category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനൈജീരിയയില്‍ 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ 53 വൈദികരെ തട്ടിക്കൊണ്ടുപോയി; 16 വൈദികര്‍ കൊല്ലപ്പെട്ടു
Contentഅബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ വൈദികരെയും, അത്മായരെയും തട്ടിക്കൊണ്ടുപോകുന്നത് സംബന്ധിച്ച വിവിധ കണക്കുകള്‍ പുറത്തുവിട്ട് നൈജീരിയന്‍ മെത്രാന്‍ സമിതി. വത്തിക്കാന്‍ ന്യൂസ് ഏജന്‍സിയായ ഏജന്‍സിയ ഫിദെസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് മെത്രാന്‍ സമിതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2006 മുതല്‍ 2023 വരെ 53 വൈദികരെ തട്ടിക്കൊണ്ടുപോകുകയും, 16 വൈദികര്‍ കൊല്ലപ്പെടുകയും 12 വൈദികര്‍ ആക്രമിക്കപ്പെടുകയും, ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ ആകെ 81 വൈദികരാണ് ആക്രമിക്കപ്പെട്ടത്. ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ്‌ ആഫ്രിക്കന്‍ പ്രൊവിന്‍സ്‌ തുടങ്ങിയ ഇസ്ലാമിക തീവ്രവാദി സംഘടനകളുമായി ബന്ധപ്പെട്ടതാണ് വടക്കന്‍ നൈജീരിയയിലെ തട്ടിക്കൊണ്ടുപോകലുകളെന്ന്‍ ചൂണ്ടിക്കാട്ടിയ മെത്രാന്‍സമിതി, സമീപകാലത്ത് ഈ പ്രതിഭാസം വിഘടനവാദത്തോടൊപ്പം തെക്കന്‍ മേഖല ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണെന്നും വെളിപ്പെടുത്തി. തീവ്രവാദികളാണോ, പണത്തിനു വേണ്ടി കുറ്റവാളി സംഘങ്ങളാണോ തട്ടിക്കൊണ്ടുപോകുന്നതെന്ന് തിരിച്ചറിയുക എളുപ്പമല്ല. വാസ്തവത്തില്‍, തീവ്രവാദികള്‍ക്കും, കൊള്ളക്കാര്‍ക്കും ഒരേതരത്തിലുള്ള പ്രവര്‍ത്തന ശൈലിയാണെന്നും മെത്രാന്‍ സമിതി പറയുന്നു. തീവ്രവാദികള്‍ ഗ്രാമങ്ങള്‍ ആക്രമിച്ച് ഭക്ഷണവും വളര്‍ത്തുമൃഗങ്ങളേയും കൊള്ളയടിക്കുകയും, സാധാരണക്കാരെ കൊലപ്പെടുത്തുകയും ചെയ്യുന്നു. കൊള്ളക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്. പക്ഷേ ആശയപരമായ കാരണങ്ങളാല്‍ അതവര്‍ പരസ്യമാക്കുന്നില്ല. തീവ്രവാദികളായാലും കൊള്ളക്കാരായാലും, വ്യക്തികളെ മുന്‍കൂട്ടി നിശ്ചയിച്ച് തട്ടിക്കൊണ്ടുപോവുക, കൂട്ടത്തോടെ തട്ടിക്കൊണ്ടുപോവുക (സാധാരണഗതിയില്‍ പട്ടണങ്ങള്‍, ദേവാലയങ്ങള്‍, മോസ്കുകള്‍, സ്കൂളുകള്‍, ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിക്കൊണ്ടുപോകല്‍) തുടങ്ങിയവ ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും മെത്രാന്‍സമിതി ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നൈജീരിയ. Tag: From 2006 to 2023, 53 priests in Nigeria have been kidnapped, 12 attacked and 16 killed, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-31 12:26:00
Keywordsനൈജീ
Created Date2023-03-31 11:01:06