Contents
Displaying 20771-20780 of 25003 results.
Content:
21171
Category: 18
Sub Category:
Heading: അക്രമങ്ങള്‍ പ്രതീക്ഷ കെടുത്തിക്കളയുമ്പോൾ പ്രത്യാശയുടെ തിരിനാളമാകാൻ കഴിയണം: കർദ്ദിനാൾ ക്ലീമിസ് ബാവ
Content: തിരുവനന്തപുരം: അക്രമങ്ങളും കൊലപാതകങ്ങളും മനുഷ്യ മനസിന്റെ പ്രത്യാശ കെടുത്തിക്കളയുമ്പോൾ പ്രത്യാശയുടെ തിരിനാളമാകാൻ ദേവാലയങ്ങൾക്കു കഴിയണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. പാളയം സമാധാന രാജ്ഞി ബസിലിക്കയുടെ നവ തി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രത്യാശയുടെ ചിരാത് ദേവാലയത്തിന്റെ തിരുനടയിൽ കത്തി നിൽക്കുന്ന കാഴ്ച കാണാൻ മനുഷ്യർക്ക് ഇടയാകണം. വലിയ ഹൈമാസ്റ്റ് ലൈറ്റിന്റെ കാലഘട്ടത്തിൽ ഒരു ചിരാതാകുവാൻ സാധിക്കുന്ന ഹൃദയ വലിപ്പമെങ്കിലും നമുക്ക് ഉണ്ടാകണം.ആരാധന എന്നത് അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വായിക്കുന്ന നീണ്ട പ്രാർത്ഥനകൾക്കപ്പുറത്ത് ഹൃദയങ്ങൾ സ്നേഹത്തിൽ ഉറപ്പിക്കുന്ന അടിസ്ഥാന ശുശ്രൂഷയാണെന്ന് തിരിച്ചറിയണം. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏവരെയും കൂടുതൽ നന്മയിലേക്കു നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർച്ചു ബിഷപ്പ് ഡോ. എം.സൂസപാക്യം ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ദൈവവും മനുഷ്യനും സംഗമിക്കുന്ന ഇടമാണ് ദേവാലയങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ആന്റണി രാജു പറഞ്ഞു. നവീകരണം ദൈവത്തിന്റെ പദ്ധതിയാണ്. ദേവാലയങ്ങൾക്കൊപ്പം മനുഷ്യമനസുകളിൽ കൂടി മാറ്റമുണ്ടാകുമ്പോഴേ ആ നവീകര ണം അർഥവത്താകൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Image: /content_image/India/India-2023-05-14-07:32:36.jpg
Keywords: ബാവ

21172
Category: 18
Sub Category:
Heading: ഇടുക്കി രൂപതയില്‍ ഇന്ന് പ്രാർത്ഥനാദിനം
Content: കട്ടപ്പന: ഇടുക്കി രൂപതയുടെ പ്രഥമ രൂപതാദിനാചരണത്തിനു അനുബന്ധിച്ച് ഇന്ന് രൂപത മുഴുവൻ പ്രാർത്ഥനാദിനമായി ആചരിക്കും. എല്ലാ പള്ളികളിലും സന്യാസ ഭവനങ്ങളിലും വിശുദ്ധ കുർബാനയ്ക്കുശേഷം രൂപതാദിന നിയോഗത്തിനായി പ്രത്യേക പ്രാർഥനയും ആരാധനയും നടത്തും. ഏപ്രിൽ 16ന് ആരംഭിച്ച രൂപതാദിനാചരണ പരിപാടികൾ 16ന് വെള്ളയാംകുടിയിലാണ് സമാപിക്കുക. രൂപത സ്ഥാപിതമായി 20 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് പ്രഥമ രൂപതാദിനം സംഘടിപ്പിക്കുന്നത്. ഇടവകകളും വ്യക്തികളും തമ്മിലുള്ള ഐക്യവും സാമുദായിക ഉണർവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് രൂപതാദിനം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ ഇടവകതലത്തിലും രൂപതാതലത്തിലും നടത്തി. പതാകദിനം, അൾത്താരാ ബാലന്മാർക്കു വേണ്ടിയുള്ള ഫുട്ബോൾ മത്സരങ്ങൾ, തീം സോംഗ് ആലാപന മത്സരം എന്നിവ പൂർത്തിയായി. ഇന്നലെ കെസിവൈഎംമിന്റെയും മീഡിയ കമ്മീഷന്റെയും ആഭിമുഖ്യത്തിൽ തങ്കമണിയിൽ യുവജനങ്ങൾക്കായി മെഗാ ക്വിസ് മത്സരവും നടത്തി. നാളെ രൂപതയുടെ നാലു റീജിയനുകളിൽനിന്നായി കെസിവൈഎമ്മിന്റെ നേതൃത്വ ത്തിൽ വിളംബര ബൈക്ക് റാലി നടത്തും. വൈകുന്നേരം നാലിന് റാലി ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ എത്തും. തുടർന്ന് ഇരട്ടയാറ്റിൽ നിന്നാരംഭിക്കുന്ന രൂപതാദിന വിളംബര ബൈക്ക് റാലി നഗരത്തിലൂടെ വെള്ളയാംകുടിയിൽ എത്തും
Image: /content_image/India/India-2023-05-14-07:45:12.jpg
Keywords: ഇടുക്കി രൂപത

21173
Category: 18
Sub Category:
Heading: വൈദികന്റെ പേരിൽ വ്യാജ പോസ്റ്റ്: പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി
Content: തലശ്ശേരി: കർണാടകയിലെ വിജയം മുസ്ലീം വർഗീയതയുടെ വിജയമാണെന്നും ക്രൈസ്തവർ അരക്ഷിതരാകുമെന്നുമെന്ന ആമുഖത്തോടെ വൈദികന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റില്‍ നിയമ നടപടിക്കു ഒരുങ്ങുന്നു. തലശ്ശേരി അതിരൂപതയിലെ വൈദികനും പ്രഭാഷകനുമായ ഫാ.ടോം ഓലിക്കരോട്ടിന്റെ പേരിലാണ് വ്യാജ പോസ്റ്ററുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജ പ്രചരണം നടത്തുന്നത്. പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും താൻ അത്തരത്തിൽ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്ന് ഫാ. ടോം ഓലിക്കരോട്ട് വ്യക്തമാക്കി. തന്നെ മനപൂർവ്വം അപകീർത്തിപ്പെടുത്തുവാനും കത്തോലിക്ക സഭയുടെയും വൈദികരുടെയും പേരുപയോഗിച്ച് സമൂഹത്തിൽ വർഗീയത പടർത്താനുമുള്ള ചിലരുടെ കുത്സിത ശ്രമമാണ് ഇതിനു പിന്നിലെന്നും ഫാ. ഓലിക്കരോട്ട് കൂട്ടിച്ചേര്‍ത്തു. ഇസ്രായേൽ വോയ്സ് എന്ന ലേബലിൽ വിവിധ ഫേസ്ബുക്ക് പേജുകളിൽ തന്റെ പേരിൽ പ്രത്യക്ഷപ്പെട്ട വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫാ. ടോം ഓലിക്കരോട്ട് അറിയിച്ചു.
Image: /content_image/India/India-2023-05-14-08:39:19.jpg
Keywords: തലശ്ശേ

21174
Category: 1
Sub Category:
Heading: യുക്രൈന്‍ പ്രസിഡന്‍റ് സെലെൻസ്ക്കി വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: റഷ്യ നടത്തുന്ന അധിനിവേശത്തിനും യുദ്ധത്തിനുമിടെ യുക്രൈന്‍ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്ക്കി വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ഇന്നലെ ശനിയാഴ്‌ച (13/05/23) വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. വൈകുന്നേരം 4 മണിക്ക് ശേഷം, കനത്ത സുരക്ഷയോടെ കവചിത വാഹനത്തിലാണ് സെലെൻസ്ക്കി വത്തിക്കാനിൽ എത്തിയത്. പോൾ ആറാമൻ ഹാളില്‍ യുക്രൈന്‍ പ്രസിഡന്‍റിനെ പാപ്പ സ്വീകരിച്ചു. “ഇത് വലിയൊരു ആദരവാണെന്നും ഈ സന്ദർശനത്തിന് നന്ദി” എന്നു പറഞ്ഞുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ഹസ്തദാനം നല്കി സ്വീകരിച്ചത്. പാപ്പായും പ്രസിഡൻറും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റോളം ദീർഘിച്ചുവെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പ്രസ്താവിച്ചു. യുദ്ധത്തിൻറെ ഫലമായ മാനവിക-രാഷ്ട്രീയാവസ്ഥകളെക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. പാപ്പ തന്റെ നിരന്തരമായ പ്രാർത്ഥന ഉറപ്പു നല്‍കിയെന്നും യുക്രൈന്‍ ജനതയ്ക്കുവേണ്ടിയുളള മാനവികസേവനങ്ങൾ തുടരേണ്ടതിൻറെ ആവശ്യകതയ്ക്ക് ഇരുവരും ഊന്നൽ നല്‍കിയെന്നും കൂടുതൽ ദുർബ്ബലരായവർക്കും സംഘർഷത്തിനിരകളായ നിരപരാധികൾക്കും അടിയന്തിര മാനവികസഹായം നല്‍കേണ്ടതിൻറെ ആവശ്യകത പാപ്പ എടുത്തുപറഞ്ഞുവെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് അറിയിച്ചു. ഫ്രാന്‍സിസ് പാപ്പ, പ്രസിഡൻറ് സെലെൻസ്ക്കിക്ക് സമാധാനത്തിൻറെ പ്രതീകമായ ഒലിവുശാഖയുടെ വെങ്കലരൂപവും ഇക്കൊല്ലത്തെ സമാധാന സന്ദേശവും മാനവ സാഹോദര്യ രേഖയും യുക്രൈനിലെ സമാധനത്തെക്കുറിച്ചുള്ള ഒരു പുസ്തകവും സമ്മാനിച്ചു. പ്രസിഡൻറ് സെലെൻസ്കി പാപ്പായ്ക്ക് സമ്മാനമായി നല്കിയത് വെടിയുണ്ടയെ ചെറുക്കുന്ന ഒരു ഫലകത്തിൽ തീർത്ത ഒരു കലാസൃഷ്ടിയും, യുദ്ധവേളയിൽ കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെ സംബന്ധിച്ച്, “നഷ്ടം” എന്ന ശീർഷകത്തിൽ തയ്യാറാക്കിയ ഒരു ചിത്രവും ആയിരുന്നു. ഫ്രാൻസിസ് പാപ്പായുമായി പ്രസിഡൻറ് സെലെൻസ്കി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. പ്രഥമ സന്ദർശനം 2020 ഫെബ്രുവരി 8-ന് ആയിരുന്നു. പാപ്പയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പ്രസിഡൻറ് സെലെൻസ്കി വിദേശരാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെറുമായി കൂടിക്കാഴ്ച നടത്തി.
Image: /content_image/News/News-2023-05-14-08:55:01.jpg
Keywords: യുക്രൈ

21175
Category: 18
Sub Category:
Heading: ദൈവം തന്ന കഴിവുകൾ പൊതു സമൂഹത്തിന് വിനയോഗിക്കുമ്പോൾ ജീവിതം മഹത്തരമായി മാറും: മാർ ജോസഫ് പെരുന്തോട്ടം
Content: കോട്ടയം: ദൈവം നൽകിയിട്ടുള്ള കഴിവുകൾ പൊതു സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ വിനയോഗിക്കുമ്പോൾ ജീവിതംതന്നെ മഹത്തരമായി മാറുമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. എങ്ങനെയും പണം സ്വന്തമാക്കുക എന്നതു മാത്രമാവരുത് ജീവിതലക്ഷ്യം. ദൈവം നൽകിയിട്ടുള്ള കഴിവുകൾ പൊതു സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ വിനയോഗിക്കുമ്പോൾ ജീവിതംതന്നെ മഹത്തരമായി മാറും. കഴിവുകളെ അവഗണിച്ചു കേവലം പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം മുന്നോട്ടുപോകുന്ന പ്രവണത സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കും. യുവതലമുറയു ടെ കഴിവുകളെ രാജ്യത്തിനും സമൂഹത്തിനും കുടുംബത്തിനുമായി പ്രയോജനപ്പെടുത്തണം. വിദേശത്തേക്കു പോവുക എന്നതു മാത്രമായി നമ്മുടെ ലക്ഷ്യങ്ങൾ പരിമിതപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ 105-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിലെ മാർ ജോസഫ് പവ്വത്തിൽ നഗറി ൽ നടന്ന സമുദായ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ വികലമാക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ പൊതുസമൂഹത്തിൽ യുവജനങ്ങൾ ഇടപെടണമെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അഭിപ്രായപ്പെട്ടു. അതിരൂപത ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ നെടുംകുന്നം ഫൊറോന വികാ രി ഫാ. വർഗീസ് കൈതപ്പറമ്പിൽ, ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. സെബാ സ്റ്റ്യൻ ചാമക്കാല, ഗ്ലോബൽ സമിതി ഭാരവാഹികളായ രാജേഷ് ജോൺ, വർഗീസ് ആ ന്റണി, ഷിജി ജോൺസൺ, ബിനു ഡൊമിനിക്, അതിരൂപത വൈസ് പ്രസിഡന്റുമാരാ യ ലിസി ജോസ്, സി.ടി. തോമസ്, സെക്രട്ടറിമാരായ ജോർജുകുട്ടി മുക്കത്ത്, ജോയി പാറപ്പുറം, ടോമിച്ചൻ മേത്തശേരി, മിനി ജെയിംസ്, അസി.വികാരി ഫാ. ബിബിൻ കൊ ച്ചിത്ര, യൂത്ത് കൗൺസിൽ കൺവീനർ ജിനോ ജോസഫ്, ഫൊറോന പ്രസിഡന്റ് ജോ സഫ് ദേവസ്യ, ജനറൽ സെക്രട്ടറി ജോജൻ സെബാസ്റ്റ്യൻ, യൂണിറ്റ് പ്രസിഡന്റ് എ.ജെ. ജോർജ് എന്നിവർ പ്രസംഗിച്ചു. കത്തോലിക്ക കോൺഗ്രസ് വിദ്യാർഥികൾക്കായി നടത്തിയ എക്സലൻഷ്യ-23 എന്ന ക്വിസ് വിജയികൾക്കുള്ള സമ്മാനം മാർ പെരുന്തോട്ടം വിതരണം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് പ്രമുഖ വ്യക്തികളെ ആദരിച്ചു. അതിരൂപത കമ്മിറ്റി അംഗങ്ങളായ സേവ്യർ തോമസ് കൊണ്ടോടി, സെബാസ്റ്റ്യൻ പു ല്ലാട്ട്കാല, ജോസ് ജെയിംസ്, ഫൊറോന പ്രസിഡന്റുമാരായ പീറ്റർ നാഗപറമ്പിൽ, ജെ. സി തറയിൽ, കുഞ്ഞ് കളപ്പുര, ജോസി കുര്യൻ ഫൊറോന ട്രഷറർ വി.എ ചാക്കോ, യൂ ണിറ്റ് ഭാരവാഹികളായ എബ്രഹാം ജോസ് മണമേൽ, ഡെയ്സി റോയ്, അന്നക്കുട്ടി ഇട മുറി, ബിനു നെച്ചക്കാട്ട്, ജോൺസി കാട്ടൂർ, മാത്തുക്കുട്ടി പുതിയാപറമ്പിൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Image: /content_image/India/India-2023-05-15-10:13:11.jpg
Keywords: പെരുന്തോ

21176
Category: 1
Sub Category:
Heading: മാർപാപ്പയുടെ കത്തീഡ്രൽ എന്നറിയപ്പെടുന്ന ജോൺ ലാറ്ററൻ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ച് കോപ്റ്റിക് സഭാതലവൻ
Content: വത്തിക്കാന്‍ സിറ്റി: മാർപാപ്പയുടെ കത്തീഡ്രൽ എന്നറിയപ്പെടുന്ന റോമിലെ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ ഈജിപ്ത് ആസ്ഥാനമായി ഏകദേശം ഒരു കോടിയോളം വിശ്വാസികളുള്ള കോപ്റ്റിക് സഭയുടെ തലവൻ തവദ്രോസ് രണ്ടാമൻ ദിവ്യബലി അർപ്പിച്ചു. കാല്‍സിഡോണ്‍ സൂനഹദോസിൽ ഇരുസഭകളും വേർപിരിഞ്ഞതിന് 1500 വർഷങ്ങൾക്ക് ശേഷം കത്തോലിക്ക സഭയുടെ തലവനായ മാർപാപ്പയും, കോപ്റ്റിക് സഭയുടെ തലവനും പരസ്പരം കൂടിക്കാഴ്ച നടത്തിയതിന്റെ ഓർമ്മ ആചരിക്കാൻ ആയിട്ടാണ് തവദ്രോസ് രണ്ടാമൻ റോമിലെത്തിയത്. സന്ദര്‍ശനത്തിനിടെ കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ നടന്ന ബലിയര്‍പ്പണം ഏറെ ശ്രദ്ധേയമായി. രണ്ടാം വത്തിക്കാൻ സൂനഹദോസിൽ നിരീക്ഷകരായി പങ്കെടുക്കാൻ കോപ്റ്റിക് സഭയുടെ പ്രതിനിധികൾക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതിനുശേഷമാണ് ഇരു സഭകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ ആരംഭിച്ചത്. 1968ൽ പാത്രിയാർക്കീസ് സിറിൽ ആറാമൻ ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ പുതിയ കോപ്റ്റിക്ക് കത്തീഡ്രൽ ഉദ്ഘാടനം ചെയ്യപ്പെട്ട സമയത്ത് അന്ന് മാർപാപ്പയായിരുന്ന പോൾ ആറാമനെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. അന്ന് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും, ഒമ്പതാം നൂറ്റാണ്ടിൽ കോപ്റ്റുകളിൽ നിന്ന് വെനീസിലെ വ്യാപാരികൾ കൈപ്പറ്റിയ വിശുദ്ധ മർക്കോസിന്റെ തിരുശേഷിപ്പുകൾ മാർപാപ്പ, കോപ്റ്റിക്ക് സഭക്ക് തിരികെ കൈമാറി. 1973ൽ അലക്സാൺഡ്രിയയിലെ വിശുദ്ധ അത്തനേഷ്യസ് മരണമടഞ്ഞതിന്റെ ആയിരത്തിയറൂനൂറാം വാർഷികം കൊണ്ടാടുന്ന വേളയിൽ പോൾ ആറാമൻ മാർപാപ്പ പാത്രിയാർക്കീസ് ഷെനൂദയെ റോമിലേയ്ക്ക് ക്ഷണിക്കുകയും, കാല്‍സിഡോണ്‍ സൂനഹദോസിൽ ഉണ്ടായ തർക്കങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. മനുഷ്യനും, ദൈവവും ആയിരുന്ന ക്രിസ്തുവിലുളള വിശ്വാസം ഇരു സഭകളിലെയും ആളുകൾ പങ്കിടുന്നതായി അന്ന് തയാറാക്കിയ കരാറിൽ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ലിബിയയിൽവെച്ച് കൊലപ്പെടുത്തിയ കോപ്റ്റിക് വിശ്വാസികളെ കത്തോലിക്കാ സഭ വിശുദ്ധരുടെ വണക്ക പട്ടികയിലേക്ക് ഉൾപ്പെടുത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്.
Image: /content_image/News/News-2023-05-15-11:26:42.jpg
Keywords: കോപ്റ്റി

21177
Category: 1
Sub Category:
Heading: മണിപ്പൂരിലെ ഇപ്പോഴത്തെ അവസ്ഥയും അടിയന്തിര ആവശ്യങ്ങളും വിവരിച്ച് ഇംഫാൽ ആർച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍
Content: മണിപ്പൂരിലെ ഇപ്പോഴത്തെ അവസ്ഥയും, അടിയന്തിര ആവശ്യങ്ങളും വ്യക്തമാക്കിക്കൊണ്ട് ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക്ക് ല്യൂമോൻ എഴുതുന്നു. പരിതാപകരമായ അവസ്ഥയിൽനിന്ന് കരകയറാൻ എല്ലാ മനുഷ്യ സ്നേഹികളും ഒത്തൊരുമയോടെ കൈകോർക്കേണ്ട സമയമാണിത്. ദുരിതക്കയത്തിൽ അകപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് പാവപ്പെട്ടവരെ തിരികെ സുരക്ഷിതമായി സ്വഭവനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ഇംഫാൽ അതിരൂപതയുടെ പരിശ്രമങ്ങൾക്ക് ശക്തിപകരാം. 2023 മെയ് മൂന്നാം തിയ്യതി മുതൽ മുമ്പൊരിക്കലും ഉണ്ടാകാത്തവിധത്തിലുള്ള അക്രമസംഭവങ്ങളും അസ്വസ്ഥതകളുമാണ് ഒരു കൊടുങ്കാറ്റ് പോലെ മണിപ്പൂരിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥയിൽ ഇംഫാൽ കത്തോലിക്കാ അതിരൂപത അത്യന്തം വേദനിക്കുകയും ദുഃഖിക്കുകയും അതിലേറെ ഉത്ക്കണ്ഠപ്പെടുകയും ചെയ്യുന്നു. ഒട്ടേറെ ജീവനുകൾ നഷ്ടമായി, ഭവനങ്ങൾ അഗ്നിക്കിരയാക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു, വസ്തുവകകൾ തകർക്കുകയും മോഷ്ടിക്കുകയും ചെയ്തു, ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുകയും മലിനമാക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് പേർ ഭവനരഹിതരാവുകയും നാടുവിടാൻ നിർബ്ബന്ധിതരാവുകയും ചെയ്തു. അവർ മിലിട്ടറി ക്യാമ്പുകളിലും മറ്റ് അഭയകേന്ദ്രങ്ങളിലും യാതനയനുഭവിക്കുന്നു. തലസ്ഥാനമായ ഇംഫാലും സംസ്ഥാനം തന്നെയും വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയവരും നിരവധി. മലമുകളിൽ അഭയം തേടിയിരിക്കുന്നവർ തിരികെ താഴവരയിലേയ്ക്ക് പോകാൻ ഭയപ്പെടുകയാണ്. ചുരുക്കിപ്പറഞ്ഞാൽ, ഭീതിയും അനിശ്ചിതത്വവും നിരാശയുമാണ് എല്ലായിടത്തും. #{blue->none->b-> സംഭവിച്ചവക്ക് പിന്നിലെ ചില കാരണങ്ങൾ }# കുറച്ചധികം കാലമായി നിലനിന്നിരുന്നതും സാവകാശം വളർന്നുവന്നതുമായ അനിശ്ചിതത്വങ്ങളും ആശങ്കകളും വികാരങ്ങളും ഈ സമൂഹത്തിൽ ഉണ്ടായിരുന്നു. 1. പട്ടിക വർഗ്ഗ (ഷെഡ്യൂൾഡ് ട്രൈബ്) സംവരണം എന്ന മെയ്തെയി വിഭാഗത്തിന്റെ ആവശ്യവും അതിനോടുള്ള ആദിവാസി വിഭാഗങ്ങളുടെ കടുത്ത എതിർപ്പും. - ഈ ആവശ്യത്തെ നിരവധി മെയ്തെയി രാഷ്ട്രീയ നേതാക്കളും എംഎൽഎ മാരും പിന്തുണച്ചിരുന്നു. - ട്രൈബൽ സ്റ്റുഡന്റ് ഓർഗനൈസേഷനും മറ്റു വിവിധ സംഘടനകളും ഇക്കാര്യത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. - മെയ്തെയി വിഭാഗത്തിന്റെ ഈ ആവശ്യത്തെ അംഗീകരിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് ശുപാർശ സമർപ്പിക്കാൻ മണിപ്പൂർ ഹൈക്കോടതി നിർദ്ദേശം നൽകിയതും അതിനോടുള്ള ആദിവാസി വിഭാഗങ്ങളുടെ എതിർപ്പും വിയോജിപ്പും. 2. സംരക്ഷിത, റിസേർവ്ഡ് വന മേഖലകളുമായി ബന്ധപ്പെട്ട് സർവേ നടത്താനുള്ള സർക്കാർ ഉദ്യമം. - ഹിൽ ഏരിയ കമ്മിറ്റി (HAC) യുടെ അനുമതികൂടാതെയുള്ള ഇത്തരം വിഭാഗീകരണങ്ങളുടെ അടിസ്ഥാനത്തിലുള്ള സർവേ നടത്തുന്നതിൽ ആദിവാസി വിഭാഗങ്ങൾക്ക് എതിർപ്പ് ഉണ്ടായിരുന്നു. - വനമേഖലകളിൽനിന്ന് ചില ഗ്രാമങ്ങളെ കുടിയൊഴിപ്പിക്കുന്നതും മാറ്റി പാർപ്പിക്കുന്നതും (മുഖ്യമായും കുക്കി വിഭാഗത്തിൽപെട്ട ആദിവാസി ഗ്രാമങ്ങൾ) അവരെ രോഷാകുലരാക്കിയിരുന്നു. 3. രാമാനന്ദ എന്ന വ്യക്തി ഏതാനും ആഴ്ചകൾക്ക് മുമ്പ് വർഗ്ഗീയ വിദ്വേഷം ജ്വപ്പിക്കുന്ന രീതിയിൽ പ്രസംഗിച്ചതും, ഒപ്പം തങ്ങളുടെ സ്വത്വവും സംസ്കാരവും മതവിശ്വാസവും സംരക്ഷിക്കുമെന്ന് ഒരു വിഭാഗം മെയ്തെയികൾ പ്രതിജ്ഞയെടുത്തതും. മെയ്തെയി വിഭാഗവും, കുക്കി - ചിൻ - മിസോ വിഭാഗവും തമ്മിൽ ഭിന്നതകൾ നിലനിന്നിരുന്നു. #{blue->none->b-> ജനങ്ങളുടെ അവസ്ഥ }# രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള കലാപം എല്ലാ വിഭാഗത്തിൽപെട്ട ജനങ്ങളെയും ഒരുപോലെ ബാധിച്ചിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പ്രശ്നങ്ങൾക്ക് പിന്നിൽ കൃത്യമായ ഒരു കാരണം പറയാൻ കഴിയാത്തവിധത്തിലുള്ള സങ്കീർണ്ണത നിലനിൽക്കുന്നത് അവസ്ഥയെ കൂടുതൽ മോശമാക്കിയിരിക്കുന്നു. ഒട്ടേറെ ജീവനുകൾ ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്. താഴ്‌വാരങ്ങളിലുള്ള നിരവധി ചെറുതും വലുതുമായ ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് പേർ വീടുവിട്ട് ഓടി അഭയാർത്ഥിക്യാമ്പുകളിൽ കഴിയുന്നു. മലയോര മേഖലകളിലും മലമ്പ്രദേശത്തുമായുള്ള ക്യാമ്പുകളിൽ ഏകദേശം നാല്പത്തയ്യായിരം പേർ കഴിയുന്നു എന്നുള്ളതാണ് കണക്ക്. പടിഞ്ഞാറൻ ഇംഫാലിൽ 13800 പേർ, കിഴക്കൻ ഇംഫാലിൽ 11800 പേർ, ബിഷ്ണുപൂരിൽ 4500 പേർ, ചുരാചന്ദ്പൂരിൽ 5500 പേർ, കാങ്‌പോക്പി ജില്ലയിൽ 7000 പേർ എന്നിങ്ങനെയാണ് ഏകദേശ കണക്കുകൾ. ഇതിനകം സർക്കാർ അനേകരെ സ്വന്തം ഗ്രാമങ്ങളിൽനിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മേൽപ്പറഞ്ഞ കണക്കുകൾ പത്രമാധ്യമങ്ങളിൽനിന്ന് ലഭ്യമായവയാണ്. യഥാർത്ഥ എണ്ണം ഇതിലും ഏറെയായിരിക്കാം. പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ നേരിട്ടുള്ള അന്വേഷണം ദുഷ്കരമാണ്. സാമ്പത്തിക ഉപരോധത്തിനുള്ള പദ്ധതിക്ക് സൂചനകളുണ്ട്. #{blue->none->b->അടിയന്തിര ആവശ്യങ്ങൾ: }# 1. ദുരിതാശ്വാസം - അരിയും ഭക്ഷ്യവസ്തുക്കളും. - കുടിവെള്ളം. - സാനിറ്ററി പാഡ്, ടവ്വൽ, ഡയപ്പർ, സോപ്പ്, ടൂത്ത്പേസ്റ്റ്, ബ്രഷ് മുതലായ വസ്തുക്കൾ. - കുട്ടികൾക്കുള്ള സ്നാക്ക്സ്, കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ. - ലഭ്യമായ എല്ലാവിധ പഴയ വസ്ത്രങ്ങളും. - പാത്രങ്ങൾ 2. പുനരധിവാസം - ജനങ്ങളെ സുരക്ഷിതമായി പഴയ ആവാസവ്യവസ്ഥിതിയിലേയ്ക്ക് തിരികെ എത്തിക്കുക. - ഉപജീവനത്തിന് ആവശ്യമായ പിന്തുണ. - കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സഹായം. - പ്രായമായവർക്കുള്ള സഹായങ്ങൾ. - സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം. - നിർമ്മാണ സഹായങ്ങൾ. - സമാധാന സംസ്ഥാപനം. - സാമുദായിക മൈത്രി ഈ വിഷയം നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ ധാരാളം പണം ആവശ്യമുണ്ട്. അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരി സഹോദരന്മാർക്ക് മെച്ചപ്പെട്ട ഒരു ജീവിതം ഒരുക്കി നൽകുന്നതിനായുള്ള ശക്തി ഞങ്ങൾക്ക് ലഭിക്കുന്നതിനായി ഉദാരമായി സംഭാവന ചെയ്യുക. നിങ്ങളുടെ വിലയേറിയ സംഭാവനകൾ ഈ അക്കൗണ്ടിലേക്ക് അയക്കുക: A/C. Name: DSSS- Archdiocesan Emergency Relief Fund A/C No. 920020064712698 IFSC Code: UTIB0000657 Bank: AXIS Bank, Imphal Branch #{blue->none->b->ഉപസംഹാരം. }# പരിമിതമായ സമ്പത്തും സാഹചര്യങ്ങളും ഉപയോഗിച്ച് ചില പുനരധിവാസ പ്രവർത്തനങ്ങൾ ഞങ്ങൾ തുടങ്ങിവച്ചിട്ടുണ്ട്. ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് കൂടുതൽ പേരിലേക്ക് സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു. നന്ദിപൂർവ്വം ക്രിസ്തുവിൽ, മോസ്റ്റ് റവ. ഡൊമിനിക്ക് ല്യൂമോൻ ആർച്ച് ബിഷപ്പ് ഓഫ് ഇംഫാൽ. --#{red->none->b->മലയാള വിവര്‍ത്തനത്തിന് കടപ്പാട്: }# വിനോദ് നെല്ലയ്ക്കല്‍
Image: /content_image/India/India-2023-05-15-12:26:11.jpg
Keywords: മണിപ്പൂ

21178
Category: 1
Sub Category:
Heading: “ദൈവ മക്കള്‍ വില്‍പ്പനക്കുള്ളതല്ല”: ജിം കാവിയേസല്‍ അഭിനയിച്ച പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമ ജൂലൈയില്‍ റിലീസിന്
Content: പ്രൊവോ, യുഎസ്‌എ: മനുഷ്യക്കടത്തും കുട്ടികള്‍ക്കെതിരെയുള്ള ചൂഷണവും തടയുവാന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമ ജൂലൈയില്‍ റിലീസിന്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയും ലോക പ്രശസ്തമായ 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് സിനിമ'യില്‍ ഈശോയെ അവതരിപ്പിക്കുകയും ചെയ്ത ജിം കാവിയേസല്‍ അഭിനയിക്കുന്ന സിനിമ “സൗണ്ട് ഓഫ് ഫ്രീഡം” ഈ വരുന്ന ജൂലൈ 4-നാണ് പ്രദര്‍ശനത്തിനെത്തുക. ട്രെയിലറിലെ “ദൈവത്തിന്റെ മക്കള്‍ വില്‍പ്പനക്കുള്ളതല്ല” എന്ന കാവിയേസലിന്റെ ഡയലോഗാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. മനുഷ്യക്കടത്തുകാരുടെ കൈയില്‍ നിന്നും ഒരു ബാലനെ രക്ഷപ്പെടുത്തുകയും മനുഷ്യക്കടത്തിനെതിരെ പോരാടുകയും ചെയ്യുന്ന മുന്‍ അമേരിക്കന്‍ ഏജന്റ് ടിം ബല്ലാര്‍ഡിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. ലോകമെമ്പാടുമായി മനുഷ്യക്കടത്തിനിരയായ 20 ലക്ഷം കുട്ടികളെ പ്രതിനിധീകരിച്ച്, സിനിമ റിലീസിംഗിന്റെ ആദ്യ വാരാന്ത്യത്തില്‍ 20 ലക്ഷം ആളുകളെ ഒരുമിച്ച് പങ്കെടുപ്പിക്കുവാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കാവിയേസല്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം വ്യാപിപ്പിക്കുന്നതിനായി ‘പേ-ഇറ്റ്-ഫോര്‍വേര്‍ഡ്’ എന്നൊരു പരിപാടിക്കും ഏഞ്ചല്‍ സ്റ്റുഡിയോ രൂപം കൊടുത്തിട്ടുണ്ട്. ഈ സിനിമ കാണുവാന്‍ കഴിയാത്തവര്‍ക്കുള്ള ടിക്കറ്റ് സംഭാവന ചെയ്യുന്ന പരിപാടിയാണിത്. ടിക്കറ്റ് ചാര്‍ജ്ജ് കാരണം സിനിമ കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ സൗജന്യ ടിക്കറ്റ് ആവശ്യപ്പെടാമെന്ന്‍ കാവിയേസല്‍ ചൂണ്ടിക്കാട്ടി. കാവിയേസലിന് പുറമേ, ഓസ്കാര്‍ ജേതാവ് മിരാ സോര്‍വിനോ, ബില്‍ കാംപ്, ജോസ് സുനിഗ എന്നീ പ്രമുഖ താരങ്ങളും സിനിമയിലുണ്ട്. എഡ്വാര്‍ഡോ വെരാസ്റ്റെഗുയി നിര്‍മ്മിച്ച സിനിമയുടെ തിരക്കഥയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അലെജാണ്ട്രോ മോണ്ട്വെര്‍ഡെ ആണ്. പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' ന് ശേഷം താന്‍ അഭിനയിച്ച ഏറ്റവും പ്രധാനപ്പെട്ട സിനിമ ഇതാണെന്നു സമീപകാല അഭിമുഖത്തില്‍ കാവിയേസല്‍ പറഞ്ഞിരിന്നു. ലോകവ്യാപകമായി പ്രതിവര്‍ഷം 15,000 കോടി ഡോളറിന്റെ വ്യവസായമാണ് മനുഷ്യക്കടത്തിലൂടെ നടക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു.
Image: /content_image/News/News-2023-05-15-15:39:48.jpg
Keywords: സിനിമ, ചലച്ചി

21179
Category: 1
Sub Category:
Heading: നിക്കരാഗ്വേന്‍ ക്രൈസ്തവര്‍ നേരിടുന്ന കൊടിയപീഡനം പ്രതിപാദിച്ച് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട്
Content: വാഷിംഗ്ടണ്‍ ഡിസി: ദിവസം ചെല്ലും തോറും വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന നിക്കരാഗ്വേന്‍ കത്തോലിക്കര്‍ക്കെതിരെയുള്ള മതപീഡനങ്ങളെ എടുത്തുകാട്ടിക്കൊണ്ട് മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്. വൈദികരെ ജയിലില്‍ അടക്കുകയും, സന്യാസ സമൂഹങ്ങളെ നിരോധിക്കുകയും, ക്രിസ്തീയ ആരാധനക്രമങ്ങള്‍ വിലക്കുകയും ചെയ്തുക്കൊണ്ട് നിക്കരാഗ്വേന്‍ ഭരണകൂടം കത്തോലിക്കര്‍ക്കെതിരെ നടത്തി വരുന്ന മതപീഡനങ്ങള്‍ ദിവസം ചെല്ലും തോറും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നു യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) മെയ് ആദ്യവാരത്തില്‍ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്കരാഗ്വേന്‍ ഏകാധിപത്യ ഭരണകൂടം നടത്തി വരുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും, രൂപത ജീവനക്കാരും, ഒരു ഡീക്കനും ഉള്‍പ്പെടെ 222 രാഷ്ട്രീയ തടവുകാരെയാണ് പൗരത്വം റദ്ദ് ചെയ്തുകൊണ്ട് അമേരിക്കയിലേക്ക് നാടുകടത്തിയിരിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിന് 26 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. കത്തോലിക്കാ സന്യാസ സമൂഹങ്ങളെ നാടുകടത്തുകയും, കത്തോലിക്ക പ്രദക്ഷിണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും, കത്തോലിക്ക മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിക്കരാഗ്വേയെ പ്രത്യേകം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടിയെ യു.എസ്.സി.ഐ.ആര്‍.എഫ് അഭിനന്ദിച്ചു. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധം വരെ ഏര്‍പ്പെടുത്താം. ക്യൂബയേയും പ്രത്യേകം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ നടപടിക്കും റിപ്പോര്‍ട്ടില്‍ അഭിനന്ദനമുണ്ട്. ക്യൂബയിലെ ജെസ്യൂട്ട് പ്രോവിന്‍സിന്റെ അധ്യക്ഷനും, ക്യൂബന്‍ റിലീജിയസ് മെന്‍ ആന്‍ഡ് വിമന്‍ പ്രസിഡന്റുമായ ഡേവിഡ് പാന്റാലിയോണിന്റെ താമസാനുമതി പുതുക്കി നല്‍കാത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയെയും, നൈജീരിയയെയും പ്രത്യേകം നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്ത സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടിയില്‍ യു.എസ്.സി.ഐ.ആര്‍.എഫ് ഖേദം രേഖപ്പെടുത്തി. ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവേചനപരമായ നയങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അക്രമങ്ങളും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാത്തതിന്റെ പേരില്‍ നൂറുകണക്കിന് ക്രിസ്ത്യാനികളുടെ വീടുകള്‍ തകര്‍ത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ബര്‍മ്മ, ചൈന, എറിത്രിയ, ഇറാന്‍, നോര്‍ത്ത് കൊറിയ, പാകിസ്താന്‍, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, ടര്‍ക്ക്മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളേയും പ്രത്യേകം നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ പദവിയില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്റും, മറ്റ് കോണ്‍ഗ്രസ് നേതാക്കളും നിയമിച്ച 9 കമ്മീഷണര്‍മാര്‍ ഉള്‍പ്പെടുന്ന കമ്മീഷനാണ് യു.എസ്.സി.ഐ.ആര്‍.എഫ്.
Image: /content_image/News/News-2023-05-15-17:05:01.jpg
Keywords: പീഡന

21180
Category: 1
Sub Category:
Heading: അമ്മമാരെ പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്‍പ്പിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാതൃദിന വേളയില്‍ ലോകമെമ്പാടുമുള്ള അമ്മമാരെ പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. മെയ് പതിനാലാം തിയതി ഞായറാഴ്ച പല രാജ്യങ്ങളും വിവിധ രീതികളില്‍ മാതൃദിനം കൊണ്ടാടിയപ്പോള്‍ ഫ്രാൻസിസ് പാപ്പ എല്ലാ അമ്മമാരെയും പരിശുദ്ധ കന്യകാമറിയത്തെ ഭരമേൽപ്പിച്ചുക്കൊണ്ട് മാതൃദിന ആശംസകൾ നേർന്നു. അമ്മമാരെ നന്ദിയോടെ അനുസ്മരിക്കാൻ ഫ്രാൻസിസ് പാപ്പ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. കൂടെയുള്ളവരും സ്വർഗത്തിൽ പോയവരുമായ എല്ലാ അമ്മമാരെയും നന്ദിയോടെയും സ്നേഹത്തോടെയും സ്മരിക്കാമെന്നും അവരെ യേശുവിന്റെ അമ്മയായ മറിയത്തെ ഭരമേൽപ്പിക്കുകയാണെന്നും പാപ്പ പറഞ്ഞു. "നമ്മോടൊപ്പമുള്ളവരും സ്വർഗ്ഗത്തിലേക്ക് പോയവരുമായ എല്ലാ അമ്മമാരെയും നന്ദിയോടെയും വാത്സല്യത്തോടെയും നമുക്ക് അനുസ്മരിക്കാം, നമുക്ക് അവരെ യേശുവിന്റെ അമ്മയായ മറിയത്തെ ഏൽപ്പിക്കാമെന്നും'' പാപ്പ കൂട്ടിച്ചേര്‍ത്തു. ത്രികാല പ്രാർത്ഥനയ്ക്കായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സന്നിഹിതരായ വിശ്വാസികളോടും തീർത്ഥാടകരോടും എല്ലാ അമ്മമാർക്കും വേണ്ടി കരഘോഷം മുഴക്കാനും ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടിരിന്നു.
Image: /content_image/News/News-2023-05-16-11:02:24.jpg
Keywords: പാപ്പ