Contents

Displaying 20621-20630 of 25019 results.
Content: 21021
Category: 13
Sub Category:
Heading: “ഇവര്‍ കര്‍ത്താവിന്റെ സമ്മാനം”: കാന്‍സറിനെ തുടര്‍ന്നു ഗര്‍ഭധാരണം അസാധ്യമെന്ന് വിധിയെഴുതിയ ആമി ഇന്ന് അഞ്ച് കുഞ്ഞുങ്ങളുടെ അമ്മ
Content: സണ്‍ഡര്‍ലാന്‍ഡ് (ബ്രിട്ടന്‍): അപ്രതീക്ഷിതമായി സ്ഥിരീകരിച്ച കാന്‍സറിനെ തുടര്‍ന്നു കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് വിധികല്‍പ്പിച്ചിരിന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് സമ്മാനമായി ലഭിച്ചത് അഞ്ച് കുഞ്ഞുങ്ങളെ. തങ്ങള്‍ക്കുണ്ടായ ഈ അഞ്ച് അത്ഭുത മക്കളും കര്‍ത്താവിന്റെ സമ്മാനമാണെന്നാണ്‌ അമി, അലെക്സ് ലിന്‍ഡ്സെ ദമ്പതികള്‍ പറയുന്നത്. ഓരോ കുഞ്ഞും കര്‍ത്താവിന്റെ കരുണയാല്‍ ലഭിച്ചതിനാല്‍ ബൈബിളില്‍ നിന്നുമുള്ള പേരുകളാണ് ദമ്പതികള്‍ നല്‍കിയിരിക്കുന്നത്. ആറ് വയസ്സുകാരനായ ഏലിയാ, നാല് വയസ്സുകാരനായ സിയോന്‍, ഒറ്റപ്രസവത്തിലുണ്ടായ ഒന്നരവയസ്സു പ്രായമുള്ള ആബേല്‍, ആഷര്‍, അസരിയ എന്നിങ്ങനെ നീളുന്നു കുഞ്ഞുമക്കളുടെ പേരുകള്‍. തങ്ങളുടെ ജീവിതം തന്നെ ഒരു ദൈവീക പദ്ധതിയുടെ ഭാഗമാണെന്നു ഈ യുവ ദമ്പതികള്‍ പറയുന്നു. സണ്‍ഡര്‍ലാന്‍ഡിലായിരിന്നു ഇവരുടെ താമസം. ക്രിസ്തീയ വിശ്വാസത്തിലൂന്നിയുള്ള ജീവിതം നയിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ആമിക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. 2012-ല്‍ ക്യൂബയില്‍ അവധി ചിലവഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അലെക്സ് ആമിയോടു വിവാഹാഭ്യര്‍ത്ഥന നടത്തുവാനിരിക്കേയാണ് ആമിക്ക് കാന്‍സര്‍ ആണെന്നു അറിയുന്നത്. അതോടെ അവരുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞു. കോശവ്യവസ്ഥയെ ബാധിക്കുന്ന ഹോഡ്ജ്കിന്‍ ലിംഫോമ എന്ന അസാധാരണ വിഭാഗത്തില്‍പെടുന്ന കാന്‍സര്‍ ആയിരുന്നു ആമിയെ പിടികൂടിയത്. കീമോതെറാപ്പിയും, സ്റ്റെര്‍ണോടോമി ശസ്ത്രക്രിയയുമായിരുന്നു ആമിക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. ഇത് പ്രത്യുല്‍പ്പാദനത്തേ ബാധിക്കുന്ന ചികിത്സയായിരുന്നു. കുഞ്ഞുങ്ങളുമായി കുടുംബമായി കഴിയുന്നത് സ്വപ്നം കണ്ടിരുന്ന ആമിയെ ഇത് ഏറെ ദുഃഖത്തിലാഴ്ത്തി. വലിയ നിരാശയ്ക്കു അടിമപ്പെട്ട നാളുകളായിരിന്നു അത്. ചികിത്സക്കിടയില്‍ 2012 ഡിസംബറില്‍ അലെക്സ് ആമിയോടു വിവാഹാഭ്യര്‍ത്ഥന നടത്തി. 2015 ഡിസംബറില്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ അധികം വൈകാതെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആമി ഗര്‍ഭവതിയായി. ഒരു ചെറിയ പെട്ടിയിലെ ചെറിയ ആപ്പിള്‍ വിത്ത് കാണിച്ചുകൊണ്ട് ഇതാണ് നമ്മുടെ കുട്ടിയുടെ വലുപ്പമെന്ന് ആമി പറഞ്ഞപ്പോള്‍ താന്‍ സന്തോഷം കൊണ്ട് മതിമറന്നുവെന്ന് അലെക്സ് പറയുന്നു. സാധ്യതകള്‍ ഏറെ വിദൂരമാണെന്ന് പലരും വിധിയെഴുത്ത് നടത്തിയെങ്കിലും കര്‍ത്താവിന്റെ കരുണ കുടുംബത്തിന്റെമേല്‍ നിറഞ്ഞൊഴുകയായിരിന്നു. 2017 ഫെബ്രുവരിയിലാണ് അവരുടെ ആദ്യ അത്ഭുത മകനായ എലിയാ പിറക്കുന്നത്. 2019 ഫെബ്രുവരിയില്‍ രണ്ടാമത്തെ മകനായ സിയോനും പിറന്നു. ആമിയുടെ മൂന്നാമത്തെ ഗര്‍ഭധാരണമാണ് ഇതില്‍ ഏറെ ശ്രദ്ധ നേടുന്നത്. പന്ത്രണ്ടാമത്തെ ആഴ്ചയിലെ സ്കാനിംഗിന് ശേഷമാണ് തന്റെ ഉദരത്തില്‍ വളരുന്നത് മൂന്ന്‍ കുട്ടികളാണെന്ന് ആമി അറിയുന്നത്. അത് തങ്ങളുടെ ജീവിതം മാറ്റിമറിച്ച വാര്‍ത്തയായിരുന്നുവെന്നു അലെക്സ് പറയുന്നു. തങ്ങള്‍ മൂന്ന്‍ മക്കളെയാണ് ആഗ്രഹിച്ചതെങ്കിലും ദൈവം തങ്ങള്‍ക്ക് 5 മക്കളെ നല്‍കി അനുഗ്രഹിച്ചുവെന്നും അലെക്സ് നന്ദിയോടെ ഓര്‍ക്കുന്നു. 2021 ജൂലൈ മാസത്തിലാണ് ആബേലും, ആഷറും, അസാരിയയും ജനിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന എന്റെ ശരീരത്തില്‍ നിന്നും 5 മക്കള്‍ ഉണ്ടായെന്നത് ശരിക്കും അത്ഭുതപ്പെടുത്തുകയാണെന്നും നമ്മള്‍ വിചാരിക്കുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവത്തിന് കഴിയുമെന്നും ആമി ഇന്നു പറയുന്നു. ജീവിതം ഈ നിലയില്‍ എത്തുവാന്‍ കഴിയുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്നു അലെക്സും സാക്ഷ്യപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 6-ന് “ഔര്‍ സൂപ്പര്‍സൈസ്ഡ് ക്രിസ്ത്യന്‍ ഫാമിലി” എന്ന ബിബിസി വണ്‍ പരിപാടിയില്‍ അലെക്സും, ആമിയും പങ്കെടുത്തിരുന്നു. Tag:Mom who defied cancer to have five ‘miracle’ boys says they are ‘gift from God’, Malayalam Prolife Testimony, news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} #Repost
Image: /content_image/News/News-2023-04-17-09:40:48.jpg
Keywords: കുഞ്ഞു, അത്ഭുത
Content: 21022
Category: 1
Sub Category:
Heading: സുഡാന് വേണ്ടി ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുണ്ടായ ആഭ്യന്തര കലാപം ശക്തമായ പശ്ചാത്തലത്തില്‍ രാജ്യത്തിന് വേണ്ടി ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന യാചിച്ച് ഫ്രാൻസിസ് പാപ്പ. രാജ്യത്തിന്റെ എതിരാളികളായ സൈനിക വിഭാഗങ്ങൾ ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാനം പിന്തുടരാൻ ഇന്നലെ ഞായറാഴ്ച പാപ്പ പറഞ്ഞു. സുഡാനിൽ നടക്കുന്ന സംഭവങ്ങളെ ആശങ്കയോടെ നോക്കികാണുന്നതെന്നും സുഡാനീസ് ജനതയുമായി താന്‍ ഐക്യത്തിലാണെന്നും ആയുധം താഴെ വെച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാത ഉയർത്താൻ വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു. ഉയിര്‍പ്പുകാല ജപം ചൊല്ലിയതിന് ശേഷമാണ് ആഫ്രിക്കന്‍ രാജ്യത്തിന് വേണ്ടി പാപ്പ പ്രാര്‍ത്ഥന യാചിച്ചത്. അതേസമയം സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുണ്ടായ ആഭ്യന്തര കലാപത്തിനിടെ മരിച്ച സാധാരണക്കാരുടെ എണ്ണം 56 ആയി. അറുനൂറിൽപരം ആളുകള്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. ജനങ്ങളോടു വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നു നിർദേശം നൽകിയിരിക്കുകയാണ്. ഗതാഗതം പൂർണമായി നിലച്ചു. വ്യോമാക്രമണം ശക്തമായ സാഹചര്യത്തിൽ സുഡാനിലേക്കുള്ള വിമാന സർവീസുകൾ പല രാജ്യങ്ങളും റദ്ദാക്കിയിട്ടുണ്ട്. 2021 ഒക്ടോബറിലെ ഭരണകൂട അട്ടിമറിക്കു പിന്നാലെ സുഡാനിലെ ഭരണം നിയന്ത്രിക്കുന്നത് സൈനിക ജനറൽമാരുടെ കൗൺസിലാണ്. ഇതിൽ പ്രധാനപ്പെട്ട രണ്ടു ജനറൽമാരുടെ അഭിപ്രായ വ്യത്യാസമാണ് സുഡാനില്‍ നിലവില്‍ ഉടലെടുത്തിരിക്കുന്ന സംഘർഷത്തിനു കാരണം. സൈന്യത്തലവനും നിലവിൽ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുകയും ചെയ്യുന്ന ജനറൽ അബ്ദുൽ ഫത്താ അൽ-ബുർഹാനും, റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ തലവനും ബുർഹാൻ ഡപ്യൂട്ടിയുമായ ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയും (ഹെമെഡ്റ്റി) തമ്മിലാണു പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 3നു സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ ദക്ഷിണ സുഡാനില്‍ സന്ദര്‍ശനം നടത്തിയിരിന്നു.
Image: /content_image/News/News-2023-04-17-15:15:11.jpg
Keywords: പാപ്പ
Content: 21023
Category: 14
Sub Category:
Heading: വത്തിക്കാൻ തോട്ടത്തിൽ 'ദൈവമാതാവിനെ സന്ദർശിക്കാൻ' മെയ് മാസത്തില്‍ അവസരം
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ ദൈവമാതാവിനായി സമർപ്പിച്ചിട്ടുള്ള മെയ് മാസത്തിലുടനീളം വത്തിക്കാൻ മ്യൂസിയം തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കുമായി വത്തിക്കാൻ തോട്ടത്തിൽ വിവിധയിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെ നിരവധി ചിത്രങ്ങൾ കാണുന്നതിനു അവസരമൊരുക്കുന്നു. മെയ് 3 മുതൽ 31 വരെയുള്ള എല്ലാ ബുധനാഴ്ചകളിലും, പരിശുദ്ധ പിതാവിന്റെ പൊതു കൂടിക്കാഴ്ചയ്ക്ക് ശേഷവും, എല്ലാ ശനിയാഴ്ചകളിലും പൂന്തോട്ടത്തിലെ ഈ പ്രത്യേക മരിയന്‍ തീർത്ഥാടനത്തിൽ അവസരമുണ്ടെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. ഒരുകാലത്ത് പാപ്പമാരുടെ ഹ്രസ്വ വിശ്രമങ്ങൾക്കായി നീക്കിവെച്ച സ്ഥലമായിരുന്നു വത്തിക്കാൻ പൂന്തോട്ടങ്ങൾ. ഇന്ന് അവ പൊതുജനങ്ങളുടെ സന്ദർശനത്തിനായി തുറന്നിരിക്കുകയാണ്. പ്രാർത്ഥനയുടെയും, ധ്യാനത്തിന്റെയും ഇടമായി രൂപകൽപ്പന ചെയ്ത പൂന്തോട്ടത്തിൽ കാലാകാലങ്ങളായി പാപ്പമാർ പരിശുദ്ധ ദൈവമാതാവിനെ എങ്ങനെ ആദരിച്ചുവെന്ന് അറിയാന്‍ സന്ദർശകരെ അനുവദിക്കുന്ന ഒരു വിലയേറിയ അവസരമാണ് പുതിയ സംരംഭമെന്നു വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകമെമ്പാടും ആദരിക്കപ്പെടുന്ന മാതാവിന്റെ വിവിധ തിരുസ്വരൂപങ്ങൾ, വിവിധ രീതികളിൽ പ്രകൃതീരമണീയമായ വഴികളിലാണ് സജ്ജീകരിക്കുക. ഏറ്റവും പ്രാചീനമായ ലൂർദ്ദ് മാതാവിന്റെ തിരുസ്വരൂപത്തിന്റെ ഏറ്റവും വിശ്വ പ്രസിദ്ധമായ യഥാര്‍ത്ഥ രൂപം മുതൽ ലാറ്റിന്‍ അമേരിക്കയിൽ നിന്നുള്ള ഏറ്റവും പുതിയ രൂപം വരെ ഇവിടെ പ്രദര്‍ശനത്തിന് ഉണ്ടാകും. ഫ്രാൻസിസ് പാപ്പയ്ക്കു ഏറെ പ്രിയപ്പെട്ട ഫാത്തിമ മാതാവിന്റെയും, ഗ്വാഡലുപ്പ മാതാവിന്റെയും രൂപങ്ങളും ഇക്കൂട്ടത്തിലുണ്ട്.
Image: /content_image/News/News-2023-04-17-21:54:43.jpg
Keywords: വത്തിക്കാന്‍
Content: 21024
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നടപടി ശരിവെച്ച് വത്തിക്കാന്റെ പരമോന്നത സഭാകോടതി
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സീറോ മലബാർ സിനഡ് കൈക്കൊണ്ട് തീരുമാനങ്ങൾക്കു വത്തിക്കാന്റെ പരമോന്നത നീതിപീഠത്തിന്റെ (സുപ്രീം ട്രിബ്യൂണൽ ഓഫ് ദി അപ്പസ്തോലിക് സിഞ്ഞത്തുര) അംഗീകാരം. ഭൂമി ഇടപാടിലെ നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റു നികത്താമെന്ന സിനഡ് തീരുമാനം ശരിവച്ചുകൊണ്ടുള്ള വത്തിക്കാന്റെ കത്ത് അതിരൂപത അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനു ലഭിച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി വഴിയാണു മാർ താഴത്തിനു കത്തു നൽകിയത്. അതിരൂപത ഭൂമി ഇടപാടിലെ നഷ്ടത്തിനു പരിഹാരമായി കോട്ടപ്പടി, ദേവികുളം എ ന്നിവിടങ്ങളിലെ ഭൂമി വില്ക്കാനോ, അല്ലെങ്കിൽ ഈ ഭൂമികൾ നഷ്ടത്തിനു പരിഹാരമായി കണക്കാക്കാനോ ആണ് സിനഡ് നിർദേശിച്ചിരുന്നത്. ഭൂമി വില്പനയുടെ സമയത്തു അതിരൂപതയുടെ പേരിൽ മാർ ആലഞ്ചേരി ഈടായി വാങ്ങിയ ഭൂമിയാണ് കോട്ട പടിയിലും ദേവികുളത്തും ഉള്ളത്. ഭൂമി വിറ്റു നഷ്ടം നികത്താൻ നേരത്തെ വത്തിക്കാനും അനുമതി നൽകിയിരുന്നു. ഇതിനെതിരേയുണ്ടായ അപ്പീൽ തള്ളിക്കൊണ്ടാണു വത്തിക്കാൻ പരമോന്നത കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട അന്തിമവിധി തീർപ്പാണ് ഇതെന്നു സിഞ്ഞത്തുര വ്യക്തമാക്കിയിട്ടുണ്ട്. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഭൂമിയിടപാടിൽ വ്യക്തിപരമായി നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും വത്തിക്കാൻ വിലയിരുത്തി. ഈ വിഷയത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരേ കാനോനിക നിയമപ്രകാരം നടപടിയെടുക്കാമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കുള്ള വത്തിക്കാന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്പനയുമായും അതുമായി ബന്ധ പ്പെട്ട പ്രശ്നങ്ങളെയും കുറിച്ചുള്ള പൗരസ്ത്യ കാര്യാലയത്തിന്റെ അന്തിമ തീരുമാന ത്തിനെതിരേ അതിരൂപതയിലെ ചില വൈദികർ കഴിഞ്ഞ ജനുവരി 31നാണു സുപ്രീം ട്രിബ്യൂണൽ ഓഫ് ദി അപ്പസ്തോലിക് സിഞ്ഞത്തുര മുമ്പാകെ അപ്പീൽ നൽകിയത്. മാർ ആലഞ്ചേരി വ്യക്തിപരമായി നഷ്ടങ്ങൾ നികത്തണമെന്നു പൗരസ്ത്യ കാര്യാലയം ആവശ്യപ്പെട്ടതായി പ്രചരിപ്പിച്ചവർക്കെതിരേ കാനോനികമായ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടതാണെന്നു വത്തിക്കാൻ ആവശ്യപ്പെടുന്നു. സഭയെയും സഭാതലവനെയും ഉന്നംവച്ച് നിരവധി വ്യാജ പ്രചാരണങ്ങൾ നടക്കുന്ന തിനാൽ ഈ ഉത്തരവ് വിശ്വാസികളുടെ പല സംശയങ്ങൾക്കും ഉത്തരം നൽകുന്നുണ്ട്. ഇത് എല്ലാ സീറോ മലബാർ വിശ്വാസികൾക്കും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വർക്കും ഉപകരിക്കട്ടേയെന്ന് ആശംസിച്ചാണ് വത്തിക്കാൻ ഉത്തരവ് ഉപസംഹരിച്ചിരിക്കുന്നത്.
Image: /content_image/India/India-2023-04-18-10:01:17.jpg
Keywords: ആലഞ്ചേരി
Content: 21025
Category: 18
Sub Category:
Heading: മലയാറ്റൂർ തീർത്ഥാടന കേന്ദ്ര വികസനം യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി
Content: കാലടി: പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി മലയാറ്റൂർ തീർത്ഥാടന കേന്ദ്ര വികസനം യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോൺ ബർല. മലയാറ്റൂരിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിലെത്തിയാൽ കേന്ദ്ര ടൂറിസം മന്ത്രിയുമായി കൂടിയാലോചിച്ച് പദ്ധതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ക്രിസ്തീയ വിഭാഗങ്ങളുടെ കൂടി വിശ്വാസമാർജിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഒറ്റപ്പെട്ട പ്രശ്ങ്ങൾ ഉണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും മാധ്യമപ്രവർത്ത കരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് മന്ത്രി മലയറ്റൂർ താഴത്തെ പള്ളിയിൽ എത്തിയത്. വികാരി ഫാ. വർഗീസ് മണവാളനും പള്ളി ഭാരവാഹികളും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് മന്ത്രി പള്ളിയിൽ പ്രാർത്ഥന നടത്തി. താഴേ പള്ളിയിലെ കൂടിക്കാഴ്ചയ്ക്കു ശേഷം മലയാറ്റൂർ അടിവാരം കൂടി സന്ദർശിച്ചാണ് മന്ത്രി മടങ്ങിയത്. മലയാറ്റൂർ സന്ദർശനത്തിന് ശേഷം കേന്ദ്രമന്ത്രി ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ദേശീയ അധ്യക്ഷനും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തുമായും കൂടിക്കാഴ്ച നടത്തി. തൃശൂരിലെ ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
Image: /content_image/India/India-2023-04-18-10:29:44.jpg
Keywords: മലയാ
Content: 21026
Category: 1
Sub Category:
Heading: നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ 33 ക്രൈസ്തവരെ കൂടി കൊലപ്പെടുത്തി
Content: അബൂജ: ഇസ്ലാമിക ഗോത്ര വിഭാഗത്തിലെ ഫുലാനി തീവ്രവാദികളും, മറ്റ് ഏതാനും ചില മുസ്ലീം തീവ്രവാദി സംഘടനകളും ചേർന്ന് 33 ക്രൈസ്തവ വിശ്വാസികളെ നൈജീരിയയില്‍ കൊലപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച കൊലപാതക പരമ്പര, ഞായറാഴ്ച പുലർച്ച വരെ നീണ്ടുനിന്നുവെന്നാണ് മോർണിംഗ് സ്റ്റാർ ന്യൂസിന്റെ റിപ്പോര്‍ട്ട്. കട്ടഫ് കൗണ്ടിയിൽ ക്രൈസ്തവർ തിങ്ങി പാർക്കുന്ന രുൻജി എന്ന ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ ശനിയാഴ്ച 10 മണിയോടുകൂടിയാണ് ഇരച്ചുകയറി അക്രമണം നടത്തിയത്. ഇത് കറുത്ത ഞായറായിരിന്നുവെന്നും തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പ്രദേശവാസിയായ മുഗു സക്കാ എന്നയാള്‍ മോർണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു. രുൻജിയിൽ തീവ്രവാദികൾ ക്രൈസ്തവരുടെ വീടുകൾ അഗ്നിയ്ക്കിരയാക്കിയിരിന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിരവധി പേർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്. 40 വീടുകൾ തകർക്കപ്പെട്ടുവെന്നാണ് സർക്കാർ വൃത്തങ്ങൾ നല്‍കുന്ന സൂചന. രുൻജി ഗ്രാമത്തിൽ തന്നെ നാല് ദിവസങ്ങൾക്കു മുമ്പ് രണ്ട് ക്രൈസ്തവർ കൊല്ലപ്പെട്ടിരുന്നുവെന്ന് ദക്ഷിണ കടുണയിലെ ക്രൈസ്തവ നേതാവായ ബൗട്ടാ മോട്ടി വെളിപ്പെടുത്തി. പ്രദേശത്ത് ക്രൈസ്തവർക്കെതിരെ ഈ ആഴ്ച നടക്കുന്ന മൂന്നാമത്തെ അക്രമണമാണ് ശനിയാഴ്ച നടന്നതെന്ന് മോട്ടി പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fdavidabuks%2Fvideos%2F614135517306273%2F&show_text=false&width=317&t=0" width="317" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> രുൻജി ഗ്രാമത്തിൽ കൊലചെയ്യപ്പെട്ടവരുടെ മൃതസംസ്കാര ശുശ്രൂഷ ഇന്നലെ തിങ്കളാഴ്ച നടന്നു. സൊങ്കുവാ ആംഗ്ലിക്കൻ ബിഷപ്പ് ജേക്കബ് ക്വാശി ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകി. കഴിഞ്ഞ ഏഴര വർഷമായി ദക്ഷിണ കടുണയിൽ ജീവിക്കുന്നവർ സാത്താന്റെ പ്രവർത്തനമാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനും, കേന്ദ്രസർക്കാരിനും ഇത് അവസാനിപ്പിക്കാനുള്ള പ്രാപ്തിയുണ്ടെങ്കിലും, അവർ ചെയ്യുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസികൾക്ക് ജീവിക്കാൻ ഏറ്റവും പ്രയാസമുള്ള രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ നൈജീരിയ ആറാം സ്ഥാനത്താണ്. Tag: Terrorists Kill 33 Christians in Village in Kaduna State, Nigeria , Nigerian Christian Genocide Malayalam, Christian news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-18-11:38:28.jpg
Keywords: നൈജീ
Content: 21027
Category: 1
Sub Category:
Heading: ചൈനയുടെ മതപീഡനം സഹിക്കുവാന്‍ കഴിയാതെ പലായനം ചെയ്ത 63 ക്രൈസ്തവര്‍ക്ക് അമേരിക്കയില്‍ അഭയം
Content: ടെക്സാസ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തില്‍ നിന്നും അറുപത്തിമൂന്നു ചൈനീസ് ക്രൈസ്തവരെ രക്ഷിക്കുവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യവുമായി അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍.എഫ്.ഐ). ഷെന്‍സെന്‍ ഹോളി റിഫോംഡ് സമൂഹം എന്നറിയപ്പെട്ടിരുന്ന ഈ ക്രൈസ്തവരെ ചൈനീസ് ഭരണകൂടത്തിന്റെ പിടിയില്‍ നിന്നും രക്ഷിച്ച് അമേരിക്കയില്‍ പുനരധിവസിപ്പിച്ചിരിക്കുകയാണ്. ദുഃഖവെള്ളിയാഴ്ച, സമൂഹത്തെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുവാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നും യേശുവിനെ പ്രഘോഷിക്കുന്നതിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുമെന്ന ഭയം ഇനി വേണ്ടായെന്നും റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധി ഡേവിഡ് ട്രിംബിള്‍ പറഞ്ഞു. ചൈനീസ് ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ തെക്കന്‍ ചൈനീസ് നഗരമായ ഷെന്‍സെനില്‍ നിന്നും 2019-ലാണ് ഈ ക്രൈസ്തവര്‍ പലായനം ചെയ്യുന്നത്. തെക്കന്‍ കൊറിയയിലെ ജേജൂ നഗരത്തിലാണ് ഇവര്‍ ആദ്യം അഭയം തേടിയത്. ചൈനയുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു അവിടെ തുടരുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതിനാല്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ തായ് ലാന്‍ഡില്‍ എത്തി. ഐക്യരാഷ്ട്രസഭയുടെയും, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും നയതന്ത്ര ചാനലുകള്‍ വഴി അമേരിക്കയിലേക്ക് കുടിയേറുന്നതിനുള്ള ശ്രമങ്ങളും ഇതിനിടയില്‍ നടത്തി വരുന്നുണ്ടായിരുന്നു. കുടിയേറ്റ നിയമ ലംഘനത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തായ് അധികാരികള്‍ ഈ കുടുംബങ്ങളെ അറസ്റ്റ് ചെയ്യുകയും ഇവരുടെ യാത്രാരേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതിനിടെ ചൈനീസ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ധം കാരണം തായ് അധികാരികള്‍ ഇവരെ തടവിലാക്കുകയും, പിഴ വിധിക്കുകയും, ചൈനയിലേക്ക് നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈനയിലേക്ക് നാടുകടത്തപ്പെട്ടാല്‍ ഇവര്‍ കൊല്ലപ്പെടുവാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരിന്നു. മൈക്കേല്‍ മക്കോള്‍ പോലെയുള്ള പ്രമുഖ കോണ്‍ഗ്രസ് അംഗങ്ങളും, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍, യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തായ് അധികാരികളുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് ചൈനയിലേക്ക് നാടുകടത്തുന്നതിന് മുന്‍പ് തന്നെ ഇവരെ അമേരിക്കയിലെത്തിക്കുവാന്‍ കഴിഞ്ഞത്. ഇക്കഴിഞ്ഞ ഏപ്രില്‍ 5-ന് അമേരിക്കയിലേക്ക് യാത്രതിരിച്ച ക്രൈസ്തവര്‍ ഡാളസില്‍ സുരക്ഷിതമായി എത്തി. ട്രിംബിള്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അംബാസഡര്‍ റാഷദ് ഹുസൈന്‍ എന്നിവരടങ്ങുന്ന സംഘം ഇവരെ സ്വീകരിക്കുവാന്‍ എത്തിയിരുന്നു. പ്രദേശത്തെ ചില വീടുകളിലാണ് ഇവരെ ഇപ്പോള്‍ പുനരധിവസിപ്പിച്ചിരിക്കുന്നത്.
Image: /content_image/News/News-2023-04-18-14:56:18.jpg
Keywords: ചൈന
Content: 21028
Category: 1
Sub Category:
Heading: 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് അരലക്ഷത്തിലധികം ക്രൈസ്തവര്‍; ഈ വര്‍ഷം ആദ്യ 3 മാസത്തില്‍ 1041 പേര്‍
Content: അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ ചുരുങ്ങിയത് 52,250 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. “നൈജീരിയയില്‍ രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവര്‍” എന്ന തലക്കെട്ടോടെ കിഴക്കന്‍ നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’ (ഇന്റര്‍സൊസൈറ്റി) എന്ന സംഘടന ഏപ്രില്‍ 10-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. 2023-ന്റെ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ (ജനുവരി 1 മുതല്‍ ഏപ്രില്‍ 10 വരെ) 1,041 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 707 ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി അധികാരത്തില്‍ വന്ന 2015 മുതല്‍ 30,250 ക്രൈസ്തവരാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. ബുഹാരിയുടെ കാലത്ത് 18,000 ക്രിസ്ത്യന്‍ ദേവാലയങ്ങളും, 2200 ക്രിസ്ത്യന്‍ സ്കൂളുകളും തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നു നൈജീരിയയിലെ പ്രത്യേകിച്ച് വടക്കന്‍ മേഖലയില്‍ 5 കോടിയോളം ക്രൈസ്തവര്‍ ഭവനരഹിതരായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 80 ലക്ഷം പേര്‍ കൊല്ലപ്പെടുമെന്ന ഭയം കാരണം വീടുവിട്ട് പലായനം ചെയ്തവരാണ്. 50 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. റിലീസ് ഇന്റര്‍നാഷ്ണലിന്റെ ഔദ്യോഗിക വക്താവായ ആന്‍ഡ്ര്യൂ ബോയ്‌ഡ് “അമ്പരിപ്പിക്കുന്ന മരണസംഖ്യ” എന്ന വിശേഷണമാണ് റിപ്പോര്‍ട്ടിന് നല്‍കിയിരിക്കുന്നത്. നൈജീരിയന്‍ സര്‍ക്കാര്‍ വെറും നോക്കുകുത്തിയായിക്കൊണ്ട് ഈ കൊലപാതകങ്ങളെ അനുവദിക്കുകയായിരുന്നെന്നു അദ്ദേഹം ആരോപിച്ചു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ തടവില്‍ നിന്നും 9 വര്‍ഷങ്ങള്‍ക്ക് ശേഷം രക്ഷപ്പെട്ട മര്യാമു ജോസഫ് എന്ന ഏഴുവയസ്സു കാരിയുടെ ജീവിതക്കഥ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വിവരിച്ചിരിന്നു. “9 വര്‍ഷത്തോളം ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത നരാധമന്‍മാര്‍ നിരപരാധികളായ ക്രിസ്ത്യാനികളുടെ രക്തം ചിന്തുന്നത് കണ്ടുവെന്നും സാധാരണ കാര്യം പോലെയാണ് അവര്‍ ആളുകളെ കൊല്ലുന്നതെന്നും'' മര്യാമു പറയുന്നു. ബൊക്കോഹറാമിനും, ഇസ്ലാമിക് സ്റ്റേറ്റിനും പുറമേ, ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും നൈജീരിയന്‍ ക്രൈസ്തവരെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുന്നുണ്ടെന്നാണ് ആന്‍ഡ്ര്യൂ ബോയ്‌ഡ് ആവര്‍ത്തിച്ചു. ഇതിനെതിരെ പുതിയ നൈജീരിയന്‍ പ്രസിഡന്റ് ശക്തമായ നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ നൈജീരിയ ക്രൈസ്തവരുടെ കൂട്ടപലായനത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
Image: /content_image/News/News-2023-04-18-17:17:13.jpg
Keywords: നൈജീരിയ
Content: 21029
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവരുടെ താങ്ങും തണലുമായ ഹംഗറിയിലേക്ക് ഫ്രാന്‍സിസ് പാപ്പ: സന്ദര്‍ശനത്തിന് ഇനി 10 നാള്‍ മാത്രം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ നാല്പത്തിയൊന്നാമത് അപ്പസ്തോലികയാത്ര യൂറോപ്പിലെ ഹംഗറിയിലേക്ക് ഏപ്രിൽ 28 ന് ആരംഭിക്കും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന അപ്പസ്തോലിക യാത്ര ഏപ്രിൽ 30 ന് പര്യവസാനിക്കും. ഇറാഖും സിറിയയും അടക്കം ക്രൈസ്തവര്‍ ഏറ്റവുമധികം പീഡനം നേരിടുന്ന രാജ്യങ്ങളിലേക്ക് നിരവധിയായ സഹായങ്ങള്‍ എത്തിക്കുന്ന ഹംഗറി ആഗോള തലത്തില്‍ ക്രൈസ്തവ സമൂഹത്തിനു ഇടയില്‍ ശ്രദ്ധയാകര്‍ഷിച്ച രാജ്യമാണ്. 'ക്രിസ്തു നമ്മുടെ ഭാവി' എന്ന ആപ്തവാക്യമാണ് സന്ദർശനത്തിനായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. വിശുദ്ധ പോൾ ആറാമൻ പാപ്പയ്ക്കും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്കും, ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്കും ശേഷം ഹംഗറി സന്ദർശനം നടത്തുന്ന നാലാമത്തെ പത്രോസിന്റെ പിന്‍ഗാമിയാണ് ഫ്രാൻസിസ് പാപ്പ. ഏപ്രിൽ 28 ന് ഇറ്റാലിയൻ പ്രാദേശികസമയം രാവിലെ 8.10 ന് യാത്ര പുറപ്പെടുന്ന പാപ്പയും വത്തിക്കാന്‍ പ്രതിനിധി സംഘവും, ഏകദേശം രണ്ടു മണിക്കൂറിനുള്ളില്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ എത്തിച്ചേരും. രാജ്യത്തിന്റെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പാപ്പ രാഷ്ട്രത്തലവന്മാരുമായും, നയതന്ത്ര ഉദ്യോഗസ്ഥരുമായും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും. തുടർന്ന് അതേ ദിവസം ഉച്ചകഴിഞ്ഞു വിശുദ്ധ സ്തേഫാനോസിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തില്‍വെച്ച് ഹംഗറിയിലെ വിവിധ രൂപതകളിൽനിന്നുള്ള മെത്രാന്മാർ, വൈദികർ, ഡീക്കന്മാർ, സമർപ്പിതർ, പ്രേഷിതപ്രവർത്തകർ എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തും. ഏപ്രിൽ 29 ശനിയാഴ്ച സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിലെ ആദ്യ പരിപാടി പാവങ്ങളും, അഭയാർത്ഥികളായുമുള്ള കൂടിക്കാഴ്ചയാണ്. ഹംഗറിയിലെ വിശുദ്ധ എലിസബത്തിന്റെ ദേവാലയമാണ് ഈ സൗഹൃദകൂടിക്കാഴ്ച്ചയ്ക്കു വേദിയാകുക. തുടർന്ന് അതേദിവസം സായാഹ്നത്തിൽ യുവജനങ്ങളുമായും പാപ്പ കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ അവസാനദിവസമായ ഏപ്രിൽ 30 ഞായാറാഴ്ച രാവിലെ കോസുത് ലയോസ് ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഇതില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അന്നേദിവസം വൈകുന്നേരം നാലുമണിക്ക് സാംസ്‌കാരിക, സർവകലാശാല അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഔദ്യോഗിക യാത്രയയപ്പ് ഏറ്റുവാങ്ങിയ ശേഷം പാപ്പ വത്തിക്കാനിലേക്ക് മടങ്ങും. 2010-ല്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗറി ഗവണ്‍മെന്റ് ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. പീഡിത ക്രൈസ്തവരെ പ്രത്യേകം സഹായിക്കുവാൻ ഒരു ഭരണവിഭാഗം തന്നെ രൂപീകരിച്ച രാജ്യം കൂടിയാണ് ഹംഗറി. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ അപലപിച്ചും ക്രിസ്തീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുമുള്ള ഹംഗറിയിലേക്ക് ഫ്രാന്‍സിസ് പാപ്പ എത്തുമ്പോള്‍ രാജ്യം വീണ്ടും ആഗോള ശ്രദ്ധ നേടുമെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2023-04-18-19:48:55.jpg
Keywords: ഹംഗറി
Content: 21030
Category: 18
Sub Category:
Heading: കെസിബിസി മീഡിയ കമ്മീഷൻ അവാര്‍ഡ് ഫാ. ഡാനി കപ്പൂച്ചിന്
Content: കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന മലയാള സിനിമയിലെ മികച്ച നവാഗത തിരക്കഥാകൃത്തിനുള്ള ജോൺ പോൾ പുരസ്കാരത്തിനു ഫാ. ഡാനി കപ്പൂച്ചിൻ അർഹനായി. 2022ൽ പുറത്തിറങ്ങിയ "വരയൻ’സിനിമയ്ക്കാണു പുരസ്കാരം. കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ കൂടിയായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണു അവാർഡ് പ്രഖ്യാപിച്ചത്. 23ന് പിഒസിയിൽ നടക്കുന്ന പ്രഥമ ജോൺ പോൾ അനുസ്മരണ സമ്മേളനത്തിൽ "ഓർമച്ചാമരം' പുരസ്കാരം വിതരണം ചെയ്യുമെന്ന് കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു. 23ന് ഉച്ചകഴിഞ്ഞ് 2.30 ന് "ജോൺ പോൾ സിനിമകളുടെ ലാവണ്യശാസ്ത്രം' എന്ന വിഷ യത്തിൽ സംവാദം, ആറിന് അനുസ്മരണ സമ്മേളനം എന്നിവയുണ്ടാകും. ചലച്ചിത്ര സംഘടനയായ മാക്ടയും കെസിബിസി മീഡിയയും ചേർന്നാണു "ഓർമച്ചാമരം' ഒരുക്കുന്നത്.
Image: /content_image/India/India-2023-04-19-09:31:21.jpg
Keywords: കെസിബിസി