Contents

Displaying 20531-20540 of 25019 results.
Content: 20929
Category: 18
Sub Category:
Heading: നാളെ ഓശാന ഞായര്‍: പ്രാര്‍ത്ഥനയോടെ വിശ്വാസി സമൂഹം
Content: തിരുവനന്തപുരം: എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മയില്‍ ഓശാന ഞായര്‍ ആചരണത്തിന് ദേവാലയങ്ങള്‍ ഒരുങ്ങി. നാളെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടക്കും.ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമാകും. സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഓശാനതിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കും. രാവിലെ 7 മണിക്ക് കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വി. കുർബാനയും നടക്കും. പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനാകും. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും നടക്കും. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ മലങ്കര കത്തോലി ക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യ കാർമികത്വത്തിൽ ഓശാന ശുശ്രൂഷകൾ നടത്തും. നാളെ രാവി ലെ 6.30ന് കുരുത്തോല വാഴ് വിന്റെ ശുശ്രൂഷ, പ്രദക്ഷിണം, കുർബാന. വൈകുന്നരം അഞ്ചിന് വിശുദ്ധ കുർബാന. 6.15 ന് സന്ധ്യാ നമസ്കാരം.
Image: /content_image/India/India-2023-04-01-08:04:57.jpg
Keywords:
Content: 20930
Category: 13
Sub Category:
Heading: സമ്മാനങ്ങളുമായി കാൻസർ വാർഡിലെ കുഞ്ഞുങ്ങളെ സന്ദർശിച്ചു, നവജാത ശിശുവിന് മാമ്മോദീസ; ആശുപത്രിവാസത്തിനിടയിലും ഫ്രാൻസിസ് പാപ്പ കര്‍മ്മനിരതന്‍
Content: വത്തിക്കാന്‍ സിറ്റി: ബ്രോങ്കൈറ്റിസ് ചികിത്സയ്ക്ക് വേണ്ടി റോമിലെ ജെമില്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പ ഇതേ ആശുപത്രിയിലെ തന്നെ കുട്ടികളുടെ കാൻസർ വാർഡിൽ സന്ദര്‍ശനം നടത്തി. ജപമാലയും, ചോക്ലേറ്റുകളും പുസ്തകങ്ങളുമായാണ് പാപ്പ വാര്‍ഡിലെത്തിയത്. അരമണിക്കൂർ അവിടെ ചെലവഴിച്ച പാപ്പ 'യേശു യൂദയായിലെ ബത്ലഹേമിലാണ് ജനിച്ചത്'' എന്ന പേരുള്ള ഒരു പുസ്തകത്തിന്റെ കോപ്പികളും വിതരണം ചെയ്തു. ഇതിനിടെ കാൻസർ വാർഡിൽവെച്ച് തന്നെ മാർപാപ്പ ഒരു കുഞ്ഞിന് ജ്ഞാനസ്നാനം നൽകിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F906299660490205%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഫ്രാൻസിസ് പാപ്പ കാൻസർ വാർഡിലെ അമ്മമാരുമായി സംസാരിക്കുന്നതിന്റെയും, ജ്ഞാസ്നാനം നൽകുന്നതിന്റെയും അടക്കമുള്ള ചിത്രങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസാണ് ഇന്നലെ പുറത്തുവിട്ടത്. മാതാപിതാക്കളുടെ ആഗ്രഹ പ്രകാരം ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ള മിഗുവേൽ എന്ന കുഞ്ഞിനാണ് പാപ്പ ജ്ഞാസ്നാനം നല്‍കിയതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. 2021 ജൂലൈ മാസം ജെമില്ലി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി എത്തിയപ്പോഴും പാപ്പ കുട്ടികളുടെ കാൻസർ വാർഡ് സന്ദർശിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന ചികിത്സ ഫലപ്രദമാകുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നതിനാൽ പാപ്പയെ ഇന്ന് ശനിയാഴ്ച ഡിസ്ചാർജ് ചെയ്തേക്കുമെന്നാണ് സൂചന. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹം ബ്രോങ്കൈറ്റിസ് ബാധിതനാണെന്ന് പരിശോധനകളിൽ കണ്ടെത്തുകയായിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുള്ളതിനാല്‍ നാളെ ഏപ്രിൽ രണ്ടാം തീയതി വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന ഓശാന ഞായർ തിരുകർമ്മങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണിയും വ്യക്തമാക്കിയിട്ടുണ്ട്. Tag:Pope Francis visits pediatric oncology ward at hospital, baptizes newborn baby, Pope Francis Malayalam, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-01-12:51:56.jpg
Keywords: പാപ്പ
Content: 20931
Category: 14
Sub Category:
Heading: വിശുദ്ധ വാരാചരണം: ഫിലിപ്പീന്‍സിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെസഹ ബുധന്‍ മുതല്‍ അവധി
Content: മനില: ആഗോള ക്രൈസ്തവ സമൂഹം പരിപാവനമായ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കാനിരിക്കെ ഏപ്രില്‍ 5 ബുധനാഴ്ച ഉച്ചക്ക് 12 മണിമുതല്‍ ഫിലിപ്പീന്‍സിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഭരണകൂടം. ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പ്രധാന ഭരണകാര്യാലയവും, ഔദ്യോഗിക വസതിയുമായ മാലാക്കനാന്‍ങ് കൊട്ടാരത്തിൽ നിന്ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിശുദ്ധവാരാഘോഷങ്ങളില്‍ പങ്കുചേരുന്നതിന് സ്വന്തം വീടുകളില്‍ എത്തുവാനുള്ള യാത്രകള്‍ക്ക് മതിയായ സമയം ലഭിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നു പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷന്‍ കാര്യാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നത്. ഏപ്രില്‍ 6 പെസഹ വ്യാഴവും, ഏപ്രില്‍ 7 ദുഃഖവെള്ളിയും പതിവനുസരിച്ചുള്ള അവധി ദിവസങ്ങളാണ്. ആരോഗ്യപരിപാലനം, ദുരന്തനിവാരണം തുടങ്ങിയ പ്രധാനപ്പെട്ട സര്‍ക്കാര്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തങ്ങളുടെ ജോലി തുടരണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി ലുക്കാസ് ബെര്‍സാമിന്‍ ഒപ്പിട്ടിരിക്കുന്ന മെമോറാണ്ടം സര്‍ക്കുലര്‍ നമ്പര്‍. 16-ല്‍ പറയുന്നുണ്ട്. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി നല്‍കുന്ന കാര്യം കമ്പനി മുതലാളികളില്‍ നിക്ഷിപ്തമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈസ്റ്റര്‍ അവധിക്കാലത്ത്‌ ആയിരകണക്കിന് ഫിലിപ്പീനികളാണ് തങ്ങളുടെ വീടുകളില്‍ പോകുവാനായി കാത്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഈ വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 10 വരെ അതീവ ജാഗ്രതയിലായിരിക്കുമെന്ന് ഫിലിപ്പീന്‍സിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട്‌ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള രാഷ്ട്രങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സില്‍ വിശുദ്ധ വാരത്തിന് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. ഫിലിപ്പീനോ ജനതയുടെ 80%വും കത്തോലിക്കരാണ്. ദുഃഖവെള്ളിയാഴ്ച ബാലിവാഗില്‍ നടക്കുന്ന പരിഹാര പ്രദിക്ഷിണം ഫിലിപ്പീന്‍സിലെ നോമ്പുകാല പ്രദക്ഷിണങ്ങളില്‍ ഏറ്റവും വലിയ പ്രദക്ഷിണമായിട്ടാണ് കണക്കാക്കുന്നത്. ഫിലിപ്പീന്‍സിലെ പ്രാദേശിക ടിവി, റേഡിയോ സ്റ്റേഷനുകളില്‍ പലതും വിശുദ്ധ വാരത്തില്‍ അടച്ചിടുകയാണ് പതിവ്. പ്രവര്‍ത്തിക്കുന്ന ചാനലുകളില്‍ നല്ലൊരു ഭാഗവും പ്രക്ഷേപണ സമയം കുറച്ച് നോമ്പുകാല, വിശ്വാസപരവും പ്രചോദനാത്മകവുമായ പരിപാടികള്‍ക്കാണ് കൂടുതല്‍ കവറേജ് നല്‍കുന്നത്. പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബർ 8നു പ്രത്യേക അവധിദിനമായി പ്രഖ്യാപിച്ച രാജ്യം കൂടിയാണ് ഫിലിപ്പീൻസ്. Tag: Philippines suspends afternoon gov't work on April 5 for holy week, Pope Francis Malayalam, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-01-15:26:12.jpg
Keywords: ഫിലിപ്പീ
Content: 20932
Category: 24
Sub Category:
Heading: അമ്മയോടൊപ്പം കാൽവരിയിലേക്കു നടക്കാം | തപസ്സു ചിന്തകൾ 40
Content: 'കുരിശിന്റെ വഴിയില്‍ മറിയം തന്റെ മകനെ കണ്ടുമുട്ടുന്നു. അവന്റെ കുരിശ് അവളുടെ കുരിശായി മാറുന്നു, അവന്റെ അപമാനം അവളുടെ അപമാനമാണ്, അവനു നേരിട്ട നിന്ദപമാനങ്ങള്‍ അവളും ഏറ്റുവാങ്ങുന്നു' - വി. ജോണ്‍ പോള്‍ രണ്ടാമന്‍. ഈശോയെ കുരിശ് മരണത്തിലേക്ക് നയിച്ച എല്ലാ സംഭവങ്ങളില്‍ പരിശുദ്ധ മറിയത്തിന്റെ ഹൃദയത്തെ ഏറ്റവും വേദനിപ്പിച്ച കാര്യം എന്താണന്നു സ്വീഡനിലെ വിശുദ്ധ ബ്രിജീത്തയോട് പരി. മറിയം സ്വകാര്യ വെളിപ്പെടുത്തലില്‍ ഇപ്രകാരം പറയുകയുണ്ടായി ''എന്റെ മകന്റെ നിണമടിഞ്ഞ കാല്‍പ്പാടുകള്‍ കണ്ട്, അവന്‍ എവിടേക്കാണ് കടന്നുപോയതെന്ന് എനിക്കറിയാമായിരുന്നു കാരണം വഴിയിലുടനീളം രക്തം കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. അതെന്നില്‍ തീവ്ര ദു:ഖമുളവാക്കി.'' പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജര്‍മ്മന്‍ കന്യാസ്ത്രീയും മിസ്റ്റിക്കുമായ അന്ന കാതറിന്‍ എമെറിച്ച് എഴുതിയ The Dolorous Passion of Our Lord Jesus Christ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പീഡാസഹനം എന്ന പുസ്തകത്തില്‍ കുരിശിന്റെ വഴിയില്‍ മറിയം ഈശോയെ കാണുന്ന രംഗം വിവരിച്ചട്ടുണ്ട്. : ഈശോ കടന്നുപോകേണ്ട തെരുവിന്റെ ഒരു പ്രവേശന കവാടത്തില്‍ മറിയവും യോഹന്നാനും നില്‍ക്കുന്നു. അവര്‍ അവനെ കണ്ടു 'തന്റെ കുരിശിന്റെ കനത്ത ഭാരത്താല്‍ ഈശോ മുങ്ങിത്താഴുന്നത്... മുള്ളുകള്‍ കൊണ്ട് കിരീടമണിഞ്ഞ അവന്റെ ശിരസ്സ്, കുരിശിന്റെ ഒരുഭാഗം അവന്റെ തോളില്‍ തൂങ്ങിക്കിടക്കുന്നു . രണ്ടാം തവണയും കുരിശുമായി വീണു അവന്റെ കൈകളും മുട്ടുകളും പൊട്ടുന്നു , ഈ കാഴ്ച മറിയത്തെ ത്രീവ്രമായി വേദനിച്ചു; അവള്‍ മറ്റെല്ലാം മറന്നു; അവള്‍ പട്ടാളക്കാരെയോ ആരാച്ചാരെമാരെയോ കണ്ടില്ല; അവള്‍ തന്റെ പ്രിയപ്പെട്ട മകനെയല്ലാതെ മറ്റാരെയും കണ്ടില്ല; ഈശോയെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സംഘത്തിന്റെ നടുവിലേക്ക് അവള്‍ കയറി, അവള്‍ അവന്റെ അരികില്‍ മുട്ടുകുത്തി അവനെ ആലിംഗനം ചെയ്തു... യോഹന്നാനും മറ്റു സ്ത്രീകളും മറിയത്തെ നിലത്തു നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു, പടയാളികള്‍ അവളെ നിന്ദിച്ചു, അവരില്‍ ഒരാള്‍ പറഞ്ഞു, 'സ്ത്രീയേ, നിനക്കിവിടെ എന്താണ് കാര്യം? നീ അവനെ നന്നായി വളര്‍ത്തിയിരുന്നെങ്കില്‍ അവന്‍ ഞങ്ങളുടെ കൈയില്‍ വരില്ലായിരുന്നു.'' കാരുണ്യം കാണിക്കുന്ന അമ്മയോട് ക്രൂരമായി പ്രതികരിക്കുന്ന പടയാളി ക്രൂശിതനോടു ശത്രുത പുലര്‍ത്തുന്നവരുടെ പ്രതിനിധിയാണ്. കുരിശിന്റെ വഴിയില്‍ ഈശോയെ കണ്ടുമുട്ടിയ മറിയം അവനു സംഭവിച്ചതെല്ലാം തനിക്കും സംഭവിക്കുന്നതാണന്ന തിരിച്ചറിവിലേക്കു വരുന്നു. മകന്റെ വേദന അമ്മയുടെയും അമ്മയുടെ ദുഃഖം മകന്റെയും ദു:ഖം വര്‍ദ്ധിപ്പിക്കുന്നു .ക്രൂശിതനെ മറിയത്തിന്റെ കണ്ണുകളിലൂടെ നോക്കാന്‍ പഠിപ്പിക്കുക, എങ്കില്‍ മാത്രമേ ക്രൂശിതന്റെ ജീവിതം നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയുള്ളു. 2003-ലെ ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ ധ്യാനത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇങ്ങനെ എഴുതി: ' അമ്മ, കുരിശിന്റെ വഴിയില്‍ മറിയം തന്റെ മകനെ കണ്ടുമുട്ടുന്നു. അവന്റെ കുരിശ് അവളുടെ കുരിശായി മാറുന്നു, അവന്റെ അപമാനം അവളുടെ അപമാനമാണ്, അവനു നേരിട്ട നിന്ദപമാനങ്ങള്‍ അവളും ഏറ്റുവാങ്ങുന്നു. 'നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.'(ലൂക്കാ 2 : 35) ഈശോയ്ക്കു നാല്‍പ്പത് ദിവസം പ്രായമുള്ളപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ചിരിക്കുന്നു. അങ്ങനെ, അദൃശ്യ വാളാല്‍ മറിയത്തിന്റെ ഹൃദയം കുത്തിതുറക്കപ്പെട്ടിരിക്കുന്നു , മറിയം കാല്‍വരിയിലേക്ക് നടക്കുമ്പോള്‍ , സ്വന്തം കാല്‍വരിയിലേക്കാണ് നടന്നു കയറിയത്.' മറിയത്തിന്റെ കണ്ണുകളിലൂടെ ക്രൂശിതനെ കാണാനും അവളുടെ സ്‌നേഹത്തോടെ കുരിശിന്‍ വഴി പിന്‍ചെല്ലാനും അവളുടെ മനസ്സോടെ കുരിശിനെ ആശ്ലേഷിക്കുവാനും ഈ ദിനങ്ങളില്‍ നമുക്കു സാധിക്കട്ടെ.
Image: /content_image/SocialMedia/SocialMedia-2023-04-01-23:39:22.jpg
Keywords: തപസ്സു
Content: 20933
Category: 10
Sub Category:
Heading: ആഗോള ക്രൈസ്തവ സമൂഹം ഇന്ന് ഓശാന തിരുനാള്‍ ആചരിക്കുന്നു; വിശുദ്ധവാരത്തിന് ആരംഭം
Content: വത്തിക്കാന്‍ സിറ്റി: വിനയത്തിന്റെയും എളിമയുടെയും മാതൃകയുമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈകളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. മലയാളത്തിൽ ഓശാന എന്നും ഹോസാന എന്നുമൊക്കെ ഉച്ചാരണഭേദങ്ങൾ ഉണ്ടെങ്കിലും രണ്ടും ഒരേ വാക്കിൽ നിന്നു ഉത്ഭവിച്ചതും ഒരേ അർത്ഥം ഉൾക്കൊള്ളുന്നതുമാണ്. ഹോഷിയാന എന്ന ഹീബ്രു വാക്കാണ് ഓശാനയായി മലയാളത്തിൽ പരിണമിച്ചത്. ഇതിനു തത്തുല്യമായ അറമായ വാക്കും 'ഓശാന' എന്ന തന്നെയാണ്. “രക്ഷിക്കണെ”, "സഹായിക്കണേ" എന്നൊക്കെയാണ് ഈ വാക്കിന്റെ മൂല അർത്ഥം. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പും പ്രദിക്ഷണവും വിശുദ്ധ കുര്‍ബാനയും നടക്കും. വത്തിക്കാന്‍ സമയം രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മികത്വം വഹിക്കുന്ന ഓശാന ശുശ്രൂഷകള്‍ക്ക് ആരംഭമാകും. സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഓശാനതിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു. രാവിലെ 7 മണിക്ക് കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വി. കുർബാനയും ഉൾപ്പെടെയുള്ള ശുശ്രൂഷകള്‍ ആരംഭിച്ചു. പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനായി. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യ കാർമികത്വത്തിലാണ് പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾ നടന്നത്. ഓശാന ഞായര്‍ ആചരണത്തോടെ ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചു.
Image: /content_image/News/News-2023-04-02-07:52:51.jpg
Keywords: ഓശാന
Content: 20934
Category: 1
Sub Category:
Heading: 3 ദിവസങ്ങള്‍ക്കു ശേഷം ഫ്രാന്‍സിസ് പാപ്പ ജെമല്ലി ആശുപത്രി വിട്ടു; മേരി മേജർ ബസിലിക്കയിൽ നേരിട്ടെത്തി നന്ദിയര്‍പ്പണം
Content: വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച (29/03/23) റോമിലെ ജെമല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ നിന്നു മടങ്ങി. വത്തിക്കാനിലേക്കു പുറപ്പെടുന്നതിനു മുമ്പ് പാപ്പ കത്തോലിക്കാ സർവ്വകലാശാലയുടെ റെക്ടർ ഫ്രാങ്കൊ അനേല്ലിയെയും അദ്ദേഹത്തിൻറെ അടുത്ത സഹപ്രവർത്തകരെയും ജെമെല്ലി പോളിക്ലിനിക്കിൻറെ ഡയറക്ടർ ജനറൽ മാർക്കൊ എലെഫാന്തിയെയും കത്തോലിക്കാ സർവ്വകലാശാലയുടെ അജപാലന സഹായി മോൺസിഞ്ഞോർ ക്ലാവുഡിയൊ ജുലിദോറി, വൈദ്യ സംഘം, അവർക്ക് സഹായികളായിരുന്ന ആരോഗ്യപ്രവർത്തകർ എന്നിവരെയും അഭിവാദ്യം ചെയ്തുവെന്ന് വത്തിക്കാന്‍ അറിയിച്ചു. {{ വീഡിയോ കാണാന്‍ ഇവിടെ ഇവിടെ ക്ലിക്ക് ചെയ്യുക ‍->https://www.facebook.com/pravachakasabdam/videos/944503066734253/}} ക്ലിനിക്കില്‍ നിന്ന് പുറപ്പെട്ട ഫ്രാൻസിസ് മാർപാപ്പ, കവാടത്തില്‍ എത്തിയപ്പോള്‍ കാറിൽ നിന്നിറങ്ങി അവിടെയുണ്ടായിരുന്നവരെ അഭിവാദ്യം ചെയ്തു. തലേദിവസം കുഞ്ഞ് മരണപ്പെട്ട ദമ്പതികളും മാധ്യമ പ്രവര്‍ത്തകരും വിശ്വാസികളും ഉള്‍പ്പെടെ നിരവധി പേര്‍ ഇവിടെയുണ്ടായിരിന്നു. വത്തിക്കാനിലെ പേപ്പല്‍ വസതിയിലേക്ക് മടങ്ങുന്നതിന് മുന്‍പ് പാപ്പ സെന്റ് മേരി മേജറിലെ റോമൻ ബസിലിക്കയിൽ സന്ദര്‍ശനം നടത്തി. നേരത്തെ ആശുപത്രിയിൽ കണ്ടുമുട്ടിയ രോഗികളായ കുഞ്ഞുങ്ങളെയും രോഗികളും രോഗബാധിതരുമായ എല്ലാവരെയും ആതുര ശുശ്രൂഷകരെയും സമര്‍പ്പിച്ച് ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. ഇന്ന് ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളില്‍ പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2023-04-02-08:12:18.jpg
Keywords: പാപ്പ, ആശുപ
Content: 20935
Category: 1
Sub Category:
Heading: വിശുദ്ധവാരത്തില്‍ സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്ന പീഡാനുഭവ ഒരുക്ക ധ്യാനം ഇന്ന് മുതല്‍ Zoom-ല്‍
Content: വിശുദ്ധവാരത്തിൽ പ്രമുഖ വചനപ്രഘോഷക സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്ന പീഡാനുഭവ ഒരുക്ക ഓൺലൈൻ ധ്യാനം ഇന്ന് ആരംഭിക്കും. എല്ലാ പ്രവചനങ്ങളുടേയും പൂര്‍ത്തീകരണമായ യേശുക്രിസ്തുവിന്റെ കുരിശിലെ ബലി അടുത്തറിയുവാനും എല്ലാ പാപങ്ങള്‍ക്കും വിലയായി നല്കിയ അവിടുത്തെ പീഡകള്‍ ആഴത്തില്‍ വിചിന്തനം ചെയ്യുവാനും ആ മുറിവുകള്‍ ധ്യാനിക്കുവാനും അവിടുത്തെ തിരുമുറിവുകള്‍ മനുഷ്യവംശത്തിന് പകര്‍ന്ന അദൃശ്യമായ ശക്തി തിരിച്ചറിയുവാനും അവസരമൊരുക്കുന്ന ധ്യാനം ഇന്ന് (തിങ്കള്‍), ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ZOOM-ല്‍ നടക്കുക. 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ ധ്യാനം ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് കുരിശിന്റെ വഴിയോടെ ആരംഭിക്കും. കുരിശിന്റെ വഴി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, സൗഖ്യ ശുശ്രൂഷ എന്നിവ ശുശ്രൂഷയുടെ ഭാഗമായി നടക്കും. #{blue->none->b->മറ്റ് രാജ്യങ്ങളിലെ സമയക്രമം: താഴെ കൊടുക്കുന്ന സമയക്രമത്തില്‍ ഒരു മണിക്കൂര്‍ മുന്‍പ് കുരിശിന്റെ വഴി ആരംഭിക്കുന്നതാണ്. ‍}# യുഎഇ: 05:30PM - 07:00PM യുഎസ്എ: 09:30AM - 11:00AM ഓസ്ട്രേലിയ: 11:30PM - 01:00AM യുകെ: 02:30PM - 04:00PM. പ്രവാചകശബ്ദത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാ ആദ്യവെള്ളിയാഴ്ചകളിലും സിസ്റ്റര്‍ ആന്‍ മരിയ ZOOM-ല്‍ നയിക്കുന്ന ശുശ്രൂഷയില്‍ കര്‍ത്താവിന്റെ ജീവിക്കുന്ന സാന്നിധ്യത്തെ വീണ്ടും സ്ഥിരീകരിച്ച് വലിയ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചത് അനേകര്‍ സാക്ഷ്യപ്പെടുത്തിയിരിന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തപ്പെടുന്ന അനുഗ്രഹീതമായ പീഡാനുഭവ ഒരുക്ക ധ്യാനത്തിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ #{blue->none->b->Zoom Meeting link: ‍}# {{ https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09 -> https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09}} ➧ Meeting ID: 849 7001 5596 ➧ Passcode: 1020
Image: /content_image/News/News-2023-04-02-16:15:49.jpg
Keywords: ആന്‍
Content: 20936
Category: 24
Sub Category:
Heading: ഒറ്റപ്പെടലുകളെ ദൂരയകറ്റാം | തപസ്സു ചിന്തകൾ 42
Content: "വലിയ ആഴ്ചയിൽ സഹിക്കുന്നവരിലേക്കും ഏറ്റവും സഹായം ആവശ്യമുള്ളവരിലേക്കും നുമുക്കെത്തിച്ചേരാം. നമുക്കു ഇല്ലാത്തതിനെപ്പറ്റി ചിന്തിക്കാതെ, മറ്റുള്ളവർക്കു എന്തു നന്മ ചെയ്യാൻ കഴിയും എന്നു നമുക്കു ചിന്തിക്കാം" - ഫ്രാൻസിസ് പാപ്പ. ഓശാന വിളികളുടെ അകമ്പടിയോടെ നാം വലിയ ആഴ്ചയിലേക്കു പ്രവേശിച്ചു. ഈ ഞായറാഴ്ചയ്ക്കു പീഡാനുഭവ ഞായർ (Passion Sunday) എന്നൊരു പേരുമുണ്ട്. മനുഷ്യ രക്ഷയെന്ന പുതിയ പുറപ്പാടിലേക്കു (New Exodus) രക്ഷകൻ കടന്നു വരുന്ന പ്രവേശന കവാടം കൂടിയാണ് ഈ ഞായർ. ഈശോ തൻ്റെ പീഡാസഹനങ്ങളിലേക്കു മാത്രമല്ല കഷ്ടാനുഭവ ആഴ്ചയിൽ അവനെ ആവരണം ചെയ്യുന്ന ഭയാനകമായ ഏകാന്തതയുടെ (ഒറ്റപ്പെടലിൻ്റെ ) പാതയിലേക്കുമാണ് അവൻ ജറുസലെമിലെ രാജകീയ പ്രവേശനത്തിലൂടെ പതിയെ നടന്നു കയറുന്നത്. ഓശാനയുടെ ആരവങ്ങൾക്കപ്പുറം തന്നെ കാത്തിരിക്കുന്ന ഭീകരമായ ഏകാന്തത അവൻ്റെ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട്. പീഡാനുഭവ ആഴ്ചയിലെ ഈശോയുടെ ജീവിത രേഖ പരിശോധിച്ചാൽ ഒറ്റപ്പെടലിൽ നിന്നു മനഷ്യവശംത്തെ കരകയറ്റാൻ അവൻ ചെയ്ത പ്രവർത്തികൾ കാണാൻ കഴിയും. ശിഷ്യന്മാരോടൊപ്പം ഈശോ പെസഹാ ഭക്ഷിക്കുന്നു. മനുഷ്യൻ ഒരിക്കലും ഒറ്റപ്പടാതിരിക്കാൻ തൻ്റെ ശരീര രക്തങ്ങൾ വിഭജിച്ചു നൽകുന്ന വിശുദ്ധ കുർബാന സ്ഥാപിക്കുകയും യുഗാന്ത്യംവരെ മനുഷ്യരോടൊപ്പം ഉണ്ടാവും എന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു: "യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും." (മത്തായി 28 : 20) ഒറ്റപ്പെടുന്നവർക്കു ശുശ്രൂഷ ചെയ്യാൻ പൗരോഹിത്യം എന്ന കൂദാശ അവൻ സ്ഥാപിച്ചു. ഭയാനകമായ മരണത്തിന് മുമ്പായി അവൻ ഗെത്സെമൻ തോട്ടത്തിലേക്ക് പോകുമ്പോൾ, അവന്റെ അടുത്ത ശിഷ്യൻമാരായ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും അവനോടൊപ്പം ആയിരിക്കാൻ അവൻ തിരഞ്ഞെടുത്തു. ഒറ്റപ്പെടലകറ്റാൻ താൻ തിരഞ്ഞെടുത്തവർ ഉറങ്ങുന്ന കാഴ്ച അവനു ഹൃദയ നൊമ്പരമേകി. "അവര്‍ ഉറങ്ങുന്നതു കണ്ടു. അവന്‍ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ?(മത്തായി 26 : 40) ആരും ഒറ്റപ്പെട്ടിരിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. കുരിശിൻ ചുവട്ടിൽ തൻ്റെ അമ്മ ഒറ്റയ്ക്കാവുന്നത് അവനു ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല, അതിനാൽ യോഹന്നാനെ അമ്മയ്ക്കു മകനായും മറിയത്തെ യോഹന്നാനു അമ്മയായും നൽകുന്നു. ഒറ്റപ്പെടൽ ദൈവപുത്രനു പോലും വേദന ഉളവാക്കിയ യാഥാർത്ഥ്യമാണങ്കിൽ നാം എത്ര കണ്ടു മറ്റുള്ളവർക്കു താങ്ങും തണലുമായി നിൽക്കണം. 2020ലെ ഓശാന ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ ഇപ്രകാരം ഓർമ്മപ്പെടുത്തി: 'ആർക്കുവേണ്ടിയാണാ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അവനെ നമുക്കു ഒറ്റികൊടുക്കാതിരിക്കാം, നമ്മുടെ ജീവിതങ്ങളുടെ കേന്ദ്രമായ അവനെ നമുക്കു ഉപേക്ഷിക്കാതിരിക്കാം. ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുന്നതിനു വേണ്ടിയാണ് നമ്മൾ ഈ ലോകത്തിലായിരിക്കുന്നത്... ജീവിതം മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി വ്യയം ചെയ്തില്ലങ്കിൽ അതു പ്രയോജനരഹിതമാണന്നു വീണ്ടും മനസ്സിലാക്കണം. ജീവിതം സ്നേഹത്താലാണ് അളക്കപ്പെടുന്നത്, അതിനാൽ ഈ വിശുദ്ധ ദിനങ്ങളിൽ നമ്മുടെ ഭവനങ്ങളിലുള്ള -നമ്മോടുള്ള ദൈവസ്നേഹത്തിൻ്റെ പൂർണ്ണതയുടെ പ്രതീകമായ - ക്രൂശിത രൂപത്തിൻ്റെ മുമ്പിൽ നമുക്കു നിൽക്കാം, സ്വന്തം ജീവൻ നൽകി നമ്മളെ ശുശ്രൂഷിച്ച ദൈവത്തിൻ്റെ മുമ്പിൽ. ശുശ്രൂഷിക്കാനുള്ള കൃപ ജിവിതത്തിൽ ലഭിക്കാനായി നമുക്കു പ്രാർത്ഥിക്കാം. സഹിക്കുന്നവരിലേക്കും ഏറ്റവും സഹായം ആവശ്യമുള്ളവരിലേക്കും നുമുക്കെത്തിച്ചേരാം. നമുക്കു ഇല്ലാത്തതിനെപ്പറ്റി ചിന്തിക്കാതെ, മറ്റുള്ളവർക്കു എന്തു നന്മ ചെയ്യാൻ കഴിയും എന്നു നമുക്കു ചിന്തിക്കാം." ആൾകൂട്ടത്തിലെ ഓശാന വിളികളെക്കാൾ ആത്മാർത്ഥത നിറഞ്ഞ നാമജപ മന്ത്രണങ്ങളാണ് ഈശോ ഇഷ്ടപ്പെടുന്നത്. കൂട്ടത്തിലായതുകൊണ്ടു മാത്രം ആർക്കും കൂട്ടുകാരനാവാൻ കഴിയില്ലന്നു ഈശോയുടെ പീഡാനുഭവം തെളിയിക്കുന്നു. ഓശാന വിളികളോടെ വലിയ ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ ഒറ്റപ്പെടലിൻ്റെ ദു:ഖം അനുഭവിക്കുന്നവരെ ചേർത്തു പിടിക്കാൻ നമ്മുടെ കണ്ണുകൾ തുറക്കപ്പെടുകയും ഹൃദയം ജ്വലിക്കുകയും ചെയ്യട്ടെ. നിറഞ്ഞ വിലയിരുത്തലുകളാണ് ഈശോ ആഗ്രഹിക്കുന്നത്. ഒറ്റിൻ്റെയും ഒറ്റപ്പെടലിൻ്റെയും ഓർമ്മകൾ വേദന മാത്രമേ മനുഷ്യനു സമ്മാനിച്ചട്ടുള്ളു. മരണത്തെ കീഴ്പ്പെടുത്താൻ ഒരുങ്ങുന്ന യോദ്ധാവിനെപ്പോലെ ഈശോ ജറുസലേമിലേക്കു പ്രവേശിക്കുന്നു. അവിടെ അവൻ അവമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും നഗ്നനാക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യും. അവസാനം മരണത്തെ പരാജയപ്പെടുത്തി അവൻ നമുക്കു ജീവൻ നൽകും.
Image: /content_image/SocialMedia/SocialMedia-2023-04-02-22:51:22.jpg
Keywords: തപസ്സു
Content: 20937
Category: 24
Sub Category:
Heading: സഹനങ്ങളിൽ നമ്മളെ തനിയെ ഉപേക്ഷിക്കാത്ത ഈശോ | തപസ്സു ചിന്തകൾ 41
Content: തപസ്സു ചിന്തയിലെ നാൽപത്തിഒന്നാം നാൾ വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ കുരിശിൻ്റെ വഴിയിലെ ഏഴാം സ്ഥലം ധ്യാന വിഷയമാക്കാം. ഈശോയും സി.ഫൗസ്റ്റീനയും തമ്മിലുള്ള സംഭാഷണ രീതിയിലാണ് കുരിശിൻ്റെ വഴി പുരോഗമിക്കുന്നത്. "അവൻ നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദു:ഖങ്ങളാണ് അവൻ ചുമന്നത്. എന്നാൽ ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദൻഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി. ( ഏശയ്യാ 53: 4). ഈശോ: നീ നിന്നിൽ തന്നെ കൂടുതലായി ആശ്രയിക്കുകയും എന്നിൽ കുറച്ചു മാത്രം ശരണപ്പെടുകയും ചെയ്യുന്നതാണ് നിന്റെ പരാജയങ്ങളുടെ കാരണം. പക്ഷേ ഇതു നിന്നെ ഒത്തിരി സങ്കടപ്പെടുത്തരുത്. നീ കാരുണ്യവാനായ ദൈവവുമായാണ് ഇടപെടുന്നത്. നിനക്കുതന്നെ ഒന്നും ചെയ്യാൻ കഴിയില്ലന്നു നീ അറിയുക. എന്റെ പ്രത്യേക സഹായമില്ലാതെ നിനക്കു എന്റെ കൃപകൾ സ്വീകരിക്കാൻ കഴിയുകയില്ല. വി. ഫൗസ്റ്റീന: ഈശോ എന്നെ സഹനങ്ങളിൽ തനിയെ ഉപേക്ഷിക്കുകയില്ല. ദൈവമേ,ഞാൻ എത്ര ബലഹീനയാണന്നു നിനക്കറിയാമല്ലോ. കുത്സിതത്തിന്റെ ഒരു ഗർത്തം തന്നെയാണു ഞാൻ, ഞാൻ ഒന്നുമല്ല. എന്നെ തനിയെ വിടുകയും ഞാൻ വീഴുകയും ചെയ്താൽ അതു വലിയ വിചിത്രമായിരിക്കും. അതു കൊണ്ട് ഈശോയെ നീ നിസ്സഹായകയായ ഒരു കുട്ടിയുടെ അടുക്കൽ അമ്മ നിൽക്കുന്നതുപോലെ, അതിനേക്കാൾ കൂടുതലായി നീ എന്റെ അടുത്തു നിൽക്കണം. ദൈവമേ, ഒരേ തെറ്റിൽ തന്നെ പതിവായി വീഴാതിരിക്കാൻ നിന്റെ കൃപ എന്നെ സഹായിക്കട്ടെ. ഞാൻ പാപത്തിൽ വീണുപോയാൽ ഉടൻ തന്നെ എഴുന്നേൽക്കുവാനും നിന്റെ കാരുണ്യത്തെ മഹത്വപ്പെടുത്തുവാനും എനിക്കു ശക്തി നൽകണമേ. ആമ്മേൻ
Image: /content_image/SocialMedia/SocialMedia-2023-04-02-22:49:07.jpg
Keywords: തപസ്സു
Content: 20938
Category: 18
Sub Category:
Heading: മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർത്ഥാടക പ്രവാഹം
Content: കാലടി: വിശുദ്ധവാരത്തിലേക്കു പ്രവേശിച്ചതോടെ അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർത്ഥാടകരുടെ തിരക്കേറി. ഓശാന തിരുനാൾ ദിനമായിരുന്ന ഇന്നലെ വിദൂരദേശങ്ങളിൽനിന്നും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി നിരവധി തീർത്ഥാടകരാണ് കുരിശുമുടി കയറിയത്. മരക്കുരിശുകളും വഹിച്ചു സംഘങ്ങളായി മല കയറാനെത്തിയവരും ധാരാളമായിരുന്നു. കുരിശുമുടി പള്ളിയിൽ ഇന്നലെ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, പ്രസംഗം, കുർബാന എന്നിവയുണ്ടായിരുന്നു. താഴത്തെ പള്ളിയിൽ രാവിലെ ആറിന് തിരുക്കർമങ്ങൾ ആരംഭിച്ചു. മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കുരുത്തോല വെഞ്ചരിപ്പ്, തുടർന്ന് പള്ളിയിലേക്കു പ്രദക്ഷിണം, പള്ളിയിൽ പ്രസംഗം, കുർബാന എന്നിവയുണ്ടായി. വരും ദിവസങ്ങളിൽ കാൽനടയായി എത്തുന്ന തീർഥാടകരുടെ പ്രവാഹമായിരിക്കും. പെസഹാ വ്യാഴം, ദുഃ ഖവെള്ളി ദിവസങ്ങളിൽ തീർത്ഥാടക പ്രവാഹം പാരമ്യത്തിലെത്തും. ഈ ദിവസങ്ങളിലും പുതുഞായറാഴ്ചയുമാണ് ഏറ്റവും കൂടുതൽ പേർ കുരിശുമുടി കയറുക.
Image: /content_image/India/India-2023-04-03-08:56:45.jpg
Keywords: മലയാറ്റൂ