Contents

Displaying 20511-20520 of 25019 results.
Content: 20908
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസം പ്രഘോഷിച്ചു; കിർഗിസ്ഥാനിൽ വിശുദ്ധ കുർബാനയ്ക്കിടെ കന്യാസ്ത്രീക്കു നേരെ നിയമ നടപടി
Content: റ്റാലാസ്: ക്രിസ്തു വിശ്വാസം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കന്യാസ്ത്രീക്കു നേരെ നിയമ നടപടിയുമായി മുസ്ലിം ഭൂരിപക്ഷ രാജ്യമായ കിർഗിസ്ഥാനിലെ ഭരണകൂടം. റ്റാലാസിലെ സെന്റ് നിക്കോളാസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കിടെ പ്രവേശിച്ചാണ് ഏതാനും പോലീസുകാരും, സുരക്ഷാ ഉദ്യോഗസ്ഥരും സ്കൂൾ സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് സന്യാസ സമൂഹാംഗവും സ്ലോവാക്യൻ പൗരയുമായ സിസ്റ്റര്‍ ഡാനിയേല സിൻസിലോവയുടെ മേൽ നിയമനടപടി സ്വീകരിച്ചത്. ഭരണഘടനയിലെ മതസ്വാതന്ത്ര്യ അവകാശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കുറ്റമാണ് അവർ ഉന്നയിച്ചത്. മതസ്വാതന്ത്ര്യ കമ്മീഷന്റെ അനുമതിയില്ലാതെ സിസ്റ്റർ ഡാനിയേല റ്റാലാസിൽ കത്തോലിക്ക വിശ്വാസം പ്രചരിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയാണ് സിസ്റ്ററിന്റെ മേൽ പിഴ ചുമത്താൻ കാരണമായതെന്ന് കിർഗിസ്ഥാനിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേഷന്റെ കൂരിയ അധ്യക്ഷനായി സേവനം ചെയ്യുന്ന ജെസ്യൂട്ട് സമൂഹാംഗമായ വൈദികൻ ഫാ. ഡാമിയൻ വോജ്സിചോവ്സ്കി വെളിപ്പെടുത്തി. സിസ്റ്റർ ഡാനിയേല വിശുദ്ധ കുർബാനയിൽ സന്ദേശം നൽകി സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിനായി സർക്കാരിന്റെ പക്കൽ നിന്ന് അനുമതി വാങ്ങേണ്ടതായുണ്ട്. നിയമാനുസൃതമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും, കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും, പിഴ ശിക്ഷ ഒഴിവാക്കി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഫാ. വോജ്സിചോവ്സ്കി പറഞ്ഞു. ബഹുഭൂരിപക്ഷം മുസ്ലീങ്ങൾ ഉള്ള താമസിക്കുന്ന കിർഗിസ്ഥാനില്‍ കത്തോലിക്ക വിശ്വാസികളിൽ പലർക്കും സമീപത്ത് ദേവാലയങ്ങൾ ഇല്ലാത്തതിന്റെ അഭാവം മൂലം വിശുദ്ധ കുർബാനയിൽ പോലും പങ്കെടുക്കാൻ സാധിക്കാറില്ല. രാജ്യത്ത് സേവനം ചെയ്യുന്ന ചുരുങ്ങിയ മിഷ്ണറിമാരാണ് ഇവരെ വീടുകളിൽ ഇടയ്ക്ക് സന്ദർശനം നടത്തുന്നത്. സിസ്റ്റർ ഡാനിയേല അംഗമായ സ്കൂൾ സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് സമൂഹത്തില്‍ 5 അംഗങ്ങളാണ് ആകെയുള്ളത്.
Image: /content_image/News/News-2023-03-29-16:49:09.jpg
Keywords: ഇസ്ലാ
Content: 20909
Category: 1
Sub Category:
Heading: ശ്വാസകോശ അണുബാധ: ഫ്രാൻസിസ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വിവിധ പരിപാടികള്‍ റദ്ദാക്കി
Content: വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിലെ അണുബാധയെത്തുടർന്നു ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എണ്‍പത്തിയാറു വയസ്സുള്ള മാർപാപ്പയ്ക്ക് കുറച്ച് ദിവസങ്ങളായി ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അണുബാധയെത്തുടർന്നു ഏതാനും ദിവസം റോമിലെ ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നു വത്തിക്കാൻ അറിയിച്ചു. എന്നാൽ അദ്ദേഹത്തിന് കോവിഡ് ഇല്ലെന്നു വത്തിക്കാൻ സ്ഥിരീകരിച്ചു. ശ്വാസകോശ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ഉച്ചതിരിഞ്ഞ് ചില വൈദ്യപരിശോധനകൾ നടത്താൻ പാപ്പ ജെമെല്ലി ഹോസ്പിറ്റലിലേക്ക് പോയിരിന്നു. ഈ പരിശോധന ഫലത്തില്‍ ശ്വാസകോശ സംബന്ധമായ അണുബാധ കാണിക്കുകയായിരിന്നു. ഇതേ തുടര്‍ന്നു ആശുപത്രിയിൽ ഏതാനും ദിവസത്തെ ചികിത്സ ആവശ്യമാണെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി വിശദീകരിച്ചു. വിഷയം പുറത്തുവന്നതോടെ ലഭിക്കുന്ന പ്രാർത്ഥനയ്ക്കും സ്നേഹത്തിനും പാപ്പ നന്ദി പ്രകടിപ്പിക്കുന്നുവെന്നും വത്തിക്കാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസത്തെ പാപ്പയുടെ പരിപാടികള്‍ വത്തിക്കാന്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം പാപ്പ എത്ര ദിവസം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന കാര്യത്തില്‍ വത്തിക്കാന്‍ വ്യക്തത വരുത്തിയിട്ടില്ല. ഓശാന ഞായറാഴ്ചയോടെ ആരംഭിക്കുന്ന വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ മാർപാപ്പയ്ക്ക് പങ്കെടുക്കുവാന്‍ കഴിയുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 2021 ജൂലൈയിൽ ഫ്രാൻസിസ് മാർപാപ്പയെ വൻകുടൽ സംബന്ധമായ വീക്കത്തിന് ശസ്ത്രക്രിയ നടത്തിയ അതേ ആശുപത്രിയാണ് ജെമെല്ലി. കഴിഞ്ഞ വർഷം മുതൽ വലത് കാൽമുട്ടിന്റെ പ്രശ്‌നത്താൽ പാപ്പ ഏറെ ബുദ്ധിമുട്ടിയിരിന്നു. ഏറെക്കാലം വീല്‍ചെയറിലാണ് പാപ്പ വിവിധ വേദികളില്‍ എത്തിയത്. Tag: Pope Francis hospitalized with a respiratory infection Vatican says, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-30-08:56:16.jpg
Keywords: പാപ്പ, ആശുപത്രി
Content: 20910
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ സ്വീകരിച്ച നടപടി രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണം: കേന്ദ്രത്തോട് സുപ്രീം കോടതി
Content: ന്യൂഡൽഹി: ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നു സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോർട്ട് ക്രോഡീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ക്രൈസ്തവർ ആക്രമണം നേരിട്ട പരാതികളിൽ എട്ടു സംസ്ഥാനങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസുകൾ, അന്വേഷണത്തിന്റെ പുരോഗതി, അറസ്റ്റുകൾ, കുറ്റപത്രം നൽകിയ കേസുകൾ തുടങ്ങിയ വിവരങ്ങൾ നൽകണമെന്നാണു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇതേ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞ സെപ്റ്റംബറിൽത്തന്നെ നൽകാൻ നിർദേശിച്ചിരുന്നതാണല്ലോയെന്നു ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ടാണ് വൈകിയതെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ മറുപടി. സമീപകാലത്ത് ആൾക്കൂട്ട കൊലപാതകങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകൾ, സബ് ഡിവിഷനുകൾ, ഗ്രാമങ്ങൾ എന്നിവ സംസ്ഥാന സർക്കാരുകൾ ഉടൻ കണ്ടെത്തണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2023-03-30-10:44:13.jpg
Keywords: സുപ്രീം
Content: 20911
Category: 18
Sub Category:
Heading: നാളെ നാല്പതാം വെള്ളിയാഴ്ച കോട്ടയത്ത് നഗരം ചുറ്റി കുരിശിന്റെ വഴി നടക്കും
Content: കോട്ടയം: നാല്പതാം വെള്ളിയാഴ്ച ആചരണത്തിന്റെ ഭാഗമായി കോട്ടയത്തെ കത്തോലിക്ക ദേവാലയ ഇടവകകൾ ഒന്നുചേർന്ന് നഗരത്തിൽ കുരിശിന്റെ വഴി നടത്തുന്നു. നാളെ രാവിലെ ആറിന് നാഗമ്പടം വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാന നടക്കും. തുടർന്ന് നഗരം ചുറ്റി കുരിശിന്റെ വഴി ആരംഭിക്കും. മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ കുരിശിന്റെ വഴിക്ക് ആമുഖ സന്ദേശം നൽകും. തുടർന്ന് ബേക്കർ ജംഗ്ഷനിലൂടെ ശാസ്ത്രി റോഡിലെത്തി ലൂർദ് ഫൊറോനാ പള്ളിയിൽ എട്ടിന് സമാപിക്കും. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ എഫ്രേം സമാപനസന്ദേശം നൽകും. ക്രിസ്തുരാജ കത്തീഡ്രൽ, നല്ല ഇടയൻ പള്ളി, ലൂർദ് ഫൊറോന പള്ളി, താഴത്തങ്ങാടി പള്ളി, തിരുഹൃദയക്കുന്ന് പള്ളി തുടങ്ങിയ പള്ളികളിൽ നിന്നു ള്ള വിശ്വാസികൾ പങ്കെടുക്കും.
Image: /content_image/India/India-2023-03-30-11:08:42.jpg
Keywords: കുരിശി
Content: 20912
Category: 14
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശവുമായി 'ഫാല്‍ക്കണ്‍ 9' ബഹിരാകാശത്തേക്ക്
Content: കാലിഫോര്‍ണിയ/ റോം: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശമടങ്ങുന്ന ഉപഗ്രഹവുമായി അമേരിക്കയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഈവരുന്ന ജൂണ്‍ 10-ന് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ബഹിരാകാശത്തേക്ക് കുതിക്കും. 2020 മാര്‍ച്ച് 27 രാത്രിയില്‍, ഫ്രാന്‍സിസ് പാപ്പ നടത്തിയ ‘ഉര്‍ബി എറ്റ് ഓര്‍ബി’ (റോമ നഗരത്തിനും, ലോകത്തിനും) സന്ദേശത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന നാനോ പുസ്തകം 2 മില്ലിമീറ്റര്‍ നീളവും, 0.2 മില്ലിമീറ്റര്‍ വീതിയുമുള്ള സിലിക്കോണ്‍ പ്ലേറ്റിൽ തയ്യാറാക്കിയാണ് ബഹിരാകാശത്തേക്ക് അയക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയുടെ മുന്‍പില്‍ നിന്നും “കര്‍ത്താവേ അങ്ങ് ഞങ്ങളുടെ ലോകത്തെ അനുഗ്രഹിക്കണമേ, ഞങ്ങളുടെ ശരീരത്തിന് ആരോഗ്യവും, ഹൃദയങ്ങള്‍ക്ക്‌ ആശ്വാസവും നല്‍കണമേ” എന്ന വാക്കുകളോടെ പാപ്പ നല്‍കിയ പ്രത്യാശയുടെ സന്ദേശമാണ് ബഹിരാകാശത്തെത്തുക. “ഞങ്ങളോട് ഭയപ്പെടരുതെന്ന് നീ പറഞ്ഞിട്ടുണ്ട്. എങ്കിലും, ഞങ്ങളുടെ വിശ്വാസം ദുര്‍ബ്ബലവും, ഞങ്ങള്‍ ഭയചകിതരുമാണ്. എന്നിരുന്നാലും, കര്‍ത്താവേ നീ ഞങ്ങളെ കൊടുങ്കാറ്റിന്‌ വിടരുതേ” പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ക്യൂബ്സാറ്റ് എന്നറിയപ്പെടുന്ന സാറ്റ്ലൈറ്റ് പതിപ്പ് ഇറ്റാലിയന്‍ സ്പേസ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ഇറ്റലിയിലെ ടൂറിനിലെ പോളിടെക്നിക് സര്‍വ്വകലാശാലയാണ് പാപ്പയുടെ സന്ദേശം നാനോ ബുക്ക് രൂപത്തില്‍ നിര്‍മ്മിച്ചത്. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യാശയുടേതായ വാക്കുകള്‍ ഭൂമിയുടെ അതിരുകളും കടന്ന് നമ്മുടെ പ്രശ്നബാധിത ഗ്രഹത്തില്‍ നിന്നും ബഹിരാകാശത്തെത്തുന്ന കൂടുതല്‍ ആളുകളിലേക്ക് എത്തുവാന്‍ ഇടയാകുമെന്ന് ഇറ്റാലിയന്‍ സ്പേസ് ഏജന്‍സിയുടെ പ്രസിഡന്റായ ജോര്‍ജ്ജിയോ സാക്കോസ്സിയ പറഞ്ഞു. ഭൂമിയില്‍ നിന്നും നിയന്ത്രിക്കുവാന്‍ കഴിയുന്ന റേഡിയോ ട്രാന്‍സ്മിറ്ററും, അനുബന്ധ ഉപകരണങ്ങളും ഉപഗ്രഹത്തിലുണ്ട്. ഉപഗ്രഹം ബഹിരാകാശത്തെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം ഇംഗ്ലീഷിലും, ഇറ്റാലിയനിലും, ഫ്രഞ്ചിലും സംപ്രേഷണം ചെയ്തു തുടങ്ങും. ‘https://www.speisatelles.org/’ എന്ന വെബ്സൈറ്റ് വഴി ഇത് പിന്തുടരാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. Tag: Vatican To Send Pope Francis' Message Of Hope Into Space, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-30-12:48:15.jpg
Keywords: ബഹിരാ
Content: 20913
Category: 24
Sub Category:
Heading: നോമ്പ് വിശുദ്ധീകരിക്കാനുള്ള സമയം | തപസ്സു ചിന്തകൾ 38
Content: ''നോമ്പു യാത്ര എന്നാൽ നമ്മുടെ ഹൃദയത്തെ മലിനമാക്കുന്ന എല്ലാ പൊടിപടലങ്ങളിൽ നിന്നും പ്രാർത്ഥന, ഉപവാസം, കാരുണ്യപ്രവൃത്തികൾ എന്നിവയാൽ ശുദ്ധീകരിക്കപ്പെടുക എന്നതാണ്''- ഫ്രാൻസിസ് പാപ്പ. നോമ്പു യാത്ര മുന്നോട്ടു പോകുമ്പോൾ ജീവിത വിശുദ്ധിയിലും പുരോഗമിക്കുക എന്നത് പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കാൻ ആവില്ല. മനസ്സിലെ മാലിന്യങ്ങള്‍ ഒഴിവാക്കി ശുദ്ധി വരുത്താനും പിശാചിൻ്റെ പ്രലോഭനങ്ങളില്‍നിന്നു മുക്തിതേടി ആത്മീയമായ ചെറുത്തുനില്‍പ്പ് നേടാനും അതുവഴി സ്നേഹത്തിൽ വളരാനുമാണ് നോമ്പുകാലം. ആത്മീയ ചൈതന്യത്തെ ജീവിതക്രമമായി സ്വീകരിച്ചവർക്കു വിശുദ്ധി കൂടാതെ മുന്നോട്ടുഗമിക്കൻ കഴിയില്ല. വിശുദ്ധിയിലേക്കുള്ള വിളി സാർവ്വത്രീകമാണെന്നു “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ഫ്രാൻസിസ് പാപ്പ ആവർത്തിക്കുകയും സാധാരണ ജീവിതാനുഭവങ്ങളിലൂടെ വിശുദ്ധിയിലേക്കു വളരാൻ പാപ്പ ക്ഷണിക്കുകയും ചെയ്യുന്നു. വിശുദ്ധിയില്ലായ്മയും സ്‌നേഹരാഹിത്യവുമാണ് മനുഷ്യർ ഇന്ന് അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കുമുള്ള മുഖ്യ കാരണം. നോമ്പു യാത്ര വിശുദ്ധമാകുന്നത് വിശുദ്ധിയിലേക്കുള്ള ദൈവത്തിന്റെ വിളി സ്വീകരിച്ച് ആ വിളിക്കനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തുമ്പോഴാണ്. നോമ്പിൻ്റെ തീഷ്ണ ദിനങ്ങളിൽ ദൈവത്തോടും മറ്റുള്ളവരോടുമുള്ള ബന്ധത്തിൽ നിർമ്മലമായ ഹൃദയവും വക്രതയില്ലാത്ത മനസ്സും സ്വന്തമാക്കി വിശ്വസ്തതയോടെ നമുക്കു മുന്നേറി വിശുദ്ധിയിൽ വളരാം.
Image: /content_image/SocialMedia/SocialMedia-2023-03-30-14:51:59.jpg
Keywords: തപസ്സു
Content: 20914
Category: 11
Sub Category:
Heading: മംഗള വാര്‍ത്ത തിരുനാള്‍ ദിനത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ജീവന്റെ മൂല്യം പ്രഘോഷിച്ച് പ്രോലൈഫ് റാലി
Content: ലിമ: ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനത്തേക്കുറിച്ചുള്ള മംഗളവാര്‍ത്തയുടെയും, വചനം മാംസമായി കന്യകയുടെ ഉദരത്തില്‍ അവതരിച്ചതിന്റേയും ഓര്‍മ്മദിനമായ മാര്‍ച്ച് 25 മംഗള വാര്‍ത്ത തിരുനാള്‍ ദിനത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ വിവിധ രാജ്യങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ദിനമായി ആചരിക്കപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി അര്‍ജന്റീന, ഇക്വഡോര്‍, പെറു തുടങ്ങിയ രാജ്യങ്ങളില്‍ പ്രോലൈഫ് മാര്‍ച്ചുകള്‍ നടന്നു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ സംഘടിപ്പിച്ച മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ ഇരുപതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്. ബ്യൂണസ് അയേഴ്സിന് പുറമേ, സാള്‍ട്ടാ, ടുക്കുമാന്‍, ബാഹിയ ബ്ലാങ്ക, കൊറിയന്റസ്, മാര്‍ ഡെ പ്ലാട്ടാ, കൊര്‍ഡോബ, സാന്റിയാഗോ ഡെല്‍ എസ്റ്റെരോ എന്നീ നഗരങ്ങളിലും റാലികള്‍ സംഘടിപ്പിക്കുകയുണ്ടായി. ഗര്‍ഭധാരണം മുതല്‍ ജീവന്റെ സംരക്ഷണത്തിനായി വര്‍ഷത്തിലൊരിക്കല്‍ നാമെല്ലാവരും തെരുവിലിറങ്ങുന്ന ദിവസമാണ് മാര്‍ച്ച് 25 എന്ന്‍ അര്‍ജന്റീനയിലെ പ്രോലൈഫ് നേതാവായ അന ബെലെന്‍ മാര്‍മോര പറഞ്ഞു. 2020 ഡിസംബര്‍ 30-നാണ് അര്‍ജന്റീനയില്‍ 14 ആഴ്ചവരെയുള്ള ഭ്രൂണഹത്യ നിയമാനുസൃതമാക്കപ്പെട്ടത്. മാര്‍ച്ച് 25-ന് ഇക്വഡോറിലെ ക്വിറ്റോ, ഗായാക്വില്‍, കുയന്‍കാ എന്നീ നഗരങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്ത പ്രോലൈഫ് റാലികള്‍ സംഘടിപ്പിച്ചിരിന്നു. ഈ ദിവസം ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ ദിനമായി പ്രഖ്യാപിച്ചു കൊണ്ട് ഇക്വഡോര്‍ പ്രസിഡന്റ് ആല്‍ഫ്രെഡോ പാലാസിയോസ് ഗോണ്‍സാലസ് നേരത്തെ ഡിക്രി പുറത്തിറക്കിയിരുന്നു. ഗര്‍ഭസ്ഥ ശിശു ഒരു കുഞ്ഞു തന്നെയാണെന്ന്‍ ഡിക്രിയില്‍ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. 2021-ല്‍ ഫ്രാന്‍സിസ് പാപ്പ വെഞ്ചരിച്ച് ഇക്വഡോറിലേക്ക് അയച്ച ഭീമന്‍ മണിയും റാലിക്ക് അകമ്പടിയായി ഉണ്ടായിരുന്നു. ഗ്വായാക്വിലില്‍ നടന്ന മാര്‍ച്ചില്‍ എജ്യൂക്കേറ്റ് മൈ ചൈല്‍ഡ് പ്രസ്ഥാനത്തിന്റെ പ്രസിഡന്റായ നെല്‍സണ്‍ മാര്‍ട്ടിനെസ് റാലിയുടെ പത്രിക വായിച്ചു. പെറുവിലെ ലിമായില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 2018-ന് ശേഷം ഇതാദ്യമായി നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. റാലിയുടെ അവസാനത്തില്‍ ലിമായിലെ മുന്‍ സഹായ മെത്രാനായിരുന്ന അഡ്രിയാനോ ടോമാസിയുടെ പ്രഭാഷണവും, സംഗീത പരിപാടിയും റാലിയെ ആഘോഷമാക്കി മാറ്റി. കോണ്‍ഗ്രസ് അംഗങ്ങളും ലിമ നഗരസമിതി അംഗങ്ങളും റാലിയില്‍ പങ്കെടുത്തവരെ പ്രോത്സാഹിപ്പിക്കുവാന്‍ എത്തിയിരുന്നു. Tag: Latin America celebrates Day of the Unborn Child with pro-life marches in several countries, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-30-15:34:27.jpg
Keywords: ലാറ്റിന്‍
Content: 20915
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം: പുതിയ വിവരവുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഇന്നലെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് വത്തിക്കാന്‍. ഇന്നലെ രാത്രി പാപ്പ നന്നായി വിശ്രമിച്ചുവെന്നും ആരോഗ്യ സ്ഥിതി ക്രമാനുഗതമായി മെച്ചപ്പെടുകയാണെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി ഇന്നു ഉച്ചയ്ക്ക് 12:30 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇന്ന് രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം ഫ്രാൻസിസ് പാപ്പ പത്രങ്ങൾ വായിക്കുകയും ജോലി പുനരാരംഭിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് മുമ്പ്, അദ്ദേഹം തന്റെ സ്വകാര്യ അപ്പാർട്ട്മെന്റിലെ ചാപ്പലിൽ പോയി, അവിടെ പ്രാർത്ഥനയിൽ സമയം ചെലവഴിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തുവെന്ന് മാറ്റിയോ ബ്രൂണി പറഞ്ഞു.

I am touched by the many messages received in these hours and I express my gratitude for the closeness and prayer.
— Pope Francis (@Pontifex) March 30, 2023

അടുപ്പത്തിനും പ്രാർത്ഥനയ്ക്കും നന്ദി രേഖപ്പെടുത്തുകയാണെന്നു പാപ്പ അല്‍പ്പം മുന്‍പ് ട്വീറ്റ് ചെയ്തു. വത്തിക്കാന്‍ ഇന്നലെ അറിയിച്ചതുപോലെ പാപ്പ ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരുമെന്ന്‍ തന്നെയാണ് സൂചന. അതേസമയം ഏപ്രിൽ 2 ഓശാന ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ക്രമീകരിച്ചിരിക്കുന്ന പേപ്പല്‍ ശുശ്രൂഷ ഇതുവരെ റദ്ദാക്കിയിട്ടില്ല. Tag: Pope Francis rested well, continuing treatment in hospital, Vatican says, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-30-17:41:19.jpg
Keywords: പാപ്പ
Content: 20916
Category: 14
Sub Category:
Heading: ‘പാദ്രെ പിയോ’ ജൂൺ രണ്ടിന് തീയേറ്ററുകളിലേക്ക്
Content: ന്യൂയോര്‍ക്ക്: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മിസ്റ്റിക്കുകളില്‍ പ്രധാനിയും പഞ്ചക്ഷതധാരിയുമായ ഇറ്റാലിയന്‍ വൈദികന്‍ വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ജൂൺ രണ്ടിന് തീയേറ്ററുകളിലെത്തും. യഹൂദ വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച ഷിയ ലാബ്യൂഫ് അഭിനയിച്ച സിനിമ, നോർത്ത് അമേരിക്കയിൽ 'ഗ്രാവിറ്റാസ് വെഞ്ചേഴ്‌സ്' ആണ് തീയേറ്ററുകളിലേക്ക് എത്തിക്കുക. ‘പാദ്രെ പിയോ’ എന്ന്‍ തന്നെ പേര് നല്‍കിയിരിക്കുന്ന ചിത്രം 2022 സെപ്റ്റംബറിൽ വെനീസ് ഫിലിം ഫെസ്റ്റിവലിലും ഈ മാസമാദ്യം മാമോത്ത് ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരിന്നു. പാദ്രെ പിയോയെ അവതരിപ്പിക്കുവാന്‍ ലാബ്യൂഫ്, കപ്പൂച്ചിൻ സന്യാസിമാർക്കൊപ്പം നാല് മാസം ആശ്രമത്തില്‍ താമസിച്ചിരിന്നു. 'വേർഡ് ഓൺ ഫയർ' മിനിസ്ട്രിയുടെ സ്ഥാപകൻ ബിഷപ്പ് റോബർട്ട് ബാരണുമായി കഴിഞ്ഞ വര്‍ഷം നടത്തിയ അഭിമുഖത്തില്‍ താന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിന് പിന്നില്‍ വിശുദ്ധ പാദ്രെപിയോയുടെ ഇടപെടല്‍ ഉണ്ടായിരിന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരിന്നു. വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രത്തിൽ അഭിനയിച്ചതാണ് വഴിത്തിരിവായ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് വ്യക്തിപരമായ നിരവധി പ്രശ്നങ്ങൾ തന്നെ അലട്ടിയിരുന്നതായി ലാബ്യൂഫ് അഭിമുഖത്തില്‍ അന്നു വെളിപ്പെടുത്തി. സൂപ്പര്‍ഹിറ്റ്‌ ചിത്രമായ ട്രാന്‍സ്ഫോര്‍മേഴ്സിലെയും ഇന്ത്യാന ജോണ്‍സ് സിനിമകളിലെയും അഭിനയത്തിന് പുറമേ നിരവധി ഡിസ്നി ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രസിദ്ധനാണ് ലാബ്യൂഫ്. 2014-ല്‍ ഫ്യൂരി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹം യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നത്. എങ്കിലും കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നില്ല.
Image: /content_image/News/News-2023-03-30-21:08:09.jpg
Keywords: പാദ്രെ
Content: 20917
Category: 9
Sub Category:
Heading: ദുഃഖശനി പ്രമാണിച്ച് രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ നാളെ ഓൺലൈനിൽ; ഫാ.ജോസ് അഞ്ചാനിക്കൽ ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷൻ നയിക്കും
Content: ദുഃഖ ശനി പ്രമാണിച്ച്‌ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ പതിവിൽനിന്നും വ്യത്യസ്തമായി ഇത്തവണ ഏപ്രിൽ 1ന് നാളെ ഓൺലൈനിൽ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത മാഞ്ചസ്റ്റർ റീജിയൺ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ ഫാ ജോസ് അഞ്ചാനിക്കൽ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷൻ നയിക്കും .2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്‌. എന്നാൽ ദുഃഖശനി പ്രമാണിച്ച് ഇത്തവണ ഏപ്രിൽ മാസ കൺവെൻഷൻ ആദ്യ ശനിയാഴ്ച്ച ഓൺലൈനിൽ നടക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ സ്‌പിരിച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം സ്പിരിച്ച്വൽൽ ഷെയറിങിന് ഓൺലൈനിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി ഓൺലൈൻ കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം റവ ഫാ ഷൈജു നടുവത്താനിയും . അഭിഷേകാഗ്നി യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# >>> ഷാജി ജോർജ് 07878 149670 >> ജോൺസൺ ‭+44 7506 810177‬ >> അനീഷ് ‭07760 254700‬ >> ബിജുമോൻ മാത്യു ‭07515 368239‬.
Image: /content_image/Events/Events-2023-03-31-10:29:05.jpg
Keywords: ഗ്രേറ്റ് ബ്രിട്ട