Contents
Displaying 20931-20940 of 25003 results.
Content:
21333
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളി: അഞ്ചുലക്ഷം പേരുടെ ഭീമഹർജിയുമായി കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: പൊതുസമൂഹത്തെയും പ്രത്യേകമായി ക്രൈസ്തവ സമുദായത്തെയും രൂക്ഷമായി ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും അഞ്ചു ലക്ഷം പേർ ഒപ്പിട്ട ഭീമഹർജിയുമായി കത്തോലിക്ക കോണ്‍ഗ്രസ്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഭീമഹർജി സമർപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭാരതത്തിലെ ക്രൈസ്തവസമൂഹം സമാനതകളില്ലാത്ത പ്രതിസന്ധികളിലുടെ കടന്നുപോകുന്ന സാഹചര്യത്തിൽ കത്തോലിക്കാ കോൺഗ്രസ് വിവിധ തലങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്നു കർദ്ദിനാൾ പറഞ്ഞു. വ്യത്യസ്തങ്ങളായ ഭീഷണികളും ആക്രമണങ്ങളും മൂലം ക്രൈസ്തവരുടെ സമാധാന പരമായ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണു നിലവിലുള്ളതെന്നു മുഖ്യപ്രഭാഷണം നടത്തിയ ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കാർഷിക മേഖലയിലെ എല്ലാ ഉത്പന്നങ്ങളും രൂക്ഷമായ വിലത്തകർച്ചയാണ് നേരിടുന്നതെന്ന് അധ്യക്ഷത വഹിച്ച പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കർഷകർ നിരന്തരം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തിൽ പ്രതിഷേധപരിപാടികൾക്കു രാജ്യവ്യാപകമായി കത്തോലിക്കാ കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസിന്റെ രൂപതാ സമിതികളുടെ നേതൃത്വത്തിൽ ജൂലൈ രണ്ട്, ഒമ്പത് തീയതികളിൽ എല്ലാ ഇടവകകളിലും ഒപ്പുശേഖരണം നടത്തും. ഇതിന്റെ തുടർ ച്ചയായി സെക്രട്ടേറിയേറ്റിനും പാർലമെന്റിനും മുന്നിൽ പ്രതിഷേധ സമരങ്ങൾ സംഘ ടിപ്പിക്കും. ഭീമഹർജി തയാറാക്കുന്നതിനും പ്രതിഷേധ പരിപാടികൾക്കും ഡോ. ജോ സുകുട്ടി ഒഴുകയിൽ കൺവീനറായി കമ്മിറ്റി രൂപീകരിച്ചു.
Image: /content_image/India/India-2023-06-13-08:52:52.jpg
Keywords: കോണ്‍ഗ്ര

21334
Category: 18
Sub Category:
Heading: മണിപ്പൂരി ജനതക്ക് വേണ്ടി സ്വരമുയര്‍ത്തി ഫാ. ജോർജ് പനയ്ക്കലിന്റെ ആഭിമുഖ്യത്തില്‍ ഉപവാസസമരം
Content: തൃശൂർ: മണിപ്പൂരിൽ ക്രിസ്തീയ വിശ്വാസികളുടെ നേർക്കുള്ള കൊടുംക്രൂരതയ്ക്ക് അറുതിവരുത്തണമെന്നു മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ ആവശ്യപ്പെട്ടു. ആക്രമണം നേരിടുന്ന മണിപ്പുരിലെ ആദിവാസി സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ ഇഎംഎസ് സ്ക്വയറിൽ രാവിലെ പത്തു മുതൽ വൈകിട്ട് നാലുവരെ നടത്തിയ ഉപവാസസമരം ബിഷപ്പ് മാർ യോഹന്നാൻ യൂസഫ് ഉദ്ഘാടനം ചെയ്തു. കലാപത്തിന് ഒത്താശ ചെയ്യുന്ന മണിപ്പൂര്‍ സർക്കാർ അധികാരം ഒഴിയുക, ഗോത്രമേഖലയ്ക്കു കൂടുതൽ അധികാരം അനുവദിക്കുന്ന ഭരണസംവിധാനം ഏർപ്പെടുത്തുക, സംഭവത്തിൽ രാഷ്‌ട്രപതി അടിയന്തരമായി ഇടപെടുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപവാസ സമരം. ഓരോ പൗരനും അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണ ഘടനയുള്ള രാജ്യമാണു നമ്മുടേത്. മണിപ്പുരിൽ അതു കാത്തുസൂക്ഷിക്കാനാണു ഡിവൈൻ കൂട്ടായ്മയുടെ ഉപവാസ സമരമെന്നും ഫാ. ജോർജ് പനയ്ക്കൽ വ്യക്തമാക്കി. എംഎൽഎമാരായ പി. ബാലചന്ദ്രൻ, ടി.ജെ. സനീഷ് കുമാർ, ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ഫാ. ഷിജു കുര്യാക്കോസ്, ഫാ. ബിനോ യ് ചക്കാനിക്കുന്നേൽ, മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദർ തുടങ്ങിയവർ പ്ര സംഗിച്ചു. വിവിധ രാഷ്ട്രീയ, മത, സമുദായ നേതാക്കൾ പങ്കെടുത്തു.
Image: /content_image/India/India-2023-06-13-09:07:01.jpg
Keywords: മണിപ്പൂ

21335
Category: 13
Sub Category:
Heading: തെരുവ് പോരാട്ടത്തിനിടെ വെടിയേറ്റ് അരയ്ക്കു കീഴെ തളര്‍ന്നുപോയ സെസാര്‍ ഗലന്‍ ഇനി വൈദികന്‍
Content: ലോസ് ആഞ്ചലസ്: 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരുവ് പോരാട്ടത്തിനിടെ വെടിയേറ്റ് അരയ്ക്കു കീഴെ തളര്‍ന്നുപോയ സെസാര്‍ ഗലന്റെ പൗരോഹിത്യത്തിലേക്കുള്ള യാത്ര അനേകര്‍ക്ക് പ്രചോദനമാകുന്നു. അമേരിക്കയിലെ ലോസ് ആഞ്ചലസ് സ്വദേശിയും അന്‍പതുകാരനുമായ ഫാ. സെസാര്‍ ഗലന്‍ ഇക്കഴിഞ്ഞ ജൂണ്‍ 3-ന് ലോസ് ആഞ്ചലസ് അതിരൂപതാ മെത്രാപ്പോലീത്ത ജോസ് എച്ച് ഗോമസില്‍ നിന്നുമാണ് തിരുപ്പട്ടം സ്വീകരിച്ചത്. അദ്ദേഹത്തിനു പുറമേ 7 പേര്‍ കൂടി അന്ന് തിരുപ്പട്ട സ്വീകരണം നടത്തിയിരുന്നു. ‘ലാ കത്തോലിക്സ്’ന് നല്‍കിയ അഭിമുഖത്തിലാണ് ഫാ. ഗലന്‍ പൗരോഹിത്യത്തിലേക്കുള്ള തന്റെ അസാധാരണമായ യാത്രയുടെ കഥ വിവരിച്ചത്. കുടുംബത്തിലെ 8 മക്കളില്‍ ആറാമത്തെ മകനായിരുന്നു ഫാ. ഗലന്‍. ചെറുപ്പത്തില്‍ തന്നെ തന്റെ പിതാവില്‍ നിന്നും വിശ്വാസപരിശീലനം ലഭിച്ച ഗലനെ പിതാവ് തന്നെയായിരുന്നു വിശുദ്ധ കുര്‍ബാനക്ക് കൊണ്ടുപോയിരുന്നതും, ജപമാല ചൊല്ലുവാന്‍ പഠിപ്പിച്ചതും. ചെറിയ പ്രായത്തില്‍ തന്നെ ഒരു വെയര്‍ഹൗസില്‍ ജോലിക്ക് ചേര്‍ന്ന ഗലന്‍ തന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ഒരു കാര്‍ വാങ്ങിക്കുകയും ചെയ്തു. 2001 ഏപ്രില്‍ 3-നാണ് ഫാ. ഗലന്റെ ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവമുണ്ടാകുന്നത്. അന്ന് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഗലന്‍ തന്റെ ഒരു സുഹൃത്തിന്റെ വീടിന്റെ പുറകില്‍ സുഹൃത്തുക്കളുമൊത്ത് ഇരിക്കുകയായിരുന്നു. കൂട്ടത്തിന്റെ അദ്ദേഹത്തിന്റെ സഹോദരനായ ഹെക്ടറും, സമീപ കാലത്ത് ജയില്‍ മോചിതനായ മറ്റൊരു വ്യക്തിയുമുണ്ടായിരുന്നു. ഹെക്ടറും ആ വ്യക്തിയും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനൊടുവില്‍ ഹെക്ടര്‍ തന്റെ സഹോദരന്റെ കാറിന്റെ താക്കോലും വാങ്ങിപ്പോവുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞ് വെടിയൊച്ച കേട്ട ഗലന്‍ എന്താണ് സംഭവിച്ചതെന്നറിയുവാന്‍ ഓടിയപ്പോള്‍ തന്റെ സഹോദരനെ വെടിവെച്ച ശേഷം ഓടിയ ആളുമായി കൂട്ടിയിടിച്ചു. അയാളുടെ കൈയില്‍ നിന്നും തോക്ക് പിടിച്ചു വാങ്ങുവാന്‍ ശ്രമിച്ച ഗലന് പിന്നീട് ഓര്‍മ്മവരുമ്പോള്‍ തോളത്തും, നട്ടെല്ലിലും വെടിയേറ്റ് ചലിക്കുവാന്‍ കഴിയാതെ തെരുവിലെ നടപ്പാതയില്‍ കിടക്കുകയായിരുന്നു. എന്നാല്‍ ഈ സമയങ്ങളില്‍ എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും ഞാനൊരു ശബ്ദം കേട്ടു, “ഭയപ്പെടരുത്, ഞാനെപ്പോഴും നിന്റെ കൂടെയുണ്ടാവും” ഫാ. ഗലന്‍ പറയുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ബോധം വരുമ്പോള്‍ അദ്ദേഹം ലിന്‍വുഡിലെ സെന്റ് ഫ്രാന്‍സിസ് മെഡിക്കല്‍ സെന്ററില്‍ ആയിരുന്നു. നട്ടെല്ലിനേറ്റ വെടി അദ്ദേഹത്തിന്റെ അരക്ക് കീഴെയുള്ള ഭാഗത്തെ എന്നെന്നേക്കുമായി തളര്‍ത്തി. തന്റെ സഹോദരന്‍ അടുത്ത മുറിയില്‍ ജീവനു വേണ്ടി പോരാടിക്കൊണ്ട് കിടക്കുകയായിരുന്നെന്ന കാര്യം അദ്ദേഹത്തിനപ്പോള്‍ അറിയില്ലായിരുന്നു. തന്റെ സഹോദരന്റെ മരണത്തിന് ശേഷമാണ് ഗലന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ‘കീഴടങ്ങല്‍’ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ആശുപത്രി ജീവിതം അദ്ദേഹത്തെ ആ ആശുപത്രിയിലെ ചാപ്ലൈന്റെ അടുത്ത സുഹൃത്താക്കി മാറ്റി. അദ്ദേഹമാണ് ഗലനെ യേശുവും, ദേവാലയവുമായി അടുപ്പിക്കുന്നത്. “ആ സമയത്ത് അദ്ദേഹം എന്നെ സംബന്ധിച്ചിടത്തോളം യേശു തന്നെയായിരുന്നു” - ഫാ. ഗലന്‍ പറയുന്നു. 2015-ല്‍ ഗലന്‍ താന്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയിലെ രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ഫ്രിയാര്‍ ആകുവാന്‍ തീരുമാനിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം സെമിനാരിയില്‍ പ്രവേശിച്ച അദ്ദേഹം നീണ്ട പരിശീലനത്തില്‍ ഒടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ 3-ന് തിരുപ്പട്ടം സ്വീകരിക്കുകയായിരിന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നഷ്ടപ്പെട്ട തന്റെ സഹോദരന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്ക് അപ്പുറത്ത് ഇന്നു ക്രിസ്തുവിന്റെ പ്രതിപുരുഷനായതിലുള്ള ആത്മീയ നിര്‍വൃതിയിലാണ് അദ്ദേഹം. Tag: Man Ordained a Priest After Paralyzed in Street Fight - His Inspiring Vocation Story César Galán, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-13-10:31:42.jpg
Keywords: വൈദിക

21336
Category: 1
Sub Category:
Heading: കാല്‍ നൂറ്റാണ്ടോളം തീവ്ര മുസ്ലിങ്ങളുടെ എതിർപ്പ് വിലങ്ങു തടിയായി; ഒടുവിൽ ഇന്തോനേഷ്യൻ ക്രൈസ്തവര്‍ ദേവാലയം യാഥാർഥ്യമാക്കി
Content: ജക്കാര്‍ത്ത: തീവ്ര മുസ്ലിം വിഭാഗക്കാരുടെ എതിർപ്പ് മൂലം സ്വന്തം ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കുചേരണമെന്നുള്ള ആഗ്രഹം ഏറെ നാൾ നീണ്ടു പോയെങ്കിലും ഇപ്പോൾ അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്തോനേഷ്യയിലെ ബാൻഡൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പിനാങ്ങ് ഉപജില്ലയിലെ കത്തോലിക്കാ വിശ്വാസികൾ. ഇക്കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ ബർണദീത്തയുടെ പേരിൽ നാമകരണം ചെയ്ത ഇടവക ദേവാലയം ജക്കാർത്ത ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഇഗ്നേഷ്യസ് സുഹാരിയോ കൂദാശ ചെയ്തു. ഇതിന് സമീപമുള്ള സിലേഡുഗ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന സാൻങ് തിമൂർ കത്തോലിക്ക വിദ്യാലയത്തിൽ 1992 മുതൽ എല്ലാ ആഴ്ചയും വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടിരുന്നു. പിനാങ്ങിൽ ദേവാലയത്തിനു വേണ്ടിയുള്ള അധികൃതരുടെ കെട്ടിടാനുമതി ലഭിക്കുന്നതിന് വേണ്ടി 26 വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് യാഥാർഥ്യമായത്. പ്രദേശത്തെ തീവ്ര മുസ്ലിം വിഭാഗക്കാരുടെ എതിർപ്പിനെ തുടർന്നാണ് അനുമതി ലഭിക്കാൻ താമസം നേരിട്ടത്. ഈ വിഷയത്തിന് ചൂടുപിടിച്ച് സാൻങ് തിമൂർ സ്കൂളിൽ പ്രവേശനം നിഷേധിച്ച് സ്കൂൾ നടത്തിയിരുന്ന സന്യാസിനികളെ തടഞ്ഞ സംഭവമടക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2013ൽ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി സ്ഥലം കണ്ടെത്തിയപ്പോൾ തീവ്ര മുസ്ലിം വിഭാഗക്കാർ വലിയ പ്രതിഷേധ പ്രകടനമാണ് നടത്തിയത്. ഇവിടെ ആരാധന തുടങ്ങിയതിനുശേഷം ഒരു വിഭാഗം വരുന്ന മുസ്ലിം മത വിശ്വാസികൾ ഗേറ്റ് പൂട്ടിയിട്ട സംഭവവും ഉണ്ടായി. മറ്റൊരു കൂട്ടർ കെട്ടിടത്തിനുള്ള അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. ഇതിനെ തുടർന്ന് ദേവാലയത്തിന്റെ നിർമ്മാണം തടസ്സപ്പെട്ടിരുന്നു. ഭീഷണി നിലനിന്നിരുന്നെങ്കിലും ഇവിടെ 12,000 ത്തോളം ആളുകൾ എല്ലാ ആഴ്ചയും ആരാധനയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഈ വർഷം ഫെബ്രുവരി മാസമാണ് ദേവാലയ നിർമ്മാണം പൂർത്തിയായത്. ദേവാലയം എല്ലാ കത്തോലിക്ക വിശ്വാസികൾക്കുമുള്ള ദൈവത്തിന്റെ കൃപയാണെന്ന് കൂദാശ ചടങ്ങിനോട് അനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്കിടെയുള്ള തന്റെ സന്ദേശത്തിൽ കർദ്ദിനാൾ ഇഗ്നേഷ്യസ് സുഹാരിയോ പറഞ്ഞു. നിർമ്മാണത്തിനു വേണ്ടി സഹായം ചെയ്ത എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. Tag: Pinang church consecrated after 26 years of struggle from radical Islamic group, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-13-12:59:28.jpg
Keywords: മുസ്ലി

21337
Category: 13
Sub Category:
Heading: “ഞാന്‍ ക്രിസ്തുവിന്റെ പോരാളി”: വിശ്വാസം പരസ്യമാക്കിക്കൊണ്ട് പ്രമുഖ യുഎസ് ടെലിവിഷന്‍ അവതാരക
Content: ഹൂസ്റ്റണ്‍: ക്രിസ്തുവിലുള്ള തന്റെ ആഴമേറിയ വിശ്വാസം തുറന്നുപറഞ്ഞുക്കൊണ്ട് അമേരിക്കയിലെ പ്രശസ്തമായ എച്ച്.ജി ടിവിയുടെ 'ഫിക്സ് മൈ ഫ്ലിപ്പ്' പരിപാടിയുടെ അവതാരക പേജ് ടര്‍ണര്‍. സി.ബി.എന്നിന്റെ 'ഫെയിത്ത് വയര്‍' എന്ന പരിപാടിയിലാണ് ടര്‍ണര്‍ തന്റെ ക്രിസ്തുവിശ്വാസം പരസ്യമാക്കിയത്. ഞാന്‍ ക്രിസ്തുവിന്റെ ഒരു പോരാളിയാണെന്ന് ആളുകള്‍ക്കറിയാം. ചിലപ്പോള്‍ താന്‍ തളരുകയും, ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയില്ലെന്നും, തനിക്കു ഒരു വിശ്രമം ആവശ്യമാണെന്ന് തോന്നുകയും ചെയ്യും. എന്നാല്‍ എന്റെ വിശ്വാസം വെല്ലുവിളിക്കപ്പെടുന്നില്ല. ഈ മതനിരപേക്ഷ ലോകത്ത് നമ്മളെ നയിക്കുന്ന ആത്മാവിനെപ്പോലെ നമ്മുടെ ക്രൈസ്തവ വിശ്വാസം എല്ലാത്തിനും മുകളിലായിരിക്കണമെന്നും പേജ് ടര്‍ണര്‍ പറഞ്ഞു. തെക്കന്‍ കാലിഫോര്‍ണിയയില്‍ ജനിച്ചു വളര്‍ന്ന ടര്‍ണറുടെ അമ്മ ഒരു അവിശ്വാസിയായിരുന്നു. ടര്‍ണറിന് 19 വയസ്സുള്ളപ്പോഴാണ് അവളുടെ ഒരു അടുത്ത സുഹൃത്ത് അവളെ ദേവാലയത്തിലേക്ക് ക്ഷണിക്കുന്നത്. തുടര്‍ച്ചയായ മൂന്ന്‍ വെള്ളിയാഴ്ച രാത്രികളില്‍ താന്‍ പള്ളിയില്‍ പോയെന്നും മൂന്നാമത്തെ വെള്ളിയാഴ്ച രാത്രി തന്നെത്തന്നെ ദൈവത്തിന് സമര്‍പ്പിക്കുകയായിരിന്നുവെന്നും ദേവാലയത്തില്‍വെച്ച് ആന്തരിക സമാധാനം അനുഭവിക്കുവാന്‍ കഴിഞ്ഞുവെന്നും ടര്‍ണര്‍ സാക്ഷ്യപ്പെടുത്തി. ദൈവവുമായി അടുത്തതിന് ശേഷം ഞാന്‍ പിന്നീടൊരിക്കലും ദൈവത്തില്‍ നിന്നും അകന്നിട്ടില്ല. തന്റെ ഷോ ഒരു പ്രേഷിത പ്രവര്‍ത്തനം തന്നെയാണെന്നാണ് ടര്‍ണര്‍ പറയുന്നത്. ഫിക്സ് മൈ ഫ്ലിപ്പിന്റെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡ് ജുവാന്‍, അലീസണ്‍ എന്ന് പേരായ അപ്പനും മകള്‍ക്കും ഒപ്പമായിരുന്നു. ജീവിത സംഘര്‍ഷം നിമിത്തം ദേഷ്യത്തിലായ അലിസണെ താന്‍ ആശ്വസിപ്പിച്ചതും, അവസാനം പ്രാര്‍ത്ഥിച്ചതിനെക്കുറിച്ചും ടര്‍ണര്‍ അഭിമുഖത്തില്‍ വിവരിച്ചു. നമ്മുടെ ക്രൈസ്തവ വിശ്വാസം എല്ലാത്തിനും മുകളിലായിരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ടര്‍ണര്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. Tag: 'I'm a Warrior for Christ': Popular HGTV Host Opens Up About Her Faith in Jesus, Page Turner, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-13-21:10:19.jpg
Keywords: ടിവി, യേശു

21338
Category: 18
Sub Category:
Heading: മണിപ്പൂർ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു
Content: തിരുവനന്തപുരം: മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ഇരകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടും പീഡിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസിൻ്റെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പ്ലാമൂട് അസംബ്ലീസ് ഓഫ് ഗോഡ് സഭാ ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ നാഷ്ണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും കമ്മ്യുണിയൻ ഓഫ് ചർച്ചസ് ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. പ്രകാശ് പി തോമസ് ഉത്ഘാടനം നിർവ്വഹിച്ചു. റൈറ്റ് റവ. ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് (ബൈബിൾ ഫെയ്ത്ത് മിഷൻ), റവ. ബിഷപ്പ് ഡോ ജോർജ് ഈപ്പൻ (സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്), റൈറ്റ് റവ. ഡോ ഓസ്റ്റിൻ എം എ പോൾ (സോൾ വിന്നിങ് ചർച്ച് ഓഫ് ഇന്ത്യ), മേജർ വി കെ ജോസ് (ഡിവിഷണൽ കമാൻഡർ, സാൽവേഷൻ ആർമി, നെടുമങ്ങാട്), റവ. പി കെ യേശുദാസ് (ഏ ജി തെക്കൻ മേഖലാ ഡയറക്ടർ), പാസ്റ്റർ ജേക്കബ് കുര്യൻ (പിസിഐ, ജില്ലാ പ്രസിഡൻ്റ്, TVM), ഫാ. ബെന്യാമിൻ ശങ്കരത്തിൽ, പാസ്റ്റർ ജോൺ സ്റ്റോബി ( AG, പ്ലാമൂട്), പാസ്റ്റർ സാജു മാവേലിക്കര എന്നിവർ ഐക്യദാർഢ്യ സന്ദേശം നൽകി. മണിപ്പൂർ കലാപത്തിൻെറ ഇരയും ദൃക്സാക്ഷിയുമായ മിഷ്ണറി സുനിൽ ശർമ്മ മണിപ്പൂരിലെ പീഡാനുഭവങ്ങൾ വിവരിച്ചു. പാസ്റ്റർ ലിബിഷ് പരിഭാഷ നിർവ്വഹിച്ചു. റവ. ഡി സച്ചിദാനന്ദ ദാസ്( ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യാ) മണിപ്പൂർ ജനതയുടെ സമാധാനത്തിന് വേണ്ടി മധ്യസ്ഥ പ്രാർത്ഥന നടത്തി. എന്‍സിഎംജെ ട്രഷറാർ റവ.ഡോ. എല്‍ ടി. പവിത്രസിംഗ് സ്വാഗതവും വർക്കിംഗ് ജനറൽ സെക്രട്ടറി പാസ്റ്റർ ഉമ്മൻ ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി.
Image: /content_image/India/India-2023-06-14-09:35:47.jpg

21339
Category: 1
Sub Category:
Heading: വ്യാജ ആരോപണം: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ യുവ കത്തോലിക്ക സന്യാസിനിക്കും അമ്മക്കും ഒടുവില്‍ ജാമ്യം
Content: ജാഷ്പ്പൂര്‍: ഛത്തീസ്ഗഡിലെ ജാഷ്പൂരില്‍ വ്യാജമതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ യുവ കത്തോലിക്ക സന്യാസിനിക്കും, കുടുംബത്തിനും ഒടുവില്‍ ജാമ്യം. സിസ്റ്റര്‍ ബിബ കെര്‍ക്കെട്ടയും, അമ്മയും ഉള്‍പ്പെടുന്ന 6 പേര്‍ക്ക് ഇന്നലെ ജൂണ്‍ 13നു ജാഷ്പൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. തന്റെ പ്രഥമ വ്രതവാഗ്ദാനത്തിന് ശേഷം ബന്ധുമിത്രാദികള്‍ക്കൊപ്പം വിശുദ്ധ കുര്‍ബാനയോടെ കൃതജ്ഞതാ ബലി അര്‍പ്പിക്കുന്നതിനിടെയാണ് സിസ്റ്റര്‍ കെര്‍ക്കെട്ടായും കുടുംബവും ഇക്കഴിഞ്ഞ ജൂണ്‍ 6-ന് മതപരിവര്‍ത്തന വിരുദ്ധ നിയമ മറവില്‍ അറസ്റ്റിലാവുന്നത്. ഇന്ത്യയിലെ ആദിവാസി സമൂഹത്തില്‍ നിന്നും ആദ്യമായി ദൈവദാസി പദവിയിലെത്തിയ സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ് ആന്‍ സന്യാസ സമൂഹാംഗമാണ് ബാലാച്ചാപൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ കെര്‍ക്കെട്ട. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8-നായിരുന്നു സിസ്റ്റര്‍ കെര്‍ക്കെട്ടായുടെ പ്രഥമ വൃതവാഗ്ദാനം. 6 മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ സിസ്റ്ററിന്റെ കുടുംബം ബന്ധുമിത്രാദികളെ പങ്കെടുപ്പിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാനയിൽ പങ്കെടുക്കുകയായിരിന്നു. വൈകിട്ട് 6-ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഏതാണ്ട് അറുപതോളം പേര്‍ പങ്കെടുത്തിരുന്നു. ഇതിനിടെ അതിക്രമിച്ച് കയറിയ ഹിന്ദുത്വവാദികള്‍ രോഗശാന്തിയും, മറ്റ് മതങ്ങളുടെ അവഹേളനവുമാണ് നടക്കുന്നതെന്നും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു. നിങ്ങള്‍ എന്തിനാണ് ക്രിസ്ത്യാനിയായതെന്ന്‍ ചോദിച്ചുകൊണ്ട് സിസ്റ്ററിന്റെ ജപമാല പിടിച്ചെടുക്കുകയും, ബൈബിള്‍ കീറിക്കളയുകയും, സിസ്റ്ററിന്റെ അമ്മയുടെ ചെകിട്ടത്ത് അടിക്കുകയും ചെയ്തു. ഇതിനു പിന്നാലെ പോലീസ് യാഥാര്‍ത്ഥ്യം എന്തെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ ഇവരെ അറസ്റ്റ് ചെയ്യുകയായിരിന്നു. ജയിലിലായ ഇവരുടെ ജാമ്യാപേക്ഷ ഇന്നലെ ജൂണ്‍ 13-നാണ് കോടതി പരിഗണിച്ചത്. ഓരോരുത്തര്‍ക്കും 15,000-രൂപയുടെ ജാമ്യത്തുകക്ക് പുറത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നതെന്നു ജെസ്യൂട്ട് സമൂഹാംഗവും അഭിഭാഷകനുമായ ഫാ. ഫുള്‍ജെന്‍സ് ലാക്രാ ‘മാറ്റേഴ്സ് ഇന്ത്യ’യോട് പറഞ്ഞു. ജാമ്യം ലഭിച്ചതില്‍ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ ലിലി ഗ്രേസ് ടോപ്‌നോ ദൈവത്തോടും അധികാരികളോടും നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 11-ന് ഡോട്ടേഴ്സ് ഓഫ് സെന്റ് ആന്‍ സന്യാസ സമൂഹാംഗങ്ങള്‍ സിസ്റ്റര്‍ കെര്‍ക്കെട്ടാക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥന നടത്തിയിരിന്നു. Tag:Young nun, mother granted bail after weeklong incarceration in Chhattisgarh, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-14-11:10:51.jpg
Keywords: ഛത്തീസ്

21340
Category: 1
Sub Category:
Heading: നാലായിരത്തോളം ഭാഷകളെ സംരക്ഷിക്കാൻ സക്കര്‍ബര്‍ഗിന്റെ 'മെറ്റ' ആശ്രയിക്കുന്നത് ബൈബിൾ തർജ്ജമയെ
Content: നാലായിരത്തോളം ഭാഷകളെ സംരക്ഷിക്കാൻ വേണ്ടി ബൈബിൾ തർജ്ജമകളുടെ സഹായം തേടി സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കിന്റെയും, ഇൻസ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ. മാസിവിലി മൾട്ടിലിങ്വൽ സ്പീച്ച് എന്ന പേരിട്ടിരിക്കുന്ന പദ്ധതിക്ക് വേണ്ടിയാണ് മെറ്റയുടെ ആർട്ടിഫിഷൽ ഇന്റലിജൻസ് ടീം ബൈബിൾ തർജ്ജമകൾ ഉപയോഗിക്കുന്നത്. ഏകദേശം നൂറോളം ഭാഷകളുടെ ഡേറ്റാ സെറ്റ് മാത്രമേ ഇതിനുമുമ്പ് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ നിയമ ബൈബിൾ തർജ്ജമകളുടെ സഹായത്തോടെ ആയിരത്തിയൊരുനൂറോളം ഭാഷകളുടെ ഒരു ഡേറ്റാ സെറ്റ് നിർമ്മിക്കാൻ മെറ്റക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബൈബിൾ ഡോട്ട് കോം, ഗോ ടു ഡോട്ട് ബൈബിൾ തുടങ്ങിയ വെബ്സൈറ്റുകളിൽ നിന്നാണ് തർജ്ജമകളും, ഓഡിയോ റെക്കോർഡിംഗുകളും കമ്പനിക്ക് ലഭിച്ചത്. മിഷ്യൻ ലേണിംഗിന് വേണ്ടി ബൈബിൾ തർജ്ജമകൾ ഉപയോഗിക്കുന്നതിൽ ക്രൈസ്തവിശ്വാസികൾക്ക് എതിർപ്പ് കാണില്ലായെന്ന് കമ്പനിക്ക് വിദഗ്ദോപദേശം ലഭിച്ചിരിന്നു. എന്നാൽ ഖുർആൻ പോലെയുള്ള ഗ്രന്ഥങ്ങൾ, തർജ്ജമ ഇങ്ങനെ ഒരു ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാൻ പരിമിതി നിലനിൽക്കുന്നുണ്ട്. 2020 ജൂണിൽ, ക്രിസ്ത്യൻ മെഡിറ്റേഷൻ ആപ്ലിക്കേഷനായ സോൾടൈമിന്റെ നിർമ്മാതാക്കൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വോയ്‌സ് ഉപയോഗിച്ച് പൂർണ്ണമായും വായിച്ച ബൈബിളിന്റെ ലോകത്തിലെ ആദ്യത്തെ ഓഡിയോ പതിപ്പ് പുറത്തിറക്കിയിരിന്നു.
Image: /content_image/News/News-2023-06-14-12:41:04.jpg
Keywords: ബൈബി

21343
Category: 1
Sub Category:
Heading: ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു; ചരിത്രം കുറിച്ച് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം ബഹിരാകാശത്തേക്ക്
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശമടങ്ങുന്ന ഉപഗ്രഹവുമായി അമേരിക്കന്‍ റോക്കറ്റ് ബഹിരാകാശത്തേക്ക്. ഇക്കഴിഞ്ഞ ജൂണ്‍ 12-ന് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് സ്പേസ് ഫോഴ്സ് ബെയ്സില്‍ നിന്നുമാണ് ‘പ്രതീക്ഷയുടെ സാറ്റലൈറ്റ്’ (സ്പെയി സാറ്റെലെസ്) വഹിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. 2020 മാര്‍ച്ച് 27-ന് കൊറോണ പകര്‍ച്ചവ്യാധിയില്‍ ലോകം നടുങ്ങിനിന്നപ്പോള്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നിന്നും ‘പ്രത്യാശയും സമാധാനവും’ എന്ന പ്രമേയവുമായി ഫ്രാന്‍സിസ് പാപ്പ നടത്തിയ ‘ഉര്‍ബി ഏത് ഓര്‍ബി’ (റോമാ നഗരത്തിനും ലോകത്തിനും) എന്ന ചരിത്ര പ്രസിദ്ധമായ ആശീര്‍വാദത്തിലെ വാക്കുകള്‍ ഉള്‍ചേര്‍ത്ത നാനോ പുസ്തകമാണ് ബഹിരാകാശത്തേക്ക് കുതിച്ചിരിക്കുന്നത്. സ്പെയി സാറ്റെലെസും, അതിന്റെ ചെറുപതിപ്പായ ക്യൂബ് സാറ്റും ഭൂതലത്തില്‍ നിന്നും ഏതാണ്ട് 525 കിലോമീറ്റര്‍ അകലെയുള്ള ഹീലിയോസിംക്രോണസ് ഭ്രമണപഥം ലക്ഷ്യമാക്കി കുതിക്കുകയാണെന്നു വത്തിക്കാൻ അറിയിച്ചു. ഇറ്റലിയിലെ ടൂറിനിലെ പോളിടെക്നിക് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ക്യൂബ് സാറ്റ് നിര്‍മ്മിച്ചത്. പാപ്പയുടെ സന്ദേശത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന നാനോ പുസ്തകം 2 മില്ലിമീറ്റര്‍ നീളവും, 0.2 മില്ലിമീറ്റര്‍ വീതിയുമുള്ള സിലിക്കോണ്‍ പ്ലേറ്റില്‍ തയാറാക്കുകയായിരിന്നു. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സ്പെയി സാറ്റലെസ് വിക്ഷേപണത്തറയിലെത്തുന്ന നിമിഷത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ സാബ്രിന കോര്‍പിനോ പറഞ്ഞു. “കര്‍ത്താവേ അങ്ങ് ഞങ്ങളുടെ ലോകത്തെ അനുഗ്രഹിക്കണമേ, ഞങ്ങളുടെ ശരീരത്തിന് ആരോഗ്യവും, ഹൃദയങ്ങള്‍ക്ക് ആശ്വാസവും നല്‍കണമേ” എന്ന വാക്കുകളോടെ പാപ്പ നല്‍കിയ പ്രത്യാശയുടെ സന്ദേശമാണ് ബഹിരാകാശത്തെത്തുക. “ഞങ്ങളോട് ഭയപ്പെടരുതെന്ന് നീ പറഞ്ഞിട്ടുണ്ട്. എങ്കിലും, ഞങ്ങളുടെ വിശ്വാസം ദുര്‍ബ്ബലവും, ഞങ്ങള്‍ ഭയചകിതരുമാണ്. എന്നിരുന്നാലും, കര്‍ത്താവേ നീ ഞങ്ങളെ കൊടുങ്കാറ്റിന് വിടരുതേ” - പ്രാര്‍ത്ഥനയടങ്ങിയ ഈ സന്ദേശവും സിലിക്കോണ്‍ പ്ലേറ്റില്‍ (2mmx2mmx0.2mm) ആലേഖനം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 29-ലെ പൊതു അഭിസംബോധനക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ ക്യൂബ് സാറ്റിനേയും, നാനോ പുസ്തകത്തേയും ആശീര്‍വദിച്ചിരിന്നു. റേഡിയോ ട്രാന്‍സ്മിറ്ററും അനുബന്ധ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുള്ള, ഭൂമിയില്‍ നിന്നും നിയന്ത്രിക്കുവാന്‍ കഴിയുന്ന സാറ്റലെസിന്റെ നിയന്ത്രണ ചുമതല ഇറ്റാലിയന്‍ സ്പേസ് ഏജന്‍സിക്കാണ്. ഭ്രമണപഥത്തിലായിരിക്കുമ്പോള്‍ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ സംപ്രേഷണം ചെയ്ത് തുടങ്ങും. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യാശയുടേതായ വാക്കുകള്‍ ബഹിരാകാശത്തു നിന്നും ഭൂമിയിലേക്കു എത്തുന്ന ചരിത്രപരമായ നിമിഷത്തിനാണ് കാത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായ ഫാ. ലൂസിയോ അഡ്രിയാന്‍ റൂയിസ് പറഞ്ഞു.
Image: /content_image/News/News-2023-06-14-21:50:26.jpg
Keywords: ബഹിരാകാ

21344
Category: 18
Sub Category:
Heading: മദർ പേത്രയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്കു ആരംഭം
Content: പട്ടുവം (തളിപ്പറമ്പ്): സമ്പന്നതയുടെ മടിത്തട്ടുപേക്ഷിച്ച് വചനാധിഷ്ഠിത ജീവിതത്തിലൂടെ പട്ടുവത്തിന്റെ അമ്മയും ദൈവദാസിയുമായി മാറിയ മദർ പേത്രയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്കു പട്ടുവത്തെ ദീനസേവന സഭാ ആസ്ഥാനത്ത് തിരിതെളിഞ്ഞു. ദീനസേവന സന്യാസ സമൂഹത്തിന്റെ സ്ഥാപകയും പ്രഥമ മദർ ജനറലുമായ ദൈവദാസി മദർ പേത്ര ദീനദാസിയുടെ സ്മരണ നിലനിർത്തുന്ന വിവിധ കർമ പരിപാടികൾക്കാണ് ഇതോടെ തുടക്കമായത്. ജന്മശതാബ്ദി ആഘോഷങ്ങൾക്ക് എത്തിയ ഗോവ - ഡാമൻ ആർച്ച് ബിഷപ്പും സിസിബിഐ പ്രസിഡന്റുമായ കർദ്ദിനാൾ ഫിലിപ്പ് നേരി, കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല എന്നിവരെ ദീനസേവന സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ എമസ്റ്റീനയും സിസ്റ്റേഴ്സും ചേർന്ന് സ്വീകരിച്ചു. മാലാഖയായി ജീവിച്ച് ദൈവദാസിയായി മാറിയ മദർ പേത്ര ദീനദാസിയെ മലബാറിന്റെ മദർ തെരേസയെന്ന് അഭിസംബോധന ചെയ്താണ് കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല സ്വാഗതം ആശംസിച്ചു. തുടർന്ന് കർദ്ദിനാളിന്റെ നേതൃത്വത്തിൽ നടന്ന കൃതജ്ഞത ബലിക്കിടെ ജന്മശതാബ്ദി ദീപം തെളിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, ഫാ. ജോ മാത്യു എസ് ജെ എന്നിവരും നാൽപ്പതോളം വൈദികരും കൃതജ്ഞതാബലിയിൽ സഹകാർമികരായി. ജന്മശദാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം കർദ്ദിനാൾ നിർവഹിച്ചു. മദർ പേത്ര ദീനദാസിയുടെ കബറിടത്തിൽ പുഷ്പാർച്ചനയും നാമകരണ പ്രാർഥനയും നടന്നു. സിസ്റ്റർ വന്ദന രചിച്ച "ദൈവദാസി മദർ പേത്ര' എന്ന പുസ്തകത്തിന്റെ പ്രകാശനം കർദ്ദിനാൾ ഫിലിപ്പ് നേരി കണ്ണൂർ ബിഷപ്പിനു നൽകി നിർവഹിച്ചു. ദീന സേവന സന്യാസ സമൂഹം നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതിക്കുള്ള ആദ്യഗഡു കർദ്ദിനാൾ വിതരണം ചെയ്തു. പട്ടുവം, വെള്ളിക്കീൽ ഇടവകകളിൽനിന്നു മികച്ച വിജയം നേടിയ കുട്ടികൾക്ക് മദർ പ്രേത എൻഡോവ്മെന്റ് കാഷ് അവാർഡ് വിതരണം ബിഷപ്പ് ഡോ.അലക്സ് വടക്കും തല നിർവഹിച്ചു. മദർ പ്രേത ജന്മശതാബ്ദി സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം കർദിനാൾ നിർവഹിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
Image: /content_image/India/India-2023-06-15-09:50:38.jpg
Keywords: ദീനസേവന