Content | കൊച്ചി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ യുവജന വിഭാഗമായ ഗ്ലോബൽ യൂത്ത് കൗൺസിലിന് പുതിയ നേതൃത്വം. ഗ്ലോബൽ പ്രതിനിധി സമ്മേളനത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ യൂത്ത് കൗൺസിൽ ഗ്ലോബൽ ജനറൽ കോ-ഓർഡിനേറ്ററായി സിജോ ഇലന്തൂർ (ഇടുക്കി), കോ-ഓർഡി നേറ്റർമാരായി ജോയിസ് മേരി ആന്റണി (കോതമംഗലം), അനൂപ് പുന്നപ്പുഴ (തൃശൂർ), ജോമോൻ മതിലകത്ത് (താമരശേരി), ഷിജോ മാത്യു ഇടയാടിയിൽ (ചങ്ങനാശേരി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ട്രീസ ലിസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അഡ്വ. ബിജു പറയന്നിലം, രാജീവ് ജോസഫ്, ബെന്നി ആന്റണി, ബിനു ഡോമിനിക്, ജോമോൻ വെള്ളാപ്പള്ളി എന്നിവർ നേതൃത്വം നൽകി. |