Contents
Displaying 20521-20530 of 25019 results.
Content:
20918
Category: 1
Sub Category:
Heading: നൈജീരിയയില്‍ 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ 53 വൈദികരെ തട്ടിക്കൊണ്ടുപോയി; 16 വൈദികര്‍ കൊല്ലപ്പെട്ടു
Content: അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ വൈദികരെയും, അത്മായരെയും തട്ടിക്കൊണ്ടുപോകുന്നത് സംബന്ധിച്ച വിവിധ കണക്കുകള്‍ പുറത്തുവിട്ട് നൈജീരിയന്‍ മെത്രാന്‍ സമിതി. വത്തിക്കാന്‍ ന്യൂസ് ഏജന്‍സിയായ ഏജന്‍സിയ ഫിദെസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് മെത്രാന്‍ സമിതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2006 മുതല്‍ 2023 വരെ 53 വൈദികരെ തട്ടിക്കൊണ്ടുപോകുകയും, 16 വൈദികര്‍ കൊല്ലപ്പെടുകയും 12 വൈദികര്‍ ആക്രമിക്കപ്പെടുകയും, ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ ആകെ 81 വൈദികരാണ് ആക്രമിക്കപ്പെട്ടത്. ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്കന്‍ പ്രൊവിന്‍സ് തുടങ്ങിയ ഇസ്ലാമിക തീവ്രവാദി സംഘടനകളുമായി ബന്ധപ്പെട്ടതാണ് വടക്കന്‍ നൈജീരിയയിലെ തട്ടിക്കൊണ്ടുപോകലുകളെന്ന്‍ ചൂണ്ടിക്കാട്ടിയ മെത്രാന്‍സമിതി, സമീപകാലത്ത് ഈ പ്രതിഭാസം വിഘടനവാദത്തോടൊപ്പം തെക്കന്‍ മേഖല ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണെന്നും വെളിപ്പെടുത്തി. തീവ്രവാദികളാണോ, പണത്തിനു വേണ്ടി കുറ്റവാളി സംഘങ്ങളാണോ തട്ടിക്കൊണ്ടുപോകുന്നതെന്ന് തിരിച്ചറിയുക എളുപ്പമല്ല. വാസ്തവത്തില്‍, തീവ്രവാദികള്‍ക്കും, കൊള്ളക്കാര്‍ക്കും ഒരേതരത്തിലുള്ള പ്രവര്‍ത്തന ശൈലിയാണെന്നും മെത്രാന്‍ സമിതി പറയുന്നു. തീവ്രവാദികള്‍ ഗ്രാമങ്ങള്‍ ആക്രമിച്ച് ഭക്ഷണവും വളര്‍ത്തുമൃഗങ്ങളേയും കൊള്ളയടിക്കുകയും, സാധാരണക്കാരെ കൊലപ്പെടുത്തുകയും ചെയ്യുന്നു. കൊള്ളക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്. പക്ഷേ ആശയപരമായ കാരണങ്ങളാല്‍ അതവര്‍ പരസ്യമാക്കുന്നില്ല. തീവ്രവാദികളായാലും കൊള്ളക്കാരായാലും, വ്യക്തികളെ മുന്‍കൂട്ടി നിശ്ചയിച്ച് തട്ടിക്കൊണ്ടുപോവുക, കൂട്ടത്തോടെ തട്ടിക്കൊണ്ടുപോവുക (സാധാരണഗതിയില്‍ പട്ടണങ്ങള്‍, ദേവാലയങ്ങള്‍, മോസ്കുകള്‍, സ്കൂളുകള്‍, ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിക്കൊണ്ടുപോകല്‍) തുടങ്ങിയവ ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും മെത്രാന്‍സമിതി ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നൈജീരിയ. Tag: From 2006 to 2023, 53 priests in Nigeria have been kidnapped, 12 attacked and 16 killed, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-31-11:01:06.jpg
Keywords: നൈജീ

20919
Category: 1
Sub Category:
Heading: മരുന്നും ഭക്ഷ്യവസ്തുക്കളും ജനറേറ്ററുകളുമായി യുക്രൈനിലേക്ക് വീണ്ടും പേപ്പല്‍ സഹായമെത്തി
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കെടുതികളെ തുടര്‍ന്നു ജീവിതം താറുമാറിയ ആയിരങ്ങള്‍ക്കു വീണ്ടും ആശ്വാസവുമായി മാര്‍പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ കാര്യങ്ങൾക്കായുള്ള കാര്യാലയം. മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, വൈദ്യുതിയുൽപ്പാദന ജനറേറ്ററുകൾ തുടങ്ങിയവ ഉള്‍പ്പെടുന്ന സമഗ്രമായ സഹായമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച (29 മാര്‍ച്ച് 2023) യുക്രൈനില്‍ എത്തിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് അവശ്യവസ്തുക്കളും മറ്റും അടങ്ങിയ സഹായം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സധൈര്യം മുന്നോട്ടുവന്ന ഡ്രൈവർമാരെ പേപ്പല്‍ ചാരിറ്റിയുടെ മുഖ്യ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കി നന്ദിയോടെ അനുസ്മരിച്ചു. കഴിഞ്ഞ ശനിയാഴ്‌ച (25/03/23) ഇറ്റലിയിൽ നിന്ന് പുറപ്പെട്ട ചരക്കു വാഹനം 2400 കിലോമീറ്ററോളം ദൂരമുള്ള ദീര്‍ഘയാത്ര പൂര്‍ത്തിയാക്കിയ ശേഷമാണ് യുദ്ധമുഖത്ത് എത്തിചേര്‍ന്നത്. റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിലെ നാൽപതു ശതമാനത്തോളം ഊർജ്ജോത്പാദന കേന്ദ്രങ്ങൾ തകര്‍ന്നതോടെ രാജ്യത്തെ വൈദ്യുതി ബന്ധങ്ങള്‍ ഇപ്പോഴും താറുമാറായാണ് കിടക്കുന്നത്. അതിനാല്‍ ജനറേറ്ററുകൾ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കു രാജ്യത്തു ലഭിക്കുന്ന സഹായങ്ങളില്‍ വലിയ പ്രാധാന്യമുണ്ട്. യുദ്ധത്തിന്റെ തുടക്കം മുതൽ, യുക്രേനിയൻ ജനതയ്ക്കു വേണ്ടി വത്തിക്കാന്‍ സഹായം നല്‍കിവരുന്നുണ്ട്. സഹായം ഏകോപിപ്പിക്കാന്‍ അൽമോണര്‍ ഓഫീസ്, ഡിക്കാസ്റ്ററി ഫോർ ദ സർവീസ് ഓഫ് ചാരിറ്റി വിഭാഗങ്ങള്‍ യോജിച്ച് ഇടപെടല്‍ നടത്തിയിരിന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ തെർമൽ ഉടുപ്പുകളും ജനറേറ്ററുകളും വത്തിക്കാന്‍ യുക്രൈനിലെത്തിച്ചിരിന്നു. Tag: More humanitarian aid from Pope arrives in Ukraine, Papal help in Vatican, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2023-03-31-12:20:59.jpg
Keywords: വത്തിക്കാ, യുക്രൈ

20920
Category: 1
Sub Category:
Heading: മധ്യപ്രദേശില്‍ ഹിന്ദുത്വവാദികളുടെ ഗൂഢാലോചനയില്‍ അറസ്റ്റിലായ കത്തോലിക്ക വൈദികന് ഒടുവില്‍ ജാമ്യം
Content: മധ്യപ്രദേശില്‍ വ്യാജ മതപരിവര്‍ത്തനം ആരോപിച്ച് ബാലാവകാശ സമിതികള്‍ കത്തോലിക്ക സ്കൂളില്‍ നടത്തിയ പരിശോധനക്കിടെ അറസ്റ്റിലായ കത്തോലിക്കാ വൈദികന് ജാമ്യം. മൊരേന ജില്ലയിലെ സെന്റ് മേരീസ് സ്കൂള്‍ പ്രിന്‍സിപ്പാളായ ഫാ. ആര്‍.ബി ഡയോനിസ്യസിന് ഇക്കഴിഞ്ഞ മാര്‍ച്ച് 28-നാണ് കോടതി ജാമ്യം അനുവദിച്ചത്. മതപരിവര്‍ത്തന ആരോപണം കൂടാതെ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തി, ക്രിമിനല്‍ ശക്തികളെ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേല്‍ ചുമത്തപ്പെട്ടിരുന്നത്. ഗ്വാളിയോര്‍ രൂപതയിലുള്ള കത്തോലിക്ക സ്കൂളിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുകയെന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ച കേസുകളാണിതെന്നു പ്രദേശവാസികള്‍ ഒന്നടങ്കം വ്യക്തമാക്കിയിരിന്നു. ആയിരത്തിയെണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളിലെ മാതാപിതാക്കളോ, വിദ്യാര്‍ത്ഥികളോ ആരും തന്നെ ഫാ. ഡയോനിസ്യസ്സിനെതിരെ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. എന്നാല്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗമായ നിവേദിത ശര്‍മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 25-ന് സ്കൂള്‍ ക്യാമ്പസ്സിലുള്ള ഫാ. ഡയോണിസിയൂസിന്റെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പരിശോധ നടത്തുകയായിരിന്നു. മദ്യകുപ്പികളും, ഗര്‍ഭനിരോധന ഉറകളും, മതപരമായ വസ്തുക്കളും പിടിച്ചെടുത്തു എന്നാണു പരിശോധനക്ക് ശേഷം നിവേദിത ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ മേഖലയില്‍ നല്ല പ്രശസ്തിയുള്ള സ്കൂളിനേയും, ഫാ. ഡയോനിസ്യസ്സിനേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു ഈ പരിശോധനയും അറസ്റ്റുമെന്ന് വ്യക്തമായിരിക്കുകയാണ്. ബിജെപിയുമായി ബന്ധപ്പെട്ട ഒരു ഹിന്ദു നേതാവിന് നല്‍കിവന്നിരുന്ന കരാര്‍ നിലവാരമില്ലാത്തതിന്റെ പേരില്‍ റദ്ദാക്കിയതാണ് ഫാ. ഡയോനിഷ്യസ്സിന്റെ അറസ്റ്റിനു പിന്നിലെ യഥാര്‍ത്ഥ കാരണമെന്നു ഗ്വാളിയോര്‍ രൂപത നേതൃത്വം വെളിപ്പെടുത്തി. ജനസംഖ്യയുടെ 23 ശതമാനത്തോളം ആദിവാസികളും, ദളിതരുമുള്ള ഗ്വാളിയോര്‍ അതിരൂപതയിലെ ക്രിസ്ത്യന്‍ സ്കൂളുകളെ മാത്രമാണ് ബാലാവകാശ സമിതികളും, ജില്ല ഉദ്യോഗസ്ഥരും ലക്ഷ്യംവെക്കുന്നതെന്നും ഒരു വൈദികന്‍ പറഞ്ഞു. മതപരിവര്‍ത്തനം ആരോപിച്ചുകൊണ്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 27-ന് ഗ്വാളിയോര്‍ രൂപതയുടെ കീഴിലുള്ള ദാബ്രാ ജില്ലയിലെ സെന്റ് പീറ്റേഴ്സ് സ്കൂളിലും നിവേദിത ശര്‍മയുടെ നേതൃത്വത്തില്‍ റെയിഡ് നടത്തുകയും തിരുനാള്‍ ആഘോഷത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന പോസ്റ്ററുകളും, ബാനറുകളും, കുരിശുരൂപങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ക്രൈസ്തവര്‍ക്കും ക്രിസ്തീയ മേല്‍നോട്ടമുള്ള സ്ഥാപനങ്ങള്‍ക്കും നേരെ മധ്യപ്രദേശ് സര്‍ക്കാരിന്റെ അതിക്രമം പതിവായി കൊണ്ടിരിക്കുകയാണ്. ജബല്‍പൂര്‍ ജില്ലയിലെ ക്രിസ്ത്യന്‍ സ്കൂളില്‍ റെയിഡ് നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യാജ ലൈംഗീകാതിക്രമത്തിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസിയായ പ്രിന്‍സിപ്പാളെ അറസ്റ്റ് ചെയ്തതും, ജബല്‍പൂര്‍ മെത്രാന്‍ ജെറാള്‍ഡ് അല്‍മെയിഡാക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയതും മധ്യപ്രദേശ് സര്‍ക്കാരിന്റെ ക്രൈസ്തവവിരുദ്ധതയുടെ ഉദാഹരണങ്ങളില്‍ ചിലത് മാത്രമാണെന്ന് നിരീക്ഷകര്‍ പറയുന്നു.
Image: /content_image/News/News-2023-03-31-15:39:22.jpg
Keywords: മധ്യപ്രദേ

20921
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ ലോകത്തിന് ആവശ്യമുണ്ടെന്ന് ജോ ബൈഡന്‍; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി യുഎസ് മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡിസി: ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി. പാപ്പ വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥന അഭ്യര്‍ത്ഥിക്കുന്നതായും സാധിക്കുമെങ്കില്‍ ദിവ്യകാരുണ്യത്തിന്റെ മുന്‍പാകെ പ്രാര്‍ത്ഥിക്കണമെന്നും സഹോദര മെത്രാന്മാരോട് ചേര്‍ന്നു അഭ്യര്‍ത്ഥിക്കുകയാണെന്ന് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ പറഞ്ഞു. പരിശുദ്ധ പിതാവിന്റെ വേഗത്തിലുള്ളതും പൂർണ്ണവുമായ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതിന് അഭ്യർത്ഥിക്കുകയാണെന്ന് ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ കർദ്ദിനാൾ ബ്ലേസ് കുപ്പിച്ചും പറഞ്ഞു. ഇതിന് പിന്നാലെ പാപ്പയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. ''ഞാനും ജില്ലും (ജോ ബൈഡന്റെ ഭാര്യ) ഫ്രാൻസിസ് മാർപാപ്പയെ പ്രാർത്ഥനയിൽ ഓര്‍ക്കുകയും വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ ആശംസകൾ അറിയിക്കുകയും ചെയ്യുന്നുന്നുവെന്നും ലോകത്തിന് ഫ്രാൻസിസ് മാർപാപ്പയെ ആവശ്യമുണ്ടെന്നു''മാണ് ബൈഡന്‍റെ ട്വീറ്റ്. ഭ്രൂണഹത്യ അടക്കമുള്ള വിഷയങ്ങളില്‍ കത്തോലിക്ക വിരുദ്ധ നിലപാട് സ്വീകരിച്ച ബൈഡനെതിരെ നിരവധി പ്രാവശ്യം അമേരിക്കന്‍ മെത്രാന്‍ സമിതി രംഗത്ത് വന്നിരിന്നു.

Jill and I are keeping Pope Francis in our prayers and send our best wishes for his swift and full recovery.

The world needs Pope Francis.
— President Biden (@POTUS) March 30, 2023

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു ബുധനാഴ്ചയാണ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തുകയായിരിന്നു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം മാർപാപ്പയുടെ അടുത്ത ജോലിക്കാരെല്ലാം കഴിഞ്ഞദിവസം ജെമെല്ലി ആശുപത്രിയിലാണു ചെലവഴിച്ചത്. ഓശാന ഞായറിനു മുന്‍പായി മാർപാപ്പയ്ക്ക് ആശുപത്രിവിടാൻ കഴിയുമെന്നു നേഴ്സുമാര്‍ പറഞ്ഞതായി ഇറ്റലിയിലെ അൻസ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. Tag: U.S. bishops ask for prayer for pope’s quick recovery, Biden asks for prayers for Pope Francis, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-31-16:17:28.jpg
Keywords: പാപ്പ, ബൈഡ

20922
Category: 18
Sub Category:
Heading: വനം - വന്യജീവി വിഷയത്തിൽ മാനന്തവാടി രൂപത അവകാശപത്രികയും നയരേഖയും പുറത്തിറക്കി
Content: മാനന്തവാടി: വനം വന്യജീവി പ്രശ്നത്തിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥക്ക് പരിഹാര നിർദ്ദേശങ്ങളും നിയമസാധ്യതകളും ഉൾകൊള്ളിച്ചുള്ള നയരേഖ മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം പ്രകാശനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കുംചെയ്യാൻ കഴിയുന്നതും നിലവിലുള്ള നിയമം അനുവദിക്കുന്നതുമായ കാര്യങ്ങൾ വിശദമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. നയരേഖയും കാലാനുസൃതമായി കേന്ദ്ര വനംവന്യ ജീവി നിയമത്തിൽ വരുത്തേണ്ട ഭേദഗതികളും ഇതിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഭരണഘടനയും പൗരാവകാശങ്ങൾ, വനം വന്യജീവി നിയമങ്ങൾ, പരിസ്ഥിതി നിയമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നിയമ വിദ്ഗധർ, പരിസ്ഥിതി പ്രവർത്തകർ, കർഷക പ്രതിനിധികൾ എന്നിങ്ങനെ വിവിധ മേഖലയിൽ ഉള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ പഠനശിബിരത്തിന്റെ അടിസ്ഥാനത്തിലാണ് നയരേഖ തയ്യാറാക്കിയത്. സംസ്ഥാന ബാങ്കിംഗ് അവലോകന സമിതി തയ്യാറാക്കുന്ന സ്കെയിൽ ഓഫ് ഫിനാൻസ് അടിസ്ഥാനപ്പെടുത്തി നഷ്ടപരിഹാരം അനുവദിക്കുക, കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഫോറസ്റ്റ് ട്രിബ്യൂണലുകൾ ആരംഭിക്കുക, വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങൾ കേന്ദീകരിച്ച് ഫോറസ്റ്റ് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുക, തുടങ്ങി അറുപതോളം നിർദ്ദേശങ്ങളും ഇരുത്തി എട്ടോളം നിയമസാധ്യതകളും അക്കമിട്ടവതരിപ്പിച്ചിട്ടുണ്ട്. നയരേഖയുടെ അടിസ്ഥാനത്തിൽ ചർച്ചകൾ സംഘടിപ്പിക്കാനും രൂപത തീരുമാനിച്ചിട്ടുണ്ട്. പ്രകാശന ചടങ്ങിൽ ബിഷപ്പ് അലക്സ് താരാമംഗലം, മോൺ. പോൾ മുണ്ടോളിക്കൽ, മോൺ. തോമസ് മണക്കുന്നേൽ, ഫാ. ജോസ് കൊച്ചറ ക്കൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, സാലു അബ്രാഹം മേച്ചേരിൽ, ജോസ് പുഞ്ചയിൽ, ജോസ് പള്ളത്ത്, ഫാ.നോബിൾ തോമസ് പാറക്കൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-03-31-16:33:32.jpg
Keywords: മാനന്തവാടി

20924
Category: 24
Sub Category:
Heading: കുമ്പസാരക്കൂട് നൽകുന്ന പുതു ജീവൻ | തപസ്സു ചിന്തകൾ 39
Content: ''കുമ്പസാരക്കൂട്ടിൽ നിന്നു നാം പുറത്തു വരുമ്പോൾ, പുതു ജീവൻ നൽകുന്ന, വിശ്വാസത്തിനു തീവ്രത നൽകുന്ന അവന്റെ ശക്തി നാം അനുഭവിക്കുന്നു. കുമ്പസാരത്തിലൂടെ നാം വീണ്ടും ജനിക്കുന്നു" - ഫ്രാൻസിസ് പാപ്പ. ദൈവവുമായുള്ള ഐക്യത്തിലും വിധേയത്വത്തിലും ജീവിക്കുന്ന അവസ്ഥയാണ് ആത്മീയത. പ്രര്‍ത്ഥന, ദൈവവചനധ്യാനം, കുദാശകളുടെ ഒരുക്കത്തോടെയുള്ള സ്വീകരണം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി ആത്മീയ പുരോഗതി പ്രാപിക്കാനും നോമ്പുകാലം ഹൃദ്യസ്ഥമാക്കാക്കാനും കഴിയുന്നു. അനുതാപത്തിന്‍റെയും ജീവിതനവീകരണത്തിന്‍റെയും വഴിയിലൂടെ സഞ്ചരിക്കാൻ കുമ്പസാരമെന്ന കൂദാശ നമ്മെ പ്രാപ്തരാക്കുന്നു. ഫ്രാൻസിസ് പാപ്പാ കുമ്പസാരമെന്ന കൂദാശയെ ദൈവകാരുണ്യവുമായുള്ള കണ്ടുമുട്ടലിന്റെ പ്രഥമ മാർഗ്ഗമായി പഠിപ്പിക്കുന്നു. കുമ്പസാരത്തിൽ "വീണ്ടും സൃഷ്ടിക്കുന്ന ദൈവകാരുണ്യവുമായുള്ള പൂർണ്ണ സമാഗമത്തിന് അവസരമുണ്ട്. അനുരജ്ഞനപ്പെട്ടും, അനുരജ്ഞനം കൊടുത്തും സവിശേഷത്തിൻെറ നല്ല ജീവിതം പ്രഘോഷിക്കുന്ന പുതിയ സ്ത്രീ പുരുഷന്മാർ ഈ കൂദാശയിൽ നിന്നു വരുന്നു''. ഓ ദൈവമേ കുമ്പസാരത്തെ ഭയപ്പെടാതെ, പുതു ജീവിതത്തിന്റെ ഉറവിടമായി അനുതാപ കൂദാശയെ മനസ്സിലാക്കാൻ എന്നെ പഠിപ്പിക്കണമേ.
Image: /content_image/SocialMedia/SocialMedia-2023-03-31-16:49:05.jpg
Keywords: തപസ്സു

20925
Category: 1
Sub Category:
Heading: പ്രതിഷേധത്തിന് ഒടുവില്‍ നിക്കരാഗ്വേയില്‍ തടങ്കലിലാക്കിയ ബിഷപ്പിന്റെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവിട്ടു
Content: മനാഗ്വേ: നിക്കരാഗ്വേന്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മതഗല്‍പ്പ രൂപതാ മെത്രാന്‍ റോളണ്ടോ അല്‍വാരെസിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇളം നീലനിറമുള്ള വസ്ത്രം ധരിച്ച വിളറി, മെലിഞ്ഞ് കാണപ്പെട്ട മെത്രാന്‍ തന്റെ സഹോദരിക്കും, സഹോദരനുമൊപ്പം ലാ മൊഡേലോ ജയിലില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാര്‍ച്ച് 24-നാണ് നിക്കരാഗ്വേന്‍ ടെലിവിഷന്‍ പുറത്തുവിട്ടത്. ഇതോടെ മെത്രാന്‍ ജീവിച്ചിരിപ്പുണ്ടോ? എന്ന നിക്കരാഗ്വേന്‍ ജനതയുടെ ആശങ്കക്ക് അറുതിയായിരിക്കുകയാണ്. രാഷ്ട്രത്തിന്റെ അഖണ്ഡതക്ക് തുരങ്കംവെച്ചു, വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ അനേകം വ്യാജ ആരോപണങ്ങളുടെ പേരിലാണ് ബിഷപ്പിനെ തടങ്കലിലാക്കിയത്. ജനുവരി 10-ന് കോടതിയില്‍ എത്തിച്ച മെത്രാനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. ബിഷപ്പ് അല്‍വാരെസ് ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക നേതാക്കന്‍മാരുടെയും, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ചാനലിലൂടെ അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ജയിലില്‍ മാന്യമായ പെരുമാറ്റം ലഭിക്കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കുവാന്‍ മാധ്യമപ്രവര്‍ത്തകന്‍ മെത്രാന് മുന്നിൽ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. "നിങ്ങള്‍ നന്നായി ഇരിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്" എന്ന്‍ മാധ്യമപ്രവര്‍ത്തകന്‍ പറയുമ്പോള്‍, “ഞാന്‍ എങ്ങനെയാണ് ഇരിക്കുന്നത്? ആരോഗ്യവാനാണോ? എന്റെ മുഖം എങ്ങനെ ഇരിക്കുന്നു?” എന്ന് മെത്രാന്‍ പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്നുണ്ട്. മെത്രാന്റെ ഈ പ്രതികരണം നിക്കാരാഗ്വേയിലെ സമൂഹമാധ്യമങ്ങളില്‍ കൊടുങ്കാറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. തന്റെ സഹോദരന്റെ ചിത്രം കണ്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ജീവിച്ചിരിക്കുന്നതില്‍ ദൈവത്തോടു നന്ദി പറയുകയാണെന്നും അമേരിക്കയില്‍ പ്രവാസിയായി കഴിയുന്ന മനാഗ്വേ സഹായ മെത്രാന്‍ സില്‍വിയോ ജോസ് ബയേസ് ട്വീറ്റ് ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നതിനെത്തുടര്‍ന്നുള്ള ആഭ്യന്തര സമ്മര്‍ദ്ധം മൂലമാണ് മെത്രാനെ ടിവിയില്‍ കാണിച്ചതെന്നു നിക്കരാഗ്വേന്‍ അഭിഭാഷകനായ യാദെര്‍ മൊറാസന്‍ ഒ.എസ്.വി ന്യൂസിനോട് പറഞ്ഞു. മറ്റ് തടവുകാരുടെ വസ്ത്രവുമായി യോജിച്ചുപോകാത്ത വസ്ത്രമാണ് മെത്രാന് നല്‍കിയിരിക്കുന്നതെന്ന്‍ ചൂണ്ടിക്കാട്ടിയ മൊറാസന്‍ നീതിന്യായവ്യവസ്ഥയെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഏകാധിപത്യ നിലപാടിനെതിരെ കത്തോലിക്ക മെത്രാന്മാര്‍ ശക്തമായി പ്രതികരിക്കുന്നതിനാല്‍ നിക്കരാഗ്വേന്‍ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നിയും വൈസ്-പ്രസിഡന്റുമായ റൊസാരിയോ മുരില്ലോയും “തീവ്രവാദികള്‍” എന്നാണു മെത്രാന്‍മാരെ നേരത്തെ വിശേഷിപ്പിച്ചത്.
Image: /content_image/News/News-2023-03-31-17:14:00.jpg
Keywords: നിക്കരാഗ്വേ

20926
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ നാളെ ആശുപത്രി വിട്ടേക്കും; പ്രാര്‍ത്ഥന അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും
Content: വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതിയുണ്ടെന്നും നാളെ ആശുപത്രി വിട്ടേക്കുമെന്നും വത്തിക്കാന്‍. ഇന്ന് രാവിലെ നടന്ന പരിശോധനകളുടെ ഫലമായി, പാപ്പ നാളെ പേപ്പല്‍ വസതിയായ സാന്താ മാർത്തയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്‍ വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. ഏപ്രിൽ 2 ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ഓശാന ഞായര്‍ തിരുനാള്‍ കുര്‍ബാനയില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ കുഴപ്പമില്ലാതെ ആരോഗ്യ പുരോഗതിയോടെ കടന്നുപോയെന്നും വൈകുന്നേരം ഫ്രാൻസിസ് മാർപാപ്പ തന്നെ സഹായിക്കുന്നവരോടൊപ്പം പിസ്സ കഴിച്ചുവെന്നും പരിശുദ്ധ പിതാവിനോടൊപ്പം ഡോക്ടർമാരും നഴ്സുമാരും സഹായികളും ഉണ്ടായിരുന്നുവെന്നും വത്തിക്കാന്‍ വക്താവ് വ്യക്തമാക്കി.

Praying for the good health and speedy recovery of Pope Francis. @Pontifex https://t.co/UU2PuEixUK
— Narendra Modi (@narendramodi) March 31, 2023

അതേസമയം പാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്ന ലോകനേതാക്കളോട് ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ട്വിറ്ററിൽ സന്ദേശം പങ്കുവെച്ചു. “ഫ്രാൻസിസ് പാപ്പയുടെ നല്ല ആരോഗ്യത്തിനും അതിവേഗ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു” എന്നാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. Tag:Vatican: Pope Francismay leave hospital tomorrow, Pope Francis Malayalam, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-31-20:30:55.jpg
Keywords: പാപ്പ, മോദി

20927
Category: 1
Sub Category:
Heading: വിശുദ്ധവാരത്തില്‍ നാം എപ്രകാരം ഒരുങ്ങണം?: ഓൺലൈൻ ക്ലാസ് ഇന്ന് Zoom -ല്‍
Content: ദൈവത്തിന് എല്ലാം സാധ്യമല്ല്ലേ, അപ്പോള്‍ കുരിശിലെ ഈശോയുടെ മരണം രക്ഷയ്ക്കു ആവശ്യമായിരിന്നോ? മിശിഹായിലൂടെ നടന്ന രക്ഷാകര പദ്ധതിയുടെ അര്‍ത്ഥവും ലക്ഷ്യവുമെന്ത്? വലിയ ശനിയുടെ പ്രാധാന്യമെന്താണ്? വിശുദ്ധവാരത്തില്‍ നാം എപ്രകാരം ഒരുങ്ങണം? തുടങ്ങീ വിശുദ്ധവാരത്തിന് ഒരുക്കമായി ഓരോ ക്രൈസ്തവ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട ആഴമേറിയ ആത്മീയ രഹസ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഓൺലൈൻ ക്ലാസ് ഇന്നു (ഏപ്രില്‍ 01, 2023 ) Zoom -ല്‍ നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 48ാമത്തെ ക്ലാസിന്റെ ഭാഗമായി കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് ആത്മീയ രഹസ്യങ്ങൾ വിവരിക്കുക. ക്ലാസ് ഇന്ത്യന്‍ സമയം വൈകീട്ട് 06 മണി മുതല്‍ 07 വരെ നടക്കും. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 05;25 മുതൽ കുരിശിന്റെ വഴിയുടെ ആദ്യത്തെ ഏഴു സ്ഥലങ്ങൾ ധ്യാനിക്കും. കൃത്യം 6 മണിയ്ക്ക് ക്ലാസ് ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നിരവധിപേരാണ് ക്ലാസില്‍ ഭാഗഭാക്കാകുന്നത്. ക്രൈസ്തവന്റെ ആത്മീയ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധവാര ദിനങ്ങൾക്ക് പിന്നിലെ ആത്മീയ രഹസ്യം വിവേചിച്ചറിയുവാൻ സഹായകരമായ ഇന്നത്തെ ക്ലാസിലേക്ക് ഏവരെയും ആദരവോടെ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 }#
➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2023-04-01-00:54:24.jpg
Keywords: ഓൺലൈൻ

20928
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിൽ അനുസ്മരണം ഇന്ന് ഡല്‍ഹിയില്‍
Content: ന്യൂഡൽഹി: ഡൽഹി സീറോമലബാർ അല്‍മായ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അനുസ്മരണം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് ഗോൾഡാഘാന സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്തിന്റെ മുഖ്യ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് തുടക്കം. തുടർന്ന് വൈകുന്നേരം അഞ്ചിന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും. അല്‍മായ കൂട്ടായ്മ പ്രസിഡന്റ് ജോയി തോമസ് അധ്യക്ഷത വഹി ക്കും. ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ മുഖ്യപ്രഭാഷണം നടത്തും. സീറോ മലങ്കര ഗുഡ്ഗാവ് രൂപത ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് തുടങ്ങിയവർ പ്രസംഗിക്കും.
Image: /content_image/India/India-2023-04-01-07:52:15.jpg
Keywords: പവ്വത്തി