Contents
Displaying 20481-20490 of 25019 results.
Content:
20878
Category: 1
Sub Category:
Heading: ദുഃഖ വെള്ളിയാഴ്ചയിലെ സ്തോത്രക്കാഴ്ച ഇത്തവണയും വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്ക്
Content: ജെറുസലേം: വിശുദ്ധ നാടിന്റെ സംരക്ഷണത്തിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്കാ ദേവാലയങ്ങളിൽ ഈ വർഷത്തെ ദുഃഖ വെള്ളിയാഴ്ചയും പ്രത്യേക സഹായ ശേഖരണം നടക്കും. പ്രോ ടെറാ സാൻങ്ത എന്ന പേരിലുള്ള സ്തോത്രക്കാഴ്ച ശേഖരണം 1974 മുതൽ വത്തിക്കാന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. ഇതിനു വേണ്ടി ദുഃഖ വെള്ളിയാഴ്ച തെരഞ്ഞെടുത്തത് പോൾ ആറാമൻ മാർപാപ്പയാണ്. ലഭിക്കുന്ന സാമ്പത്തിക സഹായത്തിൽ 65 ശതമാനം ജെറുസലേമിലെ ക്രൈസ്തവരുടെ പരിപാവന കേന്ദ്രങ്ങൾ സംരക്ഷിക്കുന്ന ഫ്രാൻസിസ്കൻ കസ്റ്റഡി ഓഫ് ദ ഹോളി ലാൻഡിനാണ് ലഭിക്കുക. ശേഷിക്കുന്ന 35 ശതമാനം പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിക്ക് കൈമാറും. ഇത് വൈദികരുടെ പരിശീലനത്തിനും, വിദ്യാഭ്യാസ, സാംസ്കാരിക പദ്ധതികൾക്കും വേണ്ടി വിനിയോഗിക്കപ്പെടും. 9 മില്യൺ ഡോളറാണ് കഴിഞ്ഞവർഷം ലഭിച്ചത്. ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളുടെ പുനരുദ്ധാരണം, സ്കോളർഷിപ്പുകളുടെ വിതരണം, ഭവനരഹിതർക്ക് വേണ്ടിയുള്ള വീട് നിർമ്മാണം തുടങ്ങിയവയ്ക്കുവേണ്ടി കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ച സഹായം ഉപയോഗിച്ചിരുന്നു. ജെറുസലേം, പലസ്തീൻ, ജോർദാൻ, സൈപ്രസ്, ഇസ്രായേൽ, സിറിയ, ലബനൻ, ഈജിപ്ത് ഇറാൻ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രോ ടെറാ സാൻങ്ത സഹായങ്ങൾ വിതരണം ചെയ്യുന്നത്. വിശുദ്ധ നാട്ടിലെ ക്രിസ്ത്യൻ സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിനു ഉദാരമായി പങ്കുവെയ്ക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടതായി പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി ഇന്നലെ മാർച്ച് 24-ന് പ്രസ്താവിച്ചു. പുണ്യ ഭൂമിയുടെ സംരക്ഷകരായ ഫ്രാന്‍സിസ്കന്‍ സന്യാസിമാരുടെ വിലയേറിയ സാന്നിധ്യം വിശുദ്ധ നാട്ടിലെ ദേവാലയങ്ങളുടെ പരിപാലനത്തിന് ഉറപ്പുനൽകുക മാത്രമല്ല, ക്രിസ്ത്യൻ സമൂഹങ്ങളുടെ സംരക്ഷണത്തിനും സഹായകരമാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. അമേരിക്കയിലെ വിശുദ്ധ നാടിന്റെ സംരക്ഷണത്തിനുള്ള സഹായം നല്‍കാന്‍ ഓണ്‍ലൈനായും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കൊറോണ വ്യാപനം മൂലം വിശുദ്ധ നാട്ടിലെത്തുന്ന ക്രൈസ്തവ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതിനാൽ തങ്ങളുടെ വരുമാനത്തിൽ വലിയ കുറവുണ്ടായെന്ന് 2021ൽ കസ്റ്റഡി ഓഫ് ദ ഹോളി ലാൻഡ് പുറത്തുവിട്ട റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. Tag: Catholics urged to be generous to Good Friday collection to benefit the Holy Land, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-25-17:15:27.jpg
Keywords: വിശുദ്ധ നാടി

20879
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിലിന്റെ സഭാദർശനം സ്വീകരിക്കുവാൻ അവസരം ലഭിച്ച രൂപതയാണ് കാഞ്ഞിരപ്പള്ളി: മാർ ജോസ് പുളിക്കൽ
Content: കാഞ്ഞിരപ്പള്ളി: ദീർഘദർശിയായ മാർ ജോസഫ് പവ്വത്തിലിന്റെ സഭാ ദർശനം അതിന്റെ തനിമയിൽ സ്വീകരിക്കുവാൻ അവസരം ലഭിച്ച രൂപതയാണ് കാഞ്ഞിരപ്പള്ളിയെന്നത് അഭിമാനത്തോടെ സ്മരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട മാർ ജോസഫ് പവ്വത്തിൽ അനുസ്മരണ സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സുവിശേഷത്തിന്റെ ചൈതന്യം ജീവകാരുണ്യ സാമൂഹിക സേവന മേഖലയിലൂടെ പകർന്ന് രൂപതയുടെ സമഗ്ര വളർച്ചയ്ക്ക് അടിസ്ഥാനമിട്ടത് മാർ പവ്വത്തിലായിരുന്നുവെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. ബിഷപ്പ് മാർ മാത്യു അറയ്ക്കൽ അനുസ്മരണ സന്ദേശം നടത്തി. രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം സ്വാഗതമാശംസിച്ച സമ്മേളനത്തിൽ മാർ പവ്വത്തിൽ ചങ്ങനാശേരി മെത്രാപ്പോലീത്തയായി യാത്രയായതിനോടനുബന്ധിച്ച് രൂപത ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച സന്ദേശം വികാരി ജനറാൾ ഫാ. ബോ ബി അലക്സ് മണ്ണംപ്ലാക്കൽ വായിച്ചു. മാർ ജോസഫ് പവ്വത്തിലിനെക്കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തോടൊപ്പം വിവിധ തല ങ്ങളിൽ ശുശ്രൂഷ ചെയ്ത ഫാ. മാത്യു ഏറത്തേടം, ഫാ. സേവ്യർ കൂടപ്പുഴ, ഫാ. ജയിംസ് തലച്ചെല്ലൂർ, ഫാ. തോമസ് പൂവത്താനിക്കുന്നേൽ, സിസ്റ്റർ ക്രിസ്റ്റി സിഎംസി, സിസ്റ്റ ർ ആനി ജോൺ എസ്എച്ച്, പ്രഫ.വി.ജെ. മാത്യു വെട്ടിയാങ്കൽ, നോബിൾ മാത്യു, ആൻസി വെട്ടിയാങ്കൽ എന്നിവർ പങ്കുവയ്ച്ചു. വികാരി ജനറാൾ റവ.ഡോ. കുര്യൻ താമരശേരി നന്ദിയർപ്പിച്ചു.
Image: /content_image/India/India-2023-03-26-07:06:11.jpg
Keywords: പവ്വത്തി, പുളിക്ക

20880
Category: 18
Sub Category:
Heading: 26-ാമത് പാലയൂർ മഹാതീർത്ഥാടനം ഇന്ന്
Content: പാലയൂർ: തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന 26-ാം പാലയൂർ മഹാതീർത്ഥാടനം ഇന്ന് നടക്കും. തൃശ്ശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ പുലർച്ചെ നാലിന് അർപ്പിക്കുന്ന ദിവ്യബലിക്കു ശേഷം ആദ്യതീർഥാടന പദയാത്രാ സംഘം പുറപ്പെടും. പതിനൊന്നിന് പാലയൂരിൽ എത്തിച്ചേരും. വിവിധ മേഖലകളിൽനിന്നുള്ള പദയാത്രകളും രാവിലെയും വൈകുന്നേരവുമായി പാലയൂരിൽ എത്തും. രണ്ടാമത്തെ തീർത്ഥാടകസംഘം ഉച്ചകഴിഞ്ഞ് രണ്ടിന് ദിവ്യബലിക്കു ശേഷം പാവറട്ടി സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽനിന്ന് പുറപ്പെട്ട് നാലിനു പാലയൂരിലെത്തും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മാർ ജേക്കബ് തൂങ്കുഴി അനുഗ്രഹപ്രഭാഷണം നടത്തും. മാർ ടോണി നീലങ്കാവിൽ പ്രസംഗിക്കും. പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടനകേന്ദ്രത്തിൽ രാവിലെ 6.30 മുതൽ തുടർച്ചയായി ദിവ്യബലി നടക്കും. പൊതുസമ്മേളനത്തിനു ശേഷം അർപ്പിക്കുന്ന സമൂഹബലിക്ക് ആർച്ച് ബിഷപ്പ് മുഖ്യകാർമികത്വം വഹിക്കുമെന്ന് ആർച്ച് പ്രീസ്റ്റ് ഫാ. ഡേവീസ് കണ്ണമ്പുഴ അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണം ഉണ്ടായിരിക്കുമെന്ന് കൺവീനർ കെ.ജെ. പോൾ പറഞ്ഞു.
Image: /content_image/India/India-2023-03-26-07:20:59.jpg
Keywords: പാലയൂർ

20881
Category: 24
Sub Category:
Heading: മറിയത്തെപ്പോലെ ദൈവഹിതത്തോട് യെസ് പറയാം | തപസ്സു ചിന്തകൾ 34
Content: ''വചനം മറിയത്തിന്റെ പുത്രനായി ത്തീര്‍ന്നതിന്റെയും കന്യക ദൈവത്തിന്റെ അമ്മയായിത്തീര്‍ന്നതിന്റെയും തിരുനാളാണ് മംഗളവാര്‍ത്ത തിരുനാള്‍''- വി.പോള്‍ ആറാമന്‍ പാപ്പ. ദൈവപുത്രന്റ മനുഷ്യാവതാരത്തെക്കുറിച്ച് ഗബ്രിയേല്‍ മാലാഖ പരിശുദ്ധ കന്യകാമറിയത്തെ അറിയിക്കുന്നതും മറിയം ദൈവഹിതത്തോടു യെസ് പറയുന്നതുമാണ് മംഗള വാര്‍ത്താ തിരുനാളിന്റെ കേന്ദ്രം. അര്‍ദ്ധരാത്രിയില്‍ മറിയം പ്രാര്‍ത്ഥനയില്‍ ഏകയായി മുഴുകിയിരിക്കുന്ന സമയത്താണ് മുഖ്യ ദൂതനായ ഗബ്രിയേല്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുന്നതും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ ദൈവമാതാവാകാന്‍ സമ്മതം ആരായുന്നതും എന്നാണ് സഭാപാരമ്പര്യം. അപ്പസ്‌തോലന്മാരില്‍ നിന്നു നേരിട്ട് ലഭിച്ച പാരമ്പര്യത്തിന്റെ വാഹകനും രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നവനുമായ വിശുദ്ധ ഇരണേവൂസ് നസറത്ത് ഏദന്റെ പ്രതിരൂപമാണന്നു നമ്മെ പഠിപ്പിക്കുന്നു. ഏദന്‍ തോട്ടത്തില്‍ ഇരുട്ടിന്റെ മാലാഖയും ഒരു കന്യകയും തമ്മിലും നസ്രത്തില്‍ പ്രകാശത്തിന്റെ മാലാഖയും ഒരു കന്യകയും തമ്മിലും സംഭാഷണം നടത്തുന്നു. രണ്ടു സന്ദര്‍ഭങ്ങളിലും മാലാഖമാരായിരുന്നു ആദ്യം സംസാരിച്ചത്.സര്‍പ്പം ഹവ്വായോടു ചോദിച്ചു : ' തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്‍പിച്ചിട്ടുണ്ടോ?' (ഉല്‍പത്തി 3:1) ഈ ചോദ്യത്തില്‍ അക്ഷമയും തിന്മ ചെയ്യാനുള്ള പ്രേരണയും കാണാന്‍ കഴിയും. മറുവശത്ത് പ്രകാശത്തിന്റെ മാലാഖ പുതിയ ഹവ്വയായ നസറത്തിലെ കന്യകയെ സമീപിക്കുന്നത് എത്ര ശാന്തതയോടും ആദരവോടും കൂടിയാണ്: ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! (ലൂക്കാ 1 : 28 ) ഈ ഭാഷയില്‍ സ്വര്‍ഗ്ഗമാണ് സംസാരിക്കുന്നതെന്നു വ്യക്തമായിരുന്നു. ദൈവഹിതത്തോട്, 'ഇതാ, കര്‍ത്താവിന്റെ ദാസി,' എന്നു പ്രത്യുത്തിരിച്ചാണ് മറിയം ദൈവമാതാവെന്ന വിശേഷണത്തിന് അര്‍ഹയാകുന്നത്. ദൈവമാതൃത്വം കുരിശിന്‍ ചുവട്ടില്‍ പൂര്‍ണ്ണതയിലെത്തുന്നു. ദൈവഹിതത്തോട് ഇതാ കര്‍ത്താവിന്റെ ദാസന്‍/ദാസി എന്നു പറഞ്ഞാലേ ദൈവപുത്ര/പുത്രി സ്ഥാനത്തേക്കു നാം ഉയരുകയുള്ളു. ദൈവത്തിന്റെ പുത്രനും പുത്രിയും ആകാനുള്ള സുവര്‍ണ്ണാവസരമാണ് നോമ്പുകാലം. കര്‍ത്താവിന്റെ ദാസന്മാര്‍ക്കും ദാസികള്‍ക്കും മാത്രമേ കുരിശിന്റെ വഴിയെ നടക്കാന്‍ കഴിയൂ.
Image: /content_image/SocialMedia/SocialMedia-2023-03-26-07:27:56.jpg
Keywords: തപസ്സു

20882
Category: 14
Sub Category:
Heading: വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനൊപ്പം ആത്മീയ പോരാട്ടവുമായി 'അക്യൂട്ടിസ് ഗെയിം'; വിര്‍ച്വല്‍ ഗെയിമിന്റെ ട്രെയിലര്‍ പുറത്ത്
Content: ന്യൂയോര്‍ക്ക്: കത്തോലിക്ക സഭയിലെ സൈബര്‍ അപ്പസ്തോലന്‍ എന്ന പേരില്‍ പ്രസിദ്ധനായ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനോടുള്ള ആദരവിനായി വിര്‍ച്വല്‍ റിയാലിറ്റി (വിആര്‍) സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗെയിമിന്റെ ട്രെയിലര്‍ പുറത്ത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗെയിമിന്റെ നിര്‍മ്മാതാക്കള്‍ ‘ഫെയിത്ത് ഗെയിംസ് ഐഎന്‍സി’ ആണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. “അക്യൂട്ടിസ് ഗെയിംTM” എന്ന പുതിയ ഗെയിം ആദ്യ കത്തോലിക്ക മെറ്റാവേഴ്സ് ഗെയിം ആണെന്നാണ് ഫെയിത്ത് ഗെയിംസ് അവകാശപ്പെടുന്നത്. ബൈബിള്‍ സംഭവക്കഥകള്‍, വിശുദ്ധരുമായുള്ള കൂടിക്കാഴ്ചകള്‍, തുടങ്ങിയവ ഉള്‍പ്പെടുന്ന കത്തോലിക്ക ചരിത്രത്തിലേക്കാണ് ഈ ഗെയിം ഉപയോക്താക്കളെ കൊണ്ടു പോകുന്നത്. യുവ കമ്പ്യൂട്ടര്‍ പ്രോഗ്രാമറും, 2006-ല്‍ ലുക്കീമിയ ബാധിച്ച് മരണപ്പെടുന്നതിനു മുന്‍പ് പ്രധാനപ്പെട്ട ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരു വെബ്സൈറ്റ് നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള വാഴ്ത്തപ്പെട്ട കാര്‍ളോയോടുള്ള ആദരവിനായി നിര്‍മ്മിച്ച ‘അക്യൂട്ടിസ് ഗെയിംTM’ വാഴ്ത്തപ്പെട്ട കാര്‍ളോക്കൊപ്പം ഐതിഹാസിക സാഹസങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരം നല്‍കുന്ന ഒരു ഓപ്പണ്‍-വേള്‍ഡ് ഗെയിമാണെന്ന്‍ ഗെയിമിന്റെ വെബ്സൈറ്റില്‍ പറയുന്നു. വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ദൗത്യം മുന്നോട്ട് കൊണ്ടു പോകുവാന്‍ ഈ ഗെയിം വഴി കഴിയുമെന്ന്‍ കമ്പനി പ്രതീക്ഷിക്കുന്നതായി ഫെയിത്ത് ഗെയിംസിന്റെ സഹ-സ്ഥാപകനായ കാള്‍ പി. കില്‍ബ് പ്രതീക്ഷ പ്രകടിപ്പിച്ചു. തന്റെ ജീവിതത്തില്‍ വാഴ്ത്തപ്പെട്ട കാര്‍ളോ വീഡിയോ ഗെയിമുകള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും, വിശ്വാസം രേഖപ്പെടുത്തുവാനും പ്രചരിപ്പിക്കുവാനുമുള്ള മാര്‍ഗ്ഗമായിട്ടാണ് ഇന്റര്‍നെറ്റ് പോലെയുള്ള സാങ്കേതികവിദ്യകളെ അവന്‍ കണ്ടിരുന്നതെന്നും കില്‍ബ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസവും, സുവിശേഷവും, വിശ്വാസവും പകര്‍ന്നു നല്‍കുവാനായി രൂപകല്‍പ്പനചെയ്ത വിര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങളും, വീഡിയോ ഗെയിമുകളും, മറ്റ് മള്‍ട്ടിമീഡിയ പരിപാടികളും വഴി വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുവാനാണ് തങ്ങളുടെ ആഗ്രഹമെന്നും കില്‍ബ് വ്യക്തമാക്കി. അക്യൂട്ടിസ് ഗെയിം പോലെയുള്ള സംവേദനാല്‍മകമായ അനുഭവങ്ങള്‍ ആളുകളെ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നതായി ഫെയിത്ത് ഗെയിംസിന്റെ മറ്റൊരു സ്ഥാപകനായ എഡ്ഢി കുള്ളന്‍ പറഞ്ഞു. എല്ലാ പ്രായത്തിലുള്ള ആള്‍ക്കാര്‍ക്കും വ്യത്യസ്ഥമായ അനുഭവങ്ങളിലൂടെ തങ്ങളുടെ വിശ്വാസവുമായുള്ള ബന്ധം ആഴപ്പെടുത്തുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഴ്ത്തപ്പെട്ട കാര്‍ളോയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 12-നാണ് ഗെയിം റിലീസ് ചെയ്യുക. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 2020 ഒക്ടോബര്‍ 10-നാണ് ഫ്രാന്‍സിസ് പാപ്പ പതിനഞ്ചു വയസ്സുള്ള കാര്‍ളോ അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. Tag: New Bl. Carlo Acutis VR Game Travels Through Church History in Catholic Metaverse – Watch the Trailer!, Bl. Carlo Acutis malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-26-07:53:02.jpg
Keywords: കാര്‍ളോ, ഗെയിം

20883
Category: 13
Sub Category:
Heading: ബുറുണ്ടിയില്‍ ക്രിസ്തു വിശ്വാസം എത്തിയിട്ട് ഒന്നേകാല്‍ നൂറ്റാണ്ട്
Content: ഗിടെഗ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയില്‍ ക്രൈസ്തവ വിശ്വാസം എത്തിയതിന്റെ 125-മത് വാര്‍ഷികം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പില്‍ ക്രൈസ്തവ സമൂഹം. 1898-ലാണ് ബുറുണ്ടിയിലെ മുയാഗയില്‍ ഒരു മിഷ്ണറി ഭവനം സ്ഥാപിക്കപ്പെടുന്നത്. മുയാഗയില്‍ ആരംഭിച്ച് ഗിടേഗയിലൂടെ ബുറുണ്ടിയില്‍ കത്തോലിക്ക വിശ്വാസം വ്യാപിക്കുകയായിരിന്നു. ജനങ്ങളുടെ വിശ്വാസം പുതുക്കുന്നതിനും രാജ്യത്തിന്റെ ക്രിസ്തീയ ചരിത്രത്തേക്കുറിച്ച് വിചിന്തനം ചെയ്യുവാനുള്ള അവസരമായിട്ടുമാണ് സഭ ഈ വാര്‍ഷികാഘോഷത്തേ കാണുന്നതെന്നു ബുറുണ്ടി മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ഗിടേഗ മെത്രാപ്പോലീത്തയുമായ ബൊനവന്തൂര നഹിമാന ഫിദെസ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യം സ്ഥാപിക്കപ്പെട്ട അഞ്ചു ദേവാലയങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നുണ്ട്. 1881-ല്‍ വിദേശ മിഷണറിമാര്‍ കൊലചെയ്യപ്പെട്ട റുമോങ്ങേയിലേക്കും തീര്‍ത്ഥാടനം നടക്കും. വാര്‍ഷികാഘോഷത്തിന്റെ ആദ്യഫലങ്ങളാണ് കൊലചെയ്യപ്പെട്ട ആദ്യകാല പിതാക്കന്മാരെന്നു ആര്‍ച്ച് ബിഷപ്പ് നഹിമാന അനുസ്മരിച്ചു. ബുറുണ്ടി സഭയുടെ ആദ്യ കോശം കുടുംബമായതിനാല്‍ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മെത്രാപ്പോലീത്ത അറിയിച്ചു. 1879-ലാണ് ആദ്യ കത്തോലിക്ക മിഷ്ണറിമാര്‍ രാജ്യത്ത് കാലുകുത്തുന്നത്. എന്നാല്‍ അവര്‍ക്ക് പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിനെ നേരിടേണ്ടി വരികയും മൂന്ന്‍ പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 1898-ല്‍ മിഷ്ണറി ഭവനം സ്ഥാപിതമായതോടെ രാജ്യത്തു ക്രൈസ്തവ വിശ്വാസം വ്യാപിക്കുവാന്‍ തുടങ്ങുകയായിരിന്നു. ഇന്ന് ഏതാണ്ട് 40 ലക്ഷത്തോളം ക്രിസ്ത്യാനികളാണ് ബുറുണ്ടിയില്‍ ഉള്ളത്. 8 രൂപതകളും, മുന്നൂറോളം ഇടവകകളുമായി കത്തോലിക്ക സഭ സേവനം തുടരുകയാണ്. ആദ്യ അപ്പസ്തോലിക വികാരിയായിരുന്ന ബിഷപ്പ് ജൂലിയന്‍ ലൂയിസ് എഡ്വാര്‍ഡ് മേരി ഗോര്‍ജു സ്ഥാപിച്ച സോയൂഴ്സ് ബെനെ തെരെസിയ സന്യാസ സമൂഹം ഉള്‍പ്പെടെ നിരവധി പൗരോഹിത്യ സന്യാസ സഭകളും ബുറുണ്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാമറൂണ്‍, ചാഡ്, സ്പെയിന്‍, ഫ്രാന്‍സ്, ഓസ്ട്രിയ, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ബുറുണ്ടിയില്‍ നിന്നുള്ള വൈദികര്‍ ദൈവരാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. നിരവധി സ്കൂളുകളും, ആശുപത്രികളും നടത്തുന്നതിനു പുറമേ, വിവിധ തരത്തിലുള്ള സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും ബുറുണ്ടിയിലെ കത്തോലിക്കാ സഭ നടത്തിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ തന്റെ റോം സന്ദര്‍ശനത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ബുറുണ്ടി സന്ദര്‍ശിക്കുവാന്‍ താന്‍ പാപ്പയെ ക്ഷണിച്ചുവെന്നും തന്റെ ക്ഷണം പാപ്പ സ്വീകരിച്ചുവെന്നും മെത്രാപ്പോലീത്ത അറിയിച്ചു. അധികം വൈകാതെ പാപ്പയെ സ്വീകരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബുറുണ്ടി ജനത.
Image: /content_image/News/News-2023-03-26-17:44:03.jpg
Keywords: ആഫ്രിക്ക

20884
Category: 24
Sub Category:
Heading: കുരിശ്: ദൈവസ്നേഹത്തിന്റെ സ്രോതസ്സും രക്ഷയുടെ പ്രതീകവും | തപസ്സു ചിന്തകൾ 35
Content: പ്രിയ ഈശോയെ നീ എന്തിനാണു എനിക്കു വേണ്ടി സഹിച്ചത്? സ്‌നേഹിക്കാന്‍! ആണികള്‍... മുള്‍ക്കിരീടം ... കുരിശ്... എല്ലാം എന്നോടുള്ള സ്‌നേഹത്തെ പ്രതി! നിനക്കു വേണ്ടി എനിക്കുള്ളതെല്ലാം പൂര്‍ണ്ണമനസ്സോടെ ഞാന്‍ ബലി ചെയ്യുന്നു. ഞാന്‍ എന്റെ ശരീരം അതിന്റെ ബലഹീനതകളോടും, എന്റെ ആത്മാവ് അതിന്റെ എല്ലാ സ്‌നേഹത്തോടും കൂടി നിനക്കു സര്‍പ്പിക്കുന്നു' - വി. ജെമ്മാ ഗെലാനി. കാല്‍വരിയും ക്രൂശിതനും ദൈവസ്‌നേഹത്തിന്റെ ദൃശ്യമായ തെളിവുകളാണ്. മനുഷ്യകുലത്തിനോടുള്ള ദൈവസ്‌നേഹം പൂര്‍ണ്ണമായും ദൃശ്യമായത് കാല്‍വരിയിലെ മരക്കുരിശിലാണ്. 'തന്റെ പുത്രനെ നല്കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു' എന്ന് വിശുദ്ധ യോഹന്നാന്‍ രേഖപ്പെടുത്തുന്നു. നമ്മെ രക്ഷിക്കുവാന്‍ ലോകത്തിലേയ്ക്ക് പിതാവ് അയച്ച പുത്രാനാണ്, മനുഷ്യകുലത്തിനുവേണ്ടി കുരിശില്‍ മരിച്ചത്. ഈശോയുടെ കുരിശിലേയ്ക്കു നോക്കുമ്പോള്‍ നാം കാണുന്നതും ധ്യാനിക്കുന്നതും ദൈവസ്‌നേഹത്തിന്റെ സ്രോതസ്സും നമ്മുടെ ഓരോരുത്തരുടെയും രക്ഷയുടെ പ്രതീകവുമാണ്. ലോകത്തെ മുഴുവന്‍ ആശ്ലേഷിക്കുന്ന ദൈവികകാരുണ്യം നിര്‍ഗ്ഗളിക്കുന്നത് കുരിശില്‍ വിരിച്ച ഈശോയുടെ കരങ്ങളില്‍നിന്നും, കുത്തിത്തുറക്കപ്പെട്ട അവിടുത്തെ വിരിമാറില്‍ നിന്നുമാണ്. പാപത്തെയും മരണത്തെയും കീഴ്‌പ്പെടുത്തി, നമുക്ക് ജീവന്റെ പ്രത്യാശ പകരുന്നത് ഈശോയുടെ കുരിശാണ്. അതിനാല്‍ നമ്മുടെ സത്യമായ പ്രത്യാശ ഈശോയുടെ കുരിശുതന്നെയാണ്. ഈശോയുടെ കുരിശിലുള്ള വിശ്വാസമാണ് നമ്മെ അവിടുത്തെ വഴികള്‍ തിരഞ്ഞെടുക്കാന്‍ ക്ഷണിക്കുന്നത്. അങ്ങനെ അവിടുത്തെ സഹനത്തിലും ത്യാഗത്തിലും പങ്കുചേര്‍ന്നുകൊണ്ടാണ്, കുരിശിന്റെ പാതയില്‍ ചരിച്ചുകൊണ്ടാണ് നമ്മള്‍ രക്ഷാകര പദ്ധതിയില്‍ പങ്കുകാരാകുന്നതും ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി സമര്‍പ്പിതരാകാന്‍ സന്നദ്ധരാകുന്നതും.
Image: /content_image/SocialMedia/SocialMedia-2023-03-27-10:26:28.jpg

20885
Category: 18
Sub Category:
Heading: ദേശീയ ന്യൂനപക്ഷ കമ്മീഷൻ വാർഷിക കോൺഫറൻസിൽ പ്രത്യേക ക്ഷണിതാവായി കർദ്ദിനാൾ ബസേലിയോസ് ബാവ
Content: തിരുവനന്തപുരം: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളുടെ വാർഷിക കോൺഫറൻസിൽ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ പ്രത്യേക ക്ഷ ണിതാവായി പങ്കെടുക്കും. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ 29ന് ഡൽഹിയിലെ ഡോ. അംബേദ്കർ സെന്ററിലാണ് കോൺഫറൻസ്. കേന്ദ്ര മന്ത്രി ജോൺ ബിർള മുഖ്യാതിഥി ആയിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടിസിന്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Image: /content_image/India/India-2023-03-27-11:03:40.jpg
Keywords: ബാവ

20886
Category: 18
Sub Category:
Heading: കെഎൽസിഎ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യം: ബിഷപ്പ് വർഗീസ് ചക്കാലക്കൽ
Content: കൊച്ചി: മൂന്നു മേഖലകളിൽ നിന്നുള്ള പ്രകടനങ്ങളുടെ അകമ്പടിയോടെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാനതല രൂപീകരണത്തിന്റെ സുവർണ ജൂബിലി സമാപന ആഘോഷങ്ങൾക്ക് പള്ളുരുത്തി ഷെവ. കെ.ജെ. ബെർലി നഗറിൽ പരിസമാപ്തി. ഇന്നലെ വൈകുന്നേരം 3.30 ന് കൊച്ചിയുടെ മൂന്നു മേഖലകളിൽ നിന്നാരംഭിച്ച റാലികളിൽ കേരളത്തിലെ 12 രൂപതകളിൽ നിന്നുള്ള കെഎൽസി എ അംഗങ്ങളും ബിഷപ്പുമാരും വൈദികരും സന്ന്യസ്തരും പങ്കെടുത്തു. വൈകുന്നേരം അഞ്ചിന് ആരംഭിച്ച പൊതുസമ്മേളനം കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (കെആർഎൽസിബിസി) പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ ലത്തീൻ കത്തോലിക്കർ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ്, യുഡിഎഫ് കക്ഷികളെ സമുദായം നന്നായി സഹായിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ ഗുണഫലങ്ങൾ സമുദായത്തിന് ലഭിച്ചില്ല. നമ്മളെ സഹായിക്കുന്നവരെ നമ്മളും സഹായിക്കും എന്ന ദർശനത്തിലേക്ക് സമുദായം വരികയാണ്. ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും വേണം. ആരും നെറ്റി ചുളിക്കേണ്ട കാര്യമില്ല. നമുക്ക് ഉണരണം. അർഹമായ അവകാശങ്ങൾ വേണം. വിഴിഞ്ഞം സമരത്തിന്റെ പേരിൽ വൈദികർക്കും അല്മായർക്കുമെതിരേ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ബിഷപ്പ് പറഞ്ഞു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഹൈബി ഈഡൻ എം പി, ബിഷപ്പുമാരായ ഡോ. ജോസഫ് കാരിക്കശേരി, ഡോ. ജെയിംസ് റാഫേൽ ആനാ പറമ്പിൽ, വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. ഷൈജു പര്യാ ത്തുശേരി, മോൺ.ആന്റണി കുരിശിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-03-27-11:13:33.jpg
Keywords: കേരള ലാറ്റിൻ കാത്തലിക്

20887
Category: 10
Sub Category:
Heading: അമേരിക്കയിലെ കണക്റ്റിക്കട്ടിൽ ദിവ്യകാരുണ്യ അത്ഭുതം?; വെളിപ്പെടുത്തലുമായി വൈദികൻ
Content: കണക്റ്റിക്കട്ട്: അമേരിക്കയിലെ കണക്റ്റിക്കട്ട് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ദേവാലയത്തിൽ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി വൈദികന്റെ വെളിപ്പെടുത്തല്‍. തോമാസ്റ്റോണിലെ സെന്റ് തോമസ് ദേവാലയത്തിലാണ് ദിവ്യകാരുണ്യ അത്ഭുതം നടന്നതായി ഫാ. ജോസഫ് ക്രൗലി എന്ന വൈദികൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മാർച്ച് അഞ്ചാം തീയതി വിശുദ്ധ കുർബാനയുടെ സമാപനത്തിൽ, തിരുവോസ്തി വിശ്വാസികൾക്ക് നൽകാൻ നിയോഗിക്കപ്പെട്ട ഒരാളുടെ പക്കൽ ഉണ്ടായിരുന്ന തിരുവോസ്തികൾ മുഴുവൻ തീർന്നു പോയെന്നും, എന്നാൽ പിന്നീട് കരങ്ങളിൽ ഉണ്ടായിരുന്ന കുസ്തോതിയിലേക്ക് വീണ്ടും നോക്കിയപ്പോൾ അതിൽ തിരുവോസ്തികൾ നിറഞ്ഞതായി കാണപ്പെട്ടുവെന്നും വൈദികൻ വെളിപ്പെടുത്തി. ഹാർട്ട്ഫോർഡ് അതിരൂപതയുടെ കീഴിലുള്ള ദേവാലയത്തില്‍ നടന്ന സംഭവം പ്രാദേശിക മാധ്യമമായ ഡബ്ല്യുഎഫ്എസ്ബിഐ വിറ്റ്നസ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതം ഞെട്ടിപ്പിക്കുന്നതും യാഥാര്‍ത്ഥ്യവുമാണെന്ന് ഫാ. ജോസഫ് ക്രൗലി കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ അതിരൂപത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാജിസ് സെന്ററിന്റെ കണക്കുകൾ പ്രകാരം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നാല് ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് കത്തോലിക്കാ സഭ അംഗീകരിച്ചിട്ടുള്ളത്. 2013ൽ പോളണ്ടിലെ ലെഗ്നിക്കയിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതമാണ് ഏറ്റവും ഒടുവിലായി വത്തിക്കാന്‍ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതം. താഴെ വീണ തിരുവോസ്തി അലിയിച്ചു കളയാൻ വേണ്ടി വെള്ളത്തിൽ ഇട്ടതിന് പിന്നാലേ അതില്‍ രക്തം കാണപ്പെടുകയായിരിന്നു. മനുഷ്യഹൃദയത്തിന്റെ ഭാഗം തിരുവോസ്തിയിൽ കാണപ്പെട്ടുവെന്നാണ് പിന്നീട് ഇതിനെപ്പറ്റി പഠനം നടത്തിയപ്പോൾ വെളിപ്പെടുത്തപ്പെട്ടത്. 2014 ഫെബ്രുവരിയില്‍ ഈ തിരുവോസ്തിയില്‍ നിന്നും ചെറിയ ഒരു ഭാഗം എടുത്ത് നിരവധി ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കി. തുടര്‍ച്ചയായ ഗവേഷണങ്ങള്‍ക്ക് ശേഷം ഫോറന്‍സിക് വിഭാഗം അധികൃതര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ തിരുവോസ്തിയില്‍ 'Cross Striated Muscle' അവസ്ഥയിലുള്ള മസില്‍ ഭാഗങ്ങള്‍ കാണപ്പെട്ടുവെന്നും ഈ മസില്‍ ഭാഗങ്ങള്‍ ഒരു 'ഹൃദയത്തിന്‍റെ' ഭാഗങ്ങളാണെന്നും ഈ തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെട്ടത് 'വേദനിക്കുന്ന' മനുഷ്യഹൃദയത്തിന്‍റെ ഭാഗങ്ങളാണെന്നും അന്നു കണ്ടെത്തി. 2016 ജനുവരിയില്‍ പുറത്തു വന്ന ഗവേഷണ ഫലങ്ങള്‍ വത്തിക്കാന്‍റെ അംഗീകാരത്തിനായി ലെഗ്നിക്ക രൂപത സമര്‍പ്പിച്ചിരിന്നു. ഇതേ തുടര്‍ന്നു വത്തിക്കാന്‍റെ 'Congregation For The Doctrine Of The Faith' ഇതിനെ കുറിച്ച് വിശദമായി പഠനം നടത്തുകയും അംഗീകരിക്കുകയുമായിരിന്നു. 2006ൽ മെക്സിക്കോയിലെ ചിൽപ്പാസിങ്കോ- ചിലാപ്പ രൂപതയിലെ ഒരു ദേവാലയത്തിൽ വൈദികൻ കൂദാശ ചെയ്ത തിരുവോസ്തിയിൽ രക്തം കാണപ്പെട്ടതും ഏറെ ചര്‍ച്ചാവിഷയമായി. ഹീമോഗ്ലോബിനും, ഡിഎൻഎയും ഉള്ള രക്തം തന്നെയാണ് ഇതെന്ന് പിന്നീട് നടന്ന ശാസ്ത്രീയ പഠനത്തിൽ വ്യക്തമായി. 2001ൽ കേരളത്തിലെ ചിരട്ടകോണത്തിൽ തിരുവോസ്തിയിൽ ഈശോയുടെ മുഖം തെളിഞ്ഞു വന്ന സംഭവവും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആഗോള ശ്രദ്ധ നേടിയ ദിവ്യകാരുണ്യ അത്ഭുതമാണ്.
Image: /content_image/News/News-2023-03-27-12:42:06.jpg
Keywords: ദിവ്യകാരുണ്യ അത്ഭുത