category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നടപടി ശരിവെച്ച് വത്തിക്കാന്റെ പരമോന്നത സഭാകോടതി
Contentകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സീറോ മലബാർ സിനഡ് കൈക്കൊണ്ട് തീരുമാനങ്ങൾക്കു വത്തിക്കാന്റെ പരമോന്നത നീതിപീഠത്തിന്റെ (സുപ്രീം ട്രിബ്യൂണൽ ഓഫ് ദി അപ്പസ്തോലിക് സിഞ്ഞത്തുര) അംഗീകാരം. ഭൂമി ഇടപാടിലെ നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റു നികത്താമെന്ന സിനഡ് തീരുമാനം ശരിവച്ചുകൊണ്ടുള്ള വത്തിക്കാന്റെ കത്ത് അതിരൂപത അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനു ലഭിച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി വഴിയാണു മാർ താഴത്തിനു കത്തു നൽകിയത്. അതിരൂപത ഭൂമി ഇടപാടിലെ നഷ്ടത്തിനു പരിഹാരമായി കോട്ടപ്പടി, ദേവികുളം എ ന്നിവിടങ്ങളിലെ ഭൂമി വില്ക്കാനോ, അല്ലെങ്കിൽ ഈ ഭൂമികൾ നഷ്ടത്തിനു പരിഹാരമായി കണക്കാക്കാനോ ആണ് സിനഡ് നിർദേശിച്ചിരുന്നത്. ഭൂമി വില്പനയുടെ സമയത്തു അതിരൂപതയുടെ പേരിൽ മാർ ആലഞ്ചേരി ഈടായി വാങ്ങിയ ഭൂമിയാണ് കോട്ട പടിയിലും ദേവികുളത്തും ഉള്ളത്. ഭൂമി വിറ്റു നഷ്ടം നികത്താൻ നേരത്തെ വത്തിക്കാനും അനുമതി നൽകിയിരുന്നു. ഇതിനെതിരേയുണ്ടായ അപ്പീൽ തള്ളിക്കൊണ്ടാണു വത്തിക്കാൻ പരമോന്നത കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട അന്തിമവിധി തീർപ്പാണ് ഇതെന്നു സിഞ്ഞത്തുര വ്യക്തമാക്കിയിട്ടുണ്ട്. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഭൂമിയിടപാടിൽ വ്യക്തിപരമായി നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും വത്തിക്കാൻ വിലയിരുത്തി. ഈ വിഷയത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരേ കാനോനിക നിയമപ്രകാരം നടപടിയെടുക്കാമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കുള്ള വത്തിക്കാന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്പനയുമായും അതുമായി ബന്ധ പ്പെട്ട പ്രശ്നങ്ങളെയും കുറിച്ചുള്ള പൗരസ്ത്യ കാര്യാലയത്തിന്റെ അന്തിമ തീരുമാന ത്തിനെതിരേ അതിരൂപതയിലെ ചില വൈദികർ കഴിഞ്ഞ ജനുവരി 31നാണു സുപ്രീം ട്രിബ്യൂണൽ ഓഫ് ദി അപ്പസ്തോലിക് സിഞ്ഞത്തുര മുമ്പാകെ അപ്പീൽ നൽകിയത്. മാർ ആലഞ്ചേരി വ്യക്തിപരമായി നഷ്ടങ്ങൾ നികത്തണമെന്നു പൗരസ്ത്യ കാര്യാലയം ആവശ്യപ്പെട്ടതായി പ്രചരിപ്പിച്ചവർക്കെതിരേ കാനോനികമായ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടതാണെന്നു വത്തിക്കാൻ ആവശ്യപ്പെടുന്നു. സഭയെയും സഭാതലവനെയും ഉന്നംവച്ച് നിരവധി വ്യാജ പ്രചാരണങ്ങൾ നടക്കുന്ന തിനാൽ ഈ ഉത്തരവ് വിശ്വാസികളുടെ പല സംശയങ്ങൾക്കും ഉത്തരം നൽകുന്നുണ്ട്. ഇത് എല്ലാ സീറോ മലബാർ വിശ്വാസികൾക്കും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വർക്കും ഉപകരിക്കട്ടേയെന്ന് ആശംസിച്ചാണ് വത്തിക്കാൻ ഉത്തരവ് ഉപസംഹരിച്ചിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-18 10:00:00
Keywordsആലഞ്ചേരി
Created Date2023-04-18 10:01:17