Contents

Displaying 20881-20890 of 25003 results.
Content: 21282
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
Content: കൊച്ചി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പ്രസിഡന്റും തൃശൂർ അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇന്നലെ ജൂൺ 4 ഞായറാഴ്ച നെടുമ്പാശ്ശേരിയിൽവെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഭാരതത്തിൽ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളുടെയും പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിൽ ക്രൈസ്തവരുടെ ആശങ്കകൾ ആർച്ച് ബിഷപ്പ് അറിയിച്ചതായും മണിപ്പൂരിലെ ആക്രമണങ്ങൾ പ്രത്യേകം ചര്‍ച്ചാവിഷയമായതായും സി‌ബി‌സി‌ഐ പത്രക്കുറിപ്പില്‍ പറയുന്നു. സമാധാനത്തിനായി മണിപ്പൂരിലും വടക്ക് കിഴക്കൻ മേഖലയിലും ദൗത്യം തുടരുകയാണെന്നു ആഭ്യന്തരമന്ത്രി വിശദീകരിച്ചു. പ്രത്യേകിച്ച് മധ്യപ്രദേശിന്റെ ചില ഭാഗങ്ങളിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ആർച്ച് ബിഷപ്പ് പരാമർശിച്ചപ്പോൾ, അത് പരിശോധിക്കുമെന്നും ക്രൈസ്തവരുടെയും എല്ലാ പൗരന്മാരുടെയും നന്മയ്ക്കായി ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി. രാഷ്ട്രനിർമ്മാണത്തിൽ പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സാമൂഹിക സേവനം എന്നിവയിൽ ക്രൈസ്തവരുടെ സംഭാവനകളും ചര്‍ച്ചാവിഷയമായി. ചില ക്രിസ്ത്യൻ സ്ഥാപനങ്ങൾ അടുത്തിടെ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. അവ പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും സി‌ബി‌സി‌ഐ പത്രക്കുറിപ്പില്‍ പറയുന്നു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
Image: /content_image/India/India-2023-06-05-10:34:06.jpg
Keywords: താഴത്ത്, മെത്രാന്‍ സമിതി
Content: 21283
Category: 18
Sub Category:
Heading: സെമിനാരികൾ ദൈവവുമായി കൂടുതൽ അടുപ്പിക്കുന്നതായിരിക്കണം: മാത്യൂസ് മാർ പോളികാർപ്പോസ്
Content: കോട്ടയം: സഭയിലും സമൂഹത്തിലും ശുശ്രൂഷ ചെയ്യാൻ വൈദിക വിദ്യാർത്ഥികളെ രൂപപ്പെടുത്തേണ്ട ഇടമാണ് സെമിനാരിയെന്നും സെമിനാരികൾ ദൈവവുമായി കൂടുതൽ അടുപ്പിക്കുന്നതായിരിക്കണമെന്നും ഓർക്കുംതോറും സ്നേഹിക്കാനുള്ള ഇടങ്ങളായി സെമിനാരികൾ തീരണമെന്നും മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം സഹായ മെത്രാൻ മാത്യൂസ് മാർ പോളികാർപ്പോസ്. വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിന്റെയും സെന്റ് തോമസ് അപ്പസ്തോലിക് സെമി നാരിയുടെയും 2023-24 അധ്യയനവർഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് മാത്യൂസ് മാർ പോളികാർപ്പോസ്. സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൂർവ വിദ്യാർഥികളായ മാത്യൂസ് മാർ പോളികാർപ്പോസും ആന്റണി മാർ സിൽവാനോസും ചേർന്ന് അർപ്പിച്ച വിശുദ്ധ കുർബാനയോടുകൂടി പുതിയ അധ്യയന വർഷം ആരംഭിച്ചു. പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. പോളി മണിയാട്ട്, സെമിനാരി റെ ക്ടർ റവ.ഡോ. സ്കറിയ കന്യാകോണിൽ എന്നിവർ പ്രസംഗിച്ചു. പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിരമിച്ച റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേലിനും ഈസ്റ്റേൺ കാനോൻ ലോ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിച്ച റവ. ഡോ. ജെയിംസ് തലചെല്ലൂരിനും 15 വർഷത്തെ സേവനത്തിനു ശേഷം തൃശൂർ മേരിമാതാ സെമിനാരിയുടെ റെക്ടറായി നിയമിതനായ റവ. ഡോ. സെ ബാസ്റ്റ്യൻ ചാലക്കലിനും പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട് നന്ദി പ്രകാശിപ്പിച്ചു.
Image: /content_image/India/India-2023-06-05-11:11:59.jpg
Keywords: ശുശ്രൂ
Content: 21284
Category: 1
Sub Category:
Heading: ക്രൈസ്തവർക്കു എതിരെയുള്ള നീക്കങ്ങൾ തുടർക്കഥ
Content: മധ്യപ്രദേശിൽ, പ്രത്യേകിച്ച് ജബൽപൂർ രൂപതാ പരിധിയിൽ ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വർഗ്ഗീയ അതിക്രമങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയിരിക്കുകയാണ് ഭാരത കത്തോലിക്കാ മെത്രാൻ സമിതി. കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ മാത്രം ജബൽപൂർ രൂപതയുടെ കീഴിലുള്ള മൂന്ന് സ്ഥാപനങ്ങളിലാണ് ദേശീയ ബാലാവകാശ കമ്മീഷന്‍റെ (SCPCR) നേതൃത്വത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായ റെയ്ഡുകൾ നടത്തുകയും വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുള്ളത്. ഇതേ കാലയളവിൽതന്നെ മധ്യപ്രദേശിൽ സന്യാസ സമൂഹങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങളിലും സമാനമായ അതിക്രമങ്ങൾ നടന്നിട്ടുണ്ട്. നിരവധി വർഷങ്ങളായി വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അവയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള ആസൂത്രിതമായ ഭരണകൂട നീക്കങ്ങളാണ് നടന്നുവരുന്നത്. മതപരിവർത്തനകേന്ദ്രങ്ങളാണ് സഭാ സ്ഥാപനങ്ങൾ എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഇത്തരം പരിശോധനകൾക്ക് പിന്നിൽ. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിലവിൽ വന്നിട്ടുള്ള മതപരിവർത്തന നിരോധന നിയമങ്ങളിലെ വിവിധ വകുപ്പുകൾ ചുമത്താവുന്ന വിധത്തിലുള്ള ആരോപണങ്ങളാണ് പലയിടത്തും ഉന്നയിച്ചുവരുന്നത്. ഒട്ടേറെ വ്യാജ കേസുകൾ ഇതിനകം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ ചുമത്തപ്പെട്ടിട്ടുണ്ട്. രൂപതയുടെ കീഴിലുള്ള സ്ഥാപനത്തിൽ മതപരിവർത്തനം നടന്നു എന്ന വ്യാജ ആരോപണത്തിന്‍റെ ഭാഗമായിട്ടാണ് ഏറ്റവും ഒടുവിൽ, ജബൽപൂർ ബിഷപ്പ് ജെറാൾഡ് അൽമെയ്‌ദയുടെ പേരും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. #{blue->none->b->ദേശീയ ബാലാവകാശ കമ്മീഷന്‍റെ ക്രൈസ്തവ വിദ്വേഷം ‍}# ദേശീയ ബാലാവകാശ കമ്മീഷൻ (SCPCR) ചെയർമാനായ പ്രിയങ്ക് കനുംഗോയുടെ നേരിട്ടുള്ള ഇടപെടലുകൾ ഇത്തരത്തിലുള്ള പല സംഭവങ്ങളിലും ഉണ്ടായിട്ടുണ്ട്. സംസ്ഥാന കമ്മീഷനുകളെ ഭീഷണിപ്പെടുത്തിയും നിർബന്ധിപ്പിച്ചും ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ ശ്രമിക്കുന്നതായി വാർത്തകളുണ്ട്. തീവ്രവർഗീയ നിലപാടുകളോടെ, ക്രൈസ്തവ സമൂഹത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഈ നീക്കങ്ങൾ ഭരണ കക്ഷിയായ ബിജെപിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തുമ്പോൾ നിർബ്ബന്ധമായി പാലിച്ചിരിക്കേണ്ട മാനദണ്ഡങ്ങൾ പലതും എവിടെയും പാലിച്ചിരുന്നില്ല എന്ന് മാത്രമല്ല, പലയിടത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് ഇത്തരം പരിശോധനകൾ നടന്നിട്ടുള്ളതും. കഴിഞ്ഞ മെയ് 8 ന്, മധ്യപ്രദേശിലെ സാഗറിന് സമീപം നൂറ്റമ്പത് വർഷത്തെ പഴക്കമുള്ള സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ അതിക്രമിച്ചുകയറി അനധികൃത റെയ്ഡ് നടത്തിയ കമ്മീഷൻ ചെയർമാനും സംഘവും ഓഫീസ് മുറികളും ദേവാലയവും അലങ്കോലപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയുമുണ്ടായി. മോശമായി പെരുമാറിയ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത വൈദികർക്ക് മർദ്ദനമേറ്റു. സിസിടിവിയും കമ്പ്യൂട്ടറുകളും തകരാറിലാക്കിയ അവർ ഫോണുകളും രേഖകളും മറ്റും പിടിച്ചെടുക്കുകയും വൈദികരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷമാണ് അവരെ വിട്ടയയ്ക്കാൻ തയ്യാറായത്. സമാനമായ നടപടികളാണ് കഴിഞ്ഞ മാർച്ച് 2 ന് മധ്യപ്രദേശിലെ തന്നെ ഗോരെഗട്ടിലുള്ള സെന്റ് ജോസഫ് ബോർഡിങ്ങിലും, മാർച്ച് മൂന്നിന് മധ്യപ്രദേശിലെ ജുൻവാനിയിലെ JDES ബോർഡിങ്ങിലും ഉണ്ടായത്. ഏറ്റവും ഒടുവിൽ, മധ്യപ്രദേശിലെ കട്നിയ്ക്ക് അടുത്തുള്ള ജിൻജാരിയിൽ പ്രവർത്തിക്കുന്ന ആശാകിരൺ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലും ബാലാവകാശ കമ്മീഷൻ അധികൃതരുടെ നേതൃത്വത്തിൽ പോലീസ് ഉൾപ്പെട്ട സംഘം അതിക്രമിച്ച് കയറുകയും പരിശോധന നടത്തുകയും ചെയ്തു. "ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും കുട്ടികളോട് ആവശ്യപ്പെടാറുണ്ടോ" എന്നാണ് എല്ലായിടങ്ങളിലും പരിശോധകർക്ക് അറിയേണ്ടതായി ഉണ്ടായിരുന്നത്. സന്യാസിനിമാരും വൈദികരും ക്രൈസ്തവ കുടുംബങ്ങളിൽനിന്നുള്ള കുട്ടികളും ഉപയോഗിക്കുന്ന ബൈബിളുകളും പ്രാർത്ഥന പുസ്തകങ്ങളും മറ്റും പിടിച്ചെടുക്കുകയും, അവയൊക്കെ മതപരിവർത്തന ശ്രമങ്ങളുടെ ഭാഗമാണ് എന്ന മട്ടിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. #{blue->none->b-> അടച്ചുപൂട്ടിക്കാൻ നിരന്തര ശ്രമങ്ങൾ ‍}# അനേക വർഷങ്ങളായി പ്രവർത്തിച്ചുവരുന്നതും നിരവധി ദരിദ്ര കുടുംബങ്ങൾക്ക് അനുഗ്രഹമായി മാറിയതുമായ ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്ന് വ്യക്തം. ഒന്നര നൂറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിന്‍റെ രജിസ്‌ട്രേഷൻ പുതുക്കാനുള്ള അപേക്ഷ പരിഗണിക്കാൻ വൈകിപ്പിച്ച് അടച്ചുപൂട്ടിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ചില വർഷങ്ങളായി നടന്നുകൊണ്ടിരുന്നത്. കോടതിവിധി ഓർഫനേജിന് അനുകൂലമായിരുന്നതിനാൽ പ്രവർത്തനം തടസ്സപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും കള്ളക്കേസ് ചുമത്തി നടത്തിപ്പുകാരെ ജയിലിലടയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. മറ്റു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ നടപടികളും ഇത്തരത്തിൽ തന്നെയാണ്. കത്തോലിക്കാ വൈദികരുടെയും സന്യസ്തരുടെയും നേതൃത്വത്തിൽ പാവപ്പെട്ടവരും അനാഥരും രോഗികളും വൃദ്ധരുമായവർക്ക് വേണ്ടി നിസ്വാർത്ഥമായി നടത്തപ്പെടുന്ന ഒട്ടേറെ ഭവനങ്ങളിൽ ചിലവ മാത്രമാണ് മേൽപ്പറഞ്ഞവ. ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്നവർക്ക് പോകാൻ മറ്റൊരു ഇടവുമില്ല എന്നും ഇറങ്ങിപ്പോകേണ്ടിവന്നാൽ അവരുടെ ജീവിതം തന്നെ വഴിമുട്ടുമെന്നും വ്യക്തമായി അറിയാവുന്ന അധികാരികൾ തന്നെയാണ് അവ അടച്ചുപൂട്ടിക്കാൻ കരുക്കൾ നീക്കുന്നത്. തങ്ങളുടെ അധികാരം ഉപയോഗിച്ച് പാവപ്പെട്ടവരുടെയും അവരുടെ സംരക്ഷകരുടെയും മേലുള്ള കടന്നുകയറ്റമാണ് ഇവിടെ സംഭവിക്കുന്നത്. രാഷ്ട്രീയവും വർഗ്ഗീയവുമായ ഗൂഢലക്ഷ്യങ്ങളോടെ ചിലർ തകർക്കാൻ ശ്രമിക്കുന്നത് ആരും താങ്ങാനില്ലാത്ത അനേകായിരങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണെന്ന് വ്യക്തം. മതപരവും വർഗ്ഗീയവുമായ ചിലരുടെ അസഹിഷ്ണുത അധികാര ദുർവിനിയോഗത്തിലൂടെ വെളിപ്പെടുന്നു. അതിന് ആയുധമാകുന്നതോ, ഉദ്ദേശ്യശുദ്ധി പലപ്പോഴും ചോദ്യംചെയ്യപ്പെട്ടിട്ടുള്ള പുതിയ നിയമങ്ങളും. മതംമാറ്റ നിരോധന നിയമങ്ങൾ നടപ്പാക്കപ്പെടുകയോ, നടപ്പാക്കാൻ ഒരുക്കങ്ങൾ നടത്തുകയോ ചെയ്തിട്ടുള്ള എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കും മറ്റ് ന്യൂനപക്ഷ മത വിഭാഗങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട് എന്നാണ് വിവിധ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതുപോലുള്ള അതിക്രമങ്ങളും അതിന്‍റെ രൂക്ഷതയും നാൾക്കുനാൾ വർധിച്ചുവരുന്ന അവസ്ഥ ഈ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിയമ നടപടികൾ വർദ്ധിച്ചുവരുന്നത് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങളുടെ ഭാവിയെയും അവിടെ പ്രവർത്തിക്കുന്നവരുടെയും അന്തേവാസികളുടെയും സുരക്ഷിതത്വത്തെയും ആശങ്കയിൽ അകപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഭരണകൂടങ്ങൾ വ്യക്തമായ ഒരു വിശദീകരണം സമൂഹത്തിന് നൽകേണ്ടതുണ്ട്. ദരിദ്രരും അഗതികളും രോഗികളുമായവർക്കുവേണ്ടി ജീവിതം മാറ്റിവച്ചിരിക്കുന്ന ഒരു വലിയ വിഭാഗമാണ് കരിനിയമങ്ങൾ ദുരുപയോഗിച്ച് വേട്ടയാടപ്പെടുന്നത്. അപമാനകരമായ ഈ ദുരവസ്ഥ പരിഹരിക്കാനും, സുരക്ഷിതത്വം നല്കാനും, ഭരണഘടനാനുസൃതമായ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകേണ്ടതുണ്ട്. വർഗ്ഗീയ തിമിരം ബാധിച്ച ജനപ്രതിനിധികളും പ്രിയങ്ക് കനുംഗോയെ പോലുള്ള ഉദ്യോഗസ്ഥരും തീർച്ചയായും തിരുത്തപ്പെടേണ്ടതുണ്ട്.
Image: /content_image/SocialMedia/SocialMedia-2023-06-05-11:30:48.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 21285
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ആരാധനക്രമ ക്വിസ് മത്സരം; ഒന്നാം സമ്മാനമായി മൂവായിരം പൗണ്ട്
Content: ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആചരിക്കുന്ന ആരാധനാക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ആരാധനക്രമ ക്വിസ് മത്സരങ്ങളിൽ യുണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു. രൂപതയുടെ വെബ്‌സൈറ്റിലും, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും, ഔദ്യോഗിക ന്യൂസ് ബുള്ളറ്റിനായ ദനഹായിലും ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നു പാസ്റ്ററൽ കൌൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അറിയിച്ചു. ഇടവക/മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത്. ഇതിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജിയണൽ തല മത്സരത്തിലും അതേ തുടർന്ന് രൂപതാതലത്തിൽ നവംബർ 25 ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹായിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയണൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുക. ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്. 50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധനക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ ) 'പരിശുദ്ധൻ പരിശുദ്ധർക്ക്' എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നവംബർ 25 ന് നടക്കുന്ന രൂപതാ തല മത്സരം. രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. കുടുംബങ്ങൾക്കുള്ള ആരാധനക്രമ ക്വിസ് മത്സരത്തിന്റെ നിയമങ്ങളും, മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനു, ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും എല്ലാ രൂപതാ മക്കളുടെയും സജീവമായ പങ്കാളിത്തം ആരാധനക്രമ ക്വിസ് 2023 ൽ ഉണ്ടാകുവാനുള്ള പ്രാർത്ഥന സഹായവും അഭ്യർഥിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
Image: /content_image/News/News-2023-06-05-13:43:30.jpg
Keywords: ഗ്രേറ്റ് ബ്രിട്ടൻ രൂപത
Content: 21286
Category: 1
Sub Category:
Heading: ഒഡീഷയിലെ ട്രെയിന്‍ ദുരന്തം; പ്രാര്‍ത്ഥനയോടെ വീണ്ടും പാപ്പ
Content: ഇന്നലെ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ വന്‍ജനാവലിക്ക് മുന്‍പാകെ ഫ്രാന്‍സിസ് പാപ്പ ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ ഇരകളെ അനുസ്മരിച്ചപ്പോള്‍. ദുരന്തത്തിന് ഇരയായവരെയും അവരുടെ പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുകയാണെന്നും സ്വർഗ്ഗസ്ഥനായ പിതാവ്, മരിച്ചവരുടെ ആത്മാക്കളെ തന്റെ രാജ്യത്തിലേക്ക് സ്വീകരിക്കട്ടെയെന്നും പാപ്പ പറഞ്ഞു. കാണാം വീഡിയോ. ഇക്കഴിഞ്ഞ ദിവസം ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയും പ്രാര്‍ത്ഥന അറിയിച്ചും പാപ്പ ടെലഗ്രാം സന്ദേശം ഇന്ത്യക്ക് കൈമാറിയിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=317&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F244006048252086%2F&show_text=false&width=560&t=0" width="560" height="317" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
Image: /content_image/News/News-2023-06-05-13:47:04.jpg
Keywords: ഒഡീഷ
Content: 21287
Category: 1
Sub Category:
Heading: സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബലിപീഠത്തിൽ നഗ്നനായി യുവാവ്; വത്തിക്കാനിൽ പ്രായശ്ചിത്ത പ്രാർത്ഥന നടത്തി
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബലിപീഠത്തില്‍ കയറി പോളിഷ് സ്വദേശി നഗ്നത പ്രദർശിപ്പിച്ചതിന് പിന്നാലെ ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ് പദവി വഹിക്കുന്ന കർദ്ദിനാൾ മൗരോ ഗാംബേറ്റി ദേവാലയത്തിനുള്ളിൽ പ്രായശ്ചിത്ത പ്രാർത്ഥനകൾ അർപ്പിച്ചു. കാനോൻ നിയമപ്രകാരമാണ് പ്രായശ്ചിത്ത പ്രാർത്ഥനകൾ നടന്നത്. വിശ്വാസപ്രമാണം ചൊല്ലിയതിനു ശേഷം കർദ്ദിനാൾ ശുദ്ധീകരണത്തിന്റെ അടയാളമായി വിശുദ്ധ ജലം ആശിർവദിച്ചതിനുശേഷം അത് ബലിപീഠത്തിന്റെ മുകളിൽ തളിച്ചു പ്രാര്‍ത്ഥന നടത്തുകയായിരിന്നു. ഇതിനുശേഷം രണ്ട് സന്യാസിനികളെത്തി ബലിപീഠത്തിന്റെ മുകളിൽ തുണികൾ വിരിച്ചു. പിന്നാലേ തിരിയും, പൂക്കളും, കുരിശും ബലിപീഠത്തിന്റെ മുകളിൽ സ്ഥാപിച്ചു. വിശുദ്ധ സ്ഥലം അശുദ്ധമാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ നടന്നാൽ ഉടനെ തന്നെ പ്രായശ്ചിത്തം നിർവഹിക്കണമെന്നാണ് കാനോൻ നിയമത്തിൽ നിഷ്കർഷിക്കുന്നത്. ജൂൺ ഒന്നാം തീയതി ബസിലിക്ക ദേവാലയം അടയ്ക്കാറായ സമയത്ത് പ്രധാന ബലിപീഠത്തിന്റെ സമീപത്തെത്തി വസ്ത്രങ്ങൾ അഴിച്ച് പൂര്‍ണ്ണ നഗ്നനായി ബലിപീഠത്തിന്റെ മുകളിൽ കയറിയ വ്യക്തി പോളിഷ് സ്വദേശി ആണെന്നാണ് വത്തിക്കാന്റെ റിപ്പോര്‍ട്ട്. 'യുക്രൈനിലെ കുട്ടികളെ രക്ഷിക്കുക' എന്ന് അയാളുടെ പുറത്ത് എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ പിടികൂടി വത്തിക്കാനിലെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിന്നു. പോളിഷ് സ്വദേശിയുടെ വിവരങ്ങൾ മനസ്സിലാക്കിയതിനു ശേഷം ഇറ്റലിയും- വത്തിക്കാനും തമ്മിൽ നിലവിലുള്ള കരാർ പ്രകാരം ആളെ ഇറ്റാലിയൻ പോലീസിന് കൈമാറിയെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. മാർപാപ്പമാർ വിശുദ്ധ കുർബാന അർപ്പിക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രധാന ബലിപീഠം 'ആൾട്ടർ ഓഫ് ദ കൺഫഷൻ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ബലിപീഠത്തിന്റെ താഴെയാണ് വിശുദ്ധ പത്രോസിനെ അടക്കം ചെയ്തിരിക്കുന്നത്. Tag: Penitential rite held after naked man stands on St. Peter’s Basilica’s main altar , Catholic News, Desecration, St. Peter's Basilica, Archpriest of St. Peter's Basilicamalayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-05-15:44:44.jpg
Keywords: അവഹേള, നഗ്ന
Content: 21288
Category: 1
Sub Category:
Heading: ഒഡീഷ ട്രെയിന്‍ അപകടം; താങ്ങും തണലുമായി ബാലസോർ കത്തോലിക്ക രൂപത
Content: ബാലസോർ: ഒഡീഷയിലെ ട്രെയിൻ അപകടത്തിന്റെ ഇരകളാക്കപ്പെട്ടവർക്ക് കൈത്താങ്ങായി ബാലസോർ കത്തോലിക്ക രൂപത. അപകടവാർത്ത പുറത്തുവന്നതിന് പിന്നാലെ ബാലസോർ രൂപതയുടെ നേതൃത്വത്തില്‍ രാത്രിയിൽ തന്നെ മെഡിക്കൽ സഹായം അടക്കമുള്ളവയുമായി സംഭവ സ്ഥലത്തു സജീവമായി. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ജ്യോതി ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയ അടക്കം ചെയ്തു നൽകാനും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചവർക്ക് ഭക്ഷണവും വെള്ളവും മറ്റ് സഹായവും ലഭ്യമാക്കുവാനും രൂപത ടീം ശ്രദ്ധിച്ചിരിന്നു. ഇതിനിടെ ആശുപത്രിയുടെ ഡയറക്ടർ ഫാ. പീറ്ററും, ഏതാനും സന്യാസിനികളും അപകടം നടന്ന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പരിക്കേറ്റവരെ പ്രത്യേകിച്ച് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരെ സഹായിക്കാനായി രൂപതയുടെ തന്നെ കീഴിലുള്ള ബാലസോർ സോഷ്യൽ സർവീസ് സൊസൈറ്റിയിലെ ജീവനക്കാരെയും, സന്നദ്ധപ്രവർത്തകരെയും അയച്ചുവെന്നതും ശ്രദ്ധേയമായി. ഇപ്പോഴും രൂപതയുടെ നേതൃത്വത്തില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതിനിടെ ട്രെയിൻ അപകടത്തിൽ മുംബൈ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരോടും, പരിക്കേറ്റവരോടും അദ്ദേഹം അനുശോചനം അറിയിച്ചു. നേരത്തെ ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലിടിച്ചതാണ് അപകടത്തിന്റെ ആരംഭം. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റി. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർദ്ധിച്ചത്. ദുരന്തത്തില്‍ 288 പേര്‍ മരണമടയുകയും, ആയിരത്തിഇരുന്നൂറോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. Tag: Odisha train accident: Balasore diocese plunges into relief works Catholic News, Desecration, St. Peter's Basilica, Archpriest of St. Peter's Basilicamalayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-05-17:24:30.jpg
Keywords: ഒഡീഷ
Content: 21289
Category: 1
Sub Category:
Heading: ഡല്‍ഹി അതിരൂപതയുടെ ക്രൈസ്തവ ദേവാലയങ്ങളിൽ ഹിന്ദുത്വവാദികളുടെ ഭീഷണി; വൈദികന് മര്‍ദ്ദനം
Content: ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയും, ഹരിയാനയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഡല്‍ഹി അതിരൂപതയിലെ രണ്ടു ദേവാലയങ്ങള്‍ അടച്ചുപൂട്ടുമെന്ന് തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി. ഗുരുഗ്രാം (ഗുഡ്ഗാവ്) ജില്ലയിലെ ഖേര്‍ക്കി ദൗലയിലെ സെന്റ്‌ ജോസഫ് വാസ് കത്തോലിക്ക മിഷന്‍ ദേവാലയത്തില്‍ ജൂണ്‍ 4-നാണ് അക്രമം ഉണ്ടായതെന്നു അതിരൂപത പബ്ലിക് റിലേഷന്‍ ഓഫീസര്‍ ശശി ധരന്‍ ‘മാറ്റേഴ്സ് ഇന്ത്യ’യോട് പറഞ്ഞു. രാവിലെ 10 മണിക്ക് ഇംഗ്ലീഷിലുള്ള വിശുദ്ധ കുര്‍ബാന കഴിഞ്ഞ ഉടന്‍തന്നെ കാവി ഷാളുകള്‍ ധരിച്ച ഇരുപത്തിയഞ്ചോളം ആളുകള്‍ അടങ്ങുന്ന സംഘം ബൈക്കുകളിലും, കാറുകളിലുമായി ദേവാലയത്തില്‍ എത്തുകയായിരിന്നു. ത്രിശൂലങ്ങളും വാളുകളുമായി സംഘം, വൈദികനെയും അദ്ദേഹത്തോട് സംസാരിച്ചു കൊണ്ടിരുന്ന രണ്ട് വിശ്വാസികളെയും ഭീഷണിപ്പെടുത്തി. രണ്ടാഴ്ചക്കുള്ളില്‍ ദേവാലയം അടച്ചുപൂട്ടണമെന്നാണ് തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി. ഹിന്ദു സേനയില്‍ നിന്നുള്ളവരാണെന്നു പറഞ്ഞ ഹിന്ദുത്വവാദികള്‍ ഈ ഗ്രാമത്തില്‍ തങ്ങള്‍ ക്രൈസ്തവ ദേവാലയം അനുവദിക്കില്ലെന്നു വികാരിയായ ഫാ. അമല്‍രാജിനോട് പറഞ്ഞു. സംഘത്തില്‍പെട്ട ഒരാള്‍ വൈദികനെ മര്‍ദ്ദിച്ചു. ചെകിട്ടത്ത് ലഭിച്ച മർദ്ദനത്തെ തുടർന്ന് കേള്‍വിക്കുറവ് അനുഭവപ്പെട്ട ഫാ. അമല്‍രാജ് പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ്. വിവരങ്ങള്‍ അതിരൂപത കാര്യാലയത്തില്‍ അറിയിച്ചതിനെത്തുടര്‍ന്ന്‍ വികാര്‍ ജനറാള്‍ ഫാ. വിന്‍സെന്റ് ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം ഖേര്‍കി ദൌല ഗ്രാമം സന്ദര്‍ശിച്ചു. സംഘം ദേവാലയത്തില്‍ എത്തിയപ്പോള്‍ 3 പേര്‍ വീണ്ടും അവിടെ എത്തുകയും ജില്ലാ അധികാരികളില്‍ നിന്നും ദേവാലയം തുറക്കുന്നതിനെ സംബന്ധിച്ചു ചോദ്യങ്ങള്‍ ഉയര്‍ത്തി. പിന്നീട് അന്‍പതിനടുത്ത് ആളുകള്‍ ഉള്‍പ്പെടുന്ന ഒരു സംഘം വീണ്ടും ദേവാലയത്തിലെത്തി. അപകടം സൂചന ലഭിച്ചതിനെ തുടര്‍ന്നു അന്വോഷണ ഉദ്യോഗസ്ഥന്‍ ദേവാലയത്തില്‍ ഉള്ളവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും മാറ്റേഴ്സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാവസായിക കേന്ദ്രമായ മാനേസറിനടുത്ത് വാടകക്കെടുത്ത സ്ഥലത്ത് 2021-ലാണ് ടിന്‍ ഷീറ്റ് ഉപയോഗിച്ച് ഈ ദേവാലയം നിര്‍മ്മിച്ചത്. ഹിന്ദി സംസാരിക്കുന്ന 40 കുടുംബങ്ങളും, ഇംഗ്ലീഷ് സംസാരിക്കുന്ന 25 കുടുംബങ്ങളുമാണ് ഇടവകയില്‍ ഉള്ളത്. സ്ഥലത്തിന്റെ ഉടമയെ ഹിന്ദുത്വവാദികള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന്‍ സ്ഥലം ഒഴിഞ്ഞുപോകണമെന്ന്‍ സ്ഥല ഉടമ അതിരൂപതയോട് ആവശ്യപ്പെട്ടിരിന്നു. മറ്റൊരു സംഭവത്തില്‍ ഡല്‍ഹിയില്‍ നിന്നും 55 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഫാറൂഖ് നഗറിലെ ദേവാലയം അടച്ചുപൂട്ടണമെന്ന് ഗ്രാമമുഖ്യന്‍മാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‍ പോലീസ് ഇക്കഴിഞ്ഞ ജൂണ്‍ 1-ന് അതിരൂപതാ സംഘത്തെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. 2020-ലാണ് ഏഴോളം കത്തോലിക്കാ കുടുംബങ്ങള്‍ക്കായി ഇവിടെ ചെറുദേവാലയം നിര്‍മ്മിച്ചത്. അഞ്ച് ഗ്രാമങ്ങളിലെ മുഖ്യന്‍മാര്‍ ക്രിസ്ത്യന്‍ ദേവാലയത്തെ ചോദ്യം ചെയ്തു രംഗത്തുവന്നിരിന്നു. ഈ സമയത്ത് ബജ്രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, ഗോ രക്ഷക് തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള ഇരുപത്തിയഞ്ചോളം ഹിന്ദുത്വവാദികള്‍ സ്റ്റേഷനില്‍ തടിച്ചു കൂടിയിരുന്നുവെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‍ ദേവാലയം നിര്‍മ്മിച്ചിരിക്കുന്ന സ്ഥലം സംബന്ധിച്ചരേഖകള്‍ അതിരൂപതാ സംഘം പോലീസിനു കൈമാറിയിട്ടുണ്ട്. എങ്കിലും അവിടെ ദേവാലയം അനുവദിക്കില്ല എന്ന നിലപാടിലാണ് തീവ്ര ഹിന്ദുത്വവാദികള്‍.
Image: /content_image/News/News-2023-06-06-10:46:56.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 21290
Category: 18
Sub Category:
Heading: മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് വേണ്ടി 40 മണിക്കൂര്‍ ഓണ്‍ലൈന്‍ ആരാധനയുമായി ദിവിന മിസറികോർദിയ മിനിസ്ട്രി
Content: സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മണിപ്പൂരി ക്രൈസ്തവ സമൂഹത്തിന് വേണ്ടി 40 മണിക്കൂര്‍ ഓണ്‍ലൈന്‍ ആരാധനയുമായി ദിവിന മിസറികോർദിയ മിനിസ്ട്രി. ഇന്ന്‍ രാവിലെ 10 മണിക്ക് Zoom-ല്‍ ആരംഭിച്ച ആരാധന ജൂണ്‍ 9 പുലര്‍ച്ചെ രണ്ടു മണിക്ക് സമാപിക്കും. ദിവിന മിസറികോർദിയ മിനിസ്ട്രിയുടെ മധ്യസ്ഥ പ്രാര്‍ത്ഥന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ആരാധനയിലും ജപമാലയും കരുണ കൊന്തയും ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകളും നടക്കും. കൊടിയ വേദനകളിലൂടെ കടന്നുപോകുന്ന മണിപ്പൂരി ജനതക്ക് പ്രാര്‍ത്ഥനയുടെ പിന്‍ബലമേകാന്‍ ഏവരെയും ആരാധനയിലേക്ക് ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. ☛ {{ https://us02web.zoom.us/j/2166052696?pwd=bDQzY1lSYmMwVG9mN1FLTkJzT0VSUT09 ‍-> https://us02web.zoom.us/j/2166052696?pwd=bDQzY1lSYmMwVG9mN1FLTkJzT0VSUT09}} ☛ Meeting ID:216 605 2696 ☛ Passcode : 888 777
Image: /content_image/India/India-2023-06-06-11:26:18.jpg
Keywords: മണിപ്പൂ
Content: 21291
Category: 18
Sub Category:
Heading: ഫാ. മനോജ് പാറയ്ക്കൽ റൂഹാലയ മേജർ സെമിനാരിയുടെ പുതിയ റെക്ടർ
Content: ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ സെൻറ് തോമസ് മിഷനറി സൊസൈറ്റി (എം.എസ്.റ്റി) സ്ഥാപിച്ചിട്ടുള്ള റൂഹാലയ മേജർ സെമിനാരിയുടെ പുതിയ റെക്ടറായി റവ. ഡോ. മനോജ് പാറയ്ക്കൽ എം.എസ്.റ്റി നിയമിതനായി. ജൂൺ 11-ാം തീയതി അദ്ദേഹം റെക്ടറായി ചുമതലയേൽക്കും. ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റുള്ള ഫാ. മനോജ് നാലുവർഷമായി റൂഹാലയ തിയോളജിക്കൽ സെമിനാരിയുടെ വൈസ് റെക്ടറായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ആറുവർഷമായി റൂഹാലയുടെ റെക്ടറായിരുന്ന റവ. ഡോ. ചാണ്ടി കളത്തൂരിന്റെ പിൻഗാമിയായാണ് മനോജച്ചൻറെ പുതിയ നിയമനം. പാലാ രൂപതയിലെ മുന്നിലവ് ഇടവകയിൽ പാറയ്ക്കൽ നോബിൾ-തങ്കമ്മ ദമ്പതികളുടെ മൂത്തമകനാണ് ഫാ. മനോജ് എം.എസ്.റ്റി.
Image: /content_image/India/India-2023-06-06-11:35:25.jpg
Keywords: സെമിനാരി