Contents
Displaying 20731-20740 of 25007 results.
Content:
21131
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധ: ജോര്‍ദ്ദാന്‍ രാജാവിന് നന്ദിയര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സംഘര്‍ഷവും, അക്രമവും കൊണ്ട് രൂക്ഷമായ സമയങ്ങളില്‍ പോലും ജോര്‍ദ്ദാനിലും മധ്യപൂര്‍വ്വേഷ്യ മുഴുവനായും ക്രൈസ്തവരുടെ കാര്യത്തില്‍ കാണിച്ച ശ്രദ്ധയുടെ പേരില്‍ ജോര്‍ദ്ദാനിലെ അബ്ദുള്ള രാജാവിന് ഫ്രാന്‍സിസ് പാപ്പയുടെ അഭിനന്ദനവും നന്ദിയും. മതാന്തര സംവാദത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയും, റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍-ഫെയിത്ത് സ്റ്റഡീസും തമ്മില്‍ നടന്ന ആറാമത് സംവാദത്തില്‍ പങ്കെടുത്തവരുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് പാപ്പ ജോര്‍ദ്ദാന്‍ രാജാവിന് നന്ദിയും, അഭിനന്ദനവും അറിയിച്ചത്. 'അനുഗ്രഹീതമായ തങ്ങളുടെ രാജ്യത്തെ തദ്ദേശീയര്‍ തന്നെയാണ് ക്രിസ്ത്യാനികള്‍' എന്ന് അബ്ദുള്ള രാജാവ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടിയ പാപ്പ, അറബ് ക്രിസ്ത്യന്‍ പൈതൃകത്തിന്റെ സംരക്ഷണവും, വികാസവും ലക്ഷ്യമാക്കിക്കൊണ്ട് ഹസന്‍ ബിന്‍ തലാല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ 1994-ല്‍ തലസ്ഥാനമായ അമാനില്‍ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍-ഫെയിത്ത് സ്റ്റഡീസ് സ്ഥാപിക്കപ്പെട്ടതും പരാമര്‍ശിച്ചു. എനിക്ക് നന്ദി പ്രകടിപ്പിക്കുവാന്‍ മാത്രമേ കഴിയുകയുള്ളൂ. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍-ഫെയിത്ത് സ്റ്റഡീസ് കൊണ്ട് ഇന്നലകളിലെയും, ഇന്നത്തേയും ക്രിസ്ത്യന്‍ പൗരന്‍മാര്‍ക്ക് നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന്‍ മാത്രമല്ല, മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ പൈതൃകത്തെ സംരക്ഷിക്കുകയും ഏകീകരിക്കുകയും ചെയ്യുന്നുണ്ടെന്നും പാപ്പ പറഞ്ഞു. ക്രൈസ്തവരും, മുസ്ലീങ്ങളും തമ്മിലുള്ള സംവാദം ആത്മാര്‍ത്ഥവും, പരസ്പര ബഹുമാനത്തോടും കൂടിയായാല്‍ മാത്രമേ കൂടുതല്‍ ഫലമുണ്ടാവുയെന്ന കാര്യവും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2023-05-05-15:55:26.jpg
Keywords: ജോര്‍ദാ

21132
Category: 1
Sub Category:
Heading: സ്വവർഗ്ഗ വിവാഹമെന്ന ആശയം അധാർമ്മികം: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കെസിബിസി ഫാമിലി കമ്മീഷന്റെ കത്ത്
Content: കൊച്ചി: സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നിൽ ഉന്നയിക്കപ്പെടുകയും കേസിൽ വാദം പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഇന്ത്യയുടെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തുകൾ അയച്ചു. സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകുന്നതിലും കുടുംബമായി ജീവിക്കാൻ അനുവദിക്കുന്നതിലും തെറ്റില്ല എന്ന പ്രാഥമിക നിരീക്ഷണം നടുക്കമുളവാക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതുമാണെന്ന്‍ കത്തിൽ വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും വിശുദ്ധ ഗ്രന്ഥവും പ്രകാരവും, മാനവരാശി പിന്തുടർന്നുപോരുന്ന ധാർമ്മിക മൂല്യങ്ങൾ പ്രകാരവും സ്വവർഗ്ഗ വിവാഹം എന്ന ആശയം അധാർമ്മികമാണ്. വിവാഹബന്ധം ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഇഴപിരിയാത്ത സ്നേഹത്തിൽ അധിഷ്ഠിതവും ജീവിതപങ്കാളികളുടെ നന്മയും മക്കളുടെ മൂല്യാധിഷ്ഠിതവും സമഗ്രവുമായ രൂപീകരണം ഉറപ്പു വരുത്തിക്കൊണ്ടുള്ളതുമായിരിക്കണം. ആരോഗ്യകരമായ ഒരു കുടുംബ സാഹചര്യത്തിൽനിന്നാണ് ധാർമ്മികതയിലും മൂല്യബോധത്തിലും അടിയുറച്ച ഒരു തലമുറ രൂപപ്പെടുന്നത്. സമൂഹത്തിന്റെ അടിത്തറയാണ് കുടുംബം, കുടുംബത്തിന്റെ അടിസ്ഥാനമായ വിവാഹബന്ധത്തിന്റെ പവിത്രത നഷ്ടപ്പെടുത്താൻ ഇടവരുത്തരുത്. സ്ത്രീ പുരുഷ ബന്ധത്തിൽ അധിഷ്ഠിതവും, പങ്കാളികളുടെ പരസ്പര സ്നേഹത്തിന്റെ തുടർച്ചയായ പ്രത്യുൽപ്പാദനവും ലക്‌ഷ്യം വച്ചുള്ളതുമായ ലൈംഗികതയുടെ ഇപ്രകാരമുള്ള അപഭ്രംശങ്ങളെ അംഗീകരിക്കുവാനും സ്വാഭാവികമെന്ന് കരുതുവാനും ഇന്ത്യയുടെ മഹത്തായ സംസ്കാരത്തിന് സാധ്യമല്ല. സ്വവർഗ ലൈംഗികത പോലുള്ള പ്രവൃത്തികൾ ലൈംഗികതയുടെ സ്വാഭാവിക ലക്ഷ്യത്തിൽനിന്നുള്ള വ്യതിചലനവും ധാർമ്മികതയ്ക്ക് നിരക്കാത്തതുമാണ്. ലൈംഗികതയുടെ യഥാർത്ഥ ലക്ഷ്യത്തെ വിസ്മരിച്ചുകൊണ്ടുള്ള നീക്കങ്ങൾ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. യാഥാർത്ഥ്യങ്ങളെയും ധാർമ്മിക മൂല്യങ്ങളെയും വിസ്മരിച്ചുകൊണ്ടുള്ള മുന്നേറ്റങ്ങൾ ശക്തിപ്രാപിക്കുന്ന ഈ ഘട്ടത്തിൽ വിവാഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും പവിത്രതയും മഹത്വവും കാത്തുസൂക്ഷിക്കുവാനും ഇതുപോലുള്ള നീക്കങ്ങളെ ചെറുക്കുവാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും രാഷ്ട്രപതിയോടും പ്രധാനമന്ത്രിയോടും ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അഭ്യർത്ഥിച്ചു.
Image: /content_image/India/India-2023-05-05-17:38:25.jpg
Keywords: കെസിബിസി, സ്വവര്‍

21133
Category: 18
Sub Category:
Heading: പ്രവാചകശബ്ദം സോഷ്യല്‍ മീഡിയ കോർഡിനേറ്റർ ബ്രൂണിയുടെ മാതാവ് റെറ്റി നിര്യാതയായി
Content: 'പ്രവാചകശബ്ദം' ടീമിന്റെ സോഷ്യല്‍ മീഡിയ കോർഡിനേറ്റർ ബ്രൂണി മരിയയുടെ മാതാവ് ചെറുവത്തൂര്‍ റെറ്റി ടെന്‍സി (56) കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ദീര്‍ഘകാലം അധ്യാപികയായി സേവനം ചെയ്ത ശേഷം, സര്‍വീസില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരിന്നു. മൃതസംസ്കാര ശുശ്രൂഷകള്‍ നാളെ ശനി (06/05/2023) തൃശൂര്‍ എറവ് സെന്‍റ് തെരേസ (കപ്പല്‍ പള്ളി) ദേവാലയത്തില്‍ വൈകീട്ട് 05:30നു നടക്കും. ഭര്‍ത്താവ്: ടെന്‍സി, മക്കള്‍: ബ്രൂണി മരിയ, ബ്രോളിന്‍. പരേതയുടെ ആകസ്മികമായ വിയോഗത്തില്‍, പ്രവാചകശബ്ദം ടീമിന്റെ ഹൃദയംഗമമായ അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നു. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
Image: /content_image/India/India-2023-05-05-22:49:55.jpg
Keywords: പ്രവാചക

21134
Category: 1
Sub Category:
Heading: മണിപ്പൂര്‍ കലാപത്തിനിടെ ക്രൈസ്തവര്‍ക്ക് നേരെ വിഷം ചീറ്റി ആർഎസ്എസ് പ്രസിദ്ധീകരണം
Content: ന്യൂഡൽഹി: മണിപ്പൂരിൽ അനേകരെ നിര്‍ബന്ധിത പലായനത്തിലേക്ക് നയിച്ചുക്കൊണ്ടിരിക്കുന്ന കലാപത്തിനിടെ ക്രൈസ്തവര്‍ക്ക് നേരെ വിഷം ചീറ്റി ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസർ. ചർച്ചുകളുടെയും ഭീകരസംഘടനകളുടെയും പിന്തുണയോടെയാണ് അക്രമം നടക്കുന്നെതെന്നും മെയ്തി വിഭാഗക്കാരായ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നതെന്നുമാണ് ആര്‍എസ്‌എസ് വിദ്വേഷ പ്രചരണം. അതേസമയം 41% ക്രിസ്ത്യൻ ജനസംഖ്യയുള്ള മണിപ്പൂരിൽ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ ജനവിഭാഗമായിട്ടും ക്രൈസ്തവ സമൂഹം അരക്ഷിതാവസ്ഥയിലാണ്. ഇതിനിടെ മണിപ്പൂര്‍ സംഘർഷത്തിൽ ആശങ്കയറിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് പ്രസ്താവന പുറത്തിറക്കി. പള്ളികളും വീടുകളും അഗ്നിക്കിരയാക്കിയെന്നും സാഹചര്യം ഇപ്പോഴും ആശങ്കജനകമായി തുടരുകയാണെന്നും സിബിസിഐ പ്രസ്താവിച്ചു. അക്രമികൾ നിരവധി വാഹനങ്ങൾക്കു തീയിടുകയും പൊതുമുതൽ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ഒരാഴ്ചമുമ്പ് ആരംഭിച്ച അക്രമത്തിൽ നിരവധി ക്രൈസ്തവ ദേവാലയങ്ങളും സ്കൂളുകളും വീടുകളും തകർക്കുകയും അഗ്നിയ്ക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളനുസരിച്ച് ഇന്നലെ വൈകുന്നേരം വരെ കലാപത്തിൽ 54 പേരാണു കൊല്ലപ്പെട്ടത്. മണിപ്പൂർ സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ രംഗത്തെത്തിയിരുന്നു. 41% ക്രിസ്ത്യൻ ജനസമൂഹം ഭയത്തോടെയാണ് കലാപഭൂമിയിൽ ജീവിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള ഉത്തരവാദിത്തം ബിജെപി സർക്കാരിന് ഉണ്ട്. നിരവധി ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെട്ടു. മണിപ്പൂരിൽ നിലനിൽക്കുന്നത് ഭയാനക സാഹചര്യമാണ്. മതവിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ ആക്രമിക്കപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നും ബിഷപ്പ് പീറ്റർ മച്ചാഡോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കുകി, നാഗ എന്നിവയടക്കമുള്ള ഗോത്ര വിഭാഗങ്ങളും ഹിന്ദു വിഭാഗമായ മെയ്തികളും തമ്മിലാണു മണിപ്പുരിലെ സംഘർഷം. ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ പ്രതിഷേധമുയര്‍ത്തിയിരുന്നു പ്രശ്നത്തിന് വര്‍ഗ്ഗീയ മാനം നല്‍കിയതിനെത്തുടര്‍ന്ന്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ളവ തകര്‍ക്കപ്പെടുകയായിരിന്നു.
Image: /content_image/News/News-2023-05-07-17:44:48.jpg
Keywords: ആർഎസ്എസ്

21135
Category: 18
Sub Category:
Heading: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം: കെസിബിസി
Content: കൊച്ചി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു കെസിബിസി. കഴിഞ്ഞ കുറേ ദിവസങ്ങളായി മണിപ്പുരിൽ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങൾ പരസ്പരം ആക്രമിക്കുന്നതും സ്ഥാപ നങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതും അത്യന്തം അപല പനീയമാണ്. ഈ സംഘർഷത്തിലേക്കു നയിച്ച കാരണങ്ങൾ എന്തുതന്നെയായാലും സംഘർഷവും ആൾനാശവും ഇല്ലാതാക്കാൻ വേണ്ട സത്വര നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ അമ്മയെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കേന്ദ്രസർക്കാർ ജനാ ധിപത്യത്തിന് അന്ത്യം കുറിക്കാൻ പോന്ന വർഗീയ കലാപങ്ങൾക്ക് അറുതി വരുത്താ ൻ ഉചിതമായ നടപടികൾ കൈകൊണ്ട് മണിപ്പുരിൽ സമാധാനം സംജാതമാക്കണമെ ന്നും വർഗീയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ അന്തകനാണെന്ന സത്യം തിരിച്ചറിഞ്ഞു സമാധാന സ്ഥാപനത്തിനായി രാഷ്ട്രീയപാർട്ടികൾ ശക്തമായി രംഗത്തുവരണമെന്നും കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലി ക്കാ ബാവ പറഞ്ഞു.
Image: /content_image/India/India-2023-05-07-18:21:44.jpg
Keywords: കെസിബിസി

21136
Category: 18
Sub Category:
Heading: ചാലക്കുടിയില്‍ ഇന്ത്യൻ ക്രിസ്ത്യൻ ഹിസ്റ്ററി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നാളെ
Content: ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഹിസ്റ്ററി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ നിർവഹിക്കും. ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ ചരിത്രസ്മൃതികളുടെ മഹാശേഖരവുമായാണ് മ്യൂസിയം ഒരുങ്ങുന്നത്. മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനും ദേശീയപാതയ്ക്കും സമീപത്ത് ഡിവൈൻ ധ്യാനകേന്ദ്രം ലഭ്യമാക്കിയ ആറ് ഏക്കറിലാണ് മ്യൂസിയം നിർമിക്കുന്നത്. 60 കോടി രൂപ ചെലവിൽ മൂന്നു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ചരിത്ര സാംസ്കാരിക സമന്വയമെന്ന രീതിയിലാണ് മ്യൂസിയം ഒരുക്കുന്നതെന്ന് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്തരത്തിൽ ഒരു സംരംഭം ഇന്ത്യയിൽ ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു. എഡി 52 മുതൽ വിവിധ ക്രിസ്തീയ സഭകളിലൂടെയും വ്യക്തികളിലൂടെയും മിഷണറി മാരിലൂടെയും ഭാരതത്തിന് ലഭിച്ച സംഭാവനകൾ വരുംതലമുറകളിലേക്കു പകരുന്നതാകും മ്യൂസിയം. സർക്കാരിന്റെ ആത്മീയ ടൂറിസം കേന്ദ്രമായി ഡിവൈൻ സെന്ററിനെ പ്രഖ്യാപിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. ശിലാസ്ഥാപന ചടങ്ങിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര, മന്ത്രി കെ. രാജൻ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ, വിവിധ ക്രിസ്തീയ സഭകളുടെ മേലധ്യക്ഷന്മാർ തുട ങ്ങിയവർ പങ്കെടുക്കും. ഡിവൈൻ ഇംഗ്ലീഷ് വിഭാഗം ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ബിനോയി ചക്കാനിക്കുന്നേൽ, പ്രോജക്ട് കോ-ഓർഡിനേറ്റർ പി.ജെ. ആന്റണി, വൈ. ഔസേപ്പ ച്ചൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2023-05-07-18:44:52.jpg
Keywords: ചരിത്ര

21137
Category: 1
Sub Category:
Heading: മണിപ്പൂര്‍ കലാപം: അക്രമികള്‍ തകർത്തത് 41 ക്രൈസ്തവ ദേവാലയങ്ങൾ
Content: ഇംഫാല്‍: മണിപ്പൂരിലെ വംശീയ അതിക്രമത്തിൽ തകർന്നത് 41 ക്രൈസ്തവ ദേവാലയങ്ങൾ. ചെക്കോൺ, ന്യൂലാംബുലൻ, സംഗ്രൈപൗ, ഗെയിം വില്ലേജ് തുടങ്ങിയ വിവിധയിടങ്ങളിലായാണു ദേവാലയങ്ങൾ തകർക്കപ്പെട്ടതെന്ന് 'ദീപിക' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം അക്രമം, തീവെപ്പ്, ജീവഹാനി എന്നിവയിലേക്ക് നയിച്ചുവെന്നും സമൂഹം ശാന്തത പാലിക്കണമെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രസ്താവിച്ചു. ഇന്നലെ ഞായറാഴ്ച സമാധാനത്തിനായി പ്രാർത്ഥനാദിനമായി ആചരിക്കുവാന്‍ സംഘടന ആഹ്വാനം ചെയ്തിരിന്നു. ചുരാചന്ദ്പൂർ ജില്ലയിലെ ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതായി ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി റവ. വിജയേഷ് ലാൽ പറഞ്ഞു. ജില്ലയിലെ സ്ഥിതി വളരെ മോശമാണ്. സൈന്യം ഉണ്ടായിരുന്നിട്ടും പള്ളികൾ അഗ്നിയ്ക്കിരയാക്കപ്പെട്ടു. മണിപ്പൂരിലെ ജനങ്ങൾ ഏത് ഗോത്രത്തിൽപ്പെട്ടവരായാലും സമുദായത്തിൽപ്പെട്ടവരായാലും വളരെ ആശങ്കയുണ്ട്. അവിടത്തെ സാധാരണക്കാരാണ് കഷ്ടപ്പെടുന്നത്. ഭക്ഷണമോ വെള്ളമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ആളുകൾ വീടുവിട്ട് പലായനം ചെയ്യുകയാണെന്നും വിജയേഷ് കൂട്ടിച്ചേര്‍ത്തു. സംയമനം പാലിക്കാനും പ്രശ്‌നങ്ങളുടെ സമാധാനപരമായ പരിഹാരത്തിനായി പ്രവർത്തിക്കാനും തങ്ങൾ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും ആവശ്യപ്പെടുകയാണെന്ന് ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ പ്രസ്താവിച്ചു. വിഭജനത്തെ പ്രേരിപ്പിക്കുന്നതും ധ്രുവീകരണത്തിന് കാരണമാകുന്നതുമായ ശക്തികളെ ഒഴിവാക്കാൻ മണിപ്പൂരിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. സംഘട്ടനത്തിന്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിന് എല്ലാ പങ്കാളികളുമായും ക്രിയാത്മകമായ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/News/News-2023-05-08-11:37:40.jpg
Keywords: മണിപ്പൂരി

21138
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തില്‍ പ്രത്യാശയര്‍പ്പിച്ച് കൊറിയന്‍ ജനത: കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Content: സിയോള്‍: ദക്ഷിണ കൊറിയന്‍ ജനസംഖ്യയില്‍ വലിയ കുറവുണ്ടാകുമ്പോഴും കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടെന്ന വെളിപ്പെടുത്തലുമായി കൊറിയന്‍ മെത്രാന്‍ സമിതിയുടെ 2022-ലെ വാര്‍ഷിക സ്ഥിതിവിവര കണക്ക് പുറത്ത്. 2021-നെ അപേക്ഷിച്ച് കൊറിയന്‍ ജനസംഖ്യയില്‍ (52,628,623) കുറവാണ് കാണിക്കുന്നതെങ്കിലും കത്തോലിക്കരുടെ എണ്ണത്തില്‍ ഉണ്ടായ വളര്‍ച്ച കത്തോലിക്ക സഭക്ക് വലിയ ആശ്വാസമാണ് പകരുന്നത്. “സ്റ്റാറ്റിസ്റ്റിക്സ് ഓഫ് കൊറിയന്‍ കത്തോലിക്കാ സഭ 2022” എന്ന പേരില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് കൊറിയ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കനുസരിച്ച് 2022-ല്‍ രാജ്യത്തെ 16 രൂപതകളിലായി 59,49,862 കത്തോലിക്കരാണ് ഉള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.2% (11,817) വളര്‍ച്ചയാണ് കത്തോലിക്കരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 2022 ഡിസംബര്‍ 31 വരെയുള്ള കണക്കാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. ഇടവകകളും, സന്യാസി-സന്യാസിനീ സമൂഹങ്ങളും, മത സംഘടനകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, അജപാലക സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സ്ഥിതിവിവര കണക്കുകള്‍ക്ക് പുറമേ, കൊറിയന്‍ സമൂഹത്തിലെ കത്തോലിക്ക സഭയുടെയും അതിന്റെ സ്ഥാപനങ്ങളുടെയും സാന്നിധ്യവുമായി ബന്ധപ്പെട്ട പ്രവണതകളെക്കുറിച്ചുള്ള ഒരു വിശകലനവും കൊറിയന്‍ മെത്രാന്‍ സമിതിയുടെ കൊറിയന്‍ കത്തോലിക് പാസ്റ്ററല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊറിയന്‍ കത്തോലിക്കരില്‍ ഞായറാഴ്ച തോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 6,99,681 (11.8%) ആണ്. ഇക്കാര്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2022-ല്‍ പുതുതായി ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ എണ്ണം 41,384. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.3% (36,540) വര്‍ദ്ധനവാണ് മാമോദീസയുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 2021-നെ അപേക്ഷിച്ച് സ്ഥൈര്യലേപനം. രോഗീലേപനം, അന്ത്യ കൂദാശ തുടങ്ങിയ സ്വീകരിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ കത്തോലിക്ക വൈദികരുടെ എണ്ണത്തിലും (5,703) കഴിഞ്ഞ വര്‍ഷം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 77 വൈദികരാണ് കൂടുതല്‍. 2 കര്‍ദ്ദിനാളുമാരും 40 മെത്രാന്മാരുമാണ് കൊറിയയിലുള്ളത്. തിരുപ്പട്ടം സ്വീകരിച്ചവരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികളില്‍ 25,51,589 (42.9%) പുരുഷന്‍മാരും, 33,98,273 (57.1%) സ്ത്രീകളുമാണ്. 1,784 ഇടവകകളാണ് കൊറിയയില്‍ ഉള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 എണ്ണം കൂടുതല്‍. സഭാ സംഘടനകളുടെ എണ്ണം 173 ആയി തുടരുമ്പോള്‍ വിദേശത്തുള്ള കൊറിയന്‍ മിഷ്ണറിമാരുടെ എണ്ണം 1,007 ആണ്. 125 സന്യാസിനി സമൂഹങ്ങളിലായി 9974 കന്യാസ്ത്രീകളാണ് കൊറിയയില്‍ സേവനം ചെയ്യുന്നത്.
Image: /content_image/News/News-2023-05-08-12:45:27.jpg
Keywords: കൊറിയ

21139
Category: 9
Sub Category:
Heading: ബഥേൽ ഒരുങ്ങുന്നു, രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13 ന്; മാർ പ്രിൻസ് പാണേങ്ങാടൻ മുഖ്യ കാർമ്മികൻ, ഫാ.നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഫാ. സിറിൽ ജോൺ ഇടമനയും
Content: റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ യുകെയിലെ പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിൽ ഇത്തവണ അദിലാബാദ് രൂപത ബിഷപ്പ് മാർ.പ്രിൻസ് പാണേങ്ങാടൻ മുഖ്യ കാർമ്മികത്വം വഹിക്കും .13 ന് നടക്കുന്ന കൺവെൻഷനിൽ യുകെ മലയാളികളുടെ പ്രിയങ്കരനായ റവ.ഫാ. സിറിൽ ജോൺ ഇടമനയും പങ്കെടുക്കും.AFCM (അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി )നു വേണ്ടി ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കുന്ന കൺവെൻഷൻ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും. യൂറോപ്പിലെ പ്രശസ്‌തമായ കോർ എറ്റ് ലുമെൻ മിനിസ്ട്രിയുടെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ആൻഡ്രൂ ഫവ കൺവെൻഷനിൽ ഇംഗ്ലീഷ് ശുശ്രൂഷകളിൽ പങ്കുചേരും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ. ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ, 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ, മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്; }# *ഷാജി ജോർജ് 07878 149670 * ജോൺസൺ +44 7506 810177 * അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239. ** #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: }# >> ജോസ് കുര്യാക്കോസ് 07414 747573 >> ബിജുമോൻ മാത്യു 07515 368239. > #{blue->none->b->അഡ്രസ്സ്}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-05-08-16:32:05.jpg
Keywords: ബൈബി

21140
Category: 1
Sub Category:
Heading: ബുര്‍ക്കിനാഫാസോ ക്രൈസ്തവര്‍ നേരിടുന്നതു സമാനതകളില്ലാത്ത വെല്ലുവിളി, ഏക ആശ്രയം കൂദാശകളും ജപമാലയും; വെളിപ്പെടുത്തലുമായി വൈദികന്‍
Content: ഔഗാഡൗഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ ക്രൈസ്തവര്‍ നേരിടുന്ന കഷ്ടതകളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി കത്തോലിക്ക വൈദികന്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’സംഘടിപ്പിച്ച ഒരു പരിപാടിയില്‍വെച്ചാണ് ഫാ. വെന്‍സെസ്ലാവോ ബെലെം എന്ന വൈദികന്‍ ബുര്‍ക്കിനാ ഫാസോയിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും, അവയെ അതിജീവിക്കുവാനുള്ള കത്തോലിക്കരുടെ ആയുധങ്ങളെക്കുറിച്ചും വിവരിച്ചത്. സ്വാതന്ത്ര്യമില്ലാതെ, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന ഭീഷണിയുടെ നിഴലില്‍ നിയമവാഴ്ചയില്ലാത്ത ഒരു രാജ്യത്ത് ജീവിക്കുന്ന നിസ്സഹായരായ ക്രിസ്ത്യാനികളുടെ ചിത്രമാണ് ഫാ. ബെലെം തുറന്നുകാട്ടിയത്. "അപ്രതീക്ഷിതമായി ഉണ്ടാകുന്ന ജിഹാദി ആക്രമണങ്ങളെ ഭയന്ന് ദേവാലയങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് ആരാധനകള്‍ നടത്തുന്നത്. തട്ടിക്കൊണ്ടുപോകപ്പെടുമെന്ന ഭീഷണിയില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുഖം മുഴുവനും മറക്കുന്ന പര്‍ദ്ദ ധരിച്ചുകൊണ്ടാണ് സ്കൂളിലേക്ക് പോകുന്നത്, ഗ്രാമങ്ങളില്‍ പോയി രോഗികളെ ചികിത്സിക്കുന്ന നേഴ്സുമാര്‍ വരെ മുസ്ലീങ്ങളെ പോലെ വസ്ത്രം ധരിക്കേണ്ട അവസ്ഥയാണ്. ആധുനിക രീതിയിലുള്ള സ്കൂളുകള്‍ ആക്രമിച്ച് അതെല്ലാം ഇസ്ലാമിക പഠനകേന്ദ്രങ്ങളാക്കി മാറ്റുവാനാണ് തീവ്രവാദികളുടെ ശ്രമം; തീവ്രവാദി ആക്രമണങ്ങളുടെ പ്രധാന ഇരകളില്‍ ഒന്നു ക്രിസ്ത്യന്‍ സ്കൂളുകളാണ്. അവര്‍ കത്തോലിക്ക സ്കൂളുകള്‍ ആക്രമിക്കുന്നു, ക്രിസ്ത്യാനികളെ പ്രത്യേകിച്ച് വൈദികരെയും, മതബോധകരേയും, പ്രബുദ്ധരായ അത്മായരെയും കൊല്ലുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്യുന്നു. മതം നോക്കാതെ സ്ത്രീകളെ ഭീഷണിപ്പെടുത്തി പര്‍ദ്ദ ധരിപ്പിക്കുന്നു". രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ശക്തിപ്പെട്ടത് മുതല്‍ രണ്ടായിരത്തിലധികം സ്കൂളുകളാണ് അടച്ചുപൂട്ടപ്പെട്ടത്. പുറത്തുനിന്നുള്ള സഹായം തടയുന്നതിനായി ക്രൈസ്തവര്‍ ഭൂരിപക്ഷമായ ഗ്രാമങ്ങളിലേക്ക് പോകുന്ന വഴികളില്‍ കുഴിബോംബുകള്‍ സ്ഥാപിക്കുന്ന പതിവും ബുര്‍ക്കിനാഫാസോയിലുണ്ട്. തിരിച്ചു വരുമോ എന്ന ഉറപ്പില്ലാത്തതിനാല്‍ പ്രാര്‍ത്ഥിച്ച്, കുമ്പസാരിച്ച്, വിശുദ്ധ കുര്‍ബാന കൈകൊണ്ട ശേഷമാണ് അത്തരം ഗ്രാമങ്ങളിലേക്ക് വൈദികര്‍ പോകാറുള്ളത്. ഈ വര്‍ഷം ജനുവരിയില്‍ കൊലചെയ്യപ്പെട്ട ഫാ. ജാക്കുസ് യാരോ സെര്‍ബോയുടെ കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്വന്തം ഇടവകയില്‍വെച്ചു പോലും വൈദികര്‍ ആക്രമിക്കപ്പെടാറുണ്ടെന്നും പറഞ്ഞു. മൃതസംസ്കാര ചടങ്ങിനായി ഒരു ഗ്രാമത്തിലേക്ക് പോകുന്ന വഴിക്ക് തീവ്രവാദികള്‍ ഫാ. സെര്‍ബോ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി അദ്ദേഹത്തെ വെടിവെച്ച ശേഷം വാഹനവുമായി കടന്നുകളയുകയായിരുന്നു. ഇടവക ദേവാലയത്തിന്റെ തൊട്ടടുത്ത് വെച്ചാണ് ഈ ആക്രമണം നടന്നത്. ഇതുപോലെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിശുദ്ധ കുര്‍ബാന, കൂദാശകള്‍, ജപമാല പ്രാര്‍ത്ഥന, എന്നിവ മാത്രമാണ് ബുര്‍ക്കിനാഫാസോയിലെ ക്രൈസ്തവരുടെ ഏക ആശ്രയം. ബുര്‍ക്കിനാഫാസോയിലെ ക്രൈസ്തവരുടെ കഷ്ടതകള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ എ.സി.എന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വൈദികന്‍ തന്റെ വിവരണം അവസാനിപ്പിച്ചത്.
Image: /content_image/News/News-2023-05-08-17:00:07.jpg
Keywords: ആഫ്രി