Contents
Displaying 20781-20790 of 25003 results.
Content:
21181
Category: 1
Sub Category:
Heading: മണിപ്പൂരില്‍ 4 ദിവസത്തിനിടെ ആക്രമിക്കപ്പെട്ടത് 121 ക്രൈസ്തവ ദേവാലയങ്ങൾ; 76 ദേവാലയങ്ങൾ പൂർണമായും അഗ്നിക്കിരയാക്കി
Content: ഇംഫാല്‍: കലാപ അന്തരീക്ഷം ശാന്തമാകുമ്പോഴും കടുത്ത അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്ന മണിപ്പൂരിലെ വിവിധ മേഖലകളിൽ നാലു ദിവസംകൊണ്ട് ആക്രമിക്കപ്പെട്ടത് 121 ക്രൈസ്തവ ദേവാലയങ്ങൾ. കഴിഞ്ഞ മൂന്നു മുതൽ ആറു വരെ ദേവാലയങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും നേരേ നടന്ന ആക്രമണങ്ങളുടെ പട്ടിക മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലാ ക്രിസ്ത്യൻ ഗുഡ്‌വില്‍ കൗൺസിലാണ് പുറത്തുവിട്ടതെന്ന് ഇത് സംബന്ധിച്ച 'ദീപിക' പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാലിനാണ് പള്ളികൾക്കു നേരെ ഏറ്റവുമധികം അക്രമം നടന്നത്. നാലു ദിവസംകൊണ്ട് 76 ദേവാലയങ്ങൾ പൂർണമായും അഗ്നിക്കിരയാക്കിയെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ലത്തീൻ സഭയുടെ കീഴിലുള്ള മൂന്നു ദേവാലയങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു. ഇംഫാലിലെ ഷാങ്ഹായ്പ്രോ സെന്റ് പോൾസ് ദേവാലയം, സാഞ്ചിപുർ ഹോളി റെഡീമർ ദേവാലയം, കാക്ചിംഗ് ഖുനാവിലെ ഹോളി ക്രോസ് ദേവാലയം എന്നിവയാണു തകർക്കപ്പെട്ടത്. മൂന്നിനാണ് ഇവ മൂന്നും ആക്രമിക്കപ്പെട്ടത്. ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷന്റെ (ഇസിഎ) 11 ആരാധനാലയങ്ങൾ നശിപ്പിച്ചിട്ടുണ്ട്. ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ചിന്റെ (ഇബിസിസി) അഞ്ചു ദേവാലയങ്ങൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും അക്രമികൾ തകർത്തു. തുതാഫായ് പ്രസ്ബിറ്റേറിയൻ ചർച്ചിന്റെ (മണിപ്പൂർ സിനഡ്) 13 ദേവാലയങ്ങൾ അക്രമികൾ ഒറ്റദിവസത്തിൽ തീവച്ചു നശിപ്പിച്ചു. നാലിനായിരുന്നു അക്രമം. കെസിസിസി സെന്റർ ചർച്ച്, മണിപ്പുർ പ്രസ്ബിറ്റേറിയൻ ചർച്ച് (എംപിഎസ്), ഇവാഞ്ചലിക്കൽ ഓർഗനൈസേഷൻ ചർച്ച് (ഇസി), ഇവാഞ്ചലിക്കൽ ഫ്രീ ചർച്ച് ഓഫ് ഇന്ത്യ (ഇഎഫ്സിഐ), ഇവാഞ്ചലിക്കൽ അസംബ്ലി ചർച്ച് (ഇഎസി), അസംബ്ലി ഓഫ് ഗോഡ്, മണിപ്പൂർ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച്, ഈസ്റ്റേൺ മണിപ്പുർ പ്രസ്ബിറ്റേറിയൻ ചർച്ച് (ഇഎംപിസി) എന്നീ സഭകളുടെ പള്ളികളും വ്യാപകമായി ആക്രമിക്കപ്പെട്ടതായി കണക്കുകളെ ഉദ്ധരിച്ചുള്ള 'ദീപിക'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മണിപ്പൂര്‍ ജനസംഖ്യയുടെ 64 % വരുന്ന മെയ്തി വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. ഇതിന് വര്‍ഗ്ഗീയ ഇടപെടല്‍ ഉണ്ടായതോടെ ആക്രമണം ശക്തമാകുകയായിരിന്നു. ഗോത്രവിഭാഗമായ കുകികളുടെ വീടുകളും ആരാധനാലയങ്ങളും മെയ്തെയ് വിഭാഗക്കാർ അഗ്നിക്കിരയാക്കിയെന്നാണു റിപ്പോർട്ട്. ക്രൈസ്തവർക്കുനേരെ നടക്കുന്ന അതിക്രമം ആശങ്കാജനകമാണെന്നു കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസ്താവിച്ചിരിന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു കേരള കാത്തലിക് ബിഷപ്സ് കൗൺസിലും (കെസിബിസി) ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2023-05-16-10:12:50.jpg
Keywords: മണിപ്പു

21182
Category: 18
Sub Category:
Heading: മാർ ജേക്കബ് തൂങ്കുഴിയുടെ മെത്രാഭിഷേക സുവർണ ജൂബിലിയാഘോഷം 20ന്
Content: തൃശൂർ: മാർ ജേക്കബ് തൂങ്കുഴിയുടെ മെത്രാഭിഷേക സുവർണ ജൂബിലിയാഘോഷവും അതിരൂപത ദിനവും 20ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടക സമിതി ചെയർമാൻ മോൺ. ജോസ് കോനിക്കര പത്രസമ്മേളനത്തിൽ പറഞ്ഞു. 20ന് ഉച്ചയ്ക്ക് രണ്ടിന് മാർ ജേക്കബ് തൂങ്കുഴിയുടെ മുഖ്യ കാർമികത്വത്തിൽ ലൂർദ് ക ത്തീഡ്രലിൽ കൃതജ്ഞതാ ബലിയർപ്പിക്കും. കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സന്ദേശം നൽകും. വൈകുന്നേരം 4.30ന് ലൂർദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥിയായിരിക്കും. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും.മാർ അപ്രേം മെത്രാപ്പോലീത്ത, മാർ ടോണി നീലങ്കാവിൽ, മന്ത്രി കെ. രാജൻ, മേയർ എം.കെ. വർഗീസ്, ടി.എൻ. പ്രതാപൻ എംപി, മോൺ. ജോസ് കോനിക്കര എന്നിവർ പ്രസംഗിക്കും. മറ്റു രൂപതകളിൽനിന്നുള്ള ബിഷപ്പുമാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. 1956 ഡിസംബർ 22ന് തലശേരി രൂപതയിൽ വൈദികനായ മാർ ജേക്കബ് തൂങ്കുഴി 1973 മേയ് ഒന്നിന് മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പായി. 1995 മുതൽ താമരശേരിയിലും 1997 മുതൽ തൃശൂർ അതിരൂപതയിലും സേവനമനുഷ്ഠിച്ചു.മേരിമാതാ മേജർ സെമിനാരി, ജൂബിലി മിഷൻ മെഡിക്കൽ കോളജ്, ജ്യോതി എൻജിനീയറിംഗ് കോളജ്, പാലയൂർ മഹാതീർഥാടനം, ബിഎഡ് ട്രെയിനിംഗ് കോളജ് എന്നി വയുടെ തുടക്കക്കാരനാകാനും മാർ ജേക്കബ് തൂങ്കുഴിക്ക് കഴിഞ്ഞുവെന്ന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന പറഞ്ഞു. പത്രസമ്മേളനത്തിൽ പബ്ലിസിറ്റി ചെയർമാൻ ഫാ. സിംസൻ ചിറമ്മൽ, ജനറൽ കൺവീനർ ഡോ. ഇഗ്നേഷ്യസ്, പബ്ലി സിറ്റി കൺവീനർ ജോർജ് ചിറമ്മൽ എന്നിവരും പങ്കെടുത്തു.
Image: /content_image/India/India-2023-05-16-10:25:02.jpg
Keywords: ജൂബിലി

21183
Category: 18
Sub Category:
Heading: സിബിസിഐ സ്ഥിരം സമിതി യോഗം ചേർന്നു
Content: ന്യൂഡൽഹി: രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരേ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) സ്ഥിരം സമിതി യോഗം ചേർന്നതായി സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. 10, 11,12 തീയതികളിലാണ് യോഗം നടന്നത്. അക്രമങ്ങളിൽനിന്നും വിദ്വേഷങ്ങളിൽനിന്നും വിട്ടുനിന്ന് ക്ഷമ, അനുരഞ്ജനം, സാഹോദര്യം, ഐക്യം എന്നിവ പരിശീലിക്കണമെന്നും മണിപ്പൂര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ മേയ് 31 ദർശനത്തിരുനാളായി പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ കത്തോലിക്കാ വിശ്വാസികളും രാജ്യത്തെ സമാധാനത്തിനായി ഉപവാസമനുഷ്ഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-05-16-10:56:37.jpg
Keywords: സിബിസിഐ

21184
Category: 1
Sub Category:
Heading: അന്താരാഷ്‌ട്ര കത്തോലിക്ക സന്നദ്ധ സംഘടന കാരിത്താസിന് പുതിയ നേതൃത്വം
Content: റോം; ലോകമെമ്പാടുമുള്ള ആലംബഹീനര്‍ക്ക് താങ്ങും തണലുമായ അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പുതിയ പ്രസിഡന്റായി ടോക്കിയോ ആര്‍ച്ച് ബിഷപ്പ് മോൺ.തർച്ചീസിയോ ഇസാവോ കികുച്ചി നിയമിതനായി. 162 ദേശീയ കാരിത്താസ് അംഗ സംഘടനകൾ ഉൾപ്പെടുന്ന കാരിത്താസ് കോൺഫെഡറേഷന്റെ സെക്രട്ടറി ജനറലായി അലിസ്റ്റർ ഡട്ടനെയും, പ്രതിനിധിയോഗം തിരഞ്ഞെടുത്തു. നിലവിൽ സ്‌കോട്ട്‌ലൻഡ് കാരിത്താസ് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ഡട്ടന് 25 വർഷത്തിലേറെ പ്രവൃത്തി പരിചയമുണ്ടെന്നതും എഴുപതിലധികം രാജ്യങ്ങളിൽ വിവിധ മാനുഷികവികസന പ്രോജക്ടുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 2019 മുതൽ കാരിത്താസ് ഓസ്‌ട്രേലിയയുടെ സിഇഒ ആയി സേവനം ചെയ്തു വരുന്ന കിർസ്റ്റി റോബർട്ട്‌സനാണ് സംഘടനയുടെ പുതിയ വൈസ്-പ്രസിഡന്റ്. കാരിത്താസ് ഓസ്‌ട്രേലിയയിൽ പസഫിക് പ്രോഗ്രാംസ് കോർഡിനേറ്ററായും, വാർത്താവിനിമയ വിഭാഗത്തിന്റെ മേധാവിയായും ദീർഘനാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ അടക്കം ഇരുനൂറോളം രാജ്യങ്ങളില്‍ സജീവ സാന്നിദ്ധ്യമുള്ള കത്തോലിക്ക സന്നദ്ധ സംഘടനയാണ് കാരിത്താസ്. ദാരിദ്ര്യം അവസാനിപ്പിക്കുക, നീതി പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ-ജല അരക്ഷിതാവസ്ഥ പരിഹരിക്കുക, ദുരന്തങ്ങളില്‍ അടിയന്തര സഹായം ലഭ്യമാക്കുക തുടങ്ങീ നിരവധി പ്രവര്‍ത്തനങ്ങളാണ് സന്നദ്ധ സംഘടന കാഴ്ചവെയ്ക്കുന്നത്. 1962ല്‍ ആണ് കാരിത്താസ് ഇന്ത്യ വിഭാഗം ആരംഭിച്ചത്. രാജ്യത്തെ 152 സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍, നൂറിലധികം എന്‍ജിഒകള്‍ എന്നിവ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
Image: /content_image/News/News-2023-05-16-16:10:37.jpg
Keywords: കാരിത്താ

21185
Category: 1
Sub Category:
Heading: ദയാവധത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി വത്തിക്കാനും യഹൂദരുടെ പരമോന്നത സംഘടനയും
Content: വത്തിക്കാന്‍ സിറ്റി: ദയാവധത്തിനെതിരെ യഹൂദ മത ഐക്യത്തിനു വേണ്ടിയുള്ള വത്തിക്കാൻ കമ്മീഷനും യഹൂദ മത വിശ്വാസികളുടെ പരമോന്നത സംഘടനയായ ചീഫ് റബ്ബിനെറ്റ് ഓഫ് ഇസ്രായേലും സംയുക്ത പ്രസ്താവന ഇറക്കി. ജെറുസലേമിൽ ചേർന്ന ഇരുവിഭാഗങ്ങളുടെയും പതിനേഴാമത് സംയുക്ത കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മെയ് 12നു ഇത്തരത്തില്‍ ഒരു പ്രസ്താവന ഇരുവിഭാഗങ്ങളും ഇറക്കിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് വാർഷിക സമ്മേളനം ഇത്തവണ സംഘടിപ്പിക്കുന്നത്. "മാറാരോഗികളോട് യഹൂദരുടെയും, കത്തോലിക്കരുടെയും സമീപനം: വിലക്കപ്പെട്ടിരിക്കുന്നത്, നിയന്ത്രണം ഉള്ളത്, നിർബന്ധമുള്ളത്" എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം. മാറാരോഗികളെ വിശ്വാസത്തോടും, ബഹുമാനത്തോടും, സ്നേഹത്തോടും കൂടി പരിചരിക്കുകയെന്നത് കത്തോലിക്കരെയും യഹൂദരെയും സംബന്ധിച്ചു വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും വിളക്ക് തെളിയിക്കുന്നത് പോലെയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ദയാവധവും, ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യകളും ഒരു വ്യക്തിയുടെ മരണം നിശ്ചയിക്കാനുള്ള ദൈവത്തിൻറെ അധികാരത്തിലുള്ള ക്രമവിരുദ്ധമായ മനുഷ്യരുടെ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി 2006ൽ ഇരുവിഭാഗങ്ങളും ഒരു പ്രസ്താവന ഇറക്കിയിരുന്നു. ഇതും ഇത്തവണത്തെ പ്രസ്താവനയിൽ ഉദ്ധരിക്കപ്പെട്ടു. 2019 ഒക്ടോബർ മാസം വത്തിക്കാനിൽവെച്ച് യഹൂദ - ക്രൈസ്തവ - മുസ്ലിം മതങ്ങൾ തമ്മിൽ ദയാവധത്തിനെതിരെ സംയുക്തമായ ഒപ്പിട്ട പ്രസ്താവനയും ജെറുസലേമിലെ സമ്മേളനത്തിന്റെ പ്രസ്താവനയിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വേദനയും, സഹനവും കുറയ്ക്കാൻ അനുകമ്പയോടെയുള്ള പരിചരണത്തിന്റെ പ്രാധാന്യത്തെ പറ്റിയും മരണത്തോട് അടുക്കുന്ന നിമിഷങ്ങളിൽ ഓരോ വ്യക്തിയുടെയും വിശ്വാസത്തെ മാനിക്കേണ്ടതിന്റെ ആവശ്യകതയും പ്രസ്താവനയില്‍ ആവര്‍ത്തിക്കുന്നുണ്ട്.
Image: /content_image/News/News-2023-05-16-16:57:28.jpg
Keywords: യഹൂദ

21186
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ പേരിലുള്ള പുതിയ സ്റ്റാമ്പ് ഇറ്റലിയില്‍ പ്രകാശനം ചെയ്തു
Content: റോം: സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്മരണാര്‍ത്ഥമുള്ള പുതിയ സ്റ്റാമ്പ് ഇറ്റലിയില്‍ പ്രകാശനം ചെയ്തു. എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്മരണിക സ്റ്റാമ്പിന്റെ പ്രകാശനം ഇന്നാണ് നടന്നത്. ഇറ്റലിയുടെ സാമ്പത്തിക വികസന മന്ത്രി അഡോൾഫോ ഉർസോ, തപാല്‍ വിഭാഗത്തിന്റെ ചുമതലയുള്ള അണ്ടർസെക്രട്ടറി ഫൗസ്റ്റ ബെർഗമോട്ടോ, സെനറ്റർ മാർസെല്ലോ പെറ, സെനറ്റിന്റെ മുൻ പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലായിരിന്നു പ്രകാശനം. "പോപ്പ് ബെനഡിക്ട് പതിനാറാമൻ", പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ സേവനം ചെയ്ത 2005 - 2013 വര്‍ഷങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളും പാപ്പയുടെ മനോഹരമായ ചിത്രവും സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 40 x 30 മില്ലിമീറ്റർ തപാൽ സ്റ്റാമ്പുകളിൽ 105,000 എണ്ണമാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്. തപാൽ സ്റ്റാമ്പിനൊപ്പം, ബെനഡിക്ട് പതിനാറാമന്റെ ശവകുടീരത്തിന്റെ ചിത്രത്തോടുകൂടിയ പ്രത്യേക പോസ്റ്റ്മാർക്കും സര്‍ക്കാര്‍ അധികൃതര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 31നു ബെനഡിക് പതിനാറാമൻ മാർപാപ്പയുടെ സ്മരണാർത്ഥം വത്തിക്കാൻ തപാൽ വകുപ്പിന്റെ കീഴിലുള്ള സ്റ്റാമ്പുകൾക്കും, നാണയങ്ങൾക്കും വേണ്ടിയുള്ള വിഭാഗവും സ്റ്റാമ്പ് പുറത്തിറക്കിയിരിന്നു. പാപ്പ ദിവംഗതനായി ഒരു മാസം തികഞ്ഞ വേളയിലായിരിന്നു സ്റ്റാമ്പ് പ്രകാശനം. 2022 ഡിസംബർ 31-ന് തന്റെ 95-ാമത്തെ വയസ്സിലാണ് ആധുനിക കാലത്തെ തിരുസഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനഡിക്ട് പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്.
Image: /content_image/News/News-2023-05-16-21:45:41.jpg
Keywords: സ്റ്റാമ്പ

21187
Category: 18
Sub Category:
Heading: പ്രവാസികൾ പാരമ്പര്യത്തിന്റെ കാവലാളുകൾ: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (SMCA), പാലാ രൂപതയുടെ ഹോം പാലാ പ്രൊജക്ടുമായി ചേർന്ന് കൂട്ടിക്കൽ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി പറത്താനം ഇടവകയിൽ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. പാരമ്പര്യത്തിന്റേയും ആരാധനാക്രമത്തിന്റേയും കാവലാളുകളാണ് പ്രവാസികളെന്നും മിഡിൽ ഈസ്റ്റിലെ പ്രവാസികൾ അത് വളരെ ഭംഗിയായി നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനഡിലും എപ്പാർക്കിയൽ അസംബ്ലികളിലും മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലികളിലും പ്രവാസികളുടെ ഗുണപരമായ സംഭാവനകളെപ്പറ്റി മറ്റു മെത്രാൻമാരും മേജർ ആർച്ച് ബിഷപ്പും സംസാരിക്കാറുണ്ടെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു. കൂട്ടിക്കൽ പ്രദേശത്തെ പറത്താനം വ്യാകുലമാതാ ഇടവകയിൽ വികാരി ഫാ. ജോസഫ് അറക്കലിന്റെ നേതൃത്വത്തിൽ വിൻസെന്റ് ഡി പോൾ സംഘടനാഭാരവാഹികളായ ജിൻസ് കളരിക്കൽ, ഡോണി എം. മാത്യു എന്നിവരുടെ മേൽനോട്ടത്തിലാണ് ഭവനം പണി തീർത്തത്. മെയ് 15 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഹോം പാലാ പ്രൊജക്ടിന്റെയും പ്രവാസി അപ്പസ്തോലേറ്റിന്റേയും ഡയറക്ടറായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിന്റെയും കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷനെ പ്രതിനിധികരിച്ചു വന്ന അബ്ബാസിയ ഏരിയ സെക്രട്ടറി മാത്യു ഫിലിപ്പ് മാർട്ടിൻ, ഏരിയ ട്രെഷർ റീജോ ജോർജ്, എന്നിവരുടെയും സാന്നിധ്യത്തിലായിരിന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് വീട് വെഞ്ചരിച്ചത്. പാലാ ഹോം പ്രൊജക്ട് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ അച്ചൻ താക്കോൽ ദാന ചടങ്ങിന് സ്വാഗതം ആശംസിച്ചു. കുവൈറ്റ് SMCA യെ പ്രതിനിധികരിച്ചു അബ്ബാസിയ ഏരിയ സെക്രട്ടറി മാത്യു ഫിലിപ്പ് മാർട്ടിൻ ആശംസകൾ അർപ്പിച്ചു. പറത്താനം ഇടവകവികാരി ഫാ. ജോസഫ് നന്ദി പറഞ്ഞു. സഭയുടെ അടിസ്ഥാനഘടകമായ ഗാർഹിക സഭയുടെ അടിസ്ഥാന ആവശ്യമായ അടച്ചുറപ്പുള്ള ഒരു ഭവനം ആഗ്രഹിക്കുന്ന പാവപ്പെട്ടവർക്ക് അത് സാധ്യമാക്കാൻ പ്രയത്നിക്കുന്ന, കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷനെ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി അപ്പസ്തോലേറ്റ് ഗ്ലോബൽ കോർഡിനേറ്റർ ഷാജിമോൻ മങ്കുഴിക്കരി, പ്രവാസി അപ്പസ്തോലേറ്റ് സെക്രട്ടറി ഷിനോജ് മാത്യു എന്നിവർ നേതൃത്വം നൽകി. എസ്‌എംസിഎ കുവൈറ്റ് റിട്ടേണിസ് ഫോറത്തെ പ്രതീനിധികരിച്ചു ട്രഷറർ ജോർജ് ചാക്കോ, കുര്യാക്കോസ് മാണിവയലിൽ, ടോമി ഐക്കരെട്ട്, തോമസ് കയ്യാലക്കൽമിഡിൽ ഈസ്റ്റ് PDMA സെക്രട്ടറി രജിത് മാത്യു എന്നിവരും നിരവധി എസ്‌എംസിഎ, കെആര്‍എഫ് അംഗങ്ങളും സന്നിഹിതരായിരുന്നു.
Image: /content_image/India/India-2023-05-17-09:36:50.jpg
Keywords: പാലാ

21188
Category: 18
Sub Category:
Heading: പ്രതിഭാസംഗമം നാളെ സമാപിക്കും
Content: കാക്കനാട്: സീറോമലബാർസഭ വിശ്വാസപരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭാസംഗമം സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. മെൽബൺ രൂപതയുടെ നിയുക്ത മെത്രാൻ അഭിവന്ദ്യ ജോൺ പനംതോട്ടത്തിൽ പിതാവ് ഉദ്ഘാടനം ചെയ്തു. വിശ്വാസപരിശീലനത്തിലൂടെ കുട്ടികൾ നേടുന്ന ബോധ്യങ്ങളും മൂല്യങ്ങളും സമന്വയിപ്പിച്ച് ക്രിസ്തീയ വീക്ഷണത്തിലൂടെ വളരുവാൻ പ്രതിഭാസംഗമം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയ ചാൻസലർ റവ. ഡോ. എബ്രഹാം കാവിൽപ്പുരയിടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീറോമലബാർ വിശ്വാസപരിശീലന കമീഷൻ സെക്രട്ടറി റവ. ഡോ. തോമസ് മേൽവെട്ടത്ത്, ഫാ. മനു എംഎസ്‌ടി & ടീം, സി. ജിസ്‌ലെറ്റ് എംഎസ്‌ജെ, സി. ജിൻസി ചാക്കോ എംഎസ്‌എംഐ, കുര്യാക്കോസ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകുന്നു. 7-ാം ക്ലാസ്സിൽ വിശ്വാസപരിശീലനം നടത്തുന്ന വിദ്യാർഥികളിൽനിന്ന് ഇടവക-ഫൊറോന-രൂപതാതല തിരഞ്ഞെടുപ്പുകളിലൂടെ കണ്ടെത്തിയ 64 വിദ്യാർത്ഥികളാണ് പ്രതിഭാസംഗമത്തിൽ പങ്കെടുക്കുന്നത്. നാളെ 18-ാം തീയതി ഉച്ചകഴിഞ്ഞു വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ പിതാവ് അധ്യക്ഷത വഹിക്കുന്ന സമാപന ചടങ്ങിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പ്രതിഭകൾക്ക് അവാർഡുകൾ വിതരണം ചെയ്യും.
Image: /content_image/India/India-2023-05-17-09:44:01.jpg
Keywords: വിശ്വാസ പരിശീല

21189
Category: 1
Sub Category:
Heading: പ്രോലൈഫ് ക്ലിനിക്ക് അക്രമിച്ചവരെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് എഫ്ബിഐ
Content: അയോവ: അമേരിക്കന്‍ സംസ്ഥാനമായ അയോവയിലെ ഡെസ് മോയിൻസിൽ സ്ഥിതി ചെയ്യുന്ന അഗാപ്പേ പ്രഗ്നൻസി റിസോഴ്സ് സെന്റർ എന്ന പ്രോലൈഫ് പ്രഗ്നൻസി ക്ലിനിക്കിന്റെ ജനാലകൾ തകർക്കുകയും, പുറത്ത് ചുവന്ന നിറത്തിലുള്ള വാചകങ്ങൾ എഴുതിവെക്കുകയും ചെയ്ത ആളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 15,000 ഡോളർ സമ്മാനത്തുക അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ പ്രഖ്യാപിച്ചു. 2022 ജൂൺ മാസമാണ് പ്രോലൈഫ് ക്ലിനിക്കിനെ ലക്ഷ്യമാക്കി അക്രമണം നടക്കുന്നത്. അമേരിക്കയിൽ ഭ്രൂണഹത്യ നിയമപരമാക്കിയ റോ വെസ് വേഡ് കേസിലെ വിധി അസാധുവാക്കുന്ന തീരുമാനത്തെ സംബന്ധിച്ച സൂചനകള്‍ പുറത്തുവന്ന കഴിഞ്ഞ മെയ് മാസത്തിലാണ് പ്രോലൈഫ് ക്ലിനിക്കുകളെയും കത്തോലിക്ക ദേവാലയങ്ങളെയും ലക്ഷ്യമാക്കിയുള്ള അക്രമണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ടത്. ഇതിനുശേഷം നൂറ്റിയറുപതോളം അക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും, ആറു പേർ മാത്രമാണ് അറസ്റ്റിലായത്. ജൂൺ മൂന്നാം തീയതിയും, ജൂൺ നാലാം തീയതിയും, രണ്ടുദിവസങ്ങളിലായാണ് അഗാപ്പേ പ്രഗ്നൻസി റിസോഴ്സ് സെന്റർ ലക്ഷ്യം വെക്കപ്പെട്ടത്. "ഫേക്ക് ക്ലിനിക്ക്", "സ്റ്റോപ്പ് ലൈയിങ്", "ദിസ് പ്ലേസ് ഈസ് നോട്ട് സെയ്ഫ്" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ചുവന്ന നിറത്തിൽ ക്ലിനിക്കിന്റെ ചുമരിൽ എഴുതി വികൃതമാക്കുകയായിരിന്നു. പ്രോലൈഫ് ക്ലിനിക്കുകൾ ലക്ഷ്യമാക്കി അക്രമണം നടത്തുന്ന 'ജെയിൻസ് റിവഞ്ച്' ഇതിന്റെ പിന്നിലും തങ്ങളാണെന്ന് അവകാശവാദം ഉന്നയിച്ചതായി കെസിആർജി എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ആദ്യം ഫ്ലോറിഡയിൽ സ്ഥിതി ചെയ്യുന്ന ഏതാനും പ്രോലൈഫ് ക്ലിനിക്കുകളുടെ ചുവരിൽ ഭീഷണി സ്വരത്തിൽ മുദ്രാവാക്യങ്ങൾ എഴുതിവെച്ചുവെന്ന കുറ്റം ആരോപിച്ച് ഫ്ലോറിഡ സ്വദേശികളായ കലേബ് ഫ്രീസ്റ്റോൺ, ആമ്പർ സ്മിത്ത് സ്റ്റീവാർട്ട് എന്നീ രണ്ടുപേരുടെ മേൽ ഫേസ് ആക്ട് നിയമപ്രകാരം ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് കുറ്റം ചുമത്തിയിരുന്നു. രാജ്യത്തെ ഏതെങ്കിലും പ്രോലൈഫ് ക്ലിനിക്കുകൾ അക്രമിച്ചവരുടെ മേൽ വിജയകരമായി കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ സംഭവമായിരുന്നു ഇത്. അതേസമയം ചുരുങ്ങിയ കാലയളവിനിടെ നിരവധി കത്തോലിക്ക ദേവാലയങ്ങളാണ് ഭ്രൂണഹത്യ അനുകൂലികള്‍ ആക്രമിച്ചത്. ജീവന്റെ മഹത്വത്തെ മാനിച്ചുള്ള സഭയുടെ ഭ്രൂണഹത്യ വിരുദ്ധ നിലപാടാണ് അക്രമികളെ ചൊടിപ്പിക്കുന്നത്.
Image: /content_image/News/News-2023-05-17-10:20:30.jpg
Keywords: എഫ്ബിഐ, ഭ്രൂണഹ

21190
Category: 18
Sub Category:
Heading: ജനങ്ങളെ ഇറക്കിവിടാനല്ല, സുരക്ഷിതമാക്കാനുള്ള പദ്ധതികളുടെ ആസൂത്രണമാണ് സർക്കാർ ചെയ്യേണ്ടത്: മാർ ജോര്‍ജ്ജ് ആലഞ്ചേരി
Content: കട്ടപ്പന: ജനങ്ങളെ ഇറക്കിവിടാനല്ല, ജനങ്ങളുടെ പുനരധിവാസം സുരക്ഷിതമാക്കാ നുള്ള പദ്ധതികളുടെ ആസൂത്രണമാണ് സർക്കാർ ചെയ്യേണ്ടതെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. വെള്ളയാംകുടിയിൽ പ്രഥമ ഇടുക്കി രൂപതാദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സമാധാന ജീവിതത്തിനായി അടിസ്ഥാന ആവശ്യങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ ചെയ്യേണ്ട സർക്കാർ, അതിനു തയാറാകാതെ സഭകളെയും മത സമൂ ഹങ്ങളെയുമൊക്കെ ആശ്രയിക്കുകയാണ്. സർക്കാർ മൂലധനം മുഴുവൻ ചെലവാക്കേണ്ടതു ജനങ്ങൾക്കു വേണ്ടിയാണ്. കസ്തൂരിരംഗൻ, ഗാഡ്ഗിൽ ആഘാതം ജില്ലയിൽ നിന്നു മാറിയിട്ടില്ല. ഈ വിഷയത്തിൽ കരുതലോടെ മുന്നോട്ടു പോകണമെന്നും മലയോര ജനതയുടെ പ്രതിസന്ധികൾക്കു ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു. കേരള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഇടുക്കി രൂപത നൽകിയിരിക്കുന്ന സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. വിശ്വാസതീക്ഷ്ണതയുള്ള ദൈവജനം ഇടുക്കിയുടെ ദൈവാനുഗ്രഹത്തിന്റെ നേർസാക്ഷ്യമാണ്. ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ തീക്ഷ്ണതയും പ്രവാചക ധീരതയും കേരള കത്തോലിക്കാ സഭയ്ക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹം അനുസ്മരിച്ചു. ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത ബിഷപ്പ് എമരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഇടുക്കി ജില്ലയിലെ ജനജീവിതം ദുഷ്കരമായിക്കൊണ്ടിരിക്കുകയാ ണെന്നും അതിനാൽ എല്ലാ മതസ്ഥരും ഒറ്റക്കെട്ടായി നാടിന്റെ രക്ഷയ്ക്കായി സമരം ചെയ്യണമെന്നും ജില്ലയിൽ മനുഷ്യജീവനേക്കാൾ മൃഗങ്ങൾക്കാണ് വില എന്നും അദ്ദേഹം പറഞ്ഞു. കെസിബിസി അൽമായ കമ്മീഷൻ സെക്രട്ടറി പ്രഫ. കെ.എം. ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്കാ സഭ നൽകിയിട്ടുള്ള വലിയ സേവനങ്ങളെ തമസ്കരി ക്കുന്ന പുതിയ പ്രവണതയെ നേരിടാൻ വിശ്വാസിസമൂഹം ജാഗ്രത പുലർത്തണമെ ന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രൂപത ആരംഭിക്കുന്ന ഭവനനിർമാണനിധിയുടെ ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പരിഷ്കരിച്ച വെബ്സൈറ്റിന്റെ ലോഞ്ചിംഗ് ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. ഇടുക്കി രൂപതയിൽ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച വ്യക്തികളെയും മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും യോഗത്തിൽ ആദരിച്ചു. കഴിഞ്ഞ ഒരു മാസമായി രൂപതദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവും കാഷ് അവാർഡും വിജയികൾക്കു സമർപ്പിച്ചു.
Image: /content_image/India/India-2023-05-17-10:41:27.jpg
Keywords: ആലഞ്ചേരി