category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവം തന്ന കഴിവുകൾ പൊതു സമൂഹത്തിന് വിനയോഗിക്കുമ്പോൾ ജീവിതം മഹത്തരമായി മാറും: മാർ ജോസഫ് പെരുന്തോട്ടം
Contentകോട്ടയം: ദൈവം നൽകിയിട്ടുള്ള കഴിവുകൾ പൊതു സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ വിനയോഗിക്കുമ്പോൾ ജീവിതംതന്നെ മഹത്തരമായി മാറുമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. എങ്ങനെയും പണം സ്വന്തമാക്കുക എന്നതു മാത്രമാവരുത് ജീവിതലക്ഷ്യം. ദൈവം നൽകിയിട്ടുള്ള കഴിവുകൾ പൊതു സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ വിനയോഗിക്കുമ്പോൾ ജീവിതംതന്നെ മഹത്തരമായി മാറും. കഴിവുകളെ അവഗണിച്ചു കേവലം പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം മുന്നോട്ടുപോകുന്ന പ്രവണത സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കും. യുവതലമുറയു ടെ കഴിവുകളെ രാജ്യത്തിനും സമൂഹത്തിനും കുടുംബത്തിനുമായി പ്രയോജനപ്പെടുത്തണം. വിദേശത്തേക്കു പോവുക എന്നതു മാത്രമായി നമ്മുടെ ലക്ഷ്യങ്ങൾ പരിമിതപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ 105-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിലെ മാർ ജോസഫ് പവ്വത്തിൽ നഗറി ൽ നടന്ന സമുദായ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ വികലമാക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ പൊതുസമൂഹത്തിൽ യുവജനങ്ങൾ ഇടപെടണമെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അഭിപ്രായപ്പെട്ടു. അതിരൂപത ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ നെടുംകുന്നം ഫൊറോന വികാ രി ഫാ. വർഗീസ് കൈതപ്പറമ്പിൽ, ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. സെബാ സ്റ്റ്യൻ ചാമക്കാല, ഗ്ലോബൽ സമിതി ഭാരവാഹികളായ രാജേഷ് ജോൺ, വർഗീസ് ആ ന്റണി, ഷിജി ജോൺസൺ, ബിനു ഡൊമിനിക്, അതിരൂപത വൈസ് പ്രസിഡന്റുമാരാ യ ലിസി ജോസ്, സി.ടി. തോമസ്, സെക്രട്ടറിമാരായ ജോർജുകുട്ടി മുക്കത്ത്, ജോയി പാറപ്പുറം, ടോമിച്ചൻ മേത്തശേരി, മിനി ജെയിംസ്, അസി.വികാരി ഫാ. ബിബിൻ കൊ ച്ചിത്ര, യൂത്ത് കൗൺസിൽ കൺവീനർ ജിനോ ജോസഫ്, ഫൊറോന പ്രസിഡന്റ് ജോ സഫ് ദേവസ്യ, ജനറൽ സെക്രട്ടറി ജോജൻ സെബാസ്റ്റ്യൻ, യൂണിറ്റ് പ്രസിഡന്റ് എ.ജെ. ജോർജ് എന്നിവർ പ്രസംഗിച്ചു. കത്തോലിക്ക കോൺഗ്രസ് വിദ്യാർഥികൾക്കായി നടത്തിയ എക്സലൻഷ്യ-23 എന്ന ക്വിസ് വിജയികൾക്കുള്ള സമ്മാനം മാർ പെരുന്തോട്ടം വിതരണം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് പ്രമുഖ വ്യക്തികളെ ആദരിച്ചു. അതിരൂപത കമ്മിറ്റി അംഗങ്ങളായ സേവ്യർ തോമസ് കൊണ്ടോടി, സെബാസ്റ്റ്യൻ പു ല്ലാട്ട്കാല, ജോസ് ജെയിംസ്, ഫൊറോന പ്രസിഡന്റുമാരായ പീറ്റർ നാഗപറമ്പിൽ, ജെ. സി തറയിൽ, കുഞ്ഞ് കളപ്പുര, ജോസി കുര്യൻ ഫൊറോന ട്രഷറർ വി.എ ചാക്കോ, യൂ ണിറ്റ് ഭാരവാഹികളായ എബ്രഹാം ജോസ് മണമേൽ, ഡെയ്സി റോയ്, അന്നക്കുട്ടി ഇട മുറി, ബിനു നെച്ചക്കാട്ട്, ജോൺസി കാട്ടൂർ, മാത്തുക്കുട്ടി പുതിയാപറമ്പിൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-15 10:12:00
Keywordsപെരുന്തോ
Created Date2023-05-15 10:13:11