Contents

Displaying 20661-20670 of 25009 results.
Content: 21061
Category: 18
Sub Category:
Heading: ചെറുപുഷ്പ സന്യാസ സമൂഹത്തിന്റെ പഞ്ചാബ് - രാജസ്ഥാൻ മിഷൻ സുവർണ ജൂബിലി ആഘോഷം ഏപ്രിൽ 26, 27 തീയതികളിൽ
Content: ചണ്ഡീഗഢ്: ചെറുപുഷ്പ സന്യാസ സമൂഹം (CST Fathers) 1973-ൽ ആരംഭം കുറിച്ച പഞ്ചാബ് - രാജസ്ഥാൻ മിഷൻ സുവർണ്ണ ജൂബിലി നിറവിൽ. പഞ്ചാബ് - രാജസ്ഥാൻ സി എസ് റ്റി ക്രിസ്തുജ്യോതി പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ ഇരുപത്തിയാറ് ബുധൻ വൈകിട്ട് അഞ്ചുമണിക്ക് പഞ്ചാബിലെ കൊട്ട് ഷമിർ, ലിറ്റിൽ ഫ്‌ളവർ ആശ്രമത്തിലും, ഏപ്രിൽ 27 വ്യാഴാഴ്ച പഞ്ചാബിലെ ശ്രി മുക്തർ സാഹിബ് ലിറ്റിൽ ഫ്‌ളവർ ആശ്രമത്തിലുമായി നടക്കും. ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ജലന്ദർ രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസ്, ഗോരഖ്പൂർ ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം, സിംല ചണ്ടീഗഡ് ബിഷപ്പ് ഇഗ്‌നേഷ്യസ് ലയോള മസ്‌കാരനാസ്, ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ എന്നീ മെത്രാന്മാരും ചെറുപുഷ്പ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറാൾ റവ. ഡോ. ജോജോ വരകുകാലയിൽ സി എസ് റ്റി തുടങ്ങിയ മറ്റു വിശിഷ്ടാതിഥികളും ചടങ്ങുകളിൽ പങ്കെടുക്കും.
Image: /content_image/India/India-2023-04-25-12:52:06.jpg
Keywords: സന്യാസ
Content: 21062
Category: 1
Sub Category:
Heading: പതിനഞ്ചു ലക്ഷം ക്രൈസ്തവരുടെ ജീവനെടുത്ത അര്‍മേനിയന്‍ കൂട്ടക്കൊലക്കു 108 വര്‍ഷം
Content: ഇസ്താംബൂള്‍: ഒന്നാം ലോകമഹായുദ്ധ കാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ പതിനഞ്ചുലക്ഷം ക്രൈസ്തവരുടെ ജീവനെടുത്ത അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യ നടന്നിട്ട് ഇന്നലെ 108 വര്‍ഷം തികഞ്ഞു. 1915 ഏപ്രില്‍ 24-നാണ് അര്‍മേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായ കൂട്ടക്കൊല ആരംഭിച്ചത്. ഇന്നലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. അതേസമയം തുര്‍ക്കിയിലെ കാഡിക്കോയിലെ ഓപ്പറാ ഹൗസില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുവാന്‍ ഇസ്താംബൂള്‍ ഗവര്‍ണറേറ്റിനോട് അനുവാദം ചോദിച്ചെങ്കിലും പ്രാദേശിക അധികാരികള്‍ അനുവാദം നല്‍കിയില്ല. 2019 വരെ ഇസ്താംബൂളിലെ ടാക്സിം സ്കൊയര്‍ പോലെയുള്ള പ്രധാന സ്ഥലങ്ങളില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുവാന്‍ തുര്‍ക്കി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കൊറോണ പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ കാരണം ഓണ്‍ലൈന്‍ വഴിയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. ഇക്കൊല്ലം അനുസ്മരണ പരിപാടി സംഘടിപ്പിക്കുവാന്‍ അനുവാദം നല്‍കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അർമേനിയയിൽ 1915- 1923 കാലഘട്ടത്തിൽ 15 ലക്ഷം ക്രൈസ്തവരെ സൈന്യം കൊലപ്പെടുത്തിയതായാണ് ചരിത്രം. ക്രൂരമായ കൂട്ടക്കൊലപാതകങ്ങളും സ്വത്ത് തട്ടിയെടുക്കലുകളും നാടുകടത്തലുകളും ക്രൂരമർദ്ദനങ്ങളും കൂട്ട ബലാല്‍സംഘവും ഉള്‍പ്പെടെ കിരാതമായ പല ക്രൂര കൃത്യങ്ങളും ഒരുമിച്ച് ചേരുന്നതായിരിന്നു അർമേനിയൻ വംശഹത്യ. അർമേനിയക്കാരുടെ സമ്പത്ത്, വ്യാപാരസ്ഥാപനങ്ങൾ, ഭവനങ്ങള്‍ എന്നിവ കൈയിലാക്കിയും സിറിയയിലേക്ക് നിർബന്ധിത പലായനം നടത്തിയും ഈ യാത്രാമദ്ധ്യേ പെൺകുഞ്ഞുങ്ങളെയടക്കം ബലാല്‍സംഘം ചെയ്തും ഓട്ടോമന്‍ തുര്‍ക്കികള്‍ തങ്ങളുടെ കിരാതമായ പ്രവര്‍ത്തികള്‍ തുടര്‍ന്നു. ഈ യാത്രാമദ്ധ്യേ പതിനായിരങ്ങളാണ് തളര്‍ന്നു വീണു മരിച്ചത്. ചില രാജ്യങ്ങളും ചരിത്ര പണ്ഡിതന്മാരും ഇതിനെ വംശഹത്യയെന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും തുർക്കിയെ പിണക്കാതിരിക്കാൻ ലോകരാജ്യങ്ങൾ പരസ്യമായി ഇക്കാര്യം പ്രഖ്യാപിക്കാൻ മടിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് അർമേനിയൻ വംശഹത്യ എന്ന പരാമർശം ആദ്യമായി നടത്തിയ പാപ്പ. 2001ൽ ജോൺ പോൾ രണ്ടാമൻ പാപ്പയും അർമേനിയൻ അപ്പസ്‌തോലിക സഭയുടെ പരമാധ്യക്ഷൻ കെരെകിൻ രണ്ടാമൻ പാത്രിയർക്കീസ് ബാവയും നടത്തിയ സംയുക്ത പ്രഖ്യാപനത്തിൽ ഇത്തരത്തിൽ ഒരു പരാമർശം ഉണ്ടായിരുന്നു. 2013ൽ അർമേനിയൻ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഫ്രാൻസിസ് പാപ്പ ഇതേ പരാമർശം നടത്തിയിരുന്നു. 2016 ജൂണ്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ അര്‍മേനിയ സന്ദര്‍ശിച്ചപ്പോഴും കൂട്ടക്കൊലയെ 'വംശഹത്യ' എന്ന വിശേഷണം നല്‍കിയത് ആഗോളതലത്തില്‍ ചര്‍ച്ചയായി മാറിയിരിന്നു.
Image: /content_image/News/News-2023-04-25-14:19:46.jpg
Keywords: അര്‍മേനിയ
Content: 21063
Category: 11
Sub Category:
Heading: തൽസമയ കാലാവസ്ഥ വിശകലനത്തിനിടെ ചുഴലിക്കാറ്റ്; യേശുവിനോട് പ്രാർത്ഥിച്ച അവതാരകന്റെ വീഡിയോ വൈറൽ
Content: മിസിസിപ്പി: അമേരിക്കൻ ടിവി ചാനലിൽ തൽസമയം കാലാവസ്ഥാ റിപ്പോർട്ടിംഗ് നടത്തുന്നതിനിടെ യേശുവിനോട് പ്രാർത്ഥിച്ച ചാനൽ അവതാരകന്റെ വീഡിയോ വൈറലാകുന്നു. ഡബ്യു ടി വി എ ചാനലിലെ പ്രമുഖ കാലാവസ്ഥ നിരീക്ഷകനായ മാറ്റ് ലൗബാന്റെ വീഡിയോയാണ് ശ്രദ്ധയാകർഷിക്കുന്നത്. മാർച്ച് 24 വെള്ളിയാഴ്ച രാത്രി 11 മണിക്ക് കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശകലനം ചെയ്തു അവതരിപ്പിക്കുന്നതിനിടെ ദൂരെ നിന്ന് ഒരു ചുഴലിക്കാറ്റ് മിസിസിപ്പിയിലെ അമോറി പട്ടണം ലക്ഷ്യമാക്കി വരുന്നത് ശ്രദ്ധയിൽപ്പെട്ട ലൗബാൻ ഉടനെ കൈകൾ മേശയിലേക്കുവെച്ച് പ്രാർത്ഥിക്കുകയായിരുന്നു. "പ്രിയപ്പെട്ട ഈശോയെ, ദയവായി അവരെ സഹായിക്കണമേ! ആമേൻ." എന്നായിരുന്നു പ്രാർത്ഥന. 13 ലക്ഷത്തോളം ആളുകളാണ് യൂട്യൂബിൽ ഈ വീഡിയോ കണ്ടത്. പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവത്തിൽ ആശ്രയിക്കാനുള്ള അദ്ദേഹത്തിന്റെ തുറന്ന സാക്ഷ്യപ്പെടുത്തൽ ഏറെ ശ്രദ്ധ നേടുകയാണ്. വലിയ ചുഴലിക്കാറ്റ് പട്ടണത്തെ സമീപിക്കുന്നതായി കണ്ട സമയത്ത് തോന്നിയ വികാരത്തെ പറ്റിയും, പട്ടണത്തിനുവേണ്ടി പ്രാർത്ഥിച്ചതിനു ശേഷം ലഭിച്ച പ്രതികരണങ്ങളെ പറ്റിയും സിഎൻഎൻ അദ്ദേഹത്തെ അഭിമുഖം നടത്തിയപ്പോൾ ദൈവം ആ നിമിഷം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ലൗബാന്റെ പ്രതികരണം. നല്ല പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നിൽ കൂടുതൽ നല്ല കാര്യങ്ങൾ ആ പ്രാർത്ഥന വഴി ഉണ്ടായി. സാഹചര്യത്തിന്റെ ഗൗരവം തന്റെ പ്രാർത്ഥനയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചുവെന്ന് നിരവധി ആളുകൾ തന്നോട് പറഞ്ഞതായും മാറ്റ് ലൗബാൻ പങ്കുവെച്ചു. മാധ്യമ പ്രവർത്തകർ തങ്ങളുടെ ജോലി ചെയ്യുമ്പോൾ പൊതുസ്ഥലത്ത് പ്രാർത്ഥിക്കുന്നത് പതിവുള്ളതല്ല. എന്നാൽ ഈ സംഭവം കാലാവസ്ഥാ പ്രവചനങ്ങൾ നൽകുമ്പോഴും സ്ക്രീനിന്റെ മറുവശത്തുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യുന്ന കാലാവസ്ഥാ നിരീക്ഷകന്റെ സഹാനുഭൂതി വ്യക്തമായി പ്രകടമാക്കുകയായിരിന്നു ഇവർ. ആസന്നമായ അപകടത്തെക്കുറിച്ച് മിക്ക ആളുകളേക്കാളും നന്നായി അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ പശ്ചാത്തലത്തിലായിരിന്നു പ്രാർത്ഥന. വീഡിയോ നവമാധ്യമങ്ങളിലും തരംഗമാണ്.
Image: /content_image/News/News-2023-04-25-16:39:06.jpg
Keywords: വീഡിയോ
Content: 21064
Category: 1
Sub Category:
Heading: എത്യോപ്യയിൽ നിന്നുള്ള 67 അഭയാർത്ഥികളെ ഇറ്റാലിയന്‍ സഭ നാളെ സ്വീകരിക്കും
Content: റോം: നിരന്തരമായി യുദ്ധങ്ങൾ നടക്കുന്ന കിഴക്കൻ ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്നുള്ള 67 അഭയാർത്ഥികളെ ഇറ്റാലിയന്‍ മെത്രാന്‍ സമിതി സ്വീകരിക്കും. നാളെ ഏപ്രിൽ 26 ബുധനാഴ്ച എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്നുള്ള വിമാനം വഴി റോമിലെ ഫ്യുമീചീനോ വിമാനത്താവളത്തിൽ എത്തുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തിന് അല്‍മായ കത്തോലിക്ക സംഘടനയായ സാൻ എജിദിയോ സമൂഹവും ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ കീഴിലുള്ള കാരിത്താസ് ഇറ്റലിയുടെ പ്രതിനിധികളും ചേര്‍ന്നു സ്വീകരിക്കും. എത്യോപ്യയിൽ നിന്ന് മാനുഷിക ഇടനാഴികൾ തുറക്കുന്നതിന് സാൻ എജിദിയോ സമൂഹവും ഇറ്റാലിയൻ മെത്രാൻ സമിതിയും ഇറ്റാലിയൻ ഗവൺമെന്റും തമ്മിലുള്ള മൂന്നാമത്തെ ധാരണാപത്രത്തിൽ ഒപ്പുവെച്ചുകൊണ്ട് സാധ്യമാക്കുന്ന ആദ്യ സംരഭമാണിത്. നേരത്തെ മാനുഷിക ഇടനാഴികളിലൂടെ ഇറ്റലിയിൽ എത്തിയവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ റിപ്പോർട്ട് ചെയ്തതനുസരിച്ച് കണ്ടെത്തിയവരാണ് ഈ 67 പേരും. എറിത്രിയൻ, ദക്ഷിണ സുഡാൻ പൗരത്വമുള്ള ഈ 67 പേർ എത്യോപ്യയിൽ ദീർഘകാലം അഭയാർത്ഥികളായിരുന്നു. ലാത്സിയോ, കാമ്പാനിയ, എമിലിയ റൊമാഗ്ന, ലൊംബാർഡി, വെനെറ്റോ തുടങ്ങിയ ഇറ്റാലിയൻ പ്രദേശങ്ങളിൽ അഭയാർത്ഥി കുടുംബങ്ങളെ സ്വീകരിക്കും. പ്രായപൂർത്തിയാകാത്തവരെ വിദ്യാലയങ്ങളിൽ ഉടനടി ചേർക്കുന്നതിലൂടെ ഇറ്റാലിയൻ ഭാഷ പഠിക്കുവാനും മുതിർന്നവർക്ക് അഭയാർത്ഥി രേഖ ലഭിച്ചു കഴിഞ്ഞാൽ, തൊഴിൽ ചെയ്യാനുള്ള മാർഗ്ഗങ്ങള്‍ ക്രമീകരിക്കാനും സഭയുടെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കിരാത ഭരണത്തിനു കീഴില്‍ കഴിഞ്ഞിരിന്ന നൂറോളം അഭയാർത്ഥികളെ വത്തിക്കാന്‍ സ്വീകരിച്ചിരിന്നു.
Image: /content_image/News/News-2023-04-25-17:47:53.jpg
Keywords: എത്യോപ്യ
Content: 21065
Category: 10
Sub Category:
Heading: ഐ‌എസ് ക്രൈസ്തവ നരഹത്യ നടത്തിയ ഇറാഖില്‍ ഇത്തവണ ആദ്യമായി ഈശോയെ സ്വീകരിച്ചത് 115 കുരുന്നുകള്‍
Content: നിനവേ: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ അതിക്രൂരമായ ക്രൈസ്തവ നരഹത്യ നടത്തിയ ഇറാഖില്‍ ഇത്തവണ ആദ്യമായി ഈശോയെ സ്വീകരിച്ചത് 115 കുട്ടികള്‍. ഇക്കഴിഞ്ഞ ആഴ്ച നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ചിത്രങ്ങള്‍ നിനവേയിൽ നിന്നുള്ള കല്‍ദായ കത്തോലിക്കാ വൈദികന്‍ ഫാ. കരം ഷമാഷ നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് ഇത് മാധ്യമ ശ്രദ്ധ നേടുന്നത്. ഏപ്രിൽ 14 വെള്ളിയാഴ്ച ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മൊസൂള്‍ രൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ബെനഡിക്ട് യൂനാൻ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആറ് മാസം നീണ്ട പരിശീലനത്തിന് ഒടുവിലാണ് വിദ്യാര്‍ത്ഥികള്‍ ആദ്യമായി ഈശോയെ സ്വീകരിച്ചതെന്നു ഫാ. കരം ഷമാഷ ട്വീറ്റ് ചെയ്തു. തൂവെള്ള വസ്ത്രത്തില്‍ പ്രാര്‍ത്ഥനയോടെ നിലകൊള്ളുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ ഏവരുടെയും മനം കവരുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ അൽഘോഷ്, തെൽസ്കൂഫ് പട്ടണങ്ങളിൽ 126 കുട്ടികളാണ് ദിവ്യകാരുണ്യം സ്വീകരിച്ചത്. പീഡനങ്ങള്‍ക്ക് ഒടുവില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇറാഖി സഭയുടെ പ്രകടമായ അടയാളമായാണ് ഈ ചടങ്ങുകളെ പൊതുവേ വീക്ഷിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Friday, April 14, 2023, the celebration of the Divine Liturgy for the children of First Communion at St. John the Baptist Church - Baghdida.<br>The number of students was 115 students, where they received formation, Christian education and liturgy for about six months.<br><br>| Facebook <a href="https://t.co/V29QLYt5ci">pic.twitter.com/V29QLYt5ci</a></p>&mdash; Fr. KARAM SHAMASHA ن ܩܲܫܝ݂ܫܵܐ ܟܲܪܲܡ ܩܵܫܵܐ (@Qashakaram) <a href="https://twitter.com/Qashakaram/status/1647148920726777856?ref_src=twsrc%5Etfw">April 15, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 2014 ആഗസ്റ്റ് ആദ്യ വാരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശം നടത്തി പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ അനേകര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ പലായനം ചെയ്ത മേഖലയിലാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നതെന്നതാണ് ഏറെ ശ്രദ്ധേയമാക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് അധിവേശത്തില്‍ പട്ടണത്തിലെ കുരിശുകൾ തകർത്തതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന കയ്യെഴുത്തുപ്രതികൾ കത്തിച്ചു നശിപ്പിച്ചതും ദേവാലയങ്ങള്‍ ആയുധ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റിയതും ഉള്‍പ്പെടെ നിരവധി അതിക്രമങ്ങള്‍ക്ക് വേദിയായ സ്ഥലമാണ് ക്വാരഘോഷ്.
Image: /content_image/News/News-2023-04-25-21:52:47.jpg
Keywords: ഇറാഖി
Content: 21066
Category: 18
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍: സംരക്ഷണം ഉറപ്പാക്കുമെന്ന് മോദി
Content: കൊച്ചി: ക്രൈസ്തവർക്കെതിരെ ഉത്തരേന്ത്യയിൽ അങ്ങിങ്ങായി നടക്കുന്ന അതിക്രമങ്ങളില്‍ രാജ്യത്തെല്ലായിടത്തും എല്ലാവർക്കും ഒരുപോലെ സംരക്ഷണം നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. കർഷകരുടെയും തീരദേശവാസികളുടെയും പ്രശ്നങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. പിന്നാക്ക വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കുമുള്ള സംവരണ വിഷയവും ചർച്ചയിലുണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കാനായതിൽ സന്തോഷമുണ്ട്. എല്ലാ വിഷയങ്ങളോടും തുറന്ന സമീപനത്തോടെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും മാർ ആലഞ്ചേരി പറഞ്ഞു.
Image: /content_image/India/India-2023-04-26-10:51:05.jpg
Keywords: മോദി
Content: 21067
Category: 13
Sub Category:
Heading: ഒന്നര നൂറ്റാണ്ടിന് മുന്‍പ് ഫ്രാന്‍സില്‍ രക്തസാക്ഷിത്വം വരിച്ച 5 വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍
Content: പാരീസ്: ഒന്നര നൂറ്റാണ്ടിന് മുന്‍പ് ഫ്രാന്‍സില്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട 5 വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ സെന്റ് സള്‍പ്പൈസ് ദേവാലയത്തില്‍വെച്ച് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമാരോയാണ് പ്രഖ്യാപനം നടത്തിയത്. സെന്റ് വിന്‍സെന്റ് ഡി പോള്‍ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സമൂഹാംഗങ്ങളായ ഫാ. ഹെന്‍റി പ്ലാന്‍ചാട്ട്, ഫാ. ലാഡിസ്ലാസ് റാഡിഗു, ഫാ. പോളികാര്‍പ്പ് ടുഫിയര്‍, ഫാ. മാര്‍സെലിന്‍ റൌചൌസെ, ഫാ. ഫ്രെസാല്‍ ടാര്‍ഡ്യു എന്നീ വൈദികരാണ് 1871 മെയ് 6ന് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ വിരുദ്ധ കലാപം കൊടുമ്പിരിക്കൊണ്ട ആ ആഴ്ച “രക്തരൂക്ഷിത വാരം” എന്നാണ് അറിയപ്പെടുന്നത്. 1871-ലെ പെസഹ വ്യാഴാഴ്ച ഏപ്രില്‍ 6-നായിരുന്നു ഫാ. പ്ലാന്‍ചാട്ട് അറസ്റ്റിലാകുന്നത്. ഒരാഴ്ച കഴിഞ്ഞ് ഏപ്രില്‍ 12-ന് മറ്റുള്ള വൈദികരും അറസ്റ്റിലായി. മെയ് 26-നാണ് ഇവര്‍ കൊല ചെയ്യപ്പെടുന്നത്. പാരീസിനെ നിയന്ത്രിച്ചിരുന്ന വിപ്ലവകാരികളും കത്തോലിക്ക വിരുദ്ധ പ്രസ്ഥാനമായ പാരീസ് കമ്മ്യൂണിന്റെ ഭരണത്തിൻ്റെ അവസാനത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. അഞ്ചു വൈദികരുടെ ജീവിതകഥ ഇന്നത്തേക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നും അത് പ്രത്യാശ പകരുന്നതാണെന്നും നാമകരണ ചടങ്ങിനിടെ വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ പറഞ്ഞു. തൊഴിലാളി ലോകത്തിന്റെ സുവിശേഷവല്‍ക്കരണത്തിനും, കുട്ടികളെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കുന്നതിനുമായി ജീവിതം സമര്‍പ്പിച്ചിരുന്ന ഫാ. ഹെന്‍റി പ്ലാന്‍ചാട്ട് തന്റെ 47-മത്തെ വയസ്സിലാണ് കൊല്ലപ്പെടുന്നത്. പാവങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിലകൊണ്ട ഫാ. ഫ്രെസാല്‍ ടാര്‍ഡ്യു അന്‍പത്തിയാറാമത്തെ വയസ്സിലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. തടവില്‍ കഴിയുമ്പോള്‍ തന്റെ സഹതടവുകാരുടെ മനം കവര്‍ന്ന ഫാ. പോളികാര്‍പ്പ് ടുഫിയര്‍ കൊല്ലപ്പെടുമ്പോള്‍ അറുപത്തിനാല് വയസ്സായിരിന്നു പ്രായം. ഒരു വൈദികനാകാന്‍ താന്‍ യോഗ്യനല്ലെന്ന് വിശ്വസിച്ചിരുന്ന ഫാ. പോളികാര്‍പ്പ് ടുഫിയര്‍ അറുപതിലും, സഹതടവുകാരുടെ ആത്മീയ കാര്യങ്ങള്‍ നോക്കിയിരുന്ന ഫാ. ലാഡിസ്ലാസ് റാഡിഗു 48 വയസ്സിലുമാണ് കൊല്ലപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-26-13:37:13.jpg
Keywords: പാരീസ
Content: 21068
Category: 10
Sub Category:
Heading: മൂന്നു വര്‍ഷത്തിന് ശേഷം മരിയൻ മാസത്തെ വരവേൽക്കാൻ ചൈനയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളും
Content: ബെയ്ജിംഗ്: മരിയൻ മാസമായി സഭ പ്രത്യേകം കൊണ്ടാടുന്ന മെയ് മാസത്തെ വരവേൽക്കാനുള്ള തയാറെടുപ്പില്‍ ചൈനയിലെ കത്തോലിക്ക വിശ്വാസികൾ. ഇതിനു മുന്നോടിയായി കോവിഡിന്റെ സമയത്ത് അടച്ചിട്ട തീർത്ഥാടന കേന്ദ്രങ്ങൾ വിശ്വാസികൾക്ക് തുറന്നു നൽകുന്നതിന്റെ തിരക്കിലാണ് അധികൃതർ ഇപ്പോൾ. ജപമാല പ്രദക്ഷിണങ്ങൾ, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന അർപ്പണം, സന്നദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ മരിയൻ മാസത്തിന്റെ ആചരണങ്ങളുടെ ഭാഗമായി രാജ്യത്തു നടക്കും. മരിയൻ മാസവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങൾ ബെയ്ജിംഗ് അതിരൂപതയും, ഷാങ്ഹായ് അതിരൂപതയും ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ബെയ്ജിംഗിന്റെ പ്രാന്ത പ്രദേശത്ത് മെന്റോഗു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹോസാംഗു മരിയൻ തീർത്ഥാടന കേന്ദ്രം ബെയ്ജിംഗിലെ കത്തോലിക്കാ വിശ്വാസികൾക്ക് പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. ബെയ്ജിംഗിലെ ഏറ്റവും പ്രധാനപ്പെട്ട നാല് ഇടവകകളിൽ ഒരു ഇടവക മെയ് മാസത്തെ ഓരോ ഞായറാഴ്ചയും തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങുകളുടെ സംഘടനാ ചുമതല വഹിക്കും. ഷാങ്ഹായിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഷെഷാൻ തീർത്ഥാടന കേന്ദ്രത്തിലേക്കും വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുന്നുണ്ട്. ഷെഷാൻ തീർത്ഥാടന കേന്ദ്രം സന്ദർശിക്കണമെന്നുണ്ടെങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനവെച്ചിരിക്കുകയാണ്, ഔവർ ലേഡി ഓഫ് ഷീഷാൻ എന്ന പേരിലാണ് ഇവിടെ ദൈവമാതാവിനെ വിശേഷിപ്പിക്കുന്നത്. ഉണ്ണിയേശുവിനെ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപമാണ് ഷെഷാൻ മാതാവിന്റെ പ്രതീകമായി വിശ്വാസികൾ ഉപയോഗിക്കുന്നത്. കോവിഡിന് ശേഷം തീര്‍ത്ഥാടനങ്ങള്‍ സജീവമാകാനിരിക്കെ വലിയ ഒരുക്കത്തിലാണ് രാജ്യത്തെ മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങളും.
Image: /content_image/News/News-2023-04-26-15:34:21.jpg
Keywords: ചൈന
Content: 21069
Category: 14
Sub Category:
Heading: മതപീഡനത്തിനിടയിലും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ ഇറാനി ക്രിസ്ത്യന്‍ വനിതക്ക് ജര്‍മ്മന്‍ പുരസ്കാരം
Content: ടെഹ്റാന്‍: ഇറാന്‍ ഭരണകൂടത്തിന്റെ കടുത്ത മതപീഡനത്തിനു ഇടയിലും മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി നടത്തിയ ധീരമായ പോരാട്ടം പരിഗണിച്ച് ഇറാന്‍ സ്വദേശിനിയായ ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തക മേരി ഫാത്തിമ മൊഹമ്മദിക്ക് ജര്‍മ്മന്‍ ഫൗണ്ടേഷന്റെ ഉന്നത പുരസ്കാരം. മതപീഡനത്തിനു ഇരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ജര്‍മ്മന്‍ സംഘടനയായ സ്റ്റെഫാനസ് ഫൗണ്ടേഷന്‍ നല്‍കിവരുന്ന ‘സ്റ്റെഫാനസ് പ്രൈസ് 2023’ ഉന്നത പുരസ്കാരത്തിനാണ് മൊഹമ്മദി അര്‍ഹയായത്. ജര്‍മ്മന്‍ നഗരമായ ബോണില്‍വെച്ച് ഏപ്രില്‍ 21-നായിരുന്നു അവാര്‍ഡ് ദാനം. സഭയുടെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്റെ പേരിലുള്ളതാണ് സ്റ്റെഫാനസ് പ്രൈസ്. ഇറാനിലെ വിപ്ലവകാരിയായ വനിതയുടെ ധീരതയെ ലോകം മറക്കരുതെന്നു അവാര്‍ഡ്ദാന ചടങ്ങില്‍വെച്ച് സ്റ്റെഫാനസ് ഫൗണ്ടേഷന്റെ ചെയര്‍വുമണായ മൈക്കേല കോളര്‍ പറഞ്ഞു. ഇറാന്റെ മിസൈല്‍ യുക്രൈന്‍ വിമാനത്തെ തകര്‍ത്ത സംഭവം ഇറാന്‍ നിഷേധിച്ചപ്പോള്‍ 2020 ജനുവരി 12-ന് ആയിരകണക്കിന് ആളുകളെ കൂട്ടി മൊഹമ്മദി പ്രതിഷേധം സംഘടിപ്പിച്ചത് ആഗോള തലത്തില്‍ വാര്‍ത്തയായിരിന്നു. ടെഹ്റാനിലെ ആസാദി സ്ക്വയറില്‍വെച്ച് മൊഹമ്മദിയെ അറസ്റ്റ് ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ അവളെ കുപ്രസിദ്ധമായ തടവറയിലിട്ട് ക്രൂരമായ മര്‍ദ്ദിക്കുകയും, ലൈംഗീകമായി അപമാനിക്കുകയും ചെയ്തിരിന്നു. കഴിഞ്ഞ വര്‍ഷമാണ് ഇറാനില്‍ നിന്നും അവര്‍ രക്ഷപ്പെട്ടത്. അസാമാന്യമായ ധൈര്യവും, നിസ്വാര്‍ത്ഥ ഇടപെടലുമാണ് മൊഹമ്മദിയെ അവാര്‍ഡിനു അര്‍ഹയാക്കിയതെന്നു സ്റ്റെഫാനസ് ഫൗണ്ടേഷന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിരവധി തവണ അറസ്റ്റിലായ മൊഹമ്മദി രണ്ടു പ്രാവശ്യം ജയില്‍ ശിക്ഷ അനുഭവിച്ചിരിന്നു. 2020-ല്‍ മൂന്ന്‍ മാസത്തോളമാണ് അവള്‍ ജയിലില്‍ കഴിഞ്ഞത്. ഇസ്ലാം ഉപേക്ഷിക്കുന്നത് കുറ്റകരമായ ഇറാനില്‍ ഇരുപത്തിനാലുകാരിയായ മൊഹമ്മദി ഇസ്ലാം ഉപേക്ഷിക്കുവാനുള്ള അവകാശത്തിന് വേണ്ടി വാദിക്കുകയും ഏകാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെക്കുറിച്ചും, ജയിലുകളില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തിരിന്നു. 2020-ല്‍ അമേരിക്കന്‍ ഭരണകൂടം പൊതു പ്രസംഗങ്ങളിലും, അഭിമുഖങ്ങളിലും മൊഹമ്മദിക്ക് വേണ്ടി വാദിച്ചിരുന്നു. 'ഇറാനിലെ ഏറ്റവും ധീരയായ വനിത’ എന്നാണ് ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) മൊഹമ്മദിയെ വിശേഷിപ്പിച്ചത്. മൊഹമ്മദിയുടെ വിശ്വാസവും, മനുഷ്യാവകാശ ഇടപെടലും അവിശ്വസനീയവും, ധീരവുമാണെന്നും, ജയിലില്‍ അവള്‍ക്ക് അനുഭവിക്കേണ്ടി വന്ന പീഡനത്തേയും, മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളേയും രക്തസാക്ഷിത്വമെന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ജര്‍മ്മന്‍ ബുണ്ടെസ്റ്റാഗിലെ പാര്‍ലമെന്ററി മനുഷ്യാവകാശ നയവക്താവായ മൈക്കേല്‍ ബ്രാന്‍ഡ് പറഞ്ഞു. തന്റെ പതിനേഴാമത്തെ വയസ്സില്‍ ലോകമെമ്പാടുമുള്ള മതങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും ആള്‍ക്കാരുടെ കാഴ്ചപ്പാടുകള മനസിലാക്കുകയും ചെയ്ത ശേഷമാണ് താന്‍ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ തീരുമാനിച്ചതെന്ന്‍ മൊഹമ്മദി പറഞ്ഞിട്ടുണ്ട്.
Image: /content_image/News/News-2023-04-26-17:06:46.jpg
Keywords: ഇറാന
Content: 21070
Category: 1
Sub Category:
Heading: വത്തിക്കാന്‍ സുവിശേഷവത്കരണ ഡിക്കാസ്റ്ററിക്ക് പുതിയ അംഗങ്ങൾ; സംഘത്തിലേക്ക് ഗോവന്‍ കര്‍ദ്ദിനാളും
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയിൽ ആഗോളസുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലേക്ക് പുതിയ അംഗങ്ങളെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. കർദ്ദിനാളുമാരും, മെത്രാന്മാരും, വൈദികരും സിസ്റ്റേഴ്സും അല്‍മായരും ഉൾപ്പെടുന്ന സമിതിയിൽ 19 അംഗങ്ങളാണുള്ളത്. സമിതിയിലേക്ക് പാപ്പ നിയമിച്ചവരില്‍ ഇന്ത്യയിൽ നിന്നും ഗോവയുടെ ആർച്ചുബിഷപ്പ് കർദിനാൾ ഫിലിപ്പ് നേരിയും ഉള്‍പ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. 2022 ഓഗസ്റ്റ് 27-ന് ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറോയെ കർദ്ദിനാളായി ഉയർത്തിയത്. ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ലയുടെ നേതൃത്വത്തിലുള്ള സംഘത്തിന്, 2025 ജൂബിലി വർഷത്തിന്റെ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. സുവിശേഷവത്ക്കരണത്തെ സംബന്ധിച്ച് ആഗോളതലങ്ങളിൽ ഉയരുന്ന ചോദ്യങ്ങളിൽ ഉചിതമായ മറുപടികൾ നൽകുവാനും, ആഗോളതലത്തിൽ ഡിക്കസ്റ്ററിയുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനുമാണ് ഈ സമിതി ലക്‌ഷ്യം വയ്ക്കുന്നത്. സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ പ്രോപ്രീഫെക്ട് കര്‍ദ്ദിനാള്‍ ലൂയിസ് അന്തോണിയോ ടാഗ്ലെ, സാംസ്‌കാരിക - വിദ്യാഭ്യാസ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്ഹോസെ ടോളെന്തിനോ ദേ മെൻഡോട്സ, അല്‍മായർ-കുടുംബങ്ങൾ-ജീവൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കെവിൻ ജോസഫ് ഫാരെൽ, വൈദികർക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ലാറ്റ്സറോ യു ഹോംഗ് സിൽക്ക്, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി, വാർത്താവിനിമയ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് പൗളോ റുഫിനി എന്നിവരാണ് പുതിയ സമിതിയിൽ ഉൾപ്പെടുന്ന വത്തിക്കാൻ കാര്യാലയങ്ങളുടെ തലപ്പത്തുള്ളവർ. Tag: Cardinal Filipe Neri Ferrão is Appointed as one of the Members of Dicastery, Section for Fundamental Issues of Evangelization in the World (New Evangelization) of the Dicastery for Evangelization , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-26-19:11:14.jpg
Keywords: ഡിക്കാസ്റ്ററി