Contents

Displaying 20751-20760 of 25005 results.
Content: 21151
Category: 18
Sub Category:
Heading: കക്കുകളി നാടകം താത്കാലികമായി അവസാനിപ്പിച്ചു
Content: ആലപ്പുഴ: ക്രിസ്തീയ വിശ്വാസത്തെയും സന്യാസത്തെയും അവഹേളിക്കുന്ന കക്കുകളി നാടകം പ്രതിഷേധത്തിന് ഒടുവില്‍ താത്കാലികമായി അവസാനിപ്പിച്ചു. അവതരണം താത്കാലികമായി നിർത്തുന്നതായി പുന്നപ്ര പറവൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡോ. എസ്. അജയകുമാറും സെക്രട്ടറി കെ.വി. രാഗേഷും പറഞ്ഞു. ക്രൈസ്തവ വിശ്വാസികൾ നടത്തിയ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് കക്കുകളി നാടകം നിർത്താനുള്ള തീരുമാനത്തിലെത്തിയത്. പ്രതിഷേധങ്ങളും കോടതി നടപടികളുമൊക്കെ നേരിടേണ്ടിവന്നതോടെയാണ് നാടകാവതരണം നിർത്തുന്നതെന്ന് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു. നാടകത്തെ സംബന്ധിച്ച് കോടതിയുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായ രൂ പീകരണം ഉണ്ടാകേണ്ടതുണ്ട്. അതിനാലാണ് നാടകത്തിന്റെ അവതരണം തത് കാലം നിർത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. നാടക അവതരണത്തിനെതിരെ സംസ്ഥാനത്തു ഉടനീളം വിവിധ ക്രൈസ്തവ സംഘടനകളുടെയും സന്യാസിനികളുടെയും നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിന്നത്.
Image: /content_image/India/India-2023-05-10-11:07:09.jpg
Keywords: നാടക
Content: 21152
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ മറക്കാൻ കഴിയില്ല: ജാർഖണ്ഡ് ഗവർണർ രാധാകൃഷ്ണൻ
Content: ചാലക്കുടി: സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലും നാടിന്റെ വളർച്ചയ്ക്കും ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ മറക്കാൻ കഴിയില്ലെന്നു ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തോടനുബന്ധിച്ച് നിർമിക്കുന്ന ഇന്ത്യ ൻ ക്രിസ്ത്യൻ ഹിസ്റ്ററി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകൾ ഓർമിക്കുന്നതായി മൂസിയം മാറുമെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ദീപം തെളിച്ചു. എല്ലാ ക്രിസ്തീയ സഭാ വിഭാഗങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ തക്കവിധത്തിൽ ഉയർന്നുവരുന്ന മ്യൂസിയമായിരിക്കും ഇതെന്ന് മാർ ആലഞ്ചേരി അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. വിവിധ സഭാ മേലധ്യക്ഷന്മാരായ ജോസഫ് മാർ ഗ്രിഗോറിയ സ്, ജോസഫ് മാർ ബർണബാസ്, യൂഹാനോൻ മാർ പോളികാർപ്സ്, ഡോ. റോയ്സ് മനോജ് വിക്ടർ, സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തൻപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നാംപറമ്പിൽ, റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ബിനോയ് ചക്കാനിക്കുന്നേൽ, കോ-ഓർഡിനേറ്റർ പി.ജെ. ആന്റണി, മുൻ എം എൽഎ തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-05-10-11:19:19.jpg
Keywords: മ്യൂസി
Content: 21153
Category: 1
Sub Category:
Heading: പാലസ്തീനി ക്രൈസ്തവ മാധ്യമപ്രവര്‍ത്തക ഷിരീൻ അബുവിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്
Content: ജെറുസലേം: കഴിഞ്ഞ വര്‍ഷം മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ കൊല്ലപ്പെട്ട ക്രൈസ്തവ വിശ്വാസിയുമായ പാലസ്തീന്‍ വംശജയുമായ ഷിരീൻ അബു അക്ലേയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് തികയുന്നു. പ്രമുഖ അറബ് മാധ്യമമായ ‘അല്‍ ജസീറ’യില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സേവനം ചെയ്തുവരികയായിരുന്ന ഷിരീൻ കഴിഞ്ഞ വര്‍ഷം മെയ് 11-ന് പലസ്തീനില്‍ വെച്ച് ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ്‌ കൊല്ലപ്പെടുകയായിരിന്നു. വാര്‍ഷിക അനുസ്മരണത്തോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച ഷിരീന്റെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും അധിനിവേശിത കിഴക്കന്‍ ജറുസലേമിലെ ബെയ്റ്റ് ഹാനിനായിലെ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ ദേവാലത്തില്‍ അനുസ്മരണ കുര്‍ബാന അര്‍പ്പിച്ചു. ദേവാലയത്തിനകത്ത് ഷിരീന്റെ ഒരു വലിയ ഫോട്ടോ റോസ പൂക്കളാല്‍ അലങ്കരിച്ചിരുന്നു. അതിന്റെ മുന്നില്‍ മെഴുകു തിരികള്‍ കത്തിച്ചുവെച്ചുകൊണ്ടായിരുന്നു വിശ്വാസി സമൂഹം ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിച്ചത്. 'പ്രസ്സ്' എന്നെഴുതിയ ഒരു നീല ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും, ഇസ്രായേലി സുരക്ഷാസേന (ഐ.ഡി.എഫ്) മാധ്യമപ്രവർത്തകരുടെ ശിരസ്സിൽ നിറയൊഴിക്കുകയായിരുന്നു. അധിനിവേശിത വെസ്റ്റ്‌ ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ഇസ്രായേലി സൈനീക റെയ്ഡിനേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരിന്നു ദാരുണ മരണം. അല്‍ ജസീറയുടെ പലസ്തീന്‍ അമേരിക്കന്‍ ടിവി കറസ്പോണ്ടന്റായിരുന്ന ഷിരീന്റെ പേര് അറബിക് മാധ്യമ രംഗത്ത് ഏറ്റവും ചിരപരിചിതമായിരുന്ന പേരായിരുന്നു. ഔവർ ലേഡി ഓഫ് ദി അനൺസിയേഷൻ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിലാണ് ഷിരീൻ അബുവിന്റെ മൃതദേഹം സംസ്കരിച്ചത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പിയർ ബാറ്റിസ്റ്റ പിസബല്ല ഉള്‍പ്പെടെ വിശുദ്ധ നാട്ടിലെ നിരവധി ക്രൈസ്തവ നേതാക്കള്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 26-ന് അബു അക്ലെയുടെ ആത്മശാന്തിക്കായി റോമില്‍ ബലിയര്‍പ്പണം നടന്നതും ഇതിന് പിന്നാലെ സഹോദരനും കുടുംബവും ഫ്രാന്‍സിസ് പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരിന്നു.
Image: /content_image/News/News-2023-05-10-18:50:01.jpg
Keywords: പാലസ്തീ
Content: 21154
Category: 1
Sub Category:
Heading: ദൈവവിളി പ്രോത്സാഹനത്തിന് 50,000 യൂറോ സമാഹരിച്ച് ബെയ്ജിംഗ് അതിരൂപതയിലെ വിശ്വാസികള്‍
Content: ബെയ്ജിംഗ്: ദൈവവിളി പ്രോത്സാഹനത്തിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ ഇടവകകൾ 50,000 യൂറോയുടെ സമാഹരണം നടത്തി. കോവിഡ് വ്യാപനത്തെ തുടർന്ന് മൂന്നുവർഷങ്ങൾക്ക് ശേഷമാണ് സാമ്പത്തിക ശേഖരണം നടത്തുന്നത്. ആഗോളതലത്തിൽ ദൈവവിളിക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനമായി ആചരിച്ച ഏപ്രിൽ മുപ്പതാം തീയതിയിലെ ആചരണത്തോട് അനുബന്ധിച്ചായിരിന്നു ധനസമാഹരണം. സഭയ്ക്കു സേവനം ചെയ്യാൻ വേണ്ടി കൂടുതൽ യുവജനങ്ങൾ വൈദിക പരിശീലനത്തിന് ചേരാനായി പിന്തുണ നൽകുന്ന ഉദ്യമത്തിന് വേണ്ടി സഹകരിച്ചവര്‍ക്ക് നന്ദി അര്‍പ്പിക്കുന്നതായും പിന്തുണ തുടരണമെന്നും അറിയിച്ച് സെമിനാരി വിദ്യാർത്ഥികളും, അധ്യാപകരും ബിഷപ്പ് ജോസഫ് ലി ഷാനും, ഇടവക വൈദികർക്കും, വിശ്വാസി സമൂഹത്തിനും കത്ത് എഴുതി. ജനങ്ങളുടെ ഇടയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെങ്കിലും, ഭാവി സഭക്ക് സേവനം ചെയ്യേണ്ട സെമിനാരി വിദ്യാർഥികളുടെ പരിശീലനത്തിന് വേണ്ടി സംഭാവനകൾ നൽകാൻ ഇടവക വൈദികർ തങ്ങളെ കൊണ്ട് കഴിയുന്ന വിധം വിശ്വാസി സമൂഹത്തോട് അഭ്യർത്ഥന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തുക സമാഹരിക്കാന്‍ കഴിഞ്ഞത്. ബെയ്ജിംഗിലെ സെമിനാരി ആരംഭിച്ചതിന്റെ നാല്പതാം വാർഷികം 2021 ലാണ് ആഘോഷിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദിക വിദ്യാർഥികൾ ഇവിടെ പരിശീലനം നേടുന്നുണ്ട്. 2021ൽ ഏജൻസിയ ഫിഡസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ആ വർഷം വരെ 320 പേർക്കാണ് സെമിനാരി പരിശീലനം നൽകിയിരിക്കുന്നത്. അതിൽ 187 പേർ വൈദികപട്ടം സ്വീകരിച്ചു. മൂന്നുപേർ മെത്രാൻ പദവിയിലേക്ക് എത്തിയെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-05-10-19:34:37.jpg
Keywords: ബെയ്ജിം
Content: 21155
Category: 18
Sub Category:
Heading: ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ഓൺലൈൻ ശുശ്രൂഷക്കു ഇന്ന് ആരംഭം
Content: ഈശോ വിശുദ്ധ ഫൗസ്റ്റിനയിലൂടെ നൽകിയ ദൈവകരുണയുടെ സന്ദേശത്തിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഒരുവന്റെ മുഴുവൻ പാപങ്ങളും കടങ്ങളും ശിക്ഷകളും പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ട് ഒരു പുതിയ മാമോദിസ അനുഭവത്തിലേക്ക് നമ്മെ നയിക്കുന്ന ദൈവത്തിന്റെ മഹാത്ഭുതമാണ് ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ സംഭവിക്കുന്നത്. "ഇത് പാപികൾക്കുള്ള അവസാന രക്ഷാമാർഗ്ഗമാണ്" (ഡയറി :998,699.) ദൈവകരുണയുടെ തിരുനാളിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി 'മെസഞ്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി' (Messengers of Divine Mercy) കൂട്ടായ്മ ഒരു വർഷം നീണ്ടുനിൽക്കുന്ന തിരുനാൾ ഒരുക്ക ധ്യാനം ഓൺലൈൻ ആയി ക്രമീകരിക്കുന്നു. ഇന്ന്‍ 2023 മെയ്‌ പത്താം തിയതി ആരംഭിക്കുന്ന ഒരുക്ക ശുശ്രുഷകൾ 2024 ഏപ്രിൽ 7ന് തിരുനാൾ ദിനത്തിൽ പൂർത്തീകരിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. Messengers of Divine Mercy ( MDM ) എന്ന യൂട്യൂബ് ചാനലിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഫാ. സോമി അബ്രാഹാം OFM Cap ന്റെയും ഫ്രാൻസിസ്കൻ സഹോദരങ്ങളുടെയും ആത്മീയ നേതൃത്വത്തിൽ 333 ദിനങ്ങളിൽ ഒരുമിച്ചൊരുങ്ങുന്ന ഈ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. Mob: 9747790132. Group 01: {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DLbuBgnx1WpCuGlZXjbbVb}} Group 02: {{ മുകളിലെ ഗ്രൂപ്പ് ഫുള്‍ ആയാല്‍ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAlQOc3wSyz2YK4huLQZrU}} ➤ Youtube Channel Link: {{ https://youtube.com/@messengersofdivinemercy6436 -> https://youtube.com/@messengersofdivinemercy6436}} വിശുദ്ധ ഫൗസ്റ്റിനയുടെഡയറി, ഇൻ സിനു ജെസു, പരിശുദ്ധ അമ്മയുടെ വിമലഹൃദയതിന്റെ സ്നേഹഗ്നിജ്വാല, എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചെറു സന്ദേശങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയുമുള്ള ഒരുക്കമാണ് പദ്ധതിയിൽ, പൂർണ്ണമായും പരിശുദ്ധ കത്തോലിക്ക സഭയുടെ പഠനങ്ങളോടും തിരുവചന വ്യാഖ്യാനങ്ങളോടും പരിപൂർണ്ണ വിശ്വസ്തത പുലർത്തുന്നതായിരിക്കും ശുശ്രൂഷകൾ. ദൈവ കരുണയുടെ നൊവേനയിലൂടെ പന്തക്കുസ്ത തിരുന്നാളിനായി ഒരുങ്ങിക്കൊണ്ട്. ഇന്നു ആരംഭിക്കുന്ന ശുശ്രുഷകൾ 333 ദിവസങ്ങൾക്കുള്ളിൽ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, ഇൻ സിനു ജെസു എന്നീ ഗ്രന്ഥങ്ങൾ പൂർണമായും ധ്യാന വിഷയമാക്കുന്നതിനോടൊപ്പം 33 ദിനങ്ങളിലെ വിമലഹൃദയപ്രതിഷ്ഠ, വിശുദ്ധ യൗസേപ്പിതാവിനോടുള്ള 33 ദിനങ്ങളിലെ സമർപ്പണം, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. വിശുദ്ധ മിഖായേലിന്റെ മധ്യസ്ഥത, വിശുദ്ധ ഫ്രാൻസിസ് അസ്സിസി, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ പാദ്രേ പിയോ, വിശുദ്ധ വേരോണിക്ക ജൂലിയാനി എന്നിവരുടെ അദ്ധ്യാത്മികതയിൽ അധിഷ്ഠിതമായി ഓരോ ഘട്ടങ്ങളും ക്രമീകരിച്ചിരിക്കുന്നു. ''എന്റെ കരുണയിലേക്ക് തിരിയാത്ത പക്ഷം മനുഷ്യവംശം രക്ഷ പ്രാപിക്കുകയില്ല'' എന്ന ദിവ്യനാഥന്റെ വാക്കുകൾക്ക്‌ കാതോർക്കാം. ദൈവ കരുണയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് വേണ്ടി ഈശോ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ നമുക്കും ഈ ശുശ്രൂഷകൾ പങ്കുവെച്ചുകൊണ്ട് സ്വീകരിക്കാം. Group 01: {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DLbuBgnx1WpCuGlZXjbbVb}} Group 02: {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAlQOc3wSyz2YK4huLQZrU}} ➤ Youtube Channel Link: {{ https://youtube.com/@messengersofdivinemercy6436 -> https://youtube.com/@messengersofdivinemercy6436}}
Image: /content_image/India/India-2023-05-10-19:45:48.jpg
Keywords: ദൈവകരുണ
Content: 21156
Category: 1
Sub Category:
Heading: അപൂര്‍വ്വത; പ്രതിവാര കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പം കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസും
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രതിവാര കൂടിക്കാഴ്ചക്കു ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പം ഈജിപ്തിലെ, 'അലക്സാണ്ട്രിയയിലെ പാപ്പ'യും കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവനുമായ പാത്രിയാർക്കീസ് തവദ്രോസ് രണ്ടാമനും നിലക്കൊണ്ടത് അപൂര്‍വ്വതയായി. ഇന്നലെ റോമിൽ സമയം രാവിലെ 9 മണി, ഇന്ത്യയിൽ സമയം ഉച്ചയ്ക്ക് 12.30- ആയിരുന്നു വത്തിക്കാന്‍ ചത്വരത്തില്‍ അത്യഅപൂര്‍വ്വമായ കൂടിക്കാഴ്ച നടന്നത്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ ''സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ രണ്ട് മാർപാപ്പമാർ'' എന്ന വിശേഷണം നല്‍കിയിരിന്നു. സമാധാനാശംസയോടുകൂടി പൊതു കൂടിക്കാഴ്ച പരിപാടിക്കു തുടക്കം കുറിച്ചതിനെ തുടർന്ന് പാത്രിയാർക്കീസ് തവദ്രോസ് രണ്ടാമൻ പത്തുവർഷം മുമ്പ് ഇതേ തീയതിയിൽ ഫ്രാൻസിസ് പാപ്പ തന്നെയും കോപ്റ്റിക് സഭയുടെ പ്രതിനിധികളെയും വത്തിക്കാനിൽ സ്നേഹപൂർവ്വം സ്വീകരിച്ചതിന് നന്ദി പറഞ്ഞു. തന്നെയും കോപ്റ്റിക് സഭയുടെ പ്രതിനിധികളെയും വത്തിക്കാനിൽ സ്നേഹപൂർവ്വം സ്വീകരിച്ചതും ഈ സ്നേഹത്തിന്റെ സ്മരണ അനുവർഷം തങ്ങൾ “സാഹോദര്യസ്നേഹദിനം” ആയി ആചരിക്കുന്നതും പാത്രിയാർക്കീസ് അനുസ്മരിച്ചു. പാത്രിയാർക്കീസിൻറെ വാക്കുകളെ തുടർന്ന് ഫ്രാൻസിസ് പാപ്പ, പാത്രിയാർക്കീസ് തവദ്രോസിന് സ്വാഗതം ചെയ്തു. പാത്രിയാർക്കീസിന്റെ സാന്നിധ്യം കൊണ്ട് സവിശേഷസ്വഭാവം കൈവരിച്ച ഒരു കൂടിക്കാഴ്ചയായിരുന്നതിനാൽ പാപ്പ പതിവു പ്രബോധനപരമ്പര മാറ്റിവയ്ക്കുകയും പാത്രിയാർക്കീസ് തവാദ്രോസിന്റെ സന്ദർശനത്തിൻറെ പ്രാധാന്യം എടുത്തുക്കാട്ടുകയുമായിരിന്നു. 1973-ൽ അന്നത്തെ പാപ്പയായിരിന്ന പോൾ ആറാമനും കോപ്റ്റിക്ക് സഭാതലവന്‍ ഷെനൂദ മൂന്നാമൻ പാപ്പയും തമ്മിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. ഈ സംഭവത്തിൻറെ സ്മരണാർത്ഥം പാത്രിയാർക്കീസ് തവദ്രോസ് പത്തുവർഷം മുമ്പ്, തന്റെ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങൾക്കു ശേഷം മെയ് 10-ന് ആദ്യമായി കാണാൻ വന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. കോപ്റ്റിക്ക് കത്തോലിക്ക സഭകളുടെ മൈത്രീദിനം എല്ലാ വർഷം മെയ് 10-ന് ആചരിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു. ആ സമയം മുതൽ എല്ലാ വർഷവും അത് ഞങ്ങൾ ആഘോഷിക്കുന്നു. ഞങ്ങൾ പരസ്പരം ഫോണിൽ വിളിക്കുന്നു, ആശംസകൾ അയക്കുന്നു, ഞങ്ങൾ നല്ല സഹോദരന്മാരായി തുടരുന്നു, ഞങ്ങൾ വഴക്കിട്ടിട്ടില്ല! പ്രിയ സുഹൃത്തും സഹോദരനുമായ തവാദ്രോസ്, ഈ ഇരട്ട വാർഷികത്തിൽ എന്റെ ക്ഷണം സ്വീകരിച്ചതിന് നന്ദി. പരിശുദ്ധാത്മാവിന്റെ വെളിച്ചം അങ്ങയുടെ റോമിലേക്കുള്ള സന്ദർശനത്തെയും ഇവിടെ നടത്തുന്ന പ്രധാനപ്പെട്ട കൂടിക്കാഴ്ചകളെയും വിശിഷ്യ, നമ്മുടെ വ്യക്തിപരമായ സംഭാഷണങ്ങളെയും പ്രബുദ്ധമാക്കട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു. ക്രിസ്തു വര്‍ഷം 42-ൽ‍ സുവിശേഷകനായ മര്‍ക്കോസ് രൂപംകൊടുത്തതെന്ന് വിശ്വസിക്കപ്പെടുന്ന കോപ്റ്റിക് സഭയുടെ കീഴില്‍ 10 മില്യണ്‍ വിശ്വാസികളാണുള്ളത്. Tag: Rare day at Vatican as two popes share stage, Pope Francis holds general audience with Tawadros II, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-11-10:17:06.jpg
Keywords: കോപ്, പാപ്പ
Content: 21157
Category: 18
Sub Category:
Heading: കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപത യുവജന കണ്‍വെന്‍ഷന്‍
Content: കാഞ്ഞിരപ്പള്ളി: രൂപതാദിനത്തിനൊരുക്കമായി കുമളി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട യുവജന കണ്‍വെന്‍ഷന്‍ യുവജന വിശ്വാസ കൂട്ടായ്മയുടെ ആഘോഷമായി. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമെത്തിയ യുവജനങ്ങളുടെ സംഗമം കാഞ്ഞിരപ്പള്ളി രൂപത യുവദീപതി - എസ്.എം. വൈ.എം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുരയ്ക്കലിന്റെ കാര്‍മികത്വത്തിലുള്ള പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു. ഈശോ മിശിഹായാകുന്ന സുവിശേഷത്തിന് എല്ലാ സാഹചര്യങ്ങളിലും സജീവസാക്ഷ്യം വഹിക്കുവാന്‍ ധീരതയുള്ളവരായി രുചി പകരുന്ന ഉപ്പാകുവാന്‍ നമുക്ക് കഴിയണമെന്ന് പരിശുദ്ധ കുര്‍ബാന മധ്യേയുള്ള സന്ദേശത്തില്‍ ഫാ. വര്‍ഗ്ഗീസ് കൊച്ചുരയ്ക്കല്‍ പറഞ്ഞു. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ ധ്യാനചിന്തകള്‍ നല്‍കി. വിശ്വാസ ചൈതന്യം അതിന്റെ തനിമയില്‍ കാത്തുസൂക്ഷിക്കുന്നതിനും കൈമാറുന്നതിനും നമുക്ക് കടമയുണ്ടെന്ന് അദ്ദേഹം യുവജനങ്ങളെ ഓര്‍മിപ്പിച്ചു. യുവജന കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ റവ. ഡോ. തോമസ് പൂവത്താനിക്കുന്നേല്‍, രൂപത യുവദീപ്തി ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, ഫൊറോന ഡയറക്ടറുമാരായ ഫാ. ജേക്കബ് തൈശ്ശേരില്‍, ഫാ. ജോസ് ചവറപ്പുഴ, രൂപത ആനിമേറ്റര്‍ റവ. സി. റാണി മരിയ, കുമളി ഫൊറോന ആനിമേറ്റര്‍ സി. ജിനറ്റ്, കുമളി ഫൊറോന പള്ളി യുവദീപ്തി പ്രസിഡണ്ട് മാത്യു വടക്കേക്കുഴിക്കാട്ടില്‍, ജോസി കടന്തോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2023-05-11-11:52:54.jpg
Keywords: കാഞ്ഞിരപ്പള്ളി
Content: 21158
Category: 1
Sub Category:
Heading: ക്രിസ്തു വര്‍ഷം 2025: ജൂബിലി പരിപാടികളുടെ കാര്യക്രമം പുറത്തുവിട്ട് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: 'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍' എന്ന മുഖ്യ പ്രമേയവുമായി സാര്‍വത്രിക സഭ 2025-ല്‍ ആഘോഷിക്കുവാനിരിക്കുന്ന വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ചുള്ള (ജൂബിലി വര്‍ഷം) പരിപാടികളുടെ കാര്യക്രമം വത്തിക്കാന്‍ പുറത്തുവിട്ടു. ഇക്കഴിഞ്ഞ മെയ് 9-ന് വത്തിക്കാനില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍വെച്ചാണ് ജൂബിലി ആഘോഷ പരിപാടികളുടെ കാര്യക്രമം വത്തിക്കാന്‍ പുറത്തുവിട്ടത്. ജൂബിലി വര്‍ഷാഘോഷത്തിന്റെ തുടക്കത്തിനും അവസാനത്തിനുമിടയില്‍ തീര്‍ത്ഥാടകരുടെ പങ്കാളിത്തത്തോടെ പ്രമേയാധിഷ്ഠിതമായ നിരവധി പരിപാടികള്‍ക്കാണ് വത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ജൂബിലി വർഷ ആഘോഷങ്ങളുടെ തയ്യാറെടുപ്പുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂബിലി കലണ്ടറും വെബ്‌സൈറ്റും മൊബൈൽ ആപ്പും വത്തിക്കാൻ ഡികാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ പുറത്തിറക്കി. 2025ൽ വത്തിക്കാൻ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെ സ്വീകരണം സുഗമമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇറ്റാലിയൻ സർക്കാരുമായും ലാസിയോ റീജിയണിലെ അധികാരികളുമായും റോം നഗരവുമായും ബന്ധപ്പെട്ട അധികൃതര്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. ക്രിസ്തുവിന്റെ ജനനത്തിന് രണ്ടായിരം വര്‍ഷം തികഞ്ഞ 2000-ലെ മഹാജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ വിശുദ്ധ വർഷ ആചരണമാണ് 2025-ല്‍ നടക്കുക. 2024 ഡിസംബറില്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കുന്നത് മുതല്‍ 2025 ഡിസംബറില്‍ അടക്കുന്നത് വരെ മുപ്പത്തിയേഴോളം പരിപാടികളാണ് വത്തിക്കാന്‍ സംഘടിപ്പിക്കുന്നത്. ഓരോ മാസവും വിവിധ മേഖലകളിലുള്ളവരുടെ കൂടിക്കാഴ്ചകളും അനുസ്മരണവും പ്രാര്‍ത്ഥനയും മറ്റ് പരിപാടികളും വത്തിക്കാനില്‍ നടക്കും. ഫെബ്രുവരി 8-9, 2025 – സായുധ സേന, പോലീസ്. ഫെബ്രുവരി 15-18, 2025 – കലാകാരന്‍മാര്‍. ഫെബ്രുവരി 21-23, 2025 – സ്ഥിരഡീക്കന്‍മാര്‍. മാര്‍ച്ച് 8-9, 2025 – സന്നദ്ധസേവന പ്രവര്‍ത്തനങ്ങളുടെ ലോകം. മാര്‍ച്ച് 28, 2025 – കര്‍ത്താവിന് വേണ്ടി 24 മണിക്കൂര്‍. മാര്‍ച്ച് 29-30, 2025 – കരുണയുടെ പ്രേഷിതര്‍. ഏപ്രില്‍ 5-6, 2025 – രോഗികളും, ആരോഗ്യപരിപാലന ലോകവും. ഏപ്രില്‍ 25-27, 2025 – വിശ്വാസ സ്ഥിരീകരണവും, വിശ്വാസ പ്രഖ്യാപനവും നടത്തിയവര്‍. ഏപ്രില്‍ 28-30, 2025 – ഭിന്നശേഷിക്കാര്‍. മെയ് 1-4, 2025 – തൊഴിലാളികള്‍. മെയ് 4-5, 2025 – സംരഭകര്‍. മെയ് 10-11, 2025 – സംഗീത ബാന്‍ഡുകള്‍. മെയ് 16-18, 2025 – ബ്രദര്‍മാര്‍. മെയ് 23-25, 2025 – പ്രഥമ ദിവ്യകാരുണ്യം നടത്തുന്നവരുടെ വാര്‍ഷികം. മെയ് 30 - ജൂണ്‍ 1, 2025 – കുടുംബങ്ങള്‍. ജൂണ്‍ 7-8, 2025 – സാമൂഹ്യ പ്രസ്ഥാനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നവ സമൂഹങ്ങള്‍. ജൂണ്‍ 9, 2025 – റോമന്‍ കൂരിയയും, അപ്പസ്തോലിക പ്രതിനിധികളും. ജൂണ്‍ 14-15, 2025 – കായികം. ജൂണ്‍ 21-22, 2025 – ഗവര്‍ണര്‍മാര്‍. ജൂണ്‍ 23-24, 2025 – സെമിനാരി വിദ്യാര്‍ത്ഥികള്‍. ജൂണ്‍ 25, 2025 – മെത്രാന്മാര്‍. ജൂണ്‍ 26-27, 2025 – പുരോഹിതര്‍. ജൂണ്‍ 28, 2025 – പൗരസ്ത്യ സഭകള്‍. ജൂലൈ 13, 2025 – തടവറയില്‍ കഴിയുന്നവര്‍. ജൂലൈ 28 - ഓഗസ്റ്റ്‌ 3, 2025 – യുവജനങ്ങള്‍. സെപ്റ്റംബര്‍ 14-15, 2025 – ആശ്വാസദായകര്‍. സെപ്റ്റംബര്‍ 20-21, 2025 – നീതിന്യായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. സെപ്റ്റംബര്‍ 26-28, 2025 – മതബോധകര്‍. ഒക്ടോബര്‍ 4-5, 2025 – മുത്തശ്ശീമുത്തശ്ശന്മാര്‍. ഒക്ടോബര്‍ 8-9, 2025 – സമര്‍പ്പിത ജീവിതം. ഒക്ടോബര്‍ 11-12, 2025 – മരിയന്‍ ആത്മീയത. ഒക്ടോബര്‍ 18-19, 2025 – പ്രേഷിത ലോകം. ഒക്ടോബര്‍ 28 – നവംബര്‍ 2, 2025 – വിദ്യാഭ്യാസ ലോകം. നവംബര്‍ 15-16, 2025 – സാമൂഹ്യമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍. നവംബര്‍ 21-23, 2025 – ദേവാലയ ഗായക സംഘം. ഡിസംബര്‍ 2025 – സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ വാതില്‍ അടക്കല്‍ (തിയതി നിശ്ചയിച്ചിട്ടില്ല)
Image: /content_image/News/News-2023-05-11-12:26:38.jpg
Keywords: ജൂബിലി
Content: 21159
Category: 1
Sub Category:
Heading: കിഡ്സ് ബൈബിള്‍ ഇന്‍ എ ഇയര്‍; ബൈബിള്‍ പോഡ്കാസ്റ്റിംഗുമായി 9 വയസ്സുള്ള അമേരിക്കന്‍ ബാലന്‍ ശ്രദ്ധ നേടുന്നു
Content: മിഷിഗണ്‍: “ബൈബിള്‍ ഒരു വര്‍ഷത്തില്‍” എന്ന പ്രസിദ്ധമായ പോഡ്കാസ്റ്റിന്റെ അവതാരകനായ അമേരിക്കന്‍ വൈദികന്‍ ഫാ. മൈക്ക് ഷ്മിറ്റ്സിനെ അക്ഷരാര്‍ത്ഥത്തില്‍ അനുകരിച്ചുകൊണ്ട് പോഡ്കാസ്റ്റിംഗ് ആരംഭിച്ച മിഷിഗണ്‍ സ്വദേശിയായ ഒന്‍പതു വയസ്സുകാരന്‍ ശ്രദ്ധ നേടുന്നു. മാതാപിതാക്കളായ സ്റ്റെഫാനിയുടെയും, സീനിന്റേയും സഹായത്തോടെ “കിഡ്സ് ബൈബിള്‍ ഇന്‍ എ ഇയര്‍ വിത്ത് ടെഡ്ഢി” പോഡ്കാസ്റ്റ് ഇക്കഴിഞ്ഞ മാര്‍ച്ച് 12-നാണ് ആരംഭിച്ചത്. ആഴ്ചതോറും ഞായറാഴ്ചയും ബുധനാഴ്ചയും പുറത്തുവിടുന്ന ടെഡ്ഢിയുടെ പോഡ്കാസ്റ്റ് എപ്പിസോഡുകള്‍ ഇന്നു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരകണക്കിന് ശ്രോതാക്കളാണ് ശ്രവിക്കുന്നത്. ടെഡ്ഢി സ്വയം എഴുതിയ പ്രാര്‍ത്ഥനയോടെയാണ് പോഡ്കാസ്റ്റ് ആരംഭിക്കുന്നത്. പ്രാര്‍ത്ഥനക്ക് ശേഷം ബൈബിള്‍ സംഭവക്കഥകള്‍ ഉള്‍പ്പെടുന്ന ''ഗ്രേറ്റ് അഡ്വെഞ്ചര്‍ കിഡ്സ്‌ കാത്തലിക് ബൈബിള്‍ ക്രോണിക്കിളി''ല്‍ നിന്നുള്ള ഒരു ഭാഗം വായിക്കുകയും വിചിന്തനം നടത്തുകയും ചെയ്യുന്നതുമാണ് ഈ ബാലന്റെ പതിവ്. തന്റെ ആറ് മക്കളില്‍ മൂത്തവനായ ടെഡ്ഢി കത്തോലിക്കാ വിശ്വാസത്തേക്കുറിച്ച് പഠിക്കുന്നതിലും പങ്കുവെക്കുന്നതിലും വളരെയേറെ താല്‍പര്യം കാണിക്കുന്നുണ്ടെന്ന് ടെഡ്ഢിയുടെ അമ്മയായ സ്റ്റെഫാനി പറയുന്നു. ചിലപ്പോള്‍ രാത്രി സമയങ്ങളില്‍ ഹെഡ് ലാംപും തെളിച്ചുവെച്ചുകൊണ്ട് ടെഡ്ഢി ബൈബിള്‍ വായിക്കുന്നതു കാണാം. മിഷിഗണിലെ ഇടവക ദേവാലയത്തിലെ അള്‍ത്താര ബാലനായും ടെഡ്ഢി സേവനം ചെയ്യുന്നുണ്ട്. വളരുമ്പോള്‍ ആരാകണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് യാതൊരു മടിയും കൂടാതെ തനിക്ക് വൈദികനാകുവാനാണ് ഇഷ്ടമെന്നും യേശുവിന്റെ കുരിശു മരണവും, ഉത്ഥാനവും സംബന്ധിച്ച് ഭാഗങ്ങളാണ് ബൈബിളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും ടെഡ്ഢി പറയുന്നു. കിഡ്സ്‌ കാത്തലിക് ബൈബിള്‍ ക്രോണിക്കിള്‍ ഉറക്കെ വായിക്കണമെന്ന തന്റെ ആഗ്രഹം ടെഡ്ഢി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ്‌ അവര്‍ ''ഗ്രേറ്റ് അഡ്വെഞ്ചര്‍ കിഡ്സ്‌ കത്തോലിക്കാ ബൈബിള്‍ ക്രോണിക്കിളി''ന്റെ പ്രസാധകരായ അസെന്‍ഷനെ വിഷയം ധരിപ്പിച്ചത്. അവര്‍ അതിന് സമ്മതം നല്‍കിയതോടെ ബൈബിള്‍ സംഭവക്കഥകളുമായി ബന്ധപ്പെട്ട ഭാഗം വായിച്ച ശേഷം അതിനെ കുറിച്ചുള്ള ഒരു വിചിന്തനവും നല്‍കുവാന്‍ ടെഡ്ഢി ആരംഭിക്കുകയായിരിന്നു. കപ്യൂട്ടറില്‍ തിരുവെഴുത്തുകള്‍ എഴുതുകയും, റെക്കോര്‍ഡ് ചെയ്യുകയും, എഡിറ്റ്‌ ചെയ്യുകയും, പോസ്റ്റ്‌ ചെയ്യുകയും ചെയ്യുന്ന ഈ ബാലന്‍ തന്റെ ഉദ്യമം പൂര്‍ത്തീകരിക്കുന്നത് മാതാപിതാക്കളുടെ പിന്തുണയോട് കൂടിയാണ്. മെയ് ആരംഭം വരെ 13 എപ്പിസോഡുകളാണ് ടെഡ്ഢി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ടെഡ്ഢിയുടെ പോഡ്കാസ്റ്റുകള്‍ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിംഗും ലഭിച്ചിട്ടുണ്ട്. ➤ {{ പോഡ്കാസ്റ്റ് കേള്‍ക്കാന്‍: ->https://podcasts.apple.com/us/podcast/kids-bible-in-a-year-with-teddy/id1676869671}} Tag: “Kid’s Bible in a Year with Teddy”, Teddy Howell, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-11-15:44:46.jpg
Keywords: ബാല
Content: 21160
Category: 1
Sub Category:
Heading: വീണ്ടും അഭിമാനമായി സിസ്റ്റര്‍ ലൂസി കുര്യന്‍; ലോകത്തിന് പ്രചോദനമായ നൂറുപേരുടെ ‘ഊം’ പട്ടികയിൽ
Content: വിയന്ന: ചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയമായ 'മാഹേര്‍' സംഘടനയുടെ സ്ഥാപകയും സന്യാസിനിയുമായ സിസ്റ്റർ ലൂസി കുര്യന്‍ ലോകത്തിനു ഏറ്റവും പ്രചോദനമായ നൂറുപേരുടെ പട്ടികയിൽ. പ്രമുഖ ഓസ്ട്രിയൻ മാസികയായ ‘ഊം’ (OOOM) പ്രസിദ്ധീകരിച്ച ‘ദ വേൾഡ്‌സ് മോസ്റ്റ് ഇൻസ്പയറിംഗ് പീപ്പീൾ 2023’ പട്ടികയിലാണ് മലയാളി കൂടിയായ സിസ്റ്റര്‍ ലൂസി ഇടംനേടിയിരിക്കുന്നത്. ‘ഊം’ എഡിറ്റോറിയൽ ടീമും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന പ്രമുഖ അന്താരാഷ്ട്ര ജൂറിയും ചേർന്നാണ് റാങ്കിംഗ് തയ്യാറാക്കിയത്. 'മാഹേര്‍' സ്ഥാപകയായ സിസ്റ്റർ ലൂസി കുര്യൻ ശാന്തയായ നായികയാണെന്നും ഇന്ത്യയിലെ തെരുവുകളിൽ നിന്ന് ആയിരക്കണക്കിന് കുട്ടികളെ അവര്‍ സംരക്ഷിക്കുകയാണെന്നും ‘ഊം’ ലിസ്റ്റിനോട് അനുബന്ധിച്ച വിശേഷണത്തില്‍ പറയുന്നു. 2021-ലും സിസ്റ്റര്‍ ഈ പട്ടികയില്‍ ഇടം നേടിയിരിന്നു. 955 സെപ്റ്റംബര്‍ 10ന് ജനിച്ച സിസ്റ്ററിന്റെ വിദ്യാഭ്യാസം കോളയാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലും തുടര്‍ന്നു മുംബൈയിലുമായിരുന്നു. 1977ല്‍ ഹോളിക്രോസ് സന്യാസിനി സഭയില്‍ ചേര്‍ന്നു. 1980ല്‍ വ്രതവാഗ്ദാനം നടത്തി. വിവിധ ചൂഷണങ്ങൾക്ക് ഇരയായ സ്ത്രീകളെ സഹായിക്കാൻ ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ നോയിലിൻ പിന്റോ സ്ഥാപിച്ച ഹോപ് എന്ന സംഘടനയിൽ 1989ൽ ചേർന്നു. 1997ല്‍ പൂനയില്‍ സ്ഥാപിച്ച മാഹേര്‍ പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തോളം അനാഥര്‍ക്കാണ് അഭയം നല്‍കുന്നത്. ജാതിമതകക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സര്‍വമത സ്‌നേഹസേവന സംരംഭമാണ് മാഹേര്‍. എറണാകുളം ജില്ലയില്‍ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളിയില്‍ നിരാലംബരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അമ്മവീട്, മുതിര്‍ന്ന പെണ്‍കുട്ടികളുടെ മാഹേര്‍ സ്‌നേഹകിരണ്‍, പുരുഷന്‍മാരുടെ മാഹേര്‍ സ്‌നേഹകിരണ്‍, മാഹേര്‍ സ്‌നേഹതീരം എന്നീ സംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2017ൽ സിസ്റ്റർ ലൂസി കുര്യൻ, ഇന്റർഫെയ്ത് അസോസിയേഷൻ ഫോർ സർവീസ് ടു ഹ്യൂമാനിറ്റി ആൻഡ് നേച്ചർ എന്ന സംഘടന പൂനെയിൽ സ്ഥാപിച്ചു. ഈ സംഘടനയിൽ 8 രാജ്യങ്ങളിൽ നിന്നുള്ള 198 അംഗങ്ങളോളം സേവനം ചെയ്യുന്നുണ്ട്. 2016-ല്‍ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ 'നാരി ശക്തി പുരസ്‌കാരം' സിസ്റ്റര്‍ ലൂസി കുര്യനായിരിന്നു. നീർജ ഭാനോട് അവാർഡ്, ജിജാഭായ് അച്ചീവേഴ്സ് അവാർഡ്, ശ്രീ സത്യ സായി അവാർഡ് ഫോർ ഹ്യൂമൺ എക്സലൻസ് - 'യൂണിറ്റി ഓഫ് റിലീജിയൺസ്', വനിത വുമൺ ഓഫ് ദ ഇയർ, ലീഡർഷിപ്പ് അവാർഡ് അടക്കം നിരവധി സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലത്തില്‍ നൂറ്റമ്പതോളം പുരസ്കാരങ്ങള്‍ സിസ്റ്ററിന് ലഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-05-11-19:02:06.jpg
Keywords: ലൂസി