Contents

Displaying 20471-20480 of 25019 results.
Content: 20868
Category: 13
Sub Category:
Heading: രാജ്യത്തിന് കത്തോലിക്ക സഭ നല്‍കിയ സംഭാവന നന്ദിയോടെ അനുസ്മരിച്ച് ഘാന പ്രസിഡന്റ്
Content: അക്ര: വത്തിക്കാനുമായി വിവിധ മേഖലകളിൽ സഹകരണത്തിന് രാജ്യം സന്നദ്ധമാണെന്നും രാജ്യത്തിന് സഭ നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുകയാണെന്നും ആഫ്രിക്കൻ രാജ്യമായ ഘാനയുടെ പ്രസിഡന്റ് നാന അടോ. ഫ്രാൻസിസ് പാപ്പ കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് രാജ്യത്തു നടന്ന പരിപാടിയിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മനുഷ്യക്കടത്ത്, ആരോഗ്യ പുരോഗതി, കാലാവസ്ഥാ വൃതിയാനം തുടങ്ങിയ മേഖലകളിൽ സഹകരണം സാധ്യമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി. മതസ്വാതന്ത്ര്യം, മനുഷ്യാവകാശം, സമത്വം തുടങ്ങിയവ സംബന്ധിച്ച് ഘാനയും, വത്തിക്കാനും സമാനമായ തത്വങ്ങളാണ് പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യ തലസ്ഥാനമായ അക്രയിൽവെച്ച് നടന്ന ചടങ്ങിൽ 10 വർഷം മുന്‍പായിരുന്നു ഘാന വത്തിക്കാനിലേക്ക് തങ്ങളുടെ ആദ്യ നയതന്ത്ര പ്രതിനിധിയെ അയച്ചതെന്ന് പ്രസിഡന്റ് നാന അടോ സ്മരിച്ചു. എന്നാൽ ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപേ തന്നെ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനുവേണ്ടി കത്തോലിക്ക സഭ സംഭാവനകൾ നൽകുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അയ്യായിരത്തോളം പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളും, 13 കോളേജുകളും, രണ്ട് യൂണിവേഴ്സിറ്റി കോളേജുകളും, ഒരു യൂണിവേഴ്സിറ്റിയും സ്ഥാപിക്കപ്പെട്ടു. കൂടാതെ സഭയുടെ നേതൃത്വത്തിൽ 49 ആശുപത്രികളും, 94 ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം സ്മരിച്ചു. ഭാവിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനത്തിന് ഘാന വേദിയാകുമെന്ന പ്രതീക്ഷയിലാണ് പൗരന്മാരെന്നും പ്രസിഡന്റ് നാന കൂട്ടിച്ചേർത്തു. ഘാനയിലെ ജനസംഖ്യയുടെ പകുതിയിലധികവും ക്രൈസ്തവരാണ്.
Image: /content_image/News/News-2023-03-24-13:59:33.jpg
Keywords: ഘാന
Content: 20869
Category: 1
Sub Category:
Heading: കിഴക്കന്‍ കോംഗോയില്‍ ഇസ്ലാമിക ആധിപത്യം സ്ഥാപിക്കാന്‍ ക്രൈസ്തവ കൂട്ടക്കുരുതി; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 72 ക്രൈസ്തവര്‍
Content: കിവു: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇസ്ലാമിക തീവ്രവാദി സംഘടനയായ അലൈഡ് ഡെമോക്രാറ്റിക്‌ ഫോഴ്സസ് (എ.ഡി.എഫ്) രണ്ടാഴ്ചകള്‍ക്കുള്ളില്‍ കൊലപ്പെടുത്തിയത് 72 ക്രൈസ്തവരെ. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ ഭയാനകമായിരുന്നുവെന്ന് നോര്‍ത്ത് കിവുവിലെ ക്രിസ്ത്യന്‍ നേതാവായ മുലിണ്ടെ എസെമോ, വെളിപ്പെടുത്തി. കിഴക്കന്‍ കോംഗോയിലെ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ഭീതിജനകമായൊരു സാഹചര്യത്തിലാണ് ജനങ്ങള്‍ ജീവിക്കുന്നത്. നിരവധി വിശ്വാസികള്‍ എഡിഎഫ് വിമതരാല്‍ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും മൃഗങ്ങളെ കൊല്ലുന്നപോലെയാണ് അവര്‍ കൂട്ടക്കൊല ചെയ്തതെന്നും മുലിണ്ടെ വെളിപ്പെടുത്തി. ഈ വര്‍ഷം ജനുവരി 23-ന് മാകുംഗ്വേയില്‍ 23 ക്രൈസ്തവരെ കൊലപ്പെടുത്തി രണ്ടു മാസം പിന്നിടും മുൻപാണ് കൂട്ടക്കൊലയെന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. കോംഗോയുടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ കിഴക്കന്‍ മേഖലയെ ഇസ്ലാമികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കൂട്ടക്കൊല. ഇക്കഴിഞ്ഞ മാര്‍ച്ച് 9-ന് മുക്കോണ്ടി പ്രദേശത്തെത്തിയ തീവ്രവാദികള്‍ 36 ക്രൈസ്തവരെ കൊലപ്പെടുത്തിയിരിന്നു. മൂന്ന്‍ ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 12-ന് ഇതേ തീവ്രവാദികള്‍ തന്നെ കിരിന്ദേര ഗ്രാമത്തില്‍ എത്തുകയും 12 ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയ ശേഷം നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ച് 14-ന് മാബുക്കു ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികന്‍ ഉള്‍പ്പെടെ 17 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുടെംബോ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ആക്രമണങ്ങള്‍ നടന്ന എല്ലാ ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോംഗോയില്‍ എന്താണ് നടക്കുന്നതെന്ന കാര്യം ലോകത്തോട് പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തോട് പങ്കുവെക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും എ.ഡി.എഫിന്റെ ആക്രമണം മൂലം ഭവനരഹിതരായ നിരവധിപേരുടെ അത്യാവശ്യമായ കാര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രാര്‍ത്ഥനയും, സാമ്പത്തികമായ പിന്തുണയും വഴി സഹായിക്കണമെന്നും മുലിണ്ടെ എസെമോ അഭ്യര്‍ത്ഥിച്ചു. "ഇന്നോ, നാളെയോ എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. അതുകൊണ്ട് ഈ സാഹചര്യത്തില്‍ മാറ്റം വരുവാന്‍ പ്രാര്‍ത്ഥിക്കുക” - മുലിണ്ടെ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുന്‍പ് കോംഗോ സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പ, സമാധാനത്തിനു വേണ്ടി ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തു പടരുന്ന ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. Tag: Over 70 Christians Killed in DRC in Two Weeks, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-24-16:37:21.jpg
Keywords: കോംഗോ
Content: 20870
Category: 24
Sub Category:
Heading: നല്ല വാക്കുകൾ പറയുന്നവരാകാം | തപസ്സു ചിന്തകൾ 33
Content: "നോമ്പുകാലത്ത്, സമാശ്വാസത്തിന്റെയും ശക്തിയുടെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾ സംസാരിക്കുന്നതിലാണ് നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്, അല്ലാതെ അപമാനിക്കുന്നതോ സങ്കടപ്പെടുന്നതോ കോപിക്കുന്നതോ നിന്ദിക്കുന്നതോ ആയ വാക്കുകളിലല്ല" - ഫ്രാൻസിസ് പാപ്പ. നല്ല വാക്കും സംസാരവും അപരന് ജീവന്‍ പകരുന്ന ദിവ്യ ഔഷധമാണ്. ഹൃദ്യമായ വാക്കു തേനറ പോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്. (സുഭാഷിതങ്ങള്‍ 16:24) . നോമ്പുകാലത്തു മറ്റുള്ളവരെ കുറിച്ചു നല്ലതു സംസാരിക്കാൻ നമുക്കു ബോധപൂർവ്വം പരിശ്രമിക്കാം. നല്ല സംസാരം അനേകരെ നിരാശയിൽ നിന്നും ജീവിത പരാജയങ്ങളിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട നിരവധി ബന്ധങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്‌. വാക്കിന്റെ നല്ല ഉപയോഗത്തിലൂടെ നമ്മുടെ സംസ്‌കാരമാണ് നാം വെളിപ്പെടുത്തുന്നത്. നീചമായ വാക്കുകൾ കേൾക്കുമ്പോൾ മനസ്സ് മലിനമാകുന്നു. എത്ര വേദനിക്കുന്നയാൾക്കും സാന്ത്വന വചസ്സുകൾ ആശ്വാസം പകരും. നല്ല വാക്കുകളും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നതില്‍ പൊതുവേ പിശുക്ക് കാട്ടുന്നവരാണ് മലയാളികൾ. നോമ്പുകാലത്തു നമുക്കു നന്മ സംസാരിക്കാം ."കീറിയ ഉടുപ്പു വേഗം തുന്നിച്ചേർക്കാം; പക്ഷേ പരുഷപദങ്ങൾ ഹൃദയത്തെ കീറും " എന്ന ലോങ്ഫെലോയുടെ വാക്കുകൾ ഈ നോമ്പു ദിനങ്ങൾക്കു പുതിയ മാനം നൽകട്ടെ.
Image: /content_image/SocialMedia/SocialMedia-2023-03-24-20:38:22.jpg
Keywords: തപസ്സു
Content: 20871
Category: 1
Sub Category:
Heading: ഹൃദയാഘാതം: യുകെയില്‍ മലയാളി വൈദികന്‍ അന്തരിച്ചു
Content: ലണ്ടന്‍: യുകെയില്‍ സേവനം ചെയ്തു വരികയായിരിന്ന മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെന്നാണ് നിഗമനം. ലിവര്‍പൂളിന് സമീപം റെക്സ് ഹാം രൂപതയില്‍ സേവനം ചെയ്‍തിരുന്ന ഫാ. ഷാജി പുന്നാട്ടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് സ്വദേശിയാണ് അദ്ദേഹം. പതിവ് വിശുദ്ധ കുര്‍ബാനയ്ക്ക് വൈദികന്‍ എത്താതിരുന്നതോടെ വിശ്വാസികള്‍ ബിഷപ്പിനെ അറിയിക്കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വൈദികനെ മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തുകയായിരിന്നു. റെക്‌സാം രൂപതയുടെ കീഴിലുള്ള ചർച്ച് ഓഫ് ഔർ ലേഡി ഹെൽപ്പ് ഓഫ് പള്ളിയിലെ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. അടുത്തിടെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെയിൽസിലെ വിവിധ പള്ളികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. Tag: Fr Shaji Punnattu passed away, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-24-21:05:31.jpg
Keywords: യുകെ, ബ്രിട്ട
Content: 20872
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിൽ കേരള സമൂഹത്തിനു വലിയ മാതൃക പകർന്ന ശ്രേഷ്ഠാചാര്യന്‍: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ
Content: ചങ്ങനാശേരി: മാർ ജോസഫ് പവ്വത്തിൽ കേരള സമൂഹത്തിനു വലിയ മാതൃക പകർന്ന ശ്രേഷ്ഠാചാര്യനാണെന്ന് ഓർത്തഡോക്സ് സഭ കാതോലിക്കാ ബാവ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. ചങ്ങനാശേരിയുടെ മുൻ ആർച്ച് ബിഷപ്പ് കാലംചെയ്ത മാർ ജോസഫ് പവ്വത്തിലിന്റെ ഏഴാം ചരമദിനത്തിൽ സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാതോലിക്കാ ബാവ. എന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം, അദ്ദേഹത്തിന്റെ വിനയ സ്വഭാവമാണ്. ഏത് പ്രായത്തിലുള്ളവരോടും അവരുടെ പ്രായത്തോട് താദാത്മ്യപ്പെട്ട് സംസാരിക്കാന്‍ താഴ്ന്നിറങ്ങി വരുവാന്‍ അദ്ദേഹത്തിന്റെ കഴിവ് വലിയ ഒരു നേതാവായി ഉയര്‍ത്തപ്പെടുവാന്‍ കാരണമായി. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും ശ്രേഷ്ഠമായ സംഭവനകള്‍ നല്കാന്‍ അദ്ദേഹം ക്രിസ്തീയ സ്ഥാപനങ്ങളുടെ ഉന്നതിയ്ക്കായി വലിയ ഇടപെടല്‍ നടത്തി. അതുകൊണ്ട് സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തുള്ള ഉയര്‍ച്ച ഒരു വലിയസ്വപ്നമായി കാണുകയും അത് ഏതറ്റം വരെ പോകാനും അദ്ദേഹം തയാറായെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ പറഞ്ഞു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സത്യത്തിലും സ്നേഹത്തിലുമെന്ന ആപ്തവാക്യം ജീവിതത്തിൽ അന്വർഥമാക്കിയ മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ ഉള്ളിന്റെ ഉള്ള് നിഷ്കളങ്കവും ഹൃദയങ്ങളെ തൊട്ടു ണർത്തുന്നതുമായിരുന്നുവെന്ന് മാർ പെരുന്തോട്ടം അനുസ്മരിച്ചു. മലങ്കര മാർത്തോമ്മാസുറിയാനിസഭ സഫ്രഗൻ ആര്‍ച്ച് ബിഷപ്പ് ജോസഫ് മാർ ബർണബാസ്, മലങ്കര ക്നാനായ യാക്കോബായ സഭ ചീഫ് മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ്, മലങ്കര യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ തിയോഫിലോസ്, സീറോമലങ്കര തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ്, ആലപ്പുഴ ലത്തീൻ രൂപത ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ, സിഎസ്ഐ ഈസ്റ്റ് കേരള രൂപത ബിഷപ്പ് ഡോ.വി.എസ്. ഫ്രാൻസിസ്, അതിരൂപതാ വികാരി ജനറാൾ മോൺ.ജയിംസ് പാലയ്ക്കൽ, മെത്രാപ്പോലീത്തൻ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-03-25-10:36:51.jpg
Keywords: പവ്വത്തി
Content: 20873
Category: 18
Sub Category:
Heading: സീറോ മലബാർ ആസ്ഥാന കാര്യാലയത്തിലെ വിശുദ്ധവാര തിരുക്കർമങ്ങളുടെ സമയവിവരം പ്രസിദ്ധപ്പെടുത്തി
Content: കൊച്ചി: സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടത്തുന്ന വിശുദ്ധവാര തിരുക്കർമങ്ങളുടെ സമയവിവരം പ്രസിദ്ധപ്പെടുത്തി. മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണു തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കുക. ഏപ്രിൽ 2, ഓശാന ഞായറാഴ്ച രാവിലെ 7 മണിക്ക് കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വി. കുർബാനയും നടക്കും. ഏപ്രിൽ 6, പെസഹാ വ്യാഴാഴ്ച രാവിലെ 7 മണിക്ക് കാലുകഴുകൽ ശുശ്രൂഷയും തുടര്‍ന്നു വി. കുർബാനയും നടക്കും. ഏപ്രിൽ 7, പീഡാനുഭവവെള്ളിയാഴ്ച രാവിലെ 7മണിക്ക് പീഡാനുഭവ വായന, വി. കുർബാന സ്വീകരണം, കുരിശിന്റെ വഴി എന്ന രീതിയിലാണ് ക്രമീകരണം. ഏപ്രിൽ 8, വലിയ ശനി, രാവിലെ 7മണിക്ക് വലിയ ശനിയുടെ കർമങ്ങൾ, വി. കുർബാന എന്നിവ നടക്കും. ഏപ്രിൽ 9, ഉയിർപ്പു ഞായറാഴ്ച രാത്രി 11.30നു ഉയിർപ്പിന്റെ കർമങ്ങള്‍ ആരംഭിക്കും. വി. കുർബാനയും നടക്കും. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ലായെന്ന് സഭാനേതൃത്വം അറിയിച്ചു.
Image: /content_image/India/India-2023-03-25-10:53:41.jpg
Keywords: കാക്കനാ
Content: 20874
Category: 1
Sub Category:
Heading: യുക്രൈനില്‍ നിന്നും റഷ്യന്‍ സൈന്യം കസ്റ്റഡിയിലെടുത്ത വൈദികരെക്കുറിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു വിവരവുമില്ല
Content: കീവ്: റഷ്യ അധിനിവേശം നടത്തിയ യുക്രൈനില്‍ നിന്നും റഷ്യന്‍ ഫെഡറേഷന്റെ ദേശീയ സുരക്ഷാസേന കസ്റ്റഡിയിലെടുത്ത രണ്ടു യുക്രൈന്‍ വൈദികരെക്കുറിച്ച് നാലുമാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു വിവരവുമില്ല. ഫാ. ഇവാന്‍ ലെവിറ്റ്സ്കി, ഫാ. ബോഹ്ദാന്‍ ഹെലെറ്റാ എന്നീ വൈദികര്‍ ജീവനോടെ ഉണ്ടോയെന്ന കാര്യത്തില്‍ പോലും ഇപ്പോഴും തീര്‍ച്ചയില്ല. ഇവരേക്കുറിച്ച് യാതൊരു വിവരവും നല്‍കുവാന്‍ മെലിറ്റോപ്പോളിലെ റഷ്യന്‍ മിലിട്ടറി കൂട്ടാക്കുന്നില്ലെന്ന് നോര്‍വെജിയന്‍ മനുഷ്യാവകാശ സംഘടനയായ 'ഫോറം 18' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത വൈദികര്‍ എവിടെ? എന്ന തങ്ങളുടെ ചോദ്യത്തിന് മറുപടിയായി ‘ഇത് ഞങ്ങളോടല്ല ചോദിക്കേണ്ടത്’ എന്നാണ് ഡ്യൂട്ടി ഓഫീസര്‍ പറഞ്ഞതെന്നു 'ഫോറം 18' റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരി മുതല്‍ കാണാതായ യുക്രൈന്‍ ഓര്‍ത്തഡോക്സ് വൈദികന്‍ ഫാ. പ്ലാട്ടോണ്‍ ഡാനിഷ്ചുക്കിന്റെ തിരോധാനത്തേക്കുറിച്ചും യാതൊരു വിവരവും ലഭ്യമല്ല. താല്‍ക്കാലിക അധിനിവേശിത മേഖലകളിലെ ഗ്രീക്ക് കത്തോലിക്ക, റോമന്‍ കത്തോലിക്ക സമൂഹങ്ങളുടെ അജപാലന ശുശ്രൂഷയ്ക്കായി അധിനിവേശ മേഖലയില്‍ തുടരുവാന്‍ ഫാ. ലെവിറ്റ്സ്കിയും, ഫാ. ഹെലെറ്റായും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 22-നാണ് റഷ്യന്‍ സൈന്യം യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക വൈദികരെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് അവരെക്കുറിച്ചു യാതൊരു വിവരവും ലഭ്യമല്ലാതായി. അന്വേഷണത്തിന് ബെര്‍ഡിയാന്‍സ്കിലെ റഷ്യന്‍ നിയന്ത്രിത പോലീസും മറുപടി നല്‍കുന്നില്ല. ലുഹാന്‍സ്ക് മേഖലയിലെ മൂന്ന് ബാപ്റ്റിസ്റ്റ് ദേവാലയങ്ങള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഈ ദേവാലയങ്ങളില്‍ റഷ്യന്‍ സൈന്യമാണ്‌ ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ റഷ്യന്‍ സൈന്യം കസ്റ്റഡിയിലെടുത്ത ബെഥേല്‍ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലെ വചനപ്രഘോഷകന്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ മോചിതനായിരിന്നു. അപ്രത്യക്ഷരായ വൈദികരെ കുറിച്ച് ചോദിക്കുവാന്‍ റഷ്യന്‍ അധികാരികള്‍ക്ക് ഫോണ്‍ ചെയ്താല്‍ അവഗണിക്കുകയാണ് പതിവെന്നും 'ഫോറം 18' റിപ്പോര്‍ട്ടില്‍ പറയുന്നു. Tag: After 4 months, are "disappeared" Greek Catholic priests still alive?, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-25-11:27:48.jpg
Keywords: യുക്രൈ, റഷ്യ
Content: 20875
Category: 1
Sub Category:
Heading: ബിഷപ്പ് മരിയാനോ ക്രൊച്ചാത്ത യൂറോപ്യൻ യൂണിയനിലെ മെത്രാൻ സമിതികളുടെ കമ്മീഷന്‍ പ്രസിഡന്റ്
Content: റോം: യൂറോപ്യൻ യൂണിയനിലെ വിവിധ മെത്രാൻ സമിതികൾ ചേർന്നുള്ള കമ്മീഷന്റെ പ്രസിഡന്റായി ഇറ്റലിയില്‍ നിന്നുള്ള ബിഷപ്പ് മരിയാനോ ക്രൊച്ചാത്തയെ യൂറോപ്യൻ മെത്രാൻ സമിതികളുടെ പ്രതിനിധികൾ തിരഞ്ഞെടുത്തു. മാർച്ച് 22 ബുധനാഴ്ച റോമിൽ നടന്ന യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതികളുടെ കമ്മീഷന്റെ 2023-ലെ വസന്തകാല പ്ലീനറി അസംബ്ലിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമായി പങ്കെടുത്ത ദേശീയ മെത്രാൻ സമിതികളുടെ പ്രതിനിധികളാണ് എഴുപതുകാരനായ ബിഷപ്പ് ക്രൊച്ചാത്തയെ തിരഞ്ഞെടുത്തത്. കർദ്ദിനാൾ ജീൻ-ക്ലോഡ് ഹോളറിച്ചിന്റെ പിന്‍ഗാമിയായാണ് 2023 മുതൽ 2028 വരെ, അഞ്ചുവർഷത്തേക്ക് മരിയാനോ ക്രൊച്ചാത്തയ്ക്കു പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. 2017 മുതൽ യൂറോപ്യൻ യൂണിയൻ മെത്രാൻസമിതികളുടെ കമ്മീഷനിലേക്കുള്ള ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രതിനിധിയായി സേവനം തുടരുകയായിരുന്നു ബിഷപ്പ് ക്രൊച്ചാത്ത. തന്നെ ഈ പുതിയ നിയോഗം ഏൽപ്പിച്ചവർക്ക് നന്ദി അര്‍പ്പിക്കുകയാണെന്നും യൂറോപ്പും സഭയും നിർണ്ണായകമായ ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ഒരുമയും ഐക്യവും ഏറെ ആവശ്യമുള്ള ഒരു സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഥമ വൈസ് പ്രസിഡന്റ് മോണ്‍. അന്റോയിൻ ഹെറോവാർഡ് (ഫ്രാൻസ്), മറ്റ് വൈസ് പ്രസിഡന്റുമാരായി മോണ്‍. നുനോ ബ്രാസ് ഡാ സിൽവ മാർട്ടിൻസ് (പോർച്ചുഗൽ), മോണ്‍. റിമാന്റാസ് നോർവില (ലിത്വാനിയ), മോണ്‍. സെസ്ലോ കോസോൺ (നോർഡിക് ബിഷപ്പ്സ് കോൺഫറൻസ്) എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലെ മെത്രാൻ സമിതികൾ ചേർന്നുള്ള കമ്മീഷൻ അംഗങ്ങളെ മാർച്ച് 23 വ്യാഴാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ കത്തോലിക്കാ മെത്രാൻ സമിതികള്‍ക്ക് പ്രാതിനിധ്യമുള്ള യൂറോപ്യന്‍ മെത്രാന്‍ സമിതി കമ്മീഷന് ബെൽജിയത്തിലെ ബ്രസൽസിൽ സെക്രട്ടേറിയറ്റുണ്ട്. 1980-ലാണ് കമ്മീഷന്‍ സ്ഥാപിതമായത്. Tag: Italian Bishop Crociata is the new President of COMECE, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-25-12:25:10.jpg
Keywords: യൂറോപ്യ
Content: 20876
Category: 1
Sub Category:
Heading: നോമ്പുകാലത്തിന്റെ അര്‍ത്ഥത്തേക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ പാപ്പ പറഞ്ഞ 6 വാക്യങ്ങള്‍
Content: ക്രിസ്തുവിന്റെ പീഡാനുഭവത്തെ അനുസ്മരിപ്പിക്കുന്ന നോമ്പുകാലത്തിലൂടെ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ കടന്നുപോകുകയാണ്. പ്രാര്‍ത്ഥനയും, പാപപരിഹാരവും, ഉപവാസവും, മാനസാന്തരവുമായി അനുതാപത്തിന്റെ നോമ്പുകാലത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തോടെ സമീപിക്കുവാനും, നമ്മുടെ നോമ്പുകാല യാത്രയേക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാനും ലോകരക്ഷകന്റെ ഉത്ഥാനത്തിലേക്ക് നയിക്കുന്ന ഈ അനുതാപ യാത്രയുടെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്തുവാനും തിരുസഭയുടെ എക്കാലത്തേയും മികച്ച ദൈവശാസ്ത്രജ്ഞരില്‍ ഒരാളെന്ന് വിശേഷിപ്പിക്കാവുന്ന അന്തരിച്ച മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ വിവിധ സമയങ്ങളില്‍ പങ്കുവെച്ചിട്ടുള്ള ചിന്തോദ്ദീപകമായ ഈ 6 വാക്യങ്ങള്‍ നമ്മളെ സഹായിക്കും. 1. “പ്രാര്‍ത്ഥന, ഉപവാസം, അനുതാപം എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് പോരാടുന്ന ഒരിക്കലും അവസാനിക്കാത്ത ഒരു പോരാട്ടമാണ് ക്രിസ്തീയ ജീവിതമെന്ന് നോമ്പുകാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തിന്മക്കെതിരായി, എല്ലാതരത്തിലുള്ള സ്വാര്‍ത്ഥതക്കും, വിദ്വേഷത്തിനുമെതിരെ പോരാടുക, ക്രിസ്തുവില്‍ ജീവിക്കുവാനായി സ്വയം മരിക്കുക എന്നതാണ് യേശുവിന്റെ ഓരോ അനുയായിയും വിനയത്തോടും, ക്ഷമയോടും, സഹിഷ്ണുതയോടും കൂടി വിളിക്കപ്പെട്ടിരിക്കുന്ന ഈ യാത്രയുടെ അര്‍ത്ഥം”. (2006 മാര്‍ച്ച് 1-ന് നല്‍കിയ വിഭൂതിതിരുനാള്‍ സന്ദേശത്തില്‍ ബെനഡിക്ട് പാപ്പ പങ്കുവെച്ചത്) 2. “നോമ്പുകാല യാത്രയിലെ ഞങ്ങളുടെ വഴികാട്ടിയായ പരിശുദ്ധ കന്യകാമറിയമേ, മരിച്ചവനും ഉത്ഥിതനുമായ ക്രിസ്തുവിന്റെ ആഴമേറിയ അറിവുകളിലേക്ക് ഞങ്ങളെ നയിക്കണമേ, പാപത്തിനെതിരായ ആത്മീയ യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കുകയും, ബോധ്യത്തോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ അതില്‍ ഞങ്ങളെ നിലനിര്‍ത്തുകയും ചെയ്യണമേ: ഞങ്ങളെ അങ്ങയിലേക്ക് പരിവര്‍ത്തനം ചെയ്യണമേ, ദൈവമേ, ഞങ്ങളുടെ രക്ഷയേ”. (2011 മാര്‍ച്ച് 9-ലെ വിഭൂതിതിരുനാള്‍ സന്ദേശത്തിലെ പ്രാര്‍ത്ഥനയില്‍ നിന്നും). 3. “ക്രിസ്തീയ ജീവിതത്തിന്റെ യഥാര്‍ത്ഥ ഹൃദയമായ സാര്‍വ്വത്രിക സ്നേഹത്തെ കുറിച്ച് ചിന്തിക്കുവാന്‍ ഈ നോമ്പുകാലം വീണ്ടും ഒരവസരം തന്നിരിക്കുകയാണ്. കൂദാശകളുടെയും, ദൈവവചനത്തിന്റേയും സഹായത്തോടെ വ്യക്തിപരമായും കൂട്ടായ്മയിലും നമ്മുടെ വിശ്വാസ യാത്ര പുതുക്കുവാനുള്ള ഏറ്റവും അനുകൂലമായ സമയമാണിത്. ഉത്ഥാനത്തിന്റെ സന്തോഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പും മൗനവും, ഉപവാസവും, പങ്കുവെക്കലും, പ്രാര്‍ത്ഥനയും കൊണ്ട് അടയാളപ്പെടുത്തിയതാണ് ഈ യാത്ര”. (2012-ലെ നോമ്പുകാല സന്ദേശത്തില്‍ നിന്നും). 4. “വരാനിരിക്കുന്ന രക്ഷകനില്‍ പ്രത്യാശ വെക്കുവാന്‍ ആഗമനകാലം നമ്മോടു ആവശ്യപ്പെടുമ്പോള്‍, നോമ്പുകാലം മരണത്തില്‍ നിന്നും നമ്മെ ജീവനിലേക്ക് പ്രവേശിപ്പിച്ചവനിലുള്ള പ്രത്യാശ പുതുക്കുവാനാണ് നമ്മോട് ആവശ്യപ്പെടുന്നത്. ഇത് രണ്ടും ശുദ്ധീകരണത്തിന്റെ കാലങ്ങളാണ്. ഇവക്ക് രണ്ടിനും പൊതുവായുള്ള ആരാധനപരമായ സാമ്യതകളുമുണ്ട്. എന്നാല്‍ ഒരു പ്രത്യേകരീതിയില്‍ വീണ്ടെടുപ്പിന്റെ നിഗൂഢതയുമായി ചേര്‍ന്നിരിക്കുന്ന നോമ്പുകാലം ‘യഥാര്‍ത്ഥ പരിവര്‍ത്തനത്തിന്റെ പാത’യെ കൃത്യമായി നിര്‍വചിക്കുകയാണ്. (2008 ഫെബ്രുവരി 6-ന് നല്‍കിയ വിഭൂതിതിരുനാള്‍ സന്ദേശത്തില്‍ നിന്നും). 5. “പ്രിയ സഹോദരീ-സഹോദരന്‍മാരേ, ആനന്ദകരമായ ആത്മവിശ്വാസത്തോടെ നമുക്ക് നമ്മുടെ നോമ്പുകാല യാത്ര ആരംഭിക്കാം. നമ്മെ പുതിയ സമൂഹമാക്കുന്ന അവന്റെ കൃപ സ്വീകരിച്ചുകൊണ്ട്, സ്വീകരിച്ചുകൊണ്ട് 'പൂർണ്ണഹൃദയത്തോടെ ദൈവത്തിലേക്ക് മടങ്ങുക' എന്ന പരിവർത്തനത്തിനുള്ള ആഹ്വാനം നമ്മുടെ ഉള്ളിൽ ആഴത്തിൽ അനുഭവപ്പെടട്ടെ. മാനസാന്തരത്തിനുള്ള വിളി നമ്മുടെ ഉള്ളങ്ങളില്‍ നമുക്ക് അനുഭവിക്കുവാന്‍ കഴിയട്ടേ. ലളിതമായ ഈ അഭ്യർത്ഥനയോട്‌ നമ്മളാരും ബധിരരാകാതിരിക്കാന്‍ ശ്രമിക്കാം''. (2013 ഫെബ്രുവരി 13-ന് നല്‍കിയ വിഭൂതിതിരുനാള്‍ സന്ദേശത്തില്‍ നിന്നും). 6. “പ്രിയ സഹോദരീ, സഹോദരന്‍മാരെ, ദൈവസ്നേഹം ലോകത്തെ രക്ഷിക്കുകയും, ചരിത്രത്തിലേക്ക് വെളിച്ചം വീശുകയും ചെയ്ത കുരിശിന്റേയും, ഉത്ഥാനത്തിന്റേയും ഈ സംഭവങ്ങള്‍ ആഘോഷിക്കുവാന്‍ നമ്മള്‍ തയ്യാറെടുക്കുമ്പോള്‍ - നമ്മുടെ ജീവിതത്തില്‍ കണ്ടുമുട്ടുന്ന എല്ലാ സഹോദരീ-സഹോദരന്‍മാരോടുമുള്ള സ്നേഹത്തിലേക്കും, നമ്മുടെ പിതാവിന്റെ സജീവമായ സ്നേഹത്തിലേക്കും ക്രിസ്തുവിനോടൊപ്പം പ്രവേശിക്കുവാനായി യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെ ഉജ്ജ്വലിപ്പിക്കുവാനായി ഈ അമൂല്യ അവസരം വിനിയോഗിക്കുക”. (2022 -ല്‍ പുറപ്പെടുവിച്ച 2013-ലെ നോമ്പുകാല സന്ദേശത്തില്‍ നിന്നും).
Image: /content_image/Mirror/Mirror-2023-03-25-15:22:44.jpg
Keywords: ബെനഡി
Content: 20877
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ തടങ്കലിലാക്കിയ ബിഷപ്പ് അല്‍വാരെസിനെ മോചിപ്പിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
Content: മനാഗ്വേ: ഭരണകൂട ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തിയതിനും, ജനാധിപത്യമൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതിനും പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം 26 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ച മതഗല്‍പ്പ രൂപതാ മെത്രാന്‍ മോണ്‍. റോളണ്ടോ അല്‍വാരെസിനെ മോചിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. മാര്‍ച്ച് 23 വ്യാഴാഴ്ച അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ നടന്ന 2024-ലേക്കുള്ള വാര്‍ഷിക ബജറ്റ് അവതരണത്തിനിടെയാണ്, കാന്‍സാസിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി ജേക്ക് ലാറ്റര്‍ണറിന്റെ ചോദ്യത്തിനുത്തരമായി ബ്ലിങ്കന്‍ ഇക്കാര്യം പറഞ്ഞത്. ഡാനിയല്‍ ഒര്‍ട്ടേഗയുടെ ജനാധിപത്യ വിരുദ്ധ അടിച്ചമര്‍ത്തലിനെതിരെ ധൈര്യപൂര്‍വ്വം ശബ്ദമുയര്‍ത്തിയതിനാണ് ബിഷപ്പ് റോളണ്ടോ ജയിലിലടക്കപ്പെട്ടതെന്ന് ബ്ലിങ്കന്‍ പറഞ്ഞു. ബിഷപ്പ് റോളണ്ടോ ഏത് ജയിലിലാണെന്ന കാര്യം പോലും അറിയുവാന്‍ കഴിഞ്ഞിട്ടില്ലെന്നും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് മെത്രാനുമായി സംസാരിക്കുവാന്‍ പോലും കഴിയുന്നില്ലെന്നും ജേക്ക് ലാറ്റര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിക്കരാഗ്വേയുടെ തലസ്ഥാനമായ മനാഗ്വേയിലെ അംബാസിഡര്‍ കെവിന്‍ സുള്ളിവന്‍, ''ബിഷപ്പ് അല്‍വാരസിന്റെ മോചനം സാധ്യമാക്കുന്നതിനായി എന്തെങ്കിലും ശക്തമായ നടപടികള്‍ കൈകൊള്ളുന്നുണ്ടോ? അദ്ദേഹത്തിന് ഈ കേസുമായി പരിചയമുണ്ടോ?'' എന്ന റിപ്പബ്ലിക്കന്‍ പ്രതിനിധിയുടെ ചോദ്യത്തിന്, “ഈ കേസുമായി ശരിക്കും പരിചിതനാണ്” എന്നായിരുന്നു ബ്ലിങ്കന്റെ മറുപടി. മനാഗ്വേയിലെ യു‌എസ് എംബസിയും ഈ കേസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിക്കരാഗ്വേന്‍ സര്‍ക്കാരില്‍ നമുക്കുള്ള സ്വാധീനം പരിമിതമാണ്, എന്നാല്‍ മെത്രാനെ മോചിപ്പിക്കണമെന്ന താല്‍പ്പര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബ്ലിങ്കന്‍ പറഞ്ഞു. വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിക്കാരാഗ്വേയില്‍ നിന്നും നാടുകടത്തപ്പെട്ട 222 രാഷ്ട്രീയ തടവുകാരെക്കുറിച്ചുള്ള ചോദ്യത്തിന്, സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍വെച്ച് അവരില്‍ ചിലരെ താന്‍ കണ്ടുവെന്ന്‍ പറഞ്ഞ ബ്ലിങ്കന്‍, അവര്‍ ജയിലിന് പുറത്തെത്തിയതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. സ്വേച്ഛാധിപത്യത്തിനെതിരെയും സാമൂഹ്യ സുരക്ഷ സംവിധാനങ്ങളിലെ അഴിച്ചുപണിയിലും രാജ്യവ്യാപകമായ ഉയര്‍ന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് ബിഷപ്പ് അല്‍വാരസിനെ തടങ്കലിലാക്കിയത്.
Image: /content_image/News/News-2023-03-25-15:54:14.jpg
Keywords: നിക്കരാഗ്വേ