category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഇടുക്കി രൂപതയില്‍ ഇന്ന് പ്രാർത്ഥനാദിനം
Contentകട്ടപ്പന: ഇടുക്കി രൂപതയുടെ പ്രഥമ രൂപതാദിനാചരണത്തിനു അനുബന്ധിച്ച് ഇന്ന് രൂപത മുഴുവൻ പ്രാർത്ഥനാദിനമായി ആചരിക്കും. എല്ലാ പള്ളികളിലും സന്യാസ ഭവനങ്ങളിലും വിശുദ്ധ കുർബാനയ്ക്കുശേഷം രൂപതാദിന നിയോഗത്തിനായി പ്രത്യേക പ്രാർഥനയും ആരാധനയും നടത്തും. ഏപ്രിൽ 16ന് ആരംഭിച്ച രൂപതാദിനാചരണ പരിപാടികൾ 16ന് വെള്ളയാംകുടിയിലാണ് സമാപിക്കുക. രൂപത സ്ഥാപിതമായി 20 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് പ്രഥമ രൂപതാദിനം സംഘടിപ്പിക്കുന്നത്. ഇടവകകളും വ്യക്തികളും തമ്മിലുള്ള ഐക്യവും സാമുദായിക ഉണർവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് രൂപതാദിനം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ ഇടവകതലത്തിലും രൂപതാതലത്തിലും നടത്തി. പതാകദിനം, അൾത്താരാ ബാലന്മാർക്കു വേണ്ടിയുള്ള ഫുട്ബോൾ മത്സരങ്ങൾ, തീം സോംഗ് ആലാപന മത്സരം എന്നിവ പൂർത്തിയായി. ഇന്നലെ കെസിവൈഎംമിന്റെയും മീഡിയ കമ്മീഷന്റെയും ആഭിമുഖ്യത്തിൽ തങ്കമണിയിൽ യുവജനങ്ങൾക്കായി മെഗാ ക്വിസ് മത്സരവും നടത്തി. നാളെ രൂപതയുടെ നാലു റീജിയനുകളിൽനിന്നായി കെസിവൈഎമ്മിന്റെ നേതൃത്വ ത്തിൽ വിളംബര ബൈക്ക് റാലി നടത്തും. വൈകുന്നേരം നാലിന് റാലി ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ എത്തും. തുടർന്ന് ഇരട്ടയാറ്റിൽ നിന്നാരംഭിക്കുന്ന രൂപതാദിന വിളംബര ബൈക്ക് റാലി നഗരത്തിലൂടെ വെള്ളയാംകുടിയിൽ എത്തും
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-14 07:44:00
Keywordsഇടുക്കി രൂപത
Created Date2023-05-14 07:45:12