Contents

Displaying 20711-20720 of 25007 results.
Content: 21111
Category: 1
Sub Category:
Heading: കക്കുകളിയുടെ പിന്നണി പ്രവര്‍ത്തകരുടെ കാപട്യങ്ങള്‍
Content: കക്കുകളി എന്ന നാടകത്തിന്റെ പിന്നണി പ്രവർത്തകരുടെ കാപട്യം വളരെ വ്യക്തമാക്കുകയാണ് ഈ ദിവസങ്ങളിലെ ചാനൽ ചർച്ചകൾ. "കക്കുകളി" എന്ന ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്കും അത് ഉൾപ്പെടുന്ന കഥ സമാഹാരത്തിനും കെസിബിസി (കേരളകത്തോലിക്കാ മെത്രാൻ സമിതി) 2019 ൾ അവാർഡ് നൽകി എന്നുള്ളതാണ് ഒരു പ്രധാന വാദഗതി. അതേ വർഷം തന്നെയാണ് ഈ കഥയെ നാടകമാക്കി മാറ്റിയതെന്നും ആദ്യം ഈ നാടകം പ്രദർശിപ്പിച്ചതും പിന്നീട് പലപ്പോഴും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നതും ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് എന്നും, അവരിൽ ആർക്കും നാടകത്തെക്കുറിച്ച് എതിരഭിപ്രായമുണ്ടായിരുന്നില്ല എന്നും ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിലെ കാരണം സ്ഥാപിത താല്പര്യങ്ങളാണെന്നും നാടക രചയിതാവ് കെബി അജയകുമാർ കഴിഞ്ഞ ദിവസം ഒരു ചാനൽചർച്ചയിൽ പറയുകയുണ്ടായി. കഴിഞ്ഞ ദിവസം ഇടശ്ശേരിയിൽ നാടകത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർതന്നെ പിന്നീട് നാടകം കാണുകയും അവിടെയുണ്ടായ ആരോപണങ്ങൾ വാസ്തവ വിരുദ്ധമായാണെന്ന് തന്നോട് പറയുകയുമുണ്ടായി എന്നും അദ്ദേഹം ചാനലിൽ പറഞ്ഞു. ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയിലെ അതേ ആശയങ്ങൾ മാത്രമാണ് നാടകത്തിന്റെ സ്ക്രിപ്റ്റ് എന്നും, യാതൊന്നും കൂട്ടി ചേർത്തിട്ടില്ല എന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഈ നാടകം ആരോപണങ്ങൾ ഉന്നയിക്കുന്ന ആരുംതന്നെ കണ്ടിട്ടില്ല, കാണാതെയാണ് നാടകത്തെ ആക്രമിക്കുന്നതെന്നും വേണ്ടിവന്നാൽ അവർക്കുവേണ്ടി ഒരു നാടകാവതരണത്തിന് തങ്ങൾ തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞുവച്ചു. ഇതേ നുണക്കഥകളും, തെറ്റിദ്ധരിപ്പിക്കുന്ന വാദഗതികളുമായി നാടകസംവിധായകൻ ജോബ് മഠത്തിൽ ഉൾപ്പെടെയുള്ള മറ്റ് അണിയറപ്രവർത്തകരും കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവികളും ഈ ദിവസങ്ങളിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. പച്ച കള്ളം പ്രചരിപ്പിച്ചുകൊണ്ട് ഇത്തരക്കാർ ചാനലുകൾ തോറും കയറിയിറങ്ങുന്നതും ഒട്ടേറെ കുറിപ്പുകളും അഭിമുഖങ്ങളും പ്രസിദ്ധീകരിക്കുന്നതും തന്നെയാണ് അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഏറ്റവും പ്രധാന ഘടകം. #{blue->none->b->ചില വസ്തുതകൾ: ‍}# - ഫ്രാൻസിസ് നൊറോണയ്ക്ക് 2019 ൽ കെസിബിസി സാഹിത്യ അവാർഡ് ലഭിച്ചിരുന്നു. എന്നാൽ, അതിന് പരിഗണിക്കപ്പെടാനിടയാക്കിയ പ്രധാന കൃതി അദ്ദേഹത്തിന്റെ ഏക നോവലായ "അശരണരുടെ സുവിശേഷം" ആണ്. ആലപ്പുഴയിലെ തീരദേശ ജനതയുടെ ജീവിതത്തെയും അവർക്കുവേണ്ടി ജീവിച്ച ഫാ. റെയ്നോൾഡ്സ് എന്ന വൈദികന്റെ പ്രവർത്തനങ്ങളെയും ആസ്പദമാക്കിയാണ് ആ നോവൽ രചിക്കപ്പെട്ടത്. - കക്കുകളി എന്ന ചെറുകഥയുടെ സ്വതന്ത്ര ആവിഷ്കാരമാണ് അതേ പേരിലുള്ള നാടകം എന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ തന്നെ പറയുന്നു. ഈ നാടകത്തിന്റെ സ്ക്രിപ്റ്റോ, നാടകമോ താൻ കണ്ടിട്ടില്ല എന്ന് ഫ്രാൻസിസ് നൊറോണ വ്യക്തമാക്കിയിട്ടുണ്ട്. മൂലകഥയുടെ ചില ഘടകങ്ങൾ മാത്രം എടുക്കുകയും ഒട്ടേറെ മറ്റ് ആശയങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്ത ഈ നാടകത്തിന് ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയുമായി 20 - 30 ശതമാനം വരെ സാമ്യമേ കാണാനാകൂ. - ആരും നാടകം കണ്ടിട്ടില്ല എന്ന വാദഗതി ന്യൂസ് ശ്രവിക്കുന്നവരെ വിഡ്ഢികളാക്കാൻ ഉറപ്പിച്ചുള്ള അവകാശവാദമാണ്. കേരള NGO യൂണിയന്റെ യൂട്യൂബ് ചാനലിൽ കഴിഞ്ഞ വർഷം നവംബറിൽ ഈ നാടകം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇപ്പോഴും അത് അവിടെ ലഭ്യമാണ്. - ചെറുകഥയിൽ ഒരു പ്രത്യേക സാമൂഹ്യാന്തരീക്ഷത്തിൽ ജീവിതത്തിൽനിന്ന് ഒളിച്ചോടാൻ ആഗ്രഹിച്ച ഒരു പെൺകുട്ടിക്ക് ഉണ്ടാകുന്ന അനുഭവങ്ങളിൽ ചിലവ മാത്രമെടുത്ത് ക്രൈസ്തവ സന്യാസത്തെ അശ്ലീലവൽക്കരിച്ചുകൊണ്ടാണ് നാടകം ആദ്യന്തം ഒരുക്കിയിരിക്കുന്നത്. - ഇക്കാലഘട്ടത്തിൽ കത്തോലിക്കാ സന്യാസത്തിനും സന്യസ്തർക്കും എതിരെ ഉയരുന്ന അനാവശ്യ ആരോപണങ്ങൾക്കും അനുബന്ധ വിവാദങ്ങൾക്കും പക്ഷം ചേർന്നുള്ളതും തെറ്റിദ്ധാരണാജനകവുമായ അവതരണമാണ് നാടകത്തിലേത്. തല്പരകക്ഷികൾ പറഞ്ഞു പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന അത്തരമുള്ള തെറ്റിധാരണകളെ വളർത്തുക എന്ന ലക്‌ഷ്യം നാടകത്തിന്റെ പിന്നണി പ്രവർത്തകർക്ക് ഉണ്ട് എന്നുള്ളതിൽ സംശയമില്ല. - ചെറുകഥയിൽ ഇല്ലാത്ത പലതും നാടകത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. വളരെ വികലവും അറപ്പുളവാക്കുന്നതുമായ അവതരണമാണ് കക്കുകളി എന്ന നാടകത്തിന്റേത്. ക്രൈസ്തവ സന്യാസത്തെയും സന്യസ്ഥരെയും സന്യാസത്തിന്റെ മൂല്യങ്ങളെയും ചവിട്ടിയരക്കാനും വികൃതമാക്കി ചിത്രീകരിക്കാനും പിന്നണിപ്രവർത്തകർ ശ്രമിച്ചിരിക്കുന്നു. - ക്രൈസ്തവസമൂഹത്തിനിടയിൽ രണ്ടു വർഷം മുമ്പേ പലപ്പോഴായി ഈ നാടകം പ്രദർശിപ്പിച്ചിരുന്നു എന്ന ആരോപണവും കളവാണ്. ഇത്തരമൊരു നാടകത്തെക്കുറിച്ചുള്ള അറിവ് ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നതുതന്നെ തൃശൂർ വച്ചുനടന്ന അന്തർദേശീയ നാടക ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചപ്പോഴാണ്. അതിനുശേഷം നടന്ന പ്രദർശനം ക്രൈസ്തവർ തീരെ കാഴ്ചക്കാരായില്ലാത്ത ഗുരുവായൂർ സർഗോത്സവ വേദിയിലും, തുടർന്ന് നടന്നത് കോഴിക്കോട് എടച്ചേരിയിൽ ഒരു ക്രൈസ്തവൻ പോലും കാഴ്ചക്കാരനായി ഉണ്ടാകാനിടയില്ലാത്ത ഒരു നാടക ക്യാമ്പിന്റെ ഭാഗമായായിരുന്നു. ആ പരിസരത്ത് കിലോമീറ്ററുകൾ ചുറ്റളവിൽ പോലും ക്രൈസ്തവ കുടുംബങ്ങളില്ല. പിന്നീട് നാടകാവതരണത്തിന് പദ്ധതിയിടുന്ന വേദികളെല്ലാം തന്നെ ക്രൈസ്തവർ തീരെ ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് അനുഭാവികൾ തിങ്ങിപ്പാർക്കുന്നതുമായ ഇടങ്ങളിലാണ്. - ഈ നാടകത്തിനെതിരെ മുമ്പൊരിക്കലും പരാതികൾ ഉയർന്നിട്ടില്ല എന്നാണ് പിന്നണി പ്രവർത്തകരുടെ വാദം. എന്നാൽ 2023 ജനുവരിയിൽ അബുദാബിയിൽ വച്ച് നടന്ന ഭരത് മുരളി നാടകോൽസവത്തിൽ ശക്തി തിയേറ്റേഴ്സിന്റെ ബാനറിൽ കക്കുകളി എന്ന നാടകം അവതരിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് നാടകോൽസവ സംഘാടകർ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. - നാടകത്തിന് എതിരായ പ്രതിഷേധങ്ങൾ ക്രൈസ്തവ സന്യാസിനിമാരുടെ നേതൃത്വത്തിൽ ഉയർന്നുവന്നപ്പോൾ മുതൽ കമ്മ്യൂണിസ്റ്റ് അനുഭവമുള്ള വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രവർത്തകർ നാടകത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിച്ചുകൊണ്ടും പലപ്പോഴായി രംഗത്ത് വരികയുണ്ടായിരുന്നു. ഇടതുപക്ഷ കള്ളത്തരങ്ങൾ മാത്രം പറഞ്ഞുകൊണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ടും വീണ്ടും വീണ്ടും ക്രൈസ്തവ സമൂഹത്തിന് മേൽ കരിവാരിതേയ്ക്കാൻ ശ്രമിക്കുന്ന നാടക സംഘത്തോടും അവരെ പ്രോത്സാഹിപ്പിക്കുന്നവരോടും ചില ചോദ്യങ്ങൾകൂടിയുണ്ട്. പൊള്ളയായ വാദഗതികൾ ചാനൽ ചർച്ചകളിൽ തൽപരകക്ഷികൾ ആവർത്തിക്കുമ്പോഴും കടുത്ത പ്രതിഷേധ സ്വരങ്ങൾ ഉയരുന്നതിനിടെ കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ ഇടതുപക്ഷ സംഘടനകൾ വാശിയോടെ ഈ നാടകത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ ചേതോവികാരമെന്താണ്? അൽപ്പമൊന്ന് അന്വേഷിച്ചാൽ, ഏതാനുംചിലരെയെങ്കിലും നേരിട്ടുകണ്ട് സംസാരിക്കാൻ തുനിഞ്ഞാൽ വ്യക്തമാകുന്ന സന്യാസ ജീവിതത്തെക്കുറിച്ചുള്ള അവ്യക്തതകൾ അപ്രകാരം നീക്കാൻ തുനിയാതെ, ചിലരുടെ വ്യാജ പ്രചാരണങ്ങൾക്കപ്പുറം മറ്റൊന്നുമല്ല സന്യാസം എന്ന നിലപാട് ആശയ പാപ്പരത്തമല്ലേ? അൽപ്പമെങ്കിലും മാന്യതയും, മനുഷ്യത്വവും അവശേഷിക്കുന്നെങ്കിൽ ഈ നിഴൽയുദ്ധം അവസാനിപ്പിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പുപറയാൻ ഈ നാടകത്തിന്റെ പിന്നണി പ്രവർത്തകർ തയ്യാറാകണം.
Image: /content_image/News/News-2023-05-02-16:49:14.jpg
Keywords: കക്കുകളി
Content: 21112
Category: 18
Sub Category:
Heading: മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന് വര്‍ണാഭമായ സമാപനം
Content: മാനന്തവാടി: മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലിയുടെ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു. വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ലിയോപ്പോള്‍ദോ ജിറേല്ലിയും വിവിധ വ്യക്തിസഭകളിലെ മെത്രാന്മാര്‍, രാഷ്ട്രീയപ്രതിനിധികള്‍, അത്മായനേതാക്കള്‍, സന്യസ്തര്‍ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് വേദിയും സദസ്സും ഒരുപോലെ പ്രൗഡമായിരുന്നു. മാനന്തവാടി രൂപതയുടെ മുന്‍ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജേക്കബ് തൂങ്കുഴി പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൃതജ്ഞതാബലിയര്‍പ്പണത്തോടെയാണ് സമാപനസമ്മേളനത്തിന് തുടക്കം കുറിച്ചത്. മാനന്തവാടി രൂപതാ മെത്രാന്‍ ബിഷപ്പ് ജോസ് പൊരുന്നേടം, സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗംലം, തലശ്ശേരി ആര്‍ച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി, തൃശ്ശൂര്‍ ആര്‍ച്ചുബിഷപ്പും ഭാരതകത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദൈവജനത്തിന്റെ വിശ്വാസ തീര്‍ത്ഥാടനത്തിന്റെ സുവര്‍ണ്ണജൂബിലിയാണിതെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ലിയോപ്പോള്‍ദോ ജിറേല്ലി പറഞ്ഞു. സുവര്‍ണ്ണജൂബിലി സ്മരണക്കായി ഒലിവ് തൈ നട്ടുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്. അടിയന്തിരമായി റോമിന് പോകേണ്ടി വന്ന സാഹചര്യത്തില്‍ സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അസാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ സന്ദേശം രൂപതാ ചാന്‍സലര്‍ ഫാ. അനൂപ് കാളിയാനിയില്‍ വേദിയില്‍ വായിച്ചു. മാനന്തവാടി രൂപതാംഗവും ഗ്വാഹട്ടി ആര്‍ച്ചുബിഷപ്പുമായ മാര്‍ ജോണ്‍ മൂലച്ചിറ പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ ദൈവജനത്തിനും പൊതുസമൂഹത്തിനുമായി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും സംഘടിപ്പിച്ച പ്രോഗ്രാമുകളുടെയും സംക്ഷിപ്തം സുവര്‍ണ്ണജൂബിലി കണ്‍വീനര്‍ ഫാ. ബിജു മാവറ അവതരിപ്പിച്ചു. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്റെ വിവിധ പദ്ധതികളിലൊന്നായ സാന്ത്വനം പാലിയേറ്റീവ് ആന്റ് ആംബുലന്‍സ് സര്‍വ്വീസിന്റെ പ്രഥമയൂണിറ്റ് ആംബുലൻസ് താക്കോലും ചെക്കും ഫാ.വിൻസന്റ് കളപ്പുര, ഫാ.ബിനോയ് കാശാംകുറ്റി എന്നിവർക്ക് കൈമാറിക്കൊണ്ട് കേരള ജലവിഭവവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വയനാടന്‍ ജനതക്ക് ആശ്വാസമാകുന്ന മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ഡയാലിസിസ് സെന്ററിന്റെ മാതൃക അനാച്ഛാദനം കേരള നിയമസഭാ പ്രതിപക്ഷനേതാവ് ശ്രീ വി.ഡി. സതീശന്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസമേഖലയിലും വിശ്വാസപരിശീലനരംഗത്തും ഏര്‍പ്പെടുത്തിയ ബിഷപ്പ്‌ ഇമ്മാനുവേല്‍ പോത്തനാമുഴി സ്കോളര്‍ഷിപ്പ് താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയില്‍ ഫെഡാര്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യന്‍ പാലംപറമ്പിലിന് ചെക്ക് നല്കി ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപതയുടെ രണ്ടാമത് രൂപതായോഗം രൂപപ്പെടുത്തിയ അജപാലനപദ്ധതിയുടെ കോപ്പി മാനന്തവാടി രൂപതയുടെ പ്രഥമമെത്രാനും മുന്‍ തൃശ്ശൂര്‍ അതിരൂപതാ മെത്രാപ്പോലീത്തായുമായിരുന്ന ആര്‍ച്ചുബിഷപ്പ് ജേക്കബ് തൂങ്കുഴിയിൽ നിന്ന് ബിഷപ്പ് ജോസ് പൊരുന്നേടവും പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലിയുടെ സ്വപ്നപദ്ധതിയായ ഭവനനിര്‍മ്മാണപദ്ധതിയിലെ 201-ാമത് വീടിന്റെ താക്കോല്‍ദാനം മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ശ്രീ ഓ.ആര്‍. കേളു രൂപതാ വികാരി ജനറാള്‍ മോണ്‍ പോള്‍ മുണ്ടോളിക്കലിനും സൗജന്യ ഡയാലിസിസ്‌ ടോക്കണുകളുടെ വിതരണം സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം എംഎല്‍എ ശ്രീ ഐ.സി. ബാലകൃഷ്ണന്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ‍ഡയറക്ടര്‍ ഫാ. മനോജ് കവളക്കാടനും നല്കിക്കൊണ്ട് നിര്‍വ്വഹിച്ചു. കര്‍ഷകര്‍ക്കു വേണ്ടിയുള്ള പ്രത്യേക പാക്കേജായ ഉപജീവനം കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ ശ്രീ ടി. സിദ്ധിക്ക്‌ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ പോള്‍ കൂട്ടാലക്ക് ചെക്ക് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു. രൂപതയുടെ ആഘോഷപൂര്‍വ്വകമായ ഈ ജൂബിലി സമ്മേളനത്തില്‍ അഡ്വ. സണ്ണി ജോസഫ്‌ എം.എല്‍.എ (പേരാവൂര്‍ നിയോജകമണ്ഡലം), ശ്രീ എന്‍. ഡി. അപ്പച്ചൻ, റവ. സി. ആന്‍മേരി എസ്‌.എ.ബി.എസ്‌., ശ്രീമതി ബീന കരിമാംകുഴി, കുമാരി അഥേല ബിനീഷ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഷംഷാദ്‌ മരക്കാര്‍ (പ്രസിഡന്റ്‌, വയനാട് ജില്ലാ പഞ്ചായത്ത്), ആര്‍ച്ച്‌ ബിഷപ്പ്‌ ജോര്‍ജ്‌ വലിയമറ്റം (ആര്‍ച്ച്‌ ബിഷപ്പ്‌ എമിരിറ്റസ്‌, തലശേരി അതിരൂപത), ആര്‍ച്ച്‌ ബിഷപ്പ്‌ ജോണ്‍ മൂലച്ചിറ (ആര്‍ച്ച്‌ ബിഷപ്പ്‌, ഗുവാഹത്തി അതിരൂപത), ബിഷപ്പ്‌ ജോസഫ്‌ മാര്‍ തോമസ്‌ (ബിഷപ്പ്, ബത്തേരി മലങ്കര രൂപത), ബിഷപ്പ്‌ റെമിജിയുസ്‌ ഇഞ്ചനാനിയിൽ (ബിഷപ്പ്, താമരശേരി രൂപത), ബിഷപ്പ്‌ സെബാസ്റ്റ്യൻ എടയന്ത്രത്ത് (ബിഷപ്പ്, മണ്ഡ്യ രൂപത), ബിഷപ്പ്‌ ജോസഫ് അരുമച്ചാടത്ത് MCBS (ബിഷപ്പ്, ഭദ്രാവതി രൂപത), ബിഷപ്പ്‌ അരുളപ്പൻ അമല്‍രാജ്‌ (ബിഷപ്പ്, ഊട്ടി രൂപത), ശ്രീ ജസ്റ്റിൻ ബേബി (മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ്), ശ്രീമതി രത്നവല്ലി(മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ), ശ്രീ എച്. ബി. പ്രദീപ് (എടവക പഞ്ചായത്ത്‌ പ്രസിഡന്റ്), ശ്രീമതി കെ. സി. റോസക്കുട്ടി ടീച്ചർ (ചെയർപേഴ്സൺ, വനിതാ വികസന കോർപറേഷൻ), ശ്രീ കെ. ജെ. ദേവസ്യ (ചെയർമാൻ, കേരള സെറാമിക്സ് ലിമിറ്റഡ് കോർപറേഷൻ) എന്നിവര്‍ സന്നിഹിതരായിരുന്നു. വിവിധ രൂപതകളില്‍ നിന്നുള്ള വികാരി ജനറാള്‍മാര്‍, വൈദികര്‍, സന്യസ്തര്‍, അത്മായപ്രതിനിധികള്‍ എന്നിവരുടെയും മാനന്തവാടി രൂപതയുടെ എല്ലാ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളുടെയും എല്ലാ വൈദികരുടെയും സമര്‍പ്പിതരുടെയും സാന്നിദ്ധ്യം കൊണ്ട് സമാപനസമ്മേളനം പ്രൗഡമായിരുന്നു. രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ ജോസ്‌ മാത്യു പുഞ്ചയില്‍ സമാപനസമ്മേളനത്തിന് കൃതജ്ഞത പ്രകാശിപ്പിച്ച് സംസാരിച്ചു. രൂപതയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ നാനാഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന അയ്യായിരത്തോളം വരുന്ന ദൈവജനവും വിശിഷ്ടാതിഥികളും പങ്കെടുത്ത സമാപനസമ്മേളനം രൂപതാ ഗാനത്തിന് ശേഷം നടന്ന സ്നേഹവിരുന്നോടെ സമാപിച്ചു.
Image: /content_image/India/India-2023-05-02-18:10:34.jpg
Keywords: മാനന്തവാടി
Content: 21113
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാൻ കൗൺസിൽ ഓൺലൈൻ പഠനപരമ്പര അൻപതാമത്തെ ക്ലാസിലേക്ക്; ശനിയാഴ്ച നടക്കുന്ന ക്ലാസിൽ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യവും
Content: കത്തോലിക്ക വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് വെളിച്ചം പകർന്ന്, സമഗ്ര തിരുസഭ പ്രബോധനങ്ങളുമായി 'പ്രവാചകശബ്ദം' ഒരുക്കുന്ന 'രണ്ടാം വത്തിക്കാൻ കൗൺസിൽ ഓൺലൈൻ പഠനപരമ്പര' അൻപതാമത്തെ ക്ലാസിലേക്ക്. ഈ വരുന്ന ശനിയാഴ്ച നടക്കുന്ന (മെയ് 6) അന്‍പതാമത്തെ ക്ലാസില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മഹനീയ സാന്നിദ്ധ്യമുണ്ടെന്നത് ശ്രദ്ധേയമാണ്. 2021 ഫെബ്രുവരി 20നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്നെയാണ് പഠനപരമ്പര ഉദ്ഘാടനം ചെയ്തത്. പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവും ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടറുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ നയിക്കുന്ന സുദീര്‍ഘമായ ഈ പഠനപരമ്പര ഇന്ന് ആയിരങ്ങള്‍ക്ക് വിശ്വാസ വെളിച്ചമാണ്. 1962 ഒക്ടോബര്‍ 11-ന് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ കാലത്ത് ആരംഭിച്ച് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ പൂര്‍ത്തിയാക്കിയ ആഗോള കത്തോലിക്ക സഭയുടെ 21-മത് സാര്‍വ്വത്രിക സൂനഹദോസായിരിന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. തിരുസഭ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കഴിഞ്ഞ വര്‍ഷം ആറ് പതിറ്റാണ്ട് പിന്നിട്ടിരിന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പല ഭാഗങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് സത്യ വിശ്വാസം അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2021-ല്‍ പ്രവാചകശബ്ദം ടീം, ഓണ്‍ലൈന്‍ പഠനപരമ്പര ആരംഭിച്ചത്. ഫാ. ഡോ. അരുണ്‍ കലമറ്റത്തിലിന്റെ ലളിതവും ആഴത്തിലുമുള്ള വിശദീകരണങ്ങള്‍ അനേകര്‍ക്ക് വിശ്വാസ വെളിച്ചമായി. വിവിധ കള്‍ട്ട് ഗ്രൂപ്പുകളുടെ പിടിയിലകപ്പെട്ട് തിരുസഭയില്‍ നിന്നു അകന്നു കഴിഞ്ഞ അനേകം പേര്‍ക്കു സത്യ വിശ്വാസത്തിലേക്ക് തിരിച്ചുവരുവാന്‍ ക്ലാസ് സഹായകരമായെന്നു നിരവധിപേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ ZOOM-ല്‍ നടക്കുന്ന പഠനപരമ്പരയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ വൈദികരും സന്യസ്തരും അല്‍മായരും അടക്കം നൂറുകണക്കിനാളുകളാണ് പങ്കുചേരുന്നത്. സെമിനാരികളിലും സന്യസ്ത ഭവനങ്ങളിലും കൂട്ടമായും കുടുംബാംഗങ്ങള്‍ ഒരുമിച്ചും തത്സമയ ക്ലാസില്‍ പങ്കുചേരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. തത്സമയ സെഷനില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി Pravachaka Sabdam യൂട്യൂബ് ചാനലിലൂടെ ക്ലാസ് പിന്നീട് പങ്കുവെയ്ക്കുമ്പോള്‍ ഒരു മണിക്കൂറിലധികം ദൈര്‍ഖ്യം വരുന്ന ക്ലാസ് ശ്രവിക്കുന്നത് ആയിരങ്ങളാണ്. പഠനപരമ്പരയോട് അനുബന്ധിച്ച് എല്ലാ ക്ലാസുകളിലും സംശയ നിവാരണത്തിനു പ്രത്യേകം അവസരം ഒരുക്കിയത് ഓണ്‍ലൈന്‍ പഠനപരമ്പര ഏറെ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായി. ഈ വരുന്ന ശനിയാഴ്ച (മെയ് 6) നടക്കുന്ന അന്‍പതാമത്തെ ക്ലാസില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മഹനീയ സാന്നിദ്ധ്യമുണ്ടെന്നത് ശ്രദ്ധേയമാണ്. അഭിവന്ദ്യ പിതാവിന്റെ മഹനീയ സാന്നിധ്യത്തില്‍ ഈ ശനിയാഴ്ച നടക്കുന്ന അന്‍പതാമത്തെ ഓണ്‍ലൈന്‍ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2023-05-02-20:33:01.jpg
Keywords: കൗൺസി
Content: 21114
Category: 18
Sub Category:
Heading: കക്കുകളിയും കേരള സ്റ്റോറിയും: രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് അപകടകരമെന്ന് കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: ക്രൈസ്തവ സന്യസ്തരെ അവഹേളിക്കുന്ന കക്കുകളി നാടകം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും കേരള സ്റ്റോറി എന്ന സിനിമ പ്രദർശിപ്പിക്കുന്നതിനെതിരേ പ്രതികരിക്കുകയും ചെയ്യുന്ന ഭരണ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് അപകടകരവും ആശങ്കാജനകവുമാണന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കക്കുകളി നാടക പ്രദർശനത്തിനു പിന്തുണ കൊടുക്കുന്ന ഇടതു രാഷ്ട്രീയപ്രസ്ഥാനങ്ങളും സാംസ്കാരിക പ്രവർത്തകരും കളവ് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കേരള സ്റ്റോറി എന്ന പേരിൽ സിനിമ പ്രദർശനത്തിനു തയാറാകുമ്പോൾ അതിനെതിരേ വലിയ പ്രതിഷേധം സംഘടിപ്പിക്കാൻ ഭരണ - പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുകയാണ്. ജനാധിപത്യരാജ്യത്ത് തുല്യനീതി നടപ്പിലാക്കേണ്ടവർ പ്രീണന രാഷ്ട്രീയം കളിക്കുന്നതു കേരളത്തിന്റെ മത-സാംസ്കാരിക മേഖലയ്ക്കു വലിയ ഭീഷണിയാണ്. ഇതു തികഞ്ഞ അജൻഡയുടെ ഫലമാണെന്നു കേരളസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. സമുദായസൗഹാർദം തകർക്കാനുള്ള നീക്കങ്ങളിൽനിന്നു പിന്മാറണം. വെല്ലുവിളികൾ അവസാനിപ്പിക്കണം. കക്കുകളിക്കെതിരേ കത്തോലിക്ക കോൺഗ്രസ് ഹൈക്കോട തിയിൽ കേസ് ഫയൽ ചെയ്തു. രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പിനെതിരേ കേരള ത്തിലുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.
Image: /content_image/India/India-2023-05-03-08:57:04.jpg
Keywords: കക്കുകളി
Content: 21115
Category: 18
Sub Category:
Heading: സന്യാസത്തെ തേജോവധം ചെയ്യുന്നവര്‍ സേവന ശുശ്രൂഷകളുടെ ചരിത്രം മറക്കരുത്: ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: ക്രൈസ്തവ സന്യാസത്തെ ബോധപൂർവം നിരന്തരം തേജോവധം ചെയ്യുന്നവർ ഇവരുടെ സേവനങ്ങളുടെ ഗുണഫലം കാലങ്ങളായി അനുഭവിച്ചവരും ഇന്നും അനുഭവിക്കുന്നവരുമാണെന്നുള്ള സത്യം മറക്കരുതെന്നും മതസ്പർധ സൃഷ്ടിച്ച് കേരള സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ രാഷ്ട്രീയനേതൃത്വങ്ങൾ ശ്രമിക്കുന്നത് അപലപനീയമാണെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇരട്ടത്താപ്പാണു സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഇന്ന് സ്വീകരിച്ചിരിക്കുന്നത്. അനാഥരും അശരണരും മാനസിക രോഗികളും വൃദ്ധരുമായവരെയും സമൂഹവും കുടുംബങ്ങളും പുറന്തള്ളി ജീവിതദുരിതത്തിലായവരെയും സംരക്ഷിക്കുന്ന സന്യാസിനിമാരെ അവഹേളിക്കുന്ന കക്കുകളി നാടകം ആവിഷ്കാരസ്വാതന്ത്ര്യമെന്ന് ന്യായീകരിക്കുന്നവർ ആഗോളഭീക രവാദത്തിന്റെ ഉറവിടങ്ങളെ ചൂണ്ടിക്കാണിക്കുന്ന ആവിഷ്കാരങ്ങൾ വർഗീയവാദവും മതവിദ്വേഷവും വളർത്തുമെന്നു യാതൊരു ലജ്ജയുമില്ലാതെ വാദിക്കുന്നതു വിരോധാഭാസമാണ്. ക്രൈസ്തവരെ ആക്ഷേപിച്ച് ഭീകരവാദത്തെ താലോലിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ അടവുനയം സാക്ഷരകേരളത്തിൽ വിലപ്പോവില്ലെന്നും സമുദായ ധ്രുവീകരണത്തിലു ടെ സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ആരെയും അനുവദി ക്കരുതെന്നും വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
Image: /content_image/India/India-2023-05-03-09:09:13.jpg
Keywords: ലെയ്റ്റി
Content: 21116
Category: 1
Sub Category:
Heading: ക്രിസ്ത്യാനി വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല, 'കേരള സ്റ്റോറി' അങ്ങനെയല്ലല്ലോ: കുറിപ്പുമായി മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: 'കക്കുകളി' നാടകത്തിലും 'കേരള സ്റ്റോറി' സിനിമയിലും ഭരണ പ്രതിപക്ഷങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നലെ രാത്രിയോടെ ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയാണ്. 'കേരള സ്റ്റോറി" കേരളത്തിൽ നിരോധിക്കാൻ ഭരണ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുകയാണെന്ന വാക്കുകളോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഈ മതേതരത്വം എന്ന് പറഞ്ഞാൽ "വോട്ടുബാങ്ക്" എന്നാണോയെന്ന് പരിഹാസ രൂപേണ ചോദ്യമുയര്‍ത്തിയ ബിഷപ്പ് ക്രിസ്ത്യാനി വലിയ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല, 'കേരള സ്റ്റോറി' അങ്ങനെയല്ലല്ലോയെന്നും കുറിച്ചു. നിരവധിയാളുകളാണ് ബിഷപ്പിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്. #{blue->none->b-> പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# 'കേരള സ്റ്റോറി" കേരളത്തിൽ നിരോധിക്കാൻ ഭരണ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. മതേതരത്വം സംരക്ഷിക്കാൻ എന്തൊരു ഉത്സാഹം? ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാൽ "വോട്ടുബാങ്ക്" എന്നാണോ എന്ന് മാത്രം! കാരണം ഇതേ ഭരണകക്ഷി സംഘടനകളാണ് ക്രൈസ്തവ സന്യാസിനികളെ അധിക്ഷേപിച്ചുകൊണ്ടുള്ള 'കക്കുകളി' യെ പ്രോത്സാഹിപ്പിക്കുന്നത്. ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്ന കലാരൂപങ്ങൾക്കു അവാർഡ് കൊടുത്തു ആദരിച്ചതും ഇവരൊക്കെത്തന്നെയാണ്. ക്രിസ്ത്യാനി വലിയ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല!!! പക്ഷെ 'കേരള സ്റ്റോറി' അങ്ങനെയല്ലല്ലോ... അത് നിരോധിക്കുക തന്നെ വേണം...മതേതരത്വം മഹാശ്ചര്യം! </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbishoptharayil%2Fposts%2Fpfbid02zx5sXeWRHWrD9zr73m9jpP4ct5qM1i1Hx2L3rjkv3genbnnhN3RNBjqNy9Z7Yswhl&show_text=true&width=500" width="500" height="250" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-03-09:57:06.jpg
Keywords: തറയി
Content: 21117
Category: 18
Sub Category:
Heading: 'സർട്ടിഫിക്കറ്റ് ഇൻ യൂത്ത് ആനിമേഷൻ' ഓൺലൈൻ പരിശീലന പരിപാടിയുമായി പറോക് ഗവേഷണ കേന്ദ്രം
Content: തൃശ്ശൂർ: സ്വയം മനസിലാക്കാനും വളരാനും കുടുംബത്തിന്റെയും സഭയുടെയും സമൂഹത്തിന്റെയും വളർച്ചയിൽ തങ്ങളുടേതായ പങ്കുവഹിക്കാനും ആനന്ദത്തോടെ ക്രിസ്തീയ ജീവിതം നയിക്കാനും യുവജനങ്ങളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ യുവജന ശുശ്രൂഷകരെ സഹായിക്കുന്നതിനായി, തൃശ്ശൂർ മേരിമാത മേജർ സെമിനാരിയിലെ പറോക് ഗവേഷണ കേന്ദ്രം 'Certificate in Youth Animation'എന്ന ഒരു പുതിയ പഠനപരിശീലന പദ്ധതി ഒരുക്കുന്നു. യുവജന പരിശീലകരായി പ്രവർത്തിക്കാൻ താല്പര്യമുള്ള എല്ലാ വൈദികർക്കും, സമർപ്പിതർക്കും, അല്മായർക്കും, യുവജനങ്ങൾക്കും വൈദികവിദ്യാർത്ഥികൾക്കും ഈ കോഴ്സിൽ പങ്കെടുക്കാവുന്നതാണ്. 2015 മുതൽ വൈദികരുടെയും സമർപ്പിതരുടെയും അല്മായ നേതാക്കളുടെയും അജപാലന പരിശീലനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട്, നൂറിലധികം ഹ്രസ്വകാല പരിശീലനങ്ങൾ പറോക് സംഘടിപ്പിച്ചിരുന്നു. 'Diploma in Pastoral Leadership' എന്ന പ്രോഗ്രാമിൽ 3 ബാച്ചുകളിലായി പങ്കെടുത്ത നിരവധി പേർ പ്രോഗ്രാം ഏറെ ഉപകാരപ്രദമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. കാലികപ്രസക്തവും ഫലപ്രദവും സഭയോട് ചേർന്നുനിൽക്കുന്നതുമായ യുവജന നേതൃത്വത്തെ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ്, ഈ പുതിയ കോഴ്സ് ഒരുക്കിയിരിക്കുന്നത്. 2023 ജൂൺ മുതൽ 2023 നവംബർ വരെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. Pr-recorded video lessons നു പുറമെ എല്ലാ മാസവും രണ്ട് ദിവസങ്ങൾ (അവധി ദിനങ്ങളൊ ഞായറാഴ്ച്ചകളോ, വൈകുന്നേരങ്ങളിൽ) contact classes ഉണ്ടായിരിക്കും. യുവജനങ്ങൾക്കും, യുവജന ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നവർക്കും ആവശ്യമായ കഴിവുകൾ വളർത്തിയെടുക്കാൻ സഹായകമായ പ്രായോഗിക പാഠങ്ങളും യൂത്ത് മിനിസ്ട്രി ഇന്റേൺഷിപ്പും വ്യക്തിപരമായ മാർഗ്ഗനിർദ്ദേശങ്ങളും residential program ഉം ഉൾപ്പെടുന്ന ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ, വിവിധ മേഖലകളിലെ 25 വിദഗ്ധർ സഹായിക്കുന്നതാണ്. 'Certificate in Youth Animatio' നെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും പറോക് വെബ്സൈറ്റ് {{ www.paroc.in ->www.paroc.in}} സന്ദർശിക്കുക. 2023 മെയ് 10 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി. {{ Click the link to register: ->https://forms.gle/rYrKjufXVqxextQF7}} വിശദവിവരങ്ങൾക്ക് ബഹു. ഡോ. സൈജോ തൈക്കാട്ടിലിനേയൊ (പറോക് എക്സി. ഡയറക്ടർ, ഫോൺ. 9544889896) ഫാ. ഹേഡ്ലി നീലങ്കാവിലിനേയൊ (കോഴ്സ് കോർഡിനേറ്റർ, ഫോൺ.9496895803) ബന്ധപ്പെടുക.
Image: /content_image/India/India-2023-05-03-10:50:32.jpg
Keywords: യുവജന
Content: 21118
Category: 1
Sub Category:
Heading: ഇറാഖിലെ ക്രൈസ്തവരെ കുറിച്ചുള്ള ഡിജിറ്റല്‍ ഡാറ്റാബേസ് തയാറാക്കുന്ന ഉദ്യമത്തിന് തുടക്കം കുറിച്ച് ഭരണകൂടം
Content: ബാഗ്ദാദ്: ഇറാഖി ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഡിജിറ്റല്‍ ഡാറ്റാബേസ് തയാറാക്കുന്നതിനായി ഇലക്ട്രോണിക് വിവര ശേഖരണത്തിനു തുടക്കമിട്ടുകൊണ്ട് ഇറാഖി ഭരണകൂടം. രാജ്യത്ത് ക്രൈസ്തവര്‍ ഏതൊക്കെ മേഖലകളിലാണ് ഉള്ളതെന്നും, അവരുടെ വിദ്യാഭ്യാസ നിലവാരം, തൊഴില്‍ വൈദഗ്ദ്യം, വിവാഹിതരാണോ അല്ലയോ, കുടുംബത്തിലെ അംഗങ്ങള്‍, തൊഴില്‍, വീടിന്റെ നിലവാരം തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മൈനോരിറ്റി ഫെയിത്ത് കമ്മ്യൂണിറ്റീസിന്റെ എന്‍ഡോവ്മെന്റ് ഓഫീസിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിസ്ത്യന്‍ അഫയേഴ്സ് തയാറാക്കിയ ഇലക്ട്രോണിക് ഫോം വഴിയാണ് വിവരശേഖരണം. അതേസമയം വിവരശേഖരണം നിര്‍ബന്ധമല്ലാത്തതിനാല്‍ ഇതിനെ ഇറാഖി ക്രിസ്ത്യാനികളുടെ ഔദ്യോഗിക സെന്‍സസായി പരിഗണിക്കുവാന്‍ കഴിയുകയില്ലായെന്നാണ് സൂചന. പദ്ധതിയുടെ വിജയത്തിനായി തങ്ങളുടെ ഇടവക ജനങ്ങളോട് ഫോം പൂരിപ്പിക്കുവാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിസ്ത്യന്‍ അഫയേഴ്സ് വിവിധ സഭാ നേതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യത്തെ ക്രിസ്ത്യാനികളുടെ ഭൂമിശാസ്ത്രപരമായ വിതരണവും, അവരുടെ സാമൂഹികവും, തൊഴില്‍പരവുമായ അവസ്ഥയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്യുവാന്‍ കഴിയുന്ന ഒരു ഉപാധിയായിട്ടാണ് ഫോം വികസിപ്പിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഒന്നായിട്ടാണ് ഇറാഖി ക്രിസ്ത്യന്‍ സമൂഹങ്ങളെ കണ്ടുവരുന്നത്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തോടെ രാജ്യത്തെ ക്രൈസ്തവരുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞിരിന്നു.
Image: /content_image/News/News-2023-05-03-13:20:29.jpg
Keywords: ഇറാഖി
Content: 21119
Category: 1
Sub Category:
Heading: "ദിവസവും കർത്താവുമായി സംസാരിക്കൂ": ആയുര്‍ദൈര്‍ഘ്യത്തിന്റെ രഹസ്യം വിവരിച്ച് നൂറ്റിയൊന്നുകാരി
Content: പാരീസ്: പ്രായമായെങ്കിലും മനസ്സില്‍ നിത്യയൗവ്വനം കാത്തുസൂക്ഷിക്കുന്നവരുടെ ഉത്തമ മാതൃകയാവുകയാണ് വെറോനിക്ക ടെല്ലിയര്‍ എന്ന നൂറ്റിയൊന്നുകാരി. ശക്തമായ ദൈവവിശ്വാസവും, പ്രാര്‍ത്ഥനയുമാണ്‌ തന്റെ നീണ്ട ജീവിതത്തിന്റെ രഹസ്യമെന്നു ഫ്രഞ്ച് മാധ്യമമായ ‘ലാ ഡെപ്പേച്ചെ’ക്ക് നല്‍കിയ അഭിമുഖത്തില്‍ വെറോനിക്ക പറഞ്ഞു. 1923-ല്‍ അള്‍ജീരിയയില്‍ ജനിച്ച വെറോനിക്ക, അള്‍ജീരിയന്‍ യുദ്ധം വരെ (1954-1962) അവിടെയാണ് താമസിച്ചത്. യുദ്ധമാണ് വെറോണിക്കയെ ഫ്രാന്‍സില്‍ എത്തിച്ചത്. തന്റെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്നതിലും തന്റെ ജീവന്‍ ത്യജിക്കുന്നതാണ് തനിക്കിഷ്ടമെന്നാണ് വെറോനിക്ക പറയുന്നത്. തന്റെ ഇരുപതുകാരിയായ മകളുടെ മരണമാണ് വെറോനിക്ക നേരിട്ട ഏറ്റവും വലിയ സഹനം. എങ്കിലും അസാമാന്യമായ വിശ്വാസമാണ് വെറോണിക്ക അന്നും കാഴ്ചവെച്ചത്. “ഒരിക്കലും ഭേദമാകാത്ത മുറിവുകളാണ് അവ. വിശ്വാസമാണ് മുന്നോട്ട് പോകുവാന്‍ എന്നെ സഹായിച്ചത്. ഞാന്‍ ദിവസവും ദൈവത്തോട് സംസാരിക്കുമായിരുന്നു, കര്‍ത്താവിനെ മുറുകെ പിടിക്കുക, നിങ്ങള്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. എന്റെ ദുഃഖം നിറഞ്ഞ സമയങ്ങളില്‍, ഞാന്‍ ദൈവമാതാവിലേക്കാണ് നോക്കിയത്: ആത്മവിശ്വാസത്തോടുകൂടി സദാ അവള്‍ അവിടെ ഉണ്ടായിരുന്നു. എന്റെ വിശ്വാസം ഉപേക്ഷിക്കുന്നതിനു പകരം ജീവന്‍ നല്‍കുവാനാണ് എനിക്കിഷ്ടം, ഈ ആത്മീയ സമ്പത്ത് തനിക്ക് നല്‍കിയതിന് ഞാന്‍ നന്ദി പറയുന്നു” - വെറോനിക്ക പറയുന്നു. സന്തോഷകരമായ ജീവിതത്തിനായി വെറോനിക്കക്ക് കൃത്യമായ ദിനചര്യയുണ്ടെന്നതും ശ്രദ്ധേയമാണ്. അനുദിനമുള്ള വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കല്‍, വ്യാഴാഴ്ചകളിലെ വ്യായാമം, പ്രിയപ്പെട്ടവരുമായുള്ള ഫോണ്‍ സംഭാഷണം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. “എല്ലാറ്റിലും ഉപരിയായി ഞാന്‍ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തുമ്പോള്‍ ഞാന്‍ ദൈവത്തോടു പറയും: നീ പറഞ്ഞ എല്ലാക്കാര്യവും ഞാന്‍ ചെയ്തിട്ടുണ്ട്, നിന്റെ പാര്‍ശ്വത്ത് ഒരു സ്ഥലം എനിക്ക് കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ” - വെറോനിക്ക വെളിപ്പെടുത്തി. തെക്കന്‍ ഫ്രാന്‍സിലെ മൊണ്ടാബുവാനിലെ റിട്ടയര്‍മെന്റ് ഹോമില്‍ ക്രിസ്തുവിന് ഹൃദയത്തില്‍ വഹിച്ചുക്കൊണ്ട് ഏറെ സന്തോഷപൂര്‍വ്വം വാര്‍ദ്ധക്യ ജീവിതം നയിക്കുകയാണ് വെറോണിക്ക ഇപ്പോള്‍. Tag: 101-year-old’s secret to longevity: “Talk to God every day”, Véronique Tellier, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-03-15:23:47.jpg
Keywords: പ്രായ
Content: 21120
Category: 1
Sub Category:
Heading: ജപമാലയുമായി പുരുഷന്മാര്‍ ഒന്നിക്കുന്നു; ശനിയാഴ്ച നാല്‍പ്പതില്‍പരം രാജ്യങ്ങളില്‍ മെന്‍സ് റോസറി
Content: വാര്‍സോ: ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പോളണ്ടിലും, അയര്‍ലണ്ടിലും ഉത്ഭവിച്ച് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ച 'പുരുഷന്‍മാരുടെ ജപമാല' (മെന്‍സ് റോസറി) മെയ് 6 ശനിയാഴ്ച നാല്‍പ്പതില്‍പരം രാജ്യങ്ങളിലെ പൊതുസ്ഥലങ്ങളില്‍ നടക്കും. "നമ്മുടെ മാതാവായ കന്യകാമറിയത്തോടുള്ള വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഈ പൊതു പ്രകടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരെ ഒരുമിച്ച് കൊണ്ടുവരികയെന്നതാണ്'' മെന്‍സ് റോസറിയിലൂടെ സംഘാടകര്‍ ലക്ഷ്യംവെയ്ക്കുന്നത്. പോളണ്ടില്‍ ആരംഭിച്ച 'മെന്‍സ് റോസറി' പിന്നീട് ലാറ്റിന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം പ്രചരിക്കുകയായിരുന്നു. അർജന്റീന, പെറു, പ്യൂർട്ടോ റിക്കോ, കൊളംബിയ, ഗ്വാട്ടിമാല, എൽ സാൽവഡോർ, കോസ്റ്റാറിക്ക, മെക്സിക്കോ, പനാമ, ചിലി, വെനിസ്വേല, ഇക്വഡോർ, പരാഗ്വേ, ഡൊമിനിക്കൻ, ക്യൂബ, ബ്രസീൽ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ മെന്‍സ് റോസറി നടക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്ക, പോളണ്ട്, അറബ് എമിറേറ്റ്സ്, ദക്ഷിണാഫ്രിക്ക, സാംബിയ, ബോസ്നിയ-ഹെർസഗോവിന, ഹംഗറി, ഓസ്ട്രിയ, ഫ്രാൻസ്, യുകെ, അയർലൻഡ്, അബുദാബി, ലിത്വാനിയ, ക്രൊയേഷ്യ, യുക്രൈൻ, ഇറ്റലി, നെതർലാൻഡ്സ്, സ്വീഡൻ, ഡെന്മാർക്ക്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ജപമാല സമര്‍പ്പണം നടക്കുമെന്ന് 'എ‌സി‌ഐ പ്രെന്‍സ' റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് നിരവധി രാജ്യങ്ങളും ഈ ശനിയാഴ്ച നടക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചു കത്തോലിക്കാ സഭയ്‌ക്കെതിരെ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് സർക്കാരുകൾക്ക് മുന്നില്‍ വലിയ ആഹ്വാനം നടത്തേണ്ടത് പ്രധാനമാണെന്നും ഭൂഖണ്ഡങ്ങൾ തമ്മിലുള്ള ക്രിസ്തീയ ഐക്യത്തിന് വലിയ പ്രസക്തിയുണ്ടെന്നും കൊളംബിയയിലെ മെന്‍സ് റോസറി കോർഡിനേറ്റർ ഡേവിഡ് പെരസ് പറഞ്ഞു, ക്രിസ്തീയ വിരുദ്ധ ആശയങ്ങൾക്കെതിരെ കുടുംബത്തിന്റെ സംരക്ഷണത്തിനായും സഭയ്ക്കുവേണ്ടിയും പ്രാർത്ഥിക്കുകയാണെന്നും മറിയത്തിന്റെ വിമലഹൃദയത്തോടുള്ള നിന്ദന അപമാനങ്ങള്‍ക്കുള്ള പരിഹാരമായുമാണ് തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് അർജന്റീനയിലെ സംരംഭത്തിന്റെ കോർഡിനേറ്റർ സെഗുണ്ടോ കരാഫി പറഞ്ഞു. തെരുവ് വീഥികളില്‍ മുട്ടുകുത്തി ജപമാല ചൊല്ലുന്ന പുരുഷന്മാരുടെ വിവിധ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു.
Image: /content_image/News/News-2023-05-03-16:28:48.jpg
Keywords: ജപമാല