Contents

Displaying 20941-20950 of 25003 results.
Content: 21345
Category: 10
Sub Category:
Heading: ബ്രിട്ടനിലെ മുൻ ആംഗ്ലിക്കൻ മെത്രാൻ റിച്ചാർഡ് പെയിനും കത്തോലിക്ക സഭയിലേക്ക്
Content: ലണ്ടന്‍: ഇംഗ്ലണ്ടിലെ വെയിൽസിലെ മോൺമൗത്ത് ആംഗ്ലിക്കൻ രൂപതയുടെ മെത്രാനായിരുന്ന റിച്ചാർഡ് പെയിൻ കത്തോലിക്കാ സഭയിലേക്ക്. ആംഗ്ലിക്കൻ സഭയിലെ അംഗങ്ങൾക്ക് കത്തോലിക്ക സഭയിലെ കടന്നുവരുന്നത് എളുപ്പമാക്കാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാപിച്ച പേഴ്സണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗം വഴിയായിരിക്കും അദ്ദേഹം കത്തോലിക്ക സഭയുടെ ഭാഗമാകുക. അടുത്തമാസം ജൂലൈ രണ്ടാം തീയതി സെന്റ് ബേസിൽ ആൻഡ് ഗ്ലാഡിസ് ദേവാലയത്തിൽ ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ആദ്യമായിട്ടാണ് വെയിൽസിലെ ഒരു ആംഗ്ലിക്കൻ മെത്രാൻ ഓർഡിനറിയേറ്റിലൂടെ കത്തോലിക്ക സഭയിലേക്ക് കടന്നുവരുന്നത്. പ്രാർത്ഥനകൾക്ക് ശേഷം കത്തോലിക്ക കൂട്ടായ്മയിലേക്ക് കടന്നുവരട്ടെയെന്ന് ബിഷപ്പ് റിച്ചാർഡ് പെയിൻ ചോദിച്ചതിൽ തങ്ങൾക്കു ഏറെ സന്തോഷമുണ്ടെന്നു ഓർഡിനറിയേറ്റിന്റെ ചുമതല വഹിക്കുന്ന മോൺ. കീത്ത് ന്യൂട്ടൻ പറഞ്ഞു. വെയിൽസിലെ വിശ്വാസികൾക്ക് യേശുക്രിസ്തുവിന്റെ സുവിശേഷം പകർന്നു നൽകാൻ തന്റെ നിരവധി കഴിവുകൾ അദ്ദേഹം ഉപയോഗിക്കുമെന്നും ന്യൂട്ടൻ പ്രത്യാശ പ്രകടിപ്പിച്ചു. അനുസരണത്തെയും, ക്രിസ്തുവിന്റെ വിളി സംബന്ധിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ പ്രബോധനങ്ങളും വ്യക്തിപരമായ പരിശീലനത്തിലേക്കും ഒടുവിൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിലേക്കും നയിച്ചുവെന്ന് റിച്ചാർഡ് പെയിൻ പറഞ്ഞു. ആംഗ്ലിക്കൻ വിശ്വാസി എന്ന നിലയിൽ ജീവിതകാലം മുഴുവൻ ലഭിച്ച അനുഭവങ്ങൾക്ക് കൃതജ്ഞതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്ക സഭയിലേക്കുള്ള വിളി സ്വാഭാവികവും ആത്മീയവുമായിരുന്നു. ഓർഡിനറിയേറ്റ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദീർഘവീക്ഷണം വഴി ഒരു തീർത്ഥാടകന്റെ വഴിയിൽ നടക്കാൻ വേണ്ടിയുള്ള മികച്ച ഒരു പാതയാണെന്നും മുൻ ആംഗ്ലിക്കൻ മെത്രാൻ പറഞ്ഞു. 1956 ലണ്ടനിൽ ജനിച്ച അദ്ദേഹം 1986 ലാണ് ആംഗ്ലിക്കൻ സഭയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിക്കുന്നത്. 2013ൽ മോൺമൗത്ത് രൂപതയുടെ മെത്രാനായി നിയമിതനായതിനു ശേഷം ആറ് വര്‍ഷക്കാലം സേവനം ചെയ്തു. 2019 ലാണ് അദ്ദേഹം വിരമിക്കുന്നത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഓർഡിനറിയേറ്റ് ആരംഭിച്ചതിനുശേഷം കുറഞ്ഞത് 15 മുൻ ആംഗ്ലിക്കൻ മെത്രാന്മാരെങ്കിലും കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നിട്ടുണ്ട്. 2021ൽ മാത്രം നാല് മെത്രാന്മാരാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. ഇതിൽ കാന്റർബറി ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മൈക്കിൾ നാസർ അലിയും ഉൾപ്പെടുന്നു. Tag:Anglican bishop from Wales will convert to Catholicism to serve as priest, Rev. Richard Pain, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-15-11:05:33.jpg
Keywords: ആംഗ്ലി
Content: 21346
Category: 1
Sub Category:
Heading: ബ്രിട്ടനിലെ മുൻ ആംഗ്ലിക്കൻ മെത്രാൻ റിച്ചാർഡ് പെയിനും കത്തോലിക്ക സഭയിലേക്ക്
Content: ലണ്ടന്‍: ഇംഗ്ലണ്ടിലെ വെയിൽസിലെ മോൺമൗത്ത് ആംഗ്ലിക്കൻ രൂപതയുടെ മെത്രാനായിരുന്ന റിച്ചാർഡ് പെയിൻ കത്തോലിക്കാ സഭയിലേക്ക്. ആംഗ്ലിക്കൻ സഭയിലെ അംഗങ്ങൾക്ക് കത്തോലിക്ക സഭയിലെ കടന്നുവരുന്നത് എളുപ്പമാക്കാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാപിച്ച പേഴ്സണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗം വഴിയായിരിക്കും അദ്ദേഹം കത്തോലിക്ക സഭയുടെ ഭാഗമാകുക. അടുത്തമാസം ജൂലൈ രണ്ടാം തീയതി സെന്റ് ബേസിൽ ആൻഡ് ഗ്ലാഡിസ് ദേവാലയത്തിൽ ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ആദ്യമായിട്ടാണ് വെയിൽസിലെ ഒരു ആംഗ്ലിക്കൻ മെത്രാൻ ഓർഡിനറിയേറ്റിലൂടെ കത്തോലിക്ക സഭയിലേക്ക് കടന്നുവരുന്നത്. പ്രാർത്ഥനകൾക്ക് ശേഷം കത്തോലിക്ക കൂട്ടായ്മയിലേക്ക് കടന്നുവരട്ടെയെന്ന് ബിഷപ്പ് റിച്ചാർഡ് പെയിൻ ചോദിച്ചതിൽ തങ്ങൾക്കു ഏറെ സന്തോഷമുണ്ടെന്നു ഓർഡിനറിയേറ്റിന്റെ ചുമതല വഹിക്കുന്ന മോൺ. കീത്ത് ന്യൂട്ടൻ പറഞ്ഞു. വെയിൽസിലെ വിശ്വാസികൾക്ക് യേശുക്രിസ്തുവിന്റെ സുവിശേഷം പകർന്നു നൽകാൻ തന്റെ നിരവധി കഴിവുകൾ അദ്ദേഹം ഉപയോഗിക്കുമെന്നും ന്യൂട്ടൻ പ്രത്യാശ പ്രകടിപ്പിച്ചു. അനുസരണത്തെയും, ക്രിസ്തുവിന്റെ വിളി സംബന്ധിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ പ്രബോധനങ്ങളും വ്യക്തിപരമായ പരിശീലനത്തിലേക്കും ഒടുവിൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിലേക്കും നയിച്ചുവെന്ന് റിച്ചാർഡ് പെയിൻ പറഞ്ഞു. ആംഗ്ലിക്കൻ വിശ്വാസി എന്ന നിലയിൽ ജീവിതകാലം മുഴുവൻ ലഭിച്ച അനുഭവങ്ങൾക്ക് കൃതജ്ഞതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്ക സഭയിലേക്കുള്ള വിളി സ്വാഭാവികവും ആത്മീയവുമായിരുന്നു. ഓർഡിനറിയേറ്റ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദീർഘവീക്ഷണം വഴി ഒരു തീർത്ഥാടകന്റെ വഴിയിൽ നടക്കാൻ വേണ്ടിയുള്ള മികച്ച ഒരു പാതയാണെന്നും മുൻ ആംഗ്ലിക്കൻ മെത്രാൻ പറഞ്ഞു. 1956 ലണ്ടനിൽ ജനിച്ച അദ്ദേഹം 1986 ലാണ് ആംഗ്ലിക്കൻ സഭയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിക്കുന്നത്. 2013ൽ മോൺമൗത്ത് രൂപതയുടെ മെത്രാനായി നിയമിതനായതിനു ശേഷം ആറ് വര്‍ഷക്കാലം സേവനം ചെയ്തു. 2019 ലാണ് അദ്ദേഹം വിരമിക്കുന്നത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഓർഡിനറിയേറ്റ് ആരംഭിച്ചതിനുശേഷം കുറഞ്ഞത് 15 മുൻ ആംഗ്ലിക്കൻ മെത്രാന്മാരെങ്കിലും കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നിട്ടുണ്ട്. 2021ൽ മാത്രം നാല് മെത്രാന്മാരാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. ഇതിൽ കാന്റർബറി ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മൈക്കിൾ നാസർ അലിയും ഉൾപ്പെടുന്നു. Tag:Anglican bishop from Wales will convert to Catholicism to serve as priest, Rev. Richard Pain, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-15-11:06:19.jpg
Keywords: ആംഗ്ലി
Content: 21347
Category: 1
Sub Category:
Heading: പാപ്പയുടെ സൗഖ്യത്തിനായുള്ള പ്രാര്‍ത്ഥനയുമായി ഫാത്തിമയിലേക്കുള്ള വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് 17,000 കുട്ടികള്‍
Content: ഫാത്തിമ: ഫ്രാന്‍സിസ് പാപ്പയുടെ സുഖപ്രാപ്തിക്കായി പ്രാര്‍ത്ഥനയുമായി ആഗോള പ്രസിദ്ധ മരിയൻ തീര്‍ത്ഥാടന കേന്ദ്രമായ ഫാത്തിമയിൽ നടന്ന വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് പോര്‍ച്ചുഗലിന്റെ വിവിധ രൂപതകളില്‍ നിന്നുള്ള 17,000 കുട്ടികള്‍. ജൂണ്‍ 10നാണ് ഫാത്തിമാ മാതാവിന്റെ ദേവാലയത്തിലേക്ക് വാര്‍ഷിക തീര്‍ത്ഥാടനം നടന്നത്. “മറിയത്തേപ്പോലെ, സന്തോഷം പങ്കുവെക്കൂ” എന്ന പ്രമേയവുമായി നടന്ന തീര്‍ത്ഥാടനത്തിന് പോര്‍ച്ചുഗല്‍ മിലിട്ടറി മെത്രാന്‍ മോണ്‍. റൂയി വലേരിയോ നേതൃത്വം നല്‍കി. നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളോട് അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിവസമേതാണെന്ന് ചോദിക്കുകയാണെങ്കില്‍, തങ്ങള്‍ക്കൊരു കുട്ടി ജനിക്കുവാന്‍ പോകുന്നുവെന്നറിഞ്ഞ ദിവസമെന്നായിരിക്കാമെന്നാണ് ഒരു പക്ഷേ അവര്‍ പറയുകയെന്ന് ബിഷപ്പ് സന്ദേശത്തിൽ പറഞ്ഞു. ഒരു കുഞ്ഞ് എന്നാല്‍ ഒരു അനുഗ്രഹവും വലിയ സന്തോഷവുമാണെന്നും പറഞ്ഞ മെത്രാന്‍, ഒരാള്‍ സന്തോഷവാനാണെന്ന് പറയുന്നത് ആ വ്യക്തി സ്നേഹിക്കുകയും സനേഹിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന്‍ പറയുന്നതിന് സമമാണെന്നും കൂട്ടിച്ചേര്‍ത്തു. സ്വര്‍ഗ്ഗീയ മാതാവ് പ്രത്യക്ഷപ്പെട്ട് യേശു അവരെ സ്നേഹിക്കുന്നുണ്ടെന്നും, സന്തോഷമുള്ള കുട്ടികളായിരിക്കണമെന്നും പറഞ്ഞപ്പോള്‍ വിശുദ്ധ ഫ്രാന്‍സിസ്കോക്കും, ജസിന്ത മാര്‍ട്ടോക്കും അനുഭവപ്പെട്ടതും ഇതുതന്നെയാണെന്ന് മെത്രാന്‍ ചൂണ്ടിക്കാട്ടി. ഇതുതന്നെയാണ് മാതാവ് ഇന്നും നമുക്ക് തരുന്ന സന്ദേശം: എവിടെ സ്നേഹമുണ്ടോ, അവിടെ സന്തോഷവുമുണ്ട്, സന്തോഷം നമ്മുടെ ഹൃദയത്തില്‍ ഉള്ളപ്പോള്‍, അത് നമുക്കായി മാത്രം വെക്കരുത്, മറ്റുള്ളവര്‍ക്കും പങ്കുവെക്കണമെന്നും മെത്രാന്‍ വിവരിച്ചു. അതിനാല്‍ നമ്മുടെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുവാന്‍ മെത്രാന്‍ കുഞ്ഞുങ്ങളോട് ആഹ്വാനം ചെയ്തു. ഫ്രാൻസിസ് പാപ്പക്ക് വേണ്ടി കുട്ടികൾ തീർത്ഥാടന കേന്ദ്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. ഇക്കഴിഞ്ഞ ജൂണ്‍ 7-നാണ് ഫ്രാന്‍സിസ് പാപ്പ റോമിലെ ജെമല്ലി ആശുപത്രിയില്‍ ഹെര്‍ണിയക്കുള്ള അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായത്. പാപ്പ സൗഖ്യം പ്രാപിച്ചു വരികയാണെന്നു വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2023-06-15-16:09:38.jpg
Keywords: ഫാത്തിമ
Content: 21348
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ സന്ദേശം ഐക്യരാഷ്ട്ര സഭയിൽ വായിച്ചു
Content: വത്തിക്കാന്‍ സിറ്റി/ ജനീവ: സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ പങ്കുവെച്ച സന്ദേശം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ വായിച്ചു. ഇന്നലെ ജൂൺ 14 ബുധനാഴ്ചയാണ് ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങളിലേക്കും യുദ്ധങ്ങളിലേക്കും ഏവരുടെയും ശ്രദ്ധ ക്ഷണിച്ചുക്കൊണ്ടുള്ള പാപ്പയുടെ സന്ദേശം വായിച്ചത്. മാനവരാശി ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ലോകത്ത് സമാധാനം പോലും യുദ്ധത്തിന് കീഴടങ്ങുന്നതായ പ്രതീതിയാണുള്ളതെന്നും സന്ദേശത്തില്‍ പാപ്പ ഓര്‍മ്മിപ്പിച്ചു. പ്രത്യാശശാസ്ത്രങ്ങളിൽനിന്നും പക്ഷാപാതപരമായ വീക്ഷണകോണുകളിൽനിന്നും അകന്ന് മുഴുവൻ മാനവരാശിയുടെയും പൊതുനന്മയ്ക്കായി ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുക എന്നത് പ്രധാനപ്പെട്ടതാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ആഗോളവത്കരണത്തിന്റെ ഈ നാളുകളിൽ പരസ്പര സാഹോദര്യത്തിന്റെ അഭാവമാണ് പലയിടങ്ങളിലും ഉള്ളതെന്ന് പാപ്പ പറഞ്ഞു. ഇത് അനീതി, ദാരിദ്ര്യം, അസമത്വങ്ങൾ, ഐക്യദാർഢ്യത്തിന്റെ സംസ്കാരമില്ലായ്മ തുടങ്ങി നിരവധി കാരണങ്ങളാലാണ് ഉളവാകുന്നത്. വ്യാപകമായ വ്യക്തിവാദം, സ്വാർത്ഥത, പുതിയ ചില പ്രത്യയശാസ്ത്രങ്ങൾ തുടങ്ങിവ സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ ഉപയോഗശൂന്യരായി കണക്കാക്കുന്നതിലേക്ക് നയിക്കുന്നു. സാഹോദര്യത്തിന്റെ അഭാവമുളവാക്കുന്നതു സായുധസംഘട്ടനങ്ങളും യുദ്ധങ്ങളുമാണ്. തലമുറകളിലേക്ക് നീളുന്ന വിധത്തിൽ ജനതകളിൽ ശത്രുത മനോഭാവമാണ് ഇതുളവാക്കുന്നത്. സമാധാനം മാനവരാശിക്കായുള്ള ദൈവത്തിന്റെ സ്വപ്‌നമാണെന്ന്‌ താൻ വിശ്വസിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. സാമ്പത്തികമായ വീക്ഷണകോണിൽ യുദ്ധം സമാധാനത്തെക്കാൾ ലാഭകരമാണെന്ന ചിന്ത ലോകത്ത് നിലനിൽക്കുന്നുണ്ട്. എന്നാൽ ആയുധങ്ങൾ വിറ്റു നേടുന്ന പണം രക്തക്കറ പുരണ്ടതാണെന്ന് ഓർമ്മിപ്പിച്ച പാപ്പ, കുറച്ചുപേരുടെ ലാഭത്തിന് വേണ്ടി നിരവധി ആളുകളുടെ ക്ഷേമം ഇല്ലാതാക്കുന്നതിനെ അപലപിച്ചു. ലോകത്ത് സമാധാനം നിലനിറുത്തുന്നതിനായി യുദ്ധങ്ങളെ അനുകൂലിക്കുന്നതിനേക്കാളും സമാധാനശ്രമങ്ങൾക്കായി പരിശ്രമിക്കാൻ കൂടുതൽ ധൈര്യം ആവശ്യമുണ്ടെന്നും പാപ്പ പറഞ്ഞു. നിലവില്‍ ഹെര്‍ണിയ ശസ്ത്രക്രിയയെ തുടര്‍ന്നു റോമിലെ ജെമ്മെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് പാപ്പ.
Image: /content_image/News/News-2023-06-15-21:11:35.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, ഐക്യരാഷ്ട്ര
Content: 21349
Category: 18
Sub Category:
Heading: പൈശാചിക ശക്തികളെ പ്രതിരോധിക്കാന്‍ ക്രൈസ്തവർ ആയുധമാക്കേണ്ടത് യേശുക്രിസ്തുവിന്റെ കുരിശ്: തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത
Content: നിലയ്ക്കൽ: സമൂഹത്തിൽ എല്ലാവിധ പൈശാചിക ശക്തികളും തിന്മകളും പിടിമുറു ക്കുന്ന ഈ കാലഘട്ടത്തിൽ അവയെല്ലാം പ്രതിരോധിക്കാൻ ക്രൈസ്തവർ ആയുധമാക്കേണ്ടത് യേശുക്രിസ്തുവിന്റെ കുരിശാണെന്ന് നിലയ്ക്കൽ എക്യുമെനിക്കൽ കമ്മീഷൻ പ്രസിഡന്റ് ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത. നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ ചേർന്ന എക്യുമെനിക്കൽ കമ്മിറ്റി മീറ്റിംഗിൽ അധ്യക്ഷ വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപങ്ങളെ യോഗം അപലപിച്ചു. കാഞ്ഞിരപ്പള്ളി അമൽജ്യോതി ജോളജിൽ നടന്ന ആക്രമ സംഭവങ്ങൾക്കെതിരെ യോഗം പ്രതിഷേധ പ്രമേയം പാസാക്കി. നിലയ്ക്കൽ എക്യുമെനിക്കൽ കമ്മീറ്റി വൈസ് പ്രസിഡന്റ് ഡോ. ജോഷ്വാ മാർ ഇഗ്നാ ത്തിയോസ്, നിലയ്ക്കൽ എക്യുമെനിക്കൽ കമ്മിറ്റി സെക്രട്ടറിയും സിഎസ്ഐ സഭ മ ധ്യകേരള മഹായിടവക ബിഷപ്പുമായ ഡോ. സാബു മലയിൽ കോശി, മലങ്കര ഓർത്ത ഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ ഡോ. ജോഷ്വാ മാർ നിക്കോദമുസ് മെത്രാപ്പോലീത്ത, നിലയ്ക്കൽ എക്യുമെനിക്കൽ ദേവാലയ അഡ്മിനിസ്ട്രറ്റർ ഫാ. ബാബു മൈക്കിൾ എന്നിവർ പങ്കെടുത്തു. മാർത്തോമ ശ്ലീഹായുടെ രക്തസാക്ഷി ദിനമായ ജൂലൈ മൂന്നിനു രക്തസാക്ഷിത്വത്തി ന്റെ 1950-ാം വാർഷികാഘോഷങ്ങൾ ഒക്ടോബർ 29നു നടത്താനും യോഗം തീരുമാനിച്ചു.
Image: /content_image/India/India-2023-06-16-11:19:36.jpg
Keywords: പൈശാ
Content: 21350
Category: 4
Sub Category:
Heading: ഈശോയുടെ തിരുഹൃദയവുമായി സ്വന്തം ഹൃദയം കൈമാറിയ ഒരു സന്യാസിനി
Content: ഹൃദയങ്ങള്‍ കൈമാറുകയെന്നത് പ്രണയത്തിന്റെ അഗാധമായ ഭാവമാണ്. ഹൃദയങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സ്‌നേഹം ഉച്ചസ്ഥായിലാകും. ഹൃദയങ്ങള്‍ കൈമാറുമ്പോഴേ പ്രണയികള്‍ക്ക് പങ്കാളികളുടെ കണ്ണികളിലൂടെ അവരുടെ ലോകവും അവന്റെയോ അവളുടെ ലോകവും കാണാന്‍ കഴിയൂ. ഇന്ന് തിരുഹൃദയ തിരുനാള്‍ ദിനമാണ്. ഈശോയുടെ തിരുഹൃദയവും എന്റെ ഹൃദയവും കൈമാറേണ്ട പ്രണയ ദിനം. കത്തോലിക്കാ സഭയുടെ വാലന്റൈന്‍സ് ഡേയാണ് (പ്രണയ ദിനം) തിരുഹൃദയ തിരുനാള്‍ ദിനം. ഇത്തരത്തില്‍ ഈശോയുടെ തിരുഹൃദയവുമായി സ്വന്തം ഹൃദയം കൈമാറിയ ഒരു സന്യാസിനി ബെല്‍ജിയത്തു ജീവിച്ചിരുന്നു അയ്വേഴ്സിലെ വിശുദ്ധ ലുട്ട്ഗാര്‍ഡിസ്. സഭയില്‍ പഞ്ചക്ഷതധാരിയായി അറിയപ്പെട്ട ആദ്യ വനിതയായിരുന്നു അവള്‍. ബെല്‍ജിയത്തിലെ ടോംഗ്രെസ് എന്ന പട്ടണത്തില്‍ ഒരു സമ്പന്ന കുടുംബത്തില്‍ 1182 ല്‍ ലുട്ട്ഗാര്‍ഡിസ് പന്ത്രണ്ടാം വയസ്സില്‍ അവളുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന സ്ത്രീധനം ഒരു കപ്പലപകടത്തില്‍ നഷ്ടപ്പെട്ടതിനാല്‍ മനസ്സില്ലാ മനസ്സോടെ ബെനഡിക്ടൈന്‍ സഭയില്‍ അവള്‍ ചേര്‍ന്നു. എന്നാല്‍ പതിനേഴാം വയസ്സില്‍ അവള്‍ക്കുണ്ടായ ഒരു അലൗകികമായ അനുഭവം അവളുടെ ജീവിതത്തെ സമൂലം മാറ്റി. അവള്‍ സന്ദര്‍ശന മുറിയിലായിരിക്കുരുമ്പോള്‍ ഈശോ തന്റെ പിളര്‍ക്കപ്പെട്ട ഹൃദയവും തിരുമുറിവുകളുമായി ലുട്ട്ഗാര്‍ഡിസിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. മധ്യകാലഘട്ടത്തിലുണ്ടായ ആദ്യ തിരുഹൃദയ ദര്‍ശനമായാണ് ഈ പ്രത്യക്ഷീകരണത്തെ മനസ്സിലാക്കുന്നത്. തുടര്‍ന്നും നിരവധി തവണ ഈശോയുടെ തിരുഹൃദയ ദര്‍ശനങ്ങള്‍ അവള്‍ക്കു ലഭിച്ചു. ഒരു ദര്‍ശനത്തില്‍ ഈശോയുമായി ഹൃദയം കൈമാറുന്നതായി അവള്‍ അനുഭവിച്ചു. ആ സന്ദര്‍ഭത്തില്‍ ഈശോ അവളോട് ചോദിച്ചു: 'അപ്പോള്‍ നിനക്കെന്താണ് വേണ്ടത്?' 'എനിക്കു നിന്റെ ഹൃദയം വേണം' അവള്‍ മറുപടി നല്‍കി. 'നിനക്ക് എന്റെ ഹൃദയം വേണോ? എങ്കില്‍ എനിക്കു നിന്റെ ഹൃദയവും വേണം'- ഇതായിരുന്നു ഈശോയുടെ പ്രത്യുത്തരം. ഇതുകേട്ട ലുട്ട്ഗാര്‍ഡിസ് ഇങ്ങനെ മറുപടി പറഞ്ഞു: 'എന്റെ പ്രാണപ്രിയാ, എന്റെ ഹൃദയം നീ എടുത്തു കൊള്ളുക. പക്ഷേ നിന്റെ ഹൃദയത്തിലെ സ്‌നേഹം എന്റെ ഹൃദയത്തോട് അലിഞ്ഞു ചേരുന്ന വിധത്തില്‍ അത് സ്വീകരിക്കുക. അങ്ങനെ ഞാന്‍ എന്റെ ഹൃദയത്തെ നിന്നില്‍ സ്വന്തമാക്കും. നിന്റെ സംരക്ഷണത്തില്‍ അത് എപ്പോഴും സുരക്ഷിതമായി നിലകൊള്ളുകയും ചെയ്യും.' അഗാധമായ പ്രാര്‍ത്ഥനാ ജീവിതവും താപസും നയിച്ചിരുന്ന ലുട്ട്ഗാര്‍ഡിസ് മൂന്നു പ്രാവശ്യം ഏഴു വര്‍ഷക്കാലം വീതം ഉപവസിച്ചു, ഈക്കാലയളവില്‍ അപ്പവും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. വിശുദ്ധ ഓരോ ഉപവാസവും ഈശോയുടെ നിയോഗങ്ങള്‍ക്കായി സമര്‍പ്പിച്ചു: ആദ്യത്തേതു പാഷണ്ഡികളുടെ മാനസാന്തരമായിരുന്നെങ്കില്‍, രണ്ടാമത്തേതു പാപികളുടെ രക്ഷയ്ക്കും, മൂന്നാമത്തേത് സഭയെ ഭീഷണിപ്പെടുത്തിയ ഫ്രെഡറിക് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് വേണ്ടിയുമായിരുന്നു. 1246 ജൂണ്‍ 16-ന് നിര്യാതയായ ലുട്ട്ഗാര്‍ഡിസിനെ 1793-ല്‍ ക്ലെമന്റ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. ലുട്ട്ഗാര്‍ഡിസ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയാല്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നു.തിരുഹൃദയ ഭക്തയായ അവളുടെ ഓര്‍മ്മ ദിനം ഈ വര്‍ഷം തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ത്തന്നെ (ജൂണ്‍ 16) വന്നതില്‍ ഈ ദിനത്തിന്റെ സന്തോഷം വര്‍ദ്ധിതമാകുന്നു. ഈ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ നമ്മുടെ ഹൃദയത്തെ ഈശോയുടെ തിരുഹൃദയത്തിനു കൈമാറാം. ഈശോയുടെ തിരുഹൃദയം നമ്മിലേക്കും നമ്മുടേത് അവനിലേക്കും. എത്ര അകന്നാലും അണയാത്ത സ്‌നേഹവും എത്ര അടുത്താലും പിടികിട്ടാത്ത സ്‌നേഹവുമായ ഈശോയുടെ തിരുഹൃദയത്തിലേക്ക് പുഴ കടലില്‍ ചേരുന്നതുപോലെ നമുക്കൊഴുകാം.
Image: /content_image/Mirror/Mirror-2023-06-16-11:37:30.jpg
Keywords: തിരുഹൃദയ
Content: 21351
Category: 1
Sub Category:
Heading: കുട്ടികളുടെ കാൻസർ വാർഡ് സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ
Content: റോം/ വത്തിക്കാന്‍ സിറ്റി: ഉദരശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചുവരുന്ന ഫ്രാന്‍സിസ് പാപ്പ ആശുപത്രിയിലെ കുട്ടികളുടെ കാൻസർ വാർഡ് സന്ദർശിച്ചു. റോമിലെ അഗസ്റ്റിനോ ജെമെല്ലി യൂണിവേഴ്‌സിറ്റി പോളിക്ലിനിക് ഹോസ്പിറ്റലിലെ കാൻസർ വാർഡില്‍ ഇന്നലെയാണ് പാപ്പ സന്ദര്‍ശനം നടത്തിയത്. ഇന്ന് വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്യപ്പെടുവാനിരിക്കെയാണ് അദ്ദേഹം പീഡിയാട്രിക് ഓങ്കോളജി വാർഡില്‍ സന്ദര്‍ശനം നടത്തിയതെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ എണ്‍പത്തിയാറു വയസ്സുള്ള പാപ്പ കുഞ്ഞുങ്ങളുമായി ഇടപെടുന്നതിന്റെ ചിത്രങ്ങള്‍ വത്തിക്കാൻ പുറത്തുവിട്ടു. ജൂൺ 7 ന് ഫ്രാൻസിസ് പാപ്പയെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചതിനുശേഷം ഇതാദ്യമായാണ് വത്തിക്കാന്‍ പാപ്പയുടെ ചിത്രങ്ങള്‍ പുറത്തുവിടുന്നത്. പീഡിയാട്രിക് ഓങ്കോളജി വാർഡിന്റെ ഇടനാഴിയിൽ വീൽചെയറിലെത്തിയ പാപ്പ കുട്ടികളോടും അവരുടെ മാതാപിതാക്കളോടും മെഡിക്കൽ സ്റ്റാഫിനോടും ഇടപഴകുന്നതുമാണ് ചിത്രങ്ങളിലുള്ളത്. ആശുപത്രിയിലെ ജീവനക്കാരുമായും അഡ്മിനിസ്ട്രേറ്റർമാരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തിയതായും വത്തിക്കാൻ അറിയിച്ചു. ഹെർണിയയെ തുടര്‍ന്നുള്ള സങ്കീര്‍ണ്ണമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഫ്രാന്‍സിസ് പാപ്പയെ ഇക്കഴിഞ്ഞ ജൂണ്‍ 7നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള വിശ്രമത്തിന് ശേഷം ഇന്നു വെള്ളിയാഴ്ച ആശുപത്രി വിടുമെന്ന് മാര്‍പാപ്പയുടെ മെഡിക്കൽ സംഘം വ്യക്തമാക്കിയിട്ടുണ്ട്. Tag: Pope meets young cancer patients on eve of expected hospital discharge,Pope francis Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-16-12:49:34.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 21352
Category: 18
Sub Category:
Heading: എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കാൻ തീരുമാനമായി
Content: കാക്കനാട്: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി ജൂൺ 14 ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ധാരണയായത്. സഭയുടെ ആസ്ഥാന ദേവാലയം എത്രയും വേഗം തുറന്ന് പ്രവർത്തിക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും സിനഡ് ആഹ്വാനം ചെയ്തിരുന്നു. സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂ. ഇത് സാധ്യമാകുന്നതുവരെ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പണം ഉണ്ടായിരിക്കുന്നതല്ല. പരിശുദ്ധ സിംഹാസനത്തിന്റെയും സിവിൽ കോടതികളുടേയും തീരുമാനങ്ങൾ എല്ലാവർക്കും ബാധകമാണ്. സിനഡ് അംഗീകരിച്ച വിശുദ്ധ കുർബാനയർപ്പണരീതിയല്ലാതെ ജനാഭിമുഖ കുർബാന ബസിലിക്കയിൽ അർപ്പിക്കുകയില്ലെന്ന് ബഹു. വികാരി മോൺ. ആന്റണി നരികുളം മെത്രാൻ സമിതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. മറിച്ചു സംഭവിച്ചാൽ ബസിലിക്ക വീണ്ടും അടച്ചിടുന്ന സാഹചര്യം ഉണ്ടാകും. ബസിലിക്ക തുറന്ന് വിശുദ്ധ കുർബാന ഒഴികെ മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും നടത്താവുന്നതാണ്. അതിന് ആവശ്യകമായ ക്രമീകരണങ്ങൾ നടത്താൻ ബസിലിക്ക അഡ്മിനിസ്ട്രേറ്റർ വികാരിക്ക് താക്കോൽ കൈമാറാനും തീരുമാനമായി. കോടതി വ്യവഹാരം തുടരുന്നതിനാൽ ബസിലിക്കാ അഡ്മിനിസ്ട്രേറ്റർ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തൽസ്ഥാനത്ത് തുടരാനും ധാരണയായി. ബസിലിക്ക തുറക്കുന്ന ദിവസം വികാരി ജനറാൾ റവ. ഫാ. വർഗ്ഗീസ് പൊട്ടയ്ക്കൽ പള്ളിയും പരിസരവും വെഞ്ചരിക്കുന്നതാണ്. ഈ സാഹചര്യങ്ങൾ വിശ്വാസികളെ അറിയിച്ച് സഹകരണം തേടുന്നതിന്റെ ഭാഗമായി വികാരിയച്ചന് പാരിഷ് കൗൺസിൽ വിളിച്ചുകൂട്ടാവുന്നതാണ്. എന്നാൽ, മേല്പറഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കാൻ പാരിഷ് കൗൺസിലിന്റെ അംഗീകാരം ആവശ്യമില്ല. ജൂൺ 15 വ്യാഴാഴ്ച്ച ചേർന്ന സിനഡുസമ്മേളനം മേൽ പറഞ്ഞ ധാരണയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകി. ഈ വ്യവസ്ഥകൾ വൈദികരോ സന്യസ്ഥരോ അല്മായരോ ലംഘിച്ചാൽ അവർക്കെതിരെ കാനൻ നിയമപ്രകാരമുള്ള നടപടികൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കേണ്ടതാണെന്നും സിനഡ് ആവശ്യപ്പെട്ടു. ചർച്ചയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, മോൺ. വർഗ്ഗീസ് പൊട്ടയ്ക്കൽ, മോൺ. ആന്റണി നരികുളം, ഫാ. ആന്റണി പൂതവേലിൽ, ശ്രീ. ബാബു പുല്ലാട്ട് (കൈക്കാരൻ), അഡ്വ. എം. എ. ജോസഫ് മണവാളൻ (കൈക്കാരൻ) എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2023-06-16-15:15:35.jpg
Keywords: സീറോ
Content: 21353
Category: 1
Sub Category:
Heading: "ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു"; തമാശ പറഞ്ഞ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങി
Content: റോം: ഹെർണിയ സംബന്ധമായ ശസ്ത്രക്രിയയെത്തുടർന്ന് ഒരാഴ്ച മുന്‍പ് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഫ്രാൻസിസ് പാപ്പയെ ഇന്നു ഡിസ്ചാർജ് ചെയ്തു. ഇന്ന് വെള്ളിയാഴ്ച രാവിലെ ആശുപത്രിക്ക് മുന്‍പാകെ തടിച്ചുകൂടിയ വന്‍ ജനാവലിയുടെ ആവേശകരമായ വരവേല്‍പ്പ് ഏറ്റുവാങ്ങിയ ശേഷം ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ മടങ്ങിയെത്തി. ആശുപത്രിയുടെ പുറത്തേക്ക് വീല്‍ചെയറില്‍ എത്തിയപ്പോള്‍ തടിച്ചുകൂടിയ അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരോട് തമാശ പറഞ്ഞാണ് പാപ്പ പ്രതികരണം നടത്തിയത്. എങ്ങനെയിരിക്കുന്നു എന്നുള്ള ചില മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി, "ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു" എന്നായിരിന്നു പാപ്പയുടെ സരസമായ മറുപടി. വസതിയിലേക്കുള്ള യാത്രാ മദ്ധ്യേ പാപ്പ, മരിയന്‍ മേജർ ബസിലിക്കയിൽ സന്ദര്‍ശനം നടത്തി സാലുസ് പോപ്പുലി റൊമാനി രൂപത്തിനു മുന്നിൽ പ്രാര്‍ത്ഥിച്ചു. 2023 ഏപ്രിൽ 1ന് ശ്വാസനാള രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വത്തിക്കാനിലേക്ക് മടങ്ങുമ്പോഴും 2021 ജൂലൈ 14 ന് വൻകുടലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വത്തിക്കാനിലേക്ക് മടങ്ങുമ്പോഴും പരിശുദ്ധ പിതാവ് ബസിലിക്കയിൽ വാഹനം നിര്‍ത്തി പ്രാർത്ഥിച്ചിരുന്നു. പാപ്പയുടെ ആരോഗ്യ നില തികച്ചും തൃപ്തികരമാണെന്നു ശസ്ത്രക്രിയ വിദഗ്ധൻ ഡോ. സെർജ്ജോ ആൽഫിയേരി പറഞ്ഞു. നേരത്തെ ജൂണ്‍ 17 വരെ മുന്‍കൂട്ടി നിശ്ചയിച്ചിരിന്ന പാപ്പയുടെ എല്ലാ പരിപാടികളും വത്തിക്കാന്‍ റദ്ദാക്കിയിരിന്നു.
Image: /content_image/News/News-2023-06-16-18:24:55.jpg
Keywords: പാപ്പ
Content: 21354
Category: 1
Sub Category:
Heading: ഫാ. ജോര്‍ജ്ജ് പനംതുണ്ടില്‍ ഖസാക്കിസ്ഥാന്‍ അപ്പസ്തോലിക് ന്യൂണ്‍ഷോ; വത്തിക്കാന്‍ സ്ഥാനപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലങ്കര വൈദികന്‍
Content: തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭ തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ മോണ്‍. ഡോ. ജോര്‍ജ്ജ് പനംതുണ്ടിലിനെ ഖസാക്കിസ്ഥാനിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച വിവരം ഇന്ന് (16-06-2023) ഉച്ചയ്ക്കുശേഷം 3.30 പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൗസ് ചാപ്പലില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അറിയിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ നിന്ന് വത്തിക്കാന്‍ അംബാസിഡറായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് നിയുക്ത അപ്പസ്തോലിക് ന്യൂണ്‍ഷ്യോ. സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹത്തിന്‍റെ ഈ പുതിയ നിയമനം. മോണ്‍. ജോര്‍ജ്ജ് പനംതുണ്ടിലിന്‍റെ മെത്രാഭിഷേക ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 9 ശനിയാഴ്ച റോമില്‍വെച്ച് നടത്തപ്പെടും. അതിനു മുന്നോടിയായി അദ്ദേഹത്തെ റമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന ശുശ്രൂഷകള്‍ തിരുവനന്തപുരത്ത് നടത്തപ്പെടും. മാര്‍ ഈവാനിയോസ് കോളേജിലെ മുന്‍ അദ്ധ്യാപകന്‍ പനംതുണ്ടില്‍ ഡോ. പി.വി. ജോര്‍ജ്ജിന്‍റെയും മേരിക്കുട്ടി ജോര്‍ജ്ജിന്‍റെയും മകനായി 1972-ല്‍ തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം പാളയം സമാധാന രാജ്ഞി ബസിലിക്ക ഇടവകാംഗമായ അദ്ദേഹം, തിരുവനന്തപുരം നിര്‍മ്മലഭവന്‍ കോണ്‍വെന്‍റ് സ്കൂള്‍, സെന്‍റ് ജോസഫ്സ് സ്കൂള്‍ എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1987-ല്‍ തിരുവനന്തപുരം അതിരൂപതയുടെ സെന്‍റ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനത്തിനായി ചേര്‍ന്നു. തിരുവനന്തപുരം സെന്‍റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1998-ല്‍ ആര്‍ച്ചുബിഷപ്പ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 1998 മുതല്‍ 2000 വരെ തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ സഹവികാരിയായി സേവനം അനുഷ്ഠിച്ചു. 2003-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. 2003-2005 കാലഘട്ടത്തില്‍ റോമിലെ പൊന്തിഫിക്കല്‍ അക്കാഡമിയില്‍ നയതന്ത്രത്തില്‍ പരിശീലനവും 2005-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. റോമിലെ ഉന്നതപഠന കാലത്ത് 2000 മുതല്‍ 2005 വരെ ഇറ്റലിയിലെ മിലാന്‍ അതിരൂപതയില്‍ വൈദികശുശ്രൂഷ നിര്‍വ്വഹിച്ചു. 2005-2009 കാലത്ത് കോസ്റ്ററിക്കയില്‍ സാന്‍ജോസില്‍ വിവിധ സന്യസ്ത സഭകളില്‍ പ്രവര്‍ത്തിച്ചു. 2008-ല്‍ മാര്‍പ്പാപ്പയുടെ ചാപ്ലൈനായും 2019-ല്‍ മാര്‍പ്പാപ്പയുടെ പ്രിലേറ്റുമായി ശുശ്രൂഷ നിര്‍വ്വഹിച്ചു. 2009-2012-വരെ ഗ്വിനിയയിലെ മിഷണറീസ് ഓഫ് ചാരിറ്റി സന്യസ്ത സഭയിലും 2012-2016 കാലഘട്ടത്തില്‍ ബാഗ്ദാദിലെ അമേരിക്കല്‍ എംബസിയില്‍ അമേരിക്കന്‍ മിലിറ്ററി ക്യാമ്പിലും വൈദിക ശുശ്രൂഷ നിര്‍വ്വഹിച്ചു. 2016-2020 വരെ വിയന്നയിലെ വിവിധ സഭകള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍ ഭാഷകളില്‍ ഭാഷാനൈപുണ്യം അദ്ദേഹത്തിനുണ്ട്. 2003 മുതല്‍ കെനിയ, വത്തിക്കാന്‍, കോസ്റ്ററിക്ക, ഗ്വിനിയ, മാലി, ഇറാക്ക്, ജോര്‍ദ്ദാന്‍ ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ അംഗമായും സെക്രട്ടറിയായും ജെറുസലേം, ഇസ്രായേല്‍ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-06-16-21:45:37.jpg
Keywords: വത്തിക്കാന്‍, മലങ്കര