category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജനങ്ങളെ ഇറക്കിവിടാനല്ല, സുരക്ഷിതമാക്കാനുള്ള പദ്ധതികളുടെ ആസൂത്രണമാണ് സർക്കാർ ചെയ്യേണ്ടത്: മാർ ജോര്‍ജ്ജ് ആലഞ്ചേരി
Contentകട്ടപ്പന: ജനങ്ങളെ ഇറക്കിവിടാനല്ല, ജനങ്ങളുടെ പുനരധിവാസം സുരക്ഷിതമാക്കാ നുള്ള പദ്ധതികളുടെ ആസൂത്രണമാണ് സർക്കാർ ചെയ്യേണ്ടതെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. വെള്ളയാംകുടിയിൽ പ്രഥമ ഇടുക്കി രൂപതാദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സമാധാന ജീവിതത്തിനായി അടിസ്ഥാന ആവശ്യങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ ചെയ്യേണ്ട സർക്കാർ, അതിനു തയാറാകാതെ സഭകളെയും മത സമൂ ഹങ്ങളെയുമൊക്കെ ആശ്രയിക്കുകയാണ്. സർക്കാർ മൂലധനം മുഴുവൻ ചെലവാക്കേണ്ടതു ജനങ്ങൾക്കു വേണ്ടിയാണ്. കസ്തൂരിരംഗൻ, ഗാഡ്ഗിൽ ആഘാതം ജില്ലയിൽ നിന്നു മാറിയിട്ടില്ല. ഈ വിഷയത്തിൽ കരുതലോടെ മുന്നോട്ടു പോകണമെന്നും മലയോര ജനതയുടെ പ്രതിസന്ധികൾക്കു ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു. കേരള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഇടുക്കി രൂപത നൽകിയിരിക്കുന്ന സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. വിശ്വാസതീക്ഷ്ണതയുള്ള ദൈവജനം ഇടുക്കിയുടെ ദൈവാനുഗ്രഹത്തിന്റെ നേർസാക്ഷ്യമാണ്. ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ തീക്ഷ്ണതയും പ്രവാചക ധീരതയും കേരള കത്തോലിക്കാ സഭയ്ക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹം അനുസ്മരിച്ചു. ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത ബിഷപ്പ് എമരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഇടുക്കി ജില്ലയിലെ ജനജീവിതം ദുഷ്കരമായിക്കൊണ്ടിരിക്കുകയാ ണെന്നും അതിനാൽ എല്ലാ മതസ്ഥരും ഒറ്റക്കെട്ടായി നാടിന്റെ രക്ഷയ്ക്കായി സമരം ചെയ്യണമെന്നും ജില്ലയിൽ മനുഷ്യജീവനേക്കാൾ മൃഗങ്ങൾക്കാണ് വില എന്നും അദ്ദേഹം പറഞ്ഞു. കെസിബിസി അൽമായ കമ്മീഷൻ സെക്രട്ടറി പ്രഫ. കെ.എം. ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്കാ സഭ നൽകിയിട്ടുള്ള വലിയ സേവനങ്ങളെ തമസ്കരി ക്കുന്ന പുതിയ പ്രവണതയെ നേരിടാൻ വിശ്വാസിസമൂഹം ജാഗ്രത പുലർത്തണമെ ന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രൂപത ആരംഭിക്കുന്ന ഭവനനിർമാണനിധിയുടെ ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പരിഷ്കരിച്ച വെബ്സൈറ്റിന്റെ ലോഞ്ചിംഗ് ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. ഇടുക്കി രൂപതയിൽ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച വ്യക്തികളെയും മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും യോഗത്തിൽ ആദരിച്ചു. കഴിഞ്ഞ ഒരു മാസമായി രൂപതദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവും കാഷ് അവാർഡും വിജയികൾക്കു സമർപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-17 10:40:00
Keywordsആലഞ്ചേരി
Created Date2023-05-17 10:41:27