Contents
Displaying 20551-20560 of 25019 results.
Content:
20950
Category: 11
Sub Category:
Heading: വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ പാപ്പയുടെ സ്വര്‍ഗ്ഗീയ യാത്രയുടെ സ്മരണയില്‍ പോളണ്ട് ജനത
Content: വാര്‍സോ: പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2005 ഏപ്രിൽ രണ്ടിന് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പയുടെ ഓർമ്മയിൽ പോളിഷ് ജനത. ഇക്കഴിഞ്ഞ രണ്ടാം തീയതി പാപ്പയെ അനുസ്മരിച്ച് പോളണ്ടിൽ ഉടനീളം നടന്ന പദയാത്രകളിലും പ്രാർത്ഥന കൂട്ടായ്മകളിലും ആയിരങ്ങളാണ് പങ്കുചേര്‍ന്നത്. വാർസോയിൽ നടന്ന ഏറ്റവും വലിയ പദയാത്രയില്‍ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തുവെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രാക്കോവിലും മറ്റു നഗരങ്ങളിലും നടന്ന സമ്മേളനങ്ങളിലും പ്രാർത്ഥനാ കൂട്ടായ്മകളിലും സ്ത്രീകളും കുട്ടികളും യുവജനങ്ങളും ഉള്‍പ്പെടെ പ്രായഭേദമന്യേ ആയിരങ്ങള്‍ അണിനിരന്നു. തന്റെ മാതൃരാജ്യമായ പോളണ്ടിന് അതിന്റെ പ്രയാസകരമായ കാലയളവില്‍ പാപ്പ ചെയ്ത മഹത്തായ കാര്യങ്ങളെ നിസ്സാരവൽക്കരിക്കുവാന്‍ കഴിയില്ലായെന്ന് പോളണ്ടിലെ മെത്രാൻ സമിതിയുടെ വക്താവായ ഫാ. ലെസ്സെക് ഗസിയാക് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. സാർവ്വത്രിക സഭയ്ക്കും പോളണ്ടിനും വേണ്ടി ജോൺ പോൾ രണ്ടാമൻ ചെയ്ത കാര്യങ്ങളെ ഇന്ന് നിസ്സാരവൽക്കരിക്കാനും, നിശബ്ദമാക്കാനും, പരിഹസിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഫാ. ലെസ്സെക് ചൂണ്ടിക്കാട്ടി. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വ്യക്തിത്വം മാനവികതയ്ക്ക് നൽകിയതും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിൽ പകർന്നു നൽകിയതുമായ നന്മകൾ മാനിക്കാതിരിക്കാൻ കഴിയില്ല. അതിനാൽ ജോൺ പോൾ രണ്ടാമൻ മാനവരാശിക്ക് നൽകിയ നന്മകൾ നശിപ്പിക്കാനോ ഇല്ലാതാക്കുവാനോ തങ്ങൾ അനുവദിക്കില്ലായെന്നും മെത്രാൻ സമിതിയുടെ വക്താവ് കൂട്ടിച്ചേർത്തു. അടുത്തിടെ ബ്രെസ്ലാവിയയിൽ ജോൺ പോൾ രണ്ടാമന്റെ ചിത്രം വികൃതമാക്കുകയും മധ്യ പോളണ്ടിലെ വൂച്ചിൽ കത്തീഡ്രലിനു മുന്നിൽ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ സ്മാരകം നശിപ്പിക്കപ്പെടുകയും ചെയ്തത് ഏറെ പ്രതിഷേധത്തിന് കാരണമായിരിന്നു.
Image: /content_image/News/News-2023-04-04-07:46:10.jpg
Keywords: ജോൺ പോൾ

20951
Category: 1
Sub Category:
Heading: ഈസ്റ്ററിന് മുന്നോടിയായി ക്രൈസ്തവ ആരാധനാലയങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ജെറുസലേമിലെ ക്രൈസ്തവ നേതാക്കൾ
Content: ജെറുസലേം: ഈസ്റ്ററിന് മുന്നോടിയായി ക്രൈസ്തവ ആരാധനാലയങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ജെറുസലേമിലെ ക്രൈസ്തവ നേതാക്കൾ ഇസ്രായേലി സർക്കാരിനോട് ആവശ്യപ്പെട്ടു. മാർച്ച് 31നു ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് വിശുദ്ധ നാട്ടിൽ വർദ്ധിച്ചു വരുന്ന അക്രമങ്ങളിലേക്ക് അവർ ശ്രദ്ധ ക്ഷണിച്ചത്. വിശുദ്ധ പത്രോസ് ശ്ലീഹ തന്റെ ലേഖനത്തിൽ വിവരിക്കുന്നത് പോലെയുള്ള അക്രമങ്ങളാണ് പ്രദേശത്തെ ക്രൈസ്തവർക്ക് നേരിടേണ്ടി വരുന്നതെന്ന് ക്രൈസ്തവ നേതാക്കൾ പറഞ്ഞു. ദേവാലയങ്ങളും, മൃതസംസ്കാര ശുശ്രൂഷകൾക്ക് മുന്നോടിയായുള്ള വിലാപയാത്രകളും, പൊതുസമ്മേളനങ്ങൾ നടക്കുന്ന സ്ഥലങ്ങളും അക്രമത്തിന്റെ ലക്ഷ്യസ്ഥാനങ്ങളായി മാറിയിരിക്കുകയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ചില വിശുദ്ധ സ്ഥലങ്ങളും, സെമിത്തേരികളും നശിപ്പിക്കപ്പെട്ടു. ഇതേ തുടര്‍ന്നു ഓശാന തിരുനാൾ തിരുകർമ്മങ്ങൾക്ക് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു. അധികൃതരുമായി സഹകരിക്കാമെന്നും, അവർ പറയുന്ന യുക്തിപരമായ നിർദ്ദേശങ്ങൾ അംഗീകരിക്കാമെന്നുമുള്ള ധാരണ നിലനിൽക്കുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളെ അപലപിച്ച് ജനുവരി മാസം അവസാനവും, ഫെബ്രുവരി മാസം അവസാനവും ക്രൈസ്തവ നേതാക്കൾ പ്രസ്താവനകൾ ഇറക്കിയിരുന്നു. പഴയ ജെറുസലേം നഗരത്തിൽ യേശുവിനെ ചാട്ടവാറിന് അടിച്ച സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേവാലയത്തിലെ ക്രിസ്തു രൂപം ഒരു തീവ്ര ചിന്തയുള്ള യഹൂദന്‍ തകർക്കാൻ ശ്രമിച്ച സംഭവം ഫെബ്രുവരി രണ്ടാം തീയതിയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനുവരി മാസം ജെറുസലേമിലെ ക്രൈസ്തവ സെമിത്തേരിയിലും അക്രമണം ഉണ്ടായി. ക്രൈസ്തവര്‍ക്ക് പുറമെ യഹൂദ, ഇസ്ലാം മതങ്ങള്‍ വിശുദ്ധ സ്ഥലമായി കരുതുന്ന ഇടമാണ് ജെറുസലേം. വരുന്ന ആഴ്ചകളിൽ വ്യത്യസ്ത മത പരിപാടികൾ ഇവിടെ നടക്കാനുണ്ട്. ഈ ദിവസങ്ങളിൽ പഴയ ജെറുസലേം നഗരത്തിൽ ആയിരക്കണക്കിന് ആളുകൾ ഒരുമിച്ചു കൂടും. ഗ്രിഗോറിയൻ കലണ്ടർ പിന്തുടരുന്ന ക്രൈസ്തവ വിശ്വാസികൾ ഏപ്രിൽ ഒമ്പതാം തീയതി ഞായറാഴ്ചയാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. ഏപ്രിൽ അഞ്ചാം തീയതി സൂര്യാസ്തമയം മുതൽ ഏപ്രിൽ 13 വരെ യഹൂദ വിശ്വാസികൾ പെസഹാ ആചരിക്കും. ലക്ഷകണക്കിന് ക്രൈസ്തവരാണ് വിശുദ്ധവാരത്തോട് അനുബന്ധിച്ച് രാജ്യത്തു തീര്‍ത്ഥാടനം നടത്തുക.
Image: /content_image/News/News-2023-04-04-15:30:52.jpg
Keywords: ജെറുസലേ

20952
Category: 1
Sub Category:
Heading: 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്'-ല്‍ വിശുദ്ധ യോഹന്നാനായി അഭിനയിച്ച ക്രിസ്റ്റോ ജിവ്‌കോവ് അന്തരിച്ചു
Content: ലോസ് ഏഞ്ചൽസ്: ചരിത്രം കുറിച്ച് ബോക്സോഫീസില്‍ മെഗാഹിറ്റായ മെൽ ഗിബ്‌സന്റെ 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്'-ല്‍ വിശുദ്ധ യോഹന്നാന്റെ വേഷം കൈക്കാര്യം ചെയ്ത ക്രിസ്റ്റോ ജിവ്‌കോവ് വിടവാങ്ങി. ലോസ് ഏഞ്ചൽസിൽ കാന്‍സറിനെ തുടര്‍ന്നായിരിന്നു അന്ത്യം. 48 വയസ്സായിരുന്നു. ലോകമെമ്പാടും $612 മില്യണ്‍ നേടിയ പാഷൻ ഓഫ് ദ ക്രൈസ്റ്റിൽ വിശുദ്ധ യോഹന്നാന്റെ വേഷം അതിമനോഹരമായാണ് ക്രിസ്റ്റോ അവതരിപ്പിച്ചത്. കാല്‍വരിയില്‍ പരിശുദ്ധ അമ്മയോടൊപ്പമുള്ള വിശുദ്ധ യോഹന്നാന്റെ വേദനാജനകമായ ഓരോ നിമിഷവും മെൽ ഗിബ്‌സണ്‍ മനോഹരമായി ദൃശ്യാവിഷ്ക്കരിച്ചപ്പോള്‍ അതില്‍ ക്രിസ്റ്റോയുടെ അഭിനയം അനേകരുടെ ഹൃദയം കവര്‍ന്നിരിന്നു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗത്ത് ക്രിസ്റ്റോ ജിവ്‌കോവ് ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരിന്നു. ഇതിനിടെയിലാണ് മരണം. 1975 ഫെബ്രുവരി 18ന് ബൾഗേറിയയിലെ സോഫിയയിൽ ജനിച്ച ക്രിസ്റ്റോ, ബൾഗേറിയൻ ഫിലിം ആൻഡ് തിയേറ്റർ അക്കാദമിയിൽനിന്ന് സംവിധാനത്തിൽ ബിരുദപഠനം പൂർത്തിയാക്കി. ബൾഗേറിയൻ നിർമ്മാണ കമ്പനിയായ റെഡ് കാർപെറ്റ് ഫിലിംസിന്റെ സഹസ്ഥാപകനാണ്. 2014-ൽ ഇദ്ദേഹം തയാറാക്കിയ ഫീച്ചർ ഫിലിം ഒച്ചുഷ്‌ഡെനി മികച്ച ചിത്രത്തിനുള്ള ബൾഗേറിയൻ ഫിലിം അക്കാദമി അവാർഡ് നേടിയിരിന്നു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമായ റിസറക്ഷനില്‍ അദ്ദേഹം ഉണ്ടെന്ന് ഓൺലൈൻ ചലച്ചിത്ര ഡാറ്റാബേസായ ഐഎംഡിബിയും നേരത്തെ സൂചന നല്‍കിയിരിന്നു. Tag: Christo Jivkov Dies: ‘The Passion Of The Christ’ passed away, Malayalam, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-04-16:41:25.jpg
Keywords: പാഷന്‍ ഓഫ്

20953
Category: 24
Sub Category:
Heading: ഭീതിയകറ്റുന്ന ക്രൂശിതന്‍ | തപസ്സു ചിന്തകൾ 44
Content: ''ഈശോയുടെ കുരിശ്ശില്‍ നമുക്കെന്നും ശരണംപ്രാപിക്കാം. കുരിശിന്റെ നിഗൂഢമായ രക്ഷണീയ രഹസ്യം ഈശോ നമുക്ക് വെളിപ്പെടുത്തിത്തരട്ടെ. അതുവഴി ജീവിത യാതനകളിലൂടെ മുന്നേറാന്‍ നമുക്ക് കരുത്തുണ്ടാകും. കുരിശ് പരാജയത്തിന്റെ അടയാളമല്ല. മറിച്ച് സ്‌നേഹത്തില്‍ സ്വജീവന്‍ ത്യജിക്കുന്ന ആത്മാര്‍പ്പണത്തിന്റെ പരമോന്നത രഹസ്യമാണ്'' - ഫ്രാന്‍സിസ് പാപ്പ. മരണഭീതിയിലകപ്പെട്ട ജനത്തിനു പ്രത്യാശ നല്‍കുന്ന രക്ഷാകര സംഭവങ്ങളുടെ ഓര്‍മ്മയാണല്ലോ ഈശോയുടെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും. വിശുദ്ധ ആഴ്ചയിലെ മൂന്നാം ദിനത്തില്‍ മരണ ഭീതിയകറ്റുന്ന ഈശോയെപ്പറ്റി നമുക്കു ചിന്തിക്കാം. അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ആദ്യത്തെ നാസി തടങ്കല്‍പ്പാളയമായ ദാഹാവ് തടങ്കല്‍ പാളയത്തിന്റെ (Dachau concentration camp) ഓര്‍മ്മയും അനുസ്മരണവും സജീവമായി നിലനിര്‍ത്താന്‍ നിര്‍മ്മിച്ച ആദ്യത്തെ ആത്മീയ നിര്‍മ്മിതിയാണ് ഈശോയുടെ മരണഭീതിയുടെ ചാപ്പല്‍ (Todesangst-Christi-Kapelle). 1960 ല്‍ മ്യൂണിക്കില്‍വച്ചു നടന്ന അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനോടനുബന്ധിച്ചാണ് ഈ ആരാധനാലയം ആശീര്‍വദിച്ചത്. 1933 മുതല്‍ 1945 വരെയുള്ള ഒരു വ്യാഴവട്ടക്കാലം ഇവിടെ മരണത്തിന്റെ നിഴലില്‍ ജീവിച്ച രണ്ടു ലക്ഷത്തിലധികം അന്തേവാസികളുടെ വേദനയും കഷ്ടപ്പാടുകളിലും ദൈവം കേട്ടതിന്റയും അവരോടാപ്പം ആയിരുന്നതിന്റെയും അടയാളമാണ് ഈ തുറന്ന ഈ ചാപ്പല്‍ . ചാപ്പലിന്റെ പ്രവേശന കവാടത്തിന് മുകളില്‍ 550 കിലോഗ്രാം ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച മുള്‍ക്കിരീടം തടങ്കല്‍പ്പാളയത്തില്‍ പീഡനമേറ്റ ലക്ഷക്കണക്കിനു മനുഷ്യരുടെ വേദനയെ ചിത്രീകരിക്കുന്നു. അവരും ഈശോയുടെ പീഡാനുഭവത്തില്‍ പങ്കു ചേരുകയായിരുന്നു എന്ന സന്ദേശമാണിത് നല്‍കുന്നത്. മനുഷ്യന്റെ ഭീതിയും ആകുലതകളും ദൈവത്തിന്റെ മുമ്പില്‍ കൊണ്ടുവരിക അങ്ങനെ ദൈവവുമായി ഒരു ഹൃദയബന്ധത്തില്‍ അവനെ പുതുക്കി മെനയുക ഇതായിരുന്നു അവന്റെ ഈശോയുടെ ഹൃദയാഭിലാഷം. .സഹിക്കുന്ന മനുഷ്യരോടൊപ്പം കൂടെ സഹിക്കുന്നവനാണ് ദൈവം എന്ന വലിയ സത്യമാണ് ഈശോ മനുഷ്യവംശത്തിനു പീഡാനുഭവ വാരത്തിലൂടെ നല്‍കുന്നത്. ദൈവസാന്നിധ്യമാണ് മനുഷ്യന്റെ ഭീതിയകറ്റുന്ന ഏറ്റവും നല്ല മരുന്ന്. ഈശോ കുരിശു മരണത്തിലൂടെ സഹനവും വേദനകളും രക്ഷാകര യാഥാര്‍ത്ഥ്യമാക്കി . അതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈശോയുടെ മരണഭീതിയുടെ ചാപ്പല്‍ വിശ്വാസികള്‍ക്കു പകര്‍ന്നു നല്‍കുന്നത്. നിസഹായതയും കഷ്ടപ്പാടും വേദനയും മനുഷ്യനെ വരിഞ്ഞുമുറുക്കുമ്പോള്‍ അവനെ മാറോടു ചേര്‍ക്കുന്ന ദൈവ സാന്നിധ്യത്തെ തിരിച്ചറിഞ്ഞാല്‍ നിരാശ നമ്മളെ കീഴടക്കുകയില്ല. പ്രത്യാശ പകരുന്ന ഭാവിയിലേക്ക് ദൈവാത്മാവ് നമ്മളെ നയിക്കുകയും പുതിയ ലോകം നമുക്കായി സൃഷ്ടിക്കുകയും ചെയ്യും. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1505 ഇപ്രകാരം പഠിപ്പിക്കുന്നു, 'ഈശോ തന്റെ പീഡാസഹനവും കുരിശു മരണവും വഴി സഹനത്തിന് പുതിയൊരു അര്‍ത്ഥം നല്‍കി. അന്നു മുതല്‍ നമ്മെ അവിടുത്തോട് അനുരൂപപ്പെടുത്തുവാനും അവിടുത്തെ രക്ഷാകരമായ പീഡാസഹനത്തോട് ഐക്യപ്പെടുത്തുവാനും അതിന് കഴിയും''.
Image: /content_image/SocialMedia/SocialMedia-2023-04-04-21:37:51.jpg
Keywords: തപസ്സു

20954
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ഇത്തവണത്തെ പെസഹ ശുശ്രൂഷ ജുവനൈല്‍ ജയിലില്‍; പാപ്പ യുവതടവുകാരുടെ പാദങ്ങള്‍ കഴുകും
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തു ലോകത്തിനു കാണിച്ചുകൊടുത്ത വിനയത്തിന്റെ അതുല്യ മാതൃക അനുസ്മരിച്ചുക്കൊണ്ട് പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും ഫ്രാന്‍സിസ് പാപ്പ ജയില്‍ അന്തേവാസികളുടെ പാദങ്ങള്‍ കഴുകും. റോമിലെ കാസല്‍ ഡെല്‍ മാര്‍മോ ജുവനൈല്‍ ജയിലാണ് ഇക്കൊല്ലത്തെ പെസഹാദിന ശുശ്രൂഷകള്‍ക്കായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് പുറമേ, ജയില്‍ അന്തേവാസികളായ 12 യുവതടവുകാരുടെ പാദങ്ങളും പാപ്പ കഴുകും. മെത്രാനായിരുന്ന കാലം മുതല്‍ക്കേ ജയില്‍ അന്തേവാസികള്‍ക്കൊപ്പം പെസഹാ ദിനാചരണം നടത്തുന്നത് ഫ്രാന്‍സിസ് പാപ്പയുടെ പതിവാണ്. പാപ്പയായതിന് ശേഷവും ഈ പതിവില്‍ മാറ്റമൊന്നും വന്നിട്ടില്ല. 2013-ല്‍ പത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് 15 ദിവസങ്ങള്‍ക്ക് ശേഷം മാര്‍പാപ്പയെന്ന നിലയില്‍ ഫ്രാന്‍സിസ് പാപ്പ ആദ്യമായി പെസഹാദിന ശുശ്രൂഷ നടത്തിയതും വത്തിക്കാന്‍ സിറ്റിയില്‍ നിന്നും 11 മൈല്‍ അകലെയുള്ള കാസല്‍ ഡെല്‍ മാര്‍മോ ജുവനൈല്‍ ജയിലില്‍ തന്നെയാണ്. 2013-ല്‍ പാപ്പ പാദം കഴുകിയ യുവതടവുകാരില്‍ രണ്ടു പെണ്‍കുട്ടികളും ഉണ്ടായിരുന്നു. റോമില്‍ നിന്നും 50 മൈല്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സിവിതാവെക്കിയ എന്ന തുറമുഖനഗരത്തിലെ ജയിലില്‍വെച്ചായിരുന്നു കഴിഞ്ഞ വര്‍ഷത്തേ ഫ്രാന്‍സിസ് പാപ്പയുടെ പെസഹാദിന ശുശ്രൂഷകള്‍. ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കെ തന്നെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ എല്ലാം തന്നെ പാപ്പ പ്രധാനകാര്‍മ്മികനാകുമെന്നു വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2023-04-04-22:04:52.jpg
Keywords: പാപ്പ

20955
Category: 18
Sub Category:
Heading: തടവുപുള്ളികൾക്കായി വിശുദ്ധ കുർബാന അർപ്പണം ഉൾപ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾക്കു വിലക്കിട്ട് സർക്കാർ
Content: കൊച്ചി: സംസ്ഥാനത്തെ ജയിലുകളിൽ തടവുപുള്ളികൾക്കായി വിശുദ്ധ കുർബാന അർപ്പണം ഉൾപ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾ വിലക്കി സർക്കാർ. ഇതുസംബന്ധിച്ച് ജയിൽ ഡിജിപിയുടെ സർക്കുലർ ജയിൽ സൂപ്രണ്ടുമാർക്ക് ലഭിച്ചു. ജയിലുകളിൽ വിശ്വാസപരമായ ആവശ്യങ്ങൾക്കു പുറമേ, ധാർമികബോധനം, കൗൺസലിംഗ്, പ്രചോദനാത്മകമായ ക്ലാസുകൾ എന്നിവയ്ക്കുള്ള അനുമതിയും റദ്ദാക്കിയിട്ടുണ്ട്. പുറത്തുനിന്നുള്ള എല്ലാ എൻജിഒകളുടെയും പ്രവേശനവും തടവുപുള്ളികൾക്കായുള്ള പരിപാടികളും വിലക്കിക്കൊണ്ടാണു ഡിജിപിയുടെ നിർദേശം. വർഷങ്ങളായി ജയിലുകളിൽ ഇത്തരം സേവനങ്ങൾ നൽകിവരുന്ന ജീസസ് ഫ്രട്ടേണിറ്റിയുടെ സന്നദ്ധപ്രവർത്തകർക്കും ജയിലുകളിൽ പ്രവേശനം നിഷേധിച്ചു. 2024 ജൂലൈ നാലുവരെ ജയിൽ മിനിസ്ട്രിയുടെ ഭാഗമായുള്ള ശുശ്രൂഷകൾക്ക് ജീസസ് ഫ്രട്ടേണിറ്റിക്കു സർക്കാർ അനു വാദം ഉണ്ടെന്നിരിക്കെയാണു മാർച്ച് 31ന് ഡിജിപിയുടെ ഉത്തരവിലൂടെ അതിനു വിലക്കു വന്നത്. ജയിലുകളിലെ ശുശ്രൂഷകൾക്കുള്ള അനുമതി ഓരോ വർഷവും പുതുക്കി നൽകുകയാണു പതിവ്. വിയ്യൂർ സെൻട്രൽ ജയിൽ ഉൾപ്പെടെ സംസ്ഥാനത്തെ ആറു ജയിലുകളിൽ എല്ലാ വർഷവും വിശുദ്ധവാര ശുശ്രൂഷകൾ നടത്താറുണ്ടെന്ന് കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റിയുടെ ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ പറഞ്ഞു. കണ്ണൂർ, കാക്കനാട്, എറണാകുളം, ആലുവ, കൊല്ലം ജയിലുകളിലും തടവുപുള്ളികളുടെ ആത്മീയ ആവശ്യങ്ങൾ നിർവ്വഹിക്കാൻ സൗകര്യമൊരുക്കാറുണ്ട്. ഡിജിപിയുടെ അപ്രതീക്ഷിത ഉത്തരവുമൂലം ഇക്കുറി ഓശാന ഞായറാഴ്ച എവിടെയും വിശുദ്ധ കുർബാന അർപ്പിക്കാനായില്ല. ജയിൽ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്കുള്ള വിലക്കു നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജയിൽ ഡിജിപിക്കും നിവേദനം നൽകിയതായും ഫാ. മാർട്ടിൻ പറഞ്ഞു. സംസ്ഥാനത്തെ 55 ജയിലുകളോടു ബന്ധപ്പെടുത്തി ജയിൽ മിനിസ്ട്രി യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രതിവാര പ്രതിമാസങ്ങളിലും വർഷത്തിലെ നിശ്ചിത ദിവസങ്ങളി ലും ശുശ്രൂഷകൾ നടത്തുന്ന ജയിലുകളുണ്ട്. 32 രൂപതാസമിതികളുടെയും എട്ടു മേഖലകളുടെയും ഡയറക്ടർമാരാണു ജയിൽ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Image: /content_image/India/India-2023-04-05-10:03:17.jpg
Keywords: തടവുപുള്ളി

20956
Category: 18
Sub Category:
Heading: വിശുദ്ധവാരത്തിലെ പ്രധാന ദിനങ്ങളിലും പ്രവര്‍ത്തി ദിനമാക്കി; സര്‍ക്കാരിന് തുറന്ന കത്തുമായി കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: വിശുദ്ധവാരത്തിലെ ദുഃഖവെള്ളിയാഴ്ച ഉള്‍പ്പെടെയുള്ള പ്രധാന ദിനങ്ങളില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി ദിനമാക്കിയ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്. ദു:ഖവെള്ളി, പെസഹാ വ്യാഴം ദിനങ്ങൾ ജീവനക്കാർക്ക് പ്രവർത്തി ദിനമാക്കി സർവ്വേ വകുപ്പിൽ പല ജില്ലകളിലും ഉത്തരവിറങ്ങിയിരിക്കുന്നത് വിശുദ്ധ ദിവസങ്ങളുടെ പ്രാധാന്യത്തെ ഇല്ലാതാക്കാനും വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള കുത്സിത ശ്രമമായേ കാണാൻ സാധിക്കൂവെന്ന്‍ കത്തോലിക്ക കോൺഗ്രസ് തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടി. നിരീശ്വരത്വം വളർത്താനുള്ള ഇത്തരം വളഞ്ഞ വഴികൾ ഒരു സർക്കാരിന് ഭൂഷണം അല്ല എന്ന് അറിയിക്കട്ടെ. മത വിശ്വാസങ്ങളെ നിസാരവൽക്കരിച്ച് രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് സർക്കാർതന്നെ കൂട്ടു നിന്നാൽ ശക്തമായ പ്രതിഷേധങ്ങളെ സർക്കാരിന് നേരിടേണ്ടി വരും. വിശുദ്ധ വാരത്തിലെ വിശുദ്ധ ദിവസങ്ങൾ പ്രവർത്തി ദിനമാക്കാൻ ഉള്ള ഗൂഢ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ഉത്തരവുകൾ പിൻവലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-04-05-11:51:32.jpg
Keywords: കോൺഗ്ര

20957
Category: 1
Sub Category:
Heading: സുഡാന്‍ സന്ദര്‍ശനത്തിനിടെ പാപ്പയുടെ ശ്രദ്ധ നേടിയ മരിയന്‍ രൂപം ഒരുക്കിയ കലാകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
Content: ജൂബ: അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി തെക്കന്‍-സുഡാനിലെത്തിയപ്പോള്‍ തലസ്ഥാന നഗരമായ ജൂബയിലെ ജോണ്‍ ഗരാംഗ് മൈതാനത്ത് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വേദിയില്‍ പ്രതിഷ്ഠിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം രൂപകല്‍പ്പന ചെയ്ത കലാകാരന്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. അറുപത്തിയൊന്നു വയസ്സുള്ള എഞ്ചിനീയര്‍ ആന്‍റണി സുരുര്‍ സെബിറ്റാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഖാര്‍തും, തെക്കന്‍ സുഡാന്‍ എന്നിവിടങ്ങളിലെ ദേവാലയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട ആന്‍റണി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോംഗോ സുഡാന്‍ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ പാപ്പയുടെ അടക്കം ശ്രദ്ധ നേടിയ രൂപമായിരിന്നു സുരുര്‍ ഒരുക്കിയത്. ഫ്രാന്‍സിസ് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വേദിയിലെ ദൈവമാതാവിന്റെ രൂപത്തിന് പുറമേ, സെന്റ് പോള്‍സ് മേജര്‍ സെമിനാരി ഉള്‍പ്പെടെയുള്ള പ്രമുഖ സെമിനാരികളിലെ ശില്‍പ്പങ്ങളും ഇദ്ദേഹം തന്നെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 4 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും ഉള്‍പ്പെടെ 9 കുട്ടികളുടെ പിതാവായ അന്തോണി ഖാര്‍തും സര്‍വ്വകലാശാലയില്‍ നിന്നുമാണ് ആര്‍ക്കിടെക്ച്വറല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയത്. സുരുറിന്റെ കൊലപാതകത്തില്‍ സഭ അനുശോചനം രേഖപ്പെടുത്തി. ആളുകളെ ഒരുമിപ്പിക്കുന്ന കാര്യത്തില്‍ അന്തോണി സുരുര്‍ ‘സമാധാനത്തിന്റെ ഒരു പ്രതീകമായിരുന്നു'വെന്ന്‍ ജൂബ സഹായ മെത്രാന്‍ സാന്റോ ലാകു പിയോ ഡോഗാലെ പറഞ്ഞു. കൊലപാതകത്തെ ശക്തമായി അപലപിച്ച ബിഷപ്പ് നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ പലപ്പോഴും ശിക്ഷിക്കപ്പെടുന്നില്ലെന്ന്‍ ചൂണ്ടിക്കാട്ടി. അതേസമയം അക്രമങ്ങള്‍ ചെറുക്കേണ്ട സൈന്യത്തിന്റേയും, പോലീസിന്റേയും അനാസ്ഥയും, അഴിമതിയും കാരണം തെക്കന്‍ സുഡാനിലെ സുരക്ഷാ അന്തരീക്ഷം അനുദിനം വഷളായികൊണ്ടിരിക്കുകയാണ്.
Image: /content_image/News/News-2023-04-05-12:21:18.jpg
Keywords: സുഡാ

20958
Category: 1
Sub Category:
Heading: ഡൊമിനിക്കന്‍ സന്യാസിനിയെ പൊന്തിഫിക്കല്‍ സോഷ്യല്‍ അക്കാദമിയുടെ പുതിയ പ്രസിഡന്‍റായി നിയമിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശാസ്ത്രങ്ങളുടെ പഠനവും പുരോഗതിയും കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായിരിക്കുന്ന പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പുതിയ സാരഥിയായി സമര്‍പ്പിത. റോമിലെ ആംഗ്ലിക്കന്‍ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഡീനും ‘സെന്റ് കാതറിന്‍ ഓഫ് സിയന്ന ഓഫ് ക്വാസുളു-നാതാല്‍’ സന്യാസ സമൂഹാംഗവുമായ സിസ്റ്റര്‍ ഹെലന്‍ ആല്‍ഫോര്‍ഡിനെയാണ് ഫ്രാന്‍സിസ് പാപ്പ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പുതിയ പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 1-നാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച നിയമന ഉത്തരവ് പുറത്തുവിട്ടത്. 2020 മുതല്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസ് അംഗമായി സേവനം ചെയ്തുവരികയായിരുന്ന സിസ്റ്റര്‍ ആല്‍ഫോര്‍ഡ് ഈ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയാണ്. ലണ്ടനില്‍ ജനിച്ച് വളര്‍ന്ന സിസ്റ്റര്‍ ആല്‍ഫോര്‍ഡ്, കേംബ്രിജ് സര്‍വ്വകലാശാലയില്‍ നിന്നും എഞ്ചിനീയറിംഗ് മാനേജ്മെന്റില്‍ പി.എച്ച്.ഡി എടുത്ത ശേഷമാണ് ഡൊമിനിക്കന്‍ സമൂഹത്തില്‍ ചേരുന്നത്. ഇറ്റാലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റെഫാനോ സാമാഗ്നിയുടെ പിന്‍ഗാമിയായിട്ടാണ് സിസ്റ്റര്‍ ഈ പദവിയില്‍ എത്തുന്നത്. നന്മയും, നീതിയും, സമാധാനവും നിറഞ്ഞ സാമൂഹിക ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും, ദൈവദത്തമായ മാനുഷിക അന്തസിനെ അംഗീകരിക്കുകയും ചെയ്യുന്നതില്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിനു വളരെയേറെ പ്രാധാന്യമുണ്ടെന്നു സിസ്റ്റര്‍ ആല്‍ഫോര്‍ഡ് നേരത്തെ പറഞ്ഞിരിന്നു. 1994-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ് സ്ഥാപിച്ചത്.
Image: /content_image/News/News-2023-04-05-13:51:42.jpg

20959
Category: 13
Sub Category:
Heading: ക്രിസ്തു വിശ്വാസം മുറുകെ പിടിക്കുമ്പോള്‍ പീഡനം പ്രതീക്ഷിക്കാം; വിചാരണ നേരിടുന്ന ഫിൻലൻഡിലെ മുൻ ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്
Content: ഹെൽസിങ്കി: പീഡനത്തിന്റെ നാളുകളാണ് വരാനിരിക്കുന്നതെന്ന് ബൈബിൾ വചനം പോസ്റ്റ് ചെയ്തതിന്റെ പേരിൽ കേസിൽ അകപ്പെട്ട ഫിൻലൻഡിലെ മുൻ ആഭ്യന്തരമന്ത്രി പൈവി റസാനന്‍റെ മുന്നറിയിപ്പ്. 2019ൽ ലൂഥറൻ സഭ രാജ്യത്ത് നടന്ന ഒരു എൽജിബിടി റാലിക്ക് പിന്തുണ നൽകിയത് അവർ എതിർത്തിരുന്നു. സ്വവർഗാനുരാഗം തെറ്റാണ് എന്ന് സൂചിപ്പിക്കുന്ന പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനം ഒന്നാം അധ്യായം 24 മുതൽ 27 വരെയുള്ള വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ട് ലൂഥറന്‍ സഭ എൽജിബിടി റാലിക്ക് നൽകുന്ന പിന്തുണ ശരിയല്ലെന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ഇതിനെ ലൈംഗീക ന്യൂനപക്ഷങ്ങളെ അപമാനിച്ചുവെന്ന തരത്തിലേക്ക് കേസ് മാറ്റിയെടുക്കപ്പെട്ടു. വിദ്വേഷ പ്രചരണത്തിന് അവർക്കെതിരെ കേസെടുത്തെങ്കിലും, കഴിഞ്ഞവർഷം ഈ സമയം പൈവി കുറ്റവിമുക്തയാക്കപ്പെട്ടു. എന്നാൽ ഇതിനെതിരെ സ്റ്റേറ്റ് പ്രോസിക്യൂട്ടർ അപ്പീൽ നൽകിയിരിക്കുന്നതിനാൽ കോടതിയിൽ വീണ്ടും ഹാജരാകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് പൈവി റസനൻ പ്രീമിയർ എന്ന മാധ്യമത്തോട് പറഞ്ഞു. സമാനമായ ആയിരക്കണക്കിന് പരാമർശങ്ങൾ രാജ്യത്തെ ക്രൈസ്തവർ പറയുകയോ, എഴുതുകയോ ചെയ്തിട്ടുള്ളതിനാൽ താൻ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരിക്കും സംജാതമാവുകയെന്ന് പൈവി മുന്നറിയിപ്പ് നൽകി. ഒരുപക്ഷേ ബൈബിൾ പോലും നിരോധിക്കാൻ സാധ്യത ഉണ്ടെന്നാണ് അവർ പറയുന്നത്. പ്രതിസന്ധികള്‍ക്ക് ഇടയിലും കേസിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും പൈവി റസനൻ പങ്കുവെച്ചു. അടുത്തിടെ നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ പൈവി പാർലമെന്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പൈവിയുടെ പാർട്ടിയായ ഫിന്നിഷ് ക്രിസ്ത്യൻ ഡെമോക്രാറ്റ്സിന് 5 സീറ്റുകളാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. കൂടാതെ അവരുടെ വോട്ട് നാല് ശതമാനം വർദ്ധിച്ചു. ക്രിസ്തീയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഭ്രൂണഹത്യയെയും ശക്തമായി എതിര്‍ക്കുന്ന നേതാവു കൂടിയാണ് പൈവി. ഗർഭഛിദ്ര അനുകൂല നിയമത്തെ മൃഗസംരക്ഷണ നിയമവുമായി താരതമ്യം ചെയ്ത റസാനൻ, മനുഷ്യ ജീവന് നൽകുന്നതിനേക്കാൾ മികച്ച സംരക്ഷണം മൃഗങ്ങൾക്ക് നൽകുന്നുവെന്നും ചൂണ്ടിക്കാട്ടിയിരിന്നു.
Image: /content_image/News/News-2023-04-05-16:44:37.jpg
Keywords: ഫിന്‍ലാ