category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കക്കുകളിയും കേരള സ്റ്റോറിയും: രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് അപകടകരമെന്ന് കത്തോലിക്ക കോൺഗ്രസ്
Contentകൊച്ചി: ക്രൈസ്തവ സന്യസ്തരെ അവഹേളിക്കുന്ന കക്കുകളി നാടകം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും കേരള സ്റ്റോറി എന്ന സിനിമ പ്രദർശിപ്പിക്കുന്നതിനെതിരേ പ്രതികരിക്കുകയും ചെയ്യുന്ന ഭരണ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് അപകടകരവും ആശങ്കാജനകവുമാണന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കക്കുകളി നാടക പ്രദർശനത്തിനു പിന്തുണ കൊടുക്കുന്ന ഇടതു രാഷ്ട്രീയപ്രസ്ഥാനങ്ങളും സാംസ്കാരിക പ്രവർത്തകരും കളവ് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കേരള സ്റ്റോറി എന്ന പേരിൽ സിനിമ പ്രദർശനത്തിനു തയാറാകുമ്പോൾ അതിനെതിരേ വലിയ പ്രതിഷേധം സംഘടിപ്പിക്കാൻ ഭരണ - പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുകയാണ്. ജനാധിപത്യരാജ്യത്ത് തുല്യനീതി നടപ്പിലാക്കേണ്ടവർ പ്രീണന രാഷ്ട്രീയം കളിക്കുന്നതു കേരളത്തിന്റെ മത-സാംസ്കാരിക മേഖലയ്ക്കു വലിയ ഭീഷണിയാണ്. ഇതു തികഞ്ഞ അജൻഡയുടെ ഫലമാണെന്നു കേരളസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. സമുദായസൗഹാർദം തകർക്കാനുള്ള നീക്കങ്ങളിൽനിന്നു പിന്മാറണം. വെല്ലുവിളികൾ അവസാനിപ്പിക്കണം. കക്കുകളിക്കെതിരേ കത്തോലിക്ക കോൺഗ്രസ് ഹൈക്കോട തിയിൽ കേസ് ഫയൽ ചെയ്തു. രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പിനെതിരേ കേരള ത്തിലുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-03 08:56:00
Keywordsകക്കുകളി
Created Date2023-05-03 08:57:04