Contents

Displaying 20801-20810 of 25003 results.
Content: 21201
Category: 18
Sub Category:
Heading: വൈദികർക്കും സന്യസ്തർക്കുമായി അഖില കേരളാടിസ്ഥാനത്തിൽ ഗാനാലാപന മത്സരം
Content: തൃശൂർ: 'ദൈവദൂതർ പാടുന്നു' എന്ന പേരിൽ വൈദികർക്കും സന്യസ്തർക്കുമായി അഖിലകേരളാടിസ്ഥാനത്തിൽ ഗാനാലാപന മത്സരവുമായി കലാസദൻ. ക്രിസ്ത്യൻ സമൂഹത്തിലെ ഏതു വിഭാഗത്തിലുമുള്ള വൈദികർക്കും സന്യാസിനിമാർക്കും പ്രായഭേദമെന്യേ പങ്കെടുക്കാം. മത്സരത്തിന്റെ ആദ്യഘട്ടം ഓൺലൈനായും, ഫിനാലെ വാദ്യോപകരണ പിന്നണിയോടെ പ്രഗലത്ഭ ജൂറിയുടെ വിലയിരുത്തലോടൊപ്പം ലൈവായും സംഘടിപ്പിക്കും. വിജയികൾക്ക് ദൈവദാസൻ കനിസിയൂസ്, മാർ കുണ്ടുകുളം, ലെസ്ലി പീറ്റർ എന്നിവരുടെ പേരിൽ ഓരോ വിഭാഗത്തിലും 20,000, 10,000, 5,000 രൂപ വീതമുള്ള കാഷ് പ്രൈസും സർട്ടിഫിക്കറ്റും ഉപഹാരങ്ങളും നൽകും. ഓൺലൈൻ ഓഡിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ പത്തിനുമുമ്പ് ജേക്കബ് ചെങ്ങലായ്, കൺവീനർ, കലാസദൻ, പാസ്റ്ററൽ സെന്റർ, തൃശൂർ, 680005 എന്ന വിലാസത്തിലോ 9847136627, 9567836306 എന്നീ വാട്സ് ആപ്പ് നമ്പരുകളിലോ kalasadanthrissur@gmail.com എന്ന ഇ-മെയിലിലോ പേരും വയസും ഫോൺ നമ്പരും വിലാസവും സഹിതം രജിസ്റ്റർ ചെയ്യാവുന്നതാണ്.
Image: /content_image/India/India-2023-05-19-14:02:39.jpg
Keywords: സംഗീത
Content: 21202
Category: 1
Sub Category:
Heading: വത്തിക്കാന്‍ കവാടത്തിലേക്ക് അജ്ഞാതന്‍ കാര്‍ ഓടിച്ചുകയറ്റി, വെടിയുതിര്‍ത്ത് സുരക്ഷാസേന; പ്രതി അറസ്റ്റില്‍
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ പ്രവേശനകവാടത്തിലേക്ക് അജ്ഞാതന്‍ അനധികൃതമായി കാര്‍ ഓടിച്ചുകയറ്റിയതിന് പിന്നാലെ വെടിയുതിര്‍ത്ത് സുരക്ഷാസേന. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി പരിശുദ്ധ സിംഹാസനത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ വ്യാഴാഴ്ച വൈകുന്നേരമാണ് വത്തിക്കാനില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാത്രി 8:00 മണിക്ക് ശേഷം വത്തിക്കാന്റെ പ്രവേശന കവാടങ്ങളിലൊന്നിലേക്ക് തിരിഞ്ഞ അജ്ഞാതനെ അവിടെ പട്രോളിംഗ് നടത്തുകയായിരുന്ന സ്വിസ് ഗാർഡ് പാസില്ലാത്തതിനാൽ പിന്തിരിപ്പിച്ചപ്പോൾ, അമിത വേഗതയിൽ അയാൾ തിരികെ വരികയായിരിന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Breaking news from Vatican: A man in his 40’s drove a car at high speed towards the Vatican, smashing through St. Anna’s Gate and into Vatican City. Swiss guard shot at his front tires but he continued into the courtyard past Vatican Bank. He got out of his vehicle and was… <a href="https://t.co/m8nhAAJ21k">pic.twitter.com/m8nhAAJ21k</a></p>&mdash; Colm Flynn (@colmflynnire) <a href="https://twitter.com/colmflynnire/status/1659319767956705281?ref_src=twsrc%5Etfw">May 18, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇതിന് പിന്നാലേ വത്തിക്കാനിലെ ജെൻഡാർം ഫോഴ്‌സിലെ ഒരു അംഗം ടയറുകള്‍ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരിന്നു. ഇത് മറികടന്ന് വാഹനം മുന്നോട്ട് പോയതോടെ സുരക്ഷ അലാറം മുഴക്കി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പിൻഭാഗത്തേക്കും വത്തിക്കാൻ ഗാർഡനിലേക്കും മാർപാപ്പയുടെ വസതി സ്ഥിതിചെയ്യുന്ന പിയാസ സാന്താ മാർട്ടയിലേക്കുമുള്ള പ്രവേശന കവാടങ്ങള്‍ നിമിഷങ്ങള്‍ക്കകം അടച്ചു. അപ്പസ്തോലിക് കൊട്ടാരത്തിന്റെ പരിസരമായ ഡമാസസ് നടുമുറ്റത്തില്‍ എത്തിയതോടെയാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. ഇതിന് പിന്നാലെ 40 വയസ്സു പ്രായമുള്ള പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇദ്ദേഹം മാനസിക രോഗിയാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ അന്വേഷണ വിധേയമായി വത്തിക്കാനിലെ സെല്ലിൽ തടവിലാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. 2017-ല്‍ ഇംഗ്ലണ്ടിലെ മാ‍ഞ്ചസ്റ്റർ അരീനയിൽ നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ റോം ആക്രമിക്കുവാന്‍ പദ്ധതിയിടുന്നു എന്നതിനുള്ള തെളിവുകള്‍ പുറത്ത് വന്നിരിന്നു. ഇസ്ളാമിക തീവ്രവാദികള്‍ ആശയവിനിമയത്തിനു ഉപയോഗിച്ചിരുന്ന ടെലഗ്രാം അക്കൗണ്ടിലെ ചാറ്റിംഗാണ് അന്ന് പുറത്തുവന്നിരിന്നത്.
Image: /content_image/News/News-2023-05-19-14:56:34.jpg
Keywords: റോം, വത്തിക്കാ
Content: 21203
Category: 1
Sub Category:
Heading: 2025 ജൂബിലി വര്‍ഷത്തില്‍ റോമിലേക്ക് 3.5 കോടി തീര്‍ത്ഥാടകര്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി; 2000-ലെ മഹാ ജൂബിലിക്ക് കാല്‍ നൂറ്റാണ്ടിന് ശേഷം വരുന്ന 2025-ലെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് 35 മില്യണ്‍ (3.5 കോടി) തീര്‍ത്ഥാടകര്‍ നിത്യതയുടെ നഗരമായ റോമില്‍ എത്തുമെന്ന് സൂചന. ഇവരെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങള്‍ റോമില്‍ പുരോഗമിക്കുകയാണ്. ജൂബിലി വര്‍ഷം അതിശയകരവും, അതുല്യവും, ആത്മീയ അനുഭവവുമാക്കുന്ന ഫലവത്തായ വന്‍ തീര്‍ത്ഥാടനമായിരിക്കുമെന്നു ‘എ ഹോളി ഇയര്‍ ഇന്‍ റോം: ദി കംപ്ലീറ്റ്‌ പില്‍ഗ്രിംസ് ഗൈഡ് ഫോര്‍ ദി ജൂബിലി ഓഫ് മേഴ്സി’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ജോവാന്‍ ലൂയീസ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. 2025-ലെ ജൂബിലി വര്‍ഷത്തിന്റെ പ്രമേയം 2022 ജനുവരിയില്‍ തന്നെ പുറത്തുവിട്ടിരുന്നു. ജൂബിലി വര്‍ഷത്തിലെ എണ്‍പത്തിയേഴോളം വിവിധ പൊതു പദ്ധതികള്‍ക്കായി ഏതാണ്ട് 250 കോടി ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. പൊതു ഗതാഗതം, ശുചി മുറികള്‍, റോഡുകളുടെ അറ്റകുറ്റപ്പണികള്‍, ഭൂഗര്‍ഭ പാര്‍ക്കിംഗ്, കാല്‍നടക്കാര്‍ക്കുള്ള ഭൂഗര്‍ഭ പാതകള്‍, സെന്‍ട്രല്‍ ടെര്‍മിനിനല്‍ ട്രെയിന്‍ സ്റ്റേഷന്റെ ശുചീകരണം അടക്കമുള്ള വിവിധ പദ്ധതികള്‍ക്കാണ് ഈ തുക വിനിയോഗിക്കുക. 2016-ലെ കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഏതാണ്ട് 2.04 കോടി ആളുകള്‍ റോമില്‍ എത്തിയെന്നാണ് വത്തിക്കാന്‍റെ കണക്ക്. അടുത്ത വര്‍ഷം ഫ്രാന്‍സിസ് പാപ്പ വിശുദ്ധ വാതില്‍ തുറക്കുന്ന തിയതി ഉള്‍പ്പെടെയുള്ള ജൂബിലിയുടെ ഔദ്യോഗിക ഉത്തരവ് (ബുള്‍) വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് സൂചന. ജൂബിലിക്ക് വേണ്ടിയുള്ള രജിസ്ട്രേഷന്‍ സെപ്റ്റംബറില്‍ ആരഭിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് വത്തിക്കാന്‍ നിര്‍മ്മിച്ചിരിക്കുന്ന ഡിജിറ്റല്‍ പില്‍ഗ്രിം കാര്‍ഡ് തീര്‍ത്ഥാടകര്‍ക്ക് സഹായകരമാവും. കത്തോലിക്ക സഭയില്‍ അനുഗ്രഹത്തിന്റെയും, തീര്‍ത്ഥാടനത്തിന്റെയും പ്രത്യേകമായ വിശുദ്ധ വര്‍ഷമാണ്‌ ജൂബിലി വര്‍ഷമായി കണക്കാക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാര സംഭവത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതും സവിശേഷമായ വസ്തുതയാണ്. 2013-ലെ വിശ്വാസ വര്‍ഷം, 2016-ലെ കരുണയുടെ വര്‍ഷം അടക്കമുള്ള അസാധാരണ ജൂബിലി വര്‍ഷങ്ങളും പാപ്പയുടെ ആഹ്വാനപ്രകാരം ആഘോഷിക്കാറുണ്ട്. വിശുദ്ധ വാതിലുകളാണ് ജൂബിലി വര്‍ഷത്തിന്റെ കാതലായ ഭാഗം. റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയിലെയും മറ്റ് പ്രധാന ബസലിക്കകളിലെയും വാതിലുകളാണിവ. അടച്ചിട്ടിരിക്കുന്ന ഈ വാതില്‍ തുറക്കുന്നതോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. ജൂബിലിയോടനുബന്ധിച്ച് വിശ്വാസി സമൂഹത്തിന് മോക്ഷത്തിലേക്കുള്ള ഒരു അസാധാരണ വാതില്‍ തുറക്കുന്നതിന്റെ പ്രതീകമാണ് ഈ ചടങ്ങ്. ഈ വാതിലിലൂടെ പ്രവേശിച്ച് തിരുസഭ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചാല്‍ സമ്പൂര്‍ണ്ണ ദണ്ഡമോചനത്തിനും അവസരമുണ്ട്. 1300-ല്‍ ബോനിഫസ് എട്ടാമന്‍ പാപ്പയാണ് തിരുസഭയില്‍ ആദ്യമായി ജൂബിലി ആഘോഷം സംബന്ധിക്കുന്ന പതിവ് ആരംഭിക്കുന്നത്. Tag: Rome prepares for 35 million pilgrims during 2025 Jubilee Year, AD 2025, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-19-16:33:43.jpg
Keywords: ജൂബിലി
Content: 21204
Category: 18
Sub Category:
Heading: വീടിനു പുറത്തിറങ്ങാൻ പോലും ജനങ്ങൾക്ക് ഭീതിയായ സാഹചര്യം; വന്യമൃഗ ശല്യത്തില്‍ അടിയന്തര നടപടി വേണമെന്ന്‍ മാർ ജോസ് പുളിക്കൽ
Content: കാഞ്ഞിരപ്പള്ളി: വീടിനുള്ളിൽ കയറി മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്ന സാഹചര്യത്തിൽ വീടിനു പുറത്തിറങ്ങാൻ പോലും ജനങ്ങൾക്ക് ഭീതിയായിരിക്കുന്ന സാഹചര്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കെസിബിസി ജസ്റ്റിസ് പീസ് ആൻഡ് ഡവലപ്മെന്റ് കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളിക്കടുത്ത് മൂന്നുപേരെ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവം അങ്ങേയറ്റം വേദനാകരവും പ്രതിഷേധാർഹവുമാണ്. കാട്ടിൽ പെരുകി നിറഞ്ഞ മൃഗങ്ങൾ നാട്ടിൽ സ്ഥിരവാസമാക്കുന്ന സാഹചര്യം മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളി തന്നെയാണ്. വിദേശ രാജ്യങ്ങളിലേതുപോലെ നിശ്ചി തസമയങ്ങളിൽ നായാട്ടിലൂടെ വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്ന സംവിധാനം ഇവിടെയും അനിവാര്യമായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകരെ അരുംകൊല ചെയ്തുകൊണ്ടിരിക്കുന്ന വന്യമൃഗങ്ങളെ കാട്ടിൽ ഒതുക്കുകയോ പെരുകൽ നിയന്ത്രിക്കുകയോ ചെയ്യുന്നതിൽ സർക്കാർ ഒരുനിമിഷം പോലും വൈകിക്കൂട. വന്യമൃഗങ്ങളെക്കൊണ്ടു പൊറുതിമുട്ടി കൃഷി അപ്പാടെ ഉപേക്ഷിക്കുകയോ നാടുവിടുകയോ ചെയ്ത കർഷകരും നിരവധിയാണ്. കണമല, തുലാപ്പള്ളി പ്രദേശങ്ങളിൽ കുടിയിരുത്തപ്പെട്ട ജനസമൂഹമാണ് അതിജീവനത്തിനായി കേഴുന്നത്. സമാനമായ സാഹചര്യമാണ് കോരുത്തോട്ടിലും പമ്പയിലും പെരുവന്താനത്തും ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ പ്രദേശങ്ങളിലും കേരള ത്തിന്റെ വിവിധ ഭാഗങ്ങളിലും ജനങ്ങൾ നേരിടുന്നത്. മലയോരമേഖലയിൽ വന്യമൃഗങ്ങൾ കർഷകരെ ആക്രമിച്ചതിലും കൃഷി വകകൾ ന ഷ്ടപ്പെടുത്തിയതിലും അർഹമായ നഷ്ടപരിഹാരം ഒരിടത്തും വിതരണം ചെയ്തിട്ടില്ലെന്നത് പ്രതിഷേധാർഹമാണെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
Image: /content_image/India/India-2023-05-20-08:34:09.jpg
Keywords: പുളിക്ക
Content: 21205
Category: 18
Sub Category:
Heading: വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യജീവനെടുക്കുന്നതു കേരളത്തിന് അപമാനകരം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: കൊച്ചി: വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊലപ്പെടുത്തുന്നതും പരിക്കേൽപ്പിക്കുന്നതുമായ സംഭവങ്ങൾ കേരളത്തിന് അപമാനകരമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി. ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നു പേര്‍ മരണമടഞ്ഞ പശ്ചാത്തലത്തിലാണ് കർദ്ദിനാളിന്റെ പ്രതികരണം. എരുമേലി കണമല പ്രദേശത്തു കർഷകനായ പ്ലാവനാക്കുഴിയിൽ തോമസിനെ റബർതോട്ടത്തിൽവച്ചും പുറത്തേൽ ചാക്കോച്ചനെ വീടിന്റെ വരാന്തയിൽവച്ചുമാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇതേസമയംതന്നെ, കൊല്ലം അഞ്ചലിൽ പ്രവാസിയായ സാമുവൽ വർഗീസിനെയും കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തി. സമാനമായ സംഭവങ്ങൾ പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് തികച്ചും അപമാനമാണെന്ന് കർദ്ദിനാൾ ചൂണ്ടിക്കാട്ടി. മനുഷ്യജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനും മനുഷ്യജീവൻ സംരക്ഷിക്കാനുമുള്ള അടിയന്തരനടപടികൾ സർക്കാർ സ്വീകരിക്കണം. ഇക്കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവർ പുലർത്തുന്ന അലംഭാവം പ്രതിഷേധാർഹമാണ്. വന്യമൃഗങ്ങൾക്കു കൊടുക്കുന്ന പരിഗണനയും നിയമപരിരക്ഷയും സംരക്ഷണവും മനുഷ്യർക്കു നിഷേധിക്കുന്നതു ന്യായീകരിക്കാനാവാത്തതാണ്. ഇത്തരം സാഹചര്യങ്ങളിൽ പതിവായി നടത്തുന്ന പ്രസ്താവനകൾക്കും തുച്ഛമായ സാമ്പത്തികസഹായപ്രഖ്യാപനങ്ങൾക്കുമപ്പുറം ആവശ്യമായ നിയമനിർമാണം നടത്താൻ സർക്കാർ തയ്യാറാകണം. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും അവയുടെ എണ്ണത്തിലുള്ള അപകടകരമായ വർധനവ് നിയന്ത്രിക്കുന്നതിനും മറ്റു വികസിതരാജ്യങ്ങളിൽ എടുത്തിരിക്കുന്ന നിയമനടപടികൾ നമ്മുടെ രാജ്യത്തിനും മാതൃകയാകേണ്ടതാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ആത്മാർഥമായി പങ്കുചേരുകയും മരണമടഞ്ഞവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുംവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും കർദ്ദിനാൾ പറഞ്ഞു.
Image: /content_image/India/India-2023-05-20-08:47:25.jpg
Keywords: ആലഞ്ചേരി
Content: 21206
Category: 12
Sub Category:
Heading: ഒരു ദിവസം ഒന്നിലധികം തവണ ദിവ്യകാരുണ്യം സ്വീകരിക്കാമോ? വൈകിയെത്തിയാൽ ദിവ്യകാരുണ്യം സ്വീകരിക്കാമോ?
Content: ഒരു ദിവസം ഒന്നിലധികം തവണ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അവസരമുണ്ടായാൽ ദിവ്യകാരുണ്യം സ്വീകരിക്കാൻ സാധിക്കുമോ? അങ്ങനെ സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ? വിശുദ്ധ കുർബാനയ്ക്ക് വൈകി വന്നാൽ ദിവ്യകാരുണ്യം സ്വീകരിക്കാമോ? പലരും ചോദിക്കുന്ന സംശയത്തിനുള്ള ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപത വൈദികനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ. 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ നാൽപ്പത്തിയെട്ടാമത്തെ ക്ലാസിൽ നിന്നുള്ള ചോദ്യോത്തര സെഷനിൽ നിന്നുള്ള ഭാഗമാണ് ഈ വീഡിയോ. വീഡിയോയുടെ പൂര്‍ണ്ണരൂപം പ്രവാചകശബ്ദം യൂട്യൂബ് ചാനലില്‍ കാണാം.
Image: /content_image/QuestionAndAnswer/QuestionAndAnswer-2023-05-20-08:53:25.jpg
Keywords: വിശുദ്ധ കുര്‍ബാന
Content: 21207
Category: 1
Sub Category:
Heading: അമേരിക്കയില്‍ പതിനായിരം കിലോമീറ്റര്‍ നീളുന്ന ദേശീയ ദിവ്യകാരുണ്യ പ്രദക്ഷിണം ഒരുങ്ങുന്നു
Content: വാഷിംഗ്‌ടണ്‍ ഡി.സി: ദിവ്യകാരുണ്യ ഭക്തി വീണ്ടും ഊട്ടിയുറപ്പിക്കാന്‍ അടുത്ത വര്‍ഷം അമേരിക്കയില്‍ ഉടനീളം ‘ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനം’ (നാഷണല്‍ യൂക്കരിസ്റ്റിക് പില്‍ഗ്രിമേജ്) ഒരുങ്ങുന്നു. അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ എക്സിക്യുട്ടീവ്‌ വിഭാഗമാണ് രണ്ടു മാസ കാലയളവില്‍ രാജ്യത്തു ദേശീയ ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിക്കുക. ആറായിരത്തിയഞ്ഞൂറു മൈല്‍ അഥവാ 10460 കിലോമീറ്റര്‍ ദൈര്‍ഖ്യമേറിയതാണ് തീര്‍ത്ഥാടനം. രാജ്യത്തിന്റെ നാല് ദിക്കുകളില്‍ നിന്നെത്തുന്ന 4 ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളും 2024 ജൂലൈ 16-ന് നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യാന പോളിസില്‍ ഒരുമിക്കും. തീര്‍ത്ഥാടനങ്ങളിലൂടെ വിശ്വാസം പ്രഘോഷിക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ മോഡേണ്‍ കത്തോലിക് പില്‍ഗ്രിമിന്റെ സഹായത്തോടെ നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍ ക്യാംപെയിനാണ് തീര്‍ത്ഥാടനം ഒരുക്കുന്നത്. യേശു രണ്ടു അനുയായികള്‍ക്കൊപ്പം എമ്മാവൂസിലേക്ക് സഞ്ചരിച്ചതിന്റെ ഓര്‍മ്മക്കായി 'നാഷണല്‍ എമ്മാവൂസ് മൊമന്റ്' എന്നാണ് സംഘാടകര്‍ ഈ തീര്‍ത്ഥാടനത്തിന് പേര് നല്‍കിയിരിക്കുന്നത്. യാത്രയിലും, അപ്പം മുറിക്കുമ്പോഴും ഉത്ഥിതനായ ക്രിസ്തുവിന്റെ കണ്ടുമുട്ടുവാനുള്ള ഒരു ക്ഷണമാണ് എമ്മാവൂസിലേക്കുള്ള പാതയുടെ മാതൃകയിലുള്ള ഈ തീര്‍ത്ഥാടനമെന്നു മോഡേണ്‍ കത്തോലിക് പില്‍ഗ്രിമിന്റെ പ്രസിഡന്റായ വില്‍ എഫ് പീറ്റേഴ്സന്‍ പറഞ്ഞു. യേശു ക്രിസ്തു സത്യമായും ദിവ്യകാരുണ്യത്തില്‍ സന്നിഹിതനാണെന്നും, നമ്മുടെ രാഷ്ട്രത്തിലുടനീളം സഞ്ചരിക്കുന്നതിലൂടെ അവിടുന്ന് വിശന്നു നില്‍ക്കുന്ന ആത്മാക്കളെ തന്റെ വിരുന്ന് സ്വീകരിക്കാന്‍ ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024-ലെ പെന്തക്കൂസ്ത തിരുനാള്‍ ദിനമായ മെയ് 17-ന് പടിഞ്ഞാറു ഭാഗത്ത് സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നും, വടക്ക് ഭാഗത്തെ തീര്‍ത്ഥാടനങ്ങള്‍ ബെമിഡ്ജി, മിന്നിസോട്ട എന്നിവിടങ്ങളില്‍ നിന്നും, കിഴക്ക് ഭാഗത്തെ തീര്‍ത്ഥാടനങ്ങള്‍ ന്യു ഹാവന്‍, കണക്ടിക്യൂട്ട്, തെക്ക് ഭാഗത്ത് നിന്നുള്ള തീര്‍ത്ഥാടനങ്ങള്‍ ബ്രൌണ്‍സ് വില്ലെ, ടെക്സാസ് എന്നീ നഗരങ്ങളില്‍ നിന്നുമായിരിക്കും ആരംഭിക്കുക. ദിവ്യകാരുണ്യ പ്രദക്ഷിണം കടന്നുപോകുന്ന പ്രധാന നഗരങ്ങളിലും, ദേവാലയങ്ങളിലും, കത്തോലിക്കാ കോളേജുകളിലും, പുണ്യ കേന്ദ്രങ്ങളിലും പ്രാര്‍ത്ഥിക്കാന്‍ പ്രത്യേക അവസരമുണ്ട്. ഇടവക ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന, ആരാധന, ദിവ്യകാരുണ്യ സംബന്ധമായ പ്രഭാഷണങ്ങള്‍ എന്നിവയും നടക്കും. പ്രധാന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ ഞായറാഴ്ചകളിലാണ് നടക്കുക. ഇടദിവസങ്ങളില്‍ ചെറിയ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ ഉണ്ടായിരിക്കും. 19നും 29നും ഇടയിലുള്ള യുവജനങ്ങളായിരിക്കും മുഴുവന്‍ സമയവും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുക. ഏതാണ്ട് ഒരുലക്ഷത്തോളം പേര്‍ തീര്‍ത്ഥാടനങ്ങളില്‍ പങ്കെടുക്കുമെന്നു നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവലിന്റെ വെബ്സൈറ്റില്‍ പറയുന്നു. വിശുദ്ധ ജൂനിപെറോ സെറായുടെ ആദരവിനായി പടിഞ്ഞാറന്‍ റൂട്ടിനെ ‘സെറാ റുട്ട്’ എന്നും, വിശുദ്ധ എലിസബത്ത്‌ ആന്‍ സേറ്റോണിന്റെ ആദരവിനായി കിഴക്കന്‍ റൂട്ടിനെ ‘സേട്ടോണ്‍ റൂട്ട്’ എന്നും, വടക്കന്‍ റൂട്ടിനെ ‘മരിയന്‍ റൂട്ട്’ എന്നുമാണ് പേരിട്ടിരിക്കുന്നത്. ഗ്വാഡലൂപ്പയില്‍ ദൈവമാതാവിന്റെ ദര്‍ശനം കിട്ടിയ വിശുദ്ധ ജുവാന്‍ ഡിഗോയാണ് തെക്കന്‍ റൂട്ടിന്റെ മധ്യസ്ഥന്‍.
Image: /content_image/News/News-2023-05-20-09:52:24.jpg
Keywords: ദിവ്യകാരുണ്യ
Content: 21208
Category: 1
Sub Category:
Heading: കോംഗോയിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം വീണ്ടും; 8 ക്രൈസ്തവർക്ക് ദാരുണാന്ത്യം
Content: ബ്രസാവില്ലെ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇസ്ലാമിക തീവ്രവാദികളുടെ അക്രമണത്തിൽ എട്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള 'ദ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്' എന്ന തീവ്രവാദ സംഘടനയാണ് ക്രൈസ്തവ കൂട്ടക്കൊലക്ക് പിന്നില്‍. ഉത്തര കിവു പ്രവിശ്യയിലെ, ബെനി പ്രദേശത്ത് മെയ് പന്ത്രണ്ടാം തീയതിയാണ് തീവ്രവാദികള്‍ അക്രമം അഴിച്ചുവിടാൻ ആരംഭിച്ചത്. അന്നു മൂന്നു ക്രൈസ്തവരെ വധിക്കുകയും, കാറുകളും മോട്ടോർസൈക്കിളുകളും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. പിറ്റേദിവസം കട്ടോൺഗോ ഗ്രാമത്തിൽ തീവ്രവാദികൾ മൂന്നു ക്രൈസ്തവരെ കൊലപ്പെടുത്തി. പ്രാദേശിക സുവിശേഷ പ്രഘോഷകനായ ബുൻവിക്കാനേ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിനോട് കൊലപാതകങ്ങൾ സ്ഥിരീകരിച്ചു. മെയ് പതിനാലാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടടുത്താണ് മൂന്നാമത്തെ അക്രമണം ഉണ്ടായത്. മീൻ കൊണ്ടുപോവുകയായിരുന്നു ഒരു വണ്ടിക്ക് ഇസ്ലാമിക തീവ്രവാദികൾ തീ കൊളുത്തുകയായിരുന്നു. വണ്ടിയോടിച്ചിരുന്ന 36 വയസ്സുള്ള പലിക്കൂ ലൂക്ക് എന്നയാളും, മറ്റൊരു യാത്രികനുമാണ് കൊല്ലപ്പെട്ടത്. ബുൻവിക്കാനേ വചനപ്രഘോഷണം നടത്തുന്ന ദേവാലയത്തിലായിരുന്നു പലിക്കൂ ലൂക്ക് ആരാധനയ്ക്ക് വന്നിരുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് പലിക്കൂ ദേവാലയത്തിൽ ആരാധനയ്ക്ക് വന്നതായി ബുൻവിക്കാനേ വെളിപ്പെടുത്തി. അതേസമയം പ്രാദേശിക മാധ്യമങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും അക്രമങ്ങൾ സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഒന്നുമുണ്ടായിട്ടില്ല. രാജ്യത്തെ അരക്ഷിതാവസ്ഥ പരിഹരിക്കാൻ ഈ മാസം ആദ്യമാണ് സതേൺ ആഫ്രിക്കൻ ഡെവലമെന്റ് കമ്യൂണിറ്റി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് തങ്ങളുടെ പട്ടാളത്തെ അയച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ കോംഗോയില്‍ സന്ദര്‍ശനം നടത്തിയിരിന്നു.
Image: /content_image/News/News-2023-05-20-12:55:28.jpg
Keywords: കോംഗോ
Content: 21209
Category: 1
Sub Category:
Heading: ''പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട രാജ്യത്തു കൊല്ലാൻ ഒരു നിയമം''; ദയാവധത്തില്‍ ദുഃഖം പ്രകടിപ്പിച്ച് പോർച്ചുഗൽ മെത്രാൻ സമിതി
Content: ലിസ്ബണ്‍: പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് ആഗോള ശ്രദ്ധ നേടിയ ഫാത്തിമ സ്ഥിതി ചെയ്യുന്ന പോർച്ചുഗലിൽ ദയാവധവും പിന്തുണയോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കിയതിൽ അഗാധമായ ഖേദം പ്രകടിപ്പിച്ച് ദേശീയ മെത്രാൻ സമിതി. വൈദ്യസഹായത്തോടെയുള്ള ദയാവധത്തിന് പാർലമെന്‍റ് അംഗീകാരം നൽകിയതിനെ തുടർന്ന് മെയ് പതിമൂന്നാം തിയതിയാണ് നിയമം പ്രാബല്യത്തിലായത്. വളരെ ദുഃഖമുണ്ടെന്നും പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട രാജ്യത്തിൽ കൊല്ലാൻ ഒരു നിയമം നടപ്പിലാക്കിയെന്നും പോർച്ചുഗീസ് മെത്രാന്മാർ പ്രസ്താവിച്ചു. ദയാവധം നിയമവിധേയമാക്കുന്നതോടെ മനുഷ്യ ജീവന്റെ അലംഘനീയതയുടെ അടിസ്ഥാന തത്വം തകർക്കപ്പെടുകയും ഒരു വ്യക്തിക്ക് മരിക്കാന്‍ ആവശ്യപ്പെടാൻ കഴിയുന്ന സാഹചര്യങ്ങൾ വിപുലമാകുകയും ചെയ്യുന്ന അപകടകരമായ വാതിലുകളാണ് തുറക്കുന്നതെന്ന് മെത്രാൻ സമിതി പറഞ്ഞു. ഇതോടെ മനുഷ്യ ജീവൻ സുരക്ഷിതമല്ലാതാവുകയും മൂല്യത്തിനും അന്തസ്സിനും നേരേ ഗുരുതരമായ ആക്രമണം നേരിടുകയും ചെയ്യുകയാണ്. ജീവന്റെ സ്വാഭാവികമായ അന്ത്യം വരെ മനുഷ്യത്വത്തോടെയുള്ള സാന്ത്വന പരിചരണം പ്രോത്സാഹിപ്പിക്കുന്നതിനു പകരം വേദനയ്ക്കും ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമായി മരണത്തെ നല്‍കുകയാണെന്നും മെത്രാന്മാർ അഭിപ്രായപ്പെട്ടു. നേരത്തെ മാരക രോഗമുള്ളവര്‍ക്ക് ഡോക്ടറിന്റെ സഹായത്തോടെ ജീവന്‍ അവസാനിപ്പിക്കുവാന്‍ (ദയാവധം) അനുവാദം നല്‍കുന്ന ബില്‍ പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബേലോ ഡെ സോസാ തന്റെ നിഷേധാധികാരം (വീറ്റോ) ഉപയോഗിച്ച് തള്ളിക്കളഞ്ഞിരിന്നു. എന്നാല്‍ ഓഫീസിലെ ഡെപ്യൂട്ടിമാരുടെ കേവലഭൂരിപക്ഷത്താൽ മെയ് 12-ന് റിപ്പബ്ലിക്കിന്റെ അസംബ്ലി ബില്‍ പാസാക്കുകയായിരിന്നു. കഴിഞ്ഞ ചൊവ്വാഴ്ച വിവിധ സംഘടനകള്‍ പോർച്ചുഗലിൽ ദയാവധം നിയമവിധേയമാക്കുന്നതിനോടു വിയോജിപ്പ് അറിയിച്ച് രംഗത്ത് വന്നെങ്കിലും ഫലമുണ്ടായില്ല.
Image: /content_image/News/News-2023-05-20-14:14:15.jpg
Keywords: പോർച്ചുഗ
Content: 21210
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ യാമ പ്രാർത്ഥനകൾ രണ്ടാം വാല്യം പ്രകാശനം ചെയ്തു
Content: കാക്കനാട്: സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വെച്ച് സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് യാമപ്രാർത്ഥനകളുടെ രണ്ടാം വാല്യം സി‌എം‌ഐ സന്യാസ സമൂഹത്തിന്റെ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിലിന് നൽകികൊണ്ട് പ്രകാശനം ചെയ്തു. രണ്ടാം വാല്യത്തിൽ പൊതുക്രമത്തോടൊപ്പം ആരാധനാക്രമത്തിലെ ശ്ലീഹാക്കാലം മുതൽ പള്ളിക്കൂദാശക്കാലം വരെയുള്ള പ്രാർത്ഥനകളും ഗീതങ്ങളും ഉൾകൊള്ളുന്നു. സീറോമലബാർസഭയുടെ സമ്പന്നമായ സഭാകേന്ദ്രീകൃത പ്രാർത്ഥനാപൈതൃകം രണ്ടാം വാല്യം പ്രതിഫലിപ്പിക്കുന്നു. പന്തക്കുസ്താ തിരുനാൾ മുതൽ ഈ വാല്യത്തിലെ പ്രാർത്ഥനകൾ ആരംഭിക്കും. പ്രകാശനകർമ്മത്തിൽ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ലിറ്റർജി കമ്മീഷൻ മുൻ സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ലിറ്റർജി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജിഫി മേക്കാട്ടുകുളം, കൂരിയായിൽ ശുശ്രൂഷ ചെയ്യുന്ന മറ്റു വൈദികർ, സന്ന്യസ്തർ എന്നിവരും സന്നിഹിതരായിരുന്നു.
Image: /content_image/India/India-2023-05-20-14:30:57.jpg
Keywords: സീറോ മലബാ