Contents
Displaying 20841-20850 of 25003 results.
Content:
21241
Category: 1
Sub Category:
Heading: കത്തോലിക്ക വിദ്യാലയങ്ങളിൽ എൽജിബിടി പതാക ഉയർത്തുന്നതിനെതിരെ മെത്രാൻ
Content: ലണ്ടൻ (കാനഡ): കത്തോലിക്ക വിദ്യാലയങ്ങളിൽ എൽജിബിടി പതാക ഉയർത്തുന്നതിനെതിരെ കാനഡയിലെ ലണ്ടൻ രൂപത മെത്രാൻ റൊണാൾഡ് ഫാബ്രോ രംഗത്ത്. വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി അടുത്തിടെ നിരവധി വ്യക്തികൾ തന്റെ ഓഫീസിനെ ബന്ധപ്പെട്ടിരുന്നുവെന്നും, അതിനാലാണ് വ്യക്തത വരുത്താനായി പ്രസ്താവന ഇറക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. പ്രൈഡ് ഫ്ലാഗ് എന്ന് വിളിക്കുന്ന എൽജിബിടി പതാക പ്രൈഡ് പ്രസ്ഥാനത്തെയും, എൽജിബിടി സമൂഹത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ബിഷപ്പ് റൊണാൾഡ് ഫാബ്രോ ചൂണ്ടിക്കാട്ടി. നിരവധിപേരെ സംബന്ധിച്ച് ഇത് ആളുകളെ ഉൾക്കൊള്ളുന്നതിനെയും, സ്വാഗതം ചെയ്യുന്നതിനെയുമാണ് സൂചിപ്പിക്കുന്നത്. നാം ദൈവത്തിന്റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ ആളുകളെ സ്വാഗതം ചെയ്യുന്നതും, അവരെ ബഹുമാനിക്കുന്നതും സഭയെ സംബന്ധിച്ച് ഒരു ഉത്തരവാദിത്തമാണ്. എന്നാൽ എൽജിബിടി സമൂഹത്തിന്റെ ചിന്താഗതികളോട് കത്തോലിക്ക സഭക്ക് വിയോജിപ്പുണ്ടെന്ന് ബിഷപ്പ് വ്യക്തമാക്കി. നിരവധി ആളുകളെ സംബന്ധിച്ച് എൽജിബിടി പതാക ഉയർത്തുന്നത് കത്തോലിക്ക സഭയുടെ പഠനങ്ങൾക്ക് വിരുദ്ധമായ ചിന്താഗതികൾക്ക് പിന്തുണ നൽകുന്നത് പോലെയാണ്. കത്തോലിക്ക പ്രബോധനങ്ങളിൽ പരിശീലനം ലഭിക്കുമെന്നും, അത് വിദ്യാലയത്തിലെ എല്ലാ കാര്യങ്ങളിലും ഉൾചേർന്നിട്ടുണ്ടെന്നുമുളള വിശ്വാസത്തിലാണ് ഒരു കത്തോലിക്ക വിദ്യാലയത്തിലേക്ക് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അയക്കുന്നതെന്ന് ബിഷപ്പ് ഫാബ്രോ എടുത്തുപറഞ്ഞു. ഒന്‍റാരിയോ മെത്രാന്മാർ കത്തോലിക്കാ വിദ്യാലയങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുകയും, വിദ്യാലയങ്ങളിലെ അധികൃതരോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തോലിക്ക വിദ്യാലയങ്ങൾക്ക് പിന്തുണ നൽകുന്ന മാതാപിതാക്കൾക്ക് നന്ദി പറഞ്ഞ ബിഷപ്പ് റൊണാൾഡ് ഫാബ്രോ വിദ്യാലയങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നവർക്കും, കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നവർക്കും കൃതജ്ഞത രേഖപ്പെടുത്തി. കാനഡയിലെ ചില കത്തോലിക്ക സ്കൂളുകളില്‍ എല്‍ജിബിടി പതാക ഉയര്‍ത്തിയത് വിമര്‍ശനത്തിന് കാരണമായിരിന്നു.
Image: /content_image/News/News-2023-05-26-17:37:47.jpg
Keywords: എല്‍ജിബിടി

21242
Category: 1
Sub Category:
Heading: 29 മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 900 പൗരന്മാര്‍; കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍
Content: അബൂജ: 2021 ജനുവരി മുതല്‍ മെയ് 2023 വരെയുള്ള 29 മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ തൊള്ളായിരത്തോളം സാധാരണക്കാരായ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ ഭൂരിഭാഗവും ക്രൈസ്തവരാണെന്നുമുള്ള വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും, 3500 പേര്‍ അറസ്റ്റിലാവുകയും, 1400 പേര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും, 300 പേരെ കാണാതാവുകയും ചെയ്തുവെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നൈജീരിയന്‍ മനുഷ്യാവകാശ സംഘടനയായ ഇന്റര്‍സൊസൈറ്റി ഓര്‍ഗനൈസേഷനാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 21-ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍വെച്ച് സംഘടനയുടെ ചെയര്‍മാനും, ക്രൈസ്തവ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എമേകാ ഉമീഗ്ബലാസിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നൈജീരിയന്‍ സുരക്ഷ സേനയെയും, അനുബന്ധ തീവ്രവാദി സംഘടനകളെയുമാണ് ഇതിന്റെ പ്രധാന ഉത്തരവാദികളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമേ 1200 വീടുകള്‍ അഗ്നിക്കിരയാക്കിയതു വഴി മുപ്പതിനായിരത്തോളം പേര്‍ പെരുവഴിയില്‍ ആയതായും, അഞ്ചുലക്ഷത്തോളം പേര്‍ പലായനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണെന്ന കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും, മറ്റ് ഇസ്ലാമിക തീവ്രവാദികളുമാണ് ഭൂരിഭാഗം പേരെയും (700) കൊന്നൊടുക്കിയത്. തങ്ങളുടെ മതവിശ്വാസവും, വംശീയതയും കാരണമാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്നും, ഇതിനെക്കുറിച്ച് നൈജീരിയന്‍ പോലീസ് അന്വേഷിക്കാറില്ലെന്നും ഉമീഗ്ബലാസി ചൂണ്ടിക്കാട്ടി. 2009-ല്‍ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ആവിര്‍ഭാവം കൊണ്ടതുമുതല്‍ 50,000-ത്തിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായും, മുഹമ്മദ് ബുഹാരി ഭരണകൂടം ഈ കൊലകള്‍ കണ്ടില്ലെന്നു നടിക്കുന്നതായും ഇന്റര്‍സൊസൈറ്റി ഇക്കഴിഞ്ഞ ഏപ്രില്‍ 10-ന് പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിന്നു. ഇത്തരം ഹീനകൃത്യങ്ങള്‍ക്കെതിരെ യാതൊരുവിധ അറസ്റ്റോ, വിചാരണയോ നടന്നിട്ടില്ലെന്നത് കുറ്റകൃത്യങ്ങളില്‍ ഗവണ്‍മെന്റിനും പങ്കുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നുണ്ടെന്നു മാര്‍കുഡി രൂപതയിലെ ഫാ. റെമിജിയൂസ് ഇഹ്യൂല ആരോപിച്ചു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇതിനെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തോടെയാണ് ഇന്റര്‍സൊസൈറ്റി ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്. Tag: 900 civilians died in Nigeria's Imo state, most of them Christians, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-27-00:44:26.jpg
Keywords: നൈജീ

21244
Category: 18
Sub Category:
Heading: വലിയ കുടുംബങ്ങളുടെ സംഗമം 'ല്ഹായിം മീറ്റ് -2023' നാളെ
Content: തൃശൂർ: അതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ രണ്ടായിരത്തിനുശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം 'ല്ഹായിം മീറ്റ് -2023' നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് തൃശൂർ വ്യാകുലമാതാവിൻ ബസലിക്കയിൽ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കാർമികത്വം വഹിക്കുന്ന ദിവ്യബലിയോടെ പരിപാടി ആരംഭിക്കും. തുടർന്ന് 3.30 ന് ബസലിക്ക ഹാളിൽ നടക്കുന്ന പൊതുസമ്മേളനം ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ റവ. ഡോ. ഡെന്നി താണിക്കൽ അധ്യക്ഷത വഹിക്കും. കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ, അതിരൂപത പ്രസിഡന്റ് രാജൻ ആന്റണി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റജീന, സീറോ മലബാർ പ്രോലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, അതിരൂപത കുടുംബകൂട്ടായ്മ കൺവീനർ ഷിന്റോ മാത്യു, ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ തുടങ്ങിയവർ പ്രസംഗിക്കും. ജീവന്റെ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികകളെ ചടങ്ങിൽ ആദരിക്കും.
Image: /content_image/India/India-2023-05-27-06:06:06.jpg
Keywords: കുടുംബ

21245
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പക്ക് പനി: പൊതു പരിപാടികള്‍ റദ്ദാക്കി
Content: വത്തിക്കാന്‍ സിറ്റി: പനി ബാധിച്ചത് മൂലം ഫ്രാന്‍സിസ് പാപ്പയുടെ വെള്ളിയാഴ്ചത്തെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ റദ്ദാക്കിയതായി വത്തിക്കാന്‍ ഔദ്യോഗിക വക്താവ്. 'പനി ബാധിച്ച സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ ആരുമായി കൂടിക്കാഴ്ച നടത്തിയില്ലായെന്നു വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്റെ ഡയറക്ടറായ മാറ്റിയോ ബ്രൂണി പ്രസ്താവിച്ചു. വത്തിക്കാന്‍ കലണ്ടര്‍ അനുസരിച്ച് ഇന്നു മെയ് 27 പാപ്പക്ക് പ്രത്യേക കൂടിക്കാഴ്ചകള്‍ ഒന്നുമില്ലായെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. അതേസമയം പെന്തക്കുസ്ത തിരുനാള്‍ ദിനമായ നാളെ മെയ് 28-ന് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന്‍ എണ്‍പത്തിയാറുകാരനായ ഫ്രാന്‍സിസ് പാപ്പയെ ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനം റോമിലെ ജെമെല്ലി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിന്നു. മാര്‍ച്ച് 29-ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാപ്പ ഏപ്രില്‍ 1-നാണു ആശുപത്രി വിട്ടത്. പാപ്പയെ അപ്രതീക്ഷിതമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതില്‍ ലോകനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക രേഖപ്പെടുത്തുകയും പാപ്പയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനം ത്രിദിന ഹംഗറി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി, തന്റെ ശരീരം ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നതായും പാപ്പ പറഞ്ഞിരിന്നു. ഇറ്റാലിയന്‍ മെത്രാന്‍മാരുടെ 77-മത് ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ഈ ആഴ്ചയുടെ തുടക്കത്തില്‍ പാപ്പ ഇറ്റാലിയന്‍ മെത്രാന്‍മാരുമായി പൊതുവായും, സ്വകാര്യമായും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ബുധനാഴ്ച തോറും പതിവുള്ള തന്റെ പൊതു അഭിസംബോധനയും പാപ്പ നടത്തിയിരുന്നു. സുനഹദോസുമായി ബന്ധപ്പെട്ട മെത്രാന്മാരും, കന്യാസ്ത്രീമാരും, അത്മായ പ്രതിനിധികളുമായും, സ്കോളാസ് ഒക്കുറെന്റെസ് കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരുമായി ഇക്കഴിഞ്ഞ മെയ് 25-ന് പാപ്പ കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് പനി ബാധിച്ചതെന്ന് കരുതപ്പെടുന്നു. അതേസമയം പാപ്പയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ നവമാധ്യമങ്ങളില്‍ ആഹ്വാനമുയരുന്നുണ്ട്. Tag: Pope Francis has a fever, Vatican spokesman confirms, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2023-05-27-06:38:23.jpg
Keywords: പാപ്പ

21246
Category: 1
Sub Category:
Heading: ബുര്‍ക്കിന ഫാസോയില്‍ 7 വര്‍ഷം ഇസ്ലാമിക തീവ്രവാദികളുടെ തടങ്കലില്‍ കഴിഞ്ഞ ഓസ്ട്രേലിയന്‍ മിഷ്ണറിക്ക് മോചനം
Content: മെല്‍ബണ്‍/ ഔഗാഡൗഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഇസ്ലാമിക തീവ്രവാദികളുടെ തടങ്കലില്‍ കഴിഞ്ഞിരുന്ന എണ്‍പത്തിയെട്ടുകാരനായ ഓസ്ട്രേലിയന്‍ മിഷ്ണറിക്ക് ഒടുവില്‍ മോചനം. 2016-ല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍ക്വയ്ദ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയ ഓസ്ട്രേലിയന്‍ സര്‍ജന്‍, കെന്നത് എലിയറ്റാണ് നീണ്ട 7 വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതനായത്. ദശാബ്ദങ്ങളായി കെന്നത്തും അദ്ദേഹത്തിന്റെ പത്നി ജോസെലിനും ബുര്‍ക്കിന ഫാസോയില്‍ സൗജന്യ മെഡിക്കല്‍ ക്ലിനിക്ക് നടത്തി ക്രിസ്തുവിന്റെ സ്നേഹം പകര്‍ന്നുവരികയായിരുന്നു. പ്രദേശവാസികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും, ആരോഗ്യ പരിപാലന സേവനങ്ങളും നല്‍കിവരവേ വടക്കന്‍ ബുര്‍ക്കിന ഫാസോയില്‍ നിന്നുമാണ് തീവ്രവാദികള്‍ ഇവരെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയി മൂന്നാഴ്ചകള്‍ക്ക് ശേഷം ജോസെലിന്‍ മോചിതയായിരുന്നു. തട്ടിക്കൊണ്ടുപോയ വിവരം പുറത്തുവന്നതു മുതല്‍ കെന്നത്തിന്റെ മോചനത്തിനു വേണ്ടി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും ശക്തമായ മുറവിളിയുണ്ടായി. അതേസമയം ദൈവത്തിനും, മോചനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ഇടപെട്ടവര്‍ക്കും നന്ദി അര്‍പ്പിച്ച് എലിയറ്റ് കുടുംബം രംഗത്ത് വന്നു. അദ്ദേഹത്തിനെ മോചനം സാധ്യമായതില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിനും കാലാകാലങ്ങളായി ഇതിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി പറയുകയാണെന്നും ഇപ്പോഴും തീവ്രവാദികളുടെ ബന്ധനത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ സുരക്ഷിതമായി വീട്ടില്‍ എത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. വര്‍ഷങ്ങളോളം വീട്ടില്‍ നിന്നും വിട്ടുനിന്നതിനാല്‍ അദ്ദേഹത്തിന് ആരോഗ്യം വീണ്ടെടുക്കുവാന്‍ സമയം ആവശ്യമാണെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. എലിയറ്റ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ അതേ ദിവസം തന്നെ അല്‍ക്വയ്ദ ഔഗാഡൗഗുവില്‍ നിന്നും 6 കനേഡിയന്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും, അമേരിക്കക്കാരനായ ക്രിസ്ത്യന്‍ മിഷ്ണറിയും ഉള്‍പ്പെടെ 29 പേരെ കൊലപ്പെടുത്തിയിരിന്നുവെന്ന് മതപീഡനങ്ങളെ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിന്നു. ബുര്‍ക്കിന ഫാസോയിലെ വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമിക തീവ്രവാദ സ്വാധീനം ക്രിസ്ത്യാനികള്‍ക്ക് കടുത്ത ഭീഷണിയാണെന്ന്‍ ഓപ്പണ്‍ഡോഴ്സ് ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ രാജ്യത്തു പതിവ് സംഭവമായി മാറുന്നുണ്ട്. ക്രിസ്ത്യാനിയായി ജീവിക്കുന്നതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഇരുപത്തിമൂന്നാമതാണ് ബുര്‍ക്കിനാ ഫാസോയുടെ സ്ഥാനം. Tag: 'Thanks to God': Christian missionary released after seven years in captivity in Burkina Faso Pravachaka Sabdam, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-27-07:01:46.jpg
Keywords: മിഷ്ണറി, ബുര്‍ക്കിനാ

21247
Category: 18
Sub Category:
Heading: സീറോമലബാർ സഭ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം ജൂൺ 12 മുതൽ
Content: കൊച്ചി: സീറോ മലബാർ സഭ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം ജൂൺ 12 മുതൽ 16 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് വിളിച്ചുചേർത്തു കൊണ്ടുള്ള ഔദ്യോഗിക ഡിക്രി സിനഡ് അംഗങ്ങളായ മെത്രാന്മാർക്കു നൽകിയിട്ടുണ്ട്. സീറോ മലബാർ സഭാ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായി, പരിശുദ്ധ സിംഹാസനത്തിന്റെ നിർദേശപ്രകാരമാണ് അടിയന്തര സിനഡ് സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തലാകും സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് കർദ്ദിനാൾ അഭ്യർഥിച്ചു.
Image: /content_image/India/India-2023-05-29-07:50:19.jpg
Keywords: സീറോ മലബാർ

21248
Category: 1
Sub Category:
Heading: ഉത്തര കൊറിയയില്‍ ബൈബിള്‍ സൂക്ഷിച്ചതിന് മാതാപിതാക്കള്‍ക്ക് വധശിക്ഷ; രണ്ട് വയസ്സുള്ള മകന് ജീവപര്യന്തം
Content: പ്യോംങ്യാംഗ്: സ്വേച്ഛാധിപതിയായ കിം ജോങ് ഉൻ ഭരിക്കുന്ന ഉത്തര കൊറിയയില്‍ ബൈബിള്‍ സൂക്ഷിച്ചതിന് മാതാപിതാക്കള്‍ക്ക് വധശിക്ഷയും രണ്ട് വയസ്സുള്ള മകന് ജീവപര്യന്തം തടവും വിധിച്ചതായി റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യത്തെ സംബന്ധിച്ചു യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്തു അരങ്ങേറുന്ന കൊടിയ ക്രൈസ്തവ വിരുദ്ധ പീഡനം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 70,000 ക്രിസ്ത്യാനികളും മറ്റ് മതവിശ്വാസികളും തടവിലാണെന്നും ജയിലുകളിൽ കഴിയുന്നവരുടെ അവസ്ഥ വളരെ ദയനീയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നദ്ധ സംഘടനയായ കൊറിയ ഫ്യൂച്ചറിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റ്, ശിക്ഷ, നിർബന്ധിത ജോലി, പീഡനം, നാടുകടത്തൽ, ലൈംഗീക ചൂഷണം തുടങ്ങിയ പീഡകളാണ് ഉത്തരകൊറിയയിൽ വിശ്വാസികൾ നേരിടുന്നത്. പീഡനത്തിനിരയായ 151 ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സ്വേച്ഛാധിപത്യ ഭരണമായതിനാല്‍ രാജ്യത്തു നടക്കുന്ന കൊടിയ പീഡനങ്ങള്‍ പുറത്തുവരാറില്ലായെന്നതും ശ്രദ്ധേയ വസ്തുതയാണ്. ക്രിസ്ത്യാനികൾ കുട്ടികളെ പള്ളികളിലേക്ക് വശീകരിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങളുമായി ക്രൈസ്തവരെ മോശമായി ചിത്രീകരിക്കുന്ന ഗ്രാഫിക് നോവലുകളും സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഒരാൾ കൊറിയ ഫ്യൂച്ചറിനോട് പറഞ്ഞു. രാജ്യത്തെ പാഠപുസ്തകങ്ങളില്‍ ക്രിസ്ത്യന്‍ മിഷ്ണറികളെ കുറിച്ച് ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കിയതായി ഉത്തര കൊറിയയില്‍ നിന്ന് പലായനം ചെയ്ത നിരവധിപേര്‍ വെളിപ്പെടുത്തിയിരിന്നു. സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ഉത്തര കൊറിയയുടെ സ്ഥാനം. ഭവനകേന്ദ്രീകൃത കൂട്ടായ്മകളെ ഇല്ലാതാക്കുകയും, ക്രൈസ്തവരെ കണ്ടെത്തി കൊലപ്പെടുത്തുകയും, ക്രൈസ്തവ കുടുംബങ്ങളെ കൂട്ടത്തോടെ ലേബര്‍ ക്യാമ്പുകളിലേക്കു അയക്കുന്നതും രാജ്യത്തു പതിവായിരിക്കുകയാണെന്നു ഓപ്പണ്‍ഡോഴ്സിന്റെ 2023 വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു. അതേസമയം കൊടിയ പീഡനങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ വടക്കുഭാഗത്ത് മാത്രം 2,00,000 മുതല്‍ 4,00,000- ത്തോളം പേര്‍ രഹസ്യമായി വിശ്വാസം പിന്തുടരുന്നുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. Tag: North Korea: Two-year-old sent to life imprisonment after Bible found in parents' possession, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-29-10:09:08.jpg
Keywords: കൊറിയ

21249
Category: 1
Sub Category:
Heading: വടകരയില്‍ വാഹനാപകടം; യുവവൈദികന്‍ മരിച്ചു, 3 വൈദികര്‍ക്ക് പരിക്ക്
Content: കോഴിക്കോട്: വടകരയ്ക്ക് അടുത്ത് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തില്‍ യുവവൈദികന്‍ മരിച്ചു. തലശേരി അതിരൂപത വൈദികനായ ഫാ. മനോജ് ഒറ്റപ്പാക്കലാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെ ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം നടന്നത്. കാറില്‍ ഉണ്ടായിരിന്ന സഹയാത്രികരായിരിന്ന ഫാ. ജോർജ്ജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ. ജോസ് പണ്ടാരപറമ്പിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാ. മനോജ് ഒറ്റപ്പാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കര്‍ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തലശ്ശേരിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. മൃതദേഹം ഇപ്പോൾ വടകര പാർക്കോ ഹോസ്പ്പിറ്റലിലാണ്. മൃതസംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് തലശ്ശേരി അതിരൂപത അറിയിച്ചു. മരണപ്പെട്ട ഫാ. മനോജ് ഏറെ ശ്രദ്ധേയനായ ചിത്രകാരന്‍ കൂടിയായിരിന്നു. കര്‍ഷകന്റെ വേദനകളും ദുരിതങ്ങളും പ്രമേയമാക്കി മണ്ണിന്റെ വിവിധ നിറങ്ങള്‍ക്കൊണ്ട് അദ്ദേഹം വരച്ച നിരവധി ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരിന്നു.
Image: /content_image/News/News-2023-05-29-09:27:55.jpg
Keywords: വൈദിക

21250
Category: 1
Sub Category:
Heading: റോമിലെ പാന്തിയോണില്‍ റോസാപ്പൂമഴ; പെന്തക്കുസ്ത തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍
Content: റോം: പരിശുദ്ധ കന്യകാമാതാവിലേക്കും ശ്ലീഹന്മാരിലേക്കും പരിശുദ്ധാത്മാവ് ഇറങ്ങി വന്നതിന്റെ ഓര്‍മ്മയില്‍ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ റോമിലെ പാന്തിയോണില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ഇന്നലെ മെയ് 28 ഞായറാഴ്ച 12 മണിക്ക് അര്‍പ്പിച്ച് വിശുദ്ധ കുര്‍ബാനയോടെയായിരുന്നു തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. കര്‍ദ്ദിനാള്‍ സീന്‍ പാട്രിക് ഒ മില്ലി വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനക്ക് ശേഷം പരിശുദ്ധാത്മാവിന്റെ ആഗമന സൂചകമായി റോസാപ്പൂ ഇതളുകള്‍ ദേവാലയത്തിനുള്ളിലേക്ക് വര്‍ഷിക്കപ്പെടുകയായിരിന്നു. പാന്തിയോണില്‍ തടിച്ചു കൂടിയ ആയിരങ്ങളാണ് റോസാപ്പൂമഴക്ക് സാക്ഷ്യം വഹിച്ചത്. നിത്യനഗരമായ റോമിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകങ്ങളിലൊന്നാണ് അഗ്രിപ്പായുടെ പാന്തിയോണ്‍. ബി.സി 27 ലാണ് പാന്തിയോണ്‍ പണികഴിപ്പിക്കുന്നത്. പുരാതന റോമിലെ വിജാതീയ ദൈവങ്ങളുടെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമായിരുന്നു പാന്തിയോണ്‍. എന്നാല്‍ 608-ല്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന ബോനിഫസ് നാലാമനാണ് രക്തസാക്ഷികളുടെ ശവകുടീരങ്ങളില്‍ നിന്നും അവരുടെ അസ്ഥികള്‍ മാറ്റി ഇവിടെ ദൈവമാതാവിന്റെയും രക്തസാക്ഷികളുടെയും ബസിലിക്കയാക്കി മാറ്റിയത്. 'പാന്തിയോണ്‍ സാന്താ മരിയ ഡെ ലോസ് മാര്‍ട്ടിയേഴ്സ്' എന്ന പേര് ബസിലിക്കക്കു നല്‍കി. പാന്തിയോണിലെ പെന്തക്കൂസ്താ തിരുനാള്‍ ആഘോഷം ലോക പ്രശസ്തമാണ്. അവിശ്വസനീയമായ വാസ്തു വിദ്യ തന്നെയാണ് പാന്തിയോണിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം. വിശാലമായ അങ്കണമാണ് മറ്റൊരാകര്‍ഷണം. ഓരോ വര്‍ഷവും ആയിരങ്ങളാണ് ഇവിടെ നടക്കുന്ന പെന്തക്കുസ്ത തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. Tag: Thousands of rose petals rain down on the Pantheon in Rome as a symbol of the Holy Spirit, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-29-13:06:52.jpg
Keywords: റോസ, റോമി

21251
Category: 1
Sub Category:
Heading: ക്രിസ്തുമസ് ആചരണം ഡിസംബർ 25ന് തന്നെ; നിര്‍ണ്ണായകമായ തീരുമാനവുമായി യുക്രൈന്‍ ഓർത്തഡോക്സ് സഭയും
Content: കീവ്: കത്തോലിക്കാ സഭയുമായി മറ്റ് പാശ്ചാത്യ സഭകള്‍ ബന്ധം ഊഷ്മളമാക്കുന്നതിലേക്ക് വഴി തെളിയിക്കുന്ന തീരുമാനവുമായി യുക്രൈന്‍ ഓർത്തഡോക്സ് സഭ. ഇനിമുതൽ ക്രിസ്തുമസ് ഡിസംബർ 25നു തന്നെ കൊണ്ടാടുവാന്‍ യുക്രൈനിലെ ഓർത്തഡോക്സ് സഭ തീരുമാനമെടുത്തു. മെയ് ഇരുപത്തിനാലാം തീയതിയാണ് യുക്രൈൻ ഓർത്തഡോക്സ് മെത്രാന്മാരുടെ കൗൺസിൽ ഐക്യകണ്ഠേന തന്നെ ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ തീരുമാനമെടുത്തത്. ഇത് പ്രകാരം ഈസ്റ്റർ, ത്രീത്വത്തിന്റെ തിരുനാൾ തുടങ്ങിയ ചുരുക്കം ചില തിരുനാളുകൾ ഒഴിച്ചുള്ള ബാക്കി എല്ലാ തിരുനാളുകളും ഗ്രിഗോറിയൻ കലണ്ടർ പ്രകാരം യുക്രൈൻ ഓർത്തഡോക്സ് സഭ ആഘോഷിക്കും. എളുപ്പമുള്ള തീരുമാനമല്ലെന്നും, ദീര്‍ഘനാള്‍ എടുത്താണ് വളരെ ശ്രദ്ധയോടെ ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും യുക്രൈൻ ഓർത്തഡോക്സ് സഭയുടെ തലവൻ മെട്രോപോളിറ്റൻ എപ്പിഫനി പറഞ്ഞു. റഷ്യ നടത്തുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇങ്ങനെ ഒരു തീരുമാനം കൈക്കൊള്ളാൻ സഭയിൽ നിന്ന് തന്നെ വലിയ ആവശ്യം ഉയർന്നിരുന്നു. അതേസമയം തീരുമാനം റഷ്യൻ ഓർത്തഡോക്സ് സഭയുമായുളള യുക്രൈൻ ഓർത്തഡോക്സ് സഭയുടെ ബന്ധം ഈ തീരുമാനം വഴി കൂടുതൽ മോശമാകുമെന്ന നിരീക്ഷണവുമുണ്ട്. കാലങ്ങളായി യുക്രൈനിലെ ക്രൈസ്തവരും, റഷ്യൻ ഓർത്തഡോക്സ് സഭയും ജനുവരി ഏഴാം തീയതിയാണ് ക്രിസ്തുമസായി കൊണ്ടാടി വരുന്നത്. ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ ഈ വർഷം യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയാണ് ആദ്യമായി തീരുമാനമെടുക്കുന്നത്. ഇതിന് പിന്നാലേ ഓര്‍ത്തഡോക്സ് സഭയെടുത്ത തീരുമാനത്തിന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. യുക്രൈനിലെ ക്രൈസ്തവ വിശ്വാസികളിൽ ബഹുഭൂരിപക്ഷവും ഓർത്തഡോക്സ് വിശ്വാസികളാണ്. ഗ്രിഗറി പതിമൂന്നാമന്‍ മാർപാപ്പയുടെ തീരുമാനപ്രകാരമാണ് കത്തോലിക്ക സഭ 1582 മുതൽ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കാൻ ആരംഭിച്ചത്.
Image: /content_image/News/News-2023-05-29-16:56:45.jpg
Keywords: ക്രിസ്തുമ, യുക്രൈ