category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതാനൂർ ദുരന്തം അതീവ വേദനാജനകം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Contentതാനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖാർഥരായ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ സംസ്ഥാനത്തുടനീളം സ്വീകരിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും ആവശ്യമായ നടപടികളെടുക്കേണ്ടതാണ്. പൊതുസമൂഹവും ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ ജാഗ്രത പാലിക്കട്ടെയെന്നും കർദ്ദിനാൾ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-08 17:19:00
Keywordsആലഞ്ചേരി
Created Date2023-05-08 17:19:24