category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്ത്യാനി വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല, 'കേരള സ്റ്റോറി' അങ്ങനെയല്ലല്ലോ: കുറിപ്പുമായി മാര്‍ തോമസ് തറയില്‍
Contentചങ്ങനാശ്ശേരി: 'കക്കുകളി' നാടകത്തിലും 'കേരള സ്റ്റോറി' സിനിമയിലും ഭരണ പ്രതിപക്ഷങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നലെ രാത്രിയോടെ ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയാണ്. 'കേരള സ്റ്റോറി" കേരളത്തിൽ നിരോധിക്കാൻ ഭരണ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുകയാണെന്ന വാക്കുകളോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഈ മതേതരത്വം എന്ന് പറഞ്ഞാൽ "വോട്ടുബാങ്ക്" എന്നാണോയെന്ന് പരിഹാസ രൂപേണ ചോദ്യമുയര്‍ത്തിയ ബിഷപ്പ് ക്രിസ്ത്യാനി വലിയ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല, 'കേരള സ്റ്റോറി' അങ്ങനെയല്ലല്ലോയെന്നും കുറിച്ചു. നിരവധിയാളുകളാണ് ബിഷപ്പിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്. #{blue->none->b-> പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# 'കേരള സ്റ്റോറി" കേരളത്തിൽ നിരോധിക്കാൻ ഭരണ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. മതേതരത്വം സംരക്ഷിക്കാൻ എന്തൊരു ഉത്സാഹം? ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാൽ "വോട്ടുബാങ്ക്" എന്നാണോ എന്ന് മാത്രം! കാരണം ഇതേ ഭരണകക്ഷി സംഘടനകളാണ് ക്രൈസ്തവ സന്യാസിനികളെ അധിക്ഷേപിച്ചുകൊണ്ടുള്ള 'കക്കുകളി' യെ പ്രോത്സാഹിപ്പിക്കുന്നത്. ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്ന കലാരൂപങ്ങൾക്കു അവാർഡ് കൊടുത്തു ആദരിച്ചതും ഇവരൊക്കെത്തന്നെയാണ്. ക്രിസ്ത്യാനി വലിയ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല!!! പക്ഷെ 'കേരള സ്റ്റോറി' അങ്ങനെയല്ലല്ലോ... അത് നിരോധിക്കുക തന്നെ വേണം...മതേതരത്വം മഹാശ്ചര്യം! </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbishoptharayil%2Fposts%2Fpfbid02zx5sXeWRHWrD9zr73m9jpP4ct5qM1i1Hx2L3rjkv3genbnnhN3RNBjqNy9Z7Yswhl&show_text=true&width=500" width="500" height="250" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-03 09:56:00
Keywordsതറയി
Created Date2023-05-03 09:57:06