Contents
Displaying 20581-20590 of 25019 results.
Content:
20980
Category: 18
Sub Category:
Heading: കേരള സഭയെ സമർപ്പിച്ച് ദൈവകരുണ ഛായാചിത്ര പ്രയാണം: 14 ജില്ലകളിലൂടെ നടക്കുന്ന പ്രയാണത്തിന് ബുധനാഴ്ച ആരംഭം
Content: തിരുവനന്തപുരം: ദൈവകരുണയുടെ തിരുനാളിനോടു അനുബന്ധിച്ചു, ദൈവകരുണയുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് കേരള സഭയ്ക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് 14 ജില്ലകളിലൂടെ 32 രൂപതകളിലൂടെയുള്ള തീർത്ഥാടന യാത്ര ഏപ്രിൽ 12 ന് ആരംഭിക്കും. ഏപ്രിൽ 12ന് തിരുവനന്തപുരത്ത് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവ ദൈവകരുണയുടെ ഛായാ ചിത്രം ആശീർവദിച്ചു ഉദ്ഘാടനം ചെയ്യും. കേരള സഭയിലെ മൂന്ന് റീത്തുകളിലുമുള്ള പിതാക്കന്മാരുടെ ആശീർവാദ അനുഗ്രഹങ്ങളോടെ 32 രൂപതകളിൽ കൂടി പിന്നിട്ട് ഏപ്രിൽ 16ന് ദൈവകരുണയുടെ തിരുനാൾ ദിനം ഇന്ത്യയിലെ ആദ്യത്തെ ദൈവകരുണയുടെ നാമധേയത്തിലുള്ള ദേവാലയം തലശ്ശേരി അതിരൂപതയിലെ കനകക്കുന്ന് ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രത്തിൽ എത്തിക്കും. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവ് സമാപന ആശീർവാദം നൽകും. അന്ന് വൈകിട്ട് ആറുമണിക്ക് പാലായിൽ വച്ച് ദൈവകരുണയുടെ ത്രിദിന ധ്യാനം ആരംഭിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: *** Br. Prince Sebastian (International Coordinator) 90 74 499 482. *** Br. Sebastian Miriyam (Founder) 83 03 576 230 ☛ #{blue->none->b->Team -1 }# 1. 11.00am Bishop House Syro Malankara Trivadrum 2. 12.00 pm Bishop House Latin Trivandrum 3. 1.30 pm St. John of the Baptist Church Manivila (Neyyatinkara) 4. 3.00 pm Holy Family Church Mukkad (Kollam) 5. 3.00 pm St. Mary's Cathedral Church Kottavila (Parashala) 6. 5.00 pm St. George Church Pavumba (Mavelikkara) 7. 6.00 pm St. Antonys Church, Poozhikunnu, Sathyan Nagar (Trivadrum) 8. 8.30 pm St. George Forane Church, Maruthimoodu (Punalur) ☛ 13th April 23 9. 6.15 am St.Joseph Church Thiruvalla (Vijayapuram) 10. 6.30 am Sacred Heart Church Mylapra (Pathanamthitta) 11. 7.30 am St. Johns Malankara Cathedral Church (Thiruvalla) 12. 9.00 am St. Marys Church Parel Palli (Changanasery) 13. 11.00 am St. Mary's Church Pazhayakoratti. Erumeli (Kanjirappally) 14. 11.30 am Mount Carmel Cathedral Church (Alappuzha) 15. 12.00 pm St. Mary's Church Mundakayam (Vijayapuram) 16. 2.30 pm Major Archiepiscopal Marth Mariam Archdeacon Church Kuravilangadu (Pala) 17. 3.30 pm Sacred Heart Church Monippally (Kottayam) 18. 4.00 pm St. Thomas Forane Church Anakkara. (Kanjirapally) 19. 5.30 pm St. Sebastian Church Anikadu (Kothamangalam) 20. 6.30 pm St. Joseph's Malankara Cathedral Church (Muvattupuzha 21. 7.00 pm St. Mary's Church Kanjikuzhy. (Idukki) ☛ 14th April 23 22. 6.30am St. Marys Church Thesseri (Irinjalkuda) 23. 6.30 am National Shrine Basilica of Our Lady of Ransom, Vallarpadam Church 24. 8.00 am St.Marys Forane Church Chalakudy (Irinjalakuda) 25. 9.30 am St. Francis Assissi Cathedral Ernakulam (Varappuzha) 26. 9.30 am Sisters of Nazareth Ankamali. 27. 11.00 am Mary Queen Church, Thoppil (Ernakulam Ankamali) 28. 11.00 am Bishop’s House (Thrissur) 29. 12.00 Our Lady of Dolours Basilica Church Thrissur 30. 1.00 pm St. Antony’s Church & St. Joseph’s Miraculous Shrine Kannamaly. (Kochi) 31. 3.30 pm Holy Spirit Forane Church Mannarakkadu (Palakad) 32. 3.30 pm Basilica of our Lady of Snows (Manjumatha Church), Pallipuram. 33. 4.30 pm St. James Church Nellipuzha (Sulthan pet) 34. 4.30 pm St. Michle’s Cathedral Kodungallur (Kottappuram) 35. 7.00 pm St. Joseph's Church Manjeri (Thamarassery) ☛ 15th April 23 36. 6.30 am Holyredemeer Church Vellimadukunnu Kozhikodu. (Kozhikodu) 37. 8.15 am Bishop’s House Kozhikodu 38. 12.00 St. Vincent Depaul Church Kalpetta. (Mananthavady) 39. 12.30 pm St. Francis Assisi Church Mele Chovva (Thalasseri) 40. 3.00 pm Deena Sevana Sabha Pattuvam. 41. 4.30 pm St. Antonys Church Manjalapuram (Thalasseri) 42. 6.00 pm Little Flower Church Poovam (Kannur) 43. 6.15 pm Vimalagiri Retreat Centre (Pattaram) ☛ 16th April 23 44. 06.45 am St. Thomas Forane Church Thomapuram, Chittarickal (Kasarkodu dt) 45. 7.30 am Lourdes Forane Church madampam (Kottayam) 46. 8.00 am St. Joseph's Church, Perumpadavu (Thalasseri) 47. 10.30 am St. Joseph Malankara Church Naduvil (Betheri) 48. 12.00 pm Bishop’s House (Kannur) 49. 4.00 pm Divine Mercy Church, Kanakakunnu (Thalasseri)
Image: /content_image/India/India-2023-04-10-10:00:27.jpg
Keywords: ദൈവകരുണ

20981
Category: 14
Sub Category:
Heading: ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്കായി വത്തിക്കാന്‍ ചത്വരം വര്‍ണ്ണാഭമാക്കിയത് നെതർലൻഡില്‍ നിന്നെത്തിച്ച 35,000 പുഷ്പങ്ങൾ
Content: വത്തിക്കാന്‍ സിറ്റി: ഇന്നലെ ഈസ്റ്റർ ഞായറാഴ്ച വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങളില്‍ ശ്രദ്ധേയമായി അലങ്കാരം. ചടങ്ങുകൾക്ക് മുന്നോടിയായി നെതർലാൻഡിൽ നിന്നും കൊണ്ടുവന്ന 35000 പുഷ്പങ്ങൾ കൊണ്ട് സെന്റ് പീറ്റേഴ്സ് ചത്വരം മനോഹരമായി അലങ്കരിച്ചിരുന്നു. ഇത് മുപ്പത്തിയെട്ടാമത്തെ വർഷമാണ് നെതർലാൻഡിലെ പുഷ്പങ്ങൾ ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിന് മനോഹാരിത പകരുന്നത്. വര്‍ണ്ണാഭമായ പൂക്കള്‍ ഇത്തവണയും ചത്വരത്തെ വേറിട്ടതാക്കി. കോവിഡ് കാലയളവില്‍ മാത്രമാണ് ഈ പതിവ് തെറ്റിയത്. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ 'ഉർബി എത് ഒർബി' ആശിർവാദം സ്വീകരിക്കാൻ ഒരു ലക്ഷത്തോളം ആളുകളാണ് പത്രോസിന്റെ ചത്വരത്തില്‍ തടിച്ചു കൂടിയത്. 300 വൈദികരും, 15 മെത്രാന്മാരും, 31 കർദ്ദിനാളുമാരും ഈസ്റ്റർ ദിനത്തിലെ ബലിയിൽ സഹകാർമികരായി. എഴുന്നേറ്റു നിൽക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ബുദ്ധിമുട്ട് നേരിട്ടത് മൂലം കർദ്ദിനാൾ ജിയോവാനി ബറ്റിസ്റ്റ റേയാണ് അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിച്ചത്. യേശുക്രിസ്തു ഉയർത്തെഴുന്നേറ്റ ദിനമാണ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും, മനോഹരവുമായ ദിനവുമെന്ന് പാപ്പ തന്റെ ഉർബി എത് ഒർബി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. കർത്താവ് ജീവനിലേക്കുള്ള ഒരു പാത പണിതതിനാൽ സഭയും, ലോകവും ആഹ്ലാദിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം നൽകി. ബ്രോങ്കൈറ്റിസ് ബാധിതനായി മൂന്നുദിവസം റോമിലെ ആശുപത്രിയിൽ കഴിഞ്ഞ ഫ്രാൻസിസ് പാപ്പ ഏപ്രിൽ ഒന്നാം തീയതിയാണ് മടങ്ങിയെത്തുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുക്കാതെ വിശുദ്ധ വാരത്തിലെ ഏതാണ്ട് എല്ലാ തിരുകർമ്മങ്ങളിലും പാപ്പ പങ്കെടുത്തിരുന്നു. കൊളോസിയത്തിലെ കുരിശിന്റെ വഴി മാത്രമാണ് മാർപാപ്പ ഒഴിവാക്കിയത്. ഈസ്റ്റര്‍ വിശുദ്ധ കുർബാനക്കിടയിൽ സാധാരണയായി ഫ്രാൻസിസ് മാർപാപ്പ സന്ദേശം നൽകാറുണ്ടായിരുന്നുവെങ്കിലും, ഇന്നലെ സന്ദേശം നൽകിയില്ല, പകരം ഏതാനും നിമിഷം മൗനമായി പ്രാർത്ഥിക്കുകയാണ് ചെയ്തത്. Tag: Easter sunday St. Peter’s Basilica was decorated with an array of over 35,000 flowers and plants from the Netherlands, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-10-18:24:37.jpg
Keywords: ഈസ്റ്റ

20982
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ദിനത്തിലെ ക്രൈസ്തവ കൂട്ടക്കൊലയുടെ നീറുന്ന ഓര്‍മ്മയില്‍ ശ്രീലങ്കന്‍ ക്രൈസ്തവര്‍
Content: കൊളംബോ: നാലു വര്‍ഷം മുന്‍പ് ഈസ്റ്റർ ഞായറാഴ്‌ച 267 പേരുടെ ജീവനെടുത്തു ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയുടെ നീറുന്ന ഓര്‍മ്മയില്‍ ശ്രീലങ്കന്‍ ക്രൈസ്തവര്‍. ശ്രീലങ്കൻ ക്രിസ്ത്യാനികൾ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് നീതി തേടുന്നത് തുടരുകയാണെന്ന് കൊളംബോ അതിരൂപതയുടെ നിയമ വിഭാഗത്തിന്റെ സെക്രട്ടറി ഫാ. ജൂലിയൻ പാട്രിക് പെരേര കഴിഞ്ഞ ദിവസം പറഞ്ഞു. 2019 ഏപ്രിൽ 21 ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്കാ ദേവാലയങ്ങള്‍, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെയാണ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയത്. ദുരന്തത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കാത്തതിൽ ഫാ. പെരേര തന്റെ ഖേദം വെളിപ്പെടുത്തി. ശരിയായ അന്വേഷണം നടന്നിട്ടില്ലായെന്നും നിരവധി പ്രധാന അന്വേഷകരെ കേസ് അന്വേഷണത്തിൽ നിന്ന് നീക്കം ചെയ്തതിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഒരു മൂടിവെക്കല്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോംബ് സ്‌ഫോടനത്തിലെ എല്ലാ ഇരകൾക്കും നീതി ഉറപ്പാക്കുമെന്നും സ്വതന്ത്രമായും നിഷ്പക്ഷമായും നിയമനടപടികൾ നടക്കുന്നുണ്ടെന്നും ഇന്നലെ ഈസ്റ്റര്‍ ഞായറാഴ്ച നല്‍കിയ സന്ദേശത്തില്‍ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അവകാശപ്പെടുമ്പോഴും നീതി ഏറെ അകലയാണെന്നാണ് ക്രൈസ്തവരുടെ ഇടയിലെ പൊതുവികാരം. അന്ന് ഈസ്റ്റര്‍ ബലിയര്‍പ്പണത്തിനിടെ നടന്ന സ്ഫോടനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. ബോംബാക്രമണങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനം പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിൽ 25നു വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽവെച്ച് സ്ഫോടനത്തിനിടെ ജീവന്‍ വെടിഞ്ഞവരുടെ പ്രിയപ്പെട്ടവരെയും ഇറ്റലിയിൽ താമസിക്കുന്ന ശ്രീലങ്കകാരുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി സാന്ത്വനം പകര്‍ന്നിരിന്നു.
Image: /content_image/News/News-2023-04-10-20:11:25.jpg
Keywords: ശ്രീലങ്ക

20983
Category: 18
Sub Category:
Heading: രാഷ്ട്രീയനേതാക്കൾ മതമേലധ്യക്ഷന്മാരെ കാണുന്ന സംഭവങ്ങൾ സ്വാഭാവികം; കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
Content: കൊച്ചി: രാഷ്ട്രീയനേതാക്കൾ തങ്ങളുടെ രാഷ്ട്രീയപ്രവർത്തനങ്ങളുടെ ഭാഗമായി മതമേലധ്യക്ഷന്മാരെ കാണുന്ന സംഭവങ്ങൾ സ്വാഭാവികമാണെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. വലിയ അർഥങ്ങളും വ്യാഖ്യാനങ്ങളും അതിനു കാണേണ്ടതില്ല. വിവിധ രാഷ്ട്രീയകക്ഷികളുടെ നയങ്ങളും അതിന്റെ അടിസ്ഥാനത്തിൽ അവർ ക്രൈസ്തവരോട് പൊതുവെ എടുക്കുന്ന നിലപാടുകളും മനസിലാക്കാനുള്ള തിരിച്ചറിവ് കേരളത്തിലെ ക്രൈസ്തവർക്കുണ്ട്. പല സംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വിഷയങ്ങൾ, സ്റ്റാൻ സ്വാമി വിഷയം, ദലിത് ക്രൈസ്തവർക്ക് ലഭിക്കേണ്ട പട്ടികജാതി പദവി അന്യായമായി നിഷേധി ക്കപ്പെടുന്ന നിലപാട്, വിഴിഞ്ഞം സമരത്തിനെതിരേ കൈക്കൊണ്ട നിലപാട്, ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം സഭകളിൽ ഇല്ലാതാക്കിയ വിഷയം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഭരണകേന്ദ്രങ്ങളിലുള്ള ജനസംഖ്യാനുപാതികമായ പങ്കാളിത്തം എന്നിവയൊക്കെ ചർച്ചകൾക്കു വിധേയമാക്കപ്പെടേണ്ട താണ്. അത്തരം വിഷയങ്ങളോടുള്ള ക്രിയാത്മക പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും രാഷ്ട്രീയ നിലപാടുകൾ. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പാർട്ടി ഭാരവാഹിത്വത്തിൽ ഉൾപ്പെടെ എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും നൽകുന്നുണ്ടോ എന്ന് പുനഃപരിശോധിക്കാൻ കൂടി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തയാറാകണം. അത്തരം വിഷയങ്ങളോടുള്ള ക്രിയാത്മക പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും രാഷ്ട്രീയ നിലപാടുകൾ. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പാർട്ടി ഭാ രവാഹിത്വത്തിൽ ഉൾപ്പെടെ എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും നൽകുന്നുണ്ടോ എന്ന് പുനഃപരിശോധിക്കാൻ കൂടി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തയാറാകണം. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി കത്തീഡ്രലിൽ നടത്തിയ സന്ദർശനം ശുഭസൂചനയാണ്. തുടർച്ചയായി ക്രൈസ്തവർക്കെതിരേയുള്ള അക്രമം അവസാനിപ്പിക്കാനുള്ള അടിയന്തര നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോ സി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-04-11-08:30:18.jpg
Keywords: ലാറ്റിൻ

20984
Category: 14
Sub Category:
Heading: ആഫ്രിക്കയില്‍ സേവനം ചെയ്യുന്ന കത്തോലിക്ക കന്യാസ്ത്രീകള്‍ക്ക് ബില്‍ഡേഴ്‌സ് ഓഫ് ആഫ്രിക്കാസ് ഫ്യൂച്ചര്‍ അവാര്‍ഡ്
Content: സാന്റാ ക്ലാര: ആഫ്രിക്കയില്‍ നടത്തിയ വിവിധങ്ങളായ വികസന പദ്ധതികള്‍ കണക്കിലെടുത്ത് മൂന്ന്‍ കത്തോലിക്ക കന്യാസ്ത്രീകള്‍ക്ക് ആഫ്രിക്കന്‍ ഡയാസ്പോര നെറ്റ്‌വര്‍ക്കിന്റെ (എ.ഡി.എന്‍) ന്റെ ‘ബില്‍ഡേഴ്സ് ഓഫ് ആഫ്രിക്കാസ് ഫ്യൂച്ചര്‍ (ബി.എ.എഫ്) 2022’ അവാര്‍ഡ്. 1971-ല്‍ സാംബിയയിലെ മോണ്‍സെ രൂപതയില്‍ സ്ഥാപിതമായ സിസ്റ്റേഴ്സ് ഓഫ് ദി ഹോളി സ്പിരിറ്റ് സമൂഹാംഗമായ സിസ്റ്റര്‍ ജൂണ്‍സാ ക്രിസ്റ്റബേല്‍ മവാങ്ങാനി, ഉഗാണ്ടയിലെ ഡോട്ടേഴ്സ് ഓഫ് ചൈല്‍ഡ് ജീസസ് സമൂഹാംഗമായ സിസ്റ്റര്‍ ഫ്രാന്‍സസ് കബാഗാജു, ഉഗാണ്ടയിലെ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാന്‍സിസ് സമൂഹാംഗമായ സിസ്റ്റര്‍ റോസ് തുമിത്തോ എന്നിവരാണ് അവാര്‍ഡിനു അര്‍ഹരായിരിക്കുന്നത്. തന്റെ സന്യാസ സമൂഹത്തിന്റെ സഹായത്തോടെ 2019-ല്‍ സാംബിയയിലെ മസാബുക്കായിലെ മഗോയെയിലെ മുലാണ്ടോ ഗ്രാമത്തില്‍ നടപ്പിലാക്കിയ ‘എമര്‍ജിംഗ് ഫാര്‍മേഴ്സ് ഇനീഷ്യെറ്റീവ്’ എന്ന പദ്ധതിയാണ് സിസ്റ്റര്‍ ജൂണ്‍സായെ അവാര്‍ഡിനര്‍ഹയാക്കിയത്. ഒരു സെക്കണ്ടറി സ്കൂളിന്റെ പശ്ചാത്തലത്തില്‍ ഒരു ഉല്‍പ്പാദക യൂണിറ്റ് തന്നെ പ്രവര്‍ത്തിപ്പിക്കുകയും, പരിശീലനം നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് എമര്‍ജിംഗ് ഫാര്‍മേഴ്സ് ഇനീഷ്യെറ്റീവ്’. ഭൂരിഭാഗം സ്കൂളുകളും വിദ്യാഭ്യാസകാര്യങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍, എമര്‍ജിംഗ് ഫാര്‍മേഴ്സ് ഇനീഷ്യെറ്റീവ് വിദ്യാഭ്യാസത്തിനും, പഠനത്തിനും പുറമേ, കോഴി, താറാവ് ഫാം, മുട്ട ഉല്‍പ്പാദക യൂണിറ്റ്, പച്ചക്കറി തോട്ടം, പഴവര്‍ഗ്ഗങ്ങളുടെ തോട്ടം, ചോളകൃഷി തുടങ്ങിയവ നടത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉഗാണ്ട-കോംഗോ അതിര്‍ത്തിയിലെ റ്വെന്‍സോരിയിലെ എന്‍കുരുബായില്‍ ആരോഗ്യപരിപാലന കേന്ദ്രം നടത്തിവരികയാണ് നേഴ്സായും, ക്ലിനിക്കല്‍ ഓഫീസറായും സേവനം ചെയ്യുന്ന സിസ്റ്റര്‍ ഫ്രാന്‍സസ് കബാഗാജു. സിസ്റ്ററുടെ സേവനം അനേകരെയാണ് കൈപിടിച്ചു ഉയര്‍ത്തിയത്. തനിക്ക് കിട്ടുന്ന അവാര്‍ഡ് തുക അമ്മമാരുടെയും, നവജാത ശിശുക്കളുടെയും പരിചരണത്തിനു ഉപയോഗിക്കുമെന്നു സിസ്റ്റര്‍ കബാഗാജു പറഞ്ഞു. സ്ത്രീകളുടെയും, യുവജനങ്ങളുടെയും ഉന്നമനത്തിനുള്ള അവസരങ്ങള്‍ നല്‍കുന്ന ജിന്‍ജയിലെ മദര്‍ കെവില്‍ പ്രോവിഡന്‍സ് സോഷ്യല്‍ എന്റര്‍പ്രൈസ് എന്ന സംരഭത്തിന്റെ സ്ഥാപകരില്‍ ഒരാളാണ് സിസ്റ്റര്‍ റോസ് തുമിത്തോ. തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കും, പഠനം ഉപേക്ഷിച്ചവര്‍ക്കും വേണ്ട പരിശീലനം നല്‍കുക വഴി അവരെ യഥാര്‍ത്ഥ ലോകത്തെ നേരിടുവാന്‍ പ്രാപ്തരാക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നു സിസ്റ്റര്‍ ജൂണ്‍സാ പറയുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ സംരഭകത്വവും, സാമ്പത്തിക പുരോഗതിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിലിക്കണ്‍വാലി ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് 2010-ല്‍ സ്ഥാപിതമായ ആഫ്രിക്കന്‍ ഡയാസ്പോര നെറ്റ്വര്‍ക്ക്. 25,000/- ഡോളറാണ് അവാര്‍ഡിനര്‍ഹരായവര്‍ക്ക് ലഭിക്കുന്ന തുക.
Image: /content_image/News/News-2023-04-11-09:05:57.jpg
Keywords: ആഫ്രിക്ക

20985
Category: 13
Sub Category:
Heading: അവിശ്വാസികള്‍ വരെ ക്രിസ്തുവിലേക്ക് തിരിയുന്ന കാഴ്ചകള്‍ കാണുന്നു: വെളിപ്പെടുത്തലുമായി യുക്രൈനില്‍ തുടരുന്ന സ്പാനിഷ് വൈദികന്‍
Content: കീവ്: യുക്രൈന്‍ മണ്ണിലുള്ള റഷ്യന്‍ അധിനിവേശം ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ജനങ്ങളെ വിവിധ രീതികളില്‍ സഹായിച്ചുകൊണ്ട് യുക്രൈനില്‍ തുടരുന്ന സ്പാനിഷ് കത്തോലിക്ക വൈദികനായ ഫാ. പെഡ്രോ സഫ്ര, കത്തോലിക്കാ വാര്‍ത്താമാധ്യമമായ അലീറ്റിയക്ക് നല്‍കിയ അഭിമുഖം ശ്രദ്ധ നേടുന്നു. ലഭിച്ച ജീവനെ ഓര്‍ത്ത് ഓരോ ദിവസവും ദൈവത്തോട് നന്ദി പറയാറുണ്ടെന്നും അവിശ്വാസികള്‍ വരെ ദൈവത്തിലേക്ക് തിരിയുന്ന കാഴ്ചകള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസം ചെല്ലുംതോറും യുക്രൈനിലെ ദൈനംദിന ജീവിത കഠിനമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ പലായനമാണ് യുക്രൈന്‍ ജനതയുടേത്. ഏതാണ്ട് 60 ലക്ഷത്തോളം പേര്‍ ആഭ്യന്തരമായി ഭവനരഹിതരായിട്ടുണ്ട്. 80 ലക്ഷത്തോളം പേര്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. എന്നാല്‍ ദൈവം തങ്ങളെ ഉപേക്ഷിച്ചിട്ടില്ലെന്ന് യുക്രൈന്‍ ജനത കണ്ടു. ജീവനെന്ന സമ്മാനത്തിനായി തങ്ങള്‍ ദിവസവും ദൈവത്തോട് നന്ദി പറയുകയാണ്. യുദ്ധത്തിന്റെ ആരംഭം മുതല്‍ക്കേ തന്നെ സഹായം ആവശ്യുമുള്ളവര്‍ക്കായി ഇടവക ദേവാലയങ്ങള്‍ തുറന്നു നല്‍കിയെന്നും, വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച മാനുഷിക സഹായങ്ങള്‍ വിതരണം ചെയ്തുവെന്നും ഫാ. പെഡ്രോ കൂട്ടിച്ചേര്‍ത്തു. യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോഴും തങ്ങള്‍ വിശുദ്ധ കുര്‍ബാന മുടക്കിയില്ല. ഭയത്തിനുപോലും ജനങ്ങളെ വിശുദ്ധ കുര്‍ബാനയില്‍ നിന്നു അകറ്റുവാന്‍ കഴിഞ്ഞില്ല. സുവിശേഷ പ്രഘോഷണമെന്ന ഞങ്ങളുടെ പ്രേഷിതദൗത്യം ഞങ്ങള്‍ ഇവിടെ തുടരും. യുക്രൈന്‍ ജനതയുടെ സഹനങ്ങള്‍ ദൈവം കാണുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ദൈവം അപരിചിതനല്ല. ഒരു വര്‍ഷം കൊണ്ട് അവിശ്വാസികള്‍ വരെ ദേവാലയങ്ങളെ സമീപിക്കുന്ന കാഴ്ചകള്‍ ഞങ്ങള്‍ കണ്ടു. സഹായം അഭ്യര്‍ത്ഥിച്ച് വരുന്നവര്‍ ദേവാലയങ്ങളില്‍ ആശ്വാസം കണ്ടെത്തുന്നതിനാല്‍ അവിടെത്തന്നെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ കെടുതികളെ അതിജീവിച്ച് പുതുജീവിതം കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കുന്ന യുക്രൈന്‍ ജനതക്കു വത്തിക്കാന്‍ നിരവധി തവണ സഹായമെത്തിച്ചിരിന്നു.
Image: /content_image/News/News-2023-04-11-09:29:41.jpg
Keywords: യുക്രൈ

20987
Category: 1
Sub Category:
Heading: വിശുദ്ധ വാരത്തിൽ ഇസ്ലാമിക തീവ്രവാദി ആക്രമണം: നൈജീരിയയില്‍ കൊല്ലപ്പെട്ടത് നൂറോളം ക്രൈസ്തവർ
Content: അബൂജ: വിശുദ്ധ വാരത്തിൽ നൈജീരിയയിൽ നൂറിനടുത്ത് ക്രൈസ്തവ വിശ്വാസികൾ ഇസ്ലാമിക തീവ്രവാദികളുടെ അക്രമണങ്ങൾക്ക് ഇരയായി കൊല്ലപ്പെട്ടു. ബെന്യൂ സംസ്ഥാനത്ത് മാത്രം കുറഞ്ഞത് 94 ക്രൈസ്തവർക്കെങ്കിലും വിശുദ്ധ വാരത്തിൽ ജീവൻ നഷ്ടമായെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിൽ രണ്ടാം തീയതി ലോഗോ കൗണ്ടിയിൽ ഓശാന തിരുനാൾ തിരുകർമ്മങ്ങളുടെ സമയത്ത് ആയുധധാരികൾ ഒരു പെന്തക്കോസ്ത് ആരാധനാലയത്തിലേക്ക് ഇരച്ചു കയറുകയും ഒരു കുട്ടിയെ കൊലപ്പെടുത്തിയതിനു ശേഷം, ദേവാലയത്തിലെ പാസ്റ്ററിനെയും, ഏതാനും വിശ്വാസികളെയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു. മൂന്നു ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ അഞ്ചാം തീയതി കത്തോലിക്ക വിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന ഉത്തോക്ക്പോ കൗണ്ടിയിലെ ഉമോഗിഡി ഗ്രാമത്തിലെ 50 പേരെ ആയുധധാരികൾ കൊലപ്പെടുത്തി. ദുഃഖ വെള്ളിയാഴ്ച രാത്രിയിൽ എൻജിബാൻ ഗ്രാമത്തിൽ ഭവനരഹിതരായ ക്രൈസ്തവരായ കൃഷിക്കാർക്കും, അവരുടെ കുടുംബങ്ങൾക്കും അഭയം നൽകിയിരുന്ന ഒരു വിദ്യാലയം ഇസ്ലാമിക തീവ്രവാദികൾ അക്രമിക്കുകയും ഏതാനും പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഏപ്രിൽ ഏഴാം തീയതി നടന്ന ആക്രമത്തിൽ 43 പേർ കൊല്ലപ്പെടുകയും, 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നു ജസ്റ്റിസ്, ഡെവലപ്മെന്റ്, ആൻഡ് പീസ് കമ്മീഷൻ എന്ന കത്തോലിക്കാ സംഘടനയുടെ അധ്യക്ഷൻ ഫാ. രമിജിയോസ് ഇഹൂല വെളിപ്പെടുത്തി. അക്രമത്തിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് ഉത്തോക്ക്പോയിൽവെച്ച് നടത്തിയ പ്രസംഗത്തിൽ ജനം ജാഗ്രത പാലിക്കണമെന്ന് സ്ഥാനം ഒഴിയുന്ന ബെന്യൂ സംസ്ഥാനത്തെ ഗവർണർ സാമുവൽ ഒർട്ടം മുന്നറിയിപ്പ് നൽകിയിരുന്നു. എന്തെങ്കിലും അത്യാഹിതം നടക്കുന്ന സമയത്ത് പോലീസിന്റെയും, പട്ടാളത്തിന്റെയും സഹായം തേടിയാലും അവരുടെ പ്രതികരണം വളരെ വൈകിയാണ് ലഭ്യമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരിന്നു. എൻജിബാൻ ഗ്രാമത്തിൽ അക്രമത്തിന് ഇരകളായവരെ സന്ദർശിച്ച സമയത്ത് അഞ്ചുദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 134 പേർ കൊല്ലപ്പെട്ടുവെന്ന് സാമുവൽ ഒർട്ടം പറഞ്ഞു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളും കൂട്ടക്കൊലകളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയിലെ സ്ഥിതി അനുദിനം മോശമാകുകയാണ്. സ്വയ സുരക്ഷയ്ക്ക് വേണ്ടി പൗരന്മാർക്ക് തോക്കുകൾ വാങ്ങാൻ ഭരണഘടനാ ഭേദഗതി നടത്തി അനുവാദം നൽകണമെന്ന് നാലുവർഷമായി ഗവർണർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാൽ ആവശ്യം ഇതുവരെ സാധ്യമായിട്ടില്ല.
Image: /content_image/News/News-2023-04-11-09:54:15.jpg
Keywords: നൈജീരിയ

20988
Category: 18
Sub Category:
Heading: ആനുകാലിക രാഷ്ട്രീയവും സഭയും: ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ എഴുതുന്നു
Content: ഇന്ത്യൻ രാഷ്ട്രീയത്തിൽ മതമൗലിക പ്രത്യയശാസ്ത്രങ്ങളുടെ ആസൂത്രിതമായ കടന്നുകയറ്റം ഉളവാക്കിയിരിക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പൊതുജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി കൂടുതൽ വ്യക്തമാണ്. ഒരേസമയം പരസ്പരം കീഴടക്കാൻ ശ്രമിക്കുന്നതും, മറ്റെല്ലാത്തിനേയും ശത്രുതയോടെ കാണുന്നതും, ഒരിക്കലും പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തതുമായ വിവിധ തീവ്ര ചിന്താഗതികൾ തമ്മിലുള്ള തുറന്ന സംഘർഷം ഇവിടെ ആരംഭിച്ചുകഴിഞ്ഞു. ക്യാൻസർ ശരീരഭാഗങ്ങളിൽ പല തലങ്ങളിലും രീതികളിലും പടരുന്നതുപോലെ വിവിധ രൂപങ്ങളിലാണ് മതമൗലികരാഷ്ട്രീയത്തിൻറെ അനുരണനങ്ങൾ സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ രാഷ്ട്രീയ നിലപാടും സമീപനവും എപ്രകാരമായിരിക്കണം എന്നത് വളരെ ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. #{blue->none->b->തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ക്രൈസ്തവർ }# ക്രൈസ്തവ സമൂഹം സാമൂഹികമായും സമുദായികമായും നേരിടുന്ന വെല്ലുവിളികൾക്ക് പിന്നിൽ, വിവിധ മതമൗലികവാദ പ്രത്യയ ശാസ്ത്രങ്ങൾക്കുമുള്ള പങ്കിനെക്കുറിച്ച് ബൗദ്ധിക സമൂഹത്തിനിടയിൽ പോലും ആശയക്കുഴപ്പങ്ങളുണ്ട്. ഈ ആശയക്കുഴപ്പം പലരും മുതലെടുക്കുകയും, ക്രൈസ്തവരെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്തുവരുന്നു. ക്രൈസ്തവർക്കിടയിലെ ഈ ആശയ ഐക്യമില്ലായ്മ വ്യക്തവും നിഷ്പക്ഷവുമായ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനും വെളിപ്പെടുത്തുന്നതിനും വിഘാതമാകുന്നുണ്ട്. സംഘപരിവാർ അജണ്ടകളെ പ്രതിരോധിക്കാൻ മുസ്ലിം സമൂഹത്തോട് പക്ഷം ചേരണമെന്നും, ഇസ്ലാമിക അതിക്രമങ്ങളെ പ്രതിരോധിക്കാൻ സംഘപരിവാർ സംഘടനകളോട് സഹകരിക്കണമെന്നുമുള്ള രണ്ടുവിധം ആശയപ്രചരണങ്ങൾ കേരളത്തിൽ ഒരേപോലെ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നത് നല്ല ലക്ഷണമല്ല. ഈ രണ്ടുവിധ ആശയങ്ങളുടെ പ്രചാരകർ തമ്മിലുള്ള വാക്ക്തർക്കങ്ങൾക്ക് സോഷ്യൽമീഡിയ പതിവായി വേദിയാകാറുണ്ട്. ഇത്തരം ചർച്ചകളും ആശയപ്രചാരണങ്ങളും വർദ്ധിക്കുന്നതിന് ആനുപാതികമായി സാധാരണക്കാർ കൂടുതൽ ആശയക്കുഴപ്പങ്ങളിൽ അകപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്നു. #{blue->none->b->ഇസ്ലാമിക അജണ്ടകൾ അവഗണിക്കപ്പെടുന്നതിന് പിന്നിൽ}# ബൗദ്ധികമായി ചിന്തിക്കുന്നു എന്ന് സ്വയവും, മറ്റുള്ളവരും കരുതുന്ന ഒരു വിഭാഗം പേർ ചില സാമൂഹിക സമ്മർദ്ദങ്ങളുടെ ഫലമായി, തീവ്ര ഇസ്ലാമിക പ്രത്യയശാസ്ത്രത്തിൻറെ ഭാഗമായ പ്രതിസന്ധികളെ തമസ്കരിക്കുകയും അവ കേവലം സംഘപരിവാർ സൃഷ്ടി എന്ന ആഖ്യാനത്തിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ കേരളത്തിൻറെ ബൗദ്ധിക മണ്ഡലത്തെ തന്ത്രപരമായി കീഴ്പ്പെടുത്തിയ തീവ്ര ഇസ്ളാമിക സംഘടനകളുടെ പ്രവർത്തന ഫലമായാണ് ഇപ്പോഴും കുറേയേറെപ്പേരെ തെറ്റിദ്ധാരണകളിൽ നിലനിർത്താൻ അവർക്ക് കഴിഞ്ഞിട്ടുള്ളത്. ബുദ്ധിജീവി ആയി പരിഗണിക്കപ്പെടണമെങ്കിൽ തങ്ങൾ സംഘപരിവാറിനെ തള്ളിപ്പറയുന്നവരും, ഇസ്ലാമിക സമൂഹത്തെ പൂർണമായി ഉൾക്കൊള്ളുന്നവരും ആയിരിക്കണമെന്ന ധാരണ നല്ലൊരു ശതമാനം സാംസ്കാരിക നായകരിലും എഴുത്തുകാരിലും കുടികൊള്ളുന്നുണ്ട്. ബൗദ്ധിക രചനകൾ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രമുഖ മലയാള പ്രസിദ്ധീകരണങ്ങളിൽ ഏറിയ പങ്കും ഇത്തരത്തിലാണ് ആശയാവതരണങ്ങൾ നടത്തിവരുന്നത്. മുസ്ളീം സമുദായം നേരിടുന്ന പ്രശ്നങ്ങൾ, പ്രതിസന്ധികൾ, അവഗണനകൾ തുടങ്ങിയവയെല്ലാം ഊതിപ്പെരുപ്പിച്ച രീതിയിൽ നിരന്തരം ചർച്ചകൾക്കും ലേഖനങ്ങൾക്കും മറ്റു രചനകൾക്കും വിഷയമാക്കുകയും, സിനിമകളിൽ അവതരിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ, പാവപ്പെട്ടവർക്കുവേണ്ടി നിലകൊള്ളുകയും അവർക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്ന കാരണത്താൽ മാത്രം വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം പീഡിപ്പിക്കപ്പടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന മിഷ്ണറിമാരെക്കുറിച്ചോ, ക്രൈസ്തവർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചോ ചർച്ച ചെയ്യാൻ ഈ ബൗദ്ധിക സമൂഹം തയ്യാറാകുന്നില്ല. മാത്രമല്ല, വാസ്തവങ്ങൾ എന്ന വ്യാജേന ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കപ്പെടുന്നതും ഒട്ടനവധി പ്രസിദ്ധീകരണങ്ങൾക്ക് പിന്നിലെ തൽപരകക്ഷികളുടെ ലക്ഷ്യങ്ങളിൽ പെടുന്നതാണ്. ഇസ്ലാമിക അജണ്ടകളെ തമസ്കരിക്കുകയും വെള്ളപൂശുകയും ചെയ്യുന്നതിനൊപ്പം, ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഇത്തരം ബൗദ്ധിക നീക്കങ്ങൾക്ക് പിന്നിലുള്ളവരെ അന്വേഷിച്ചു കണ്ടെത്തിയ ചിലർ അത്തരം പ്രസിദ്ധീകരണങ്ങളോടും പിന്നിലുള്ള സംഘടനകളോടും ഏതെങ്കിലും വിധത്തിൽ സഹകരിക്കുന്ന എല്ലാവരെയും ഒരേ പ്രത്യയ ശാസ്ത്രത്തിൻറെ വാഹകരായി കരുതിപ്പോന്നു. ഇസ്ലാമിസ്റ്റുകളുടെ ഫണ്ടും, മറ്റ് വഴിവിട്ട സഹായങ്ങളും സ്വീകരിക്കുന്നവരാണ് ചില കത്തോലിക്കാ വൈദികർ പോലും എന്ന പ്രചാരണത്തിൻറെ പിന്നിൽ ഈ ധാരണയാണ്. എന്നാൽ, തങ്ങളുടെ ബൗദ്ധിക മണ്ഡലത്തിൽ കുറേയേറെപ്പേരെ തന്ത്രപരമായി എക്കാലവും തളച്ചിടാൻ അത്തരക്കാർക്ക് കഴിഞ്ഞിരിക്കുന്നതാണ് പ്രധാന കാരണം. അതേസമയം, ക്രൈസ്തവരുടേത് മാത്രമോ, ക്രൈസ്തവർക്ക് ഇടയിലുള്ളതോ ആയ പ്രശ്നങ്ങളിൽ ഇടപെടാനും പലവിധ സഹായങ്ങൾ ചെയ്യാനും അവസരങ്ങൾ കണ്ടെത്താൻ ചില തീവ്ര ഇസ്ലാമിക സംവിധാനങ്ങൾ സൂക്ഷമതയോടെ കാത്തിരിക്കുന്നത് പ്രധാനപ്പെട്ട ഒരു വിഷയമാണ്. ചില മുഖ്യധാരാമാധ്യമങ്ങളിൽ തുടങ്ങി അത്തരക്കാരുടെ ഒട്ടേറെ പ്രസിദ്ധീകരണങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ഇത്തരം വിഷയങ്ങൾക്ക് കാര്യമായ ഇടം നീക്കി വയ്ക്കുകയും പ്രശ്നപരിഹാരത്തിന് തങ്ങളും സഹായിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരത്തിലും ഒരു വിഭാഗംപേരെ തെറ്റിദ്ധരിപ്പിക്കാൻ അത്തരക്കാർക്ക് കഴിയുന്നുണ്ട്. എന്നാൽ, ഇടപെടുന്ന പ്രശ്നങ്ങൾ പലപ്പോഴും കൂടുതൽ വഷളാക്കുകയാണ് അവർ ചെയ്യുന്നതെന്ന് പലർക്കും മനസിലാകുന്നതുമില്ല. നിഷ്പക്ഷമായി പ്രശ്നങ്ങളിൽ ഇടപെടുകയും, സത്യസന്ധമായി സംസാരിക്കുകയും ചെയ്യുന്നു എന്ന് വരുത്തി തീർക്കുന്നതോടൊപ്പം സഭാസംബന്ധമായും വിശ്വാസസംബന്ധമായുമുള്ള മറ്റു വിഷയങ്ങളിൽ അനാവശ്യ കൈകടത്തലുകൾ നടത്തി കൂടുതൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ചില പ്രസിദ്ധീകരണങ്ങൾ ശ്രമിക്കുകയും അതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ ന്യൂനപക്ഷ വിഷയങ്ങളിലും, മറ്റു സംസ്ഥാനങ്ങളിലെ വർഗ്ഗീയ പ്രശ്നങ്ങളിലും ക്രൈസ്തവരോട് കക്ഷി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് കേരളത്തിൽ അമിത പ്രാധാന്യം നൽകുന്ന ഇസ്ലാമിക സംഘടനകളുടെയും മാധ്യമങ്ങളുടെയും ശൈലിയും ശ്രദ്ധേയമാണ്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പ്രമുഖ ക്രൈസ്തവ നേതാക്കളുടെ ഇത്തരം വിഷയങ്ങളിലുള്ള ലേഖനങ്ങൾ കേരളത്തിലെ ചില പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിൽ ദേശീയ ക്രൈസ്തവ നേതൃത്വവുമായി പതിവായി ആശയവിനിമയം നടത്തുന്ന ശൈലി കേരളത്തിലെ തീവ്ര ഇസ്ലാമിക ബൗദ്ധിക പക്ഷം സ്വീകരിച്ചുവരുന്നു. ഇക്കാരണത്താൽ തന്നെ, കേരളത്തിലെ ക്രൈസ്തവരിൽ ഒരു വിഭാഗത്തിനിടയിൽ, ദേശീയ ക്രൈസ്തവ നേതാക്കളായി പരിഗണിക്കപ്പെട്ടുവരുന്ന പലർക്കും എതിരായുള്ള വികാരം രൂപപ്പെട്ടിട്ടുണ്ട്. തിരിച്ചും, കേരളത്തിലെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷം സംബന്ധിച്ചുള്ള തെറ്റായ ചിത്രം ദേശീയ തലത്തിൽ രൂപപ്പെടുത്തുവാനും ഇതിനകം ഇത്തരക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. #{blue->none->b->സംഘപരിവാർ ആശയങ്ങൾക്ക് പ്രചാരം വർദ്ധിക്കുന്നു }# ഇസ്ലാമിസ്റ്റുകളുടെ പ്രവർത്തനങ്ങളും അതിന് പിന്നിലെ തന്ത്രങ്ങളും ഗൂഢലക്ഷ്യങ്ങളും തന്നെയാണ് കേരളത്തിൽ സംഘപരിവാർ പ്രത്യയശാസ്ത്രത്തിൻറെ പ്രചാരത്തിന് പശ്ചാത്തലമൊരുക്കിയത്. എന്നാൽ, അത്തരം വിഷയങ്ങളും അനുബന്ധ സംഭവങ്ങളും അതത് സമയങ്ങളിൽ മുതലെടുക്കാനുള്ള അമിതാവേശം സംഘപരിവാർ അനുഭാവികൾ ആരംഭം മുതൽ പ്രകടിപ്പിച്ചുവരുന്നത് മറുപക്ഷത്തിൻറെ "ഇരവാദത്തിന്" കൂടുതൽ വിശ്വാസ്യത ലഭിക്കുവാൻ കാരണമായിട്ടുണ്ട്. തങ്ങളുടെ തകർച്ച ലക്ഷ്യം വച്ചുകൊണ്ടുള്ള വ്യാജപ്രചാരണങ്ങളാണ് സംഘപരിവാർ നടത്തിവരുന്നത് എന്ന വാദത്തിൽ ആരംഭം മുതൽ ഉറച്ചുനിന്ന ചരിത്രമാണ് തീവ്ര ഇസ്ലാമിക ബൗദ്ധിക സമൂഹത്തിനുള്ളത്. ആ ആശയം സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ സാധ്യമായ എല്ലാവിധ മാർഗ്ഗങ്ങളും അവർ ഉപയോഗിച്ചുവരുന്നുമുണ്ട്. ഇത്തരം പ്രചരണങ്ങൾ മുഖവിലയ്ക്ക് എടുക്കപ്പെടുന്നതിൽ പ്രകോപിതരായ സംഘപരിവാർ അനുഭാവികൾ കേരളത്തിലെ ബൗദ്ധിക സമൂഹത്തെ ഒന്നടങ്കം ഇസ്ലാമിസ്റ്റ് ചേരിയിൽ ഉൾപ്പെടുത്തുകയും തരംകിട്ടുമ്പോൾ ആശയപരമായി ആക്രമിക്കുകയും ചെയ്തുവരുന്നു. കഴിഞ്ഞ മൂന്നു നാല് വർഷങ്ങൾക്കിടയിൽ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൽ വന്നിരിക്കുന്ന രാഷ്ട്രീയ നിലപാടുകളിലെ മാറ്റം ഒരുപരിധിവരെ ബിജെപിക്കും സംഘപരിവാറിനും അനൂകൂലമാണെന്ന് വ്യക്തമാണ്. അവിടെയും, അത്തരമൊരു ചായ്വ് ക്രൈസ്തവർക്കിടയിൽ രൂപപ്പെടാൻ മുഖ്യകാരണം ഇസ്ലാമിസ്റ്റുകളുടെ പ്രവർത്തനങ്ങളാണ്. എന്നാൽ, ക്രൈസ്തവ വിരുദ്ധത പ്രഘോഷിക്കുന്നതിൽ സംഘപരിവാർ അനുകൂല സംവിധാനങ്ങളും അനുയായികളും ഒരിക്കലും പിന്നിലായിരുന്നില്ല എന്ന വസ്തുത വളരെ പ്രധാനപ്പെട്ടതാണ്. ഏതൊരു മതമൗലികവാദ പ്രത്യയ ശാസ്ത്രവും പ്രവർത്തനപഥത്തിലേയ്ക്ക് കടന്നാൽ, അതിന് ഇതര മതങ്ങളോട് ആത്യന്തികമായ സഹിഷ്ണുത പുലർത്താൻ കഴിയില്ല എന്ന അടിസ്ഥാന തത്വത്തെ വിസ്മരിച്ചുകൊണ്ടുള്ള ആഭിമുഖ്യങ്ങൾ അപകടകരമാണ്. ക്രൈസ്തവരിൽ ഒരു വിഭാഗം സംഘപരിവാറിൻറെ രീതികളോടും നിലപാടുകളോടും ചായ്വ് പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ അതിനെ ഒരു സുവർണ്ണാവസരമായി ദേശീയ നേതൃത്വം കണ്ടു എന്നുള്ളത് വാസ്തവമാണ്. ഏതുവിധേനയും കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കാൻ എല്ലാ അടവും ആർഎസ്എസ്, ബിജെപി നേതൃത്വങ്ങൾ സ്വീകരിച്ചുവരുന്ന കാഴ്ചകൾ നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ക്രിസ്തുമസിനോട് അനുബന്ധിച്ച് കേരളത്തിലെ പരമാവധി ക്രൈസ്തവ ഭവനങ്ങളിൽ നേരിട്ടെത്തി ആശംസകൾ അറിയിക്കാനുള്ള നിർദ്ദേശം നേതൃത്വത്തിൽനിന്ന് തന്നെ ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. നയതന്ത്രപരമായ ഇത്തരം സമീപനങ്ങൾ കൂടുതൽ പ്രകടമാകുമ്പോഴും, മറുവശത്ത് ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള നീക്കങ്ങളും വ്യക്തമാണ്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കാണുന്ന ഒരു വിഭാഗം മുൻനിരയിൽ ആയിരിക്കുമ്പോഴും, അവർക്ക് പിൻബലമായി നിലകൊള്ളുന്ന അണികളും, രണ്ടാംനിര സംഘടനാ നേതൃത്വങ്ങളും ഉള്ളിൽ തീവ്ര മൗലികവാദ ആശയങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നവരാണ് എന്നുള്ളതാണ് അതിന് കാരണം. ഭരണ നേതൃത്വത്തോടുള്ള സ്വാഭാവിക ആഭിമുഖ്യം എന്നതിനപ്പുറം, പ്രത്യയശാസ്ത്രത്തോടുള്ള സമവായം പ്രായോഗികമല്ല എന്ന സൂചനയാണ് ഇപ്പോഴും തുടരുന്ന രണ്ടുവിധ സമീപനങ്ങൾ നൽകുന്നത്. ഹിന്ദുത്വവാദ ആശയങ്ങൾ തീവ്രവാദപരമായി പിന്തുടരുന്നവരുടെ അനുപാതം കേരളത്തിൽ വളരെ കുറവാണ് എങ്കിലും അത്തരക്കാരുടെ എണ്ണം വർദ്ധിക്കുന്നു എന്ന വാസ്തവത്തെ അവഗണിക്കാനാവില്ല. #{blue->none->b->ബിജെപിയുടെ ലക്ഷ്യവും മാർഗ്ഗങ്ങളും }# വലിയ രീതിയിൽ ധ്രുവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കേരളത്തിൽ ഇപ്പോൾ കണ്ടുവരുന്ന ബിജെപിയുടെ ക്രൈസ്തവ പ്രീണനം എന്നുള്ളതിൽ സംശയമില്ല. ആർഎസ്എസ് പക്ഷ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും എക്കാലവും പ്രചരിപ്പിച്ചിട്ടുള്ള മുഖ്യ വിഷയങ്ങളിൽ ഒന്ന് ക്രൈസ്തവ വിരുദ്ധതയാണ്. മറ്റു ഭാഷാ പ്രസിദ്ധീകരണങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിൻറെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ അൽപ്പം മയം ഉണ്ടായിട്ടുണ്ട്. എങ്കിൽപ്പോലും ബിജെപി സംഘപരിവാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ തരം കിട്ടുമ്പോഴെല്ലാം ക്രൈസ്തവർക്കും കത്തോലിക്കാ സഭയ്ക്കും എതിരെയുള്ള വാർത്തകൾക്ക് അമിത പ്രാധാന്യം നൽകി അവതരിപ്പിക്കുന്നു. ആർഎസ്എസിൻറെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരി മാസികയുടെ വിവിധ ലക്കങ്ങളിലും ക്രൈസ്തവവിരുദ്ധത മുഴച്ചുനിൽക്കുന്ന ലേഖനങ്ങൾ പതിവാണ്. കേരളത്തിൻറെ ഇപ്പോഴുള്ള സാഹചര്യത്തിൽ മൃദു സമീപനം സ്വീകരിച്ചിരിക്കുന്നു എന്നുള്ളതിൽ കവിഞ്ഞ്, ശാശ്വതമായ ഒരു സമവായ നീക്കമോ, മാറ്റങ്ങളോ സംഘപരിവാർ, ബിജെപി നിലപാടുകളിൽ പ്രതീക്ഷിക്കുന്നതിൽ യുക്തിയില്ല. മാത്രവുമല്ല, ഒരു പരിധിക്കപ്പുറം സംഘപരിവാർ ആഭിമുഖ്യമുള്ള സംഘടനകൾക്കുള്ളിലും, അത്തരം വ്യക്തികൾ ഉൾപ്പെടുന്ന നവമാധ്യമ കൂട്ടായ്മകളിലും കടുത്ത സഭാവിരുദ്ധത പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ വിവിധ വിഷയങ്ങളിലെ സഭയുടെ നിലപാടുകൾക്ക് വിരുദ്ധമായ ആശയപ്രചരണങ്ങളും സജീവമാണ്. ഇക്കാരണങ്ങളാൽ, സഭാ നേതൃത്വത്തെ മാറ്റി നിർത്തിക്കൊണ്ടുള്ള നീക്കങ്ങളാണ് ചിലർ ലക്ഷ്യം വയ്ക്കുന്നതെന്ന് കരുതാവുന്നതാണ്. സംഘടനാ സംവിധാനങ്ങൾ, രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങി വിവിധോദ്ദേശ്യ ചർച്ചകൾ കൊണ്ടുപിടിച്ച് നടക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക സഭാ നേതൃത്വത്തെ അത്തരം ചർച്ചകളുടെ ഏതെങ്കിലും ഘട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാറില്ല. അത്തരം സംഘടനകളുടെ നേതൃസ്ഥാനങ്ങളിൽ വന്നിട്ടുള്ളവരും ഔദ്യോഗികമായി സഭാ നേതൃത്വത്തെ സമീപിക്കുന്ന രീതി സ്വീകരിക്കാറില്ല. #{blue->none->b->സഭയുടെ രാഷ്ട്രീയ നിലപാടുകൾ }# സഭാനേതൃത്വത്തിൻറെ രാഷ്ട്രീയ നിലപാടുകൾ പൊതുസമൂഹത്തിനും വിശ്വാസി സമൂഹത്തിനും കടുത്ത ആശയക്കുഴപ്പമുള്ള ഒരു വിഷയമാണ്. ചില രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളും, രാഷ്ട്രീയ താല്പര്യങ്ങളുള്ള മാധ്യമങ്ങളും, സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ചിലരും നടത്തിവരുന്ന പ്രചരണങ്ങൾ ഇക്കാര്യത്തിലെ ആശയക്കുഴപ്പങ്ങൾ അനുദിനം വർദ്ധിപ്പിച്ചുകൊണ്ടുമിരിക്കുന്നു. പലപ്പോഴും നേതൃസ്ഥാനങ്ങളിലുള്ളവരെ ഉദ്ധരിച്ചുകൊണ്ട് പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങൾ വളച്ചൊടിക്കപ്പെട്ടവയും, സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി അവതരിപ്പിക്കപ്പെടുന്നവയുമാണ്. മുഖ്യമായും "സഭ ബിജെപിയിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു" എന്ന പ്രചരണത്തിനായാണ് ഇത്തരം തന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടികളോടും പ്രത്യേകിച്ചുള്ള അടുപ്പമോ, അകൽച്ചയോ ഇല്ല എന്ന സഭയുടെ നിലപാടിനെ മറച്ചുവയ്ക്കുകയും ഇല്ലാത്ത രാഷ്ട്രീയ താൽപ്പര്യങ്ങൾ സഭയ്ക്കുണ്ട് എന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തുവരുന്നുണ്ട്. ഇത്തരമൊരു സ്ഥിതിവിശേഷം കൂടുതൽ സങ്കീർണ്ണമാകാനുള്ള സാദ്ധ്യതകൾ ഗൗരവമായി കാണേണ്ടതുണ്ട്. വർഗ്ഗീയതയുടെയും സ്വജനപക്ഷപാതത്തിൻറെയും രാഷ്ട്രീയം കൂടുതൽ ശക്തമാകുന്ന ഈ കാലഘട്ടത്തിൽ, വിവിധ പക്ഷങ്ങളിൽ ചെന്നുപെടുന്ന ക്രൈസ്തവർ അതിവൈകാരികതയും ശത്രുതയും പ്രകടിപ്പിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നുണ്ട്. പല കാരണങ്ങളാലും ക്രൈസ്തവർക്കിടയിൽ അകൽച്ചകൾ വർദ്ധിക്കുന്നു എന്നുള്ളത് പ്രധാന വസ്തുതയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ മുൻവിധികളില്ലാതെ ഐക്യം എന്നൊന്ന് മറ്റു സമുദായാംഗങ്ങളെ അപേക്ഷിച്ച് ക്രൈസ്തവരായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾക്കിടയിൽ താരതമ്യേന വളരെ കുറവ് തന്നെയായിരുന്നു. കോൺഗ്രസ്, കമ്യൂണിസ്റ്റ്, കേരളാകോൺഗ്രസ് രാഷ്ട്രീയ നാൾവഴികളിൽ ക്രൈസ്തവ സാന്നിധ്യങ്ങൾ ഒരിക്കൽ സജീവമായിരുന്നെങ്കിലും പിന്നീട് ഘട്ടംഘട്ടമായി ഇപ്പോൾ ദുർബ്ബലമായിരിക്കുന്നതും, വ്യക്തികൾക്കപ്പുറം ക്രൈസ്തവ സമൂഹത്തിന് പ്രത്യേക സ്വാധീന ശക്തി തീരെയും നഷ്ടപ്പെട്ടിരിക്കുന്നതും എന്തുകൊണ്ടാണെന്നുള്ള ചോദ്യം കൂടുതൽ വിശകലനം ആവശ്യപ്പെടുന്നുണ്ട്. ഐക്യമില്ലായ്മയ്ക്കും പരസ്പരം പ്രോത്സാഹിപ്പിക്കാനുള്ള വൈമുഖ്യത്തിനും വലിയ പങ്കുണ്ട്. വിവിധ പാർട്ടികളിലും കക്ഷികളിലും സജീവമായിരിക്കുന്ന ക്രൈസ്തവർ തമ്മിൽ മുമ്പേ ഉണ്ടാകേണ്ടിയിരുന്ന ഒരു അനാക്രമണ സന്ധി ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2023-04-11-10:25:58.jpg
Keywords: ജാഗ്രത

20989
Category: 10
Sub Category:
Heading: അര്‍ജന്റീനയിലെ 'വെള്ളത്തിനടിയിലെ കുരിശിന്റെ വഴി' പതിവ് തെറ്റാതെ ഇത്തവണയും
Content: ബ്യൂണസ് അയേഴ്സ്: ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച അര്‍ജന്റീനയിലെ തുറമുഖ നഗരമായ പൂയര്‍ട്ടോ മാഡ്രിനില്‍ നടത്തിയ വെള്ളത്തിനടിയിലെ കുരിശിന്റെ വഴി ക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെ വ്യത്യസ്തമായ അനുസ്മരണമായി മാറി. ആയിരത്തോളം പേരാണ് ഈ പരമ്പരാഗത കുരിശിന്റെ വഴിയില്‍ പങ്കെടുത്തത്. കൊമോഡോറോറിവാഡാവിയ മെത്രാന്റെ ആസ്ഥാനമാണ് പൂയര്‍ട്ടോ മാഡ്രിനില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 6 മണിക്ക് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ഇടവക ദേവാലയത്തിലായിരുന്നു കുരിശിന്റെ വഴിയുടെ ആരംഭം. നിരവധി പ്രൊഫഷണല്‍ മുങ്ങല്‍ വിദഗ്ദരും, കയാക്കേഴ്സും, നീന്തല്‍ വിദഗ്ദരുമാണ് പാറ്റഗോണിയയിലെ ഗോള്‍ഫോ നുയേവോ ജലാശയത്തിലെ വെള്ളത്തിലൂടെ കുരിശും വഹിച്ചു കൊണ്ട് ലൂയീസ് പിയഡ്രാ ബുയെന പിയറിലേക്ക് നീങ്ങിയത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി ബള്‍ബുകളാല്‍ തിളങ്ങുന്ന നാലു മീറ്ററോളം ഉയരമുള്ള കുരിശ് കുരിശ് വെള്ളത്തിലേക്ക് ഇറക്കികൊണ്ടായിരുന്നു വെള്ളത്തിനടിയിലെ കുരിശിന്റെ വഴിയിലെ ഓരോ സ്ഥലങ്ങളിലേക്കുമുള്ള യാത്ര. കുരിശിന്റെ വഴിയിലെ ആദ്യ എട്ടു സ്ഥലങ്ങള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെയും, ബാക്കിയുള്ളവ വെള്ളത്തിനടിയിലൂടെയുമായിരുന്നു. പ്രാദേശിക സഹായ മെത്രാനായ മോണ്‍. റോബര്‍ട്ടോ അള്‍വാരെസിനായിരുന്നു കുരിശിന്റെ വഴിയിലെ അവസാന പാദത്തിന്റെ ചുമതല. </p> <blockquote class="twitter-tweet"><p lang="es" dir="ltr">En el marco de la gran cantidad de propuestas que estamos viviendo en <a href="https://twitter.com/hashtag/PuertoMadryn?src=hash&ref_src=twsrc%5Etfw">#PuertoMadryn</a> por esta Semana Santa, hoy vivimos la 19ª edición del Vía Crucis Submarino, que pudo ser disfrutada por miles de vecinos y turistas que arribaron a <a href="https://twitter.com/hashtag/LaM%C3%A1sLinda?src=hash&ref_src=twsrc%5Etfw">#LaMásLinda</a>. <a href="https://t.co/fq5MdAI87h">pic.twitter.com/fq5MdAI87h</a></p>— Gustavo Sastre (@Gus_Sastre) <a href="https://twitter.com/Gus_Sastre/status/1644495956061089797?ref_src=twsrc%5Etfw">April 8, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കഴിഞ്ഞ 23 വര്‍ഷങ്ങളായി നടന്നു വരുന്ന ഈ പ്രാര്‍ത്ഥനായാത്ര ലോകത്ത് തന്നെ വളരെയേറെ പ്രത്യേകതകളുള്ള കുരിശിന്റെ വഴിയാണെന്നു പ്യൂയര്‍ട്ടോ മാഡ്രിന്‍ വിനോദ സഞ്ചാര സെക്രട്ടറിയായ സെസിലിയ പാവിയ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പും, കൊമോഡോറോ റിവാഡാവിയ രൂപതയും, ഡൈവിംഗ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും സംയുക്തമായാണ് ഇക്കൊല്ലത്തെ വെള്ളത്തിനടിയിലെ കുരിശിന്റെ വഴി സംഘടിപ്പിച്ചത്. 2000-ല്‍ അന്നത്തെ ബ്യൂണസ് അയേഴ്സ് മെത്രാനും ഇന്നത്തെ മാര്‍പാപ്പയുമായ ജോര്‍ജ്ജ് ബെര്‍ഗോളിയോയുടെ (ഫ്രാന്‍സിസ് പാപ്പ) ആശീര്‍വാദത്തോടെയായിരുന്നു വെള്ളത്തിനടിയിലെ കുരിശിന്റെ വഴി ആദ്യമായി സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കുരിശിന്റെ വഴിയില്‍ പങ്കെടുക്കുവാന്‍ നൂറിലധികം ആളുകള്‍ വെള്ളത്തില്‍ ഇറങ്ങിയിരിന്നു.
Image: /content_image/News/News-2023-04-11-17:27:27.jpg
Keywords: കുരിശ്, വെള്ള

20990
Category: 1
Sub Category:
Heading: വിശുദ്ധ വാരത്തില്‍ കുരിശിന്റെ വഴി നടത്തി: കത്തോലിക്ക വൈദികനെ നിക്കരാഗ്വേ ഭരണകൂടം നാടുകടത്തി
Content: മനാഗ്വേ: നിക്കാരാഗ്വേയിലെ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ കത്തോലിക്ക സഭക്കെതിരെ കഴിഞ്ഞ 5 വര്‍ഷങ്ങളായി നടത്തിവരുന്ന ആസൂത്രിത അടിച്ചമര്‍ത്തല്‍ സമാനതകളില്ലാതെ തുടരുന്നു. പനാമ സ്വദേശിയും ക്ലരീഷ്യന്‍ സമൂഹാംഗവുമായ ഫാ. ഡോണാസിയാനോ അലാര്‍ക്കോണ്‍ എന്ന വൈദികനെ രാജ്യത്തു നിന്നും അകാരണമായി പുറത്താക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വിശുദ്ധ വാരത്തില്‍ കുരിശിന്റെ വഴി സംഘടിപ്പിച്ചുവെന്ന കാരണം ഉന്നയിച്ചാണ് നാല്‍പ്പത്തിയൊന്‍പതുകാരനും, മരിയ ഓക്സിലിയഡോര ഇടവക വികാരിയുമായ ഫാ. ഡോണാസിയാനോയോട് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാജ്യം വിടുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. വിശുദ്ധവാര പ്രദക്ഷിണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും, കുരിശിന്റെ വഴി നടത്തിയ വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതിന്റെ തൊട്ടുപിന്നാലെയാണ് ഫാ. ഡോണാസിയാനോയേ നിര്‍ബന്ധപൂര്‍വ്വം രാജ്യത്തുനിന്നും പുറത്താക്കിയത്. സ്വന്തം സാധനങ്ങള്‍ പോലും എടുക്കുവാന്‍ അദ്ദേഹത്തേ സമ്മതിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വൈദികന്‍ നടത്തുന്ന പ്രസംഗങ്ങളില്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും ഭരണകൂടം ആരോപിച്ചിരിന്നു. എന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നും, സുവിശേഷം നീതിയെക്കുറിച്ച് പറഞ്ഞാല്‍, തനിക്കത് പറയേണ്ടി വരുമെന്നും ഫാ. ഡോണാസിയാനോ പറഞ്ഞു. വിശുദ്ധ വാരത്തില്‍ താന്‍ പ്രദിക്ഷിണങ്ങള്‍ സംഘടിപ്പിക്കുകയോ, തന്റെ പ്രസംഗങ്ങളില്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും തന്റെ സ്വന്തം കംപ്യൂട്ടറും, മൊബൈല്‍ ഫോണും എടുക്കുവാന്‍ പോലും പോലീസ് സമ്മതിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ രാജ്യത്ത് നിന്നും പുറത്താക്കുകയാണെന്നും ഇനിയൊരിക്കലും നിക്കരാഗ്വേയില്‍ പ്രവേശിക്കുവാന്‍ കഴിയില്ലെന്നും പോലീസ് തന്നോടു പറഞ്ഞതായി ഫാ. ഡോണാസിയാനോ പറഞ്ഞു. ഇടവകാംഗങ്ങള്‍ നല്‍കിയ ഫോണ്‍കൊണ്ടാണ് മറ്റുള്ളവരുമായി സംസാരിക്കുവാന്‍ പോലും തനിക്ക് കഴിഞ്ഞതെന്നു അദ്ദേഹം വെളിപ്പെടുത്തി. പെസഹ വ്യാഴാഴ്ച കുര്‍ബാനക്ക് മുന്‍പ് തന്നെ ഫാ. ഡോണാസിയാനോ അറസ്റ്റിലായിരുന്നെന്നും, തന്റെ പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍, തടവിലാക്കുകയോ, നാടുകടത്തുകയോ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനുമുന്‍പ് വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കത്തോലിക്കാ കന്യാസ്ത്രീകളെയും, കത്തോലിക്ക വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെയും ഡാനിയേല്‍ ഒര്‍ട്ടേഗയുടെ കീഴിലുള്ള ഏകാധിപത്യ ഭരണകൂടം നാടുകടത്തിയിരുന്നു. രാജ്യത്തു നിന്ന്‍ പലായനം ചെയ്യേണ്ടി വന്ന വൈദികന്‍ ഹോണ്ടുറാസിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. Tag: Claretian friar forced to leave Nicaragua, Fr. Donaciano Alarcón Valdés , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-12-09:02:58.jpg
Keywords: നിക്കരാ