Contents

Displaying 20761-20770 of 25003 results.
Content: 21161
Category: 18
Sub Category:
Heading: സിഎംഐ സന്യാസ സമൂഹത്തിന്റെ 192-ാമത് സ്ഥാപക ദിനാഘോഷം നടന്നു
Content: മാന്നാനം: സിഎംഐ സന്യാസ സമൂഹത്തിന്റെ 192-ാമത് സ്ഥാപക ദിനാഘോഷം മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ നടത്തി. സിഎംഐ സഭ പ്രിയോർ ജനറാൾ ഫാ. തോമസ് ചാത്തംപറമ്പിലിന്റെ നേതൃത്വത്തി ൽ ജനറൽ കൗൺസിലേഴ്സും പ്രോവിൻഷ്യൽമാരും വൈദികരും ചേർന്നു വിശുദ്ധ കുർബാനയർപ്പിച്ചു. സേക്രഡ് ഹാർട്ട് പ്രോവിൻസ് പ്രോവിൻഷ്യൽ ഫാ. ബെന്നി നൽക്കര സിഎംഐ സന്ദേശം നല്‍കി. അടുത്ത വർഷം സമൂഹജീവിത സാക്ഷ്യപ്പെടുത്തലിന്റെ വർഷമായി പ്രഖ്യാപിച്ചു. ഈ അനുസ്മരണത്തിന്റെ പ്രതീകമായി 15 പ്രോവിൻസ് പ്രോവിൻഷ്യൽമാർക്ക് പ്രിയോർ ജനറാൾ ഫാ. തോമസ് ചാത്തംപറമ്പിൽ കത്തിച്ച തിരി നല്കി. തുടർന്നു കത്തിച്ച തിരികളുമായി വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പ്രാർത്ഥനയും നടത്തി. 1831 മേയ് 11 ന് വിശുദ്ധ ചാവറയച്ചന്റെയും മാന്മാരായ തോമസ് പോരൂക്കരയുടെയും തോമസ് പാലയ്ക്ക് ലിന്റെയും ബ്രദർ ജേക്കബ് കനിയന്താരയുടെയും നേതൃത്വത്തിലാണ് സിഎംഐ സഭ സ്ഥാപിക്കപ്പെട്ടത്. മൂ ന്നാം ശതകത്തിലേക്ക് അടുക്കുന്ന സിഎംഐ സഭയിൽ 2,000-ത്തിലേറെ വൈദികരും വൈദികവിദ്യാർഥികളുമുണ്ട്. അജപാലനം, ആതുരസേവനം, വിദ്യാഭ്യാസം എന്നിവയാണ് സഭയുടെ പ്രധാന ശുശ്രൂഷാമേഖലകൾ.
Image: /content_image/India/India-2023-05-12-12:33:29.jpg
Keywords: സി‌എം‌ഐ
Content: 21162
Category: 1
Sub Category:
Heading: ചൈനയില്‍ നിയമാനുസൃതമല്ലാതെ നടത്തിയ പൗരോഹിത്യ സ്വീകരണങ്ങളെ വിമര്‍ശിച്ച വികാരി ജനറലിന് തടവുശിക്ഷ
Content: ഷുവാന്‍ഹുവാ: മൂന്നു വൈദികര്‍ക്കും, ഒരു ഡീക്കനും സഭാ നിയമാനുസൃതമല്ലാതെ തിരുപ്പട്ടം നല്‍കിയതിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ ചൈനയിലെ ഷുവാന്‍ഹുവാ രൂപതാ വികാരി ജനറാള്‍ മോണ്‍. സിമോണ്‍ സാങ്ങ് ജിയാന്‍ലിനിന് രണ്ടു വര്‍ഷത്തെ തടവുശിക്ഷ. അദ്ദേഹത്തിന്റെ 90 വയസ്സുള്ള അമ്മയുടെ ഗുരുതരമായ രോഗാവസ്ഥയും, മാനുഷികതയും പരിഗണിച്ച് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ആവശ്യം അധികാരികള്‍ അവഗണിക്കുകയാണെന്ന് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ കീഴിലുള്ള ഏഷ്യാന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സഭാ നിയമം ലംഘിച്ച് ഷുവാന്‍ഹുവാ രൂപതയിലെ ഷിജാഷുവാങ് പട്ടണത്തിലെ ദേവാലയത്തില്‍വെച്ച് ഷാങ്ജികോ രൂപതക്ക് വേണ്ടി മൂന്ന്‍ പുരോഹിതര്‍ക്കും, ഒരു ഡീക്കനും തിരുപ്പട്ടം നൽകിയതിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് തടവു ശിക്ഷ എന്നാണ് റിപ്പോര്‍ട്ട്. ദശാബ്ദങ്ങളായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് കത്തോലിക്ക സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. വത്തിക്കാനെ സംബന്ധിച്ചിടത്തോളം ചൈനയില്‍ ഷാങ്ജികോ എന്നൊരു രൂപതയില്ല. ആ മേഖലയെ വത്തിക്കാന്‍ ഷുവാന്‍ഹുവാ, ഷിവാന്‍സി രൂപതകളായിട്ടാണ് വിഭജിച്ചിരിക്കുന്നത്. വത്തിക്കാന്‍ മാനദണ്ഡങ്ങളും, കാനോന്‍ നിയമങ്ങളും എടുത്തുക്കാട്ടിക്കൊണ്ട്, നിയമാനുസൃതമല്ലാതെ നടക്കുന്ന തിരുപ്പട്ട സ്വീകരണ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് മോണ്‍. സിമോണ്‍ സാങ്ങ് രൂപതയിലെ വൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിന്നു. മോണ്‍. ഗുവോ ജിങ്കായി സഭാനിയമാനുസൃതമല്ലാതെ തിരുപ്പട്ടം നല്‍കിയത് ഷുവാന്‍ഹുവാ, ഷിവാന്‍സി രൂപതാ ഭരണനേതൃത്വത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്. മെത്രാന്‍ നിയമനം സംബന്ധിച്ച് വത്തിക്കാനും ചൈനയും തമ്മില്‍ 2018 മുതല്‍ കരാര്‍ നിലവിലുണ്ട്. എന്നാല്‍ കത്തോലിക്കാ സഭക്കെതിരായ ചൈനീസ് ഭരണകൂടത്തിന്റെ മതപീഡനങ്ങളില്‍ യാതൊരു കുറവും വന്നിട്ടില്ലായെന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഈ സംഭവം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം സംബന്ധിച്ച വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദ്ദിനാള്‍ പോള്‍ റിച്ചാര്‍ഡ് ഗല്ലാഘര്‍ ‘ഇ.ഡബ്യു.ടി.എന്‍’ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് ബെയ്ജിംഗുമായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ താല്‍ക്കാലിക കരാര്‍ കൂടുതല്‍ മികച്ചതാക്കുവാനായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നു വെളിപ്പെടുത്തിയിരിന്നു. ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളെ കുറിച്ചുള്ള ‘ഓപ്പണ്‍ഡോഴ്സ് യു.എസ്.എ’യുടെ പട്ടികയില്‍ 16-മതാണ് ചൈനയുടെ സ്ഥാനം.
Image: /content_image/News/News-2023-05-12-13:16:39.jpg
Keywords: ചൈന
Content: 21163
Category: 18
Sub Category:
Heading: മാർ ജേക്കബ് തൂങ്കുഴി മെത്രാഭിഷേക സുവർണ്ണ ജൂബിലി സ്മാരക ആദ്യ ഭവനം വെഞ്ചിരിച്ചു
Content: തൃശ്ശൂർ: തൃശ്ശൂർ അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴിയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്, അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സാന്ത്വനത്തിന്റെ നേതൃത്വത്തിൽ പണിയുന്ന 50 വീടുകളിൽ ആദ്യത്തെ ഭവനം കുരിയച്ചിറയിൽ ആശിർവദിച്ചു. കുരിയച്ചിറ ഇടവകയാണ് ഈ ഭവനത്തിന്റെ നിർമ്മാണം സ്പോൺസർ ചെയ്തത്. കരിയച്ചിറ സ്പോൺസർ ചെയ്യുന്ന മൂന്നു ഭവനങ്ങളിലൊന്നാണിത്. തൃശ്ശൂർ അതിരൂപതയിലെ ജാതിമതഭേദമെന്യേ ഭവനരഹിതരും വീടില്ലാത്തവരുമായ അർഹിക്കുന്ന കുടുംബങ്ങളെ തിരഞ്ഞെടുത്തു ഭവനങ്ങൾ നൽകുവാനുള്ള പദ്ധതിയാണ് സാന്ത്വനം ഏറ്റെടുത്തിരിക്കുന്നത്. അതിരൂപതയിലെ ഇടവകകളുടെയും സന്യാസ ഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വ്യക്തികളുടെയും ജാതിമതഭേദമെന്യേയുള്ള സമൂഹത്തിന്റെയും സഹകരണത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്. ധാരാളം സന്മനസ്സുള്ള ആളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലാണ് ജൂബിലി സ്മാരകമായ സാന്ത്വന ഭവനപദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇതിനകം ഈ സുവർണ്ണ ജൂബിലി സ്മാരക ഭവന പദ്ധതിയിൽ ഇരുപതോളം വീടുകൾക്ക് സ്പോൺസർഷിപ്പ് ലഭിച്ചിട്ടുണ്ട്. മെയ് 20ന് നടക്കുന്ന ജൂബിലിആഘോഷത്തോടനുബന്ധിച്ച് ബാക്കിയുള്ള 30 വീടുകൾക്കുള്ള പണം കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സാന്ത്വനം.
Image: /content_image/India/India-2023-05-12-15:29:29.jpg
Keywords: തൃശ്ശൂർ
Content: 21164
Category: 1
Sub Category:
Heading: റോമിലെ പ്രശസ്തമായ തോമസ് അക്വീനാസ് സർവ്വകലാശാലയെ വലംവച്ച് ഭക്തിസാന്ദ്രമായ ദിവ്യകാരുണ്യ പ്രദക്ഷിണം
Content: വത്തിക്കാന്‍ സിറ്റി: റോമിലെ സുപ്രസിദ്ധമായ തോമസ് അക്വീനാസ് സർവ്വകലാശാലയെ വലംവച്ച് ഇന്നലെ വ്യാഴാഴ്ച നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ആഞ്ജലിക്കം എന്ന പേരിൽ കൂടി അറിയപ്പെടുന്ന സർവ്വകലാശാലയിൽ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് അമേരിക്കൻ കർദ്ദിനാൾ ജെയിംസ് മൈക്കിൾ ഹാർവി നേതൃത്വം നൽകി. വിദ്യാർത്ഥികളും, അധ്യാപകരും ഉൾപ്പെടെ 130 ആളുകൾ ഭക്തിയാദരവുകളോടെ ഇരുപത്തിരണ്ടാമത് വാർഷിക പ്രദക്ഷിണത്തിന്റെ ഭാഗമായി. ഇതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്. ഡൊമിനിക്ക് ആൻഡ് സിക്സ്റ്റസ് ദേവാലയത്തിൽവെച്ച് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് മുന്നോടിയായി കർദ്ദിനാൾ ഹാർവി സന്ദേശം നൽകി. എമ്മാവൂസ് യാത്രയിൽ ഒരു അപരിചിതനെ പോലെ ക്രിസ്തു ശിഷ്യന്മാർക്ക് പ്രത്യക്ഷനായ സംഭവം അദ്ദേഹം വിവരിച്ചു. അപ്പം മുറിച്ചപ്പോഴാണ് തങ്ങളോടൊപ്പം ഉള്ളത് ക്രിസ്തുവാണെന്ന് ശിഷ്യന്മാർ മനസ്സിലാക്കിയത്. ക്രിസ്തു യാത്ര പറയാതെ അപ്രത്യക്ഷനാവുകയായിരുന്നു. എന്നാൽ ക്രിസ്തുവിന്റെ സാന്നിധ്യം അവിടെ നിലനിന്നു. നന്മയും, തിന്മയും തമ്മിലുള്ള പോരാട്ടത്തിൽ നന്മ വിജയം നേടിക്കഴിഞ്ഞു. കാൽവരിയിൽ മരിച്ച് കല്ലറയിൽ അടക്കപ്പെട്ട്, ആ കല്ലറയിൽ നിന്ന് ഉയർത്തെഴുന്നേറ്റ യേശു തന്നെയാണ് നമ്മളോടൊപ്പം നടക്കുകയും, നിത്യ ജീവനിലേക്കുള്ള യാത്രയിൽ നമ്മളെ സഹായിക്കുകയും ചെയ്യുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ദിവ്യകാരുണ്യം അദ്ദേഹം വഹിച്ചുകൊണ്ടു പോകുന്ന സമയത്ത് ഈശോയുടെ തിരുഹൃദയത്തിന്റെയും, അമൂല്യ രക്തത്തിന്റെയും ലുത്തിനിയകൾ പാടി വിശ്വാസി സമൂഹം അനുഗമിച്ചതും ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിസാന്ദ്രമാക്കി. ക്ലാസ് മുറികൾ, ഓഡിറ്റോറിയം, ലൈബ്രറി തുടങ്ങിയവ പിന്നിട്ടാണ് ബസിലിക്ക ഓഫ് സെന്റ് പോൾ ഔട്ട്സൈഡ് ദ വാൾസിന്റെ സ്ഥാനിക ചുമതല കൂടിയുള്ള കർദ്ദിനാൾ ഹാർവിയുടെ നേതൃത്വത്തിലുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് സമാപനമായത്. Tag: Cardinal James Michael Harvey presided over a eucharistic procession at the University of St. Thomas Aquinas, the Angelicum, in Rome, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-12-16:25:26.jpg
Keywords: ദിവ്യകാരു
Content: 21165
Category: 1
Sub Category:
Heading: ഐഎസ് കൊലപ്പെടുത്തിയ 21 കോപ്‌റ്റിക് രക്തസാക്ഷികള്‍ ഇനി ആഗോള കത്തോലിക്ക സഭയുടെ വിശുദ്ധരുടെ പട്ടികയിലും
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യൻ സഭകളുടെ ആത്മീയ കൂട്ടായ്മയുടെ അടയാളമായി കത്തോലിക്ക സഭയുടെ രക്തസാക്ഷിത്വ പട്ടികയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓർത്തഡോക്സ് രക്തസാക്ഷികളെ ഉൾപ്പെടുത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ. കോപ്റ്റിക്ക് പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമനുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം. ഒരേ അൾത്താരയിൽ ആഘോഷിക്കാനും രക്ഷകന്റെ ശരീരവും രക്തവും ഒരുമിച്ച് സ്വീകരിക്കാനും കഴിയുന്ന അനുഗ്രഹീതമായ ദിവസം വരെ, കോപ്റ്റിക്ക് രക്തസാക്ഷികളുടെ പ്രാർത്ഥനകൾ നമ്മുടെ സഭകളെ സൗഹൃദത്തിൽ വളരാൻ തുടർന്നും സഹായിക്കട്ടെയെന്നു പാപ്പ പറഞ്ഞു. കൂടിക്കാഴ്ച്ചയ്ക്കിടെ പാത്രിയാര്‍ക്കീസ് തവദ്രോസ്, ഫ്രാൻസിസ് മാർപാപ്പയ്ക്ക് കോപ്റ്റിക് രക്തസാക്ഷികളുടെ തിരുശേഷിപ്പ് ഉള്‍പ്പെടുന്ന പേടകം കൈമാറി. രക്തസാക്ഷികൾ ജലത്താലും ആത്മാവിനാലും മാത്രമല്ല, രക്തത്താലും സ്നാനം ചെയ്യപ്പെട്ടുവെന്നു ഫ്രാൻസിസ് മാർപാപ്പ സ്മരിച്ചു. തങ്ങൾ അവരുടെ പ്രാർത്ഥനകൾ തേടുന്നുണ്ടെന്നും അത് അനുഗ്രഹമായി മാറുമെന്ന് വിശ്വസിക്കുന്നുവെന്നും കത്തോലിക്കരും ഈ രക്തസാക്ഷികളുടെ മാധ്യസ്ഥം തേടണമെന്ന് പാത്രിയാര്‍ക്കീസ് പറഞ്ഞു. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ഇസ്ളാമിക സൂക്തങ്ങള്‍ ഉരുവിട്ട് ക്രൈസ്തവ കൂട്ടക്കൊല നടത്തിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. എന്നാൽ, ഇവരുടെ മൃതദേഹം ഏറെനാൾ അജ്ഞാതമായി തുടരുകയായിരിന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. ക്രിസ്തു വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തി. 2021 ഫെബ്രുവരി മാസത്തില്‍ കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറില്‍, കഴുത്തറുത്ത് കൊല്ലപ്പെട്ട 21 കോപ്റ്റിക് രക്തസാക്ഷികളും എല്ലാ ക്രൈസ്തവര്‍ക്കും വേണ്ടിയുള്ള വിശുദ്ധരാണെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞിരിന്നു. ഇത് രക്തത്താലുള്ള എക്യുമെനിസത്തിൻ്റെ യഥാർത്ഥ ഐക്യമാണെന്നു പാപ്പ അന്ന് പ്രസ്താവിച്ചതും ഏറെ മാധ്യമ ശ്രദ്ധ നേടി. അതേസമയം കത്തോലിക്കരല്ലാത്തവരെ റോമൻ രക്തസാക്ഷിത്വ പട്ടികയില്‍ ഉൾപ്പെടുത്തുന്നത് ഇതാദ്യമല്ല. 1054-ലെ വിഭജനത്തിന് ശേഷം സ്ലാവിക് സന്യാസിമാരായ തിയോഡോഷ്യസ്, പെസെർസ്കയിലെ ആന്‍റണി (11-ാം നൂറ്റാണ്ട്), പെർമിലെ സ്റ്റീഫൻ, റഡോനെജിലെ സെർജിയസ് (14-ാം നൂറ്റാണ്ട്) ഉള്‍പ്പെടെ നിരവധി ഓർത്തഡോക്സ് സഭാംഗങ്ങളായവരെ കത്തോലിക്ക വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2023-05-12-17:55:33.jpg
Keywords: കോപ്റ്റി
Content: 21166
Category: 1
Sub Category:
Heading: മനുഷ്യ ജീവനെക്കാൾ വളർത്തുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മനുഷ്യ ജീവനെക്കാൾ വളർത്തുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ശൈലിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. "ദ ജനറൽ സ്റ്റേറ്റ് ഓഫ് ദ ബർത്ത് റേറ്റ്" എന്ന പേരിൽ വത്തിക്കാന് സമീപത്ത് കോൺസിലിയാസിയോൺ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പാപ്പ. അടുത്തിടെ ഏകദേശം അന്‍പതു വയസ്സുള്ള ഒരു സ്ത്രീ 'എന്റെ കുട്ടി' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു നായയെ ആശീര്‍വദിക്കാൻ തന്റെ പക്കൽ കൊണ്ടുവന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ലോകത്തിൽ വിശപ്പ് അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ വലിയ സംഖ്യ ചൂണ്ടിക്കാണിച്ചുകൊണ്ട് താൻ ആ സ്ത്രീയെ ശകാരിച്ചതായും പാപ്പ പറഞ്ഞു. സമൂഹത്തിന്റെ ഭാവിക്ക് ജനസംഖ്യാ വർദ്ധനവിന് വലിയ പ്രാധാന്യമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു വ്യക്തമാക്കി. രണ്ടുദിവസമായി നടന്ന കോൺഫറൻസിൽ ഇന്നലെ വെള്ളിയാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ വിഷയത്തിലുള്ള തന്റെ ചിന്തകൾ പങ്കുവെച്ചത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും കോൺഫറൻസിൽ പങ്കെടുത്തു. കുറച്ച് കുഞ്ഞുങ്ങള്‍ മാത്രം ജനിക്കുമ്പോൾ, ജനങ്ങൾക്ക് പ്രത്യാശയില്ല എന്ന സൂചനയാണ് അത് നൽകുന്നതെന്ന് പാപ്പ പറഞ്ഞു. ഇത് സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങൾ മാത്രമല്ല ഉണ്ടാക്കുന്നത്, മറിച്ച് ജനസംഖ്യയിൽ ഉണ്ടാകുന്ന കുറവ് ഭാവിയെ പറ്റിയുള്ള ആത്മവിശ്വാസം ദുർബലമാക്കുന്നു. സാമൂഹിക ജീവിതം ഇല്ലാത്തത് സ്വയം ആശ്രയിക്കാൻ പ്രേരണ നൽകുകയും അത് ഒറ്റപ്പെടലിൽ കലാശിക്കുകയും ചെയ്യുന്നു. സമ്പന്നരായവർക്ക് മാത്രമേ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ സാധിക്കുകയുളളൂ എന്നതാണ് ഇതിന്റെ അനന്തരഫലം. കുടുംബങ്ങൾക്കും, ജനനങ്ങൾക്കും, അവസരസമത്വത്തിനും വേണ്ടിയുള്ള ഇറ്റാലിയൻ മന്ത്രാലയത്തിന്റെ പിന്തുണയോടെ 'ഫൗണ്ടേഷൻ ഫോർ ബർത്ത്സ് ആൻഡ് ദ ഫാമിലി അസോസിയേഷൻസ് ഫോറം' ആണ് 'ദ ജനറൽ സ്റ്റേറ്റ് ഓഫ് ദ ബർത്ത് റേറ്റ് കോൺഫറൻസ്' സംഘടിപ്പിച്ചത്. ഇതിനുമുമ്പ് സമാനമായ രണ്ടു വാർഷിക കോൺഫറൻസുകൾ നടന്നിട്ടുണ്ട്. ഇത് രണ്ടാമത്തെ തവണയാണ് ഫ്രാൻസിസ് മാർപാപ്പ കോൺഫറൻസിൽ പങ്കെടുക്കുന്നത്. 2022ൽ ഇറ്റലിയിൽ 393,000 ശിശുക്കളാണ് ജനിച്ചത്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ്. ഇതേ വർഷം തന്നെ ഏഴു ലക്ഷത്തോളം ആളുകൾ രാജ്യത്ത് മരണമടഞ്ഞിരിന്നു.
Image: /content_image/News/News-2023-05-13-11:46:22.jpg
Keywords: പാപ്പ
Content: 21167
Category: 18
Sub Category:
Heading: ഡോ. വർഗീസ് തോട്ടങ്കരയുടെ സ്ഥാനാരോഹണം ജൂൺ 29ന്
Content: കൊച്ചി: ഒഡീഷയിലെ ബാലസോർ ലത്തീൻ രൂപത ബിഷപ്പായി നിയമിക്കപ്പെട്ട ഡോ. വർഗീസ് തോട്ടങ്കരയുടെ സ്ഥാനാരോഹണം ജൂൺ 29ന് ബാലസോറിൽ നടക്കും. കോൺഗ്രിഗേഷൻ ഓഫ് ദ മിഷൻ (സിഎം) സന്യാസസമൂഹാംഗമായ ഇദ്ദേഹം പത്തു വർഷമായി എത്യോപ്യയിലെ നെകംതെ അപ്പസ്തോലിക് വികാരിയാത്തിന്റെ അധ്യക്ഷനാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂർ തോട്ടുവ ഇടവകാംഗമാണ് ബിഷപ്പ് തോട്ടങ്കര. 1987ൽ പൗരോഹിത്യം സ്വീകരിച്ചു. ഒഡീഷയിലെ ബറാംപുർ രൂപതയിൽ മിഷൻ പ്രവർത്തനമായിരുന്നു ആദ്യനിയോഗം. 1990 മുതൽ എത്യോപ്യയിലും റോമിലുമായി സേവനം ചെയ്തു. റോമിലെ സെന്റ് തോമസ് അക്വീനാസ് (ആൻജെലിക്കം) യൂണിവേഴ്സിറ്റിയിൽ മോറൽ തിയോളജിയിലായിരുന്നു ഉപരിപഠനം. എത്യോപ്യയിലുള്ള മൈനർ സെമിനാരിയിൽ അധ്യാപകൻ, മേജർ സെമിനാരിയിൽ വിസിറ്റിംഗ് പ്രഫസർ, അഡിസ് അബാബയിലുള്ള സെന്റ് പോൾസ് മേജർ സെമിനാരിയുടെ പ്രഥമ റെക്ടർ, തിയോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ, സന്യാസ സമൂഹത്തിന്റെ പ്രോവിൻഷ്യൽ കൗൺസിലർ, അസിസ്റ്റന്റ് ജനറാൾ, വിവിധ സന്യസ്ത സമൂഹങ്ങളുടെ സ്പിരിച്വൽ ഡയറക്ടർ, റോമിൽ സഭയുടെ പ്രൊക്യുറേറ്റർ ജനറൽ, ജനറൽ കൂരി യ ആർക്കെവിസ്റ്റ്, ഏഷ്യ പസഫിക് മേഖലയിലെ രാജ്യാന്തര മിഷനുകളുടെ ഡെലിഗേറ്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. 2013 ഓഗസ്റ്റ് 13നാണ് നെകംതെ രൂപതയിൽ മെത്രാനായി അഭിഷിക്തനായത്
Image: /content_image/India/India-2023-05-13-11:55:54.jpg
Keywords: എത്യോ, മലയാള
Content: 21168
Category: 1
Sub Category:
Heading: മണിപ്പൂര്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നത് സര്‍ക്കാര്‍ ഒത്താശയോടെയുള്ള കലാപം: ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍
Content: ഇംഫാല്‍: മണിപ്പൂരിലെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ സര്‍ക്കാര്‍ ഒത്താശയോടെയാണെന്ന ഗുരുതര ആരോപണവുമായി മുംബൈയില്‍ സമാനമനസ്കരായ മതനിരപേക്ഷ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പത്രസമ്മേളനം. വിരമിച്ച ജസ്റ്റിസ് അഭെയ് തിപ്സെ, ഷക്കീര്‍ ഷെയിഖ്, ഡോള്‍ഫി ഡിസൂസ എന്നിവര്‍ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് എഗൈന്‍സ്റ്റ് ഇന്‍ ജസ്റ്റിസ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എന്ന സംഘടനയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെ ‘സി.എസ്.എം.ടി’യില്‍ പത്രസമ്മേളനം സംഘടിപ്പിച്ചത്. മണിപ്പൂരിലെ ക്രിസ്ത്യന്‍ ഗോത്ര സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങളെ സംഘടന ശക്തമായ ഭാഷയില്‍ അപലപിച്ചു. കത്തോലിക്കാ വൈദികനായ ഫാ. ഫ്രേസര്‍ മസ്കാരന്‍ഹാന്‍സ് എസ്.ജെ, സാമൂഹ്യപ്രവര്‍ത്തകരായ ഇര്‍ഫാന്‍ എഞ്ചിനീയര്‍, സലിം ഖാന്‍, മാധ്യമപ്രവര്‍ത്തകനായ നിരഞ്ചന്‍ ടാക്ലെ എന്നിവരായിരുന്നു മുഖ്യ പ്രഭാഷകര്‍. ഇന്ന് മണിപ്പൂര്‍ നേരിടുന്ന അപകടം ഒരുനാള്‍ നമ്മുടെ വീട്ടുവാതിക്കലും എത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയ കൂട്ടായ്മ, മറ്റ് സംസ്ഥാനങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് മുംബൈ നിവാസികളോട് അഭ്യര്‍ത്ഥിച്ചു. വിവിധ സംസ്ഥാനങ്ങളിലെ വലതുപക്ഷ സര്‍ക്കാരുകളുടെ ഉദയമാണ് ദേശവ്യാപകമായി മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തല്‍ വര്‍ദ്ധിച്ചതിന്റെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. 2002-ല്‍ ഗുജറാത്തിലും, 2008-ല്‍ ഒഡീഷയിലെ കന്ധമാലിലും അക്രമങ്ങള്‍ നടന്ന സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റുകള്‍ വരുത്തുന്ന ബോധപൂര്‍വ്വമായ കാലതാമസം, ഇത്തരം ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടോ എന്ന് ചിന്തിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കുമെന്നു ഫാ. ഫ്രേസര്‍ പറഞ്ഞു. മണിപ്പൂരില്‍ സ്കൂളുകളും, കോളേജുകളും നടത്തുന്ന ജെസ്യൂട്ട് വൈദികര്‍ വരെ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് ‘ആര്‍.എസ്.എസ്’മായി ബന്ധപ്പെട്ട് സംഘപരിവാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ‘വനവാസി കല്യാണ്‍ ആശ്രമം’ പ്രവര്‍ത്തകരുടെ മണിപ്പൂരിലേക്കുള്ള വരവ് വെറും ആകസ്മികത അല്ലെന്നു നാസിക്കില്‍ നിന്നുമുള്ള മാധ്യമപ്രവര്‍ത്തകനായ നിരഞ്ചന്‍ ടാക്ലെ പറഞ്ഞു. മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ ഹിന്ദു മെയ്തി സമുദായത്തിന് പട്ടികവര്‍ഗ്ഗ പദവി നല്‍കുന്നതിനെതിരെയുള്ള ക്രിസ്ത്യന്‍ ഗോത്രവര്‍ഗ്ഗമായ കുക്കികളുടെയും, നാഗാകളുടെയും പ്രതിഷേധത്തെ സംഘടന പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. വിവാദമായ ഈ വിധിയാണ് മണിപ്പൂരില്‍ നിരവധി പേരുടെ കൊലപാതകത്തിനിടയാക്കിയ കലാപത്തിന് കാരണമായത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ അന്‍പതില്‍പരം ക്രൈസ്തവ ദേവാലയങ്ങളാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്.
Image: /content_image/India/India-2023-05-13-15:14:20.jpg
Keywords: മണിപ്പൂ
Content: 21169
Category: 1
Sub Category:
Heading: ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയില്‍ പ്രഭാഷണം നടത്താന്‍ ഫ്രാന്‍സിസ് പാപ്പക്ക് പ്രത്യേക ക്ഷണം
Content: കെയ്റോ: വരുന്ന ജൂണില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ സുരക്ഷാസമിതി യോഗത്തില്‍ ചരിത്രപരമായ പ്രസംഗം നടത്തുവാന്‍ ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പക്കും, അല്‍-അസ്ഹര്‍ ഗ്രാന്‍ഡ്‌ ഇമാം അഹമദ് എല്‍-തയ്യേബിനും സുരക്ഷ സമിതിയുടെ പ്രത്യേക ക്ഷണം. “സമാധാനം നിലനിര്‍ത്തുന്നതിലും, പ്രോത്സാഹിപ്പിക്കുന്നതിലും മാനുഷിക സാഹോദര്യ മൂല്യങ്ങള്‍ക്കുള്ള പ്രാധാന്യം” എന്ന പ്രമേയവുമായി ജൂണ്‍ പകുതിയോടെ യു.എന്‍ ആസ്ഥാനത്ത് നടക്കുവാനിരിക്കുന്ന ഉന്നത തല യോഗത്തിന് മുന്‍പായിരിക്കും ഇരു മതനേതാക്കളുടെയും പ്രസംഗമെന്നു അല്‍-മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. അടിയന്തിരമായ മാനുഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാനും, സമാധാനവും, സുരക്ഷയും സ്ഥാപിക്കുവാനായി ഗൗരവമായ നടപടികള്‍ കൈകൊള്ളേണ്ടതിന്റെ ആവശ്യകത സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് എടുത്തുകാട്ടുമെന്നും ക്ഷണത്തില്‍ പറയുന്നു. ഇരു നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമോയെന്നു ഈ മാസത്തിനകം സ്ഥിരീകരിക്കപ്പെടുമെന്നാണ് സൂചന. ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഏത് നടപടിയെയും ഇവര്‍ പിന്തുണക്കാറുണ്ടെന്നും അതിനാല്‍ അവരുടെ സാന്നിധ്യം നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കുവാനും, ചുറ്റും നടക്കുന്ന യുദ്ധം അവസാനിക്കുന്നതിനും സഹായകമായേക്കുമെന്നും യുഎന്‍ അധികൃതര്‍ക്ക് പ്രതീക്ഷയുണ്ട്. റഷ്യ - യുക്രൈന്‍ യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയും, സുഡാനില്‍ യുദ്ധം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇരു മത നേതാക്കളുടെയും പ്രഭാഷണം ഒരുങ്ങുന്നത്. ഇതാദ്യമായാണ് സുരക്ഷാ സമിതി ഫ്രാന്‍സിസ് പാപ്പ, ഗ്രാന്‍ഡ്‌ ഇമാം അഹമദ് എന്നിവരെപ്പോലെയുള്ള പ്രമുഖ മതനേതാക്കളെ പ്രഭാഷണത്തിന് ക്ഷണിക്കുന്നതെന്നു അറബ്-യൂറോപ്യന്‍ അഫയേഴ്സ് സംബന്ധിച്ച രാഷ്ട്രീയ നിരീക്ഷകനായ മോന്‍സെഫ് സ്ലിമി പറഞ്ഞു. ഇസ്ലാമിന്റെ ഉന്നത ആത്മീയ നേതാക്കളില്‍ ഒരാളായി കരുതപ്പെട്ടു വരുന്ന ഗ്രാന്‍ഡ്‌ ഇമാമിന്റെ 2016-ലെ വത്തിക്കാന്‍ സന്ദര്‍ശനവും, ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയും അല്‍-അസ്ഹര്‍ വത്തിക്കാന്‍ ബന്ധവും ഊഷ്മളമാണ്. അതിനു ശേഷം ഇരു നേതാക്കളും 9 പ്രാവശ്യം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2019-ല്‍ മനുഷ്യ സാഹോദര്യം സംബന്ധിച്ച ഒരു രേഖയില്‍ ഇരുനേതാക്കളും ഒപ്പുവെച്ചിരുന്നു.
Image: /content_image/News/News-2023-05-13-16:03:20.jpg
Keywords: പാപ്പ
Content: 21170
Category: 1
Sub Category:
Heading: ''കത്തോലിക്ക സഭയുമായി പ്രശ്നമുണ്ടാക്കാന്‍ താല്‍പര്യമില്ല'': കോംഗോയില്‍ തട്ടിക്കൊണ്ടുവന്ന കന്യാസ്ത്രീയെ ഗുണ്ടാത്തലവന്‍ മോചിപ്പിച്ചു
Content: വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയും, മെത്രാപ്പോലീത്തയും, കത്തോലിക്ക സഭയുമായി യാതൊരു പ്രശ്നമുണ്ടാക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലായെന്ന് പറഞ്ഞ് സംഘാംഗങ്ങള്‍ തട്ടിക്കൊണ്ടു വന്ന കത്തോലിക്ക കന്യാസ്ത്രീയെ ഗുണ്ടാത്തലവന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മോചിപ്പിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 26-ന് തെക്കു കിഴക്കന്‍ കോംഗോയിലെ ലുബുംബാഷി നഗരത്തില്‍ വെച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് വിര്‍ജിന്‍ മേരി ഓഫ് കോംഗോ സമൂഹാംഗമായ സിസ്റ്റര്‍ ലൂസി എംവാസെങ്ങായാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മോചിതയായതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കന്‍ വിഭാഗമായ 'എ‌സി‌ഐ ആഫ്രിക്ക' റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 10-ന് ലുബുംബാഷി അതിരൂപത മെത്രാപ്പോലീത്ത ഫുള്‍ജെന്‍സ് മുതേബ മുഗാലു സിസ്റ്റര്‍ ലൂസിയെ സന്ദര്‍ശിച്ചു. സിസ്റ്റര്‍ ലൂസി സഭയുടെ മകളാണെന്നും തന്നെ സംബന്ധിച്ചിടത്തോളം ഇത് അജപാലന പ്രാധാന്യമുള്ള ഒരു സന്ദര്‍ശനമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പഴഞ്ചൊല്ലില്‍ പറയുന്ന പോലെ ദൗര്‍ഭാഗ്യം വരുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥ സുഹൃത്തിനെ മനസ്സിലാക്കുന്നത്. അതുപോലെ തന്നെ കഷ്ടത വരുമ്പോള്‍ നമ്മള്‍ നമ്മുടെ യഥാര്‍ത്ഥ പിതാവിനെയും തിരിച്ചറിയണമെന്നും ആര്‍ച്ച് ബിഷപ്പ് മുതേബ പറഞ്ഞു. ലുബുംബാഷി സര്‍വ്വകലാശാലയിലെ മെഡിക്കല്‍ പഠനം കഴിഞ്ഞ് വൈകിട്ട് 6 മണിയോടെ കോണ്‍വെന്റിലേക്ക് പോകുന്ന വഴിക്കാണ് അക്രമികള്‍ സിസ്റ്റര്‍ ലൂസിയെ കാറില്‍ കടത്തികൊണ്ടു പോയത്. വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന്‍ തലകറക്കം അനുഭവപ്പെട്ട സിസ്റ്റര്‍ ലൂസിക്ക് സംസാരിക്കുവാന്‍ പോലും കഴിയാതെ ബോധരഹിതയായി വീണു. ബോധം വീഴുമ്പോള്‍ ഒരു വലിയ വീട്ടിലായിരുന്നുവെന്ന് സിസ്റ്റര്‍ പറയുന്നു. നിരവധി യുവതീ-യുവാക്കളെ അവിടെ ബന്ധനസ്ഥരായ നിലയില്‍ കണ്ടു. സിസ്റ്റര്‍ ലൂസിയെ കണ്ടമാത്രയില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ നേതാവ് അണികളോട് രോഷാകുലനായി. “മാര്‍പാപ്പയുമായും, മെത്രാപ്പോലീത്തയുമായും, പ്രത്യേകിച്ച് കത്തോലിക്ക സഭയുമായും യാതൊരു പ്രശ്നവും ഉണ്ടാക്കുവാന്‍ എനിക്കാഗ്രഹമില്ല. എന്റെ തൊഴിലില്‍ ശാപം വീഴ്ത്തുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, എവിടെ നിന്ന് കൊണ്ടുവന്നുവോ, ഇവരെ അവിടെ വിട്ടേക്കു” എന്ന് അയാള്‍ തന്റെ സംഘാംഗങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്‍ തട്ടിക്കൊണ്ടു പോയവര്‍ സിസ്റ്റര്‍ ലൂസിയെ മറ്റൊരു കാറില്‍ ഒരു ഗ്യാസ് സ്റ്റേഷനില്‍ വിട്ടു. സിസ്റ്റര്‍ ലൂസിയുടെ സഭാവസ്ത്രം തിരിച്ചറിഞ്ഞ മറ്റൊരു കാര്‍ ഡ്രൈവറാണ് അവരെ കോണ്‍വെന്റില്‍ എത്തിച്ചത്. കോംഗോയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ലിബുംബാഷിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളെ ആര്‍ച്ച് ബിഷപ്പ് മുതേബ അപലപിച്ചു. തന്റെ അജപാലന പരിധിയില്‍ വരുന്ന ജനങ്ങള്‍ സ്വന്തം വീട്ടില്‍ അടിമകളെപ്പോലെയാണ് ജീവിക്കുന്നതെന്നു മെത്രാപ്പോലീത്ത പറഞ്ഞു. ആഭ്യന്തര കലാപത്തിന് പുറമേ ഇസ്ലാമിക തീവ്രവാദവും കോംഗോയിലെ ക്രൈസ്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കിക്വിറ്റ് രൂപതയിലെ സെന്റ്‌ ജോസഫ് മുള്‍കാസ ഇടവക വികാരിയായ ഫാ. ഗോഡ് ഫ്രോയിഡ് എന്ന വൈദികന്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടിരുന്നു.
Image: /content_image/News/News-2023-05-13-20:17:52.jpg
Keywords: കോംഗോ