Contents

Displaying 20561-20570 of 25019 results.
Content: 20960
Category: 24
Sub Category:
Heading: കറുത്ത ബുധനെ വിശുദ്ധ ബുധനായി മാറ്റാം | തപസ്സു ചിന്തകൾ 45
Content: "ഇരുളിനെ ദൂരെയകറ്റിയ വെളിച്ചം ഈശോയാണ്, ആ വെളിച്ചം ഇപ്പോഴും ലോകത്തിലും വ്യക്തികളിലുമുണ്ട്. ഈശോയുടെ പ്രകാശം കാണുമാറാക്കിക്കൊണ്ടും അവിടത്തെ സുവിശേഷം പ്രഘോഷിച്ചുകൊണ്ടും ആ വെളിച്ചം പരത്തുക ക്രൈസ്തവന്‍റെ ധര്‍മ്മമാണ്" - ഫ്രാൻസിസ് പാപ്പ. ഈശോയെ ഒറ്റിക്കൊടുക്കുന്നതിൻ്റെ തലേ ദിവസം യൂദാസ് പ്രധാന പുരോഹിതന്മാരെ സന്ദർശിക്കുകയും 30 വെള്ളിക്കാശിന് പകരമായി ഈശോയെ ഒറ്റിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വഞ്ചന നിറത്ത പ്രവർത്തിക്കു വേണ്ടി ഡീൽ ഉറപ്പിക്കപ്പെട്ട ദിനം. ദൈവത്തെ ഒറ്റിനൽകാൻ മനുഷ്യൻ കരാർ ഒപ്പിട്ട ദിനം . ലോകത്തിൻ്റെ പ്രകാശമായവനെ അന്ധത നിറത്ത മനുഷ്യൻ നിഷേധിച്ചു പറയാൻ അന്ധകാരശക്തികളുമായി ഉടമ്പടി ഉണ്ടാക്കിയ ദിനം. "കറുത്ത ബുധനാഴ്ച" എന്നും ഈ ദിവസം അറിയപ്പെടാറുണ്ട്. പാശ്ചാത്യ സഭയിലെ ചില ഇടവകളിലും സന്യാസസഭകളിലും വിശുദ്ധവാരത്തിലെ മൂന്നു ദിനങ്ങളിലോ അല്ലെങ്കിൽ ചാര ബുധനാഴ്ച മാത്രമോ ടെനെബ്രേ (Tenebrae) എന്നറിയപ്പെടുന്ന സായാഹ്ന പ്രാർത്ഥന നടത്തുന്ന പതിവുണ്ട്. ടെനെബ്രേ എന്ന ലത്തീൻ വാക്കിൻ്റെ അർത്ഥം അന്ധകാരം എന്നാണ്. ഈ പ്രാർത്ഥനയിൽ ഈശോയുടെ പീഡാനുഭവത്തെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ ഭാഗങ്ങൾ വായിക്കുകയും ഒരാ വായനയ്ക്കു ശേഷം മെഴുകുതിരി കെടുത്തുകയും ചെയ്യും അവസാനം ദൈവാലയം പൂർണ്ണ ഇരുട്ടാകുന്നതുവരെ ഇതു തുടരും. വിശുദ്ധ തോമസ് അക്വീനാസിൻ്റെ അഭിപ്രായത്തിൽ യൂദാസ് ദൈവത്തെക്കുറിച്ച് വളരെ മോശമായി ചിന്തിച്ച ഒരാളായിരുന്നു. കാരണം ഒരുവൻ താൻ ഇഷ്ടപ്പെട്ട ഒരു വസ്തു വിൽക്കാൻ ആഗ്രഹിക്കുമ്പോൾ അവൻ അതിനു വില നിശ്ചയിക്കുന്നു. എന്നാൽ ഒരു വസ്തുവിൽ നിന്നു സ്വയം മോചിതനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവർ പറയുന്ന വ്യവസ്ഥകൾ അംഗീകരിച്ച് സമ്മതം മൂളുന്നു. മറ്റൊരൊർത്ഥത്തിൽ പറഞ്ഞാൽ യൂദാസിനെ സംബന്ധിച്ചടത്തോളം പണമായിരുന്നില്ല പ്രശ്നം ഈശോയിൽ നിന്നു മോചിതനാവുകയായിരുന്നു അവൻ്റെ ലക്ഷ്യം. അതവനെ നാശത്തിൻ്റെ പടുകുഴിയിലേക്കു തള്ളി വിടുന്നു. ഈ വിശുദ്ധവാരം നമുക്കൊരു അവസരവും പാഠവുമാണ്. ഈശോയിൽ നിന്നു മോചിതനാകാൻ ഒരുവൻ തീരുമാനിക്കുമ്പോൾ അവൻ്റെ അസ്തിത്വത്തെതന്നെ അവൻ നിഷേധിക്കാൻ തുടങ്ങുകയും അവൻ്റെ പടിവാതിൽക്കൽ കാത്തുനിൽക്കുന്ന പാപത്തിൻ്റെ ചായ്‌വുകളിലേക്ക് തെന്നി വീഴുകയും ചെയ്യുന്നു. കറുത്ത ബുധനാഴ്ചയെ വിശുദ്ധ ബുധനാഴ്ചയാക്കാൻ ഒരു വഴിയെ ഉള്ളു ഈശോയെ ഉള്ളുതുറന്നു സ്നേഹിക്കുക അവനിൽ ബന്ധിക്കപ്പെട്ടു ജീവിതത്തെ പടുത്തുയർത്തുക.
Image: /content_image/SocialMedia/SocialMedia-2023-04-05-23:04:57.jpg
Keywords: തപസ്സു
Content: 20961
Category: 1
Sub Category:
Heading: അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ
Content: കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാനയുടെയും പൗരോഹിത്യത്തിന്‍റെയും സ്ഥാപനത്തിന്റെയും ഓര്‍മ്മയില്‍ ദേവാലയങ്ങളില്‍ ഇന്ന്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. കേരളത്തിലെ മിക്ക ദേവാലയങ്ങളിലും രാവിലെ തന്നെ ശുശ്രൂഷ നടന്നു. ചിലയിടങ്ങളിൽ വൈകീട്ടാണ് ശുശ്രൂഷ നടക്കുന്നത്. സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. നാം നമുക്കുവേണ്ടി മാത്രം ഉള്ളവരല്ല മറ്റുള്ളവർക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. വിവിധ ദേവാലയങ്ങളിലായി രോഗികളെയും അള്‍ത്താര ശുശ്രൂഷികളെയും പ്രായമുള്ള പിതാക്കന്മാരെയുമാണ് കാലുകഴുകല്‍ ശുശ്രൂഷയ്‌ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്‌. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ രാവിലെ 7.30ന് വിശുദ്ധ കുർബാനയുടെ ആരാധനക്കു മലങ്കരകത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മ്മികനായി. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ തിരുവത്താഴ ദിവ്യബലി, കാൽകഴുകൽ ശുശ്രൂഷ എന്നിവയ്ക്കു ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകുന്നേരമാണ് ശുശ്രൂഷ. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും ഇന്നു നടക്കും. കുരിശുമരണത്തിന്‌ ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക്‌ ക്രൈസ്‌തവ ഭവനങ്ങളില്‍ ഒത്തുകൂടി അപ്പം മുറിച്ച്‌ ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും. ഇന്ന് പ്രാദേശിക സമയം രാവിലെ 09.30നു (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01:30), പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ശുശ്രൂഷ നടക്കും.
Image: /content_image/News/News-2023-04-06-10:31:19.jpg
Keywords: വിശുദ്ധവാര
Content: 20962
Category: 18
Sub Category:
Heading: ജയിലുകളില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ മുടങ്ങില്ല: പ്രതിഷേധത്തിന് ഒടുവില്‍ അനുമതി പുനഃസ്ഥാപിച്ചു
Content: കൊച്ചി: ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി വിശുദ്ധ കുർബാന അർപ്പണം ഉൾപ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾ വിലക്കിയ നടപടി പ്രതിഷേധത്തിന് ഒടുവില്‍ പിന്‍വലിച്ചു. കെസിബിസി പ്രസിഡന്റ്‌ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പെസഹാ ശുശ്രൂഷകൾ നടക്കും. ഇത് സംബന്ധിച്ച നിർദേശം ജയിൽ മേധാവിക്ക് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി ദിവ്യബലിയര്‍പ്പണവും മറ്റു സേവനങ്ങളും നൽകുന്ന ജീസസ് ഫ്രട്ടേണിറ്റി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ പ്രവേശനം വിലക്കിക്കൊണ്ടുള്ള ജയില്‍ ഡിജിപി ബൽറാം കുമാർ ഉപാധ്യായ നിർദേശം സംബന്ധിച്ച് വാർത്ത പുറത്തു വന്നിരുന്നു. തുടർന്ന് കർദ്ദിനാൾ ക്ലീമിസ് ഇന്നലെ രണ്ടു വട്ടം മുഖ്യമന്ത്രിയുമായി വിഷയത്തിൽ ഫോണിലൂടെ ചർച്ച നടത്തി. തടവുപുള്ളികളുടെ മനസീകവും ആത്മീയവുമായ ആവശ്യങ്ങൾ നിഷേധിക്കുന്നത് നീതിയല്ലെന്നു കർദിനാൾ അഭിപ്രായപ്പെട്ടു. ജയിലുകളിലെ അന്തേവാസികളുടെ മനപരിവർത്തനത്തിനും ധാർമിക ജീവിതത്തിനും ആവശ്യമായ പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും നൽകുന്ന സന്നദ്ധ സംഘടനകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു. കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റി ജയിലുകളിലെ വന്ദേവാസികളുടെ മാനസികവും ആത്മീയവുമായ വളർച്ചയ്ക്കും നന്മയിലേക്കുള്ള തിരിച്ചുവരവിനും പ്രചോദനം പകരുന്ന വർഷങ്ങളായി നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2023-04-06-10:55:48.jpg
Keywords: തടവ
Content: 20963
Category: 24
Sub Category:
Heading: പെസഹാ: യേശു "അത്യധികം ആഗ്രഹിച്ച" തിരുനാൾ | തപസ്സു ചിന്തകൾ 46
Content: “ക്രൂശിത രൂപത്തിലേക്കു നീ നോക്കുമ്പോൾ ഈശോ നിന്നെ അന്നു എത്ര മാത്രം സ്നേഹിച്ചു എന്നു നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേക്കു നീ കണ്ണുകൾ ഉയർത്തുമ്പോൾ ഈശോ ഇന്നു നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു നീ മനസ്സിലാക്കുന്നു.” - വിശുദ്ധ മദർ തെരേസ. സുവിശേഷത്തിൽ ഈശോ "അത്യധികം ആഗ്രഹിച്ച" ഒരേ ഒരു കാര്യമേയുള്ളൂ. അതു ശിഷ്യന്മാരുമൊത്തുള്ള പെസഹാ ഭക്ഷണമാണ്. "അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ്‌ നിങ്ങളോടു കൂടെ ഈ പെസഹാ ഭക്‌ഷിക്കുന്നതിന്‌ ഞാന്‍ അത്യധികം ആഗ്രഹിച്ചു. "(ലൂക്കാ 22:15). ഈശോ അത്യധികം ആഗ്രഹിച്ച ഒരു തിരുനാൾ, അതാണല്ലോ നാം ഇന്നു ആഘോഷിക്കുന്ന ഈ വിശുദ്ധ പെസഹാ. ഈശോ അത്യധികം ആഗ്രഹിച്ച ഈ തിരുനാളിനു, മൂന്നു ആത്മീയ ഇതളുകൾ ഉണ്ട്, അഥവാ മനുഷ്യവംശത്തിന്റെ നിലനില്പിനു അത്യധികം ആവശ്യമുള്ള മൂന്നു അമുല്യ ദാനങ്ങൾ: വി. കുർബാന, പൗരോഹിത്യം, സ്നേഹത്തിന്റെ നവ പ്രമാണം. ലോകത്തിനു അത്യാവശ്യമുള്ള മൂന്നു ആത്മീയ സമ്പത്തുകൾ. പഴയ നിയമ പെസഹായുടെ ഓർമ്മയിൽ യേശു പുതിയ പെസഹാ സ്ഥാപിക്കുന്നു. ദൈവത്തിനു ഇസ്രായേൽ ജനതയോടുള്ള കരുതലിന്റെ മുദ്രയായിരുന്നു പഴയ പെസഹാ എങ്കിൽ. മനുഷ്യവംശത്തോടുള്ള ദൈവപുത്രന്റെ അടങ്ങാത്ത സ്നേഹത്തിന്റെ മുദ്രയാണ് പുതിയ പെസഹാ ആയ വി. കുർബാന. പഴയ നിയമ പെസഹായിൽ കുഞ്ഞാടു ബലി വസ്തു ആയെങ്കിൽ, പുതിയ നിയമ പെസഹായിൽ ദൈവപുത്രൻ സ്വയം ബലിയാടാകുന്നു. പഴയ നിയമത്തിൽ ഇസ്രായേൽ ജനത്തിനു വാഗ്ദത്ത നാട്ടിലേക്കുള്ള വഴിയിൽ മന്ന നൽകിയ ദൈവം, പുതിയ നിയമത്തിൽ പുതിയ ഇസ്രായേലായ സഭയ്ക്കു ജീവൻ നൽകാൻ സ്വശരീരവും രക്തവും നൽകുന്നു. ദൈവം മനുഷ്യവംശത്തിനു നൽകാൻ അത്യധികം ആഗ്രഹിച്ച പുതിയ പെസഹാ ആണ് നാം എന്നും അർപ്പിക്കുന്ന വി. കുർബാന. ആർസിലെ വികാരിയായ വി. ജോൺ മരിയാ വിയാനി പറയുന്നു : " തന്നെക്കാൾ മഹത്തായ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇതിനെക്കാൾ മഹത്തായ ഒന്ന് ദൈവം നമുക്കു തരുമായിരുന്നു. " ചുരുക്കത്തിൽ വിശുദ്ധ കുർബാന ആവുക എന്നതു യേശുവിന്റെ അത്യധികമായ ആഗ്രഹമായിരുന്നു. ലോകാവസാനം വരെ നിത്യം നിലനില്ക്കുന്ന വാഗ്ദാനവുമാണത്. "യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്തായി 28:20). മനുഷ്യനോടൊപ്പമായിരിക്കാൻ ദൈവം അത്യധികം ആഗ്രഹിച്ച ദിനത്തിന്റെ പേരാണു പെസഹാ എങ്കിൽ, ദൈവത്തോടൊപ്പമായിക്കാൻ മനുഷ്യൻ തീരുമാനമെടുക്കേണ്ട പുണ്യദിനമാണിന്ന്. പാവങ്ങളുടെ അമ്മയായ കൽക്കത്തയിലെ വി. മദർ തേരേസാ നമ്മെ ഓർമിപ്പിക്കുന്നു: “ക്രൂശിത രൂപത്തിലേക്കു നീ നോക്കുമ്പോൾ ഈശോ നിന്നെ അന്നു എത്ര മാത്രം സ്നേഹിച്ചു എന്നു നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേക്കു നീ കണ്ണുകൾ ഉയർത്തുമ്പോൾ ഈശോ ഇന്നു നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു നീ മനസ്സിലാക്കുന്നു.” ദൈവസ്നേനേഹത്തിനു വിശുദ്ധ കുർബാന അർപ്പണത്തിലുടെ പ്രത്യുത്തരം നൽകുക. വിശുദ്ധ കുർബാനയെ അധിക്ഷേപിക്കുന്ന അപമാനിക്കുന്ന ആധുനിക സംസ്കാരത്തിൽ ദൈവത്തിന്റെ അത്യധിക ആഗ്രഹമായ വി.കുർബാനയുടെ ശോഭയെ നമുക്കു ഉയർത്തിപ്പിടിക്കാം. പെസഹായുടെ തിരുകർമ്മങ്ങളിൽ നാം പങ്കു ചേരുമ്പോൾ, വിശുദ്ധ കുർബാനയെ അകമഴിഞ്ഞു സ്നേഹിക്കാനും പൗരോഹിത്യത്തെ മനം നിറഞ്ഞു വിലമതിക്കുവാനും സ്നേഹത്തിന്റെ നവ പ്രമാണത്തെ ഹൃദയം നിറഞ്ഞു ആശ്ലേഷിക്കുവാനും നമുക്കു പരിശ്രമിക്കാം. അതുവഴി നമ്മൾ ഈശോ അത്യധികം ആഗ്രഹിക്കുന്ന വ്യക്തികളും, നമ്മുടെ ഇടവക ഈശോ അത്യധികം ആഗ്രഹിക്കുന്ന ആലയങ്ങളും നമ്മുടെ കുടുംബങ്ങൾ ഈശോ അത്യധികമായി വസിക്കാൻ ഇഷ്ടപ്പെടുന്ന ഭവനങ്ങളും ആയി പരിണമിക്കും.
Image: /content_image/SocialMedia/SocialMedia-2023-04-06-15:51:26.jpg
Keywords: തപസ്സു
Content: 20964
Category: 4
Sub Category:
Heading: ഈ സംഭവ കഥ വിശുദ്ധ കുർബാനയിലേക്കു നിങ്ങളെ അടുപ്പിക്കും...!
Content: സുപ്രസിദ്ധ അമേരിക്കൻ വാഗ്മിയും വചന പ്രഘോഷകനുമായിരുന്നു ആർച്ചു ബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ. 1979 മരിക്കുന്നതിനു ഏതാനും മാസങ്ങൾക്കു മുമ്പ് ബിഷപ്പ് ഷീൻ ടെലിവിഷനിൽ ഒരു അഭിമുഖം നൽകുകയുണ്ടായി. ചോദ്യകർത്താവ് ബിഷപ്പ് ഷീനോടു ചോദിച്ചു. "അല്ലയോ പിതാവേ, താങ്കളുടെ പ്രസംഗങ്ങൾ ലക്ഷക്കണക്കിനു മനുഷ്യരെ പ്രചോദിപ്പിക്കുന്നു. താങ്ങളെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച വ്യക്തി ആരാണ്? അത് ഒരു മാർപാപ്പ ആയിരുന്നോ?" "അതു ഒരു മാർപാപ്പയോ കർദ്ദിനാളോ, മെത്രാനോ ഒരു പുരോഹിതനോ ഒരു കന്യാസ്ത്രീയോ ആയിരുന്നില്ല. അതു പതിനൊന്നു വയസ്സു മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയായിരുന്നു" എന്നതായിരുന്നു ബിഷപ്പ് ഷീൻ്റെ മറുപടി. നാല്പതുകളുടെ അവസാനത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം ചൈനയെ അവരുടെ വരുതിയിലാക്കിയപ്പോൾ നടന്നതാണ് ഈ സംഭവം. മത വിരോധികളായിരുന്ന കമ്മ്യൂണിസ്റ്റുകാർ കത്തോലിക്കാ ദൈവാലയങ്ങൾ തിരഞ്ഞുപിടിച്ചു നശിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ അവർ ഒരു ഗ്രാമത്തിലെ പള്ളിയിൽ എത്തുകയും പുരോഹിതനെ പള്ളിമേടയിൽ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ദൈവാലയത്തിൻ്റെ വാതിൽ തുടന്ന് പട്ടാളക്കാർ അവിടെ ഉണ്ടായിരുന്ന തിരുസ്വരൂപങ്ങളും ദൈവാലയ വസ്തുക്കളും തല്ലിതകർത്തു. അടുത്തതായി അവരുടെ ലക്ഷ്യം സക്രാരി തല്ലി തകർക്കുകയായിരുന്നു. സക്രാരി കുത്തിതുറന്ന പട്ടാളക്കാർ കുസ്തോതിയിൽ ഉണ്ടായിരുന്ന തിരുവോസ്തികൾ നിലത്തു വാരി വിതറി അതിനെ അപമാനിച്ചു. ഈ സംഭവങ്ങളെല്ലാം പള്ളിമേടയിലെ ജനൽ പാളികളിൾക്കിടയിലൂടെ വീക്ഷിച്ചുകൊണ്ടിരുന്ന വികാരിയച്ചൻ ''ദൈവമേ പാപിയായ ഇവരോടു പൊറുക്കണമേ'' എന്നു പറഞ്ഞു നെഞ്ചത്തടിച്ചു വിലപിച്ചു പ്രാർത്ഥിക്കുകയായിരുന്നു. സക്രാരിയിൽ കൃത്യം 32 തിരുവോസതികൾ ഉണ്ടെന്ന് പുരോഹിതന് നിശ്ചയമായിരുന്നു. ഈ സംഭവങ്ങൾ നടക്കുമ്പോൾ 11 വയസ്സുള്ള ഒരു പെൺകുട്ടി ദേവാലയത്തിന്റെ പുറകിലിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു പട്ടാളക്കാർ ദൈവാലയത്തിൽ പ്രവേശിച്ചതെ അവൾ പള്ളിയിലെ പിറകിലത്തെ ബെഞ്ചിനടിയിൽ ഒളിച്ചിരുന്നു. പട്ടാളക്കാർ പോയപ്പോൾ അവൾ വീട്ടിൽ പോയി. ആ രാത്രിയിൽ ആ പെൺകുട്ടി തകർന്നു കിടക്കുന്ന ദൈവാലയത്തിൽ എത്തുകയും ചിതറിക്കിടന്ന തിരുവോസ്തികൾ ഒരു പാത്രത്തിൽ ശേഖരിച്ച് ദൈവാലയത്തിൽ തന്നെ ഒളിച്ചുവയ്ക്കുകയും ചെയ്തു. എന്നും രാത്രി അവൾ തനിച്ചു ദൈവാലയത്തിൽ എത്തി ഒരു മണിക്കൂർ ആരാധന നടത്തി ഒരോ തിരുവോസ്തി നാവിൽ ഉൾകൊള്ളുകയും ചെയ്തുപോന്നു. അങ്ങനെ 32 രാത്രികൾ പിന്നിട്ടു. പള്ളിമേടയിലെ ജാലകപ്പഴുതിലൂടെ വികാരിയച്ചൻ ദിവസവും ഇതു വീക്ഷിക്കുന്നുണ്ടായിരുന്നു. വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിക്കുന്ന ആത്മീയ സന്താനത്തെക്കണ്ട് ആ വൈദീകൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മുപ്പത്തിരണ്ടാം ദിവസം വിശുദ്ധ കുർബാന ഉൾക്കൊണ്ട് പുറത്തുവരുന്നതിനിടയിൽ അവിടെ നിരീക്ഷിക്കാൻ വന്നിരുന്ന പട്ടാളക്കാരൻ്റെ മുമ്പിലാണ് പതിനൊന്നുകാരി ചെന്നു പെട്ടത്. ചെന്നായ്ക്കളുടെ മുമ്പിലകപ്പെട്ട കുഞ്ഞാടിൻ്റെ അവസ്ഥ .ഭയന്നു വിറച്ച അവൾ ഓടിയൊളിക്കാൻ ശ്രമിച്ചെങ്കിലും പട്ടാളക്കാരൻ അവളെ പിന്തുടരുകയും വെടിവെച്ചു വീഴ്ത്തുകയും ചെയ്തു. വെടിയൊച്ചയും നിലവിളിയും കേട്ട് വികാരിയച്ചൻ ജനൽ പാളി തുറന്നു നോക്കുമ്പോൾ ഈശോയുടെയും തൻ്റെയും പ്രിയപ്പെട്ട ആ മകൾ തോക്കിൻ കുഴലിനു മുമ്പിൽ പിടഞ്ഞു മരിക്കുന്ന കാഴ്ചയാണ് കണ്ടത്. നിസ്സഹായകനായ ആ വൈദീകന് മാറത്തടിച്ചു കരയാൻ മാത്രമേ സാധിച്ചൊള്ളു. ഈ സംഭവം ഷീൻ മെത്രാൻ അറിയുകയും അന്നുമുതൽ വിശുദ്ധ കുർബാനയുടെ മുമ്പിൽ ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുമെന്ന് ഈശോയോട് വാഗ്ദാനം ചെയ്യുകയും ചെയ്തു. വിശുദ്ധ കുർബാനയെ സ്നേഹിക്കുവാനും പൗരോഹിത്യത്തെ വിലമതിക്കുവാനും ബിഷപ്പ് ഷീനെ ഏറ്റവും സ്വാധീനിച്ചത് വിദൂര നാട്ടിൽ നിന്നുള്ള പീഡന സഭയിലെ ഒരു പതിനൊന്നുകാരി പെൺകുട്ടിയായിരുന്നു. പെസഹായുടെ ഓർമ്മയാചരിക്കുമ്പോൾ വിശുദ്ധ കുർബാനയെ ഉള്ളു തുറന്നു സ്നേഹിക്കുന്നവരാകാൻ നമുക്കു പരിശ്രമിക്കാം.
Image: /content_image/Mirror/Mirror-2023-04-06-16:18:38.jpg
Keywords: കുർബാന
Content: 20965
Category: 10
Sub Category:
Heading: പരിശുദ്ധാത്മാവ് പൗരോഹിത്യ ജീവിതത്തിന്റെ ഉറവിടം, പരിശുദ്ധാത്മാവ് ഇല്ലെങ്കില്‍ സഭ മനുഷ്യനിർമ്മിത ആലയം മാത്രമാകും: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പൗരോഹിത്യ ജീവിതത്തില്‍ ഓരോ പുരോഹിതന്റെയും ചെതന്യത്തിൻറെ ഉറവിടം പരിശുദ്ധാത്മാവാണെന്ന് തിരിച്ചറിയണമെന്ന് ഫ്രാൻസിസ് പാപ്പ. ഇന്നലെ പെസഹാ വ്യാഴാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ തൈലാശീർവ്വാദ തിരുക്കർമ്മത്തോട് അനുബന്ധിച്ച് നടത്തിയ ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തുനാഥൻ പൗരോഹിത്യം സ്ഥാപിച്ച ദിനമാണ് പെസഹാ വ്യാഴാഴ്‌ച എന്നനുസ്മരിച്ച പാപ്പ, പരിശുദ്ധാത്മാവാണ് ജീവദായകൻ എന്ന് സഭ പഠിപ്പിക്കുന്നുവെന്നു പറഞ്ഞു. പരിശുദ്ധാരൂപിയുടെ അഭാവത്തിൽ സഭയ്ക്കു പോലും ക്രിസ്തുവിൻറെ ജീവനുള്ള മണവാട്ടിയായിരിക്കാൻ സാധിക്കില്ലയെന്നും അത് വെറും മതപരമായ ഒരു സംഘടനയായി പരിണമിക്കുമെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. പരിശുദ്ധാത്മാവില്ലെങ്കിൽ സഭ ക്രിസ്തുവിൻറെ മൗതിക ശരീരമാകില്ല. മനുഷ്യനിർമ്മിത ആലയമായിത്തീരുമെന്നും പാപ്പ പറഞ്ഞു. നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ആലയങ്ങളായി നാം മാറാത്തപക്ഷം നമുക്കെങ്ങനെ സഭയെ കെട്ടിപ്പടുക്കാനാകും എന്ന ചോദ്യവും പാപ്പ ഉന്നയിച്ചു. പരിശുദ്ധാരൂപിയെ നമുക്ക് വീടിനു പുറത്തോ ഭക്തികേന്ദ്രങ്ങളിലോ മാറ്റി നിറുത്താനാകില്ല. പരിശുദ്ധാത്മാവേ എന്നിൽ വരേണമേ, എന്തെന്നാൽ നിൻറെ ശക്തികൂടാതെ മനുഷ്യനിൽ ഒന്നുമില്ല എന്ന് അനുദിനം നാം വിളിച്ചപേക്ഷിക്കണം. നസ്രത്തിലെ കന്യകയായ മറിയത്തിൻറെ ഉദരത്തിലായിരുന്നു പ്രഥമ അഭിഷേകമെന്നും തുടർന്ന് ജോർദ്ദാനിൽവെച്ച് യേശുവിൻറെ മേൽ പരിശുദ്ധാത്മാഭിഷേകം ഉണ്ടാകുന്നുവെന്നും ഇതേ തുടര്‍ന്നു യേശു ചെയ്യുന്ന എല്ലാ പ്രവർത്തികളും പരിശുദ്ധാരൂപിയുടെ സഹസാന്നിദ്ധ്യത്തിലാണെന്നും പാപ്പ വിശദീകരിച്ചു. വചനാഭിഷേകം ലഭിച്ച അപ്പോസ്തലന്മാരുടെ ജീവിതം മാറി മറിയുകയും അവർ ഗുരുവിനെ പിൻചെല്ലുകയും ഉത്സാഹത്തോടെ പ്രസംഗിക്കാൻ ആരംഭിക്കുകയും ചെയ്തുവെങ്കിലും പെസഹാ ആയപ്പോൾ എല്ലാം സ്തംഭനാവസ്ഥയിലായ പ്രതീതിയാണുണ്ടായത്. അവർ ഗുരുവിനെ തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ രണ്ടാം അഭിഷേകം, പെന്തക്കൂസ്താ ദിനത്തിലെ പരിശുദ്ധാത്മാഭിഷേകം ക്രിസ്തുശിഷ്യരെ രൂപാന്തരപ്പെടുത്തുകയും അജഗണത്തെ മേയ്ക്കാൻ പ്രാപ്തരാക്കുകയും ചെയ്തു. സമാനമായൊരു യാത്രയാണ് പൗരോഹിത്യ ജീവിതവും ആശ്ലേഷിക്കുന്നത്. ഹൃദയം കവർന്ന സ്നേഹത്തിൻറെ വിളിയായ പ്രഥമ അഭിഷേകത്തോടെയാണ് ഈ ജീവിതത്തിന് തുടക്കമാകുന്നത്. ആ ജീവിതത്തിലേക്ക് ആവേശത്തോടെ ഇറങ്ങിത്തിരിക്കുന്നവർക്ക് അപ്പോസ്തലന്മാർക്കുണ്ടായതു പോലുള്ള പ്രലോഭനങ്ങൾ ഉണ്ടാകുമെന്നും പാപ്പ ചൂണ്ടിക്കാട്ടി. എന്നാൽ തളരാതെ, നിരാശയിൽ നിപതിക്കാതെ സത്യത്തിൻറെ ആത്മാവിനെ നമ്മിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ നമുക്ക് നമ്മുടെ അഭിഷേകം നിലനിർത്താൻ സാധിക്കും. വൈദികർ പരിശുദ്ധാത്മാവിൻറെ അഭിഷേകത്തിൻറെ പ്രവാചകരും പൊരുത്തത്തിൻറെ അപ്പോസ്തലന്മാരുമാകണമെന്ന് പാപ്പ പറഞ്ഞു. പരിശുദ്ധാരൂപിയുടെ അഭിഷേകത്തെ മലിനപ്പെടുത്താതിരിക്കാൻ വൈദികർ ശ്രദ്ധിക്കണമെന്ന് പാപ്പ തന്റെ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചു.
Image: /content_image/News/News-2023-04-07-11:56:50.jpg
Keywords: പൗരോഹി
Content: 20966
Category: 18
Sub Category:
Heading: കുരിശിന്റെ വഴികളിൽ പ്രത്യാശയോടെ മുന്നേറണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കാക്കനാട്: ദുഃഖവെള്ളിയിൽ ലോകം അവസാനിക്കില്ലെന്നും ഉത്ഥാന ഞായർ നമ്മെ കാത്തിരിപ്പുണ്ടെന്നും അതിനാൽ നിർഭയം കുരിശുകളെ സ്വീകരിക്കണമെന്നും പീഡാനുഭവ സന്ദേശത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പീഡാനുഭവവെള്ളി തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതക്ലേശങ്ങളാകുന്ന കുരിശുകൾ വഹിക്കുന്നവരോടു സഹാനുഭൂതിയോടെ ചേർന്നുനിൽക്കണമെന്നും കുരിശിന്റെ വഴികളിൽ പ്രത്യാശയോടെ മുന്നേറണമെന്നും മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. യേശുക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രം വായിക്കുകയും പരിഹാരപ്രദക്ഷിണം നടത്തുകയും സ്ലീവാ ചുംബനത്തോടെ അവസാനിക്കുകയും ചെയ്ത ദുഃഖവെള്ളിയുടെ തിരുക്കർമ്മങ്ങളിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കുകൊണ്ടു. വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, ആരാധനാക്രമ ഗവേഷണ കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോജി കല്ലിങ്കൽ, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ആന്റണി വടക്കേകര, ഫാ. ജോർജ് മഠത്തിപ്പറമ്പിൽ, ഫാ. തോമസ് ആദോപ്പിള്ളിൽ, ഫാ. പ്രകാശ് മറ്റത്തിൽ, ഫാ. മാത്യു തുരുത്തിപ്പിള്ളിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
Image: /content_image/India/India-2023-04-07-12:27:02.jpg
Keywords: ആലഞ്ചേരി
Content: 20967
Category: 1
Sub Category:
Heading: മാനവ രക്ഷയ്ക്ക് വേണ്ടിയുള്ള കുരിശിലെ ത്യാഗബലിയുടെ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി
Content: മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടന്നു. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടായിരിന്നു. ചിലയിടങ്ങളില്‍ വൈകീട്ടാണ് ശുശ്രൂഷ. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ പെസഹാ വ്യാഴാഴ്ചയായ ഇന്നലെ കാല്‍നടയായും അല്ലാതെയും എത്തിയതു ആയിരകണക്കിനു വിശ്വാസികളായിരിന്നു. പീഢാനുഭവത്തിന്റെ സ്മരണ പുതുക്കുന്ന ദുഃഖവെള്ളിയാഴ്ചയായ ഇന്നു വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നു പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക്, ഇന്ത്യയിൽ രാത്രി 8.30ന് കുരിശാരാധന, പീഢാനുഭവ സ്മരണ എന്നിവ മാര്‍പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. മാർപാപ്പയുടെ പ്രസംഗത്തിനുപകരം പരമാചാര്യന്റെ പ്രഭാഷകന്‍ (Papal Preacher) കർദ്ദിനാൾ റാനീറോ കാന്റലമെസ്സ ക്രിസ്തുവിന്റെ കുരിശുമരണത്തെക്കുറിച്ച് സന്ദേശം നല്‍കും. പ്രാദേശിക സമയം രാത്രി 9:15നു, ഇന്ത്യന്‍ സമയം (ശനിയാഴ്ച പുലര്‍ച്ചെ 12.45-ന്) കൊളോസിയത്തിൽ കുരിശിന്റെ വഴി നടക്കും. ഇതില്‍ പാപ്പയും പങ്കുചേരും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKK4vYgPLj3FxDhb64n3jw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2023-04-07-14:16:29.jpg
Keywords: ദുഃഖവെ
Content: 20968
Category: 1
Sub Category:
Heading: കർത്താവായ ക്രിസ്തുവിന്റെ ചിന്തകൾ സമൂഹത്തെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ: ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Content: ന്യൂഡല്‍ഹി: കുരിശിലെ മഹാത്യാഗത്തിന്റെ സ്മരണയില്‍ ലോകം ദുഃഖവെള്ളിയാഴ്ച ആചരിക്കുമ്പോള്‍ ട്വിറ്ററില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർത്താവായ ക്രിസ്തു സഹിച്ച ത്യാഗത്തിന്റെ ചൈതന്യത്തെ നാം ഓർക്കുകയാണെന്നും വേദനയും കഷ്ടപ്പാടും അവിടുന്ന് സഹിച്ചുവെന്നും മോദി സ്മരിച്ചു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Today on Good Friday, we recall the spirit of sacrifice Lord Christ was blessed with. He withstood pain and suffering but never deviated from his ideals of service and compassion. May the thoughts of Lord Christ keep inspiring people.</p>&mdash; Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/1644182877595385856?ref_src=twsrc%5Etfw">April 7, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സേവനത്തിന്റെയും അനുകമ്പയുടെയും ആദർശങ്ങളിൽ നിന്ന് അവിടുന്ന് ഒരിക്കലും വ്യതിചലിച്ചില്ലായെന്നും കർത്താവായ ക്രിസ്തുവിന്റെ ചിന്തകൾ സമൂഹത്തെ പ്രചോദിപ്പിക്കുന്നത് തുടരട്ടെയെന്നും മോദി ഇന്നു ട്വീറ്റ് ചെയ്തു. രണ്ടായിരത്തിമുന്നൂറില്‍ പരം ആളുകളാണ് ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2023-04-07-14:50:24.jpg
Keywords: മോദി
Content: 20969
Category: 13
Sub Category:
Heading: രോഗാവസ്ഥയിലും പാപ്പ തടവുകാരുടെ പാദങ്ങൾ കഴുകി; ഇത്തവണ വേദിയായത് ജുവനൈൽ ജയില്‍
Content: വത്തിക്കാന്‍ സിറ്റി: ഇന്നലെ പെസഹാ വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പ റോമിലെ കാസൽ ഡെൽ മർമോ ജുവനൈൽ ജയിലിലെ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ച് അന്തേവാസികളായ 12 യുവ തടവുകാരുടെ പാദങ്ങൾ കഴുകി. തടവുപുള്ളികളും, അവരുടെ കുടുംബാംഗങ്ങളും, ജയിലിലെ ഉദ്യോഗസ്ഥരും വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. ഒരു വീൽചെയറിലാണ് പാപ്പയെ ജയിലിനുള്ളിലെ ചാപ്പലിലേക്ക് കൊണ്ടുവന്നത്. തിരുകർമ്മങ്ങളുടെ ഭൂരിപക്ഷ സമയവും പാപ്പ ഇരിക്കുകയായിരുന്നു. കാലിന് വിവിധങ്ങളായ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ തടവുപുള്ളികളുടെ പാദങ്ങൾ മുട്ടുകുത്താതെ തന്നെ കഴുകാനുള്ള സജ്ജീകരണങ്ങൾ പാപ്പയ്ക്കുവേണ്ടി ഒരുക്കിയിരുന്നു. 10 യുവാക്കളുടെയും, രണ്ട് യുവതികളുടെയും പാദങ്ങളാണ് ഫ്രാൻസിസ് പാപ്പ കഴുകിയത്. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ അർത്ഥം എന്താണെന്ന് വിശുദ്ധ കുർബാനയ്ക്കിടെ നൽകിയ സന്ദേശത്തിൽ പാപ്പ വിശദീകരിച്ചു. പാദങ്ങൾ കഴുകുക എന്നത് ആ കാലഘട്ടത്തിൽ സർവ്വസാധാരണമായ ഒരു കാര്യമായിരുന്നു. എന്നാൽ അടിമകളാണ് പാദങ്ങൾ കഴുകിയിരുന്നത്. പിറ്റേദിവസം കുരിശ് മരണത്തിന്റെ സമയത്ത് എന്ത് സംഭവിക്കും എന്ന് ശിഷ്യന്മാർക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയാണ് യേശു അവരുടെ പാദങ്ങൾ കഴുകിയതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. മറ്റുള്ളവരെ നാം സഹായിക്കണമെന്ന പാഠം ഇതിൽ നിന്ന് പഠിക്കണം. ഈ ചടങ്ങിലൂടെ ഹൃദയത്തിന്റെ ശ്രേഷ്ഠതയെ പറ്റി മനസ്സിലാക്കി തരാനാണ് യേശു ആഗ്രഹിക്കുന്നതെന്ന് പാപ്പ ഓർമിപ്പിച്ചു. യേശു എപ്പോഴും നമ്മുടെ അടുക്കൽ ഉണ്ടെന്നും, നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും, നിലവിലെ ബുദ്ധിമുട്ടുകൾ കടന്നുപോകുമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. ബ്രോങ്കൈറ്റിസ് ബാധിതനായതിനെ തുടര്‍ന്നു കഴിഞ്ഞ ആഴ്ച ഫ്രാൻസിസ് മാർപാപ്പ മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞിരിന്നു. പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പും, അതിനുശേഷവും തടവുകാരുടെ പാദങ്ങൾ കഴുകി പെസഹ ആചരിക്കുക എന്നത് ഫ്രാൻസിസ് മാർപാപ്പ പതിവാക്കിയ ഒരു കാര്യമാണ്. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് 15 ദിവസങ്ങൾക്ക് ശേഷം ആഗതമായ പെസഹാ ദിനത്തിൽ കാസൽ ഡെൽ മർമോ ജയിലിലെ തന്നെ തടവുപുള്ളികളുടെ പാദങ്ങളാണ് പാപ്പ കഴുകിയത്. കാസൽ ഡെൽ മർമോ ജയിലിൽ 14 നും 25 നും ഇടയിൽ പ്രായമുള്ള അമ്പതോളം തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച ക്രിസം മാസിൽ ആയിരത്തിയെണ്ണൂറോളം വൈദികര്‍ പങ്കെടുത്തിരിന്നു.
Image: /content_image/News/News-2023-04-07-20:27:41.jpg
Keywords: ജുവനൈ