category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസന്യാസത്തെ തേജോവധം ചെയ്യുന്നവര്‍ സേവന ശുശ്രൂഷകളുടെ ചരിത്രം മറക്കരുത്: ലെയ്റ്റി കൗൺസിൽ
Contentകൊച്ചി: ക്രൈസ്തവ സന്യാസത്തെ ബോധപൂർവം നിരന്തരം തേജോവധം ചെയ്യുന്നവർ ഇവരുടെ സേവനങ്ങളുടെ ഗുണഫലം കാലങ്ങളായി അനുഭവിച്ചവരും ഇന്നും അനുഭവിക്കുന്നവരുമാണെന്നുള്ള സത്യം മറക്കരുതെന്നും മതസ്പർധ സൃഷ്ടിച്ച് കേരള സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ രാഷ്ട്രീയനേതൃത്വങ്ങൾ ശ്രമിക്കുന്നത് അപലപനീയമാണെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇരട്ടത്താപ്പാണു സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഇന്ന് സ്വീകരിച്ചിരിക്കുന്നത്. അനാഥരും അശരണരും മാനസിക രോഗികളും വൃദ്ധരുമായവരെയും സമൂഹവും കുടുംബങ്ങളും പുറന്തള്ളി ജീവിതദുരിതത്തിലായവരെയും സംരക്ഷിക്കുന്ന സന്യാസിനിമാരെ അവഹേളിക്കുന്ന കക്കുകളി നാടകം ആവിഷ്കാരസ്വാതന്ത്ര്യമെന്ന് ന്യായീകരിക്കുന്നവർ ആഗോളഭീക രവാദത്തിന്റെ ഉറവിടങ്ങളെ ചൂണ്ടിക്കാണിക്കുന്ന ആവിഷ്കാരങ്ങൾ വർഗീയവാദവും മതവിദ്വേഷവും വളർത്തുമെന്നു യാതൊരു ലജ്ജയുമില്ലാതെ വാദിക്കുന്നതു വിരോധാഭാസമാണ്. ക്രൈസ്തവരെ ആക്ഷേപിച്ച് ഭീകരവാദത്തെ താലോലിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ അടവുനയം സാക്ഷരകേരളത്തിൽ വിലപ്പോവില്ലെന്നും സമുദായ ധ്രുവീകരണത്തിലു ടെ സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ആരെയും അനുവദി ക്കരുതെന്നും വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-03 09:08:00
Keywordsലെയ്റ്റി
Created Date2023-05-03 09:09:13