Contents
Displaying 20821-20830 of 25003 results.
Content:
21221
Category: 18
Sub Category:
Heading: മാർ തോമസ് കുര്യാളശേരിയുടെ 98-ാമത് ചരമവാർഷികാചരണം മെയ് 26 മുതൽ
Content: ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 98-ാമത് ചരമവാർഷികാചരണം മെയ് 26 മുതൽ ജൂൺ രണ്ടുവരെ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. 26ന് രാവിലെ 9.30ന് മാർ തോമസ് കുര്യാളശേരിയുടെ റോമായാത്ര ഗ്രന്ഥത്തെക്കുറിച്ച് സിമ്പോസിയം നടക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പുസ്തക പ്രകാശനം നടത്തും. റവ.ഡോ. പയസ് മലേക്കണ്ടത്തിൽ, ഡോ. സിസ്റ്റർ തെരേസാ നടുപ്പടവിൽ, ഡോ.കുര്യാസ് കുമ്പളക്കുഴി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ മോഡറേറ്ററായിരിക്കും. ഡോ.സിസ്റ്റർ മേഴ്സി നെടുമ്പുറം ആമുഖ പ്രസംഗം നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് പാറേൽ പള്ളിയിൽ നിന്നും അതിരൂപതാ ചെറുപുഷ്പ മിഷൻ ലീഗിന്റെയും ആരാധനാ സന്യാസിനീ സമൂഹത്തിന്റെയും നേതൃത്വത്തിൽ മെത്രാപ്പോ ലീത്തൻ പള്ളിയിലെ കബറിടത്തിലേക്ക് തീർത്ഥാടനം നടത്തും. പാറേൽ പള്ളി വികാരി ഫാ.ജേക്കബ് വാരിക്കാട്ട് ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷൻലീഗ് അതിരൂപതാ ഡയറക്ടർ ഫാ.ആൻഡ്രൂസ് പാണംപറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്യും. 4.30ന് തീർഥാടനം മെത്രാപ്പോലീത്തൻ പള്ളിയിൽ എത്തിച്ചേരും. മാർ തോമസ് കുര്യാളശേരിയുടെ ചരമദിനമായ രണ്ടിന് രാവിലെ ആറിന് ബിഷപ്പ് മാർ തോമസ് തറയിൽ, 7.30ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, 10.30ന് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, 12.15ന് മോൺ.ജയിംസ് പാലയ്ക്കൽ, വൈകുന്നേരം 4.30ന് ഫാ.ജോമോൻ പുത്തൻപറമ്പ് എന്നിവർ വിശുദ്ധകുർബാന അർപ്പിക്കും.
Image: /content_image/India/India-2023-05-23-10:34:54.jpg
Keywords: ആരാധന

21222
Category: 1
Sub Category:
Heading: വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ജപമാല മെഴുകുതിരി പ്രദക്ഷിണം പ്രാര്‍ത്ഥനാനിര്‍ഭരം
Content: റോം: വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത് നൂറുകണക്കിന് വിശ്വാസികൾ. മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടറി പദവി വഹിക്കുന്ന കർദ്ദിനാൾ മാരിയോ ഗ്രെച്ച് അനുഗ്രഹീതമായ പ്രദക്ഷിണത്തിന് നേതൃത്വം നൽകി. സമാധാനത്തിനു വേണ്ടിയുള്ള പ്രത്യേക നിയോഗം ഉള്‍പ്പെടെ വിവിധ നിയോഗങ്ങള്‍ ഓരോ ജപമാല രഹസ്യത്തോടൊപ്പവും സമർപ്പിക്കപ്പെട്ടു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ഉള്ളിലുളള മാറ്റർ എക്ലേസിയ എന്ന് വിളിക്കപ്പെടുന്ന (സഭയുടെ മാതാവ്) മരിയൻ ചിത്രത്തിന്റെ ഒരു പതിപ്പു വഹിച്ചുക്കൊണ്ടാണ് വിശ്വാസികള്‍ പ്രദക്ഷിണത്തിൽ പങ്കുചേര്‍ന്നതെന്നതും ശ്രദ്ധേയമാണ്. മെയ് മാസം മരിയൻ മാസമായാണ് ആഗോള സഭ ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വത്തിക്കാനിൽ ജപമാല പ്രദക്ഷിണം സംഘടിപ്പിക്കപ്പെട്ടത്. ഈ മാസം എല്ലാ ശനിയാഴ്ചകളിലും രാത്രി 9 മണിക്ക് സമാനമായി ജപമാല പ്രദക്ഷിണം സംഘടിപ്പിക്കപ്പെടും. ഈ ദിവസങ്ങളിൽ റോമില്‍ ഇടിമുഴക്കം, മഴ ഉൾപ്പെടെ പ്രതികൂലമായ കാലാവസ്ഥയാണെങ്കിലും അതിനെ വകവയ്ക്കാതെയാണ് വിശ്വാസി സമൂഹം ജപമാല പ്രദക്ഷിണത്തിൽ പങ്കെടുക്കാനായി പത്രോസിന്റെ ചത്വരത്തില്‍ ഒരുമിച്ചു എത്തിചേര്‍ന്നത്. റോമിൽ ഇപ്പോൾ താമസിക്കുന്ന ഓസ്ട്രേലിയൻ സ്വദേശിയായ വൈദികൻ മൈക്കിൾ കോങ് കഴിഞ്ഞ ശനിയാഴ്ചത്തെ ജപമാല പ്രദക്ഷിണത്തിൽ പങ്കെടുത്ത് അനുഭവം പങ്കുവെച്ചിരിന്നു. ഇപ്പോഴും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന, മരിയ ഭക്തിയുള്ള നിരവധി ആളുകൾ ഉണ്ടെന്നുള്ള മനോഹരമായ ഓർമ്മപ്പെടുത്തലാണ് പൊതുസ്ഥലത്തെ ജപമാല പ്രാർത്ഥനയെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ തനിച്ചല്ല നടക്കുന്നതെന്നും, ഈ വഴിയിൽ അതേ നിയോഗങ്ങളുമായി ജപമാല പ്രാർത്ഥിച്ചുകൊണ്ട് നിരവധി വിശ്വാസികള്‍ ഉണ്ടെന്ന് ഇതിലൂടെ തനിക്ക് ഉറപ്പു ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് മാസം തീർത്ഥാടകർക്ക് വേണ്ടി സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ മരിയൻ ചിത്രങ്ങളുടെ സമീപം പ്രാർത്ഥിക്കാനുള്ള ഒരു സജ്ജീകരണവും വത്തിക്കാൻ ഒരുക്കിയിട്ടുണ്ട്. എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം നാലുമണിക്കാണ് വിശ്വാസികൾക്ക് ഇതിനുവേണ്ടി അവസരം ലഭിക്കുക. Tag:Rosary procession in St. Peter’s Square honors the Blessed Virgin Mary, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-23-12:15:25.jpg
Keywords: പ്രദക്ഷി

21223
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ ക്രൈസ്തവ വേട്ട തുടരുന്നു; വ്യാജ മതനിന്ദ കേസില്‍ ക്രിസ്ത്യന്‍ ആൺകുട്ടികള്‍ തടങ്കലില്‍
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിൽ വ്യാജ മതനിന്ദ കുറ്റമാരോപിക്കപെട്ട ക്രൈസ്തവ വിശ്വാസികളായ ആൺകുട്ടികളെ അറസ്റ്റ് ചെയ്ത് പോലീസ്. ഭരണഘടന അനുച്ഛേദം 295-സി പ്രകാരമാണ് കോടതി ഉത്തരവിന് പിന്നാലെ മെയ് 19നു അദിൽ ബാബർ എന്ന പതിനെട്ടുവയസ്സുകാരനെയും, സൈമൺ നദീം എന്ന പന്ത്രണ്ടുവയസുകാരനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഒരു നായയെ ഇരുവരും മുഹമ്മദ് അലി എന്ന് വിളിക്കുന്നത് കണ്ടുവെന്ന് പറഞ്ഞു സഹിദ് സോഹൈൽ എന്നൊരു പോലീസ് ഉദ്യോഗസ്ഥനാണ് ക്രൈസ്തവ വിശ്വാസികളായ ഇവര്‍ക്കെതിരെ കേസ് നൽകിയത്. തെറ്റിദ്ധാരണയുടെ പുറത്താണ് അറസ്റ്റ് ഉണ്ടായതെന്ന് സൈമണിന്റെ മാതാവായ സമീന നദീം പറഞ്ഞു. പാക്കിസ്ഥാനിലെ പുരുഷന്മാർ ഉപയോഗിക്കാറുള്ള നസ്വർ എന്നൊരു വസ്തുവിനെ പറ്റിയാണ് കുട്ടികൾ രണ്ടും സംസാരിച്ചതെന്ന് സമീന പറയുന്നു. നസ്വറിന്റെ ബ്രാൻഡിന്റെ പേര് മുഹമ്മദ് അലി എന്നായിരിന്നു. ഈ സമയത്ത് അതിലൂടെ വന്ന സഹിദ് സോഹൈൽ കുട്ടികളെ മർദ്ദിക്കാൻ ആരംഭിക്കുകയും, അവർക്കെതിരെ മതനിന്ദാ കുറ്റം ആരോപിക്കുകയും ചെയ്തു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടി. അക്രമം ഉണ്ടാകാതിരിക്കാൻ വേണ്ടി മാത്രമാണ് ആ സമയം പ്രാർത്ഥിച്ചതെന്ന് സൈമണിന്റെ പിതാവ് പറഞ്ഞു. ജനക്കൂട്ടത്തിൽ നിന്ന് മർദ്ദനമേൽക്കാതിരിക്കാൻ ഉടനെ തന്നെ പോലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അദിലിനും, സൈമണിനും എതിരെ ഇതിനോടകം എഫ്ഐആർ സമർപ്പിക്കപ്പെട്ടു കഴിഞ്ഞു. സമീപത്തുകൂടെ നടന്നുപോയ വ്യക്തി തങ്ങൾ സംസാരിക്കുന്നത് കേട്ട്, തങ്ങൾക്കെതിരെ മതനിന്ദാ കുറ്റം ആരോപിക്കുമെന്ന് ഒരിക്കൽ പോലും കുട്ടികൾ വിചാരിച്ചിട്ടുണ്ടാവുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് സെന്റർ ഫോർ ലീഗൽ എയ്ഡ് അസിസ്റ്റൻസ് ആൻഡ് സെറ്റിൽമെന്റ് എന്ന സംഘടനയുടെ പ്രതിനിധി നസീർ സൈദ് പറഞ്ഞു. മതനിന്ദാ കുറ്റത്തിന്റെ ദുരുപയോഗം സർവ്വസാധാരണമായി മാറിയിരിക്കുകയാണ്. നിരന്തരമായ ഭീഷണിയിലാണ് ക്രൈസ്തവർ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം നവംബർ മാസത്തില്‍ മതനിന്ദാ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട ഇസ്തിയാക് സലിം എന്ന ക്രൈസ്തവ വിശ്വാസി ഇപ്പോഴും തടവില്‍ തുടരുകയാണ്. സമൂഹ മാധ്യമത്തിൽ മതനിന്ദ പോസ്റ്റ് നല്‍കിയെന്ന കുറ്റമാണ് നിരക്ഷരനായ അദ്ദേഹത്തിന് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. അറബി ഭാഷയിലുളള വാചകങ്ങളാണ് പോസ്റ്റിൽ ഉള്ളതെന്നും, തന്റെ ഭർത്താവിന് അറബി ഭാഷ അറിയില്ലെന്നും ഇസ്തിയാകിന്റെ ഭാര്യ തെളിവുകള്‍ സഹിതം ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പോലും മതനിന്ദ നിയമം രാജ്യത്തു ഉപയോഗിക്കപ്പെടാറുണ്ട്. മിക്കപ്പോഴും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളാണ് ഇത്തരം അനീതിക്ക് ഇരയാകുന്നത്. Tag:Two Christian teenagers in prison for alleged blasphemy, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2023-05-23-15:47:57.jpg
Keywords: പാക്കി

21224
Category: 1
Sub Category:
Heading: ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍ ഇറാഖ്; പലായനം ചെയ്ത ക്രൈസ്തവര്‍ മടങ്ങിയെത്തുന്നു
Content: ഇര്‍ബില്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തെ തുടര്‍ന്നു തളര്‍ച്ചയിലായ ഇറാഖി ക്രിസ്ത്യന്‍ സമൂഹം ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലെന്ന് ഇര്‍ബില്‍ മെത്രാപ്പോലീത്ത. സമീപകാലത്ത് അമേരിക്കയിലെ ഒഹായോവിലെ കത്തോലിക്കാ സര്‍വ്വകലാശാലയായ വാല്‍ഷില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് സ്വീകരിക്കുവാന്‍ എത്തിയപ്പോഴാണ് മെത്രാപ്പോലീത്ത ഇറാഖിലെ നിലവിലെ സാഹചര്യത്തേക്കുറിച്ച് വിവരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനത്തെ ഭയന്ന്‍ ഇറാഖില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറിയ ക്രൈസ്തവരില്‍ പലരും തങ്ങളുടെ കുടുംബത്തെ കത്തോലിക്ക അന്തരീക്ഷത്തില്‍ വളര്‍ത്തണമെന്ന ആഗ്രഹത്തോടെ തിരികെ വന്നു തുടങ്ങിയെന്ന് ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വര്‍ദ പറഞ്ഞു. ഇര്‍ബിലില്‍ ഇത് തികച്ചും പ്രകടമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 2014-ലെ ഇസ്ലാമിക് സ്റ്റേറ്റ് അധിവേശത്തെ തുടര്‍ന്നുണ്ടായ ആഭ്യന്തര കുടിയേറ്റം കൂടാതെ, ദാരിദ്യത്തില്‍ നിന്നും, അക്രമത്തില്‍ നിന്നും മോചനം നേടുന്നതിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ ക്രിസ്ത്യാനികള്‍ വരെ സ്വദേശങ്ങളിലേക്ക് മടങ്ങിയെത്തി തുടങ്ങിയെന്നും മെത്രാപ്പോലീത്ത പറഞ്ഞു. അത്രത്തോളം ശക്തമല്ലെങ്കിലും ഇന്നും ഇറാഖി ക്രൈസ്തവര്‍ അത്തരം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പത്തുലക്ഷത്തോളം ഉണ്ടായിരുന്ന ഇറാഖി ക്രിസ്ത്യന്‍ സമൂഹം വെറും രണ്ടു ലക്ഷമായി ചുരുങ്ങിയെന്നു കത്തോലിക്കാ ന്യൂസ് വെബ്സൈറ്റായ അലീറ്റിയക്ക് നല്‍കിയ അഭിമുഖത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞു. പലായനം ചെയ്തവരില്‍ പലരും തികെ എത്തിത്തുടങ്ങിയെന്നും അന്തരീക്ഷം താരതമ്യേന ശാന്തമായ ഇര്‍ബിലിലാണ് പലരും തങ്ങുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തിനു ശേഷം വെറും രണ്ടായിരം മാത്രമുണ്ടായിരുന്ന ഇറാഖി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ നാലായിരമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും മെത്രാപ്പോലീത്ത വെളിപ്പെടുത്തി. നിലവില്‍ ഇര്‍ബിലില്‍ എണ്ണായിരത്തോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഉണ്ടെന്നു മെത്രാപ്പോലീത്ത പറഞ്ഞു. 2021-ലെ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനവും ഇറാഖി ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആക്കം കൂട്ടിയെന്നു മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. പുതുതായി ഒരു ആശുപത്രിയും, 4 സ്കൂളുകളും തുടങ്ങിയത് ഇതിന്റെ ഉദാഹരണമായി മെത്രാപ്പോലീത്ത പറയുന്നു. ദൈവത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കിയ ഇസ്ലാം മതസ്ഥര്‍ വരെ സ്വന്തം കുട്ടികളെ ക്രിസ്ത്യന്‍ സ്കൂളുകളിലാണ് ചേര്‍ക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇറാഖി ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ദൈവത്തോടു നന്ദി പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്ത വാക്കുകള്‍ ചുരുക്കിയത്. Tag: Christian community reviving after the Islamic State and the great exodus, Archbishop Bashar Matti Warda, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2023-05-23-17:07:24.jpg
Keywords: ഇറാഖ

21225
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന് പുതിയ നേതൃത്വം
Content: കൊച്ചി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ യുവജന വിഭാഗമായ ഗ്ലോബൽ യൂത്ത് കൗൺസിലിന് പുതിയ നേതൃത്വം. ഗ്ലോബൽ പ്രതിനിധി സമ്മേളനത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ യൂത്ത് കൗൺസിൽ ഗ്ലോബൽ ജനറൽ കോ-ഓർഡിനേറ്ററായി സിജോ ഇലന്തൂർ (ഇടുക്കി), കോ-ഓർഡി നേറ്റർമാരായി ജോയിസ് മേരി ആന്റണി (കോതമംഗലം), അനൂപ് പുന്നപ്പുഴ (തൃശൂർ), ജോമോൻ മതിലകത്ത് (താമരശേരി), ഷിജോ മാത്യു ഇടയാടിയിൽ (ചങ്ങനാശേരി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ട്രീസ ലിസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അഡ്വ. ബിജു പറയന്നിലം, രാജീവ് ജോസഫ്, ബെന്നി ആന്റണി, ബിനു ഡോമിനിക്, ജോമോൻ വെള്ളാപ്പള്ളി എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2023-05-24-05:52:16.jpg
Keywords: കോൺഗ്ര

21226
Category: 1
Sub Category:
Heading: വിശുദ്ധ കുർബാനക്ക് പിന്നാലെ മെക്സിക്കൻ ആർച്ച് ബിഷപ്പിന് നേരെ വധശ്രമം
Content: മെക്സിക്കോ സിറ്റി: ഞായറാഴ്ച മെക്സിക്കൻ കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് പിന്നാലെ ആർച്ച് ബിഷപ്പിന് നേരെ വധശ്രമം. മെക്സിക്കോയിലെ ഡുറങ്കോ ആർച്ച് ബിഷപ്പ് ഫൗസ്റ്റീനോ അർമെൻഡാറിസിനെ ലക്ഷ്യമാക്കിയാണ് കൊലപാതക ശ്രമമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്കത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം കത്തി ഉപയോഗിച്ചുള്ള കൊലപാതക ശ്രമം അരങ്ങേറുകയായിരിന്നു. അക്രമത്തിന് പിന്നിൽ എണ്‍പതുവയസ്സു പ്രായമുള്ള വ്യക്തിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇയാളെ അധികൃതർ അറസ്റ്റ് ചെയ്തു. വിശുദ്ധ കുർബാനയ്ക്കു ശേഷം പള്ളിമുറിയിലേക്ക് പോയെന്നും അവിടെ സാധാരണയായി ആളുകൾ സംസാരിക്കാൻ എത്താറുണ്ടെന്നും ആർച്ച് ബിഷപ്പ് ഫൗസ്റ്റീനോ അർമെൻഡാറിസ് പറഞ്ഞു. ഈ സമയത്താണ് അക്രമം നടന്നത്. ആർച്ച് ബിഷപ്പ് കുനിഞ്ഞ് അക്രമിയുടെ കൈ തട്ടി മാറ്റാൻ ശ്രമിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. കൊലപാതകശ്രമം നടത്തിയ ആളെ ദൈവം അനുഗ്രഹിക്കട്ടെയെന്നും യേശുവിനും, കന്യകാമറിയത്തിനും, രക്തസാക്ഷികൾക്കും നന്ദി അര്‍പ്പിക്കുന്നതായും ആർച്ച് ബിഷപ്പ് ട്വീറ്റ് ചെയ്തു. സംഭവത്തെ അക്രമമെന്ന് വിശേഷിപ്പിച്ച ഡുറങ്കോ മേയർ ജോസ് അന്റോണിയോ ഒച്ചോവ പരിക്കേൽക്കാതെ ആർച്ച് ബിഷപ്പ് ഫൗസ്റ്റീനോ അർമെൻഡാറിസ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും പറഞ്ഞു. പ്രദേശത്തെ സുരക്ഷ ശക്തമാക്കാൻ ഉത്തരവ് നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ മെക്സിക്കൻ മെത്രാൻ സമിതി അപലപിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-05-24-11:11:24.jpg
Keywords: മെക്സി

21227
Category: 1
Sub Category:
Heading: ആഫ്രിക്കയിലെ ചൂഷണം പ്രമേയമാക്കി ഫ്രാൻസിസ് പാപ്പയുടെ പുതിയ ഗ്രന്ഥം പുറത്തിറങ്ങി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ കോംഗോ ദക്ഷിണ സുഡാൻ സന്ദർശനത്തിലും നടത്തിയ പ്രസംഗങ്ങളും, അനുഭവ സാക്ഷ്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് Giu le mani dall'Africa എന്ന പേരിൽ പുസ്തകം വത്തിക്കാൻ പ്രകാശനം ചെയ്തു. ഇക്കഴിഞ്ഞ മെയ് 22 തിങ്കളാഴ്ചയാണ് പാശ്ചാത്യശക്തികൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടത്തുന്ന ചൂഷണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചുക്കൊണ്ടുള്ള പുസ്തകം ഔദ്യോഗികമായി പുറത്തിറക്കിയത്. നൈജീരിയൻ എഴുത്തുകാരിയായ ചിമമണ്ട എൻഗോസി അഡിച്ചിയുടെ മുഖവുരയോടെയാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കയെ വെറുതെ വിടണമെന്നും ശ്വാസം മുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും അത് ചൂഷണം ചെയ്യാനുള്ള ഖനിയോ കൊള്ളയടിക്കാനുള്ള ഭൂമിയോ അല്ലായെന്നും ഈ വർഷമാദ്യം കോംഗോയിലെ തന്റെ സന്ദർശനവേളയിലെ ആദ്യദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരിന്നു. ഇതേ വാക്കുകളെ പ്രചോദനമായെടുത്താണ് കോംഗോയിലെയും സുഡാനിലെയും പ്രസംഗങ്ങളും അനുഭവസാക്ഷ്യങ്ങളും ഉൾപ്പെടുത്തി പുസ്തക രൂപത്തിൽ അനുവാചകരിലേക്കെത്തിക്കുവാൻ വത്തിക്കാൻ തീരുമാനിച്ചത്. പൈശാചികവും മൃഗീയവുമായ സംഘർഷങ്ങളാൽ തകർന്ന ഇരുരാജ്യങ്ങളിലെ ആളുകളുടെ ദുരിതപൂർണ്ണമായ ജീവിതാനുഭവങ്ങളും പുസ്തകത്തിൽ ഉൾച്ചേർത്തിട്ടുണ്ട്. തകർന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പ്രതീക്ഷയുടെ കിരണം വീശുന്നതാണ് ഗ്രന്ഥമെന്ന് ആമുഖ കുറിപ്പില്‍ ചിമമണ്ട എൻഗോസി കുറിച്ചു. 'സമാധാനത്തിന്റെ തീർത്ഥാടനം' എന്ന് പാപ്പ തന്നെ വിശേഷിപ്പിച്ച ഒരാഴ്ചത്തെ സന്ദർശനം, സംഘർഷഭരിതമായ രാജ്യങ്ങളിൽ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ ഇടപെടലിൽ നിന്നുള്ള സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു. തെക്കൻ സുഡാനിൽ, ശത്രുതയിൽ കഴിഞ്ഞിരുന്ന രാഷ്ട്രീയക്കാരെ അഭിസംബോധന ചെയ്തതും, അവർ തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ സമാധാന ചർച്ചകൾ നടത്തിയതും, ലോകശ്രദ്ധയാകർഷിച്ച സംഭവങ്ങളായിരുന്നു. ആഫ്രിക്കയുടെ മേലുള്ള കടന്നുകയറ്റങ്ങളിൽ ലോകരാഷ്ട്രങ്ങളുടെ മൗനം വെടിയുവാനുള്ള പാപ്പയുടെ ആഹ്വാനവും ഈ പുസ്തകത്തിൽ എടുത്തു പറയുന്നുണ്ട്.
Image: /content_image/News/News-2023-05-24-12:02:26.jpg
Keywords: പാപ്പ

21228
Category: 1
Sub Category:
Heading: 53ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ലോഗോ വത്തിക്കാന്‍ പുറത്തുവിട്ടു
Content: ക്വിറ്റോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ക്വിറ്റോയില്‍ 2024 സെപ്റ്റംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന അന്‍പത്തിമൂന്നാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ (ഐഇസി 2024) ഔദ്യോഗിക ലോഗോ പുറത്തുവിട്ടു. ''നിങ്ങള്‍ എല്ലാവരും സഹോദരന്‍മാരാണ്'' എന്ന യേശുവിന്റെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട “ഫാറ്റേര്‍നിഡാഡ് പാരാ സനര്‍ എല്‍ മുണ്ടോ” (ലോകത്തെ സൗഖ്യപ്പെടുത്തുവാനുള്ള കൂട്ടായ്മ) എന്നതാണ് 53-മത് അന്താരാഷ്ട്ര യൂക്കരിസ്റ്റിക് കോണ്‍ഗ്രസിന്റെ മുഖ്യ പ്രമേയം. ഈ മാസം ആദ്യം ഇക്വഡോരിയന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ആസ്ഥാനത്തുവെച്ചാണ് കോണ്‍ഗ്രസിന്റെ ലോഗോയും ഔദ്യോഗിക ഗാനവും സംഘാടകര്‍ പുറത്തുവിട്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ ലോഗോയുടെ ഉള്ളടക്കവും അതിന്റെ അര്‍ത്ഥവും വത്തിക്കാന്‍ വിശദീകരിച്ചു. ലോഗോയില്‍ കാണുന്ന അപ്പം എല്ലാ ക്രിസ്തീയ ജീവിതത്തിന്റേയും ഉച്ചകോടിയും ഉറവിടവുമായ ദിവ്യകാരുണ്യത്തേയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും, യേശു ക്രിസ്തു ജനത്തെ ഒരുമിപ്പിക്കുന്നതിനാല്‍ ദിവ്യകാരുണ്യത്തിന്റെ പ്രകാശം മനുഷ്യരാശിയുടെ ചരിത്രത്തിന് പുതിയ ദിശ നല്‍കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. മനുഷ്യരാശി കുഞ്ഞാടിന്റെ മേല്‍ കടുത്ത അക്രമങ്ങള്‍ നടത്തിയിടത്താണ് ക്രിസ്തുവിന്റെ ശരീരത്തില്‍ നിന്നും ഒഴുകിയ ജലത്താലും, രക്തത്താലുമുള്ള അടയാളങ്ങള്‍ വഴി ദൈവം തന്റെ സ്നേഹം അളവില്ലാതെ ചൊരിഞ്ഞതെന്നു ലോഗോയിലെ കുരിശ് ചൂണ്ടിക്കാട്ടി വത്തിക്കാന്‍ ഓര്‍മ്മപ്പെടുത്തി. ദിവ്യകാരുണ്യ കോണ്‍ഗ്രസിനു വേദിയാകുന്ന ക്വിറ്റോ നഗരത്തേയും ലോഗോ പ്രതിനിധാനം ചെയ്യുന്നുണ്ട്. കുരിശില്‍ തറക്കപ്പെട്ടവന്‍ തന്നെയാണ് ഉത്ഥാനം ചെയ്തവനും. തുറന്ന കരങ്ങളാല്‍ തന്റെ പിതാവില്‍ അനുരഞ്ജനപ്പെട്ട എല്ലാ സഹോദരങ്ങളെയും അവന്‍ ആശ്ലേഷിക്കുന്നു. കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ തുറക്കപ്പെട്ട ഹൃദയം എല്ലാറ്റിനേയും നവീകരിക്കുന്ന സ്നേഹത്തിന്റെ ഉറവിടത്തേയാണ് സൂചിപ്പിക്കുന്നതെന്നും വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നു. ദൈവത്തോടുള്ള അനുസരണക്കേട്, അയല്‍ക്കാരനോടുള്ള വിദ്വേഷം, സൃഷ്ടികളുടെ ചൂഷണം എന്നീ പാപങ്ങള്‍ വഴിയാല്‍ തുറക്കപ്പെട്ട മുറിവുകളെ സുഖപ്പെടുത്തുവാന്‍ ലോകത്തിന്റെ മാംസത്തിലേക്കിറങ്ങിയതാണ് ക്രിസ്തുവിന്റെ കുരിശ്. അത് ചരിത്രത്തിന്റെ പുതിയ അച്ചുതണ്ടാണ്. ഉത്ഥിതനായവന്റെ തുറക്കപ്പെട്ട മുറിവുകള്‍ വിദ്വേഷം, ശത്രുത, അക്രമം, മരണം എന്നിവയെ സൗഖ്യപ്പെടുത്തുന്നതാണെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. 1881ല്‍ ഫ്രാന്‍സിലെ ലില്ലെ നഗരത്തിലാണ് ദിവ്യകാരുണ്യത്തിലെ ജീവിക്കുന്ന കര്‍ത്താവിന്റെ സാന്നിധ്യം പ്രഘോഷിച്ചുക്കൊണ്ട് ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമ്മേളനം നടന്നത്. 1964ല്‍ ബോംബെയില്‍വച്ചു നടന്ന 38ാമത് കോണ്‍ഗ്രസില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ സംബന്ധിച്ചിരുന്നു. 2016ല്‍ ഫിലിപ്പീന്‍സിലെ സെബു നഗരത്തിലായിരുന്നു കോണ്‍ഗ്രസ്. നാലു വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന കോണ്‍ഗ്രസ് 2020-ല്‍ നടക്കേണ്ടതായിരുന്നു. കോവിഡിനെ തുടര്‍ന്നു നീട്ടിവെച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2021 ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് നടന്നത്. സമാപന ശുശ്രൂഷകളില്‍ ഫ്രാന്‍സിസ് പാപ്പയും പങ്കെടുത്തിരിന്നു.
Image: /content_image/News/News-2023-05-24-14:39:51.jpg
Keywords: കോണ്‍

21229
Category: 1
Sub Category:
Heading: പുനരുദ്ധാരണത്തിന് ഒടുവില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം തുര്‍ക്കിയില്‍ തുറന്നു
Content: അന്റാലിയ, തുര്‍ക്കി: ക്രിസ്തുമസ് നാളില്‍ സമ്മാനവുമായി എത്തുന്ന കുട്ടികളുടെ പ്രിയപ്പെട്ട ക്രിസ്തുമസ് അപ്പൂപ്പനായ സാന്താക്ലോസിന്റെ പിന്നിലെ പ്രചോദനമായ വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തിലുള്ള ആയിരത്തിയഞ്ഞൂറു വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയം നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു. ക്രൈസ്തവരുടെ പ്രധാന ആരാധന കേന്ദ്രവും, തീര്‍ത്ഥാടന കേന്ദ്രവുമായ ഈ ദേവാലയം 18 മാസങ്ങള്‍ക്ക് ശേഷമാണ് വിശ്വാസികള്‍ക്കായി തുറന്നുക്കൊടുത്തത്. പൗരസ്ത്യ റോമന്‍ കലയുടെ ഉത്തമ ഉദാഹരണമായ ദേവാലയത്തിന്റെ വാസ്തുവിദ്യക്കും, അലങ്കാര പണികള്‍ക്കും ക്രൈസ്തവ ലോകത്ത് വളരെയേറെ പ്രാധാന്യമുണ്ടെന്നു തുര്‍ക്കി സാംസ്കാരിക, വിനോദ മന്ത്രിയായ മെഹ്മെറ്റ് നൂരി എര്‍സോയി പറഞ്ഞു. തുര്‍ക്കിയിലെ അന്റാലിയയില്‍ ജെലെമിസ് എന്നറിയപ്പെടുന്ന പടാര എന്ന പുരാതന തുറമുഖ നഗരത്തില്‍ ജനിച്ച വിശുദ്ധ നിക്കോളാസിനെ അടക്കം ചെയ്തിരിക്കുന്ന ദെമ്രെ എന്ന സ്ഥലത്ത് എ.ഡി 520-ലാണ് സെന്റ് നിക്കോളാസ് ദേവാലയം നിര്‍മ്മിക്കപ്പെട്ടത്. സംരക്ഷണ മേല്‍ക്കൂരയുടെ നിര്‍മ്മാണം, ബൈസന്റൈന്‍ കലയുടെയും വാസ്തുവിദ്യയുടെയും പ്രതിഫലനങ്ങളായ ചുവര്‍ ചിത്രങ്ങളുടെയും, മൊസൈക്ക് തറയുടെയും പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ദേവാലയത്തില്‍ പ്രധാനമായും നടന്നത്. സമുദ്രനിരപ്പില്‍ നിന്നും 3 അടി താഴെ സ്ഥിതി ചെയ്യുന്ന ദേവാലയത്തെ ഭൂമിയിലെ ഈര്‍പ്പത്തില്‍ നിന്നും, മഴയില്‍ നിന്നും സംരക്ഷിക്കുവാനും, ദേവാലയത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു. തുര്‍ക്കിയേക്കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങള്‍ ബൈബിളില്‍, പ്രത്യേകിച്ച് അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ കാണാം. ബൈബിളില്‍ ഏഷ്യാമൈനര്‍ എന്ന് വിളിക്കപ്പെട്ടിരിക്കുന്ന ഈ രാഷ്ട്രം പുരാതന ക്രിസ്ത്യന്‍ സമൂഹത്തിന്റെ കേന്ദ്രം കൂടിയായിരുന്നു. ക്രൈസ്തവ ലോകത്ത് യേശു കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി പണ്ഡിതര്‍ പരിഗണിച്ചു വരുന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ ജന്മസ്ഥലം കൂടിയാണ് തുര്‍ക്കി. എന്നാല്‍ ഹാഗിയ സോഫിയ ഉള്‍പ്പെടെ നിരവധി പുരാതന ക്രൈസ്തവ ദേവാലയങ്ങള്‍ മോസ്ക്കാക്കി പരിവര്‍ത്തനം ചെയ്തു തീവ്ര ഇസ്ലാമിക നിലപാട് ഉയര്‍ത്തിപിടിക്കുന്ന തയിബ് ഏര്‍ദ്ദോഗനാണ് ഇന്നു രാജ്യം ഭരിക്കുന്നത്.
Image: /content_image/News/News-2023-05-24-17:37:34.jpg
Keywords: തുര്‍ക്കി

21230
Category: 18
Sub Category:
Heading: കെട്ടിടത്തില്‍ നിന്ന് കന്യാസ്ത്രീ വീണ സംഭവം: പ്രചരണം തെറ്റിദ്ധാരണാജനകമെന്ന് എംഎസ്‌ജെ സമൂഹം
Content: കൊച്ചി: ആലുവയില്‍ ലിറ്റിൽ ഫ്‌ളവർ മിഷൻ പ്രോവിൻസ് അംഗമായ സന്യാസിനി കെട്ടിടത്തില്‍ നിന്ന് വീണ സംഭവത്തില്‍ തെറ്റിദ്ധാരണാജനകമായ പ്രചരണം നടക്കുന്നതായി മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹം. വിഷയത്തില്‍ മാധ്യമങ്ങളില്‍ തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് സന്യാസിനി സമൂഹം പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അപകടത്തില്‍പ്പെട്ട സി. ഹിതയുടെ ആരോഗ്യനിലയിൽ പുരോഗതി ഉള്ളതായാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നതെന്നും പോലീസ് അന്വേഷണത്തോട് സന്യാസ അധികാരികൾ പൂർണ്ണമായും സഹകരിച്ചുവരുന്നുവെന്നും എംഎസ്‌ജെ സന്യാസിനി സമൂഹം അറിയിച്ചു. #{blue->none->b->പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: }# MSJ (മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്) സന്യാസിനി സമൂഹത്തിന്റെ ലിറ്റിൽ ഫ്‌ളവർ മിഷൻ പ്രോവിൻസ് അംഗമായ സി. ഹിത MSJ (മേഴ്‌സി തോമസ് -55 വയസ്) 23. 05. 2023 ഉച്ചകഴിഞ്ഞ് മൂന്നുമണി കഴിഞ്ഞപ്പോൾ ആലുവയിലുള്ള MSJ സന്യാസിനി സമൂഹത്തിന്റെ മിഷൻ ഹൗസിന്റെ മുറ്റത്ത് വീണു കിടക്കുന്ന നിലയിൽ കാണപ്പെടുകയുണ്ടായി. ഉത്തർപ്രദേശിലെ ബനാറസിന് അടുത്ത് MSJ സന്യാസിനീ സമൂഹം നടത്തിവരുന്ന ആശുപത്രിയിൽ ദീർഘകാലമായി നഴ്സ് ആയി ജോലി ചെയ്തുവന്നിരുന്ന സി. ഹിത ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് കേരളത്തിലേയ്ക്ക് തിരിച്ചെത്തിയത്. മേൽപ്പറഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2. 45 വരെ മറ്റു സന്യാസിനിമാർക്ക് ഒപ്പമുണ്ടായിരുന്ന സി. ഹിത മൂന്നുമണിക്കുള്ള പ്രാർത്ഥനയ്ക്ക് എത്താതായപ്പോൾ അന്വേഷിച്ചു ചെന്ന സഹസന്യാസിനിമാരാണ് അവരെ ആ നിലയിൽ കണ്ടെത്തിയത്. രണ്ടു നിലയുള്ള കോൺവെന്റ് കെട്ടിടത്തിന്റെ ടെറസിൽനിന്ന് അബദ്ധത്തിൽ വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അബോധാവസ്ഥയിലായിരുന്ന സി. ഹിതയെ ഉടൻ തന്നെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. രണ്ടാം ദിവസമായ ഇന്ന് ആരോഗ്യനിലയിൽ പുരോഗതി ഉള്ളതായാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ നടന്നുവരുന്ന പോലീസ് അന്വേഷണത്തോട് സന്യാസ അധികാരികൾ പൂർണ്ണമായും സഹകരിച്ചുവരുന്നു. പ്രിയ സഹസന്യാസിനിക്ക് സംഭവിച്ച അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. പ്രസ്തുത വിഷയത്തിൽ തെറ്റിദ്ധാരണാജനകവും ദുസ്സൂചനകളോട് കൂടിയതുമായ ചില പ്രചരണങ്ങൾ ശ്രദ്ധയിൽ പെടുകയുണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പ്രോവിൻഷ്യൽ സുപ്പീരിയർ, ലിറ്റിൽ ഫ്‌ളവർ പ്രൊവിൻസ്, ലക്നൗ.
Image: /content_image/India/India-2023-05-24-17:52:31.jpg
Keywords: കന്യാസ്ത്രീ, സന്യാസി