സഹോദരൻ്റെ ഭാര്യയെ വിവാഹം കഴിക്കാനുമുള്ള ഹെറേദോസ് രാജാവിൻ്റെ തീരുമാനത്തെ വെല്ലുവിളിക്കാൻ തീരുമാനിച്ചതാണ് സ്നാപക യോഹന്നാൻ്റെ മരണത്തിലേക്കു നയിച്ച പ്രധാന കാരണം. താൻ വിശ്വസിച്ചതിനും ദൈവത്തിന്റെ നിയമങ്ങൾക്കുമായി സംസാരിക്കാനുള്ള സ്നാപകൻ്റെ നിഷ്കളങ്കമായ തീരുമാനം ഒടുവിൽ അവന്റെ ജീവൻ എടുത്തു. എന്നാൽ അവന്റെ നിശ്ചയദാർഢ്യവും അചഞ്ചലമായ നിർമലതയും ലോകത്തിലെ അനീതികൾക്കെതിരെ നിലകൊള്ളാനും സംസാരിക്കാനും സ്നാപകന്റെ നമുക്ക് ധൈര്യം നൽകുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2023-06-24-12:18:42.jpg
Keywords: യോഹന്നാ

21396
Category: 1
Sub Category:
Heading: പൗരസ്ത്യ സഭകൾ നൽകുന്ന സഹായത്തിന് നന്ദി അർപ്പിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യുക്രൈൻ, തുർക്കി, എറിത്രിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പൗരസ്ത്യ സഭകൾ നൽകുന്ന മാനുഷിക സഹായത്തില്‍ കൃതജ്ഞത അർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ജൂൺ 22 വ്യാഴാഴ്ച "Reunion of Aid Agencies for the Oriental Churches"എന്ന സംഘടനയുടെയും യുവജന കൂട്ടായ്മയുടെയും പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ റോമിൽ എത്തിയവർക്ക് സന്ദേശം നല്‍കി സംസാരിക്കുകയായിരിന്നു പാപ്പ. ലോകമെമ്പാടും ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പൗരസ്ത്യ സഭകൾക്കായുള്ള സഹായ ഏജൻസികൾ ഒരുമിച്ചു വരുന്നതിനും, പൗരസ്ത്യ സഭകൾക്കായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ മാനുഷിക വിഭാഗം നൽകുന്ന സജീവമായ ഐക്യദാർഢ്യത്തിനും ഉദാരതയ്ക്കും നന്ദിയര്‍പ്പിക്കുകയാണെന്ന് പാപ്പ പറഞ്ഞു. തുറന്ന ഹൃദയത്തോടെ ദൈവവചനം കേൾക്കുകയും നമ്മുടെ സ്വന്തം പദ്ധതികളാലല്ല, മറിച്ച് എല്ലാ മനുഷ്യരെയും ആശ്ലേഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ദൈവത്തിന്റെ കാരുണ്യ പദ്ധതിയിൽ പ്രകാശിക്കാനും നയിക്കാനും നമ്മെ അനുവദിക്കുകയും ചെയ്യുന്നത് അനുഗ്രഹപ്രദമാണെന്ന് പാപ്പ പറഞ്ഞു. അവർ വിശ്വാസത്തിന്റെ വിത്തുകൾ വളരാൻ വേണ്ടി ദുരിതത്തിന്റെ വരണ്ട ഭൂമിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അനുകമ്പ എന്ന വികാരം നമ്മുടെ വിശ്വാസമുള്ള ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള ഒരു വാക്കാണ്. അത് മനുഷ്യകുലത്തിന്റെ ദുരിതങ്ങളിൽ പൂർണ്ണമായി പങ്കുചേരുന്ന ദൈവത്തിന്റെ സ്നേഹത്തെ നമുക്ക് വെളിപ്പെടുത്തി തരുന്നുവെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2023-06-24-14:01:49.jpg
Keywords: പാപ്പ

21397
Category: 1
Sub Category:
Heading: ശൈശവ വിവാഹങ്ങൾക്കെതിരെ പ്രതിഷേധവുമായി ദക്ഷിണ സുഡാനിലെ കത്തോലിക്ക മെത്രാന്മാർ
Content: ജൂബ; രാജ്യത്ത് നടക്കുന്ന ശൈശവ വിവാഹങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സുഡാനിലെ കത്തോലിക്ക മെത്രാന്മാർ. ഇത് മൂലം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനും, അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് മെത്രാന്മാർ ആരോപിച്ചു. 2011ലാണ് സുഡാനിൽ നിന്നും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഡി സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് ഫോർ വിമൺ ഇൻ ദ ഹോൺ ഓഫ് ആഫ്രിക്കയുടെ റിപ്പോർട്ട് പ്രകാരം ഓരോ ആഴ്ചയും പത്തോളം പെൺകുട്ടികളാണ് ബാല വിവാഹത്തിന് നിർബന്ധിതമായി ഇരയാക്കപ്പെടുന്നത്. രാജ്യത്തെ 50 ശതമാനം പെൺകുട്ടികളും 18 വയസ്സിന് മുന്നേ തന്നെ വിവാഹ ജീവിതത്തിലേക്ക് കടക്കേണ്ടി വരുന്നുണ്ടെന്ന് മെത്രാന്‍മാര്‍ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് പ്രകാരം ബാലവിവാഹം ചെയ്യപ്പെടുന്ന പെൺകുട്ടികളിൽ എട്ടുപേർക്കും യൗവനം എത്തുന്നതിനുമുമ്പേ തന്നെ അമ്മമാർ ആകേണ്ടിവരുന്നു. ബാലവിവാഹം എതിർത്താൽ ഇവർ സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുമോയെന്ന ഭയമുണ്ട്. കൂടാതെ ചിലർ തടവറയിൽ പോലും അടക്കപ്പെടുന്ന സ്ഥിതിവിശേഷമാണുളളത്. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമാനിറ്റേറിയൻ റെസ്പോൺസ് പ്ലാൻ ഫോർ സൗത്ത് സുഡാൻ നൽകുന്ന വിവരമനുസരിച്ച് 2022ൽ മാത്രം രാജ്യത്ത് 40 ലക്ഷത്തോളം പെൺകുട്ടികൾ ബാല വിവാഹങ്ങളിൽ ഏർപ്പെടുകയോ വിവാഹത്തിനു വേണ്ടി നിർബന്ധിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. 2021നെ അപേക്ഷിച്ച് ഇങ്ങനെ വിവാഹത്തിൽ ഏർപ്പെടുന്നവരുടെ എണ്ണം 13 ലക്ഷത്തോളമാണ് വർദ്ധിച്ചത്. ജൂൺ പന്ത്രണ്ടാം തീയതി ഫാത്തിമ മാതാവിന്റെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിൽ സന്ദർശനം നടത്തുന്ന വേളയിൽ വായു രൂപതയുടെ മെത്രാൻ മാത്യു റെമിജോ ആദം, പശുക്കൾക്ക് വേണ്ടിയും, മറ്റ് സമ്മാനങ്ങൾക്ക് വേണ്ടിയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, അവരുടെ സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകാതെ അവരെ വിവാഹം ചെയ്ത് അയക്കുന്ന പിതാക്കന്മാരെ ശാസിച്ചിരിന്നു. നിർബന്ധിത വിവാഹം മൂലമോ, ഗർഭധാരണം മൂലമോ ഓരോ വർഷവും പെൺകുട്ടികൾ വിദ്യാലയങ്ങളിൽ നിന്ന് അപ്രതീക്ഷിതമായികൊണ്ടിരിക്കുന്ന സാഹചര്യമുള്ളതിനാല്‍ സഭാ നേതാക്കന്മാർ എന്ന നിലയിൽ പെൺകുട്ടികളെ നിർബന്ധിത വിവാഹത്തിനോ, ബാല വിവാഹത്തിനോ വിധേയരാക്കുന്ന പിതാക്കന്മാരോട് തങ്ങൾക്ക് വിയോജിപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെ അവരുടെ വിദ്യാഭ്യാസത്തിൽ സഹായിക്കാൻ വേണ്ടി കുടുംബം നോക്കുന്ന അമ്മമാരുടെ അധ്വാനം വീക്ഷിക്കണമെന്നും, അത് നശിപ്പിക്കുന്ന നടപടിയാണ് പിതാക്കന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ബിഷപ്പ് മാത്യു റെമിജോ പറഞ്ഞു. പശുക്കൾ ലഭിക്കും എന്നുള്ള ചിന്തയിൽ ചിലയാളുകൾ പെൺകുട്ടികളെ നിർബന്ധിത വിവാഹത്തിന് വിധേയരാക്കുന്നുണ്ടെന്ന് ഇടയ സന്ദർശനങ്ങളിൽ നിന്ന് തനിക്ക് മനസ്സിലാക്കാൻ സാധിച്ചുവെന്ന് തൊരിത്ത് രൂപതയുടെ മെത്രാൻ ഇമ്മാനുവൽ ബർണാധിനോ പറഞ്ഞു. പഴയ രീതി തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമാണ് സൌത്ത് സുഡാനെങ്കിലും രാജ്യത്തു ഇസ്ലാമിക തീവ്രവാദം ശക്തമാണ്.
Image: /content_image/News/News-2023-06-24-16:11:04.jpg
Keywords: സുഡാനി

21398
Category: 18
Sub Category:
Heading: മണിപ്പൂർ കലാപത്തിന്റെ സത്യമെന്ത്?; പിഒസിയിൽ ഇന്ന് ചർച്ചാസമ്മേളനം
Content: കൊച്ചി: മണിപ്പൂർ കലാപത്തിന്റെ സത്യമെന്ത്? എന്ന വിഷയത്തിൽ പാലാരിവട്ടം പിഒസിയിൽ ചർച്ചാസമ്മേളനം ഇന്നു ഞായറാഴ്ച നടക്കും. കെസിബിസി മീഡിയ കമ്മീഷന്‍റെ നേതൃത്വത്തിൽ വൈകുന്നേരം അഞ്ചിനാണു പരിപാടി. മണിപ്പൂരിലെ കലാപബാധിത മേഖലകൾ സന്ദർശിച്ച മാധ്യമപ്രവർത്തകൻ ആന്‍റോ അക്കര വിഷായവതരണം നടത്തും. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ എന്നിവർ ഉൾപ്പെടെ നിരവധി സഭാ- സാമൂഹ്യ നേതാക്കളും വിശ്വാസികളും പങ്കെടുക്കും.
Image: /content_image/India/India-2023-06-25-06:35:51.jpg
Keywords: മണിപ്പൂർ

21399
Category: 18
Sub Category:
Heading: മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യക്കെതിരെ എക്യുമെനിക്കൽ ക്ലെർജി ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ
Content: കോഴിക്കോട്: മണിപ്പൂരിൽ ക്രൈസ്തവര്‍ക്കു നേരെയും മാനുഷികതക്ക് നേരെയും നടക്കുന്ന അക്രമങ്ങളിലും വംശീയഹത്യകളിലും പ്രതിഷേധിച്ചുകൊണ്ടും പീഡിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും എക്യുമെനിക്കൽ ക്ലെർജി ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധവും ധർണ. ജൂൺ 26 തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിക്ക് കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയാങ്കണത്തിലാണ് പ്രതിഷേധ യോഗം നടത്തപ്പെടുന്നത്. കോഴിക്കോട്, താമരശ്ശേരി, മലബാർ സിഎസ്‌ഐ എന്നീ രൂപതകളും, ഓർത്തഡോക്സ്, മാർത്തോമ സമൂഹം എന്നിവരും സംയുക്തമായി കോഴിക്കോട് എക്യുമെനിക്കൽ ക്ലെർജി ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2023-06-25-07:08:04.jpg
Keywords: മണിപ്പൂ

21400
Category: 18
Sub Category:
Heading: സഭയും സമൂഹവും ജാഗ്രതയോടെ മുന്നേറേണ്ട കാലം: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
Content: കൊച്ചി: കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും ജാഗ്രത സമിതി അംഗങ്ങളുടെ സമ്മേളനവും ദ്വിദിന ശില്പശാലയും പാലാരിവട്ടം പിഒസിയിൽ നടന്നു. ജൂൺ 23, 24 ദിവസങ്ങളിൽ നടന്ന സമ്മേളനത്തോടൊപ്പം കെസിബിസി ഐക്യ - ജാഗ്രത ദിനാചരണവും നടന്നു. സഭയും സമൂഹവും ജാഗ്രതയോടെയും ഐക്യത്തോടെയും മുന്നേറേണ്ട കാലമാണ് ഇതെന്നും, വിവേകവും വിശ്വാസവും കൈമുതലാക്കി പ്രതിബന്ധങ്ങളെ അതിജീവിക്കണമെന്നും സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിച്ച വരാപ്പുഴ അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഓർമ്മിപ്പിച്ചു. ഉദ്‌ഘാടന ചടങ്ങിൽ പിഒസി, പാസ്റ്ററൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഓഫ് സ്റ്റഡീസ്, ഫാ. ടോണി കോഴിമണ്ണിൽ അധ്യക്ഷത വഹിച്ചു. കെസിബിസി ഐക്യജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ, മലങ്കര സഭ പിആർഒ ഫാ. ബോവാസ് മാത്യു, സിറോമലബാർ സഭ പബ്ലിക്ക് അഫയേഴ്‌സ് കമ്മീഷൻ സെക്രട്ടറി, ഫാ. ജെയിംസ് കൊക്കാവയലിൽ തുടങ്ങിയവർ സംസാരിച്ചു. ജൂൺ 23 വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്ക് ആരംഭിച്ച സെമിനാറിൽ ഇന്ത്യയുടേയും വിശിഷ്യാ കേരളത്തിന്റെയും പ്രത്യേകമായ സാമൂഹിക - രാഷ്ട്രീയ പശ്ചാത്തലത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് പ്രഗത്ഭർ ക്‌ളാസുകൾ നയിക്കുകയും തുടർ ചർച്ചകൾ നടക്കുകയും ചെയ്തു. ശ്രദ്ധേയ ദേശീയ മാധ്യമ പ്രവർത്തകരായ ഡോ. വിനോദ് കെ ജോസ്, ആന്റോ അക്കര, മുൻ ഡിജിപി ഡോ. സിബി മാത്യൂസ് ഐപിഎസ്, 20 - 20 കോർഡിനേറ്റർ ശ്രീ സാബു എം ജേക്കബ് തുടങ്ങിയവർ ക്‌ളാസുകൾക്ക് നേതൃത്വം നൽകി. കെസിബിസി ഐക്യ - ജാഗ്രത ദിനാചരണം ജൂൺ 24 ശനിയാഴ്ച രാവിലെ പത്തുമണിക്ക് നടന്നു. ഐക്യ ജാഗ്രത ദിനാചരണത്തോടനുബന്ധിച്ച്, മതങ്ങളും സാമൂഹിക ഐക്യവും എന്ന വിഷയത്തിൽ സെമിനാർ നടത്തപ്പെട്ടു. കെസിബിസി ഐക്യജാഗ്രത കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ് ഐക്യ ജാഗ്രത ദിനാചരണവും സെമിനാറും ഉദ്‌ഘാടനം ചെയ്തു. സാമൂഹിക ഐക്യവും മതമൈത്രിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സമുദായങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കാനും, സമാധാന സംസ്ഥാപനത്തിനും ഏവരും കൈകോർത്ത് പ്രവർത്തിക്കണമെന്നും, സാമൂഹിക തിന്മകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള ആർജ്ജവം സമുദായ നേതാക്കൾ പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജസ്റ്റിസ് സികെ അബ്ദുൾ റഹിം, പ്രൊഫ. കെ.പി. ശങ്കരൻ, പ്രൊ.ഫ. കെഎം ഫ്രാൻസിസ്, ശ്രീ ബെന്നി എം.വി., ഫാ. അഗസ്റ്റിൻ പാംപ്ലാനി എന്നിവർ പ്രസംഗിച്ചു. ആനുകാലിക വിഷയങ്ങളും, സാമൂഹിക പ്രതിസന്ധികളും പ്രവർത്തന പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ കത്തോലിക്കാ സംഘടനകളുടെ നേതാക്കളുമായി രൂപത ജാഗ്രത സമിതി അംഗങ്ങൾ സംവദിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി സമാപന സന്ദേശം നൽകി.
Image: /content_image/India/India-2023-06-25-07:15:47.jpg
Keywords: കളത്തി

21401
Category: 1
Sub Category:
Heading: വ്യാജ മതപരിവർത്തന കേസ്: ജബൽപുർ ബിഷപ്പിനും സന്യാസിനിക്കും ഒടുവില്‍ ജാമ്യം
Content: ജബൽപുർ: മതപരിവർത്തനത്തിനു ശ്രമിച്ചുവെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ജബൽപുർ ബിഷപ്പ് ജറാൾഡ് അൽമേഡയ്ക്കും കർമലീത്ത സന്യാസ സമൂഹാംഗം സിസ്റ്റർ ലിജി ജോസഫിനും മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതപരിവർത്തന ശ്രമത്തിനു വിധേയരായവരോ ബന്ധുക്കളോ പരാതി നൽകിയില്ലെന്നു കണ്ടെത്തിയാണ് ജസ്റ്റീസ് വിശാൽ ദാഗത് ജാമ്യം അനുവദിച്ചത്. സഭയുടെ കീഴിൽ കാന്തി ജില്ലയിൽ പ്രവർത്തിക്കുന്ന ആശാകിരൺ എന്ന അനാഥാലയത്തിലെ കുട്ടികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേർക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോയുടെ പരാതിയെത്തുടർന്ന് മേയ് 30 ന് കത്നി ജില്ലയിലെ മാധവ് നഗർ സ്റ്റേഷനിലെ പോലീസാണ് (എഫ്ഐആർ) രജിസ്റ്റർ ചെയ്തത്. ജബൽപുർ രൂപതയുടെ കീഴിലുള്ള കട്‌നി റെയിൽവേ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന അനാഥാലയമായ ആശാ കിരൺ ചിൽഡ്രൻസ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ 47 കുട്ടികളാണുള്ളത്. കനൂംഗോയുടെ സമ്മർദ്ധത്തിന് വഴങ്ങി ലോക്കൽ പോലീസ് മധ്യപ്രദേശ് മതപരിവർത്തന വിരുദ്ധ നിയമപ്രകാരം കേസെടുത്തത് ഏറെ ചര്‍ച്ചയായി. എന്നാല്‍ കുറ്റാരോപണം തെളിയിക്കാന്‍ പോലീസിന് കഴിയാതെ വന്നതോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരിന്നു.
Image: /content_image/News/News-2023-06-25-07:30:18.jpg
Keywords: മതപരിവര്‍

21402
Category: 18
Sub Category:
Heading: ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ക്രിസ്ത്യൻ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിധവകൾക്കു അപേക്ഷിക്കാം
Content: തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ വിവാഹബന്ധം വേർപ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശരിയായ ജനലുകൾ / വാതിലുകൾ / മേൽക്കൂര / ഫ്ളോറിംഗ് / ഫിനിഷിംഗ് / പ്ലംബിംഗ് | സാനിട്ടേഷൻ / ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 സ്ക്വ. ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2023 - 24 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വി സ്തീർണം 1200 സ്ക്വ.ഫീറ്റിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ഓഫീസർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എൻജിനിയർ ബന്ധപ്പെ ട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാൽ മുഖാന്തിരമോ, അയക്കണം. അപേക്ഷാ ഫോം {{ http://www.minoritywelfare.kerala.gov.in/ -> http://www.minoritywelfare.kerala.gov.in/}} എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ജൂലൈ 31 വരെ അതാത് ജില്ലാ കളക്ടറേറ്റുകളിൽ സ്വീകരിക്കും.
Image: /content_image/India/India-2023-06-26-09:42:04.jpg
Keywords: ഭവന

21403
Category: 18
Sub Category:
Heading: ''മാർ ജോസഫ് പവ്വത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയെന്നും നിലകൊണ്ട വ്യക്തിത്വം''
Content: തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായിരുന്ന മാർ ജോസഫ് പവ്വത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയെന്നും നിലകൊണ്ട വ്യക്തിത്വമായിരുന്നുവെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ നൂറാം ചരമദിനമായിരുന്ന ഇന്നലെ ലൂർദ് സൗഹൃദ വേദി എപിജെഎം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈദിക പഠനകാലത്തുതന്നെ പവ്വത്തിൽ പിതാവിനെക്കുറിച്ചു കേട്ടിരുന്നു. പിന്നീട് നേരിൽ കാണുന്നതിനും ഇടപെടുന്നതിനും അവസരം ലഭിച്ചു. കഴിഞ്ഞ വർഷം ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിനെ കാണാൻ പോയപ്പോൾ അദ്ദേഹം തന്റെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചു. സഭയ്ക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയോർത്ത് ധ്യാനിക്കണം, പ്രാർത്ഥിക്കണം. വൈദികരിലൂടെയും സമർപ്പിതരിലൂടെയും അദ്ദേഹം ജീവിക്കും. ജീവിതത്തിൽ തനിക്ക് വലിയ പ്രചോദനങ്ങൾ നൽകിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. വിവിധ മേഖലകളിൽ ആഴത്തിലുള്ള പാണ്ഡിത്യമുണ്ടായിരുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരു എൻസൈക്ലോപീഡിയ ആയിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. സഭയോടും സമൂഹത്തോടും എന്നും അദ്ദേഹം സ്നേഹവും കരുതലും പ്രകടമാക്കി. ജീവിതാവസാനംവരെ സഭകളുടെ ഐക്യത്തിനു വേണ്ടി പ്രവർത്തിച്ചു. സഭയുടെ ആവശ്യങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കുന്നതിന് എന്നും അദ്ദേഹം തനിക്കു പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ മരണശേഷം അദ്ദേഹത്തെ ഒരു നോക്കു കാണാൻ എത്തിയ സഭാസമൂഹം അദ്ദേഹം സഭയ്ക്കു നൽകിയ സംഭാവനകളുടെ മഹത്വം വിളിച്ചോതുന്നതായിരുന്നുവെന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. എതിർപ്പുകൾ മറികടന്നും ത്യാഗങ്ങൾ സഹിച്ചും അദ്ദേഹം സഭാസമൂഹത്തിനു വേണ്ടി നിലകൊണ്ടു. മണിപ്പൂരി ൽ ഒരു വംശത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നതിനു ശ്രമം നടക്കുന്ന ഇക്കാലത്ത് മാർ ജോസഫ് പവ്വത്തിലിന്റെ ആശയങ്ങൾക്കു പ്രസക്തിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്കു മാത്രമല്ല ഇതര മതസ്ഥർക്കും തീരാനഷ്ടമാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ വേർപാടെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കെ. മുരളീധരൻ എംപി അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2023-06-26-10:02:46.jpg
Keywords: പവ്വത്തി

21404
Category: 1
Sub Category:
Heading: മണിപ്പൂരിലെ പീഡിത സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആസാമിലെ ക്രൈസ്തവ വിശ്വാസികൾ
Content: ദിസ്പൂര്‍: രണ്ടുമാസത്തോളമായി തുടരുന്ന മണിപ്പൂരിലെ സംഘർഷങ്ങളുടെ ഇരകളായി മാറിയ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആസാമിലെ ക്രൈസ്തവ വിശ്വാസികൾ. ജൂൺ 24നു പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ദ ആസാം ക്രിസ്ത്യൻ ഫോറം തങ്ങളുടെ നയം വ്യക്തമാക്കിയത്. കൊലപാതകങ്ങളും, അക്രമ സംഭവങ്ങളും അവസാനിക്കാനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. വിവിധ വിഭാഗങ്ങൾ തങ്ങളുടെ കുടുംബങ്ങളിലേക്ക് മടങ്ങി പോകാനും, കുട്ടികൾക്ക് പഠനം പുനഃരാരംഭിക്കാനും, ആളുകൾക്ക് ജോലിക്ക് പോകാനും സാധാരണ നിലയിലേക്ക് സംസ്ഥാനം തിരികെ വരുന്നതിനു വേണ്ടി ആഗ്രഹിക്കുകയാണെന്ന് ക്രൈസ്തവ പ്രതിനിധികൾ പ്രസ്താവിച്ചു. രാജ്യത്തെ ആഭ്യന്തരമന്ത്രി സംസ്ഥാനത്ത് സന്ദർശനം നടത്തിയതിനുശേഷം അക്രമ സംഭവങ്ങൾ അവസാനിക്കുമെന്നാണ് മണിപ്പൂരിലെ ജനങ്ങൾ കരുതിയതെന്നും എന്നാൽ നേരത്തെ ഉണ്ടായിരുന്ന സാഹചര്യത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലായെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടമായവർക്കു വേണ്ടിയും, ഭവനങ്ങൾ തകർക്കപ്പെട്ടവർക്ക് വേണ്ടിയും ആസാമിലെ ക്രൈസ്തവ വിശ്വാസികൾ പ്രാർത്ഥിക്കുന്നുണ്ടായിരുന്നുവെന്നും, അവരുടെ വേദനകൾക്ക് നീതി ലഭിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. അക്രമ സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദ ആസാം ക്രിസ്ത്യൻ ഫോറം ആവശ്യപ്പെട്ടു. സർക്കാർ രാഷ്ട്രീയ നേട്ടങ്ങൾക്കു ഉപരിയായി മനുഷ്യജീവന് വിലകൽപ്പിക്കണം. മണിപ്പൂരിൽ സമാധാനവും, സഹവർത്തിത്വവും പുലരുന്നതിനുവേണ്ടി നടപടികൾ സ്വീകരിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ചത് പ്രധാനപ്പെട്ടതാണ്. ഇപ്പോഴത്തെ കലാപത്തിന്റെ കാരണം കണ്ടെത്തി നിത്യമായ ഒരു പ്രശ്നപരിഹാരം സാധ്യമാകുന്നതിന് വേണ്ടി നടപടികൾ സ്വീകരിക്കാൻ സംസ്ഥാന, ദേശീയ സർക്കാരുകളോട് ക്രൈസ്തവ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അതേസമയം മണിപ്പൂരിലെ സ്ഥിതിഗതിയില്‍ ആശങ്ക ശക്തമാകുകയാണ്.
Image: /content_image/News/News-2023-06-26-11:52:32.jpg