Contents

Displaying 20741-20750 of 25005 results.
Content: 21141
Category: 18
Sub Category:
Heading: താനൂർ ദുരന്തം അതീവ വേദനാജനകം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖാർഥരായ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ സംസ്ഥാനത്തുടനീളം സ്വീകരിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും ആവശ്യമായ നടപടികളെടുക്കേണ്ടതാണ്. പൊതുസമൂഹവും ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ ജാഗ്രത പാലിക്കട്ടെയെന്നും കർദ്ദിനാൾ പറഞ്ഞു.
Image: /content_image/India/India-2023-05-08-17:19:24.jpg
Keywords: ആലഞ്ചേരി
Content: 21142
Category: 1
Sub Category:
Heading: സഭയിൽ നിന്നും അകന്നുപോയവര്‍ വിശ്വാസത്തിലേക്ക് മടങ്ങിവരാൻ 50,000 ജപമാലകൾ: ഏറ്റെടുത്ത് വിശ്വാസി സമൂഹം
Content: ന്യൂയോര്‍ക്ക്: കത്തോലിക്ക സഭയിൽ നിന്നും അകന്നുപോയവരെ തിരികെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ ജപമാല ചൊല്ലാൻ വേർഡ് ഓൺ ഫയർ കാത്തലിക്ക് മിനിസ്ട്രീസിന്റെ സ്ഥാപകനും വിനോന- റോച്ചസ്റ്റർ മെത്രാൻ ബിഷപ്പ് റോബർട്ട് ബാരൺ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ആഹ്വാനം ചെയ്തതിന് പിന്നാലെ ലഭിക്കുന്നത് മികച്ച പ്രതികരണം. മരിയൻ മാസമായി സഭ ആചരിക്കുന്ന മെയ് മാസം ഒന്നാം തീയതിയാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥം വഴി സഭയിൽ നിന്നും അകന്നു പോയവർ തിരികെ വരാൻ ജപമാല ചൊല്ലാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. നിയോഗാര്‍ത്ഥം ആദ്യം 10,000 ജപമാലകള്‍ ചൊല്ലാൻ ബിഷപ്പ് ബാരൺ നിർദ്ദേശിച്ചതെങ്കിലും, രണ്ടുദിവസത്തിനുള്ളിൽ സംഖ്യ പിന്നിട്ടതിനെ തുടർന്ന് 50,000 ജപമാലകളായി ക്യാംപെയിന്റെ എണ്ണം വർദ്ധിപ്പിക്കുകയായിരുന്നു. ഇതുവരെ ഏകദേശം 27,000 ജപമാലകളാണ് വിശ്വാസികൾ ചൊല്ലി പൂർത്തിയാക്കിയത്. സുവിശേഷവത്കരണമെന്നത് പ്രാർത്ഥനയിൽ അടിസ്ഥാനമുള്ളതായിരിക്കണമെന്ന് ബിഷപ്പ് ബാരൺ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ വിശ്വാസികളോട് പറഞ്ഞു. മനസ്സിനെ ശാന്തമാക്കി വിശ്വാസത്തിന്റെ ആഴത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പ്രാർത്ഥനയാണ് ജപമാല. കുടുംബങ്ങളിലും, ജോലിസ്ഥലത്തും, സമൂഹത്തിലും സുവിശേഷവത്കരണം നടത്താനുള്ള ശക്തിക്കും, ജ്ഞാനത്തിനും വേണ്ടി പ്രാർത്ഥിക്കാനും ബിഷപ്പ് ബാരൺ വിശ്വാസി സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 6 ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിശ്വാസികൾ ക്യാമ്പയിന്റെ ഭാഗമാകുന്നുണ്ടെന്ന് വിശ്വാസികൾ എവിടെയെല്ലാം പ്രാർത്ഥിക്കുന്നുവെന്നതിന്റെ വിവരങ്ങൾ ശേഖരിക്കുന്ന വേർഡ് ഓൺ ഫയർ ട്രാക്കർ ശേഖരിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നു. മിനിസ്ട്രിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള നോർത്ത് അമേരിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നുമാണ് ഏറ്റവും അധികം വിശ്വാസികൾ ജപമാല പ്രാർത്ഥനയിൽ പങ്കുചേരുന്നത്. കൂടാതെ ദക്ഷിണ അമേരിക്ക, ഏഷ്യാ, ഓഷ്യാനിയ, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരും ക്യാമ്പയിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വേർഡ് ഓൺ ഫയർ കാത്തലിക്ക് മിനിസ്ട്രീസിന്റെ വെബ്സൈറ്റ് സന്ദർശിച്ച് പേരും മറ്റ് വിശദാംശങ്ങളും നൽകിയാൽ ക്യാംപെയിനില്‍ പങ്കെടുക്കാൻ സാധിക്കും. #{blue->none->b->LINK: ‍}# {{ https://www.wordonfire.org/may/ ‍-> https://www.wordonfire.org/may/}} Tag: Word on Fire doubles 10k Rosary goal in first week, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-08-17:53:27.jpg
Keywords: ജപമാല
Content: 21143
Category: 18
Sub Category:
Heading: ദിവിന മിസറികോർദിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സമ്പൂര്‍ണ്ണ ബൈബിൾ പാരായണം ഇന്ന് മുതല്‍ ZOOM-ല്‍
Content: ദിവിന മിസറികോർദിയ ഇന്റർനാഷ്ണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഏഴാമത് സമ്പൂര്‍ണ്ണ ബൈബിൾ പാരായണം ഓൺലൈൻ പ്ലാറ്റ്ഫോമായ സുമിലുടെ ഇന്ന്‍ ആരംഭിക്കും. ബൈബിൾ പാരായണത്തിന് ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം പ്രേക്ഷിതർ കുടുംബമായി പങ്കെടുക്കും. ഇടതടവില്ലാതെ തുടര്‍ച്ചയായ നൂറിലധികം മണിക്കൂറുകളിലൂടെ ബൈബിള്‍ പാരായണം പൂര്‍ത്തീകരിക്കും. സുമിലുടെ മുന്‍പ് ആറു തവണയും നടത്തപ്പെട്ട നടത്തിയ ബൈബിൾ പാരായണത്തിന് തുടര്‍ച്ചയായാണ് ഇന്ന്‍ ആംഭിക്കുന്ന വിശുദ്ധ ഗ്രന്ഥ പാരായണവും നടക്കുക. {{ https://us06web.zoom.us/j/4760452605?pwd=cGVyUE55WUZ3b2xmVkN2N20vL2M3UT09-> https://us06web.zoom.us/j/4760452605?pwd=cGVyUE55WUZ3b2xmVkN2N20vL2M3UT09}} Meeting ID: 476 045 2605 Passcode: 492398
Image: /content_image/India/India-2023-05-08-19:11:55.jpg
Keywords: ദിവിന മിസറി
Content: 21144
Category: 18
Sub Category:
Heading: മണിപ്പൂര്‍ ആക്രമണം ആസൂത്രിത നീക്കമാണോയെന്നു സംശയമെന്നു കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: മണിപ്പൂരിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ ദിവസങ്ങളായി നടക്കുന്ന ആക്രമണങ്ങളില്‍ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വീടുകളും മറ്റും തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആസൂത്രിത നീക്കമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കത്തോലിക്കാ കോൺഗ്രസ്. ദൗർഭാഗ്യകരവും അത്യന്തം അപലപനീയവുമാണെന്നു കത്തോലിക്കാ കോൺഗ്രസ്. ദിവസങ്ങളായി കലാപാന്തരീക്ഷം തുടരുന്ന മണിപ്പുരിൽ അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണംമെന്നു സംഘടന ആവശ്യപ്പെട്ടു. സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതു വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വീടുകളും മറ്റും തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആസൂത്രിത നീക്കമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മണിപ്പുർ ജനതയെ ഈ സംഘർഷത്തിലേക്കു നയിച്ചതിൽ സംസ്ഥാന സർക്കാരിനു ള്ള പങ്ക് വലുതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-05-09-08:53:02.jpg
Keywords: മണിപ്പൂ
Content: 21145
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ കേന്ദ്ര സർക്കാരുമായി ബന്ധമുള്ള സംഘടനകള്‍: സുപ്രീം കോടതിയില്‍ ബംഗളൂരു ആർച്ച് ബിഷപ്പ്
Content: ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കുനേരേ നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ കേന്ദ്രസർക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് സത്യവാങ്മൂലം. ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണു ഇക്കാര്യം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആയിരത്തിലേറെ ആക്രമണങ്ങളാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്കു നേരെ ഉണ്ടായതെന്നും മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരെ എടുത്ത കേസുകൾക്കു പിന്നിൽ ആർഎസ്എസ്, ബജ്റംഗ്ദൾ, ഹിന്ദു ജാഗരണ്‍ മഞ്ച്, വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) അംഗങ്ങളാണെന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചു സുപ്രീംകോടതി 2022 സെപ്റ്റംബർ 21ന് സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടിയതിനുശേഷവും പല സംസ്ഥാനങ്ങളിലും അക്രമങ്ങളുടെ എണ്ണം കൂടി. 2021ൽ ക്രൈസ്തവർക്കെതിരേ 505 അക്രമസംഭവങ്ങളാണു റിപ്പോർട്ട് ചെയ്തെങ്കിൽ 2022ൽ ഇതു 598 ആയി. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 123 അക്രമസംഭവങ്ങളുണ്ടായെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ വ്യാപക അക്രമങ്ങൾ നടക്കുന്നുണ്ട്.സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്ന അതേ സമയത്താണ് ആക്രമണങ്ങൾ വ്യാപിച്ചത്. മതപരിവർത്തനം ആരോപിച്ച് പള്ളികളും പ്രാർത്ഥന കൂട്ടായ്മകളും നടക്കുന്ന ഹാളുകളും തകർക്കുക, പിന്നീട് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ആക്രമണത്തിന് ഇരകളായവർക്കെതിരെ കേസെടുക്കുക തുടങ്ങിയ 90 ശതമാനം ആക്രമണങ്ങൾക്കും ഒരേ സ്വഭാവമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ക്രൈസ്തവർക്കെതിരേ നടക്കുന്ന അക്രമങ്ങളിൽ അന്വേഷണവും അടിയന്തര നടപടിയും ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയതിനു പിന്നാലെയാണ് പരാതിക്കാർ നിരീക്ഷണ സമിതി എന്ന ആവശ്യം ഉന്നയിച്ച് അപേക്ഷ നൽകിയത്. ക്രൈസ്തവർക്കെതിരായ അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ നിരീക്ഷിക്കാൻ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ സുപ്രീംകോടതി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ബംഗളൂരു ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.
Image: /content_image/News/News-2023-05-09-11:12:15.jpg
Keywords: പീറ്റർ മച്ചാഡോ, ഹിന്ദുത്വ
Content: 21146
Category: 18
Sub Category:
Heading: മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് മാത്യു കെ.എം നിര്യാതനായി
Content: കണ്ണൂർ: പാലാ രൂപതാ മെത്രാനും സീറോ മലബാർ സഭ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് മാത്യു കെ.എം നിര്യാതനായി. 97 വയസ്സായിരിന്നു. മൃതസംസ്കാര ചടങ്ങുകൾ മറ്റന്നാള്‍ മെയ് പതിനൊന്ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് തുടർന്ന് കയ്യൂർ ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ- ത്രേസ്യ മാത്യു; മക്കൾ ചിന്നമ്മ മാത്യു, കെ എം മണി, മേരി ജോർജ്, കുഞ്ഞിമോൻ മാത്യു, പെറ്റ്സി മാത്യു. മരുമക്കൾ- സാലി മാണി കാണ്ടാവനത്തിൽ, ട്രീസ മാത്യു ചാലിൽ മാനന്തവാടി, ജോർജ് വള്ളോംപുരയിടത്തിൽ, ലിജു കുഞ്ഞുമോൻ പുളിക്കൽ, ബേബി എബ്രഹാം കാഞ്ഞിരക്കാട്ടിൽ
Image: /content_image/India/India-2023-05-09-11:26:56.jpg
Keywords: കല്ലറങ്ങാ
Content: 21147
Category: 1
Sub Category:
Heading: 'ഉറുഗ്വേ സഭയുടെ പിതാവ്' ബിഷപ്പ് ജസീന്തോ വെര വാഴ്ത്തപ്പെട്ട പദവിയില്‍
Content: മോൺഡിവീഡിയോ: തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ ഉറുഗ്വേയിലെ സഭയുടെ പിതാവായി അറിയപ്പെടുന്ന ബിഷപ്പ് ജസീന്തോ വെര വാഴ്ത്തപ്പെട്ട പദവിയില്‍. രാജ്യത്തെ ആദ്യത്തെ മെത്രാനായ ബിഷപ്പ് ജസീന്തോയെ മെയ് ആറാം തീയതിയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. കഴിഞ്ഞ ഡിസംബർ മാസമാണ് ബിഷപ്പ് ജസീന്തോയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതം ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി അംഗീകരിച്ചത്. പാപ്പയുടെ പ്രതിനിധിയായി എത്തിയ ബ്രസീലിയയിൽ നിന്നുള്ള കർദ്ദിനാൾ പോളോ കോസ്റ്റ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നൽകി. രാജ്യത്തെ ആദ്യത്തെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങ് ആയിരുന്നതിനാൽ വലിയ ആഘോഷ പരിപാടികളാണ് രാജ്യമെമ്പാടും സംഘടിപ്പിക്കപ്പെട്ടത്. രണ്ട് കർദ്ദിനാളുമാരും, ഏതാനും മെത്രാന്മാരും സഹകാർമികരായിരുന്നു. രാജ്യത്തെ പ്രശസ്ത ഫുട്ബോൾ സ്റ്റേഡിയമായ സെന്റിനാരിയോയിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖരെ കൂടാതെ മഴയെ അവഗണിച്ച് പതിനയ്യായിരത്തോളം വിശ്വാസികളും പങ്കെടുത്തു. ജീവിക്കുന്ന വിശ്വാസത്തിന്റെ ഉദാഹരണമായിരുന്നു ബിഷപ്പ് ജസീന്തോയെന്ന് തന്റെ സന്ദേശത്തിൽ കർദ്ദിനാൾ പോളോ കോസ്റ്റ പറഞ്ഞു. അദ്ദേഹത്തെപ്പോലെ ജീവിക്കാനാണ് കത്തോലിക്കാ വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നതെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. 1813ൽ യൂറോപ്പിൽ നിന്നും യാത്ര പുറപ്പെട്ട ഒരു കപ്പലിലാണ് ജസീന്തോ വെര ജനിക്കുന്നത്. ഉറുഗ്വേയിൽ ആ സമയത്ത് ഉണ്ടായിരുന്ന ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് ആദ്യം ബ്രസീലിലേക്ക് പോയ അദ്ദേഹത്തിന്റെ കുടുംബം പിന്നീടാണ് ഉറുഗ്വേയിലേയ്ക്ക് തിരികെ വരുന്നത്. രാജ്യ തലസ്ഥാനത്തിന് സമീപം കൃഷി ഉപജീവനമാക്കി ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരിന്നു. രാജ്യത്ത് സെമിനാരികൾ അക്കാലത്ത് ഇല്ലാതിരുന്നതിനാൽ സമീപരാജ്യമായ അർജന്‍റീനയിലാണ് ജസീന്തോ സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇതിന് ശേഷം അദ്ദേഹം ഉറുഗ്വേയിലേയ്ക്ക് തിരികെ മടങ്ങി. പിന്നീട് ലിയോ പതിമൂന്നാമൻ മാർപാപ്പ മോൺഡിവീഡിയോയുടെ ആദ്യത്തെ മെത്രാനായി ജസീന്തോയെ ഉയർത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സുവിശേഷവൽക്കരണ ദൗത്യങ്ങൾക്കാണ് ജസീന്തോ നേതൃത്വം നൽകിയത്. ബിഷപ്പായി നിയമിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള യാത്രകളിൽ അദ്ദേഹം ക്രിസ്തുവിനെ പകരാന്‍ ഏകദേശം 90,000 മൈലുകൾ കാല്‍ നടയായി സഞ്ചരിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 1881 മെയ് 6-ന് മിഷന്‍ യാത്രയ്ക്കിടെ അദ്ദേഹം സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മൃതസംസ്കാര ചടങ്ങിൽ തന്നെ എല്ലാവരും അദ്ദേഹത്തെ വിശുദ്ധൻ എന്ന് അഭിസംബോധന ചെയ്തിരിന്നു. Tag: Uruguay celebrates beatification of Bishop Jacinto Vera, home-grown saint and father of local church, Bishop Jacinto Vera beatified Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-09-14:19:04.jpg
Keywords: വാഴ്ത്ത
Content: 21148
Category: 1
Sub Category:
Heading: വ്യാജ ദാര്‍ശനികരില്‍ നിന്നും വിശ്വാസികളെ സംരക്ഷിക്കുവാന്‍ വിദഗ്ദരടങ്ങുന്ന സംവിധാനം വത്തിക്കാനില്‍
Content: വത്തിക്കാന്‍ സിറ്റി: മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍, സ്വകാര്യ വെളിപ്പാടുകള്‍, നിഗൂഢ പ്രതിഭാസങ്ങള്‍ എന്നിവയെക്കുറിച്ചു നിരീക്ഷിക്കുവാന്‍ വത്തിക്കാന്‍ പൊന്തിഫിക്കല്‍ ഇന്റര്‍നാഷണല്‍ മരിയന്‍ അക്കാദമി (പി.എ.എം.ഐ) അന്താരാഷ്ട്ര നിരീക്ഷക സംവിധാനം (ഒബ്സര്‍വേറ്ററി) ഒരുക്കുന്നു. ഇക്കഴിഞ്ഞ മെയ് 3-ന് നടത്തിയ പത്ര സമ്മേളനത്തില്‍ വെച്ച് ഒബ്സര്‍വേറ്ററിയുടെ ഡയറക്ടറായ സിസ്റ്റര്‍ ഡാനിയേല ഡെല്‍ ഗ്വാഡിയോ നിരീക്ഷക സംഘത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. വ്യാജ ദാര്‍ശനികരില്‍ നിന്നും, തെറ്റിദ്ധാരണ പരത്തുന്നവരില്‍ നിന്നും വിശ്വാസികളെ സംരക്ഷിക്കുവാന്‍ നിര്‍ണ്ണായകമായ അവബോധം വളര്‍ത്തിയെടുക്കുവാനാണ് തങ്ങളുടെ ശ്രമമെന്നു സിസ്റ്റര്‍ ഗ്വാഡിയോ പറഞ്ഞു. ആരോഗ്യ, ജീവശാസ്ത്രം, നിയമം, ദൈവശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള ഇരുപതോളം വിദഗ്ദര്‍ അടങ്ങുന്നതാണ് നിരീക്ഷക സംഘം. അമാനുഷിക പ്രതിഭാസങ്ങളെ പഠിക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന കര്‍ത്തവ്യം.

Presentazione dell’Osservatorio Internazionale sulle apparizioni e i fenomeni mistici @PamiMariana #PAMI. pic.twitter.com/SwpGZ7xFs3
— Pontificia Academia Mariana Internationalis - PAMI (@PamiMariana) May 3, 2023

മാധ്യമ പ്രവര്‍ത്തകര്‍ പോലെയുള്ളവര്‍ക്ക് വിവിധ നിഗൂഢ പ്രതിഭാസങ്ങളെക്കുറിച്ചുള്ള കോഴ്സുകളും നല്‍കുവാനും നിരീക്ഷക സംഘത്തിനു പദ്ധതിയുണ്ട്. ഇത്തരം കാര്യങ്ങളില്‍ അവബോധം ഇല്ലാത്തതു കാരണമാണ് ആളുകള്‍ പറ്റിക്കപ്പെടുന്നതെന്നു അഭിഭാഷകനായ പാവ്ലോ കാന്‍സെലി പറഞ്ഞു. മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അമാനുഷിക പ്രതിഭാസങ്ങള്‍ നടന്നു കഴിയുമ്പോള്‍ അതിനെക്കുറിച്ച് ശാസ്ത്രീയമായ രീതിയില്‍ വിശകലനം ചെയ്യുകയാണ് തങ്ങളുടെ ദൗത്യമെന്ന്‍ സിസ്റ്റര്‍ ഗ്വാഡിയോ സൂചിപ്പിച്ചു. ബ്രസീല്‍, ക്രോയേഷ്യ, ജപ്പാന്‍, പോര്‍ച്ചുഗല്‍, കാനഡ, അമേരിക്ക, കോസ്റ്ററിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം വിദഗ്ദരാണ് ഇപ്പോള്‍ നിരീക്ഷക സംഘത്തില്‍ ഉള്ളത്.
Image: /content_image/News/News-2023-05-09-14:49:14.jpg
Keywords: വെളിപാ, സ്വകാര്യ
Content: 21149
Category: 1
Sub Category:
Heading: ചരിത്രപരമായ എക്യുമെനിക്കൽ സന്ദര്‍ശനത്തിന്റെ 50ാം വാര്‍ഷികത്തില്‍ നാളെ കോപ്റ്റിക് പാത്രിയാർക്കീസുമായി പാപ്പയുടെ കൂടിക്കാഴ്ച
Content: വത്തിക്കാന്‍ സിറ്റി: പോൾ ആറാമൻ പാപ്പയും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ഷെനൂദ മൂന്നാമനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അൻപതാം വാർഷികത്തിൽ എക്യുമെനിക്കൽ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ വീണ്ടും നിര്‍ണ്ണായക കൂടിക്കാഴ്ച ഒരുങ്ങുന്നു. ഫ്രാൻസിസ് പാപ്പയും, ഇപ്പോഴത്തെ അലക്‌സാണ്ട്രിയായിലെ പാപ്പയും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസുമായ തവദ്രോസും നാളെ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും. ഇരുസഭകളുടെയും എക്യുമെനിക്കൽ സൗഹൃദത്തിന് കൂടിക്കാഴ്ച വലിയ പങ്കു വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. 1973 മേയ് 9-13 തീയതികളിലാണ് വത്തിക്കാനിൽവെച്ച് ഷെനൂദ മൂന്നാമൻ അന്നത്തെ മാർപാപ്പയായ പോൾ ആറാമനുമായി കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയില്‍ സംയുക്ത രേഖയിൽ ഇരുവരും ഒപ്പുവെച്ചിരിന്നു. നാളെ മെയ് പത്തിന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലാണ് കൂടിക്കാഴ്ച നടക്കുക. മറ്റന്നാള്‍ മെയ് പതിനൊന്നാം തീയതി പാപ്പയുമായി പാത്രിയാർക്കീസ് സ്വകാര്യ കൂടിക്കാഴ്ച്ച നടത്തുകയും, ഒരുമിച്ച് പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യും. ക്രിസ്ത്യൻ കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററിയിലും പാത്രിയാർക്കീസ് സന്ദർശനം നടത്തും. റോമിലുള്ള കോപ്റ്റിക്ക് ഓർത്തഡോക്സ്‌ സമൂഹത്തിലെ വിശ്വാസികളെയും പാത്രിയർക്കീസ് സന്ദർശിക്കും. മെയ് പതിനാലാം തീയതി റോമിലെ ലാറ്ററൻ ബസിലിക്കയിൽ ബലിയര്‍പ്പണം നടക്കും. പത്തുവർഷങ്ങൾക്കു മുൻപ് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഫ്രാൻസിസ് പാപ്പയുടെയും, തവദ്രോസ് രണ്ടാമന്റെയും സൗഹൃദം ക്രിസ്ത്യൻ കൂട്ടായ്മയ്ക്ക് ഏറെ ഊർജം പകർന്നിട്ടുണ്ട്. പോൾ ആറാമൻ മാർപാപ്പയും ഷെനൂദ പാത്രിയാർക്കീസും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് പ്രധാന എക്യുമെനിക്കൽ രേഖകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു അനുസ്മരണ പുസ്തകവും പ്രകാശനം ചെയ്യുന്നുണ്ട്.
Image: /content_image/News/News-2023-05-09-22:07:52.jpg
Keywords: പാത്രിയാർ
Content: 21150
Category: 1
Sub Category:
Heading: മധ്യപ്രദേശില്‍ ഓർഫനേജിൽ ഉദ്യോഗസ്ഥരുടെ അനധികൃത പരിശോധന; വൈദികര്‍ക്ക് മര്‍ദ്ദനം
Content: ന്യൂഡൽഹി: ഒന്നര നൂറ്റാണ്ടായി മധ്യപ്രദേശിലെ സാഗർ നഗരത്തിനടുത്ത് ഷാംപുര ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ അനധികൃത പരിശോധനയും അക്രമവുമായി ഉദ്യോഗസ്ഥർ. ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനുംഗോയും സംസ്ഥാന ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെടുന്ന സംഘമാണ് തെരച്ചിലിനെത്തിയതെന്ന് 'ദീപിക' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സെർച്ച് വാറണ്ടോ മറ്റ് ഉത്തരവുകളോ ഇല്ലാതെ എത്തിയ സംഘം ഓഫീസ് മുറികൾ അലങ്കോലമാക്കുകയും ദേവാലയത്തിൽ കടന്നുകയറുകയും മദ്ബഹയിലെ ക്രമീകരണങ്ങൾ അലങ്കോലപ്പെടുത്തുന്നതു ചോദ്യം ചെയ്ത വൈദികരെ മർദ്ദിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് കേസെടുക്കുകയും ചെയ്തു. ഓർഫനേജിന്റെ ചുമതലക്കാരായ ഫാ. ജോഷി, ഫാ. നവിൻ എന്നിവരാണ് മര്‍ദ്ദനത്തിന് ഇരയായതെന്നു 'മാറ്റേഴ്സ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു. റെയ്ഡ് അനാവശ്യമാണെന്നും മുൻകൂർ വിവരമില്ലാതെയാണ് നടത്തിയതെന്നും സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. അനാഥാലയത്തിന്റെ ഹർജി മധ്യപ്രദേശ് ഹൈക്കോടതി പരിഗണിക്കുന്നതിന് ഒരു ദിവസം മുമ്പാണ് റെയ്ഡ് നടന്നതെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. വിശുദ്ധ കുർബാനയ്ക്കായി സൂക്ഷിച്ചിരുന്ന വീഞ്ഞ് ഉൾപ്പെടെ പരിശോധനയ്ക്കെന്ന പേരിൽ ഉദ്യോഗസ്ഥർ കൊണ്ടുപോയതായി വൈദികർ 'ദീപിക'യോടു പറഞ്ഞു. ഓർഫനേജിന്റെ രജിസ്ട്രേഷൻ കാലാവധി അവസാനിച്ചെന്നു ചൂണ്ടിക്കാട്ടി കെട്ടിച്ചമച്ച കേസുകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയതെന്ന് ഓർഫനേജ് അധികൃതർ പറഞ്ഞു. അതേസമയം ഓർഫനേജിന്റെ രജിസ്ട്രേഷൻ പുതുക്കാനുള്ള അപേക്ഷ മൂന്നുവർഷമായി തീരുമാനമാകാതെ കിടക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിസംഗതയും അലംഭാവവുമാണ് രജിസ്ട്രേഷന്‍ നീളുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. 2022 ജനുവരിയിൽ കുട്ടികളെ നിർബന്ധിതമായി മാറ്റാൻ സർക്കാർ ഇടപെട്ടപ്പോൾ, ജബൽപൂരിലെ മധ്യപ്രദേശ് ഹൈക്കോടതിയിൽ സഭാവൃത്തങ്ങള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നു സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെ തൽസ്ഥിതി ഉത്തരവ് ഹാജരാക്കിയിട്ടും സർക്കാർ അധികാരികൾ മുഴുവൻ സ്ഥലവും അനധികൃതമായി പരിശോധിക്കുകയായിരിന്നു. സംഘം തങ്ങളുടെ ഓഫീസ് കമ്പ്യൂട്ടറുകൾ എടുത്തുകൊണ്ടുപോവുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് സഭാവൃത്തം ആരോപിച്ചു. അനാഥാലയത്തോട് ചേർന്നുള്ള കോൺവെന്റിലെ കന്യാസ്ത്രീകളുടെ മുറികളിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. പോലീസ് അറസ്റ്റ് ചെയ്ത വൈദികർക്ക് ഏഴു മണിക്കൂറിനു ശേഷമാണു ജാമ്യം ലഭിച്ചത്. കേന്ദ്രത്തില്‍ ബി‌ജെ‌പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ക്രൈസ്തവ സന്യാസ സമൂഹങ്ങള്‍ നടത്തിക്കൊണ്ടിരിന്ന നിരവധി അനാഥാലയങ്ങള്‍ക്ക് പൂട്ടുവീണിരിന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന നിഗൂഢ അജണ്ടയുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണ്. ദേശീയ - സംസ്ഥാന ബാലാവകാശ കമ്മീഷനുകള്‍ കഴിഞ്ഞ കുറേ മാസങ്ങളായി സഭ നടത്തുന്ന മധ്യപ്രദേശിലെ സ്‌കൂളുകളിലും അനാഥാലയങ്ങളിലും നിരവധി പരിശോധനകൾ നടത്തുകയും യാതൊരു കാരണവും കൂടാതെ വൈദികര്‍ ഉൾപ്പെടെയുള്ളവരെയും കള്ളക്കേസില്‍ ഉള്‍പ്പെടുത്തുന്നതും പതിവ് സംഭവമായി മാറുന്നുണ്ട്.
Image: /content_image/News/News-2023-05-10-10:30:28.jpg
Keywords: മധ്യപ്ര