Contents
Displaying 20571-20580 of 25019 results.
Content:
20970
Category: 24
Sub Category:
Heading: ക്രൂശിതനിൽ തെളിയുന്ന മനുഷ്യന്‍റെ അന്തസ്സ് | തപസ്സു ചിന്തകൾ 47
Content: 'നിങ്ങളുടെ ജീവനായ ഈശോ നിങ്ങളുടെ മുന്‍പില്‍ തൂങ്ങിക്കിടക്കുന്നു, അവനെ ഒരു കണ്ണാടിയിലെന്നപോലെ നിങ്ങള്‍ക്ക് കുരിശില്‍ നോക്കിക്കാണാന്‍ കഴിയും... നിങ്ങള്‍ അവനെ നോക്കുകയാണെങ്കില്‍, നിങ്ങളുടെ അന്തസ്സും മൂല്യവും വലിപ്പവും നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയും. കുരിശാകുന്ന കണ്ണാടിയില്‍ നോക്കിയല്ലാതെ മറ്റെവിടെയും നമ്മുടെ മൂല്യം നമുക്കു തിരിച്ചറിയാന്‍ കഴിയില്ല'. - പാദുവായിലെ വിശുദ്ധ അന്തോണീസ്. എണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് പാദുവായിലെ വിശുദ്ധ അന്തോണീസ് കുരിശിനെ കുറിച്ചു ഇപ്രകാരം പറഞ്ഞു: ''നിങ്ങളുടെ ജീവനായ ഈശോ നിങ്ങളുടെ മുന്‍പില്‍ തൂങ്ങിക്കിടക്കുന്നു, അവനെ ഒരു കണ്ണാടിയിലെന്നപോലെ നിങ്ങള്‍ക്ക് കുരിശില്‍ നോക്കിക്കാണാന്‍ കഴിയും... നിങ്ങള്‍ അവനെ നോക്കുകയാണെങ്കില്‍, നിങ്ങളുടെ അന്തസ്സും മൂല്യവും വലിപ്പവും നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയും. കുരിശാകുന്ന കണ്ണാടിയില്‍ നോക്കിയല്ലാതെ മറ്റെവിടെയും നമ്മുടെ മൂല്യം നമുക്കു തിരിച്ചറിയാന്‍ കഴിയില്ല''. തെളിമയുള്ള കണ്ണാടി മുഖകാന്തി ശരിയായി പ്രതിഫലിപ്പിക്കുന്നു. മുഖസൗന്ദര്യം സ്വയം ആസ്വദിക്കണമെങ്കില്‍ തെളിമയുള്ള കണ്ണാടിയില്‍ നോക്കണം. എന്നിലെ ദൈവവീക ഛായ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് ക്രിസ്തുവിന്റെ കുരിശ്. കുരിശാകുന്ന കണ്ണാടിയിലാണ് മനുഷ്യന്‍ അവന്റെ മൂല്യം യഥാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത്. ക്രൈസ്തവന്‍ കണി കണ്ട് ഉണരേണ്ട നന്മയാണ് കുരിശ്. ക്രൂശിതനില്‍ എന്നും എന്റെ മുഖഛായ തെളിയാന്‍ ഞാന്‍ എന്നും അവനു അഭിമുഖം നില്‍ക്കണം. ക്രൂശിതനില്‍ നിന്നും കുരിശില്‍ നിന്നും മുഖം പിന്‍വലിച്ചാല്‍ രക്ഷയില്‍ നിന്നുള്ള ഒളിച്ചോട്ടമാണത്. ക്രൂശിതനു അഭിമുഖം നില്‍ക്കുന്നവര്‍ക്കേ ക്രിസ്തു ദൈവപുത്രനാണന്ന സത്യം തിരിച്ചറിയു. 'അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു (മര്‍ക്കോ 15 : 39). ക്രൂശിതനില്‍ ആരംഭിക്കുന്ന പ്രഭാതങ്ങള്‍ ശോഭയുള്ളതായിരിക്കും. കുരിശിന്റെ മഹത്വം തിരിച്ചറിഞ്ഞതിനാലാണ് ക്രൂശിതനായ ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കാന്‍ വി. പൗലോസ് യാതൊരും മടിയും കാണിക്കാത്തത്. 'ഞങ്ങളാകട്ടെ യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.' (1 കോറി 1 : 23).
Image: /content_image/SocialMedia/SocialMedia-2023-04-07-21:59:48.jpg
Keywords: തപസ്സു

20971
Category: 24
Sub Category:
Heading: ക്രൂശിതനായ ക്രിസ്തുവിനോട് ഒപ്പമായിരിക്കാം | തപസ്സു ചിന്തകൾ 48
Content: 'ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കുക എത്രയോ നല്ലതാണ്. അവനില്‍ മൂന്ന് വിശ്രമസ്ഥലങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്ന്, അവന്റെ പാദങ്ങളില്‍; മറ്റൊന്ന്, അവന്റെ കരങ്ങളില്‍; മൂന്നാമത്തേത്, അവന്റെ മഹത്തരമായ വിലാവില്‍. അവിടെ വിശ്രമിക്കാനും പ്രാര്‍ത്ഥിക്കാനും ഉറങ്ങാനും ഞാന്‍ ആഗ്രഹിക്കുന്നു. അവിടെ ഞാന്‍ അവന്റെ ഹൃദയത്തോട് സംസാരിക്കും, ഞാന്‍ ചോദിക്കുന്നതെല്ലാം അവന്‍ എനിക്ക് നല്‍കും' - വി. ബൊനവെഞ്ചര്‍. കുരിശിലെ മൂന്നു മണിക്കൂര്‍ പീഡാസഹനത്തിനൊടുവില്‍ ഈശോ ജീവന്‍ വെടിഞ്ഞു. ഈശോ കുരിശില്‍ മരിച്ചപ്പോള്‍ രണ്ടു കള്ളന്മാരുടെയും കാലുകള്‍ പടയാളികള്‍ തകര്‍ത്തു. ഈശോ അപ്പോഴേക്കും മരിച്ചിരുന്നതിനാല്‍ പട്ടാളക്കാരില്‍ ഒരാള്‍ കുന്തം കൊണ്ട് കുത്തി. ഈ ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിച്ച ഈശോയുടെ പ്രിയ ശിഷ്യന്‍ യോഹന്നാന്‍ ഇപ്രകാരം കുറിച്ചു. 'എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവുംവെള്ളവും പുറപ്പെട്ടു.' (യോഹ 19 : 34). ഈ സംഭവത്തിന് സഭയുടെ കൗദാശിക ജീവിതവുമായി ധാരാളം ബന്ധമുണ്ട്. വിശുദ്ധ ആഗസ്തീനോസിന്റെയും മറ്റു ക്രിസ്ത്യന്‍ പാരമ്പര്യവുമനുസരിച്ച് ഈശോയുടെ പിളര്‍ക്കപ്പെട്ട വിലാവില്‍ നിന്നാണ് സഭയും വിശുദ്ധ കൂദാശകളും ഉത്ഭവിക്കുന്നത് .അവിടെ പുതു ജീവിതത്തിന്റെ കവാടം തുറക്കപ്പെട്ടു, അവിടെ നിന്ന് കൃപാ സരണികളുടെ നീര്‍ച്ചാല്‍ സഭയിലേക്ക് വഴി ഒഴുകി ഇറങ്ങുന്നത്. കൂദാശകള്‍ ഇല്ലാതെ ഒരു വിശ്വാസിക്കു യഥാര്‍ത്ഥ ജീവിതത്തില്‍ പ്രവേശിക്കുവാനും നിലനില്‍ക്കുവാനും കഴിയുകയില്ല. ക്രൂശിക്കപ്പെട്ട ഈശോയുടെ തുറന്ന പാര്‍ശ്വത്തില്‍ നിന്ന് ഒഴുകിയ രക്തവും വെള്ളവും സഭയുടെ ഉത്ഭവവും വളര്‍ച്ചയും സൂചിപ്പിക്കുന്നുവെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയും പഠിപ്പിക്കുന്നു. ഈശോയുടെ മരണം സഭയിലൂടെ നമുക്ക് ലഭിക്കാനിരുന്ന അലൗകീകമായ ജീവിതത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈശോയുടെ തിരുമുറിവുകളിലുള്ള ധ്യാനാത്മക ജീവിതത്തെക്കുറിച്ച് വേദപാരംഗതനായ വിശുദ്ധ ബൊനവെഞ്ചര്‍ ഇപ്രകാരം പറയുന്നു. 'ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കുക എത്രയോ നല്ലതാണ്. അവനില്‍ മൂന്ന് വിശ്രമസ്ഥലങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്ന്, അവന്റെ പാദങ്ങളില്‍; മറ്റൊന്ന്, അവന്റെ കരങ്ങളില്‍; മൂന്നാമത്തേത്, അവന്റെ മഹത്തരമായ വിലാവില്‍. അവിടെ വിശ്രമിക്കാനും പ്രാര്‍ത്ഥിക്കാനും ഉറങ്ങാനും ഞാന്‍ ആഗ്രഹിക്കുന്നു. അവിടെ ഞാന്‍ അവന്റെ ഹൃദയത്തോട് സംസാരിക്കും, ഞാന്‍ ചോദിക്കുന്നതെല്ലാം അവന്‍ എനിക്ക് നല്‍കും. ഓ, നമ്മുടെ പരിശുദ്ധ വീണ്ടെടുപ്പുകാരന്റെ മുറിവുകള്‍ എത്ര പ്രിയപ്പെട്ടതാണ്! ... അവയില്‍ ഞാന്‍ ജീവിക്കുന്നു, അവയടെ പ്രത്യേക വിഭവങ്ങളില്‍ നിന്ന് എനിക്ക് പോഷണം ലഭിക്കുന്നു.' സഭയിലെ വിശുദ്ധ കൂദാശകള്‍ നല്‍കുന്ന കൃപാവരങ്ങളെക്കുറിച്ചാണ് ഈ വാക്കുകള്‍. വിശുദ്ധ ശനിയാഴ്ച ഈശോയുടെ പിളര്‍ക്കപ്പെട്ട തിരുവിലാവിലേക്കു നമുക്കു ഒരിക്കല്‍ക്കൂടി നോക്കാം. അവന്റ ഹൃദയത്തിന്റെ സാമീപ്യത്തില്‍ നമുക്കു അഭയം തേടാം. ക്രൂശിതന്റെ മുറിവേറ്റ വിലാവില്‍ തല ചായ്ച്ചു നമുക്കു പ്രാര്‍ത്ഥിക്കാം ഏറ്റവും ദയയുള്ള ഈശോയെ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ! നിന്റ മുറിവുകള്‍ക്കുള്ളില്‍ എന്നെ മറയ്ക്കുക, എന്നെ നിന്നോട് അടുപ്പിക്കുക. ദുഷ്ട ശത്രുവില്‍ നിന്ന് എന്നെ സംരക്ഷിക്കണമേ. നിന്റ വിശുദ്ധരുടെ കൂട്ടായ്മയിലേക്ക് എന്റെ മരണസമയത്ത് എന്നെ വിളിക്കുക അങ്ങനെ ഞാന്‍ നിത്യതയില്‍ അവരോടൊപ്പം നിന്റ സ്തുതി പാടട്ടെ. ആമ്മേന്‍.
Image: /content_image/SocialMedia/SocialMedia-2023-04-08-13:51:08.jpg

20972
Category: 11
Sub Category:
Heading: ദുഃഖവെള്ളിയാഴ്ച പ്രാര്‍ത്ഥനാനിർഭരമായ വീഡിയോ പങ്കുവെച്ച് പെറുവിലെ സൈന്യം
Content: ലിമ: ഇന്നലെ ഏപ്രിൽ 7 ദുഃഖവെള്ളിയാഴ്ച, തങ്ങളുടെ ആഴത്തിലുള്ള കത്തോലിക്കാ വിശ്വാസം പ്രകടിപ്പിക്കുന്ന വൈകാരികമായ വീഡിയോ പങ്കിട്ട് പെറുവിയൻ സൈന്യം. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന ഈ ദുഃഖവെള്ളിയാഴ്ച ആത്മാവുള്ള സൈനികരും വിശ്വാസികളും ഭക്തരുമാണ് തങ്ങൾ എന്ന വാക്കുകളോടെയാണ് പെറുവിയൻ സൈന്യം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും, ഉള്‍പ്പെടെയുള്ള സൈനീകര്‍ ക്രൂശിത രൂപത്തിന് മുന്നിലും അള്‍ത്താരയ്ക്കും മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. <p> <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fejercitodelperuoficial%2Fvideos%2F758502675888022%2F&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ക്രിസ്തുവിന്റെ ത്യാഗത്തെ ബഹുമാനത്തോടെ അനുസ്മരിക്കുന്നതും കര്‍തൃ പ്രാർത്ഥന ചൊല്ലുന്ന സൈനികരുടെ ദൃശ്യങ്ങളും വീഡിയോയിൽ ദൃശ്യമാണ്. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ മിലിട്ടറി ബിഷപ്പ് ജുവാന്‍ കാര്‍ലോസ് വെര ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ലഘുവായ സന്ദേശം നല്‍കി. അപ്പസ്തോലിക ആശീര്‍വാദത്തോടെയാണ് വീഡിയോ സമാപിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവിലെ ആകെ ജനസംഖ്യയുടെ 76%വും കത്തോലിക്ക വിശ്വാസികളാണ്. Tag: Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-08-16:01:02.jpg
Keywords: പെറു

20973
Category: 4
Sub Category:
Heading: ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു?
Content: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന ഭാഗങ്ങളുടെ കൃത്യതയ്ക്കു വേണ്ടി അവയുടെ പൂർവ്വ ചരിത്രം കണ്ടു പിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. AD 326 ൽ വിശുദ്ധ നാട്ടിലേക്കു വിശുദ്ധ ഹെലേനാ രാജ്ഞി നടത്തിയ തീർത്ഥയാത്രയിലാണ് ആദ്യമായി വിശുദ്ധ കുരിശു കണ്ടെടുക്കുന്നത്. സഭ അതിന്റെ ബാലാരിഷ്ടതകൾ അതിജീവിച്ച് മതസാതന്ത്ര്യം പ്രാപിച്ച സമയം, പൂജ്യ വസ്തുക്കൾ കണ്ടെടുക്കുന്നതിനും അവയെ പരിപാവനമായി സംരക്ഷിക്കുന്നതിനു മുഉള്ള ഒരു വലിയ അഭിനിവേശം എല്ലാവരിലും ഉണ്ടായി. ഒരു ദൈവീക ആഹ്വാനത്താൽ പ്രരിതയായി എൺപതാം വയസ്സിൽ ഹെലാനാ രാജ്ഞി ഏറ്റവും പരിപാവനമായ തിരുശേഷിപ്പ് - ക്രിസ്തുവിന്റെ കുരിശു - കണ്ടെത്തുന്നതിനായി വിശുദ്ധനാട്ടിലേക്കു മറ്റു ക്രിസ്തീയ വിശ്വാസികൾക്കൊപ്പം തീർത്ഥയാത്രയ്ക്കു പുറപ്പെട്ടു. #{blue->none->b->ആദ്യത്തെ കണ്ടെത്തൽ }# ക്രിസ്തുവിന്റെ മരണത്തിനുശേഷം, ശിഷ്യന്മാരെ ഭയമായതിനാൽ യഹൂദർ ക്രിസ്തുവിന്റെ കുരിശുമരണവുമായി ബന്ധപ്പെട്ട എല്ലാ തിരുശേഷിപ്പുകളെയും നശിപ്പിച്ചു കളയാൻ ധൃതികൂട്ടി. ഗാഗുൽത്തായിലെ ഒരു ഗർത്തത്തിലേക്കു മറ്റു രണ്ടു കള്ളന്മാരുടെ കുരിശിനൊപ്പം ക്രിസ്തുവിന്റെ കുരിശും പടയാളികൾ എറിഞ്ഞു കളഞ്ഞു. മൂന്നുറു വർഷങ്ങൾക്കു ശേഷം വിശുദ്ധ നാട്ടിലെത്തിയ ഹെലേനാ രാജ്ഞി ഒരു ഗർത്തത്തിൽ മൂന്നു കുരിശുകൾ കണ്ടെത്തി. ഇതിൽ ക്രിസ്തുവിന്റെ കുരിശു തിരിച്ചറിയാനായി രാജ്ഞി ജറുസലമിലെ മെത്രാന്റെ അടുക്കൽ സഹായം യാചിച്ചു. യഥാർത്ഥ കുരിശു കണ്ടെത്താനായി നിത്യരോഗിയായ ഒരു സ്ത്രീയെ മെത്രാൻ അവിടെ കൊണ്ടുവന്നു. മൂന്നു കുരിശുകളെയും സ്പപർശിക്കുവാൻ മെത്രാൻ രോഗിയായ സ്ത്രീയോടു പറഞ്ഞു. ക്രിസ്തുവിന്റെ കുരിശിൽ തൊട്ട ഉടനെ ആ സ്ത്രീ അത്ഭുഭുതകരമായി സുഖപ്പെട്ടു എന്നാണ് പാരമ്പര്യം .ഹെലേനാ രാജകുമാരി കുരിശു കണ്ടെത്തിയ സ്ഥലത്തു ഒരു ദൈവാലയം നിർമ്മിക്കാൻ ഉത്തരിവിട്ടു. ഈ ദൈവാലയമാണ് ഉയിർപ്പിന്റെ പള്ളി എന്നറിയപ്പെടുന്നത് ( the Church of the Resurrection) ക്രിസ്തീയ പാരമ്പര്യമനുസരിച്ചു AD 614 വരെ വിശുദ്ധ കുരിശിനെ ഇവിടെ സംരക്ഷിച്ചു. ധാരാളം വിശ്വാസികൾ തീർത്ഥാടനത്തിനായി ഇവിടെ എത്തിചേർന്നിരുന്നു. #{blue->none->b->രണ്ടാമത്തെ കണ്ടെത്തൽ }# പിന്നീടു വിശുദ്ധ കുരിശു പ്ഷ്യാ പേർഷ്യാക്കാരുടെ കൈകളിൽ അകപ്പെട്ടു. പരസ്ത്യ റോമാ സാമ്രാജ്യവു (ബൈസൈന്റയിൻ) മായുള്ള നയതന്ത്ര ബന്ധത്തിലെ വിലപേശൽ വസ്തുവായി അവർ വിശുദ്ധ കുരിശിനെ അവർ ഉപയോഗിച്ചു. 630 ൽ ബൈസൈന്റയിൻ രാജാവായ ഹെരാക്ലിയൂസ് പേർഷ്യക്ക് എതിരെ വിജയം നേടി കുരിശു വീണ്ടെടുത്തു. കുരിശിന്റെ ഒരു ഭാഗം ജറുസലേമിൽ കാൽവരിയിൽ രാജാവു തന്നെ പ്രതിഷ്ഠിച്ചു. ഈ സംഭവത്തിന്റെ ഓർമ്മക്കയിട്ടാണ് എല്ലാ വർഷവും സെപ്തംബർ 14 തീയതി കത്തോലിക്കാ സഭാ വിശുദ്ധ കുരിശിന്റെ തിരുനാൾ “The Exaltation of the Holy Cross.”ആഘോഷിക്കുന്നത്. കുരിശിന്റെ മറ്റൊരു ഭാഗം കോൺസ്റ്റാന്റിനോപ്പിള്ളിൽ സൂക്ഷിച്ചു. #{blue->none->b->മൂന്നാമത്തെ കണ്ടെത്തൽ }# കുറച്ചു വർഷങ്ങൾക്കു ശേഷം അറബികൾ ജറുസലേം ആക്രമിക്കുകയും ഭരണം മുഹമ്മദീയരുടെ കൈകളിൽ ആവുകയും ചെയ്തു. പത്താം നൂറ്റാണ്ടുവരെ യഥാർത്ഥ കുരിശിനെ ആരാധിക്കാൻ ധാരാളം വിശ്വാസികൾ വന്നിരുന്നു. പിന്നിടു ക്രിസ്ത്യാനികളുടെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ , കോൺസ്റ്റാന്റിനോപ്പിൾ ഉൾപ്പെടെ അവർ പിടിച്ചടക്കാൻ തുടങ്ങി. ക്രിസ്താനികൾ പീഡിപ്പിക്കപ്പെട്ടു. ഒരിക്കൽ കൂടി വിശുദ്ധ കുരിശു അപ്രത്യക്ഷമായി. പിന്നീടു തൊണ്ണൂറു വർഷങ്ങൾക്കു ശേഷം 1099 വിശുദ്ധ നാടിനെ വിമോചിപ്പിക്കാനായി കുരിശുയുദ്ധം ആരംഭിച്ചതിന്റെ ഫലമായി കുരിശു വീണ്ടും കണ്ടെടുത്തു. ഈ വിശുദ്ധ കുരിശിനെ തിരുക്കല്ലറയുടെ ബസിലിക്കയിൽ പുനർ പ്രതിഷ്ഠിച്ചു. ഇതു പിന്നീടു ജറുസലേമിലെ കുരിശുയുദ്ധ സാമ്രാജ്യത്തിന്റെ പ്രതീകമായി. #{blue->none->b-> നാലാമത്തെ കണ്ടെത്തൽ }# 1187ൽ ഒരിക്കൽ കൂടി യഥാർത്ഥ കുരിശു അപ്രത്യക്ഷമായി , ഇത്തവണ ഗലീലിയയിലെ തിബേരിയാസ് കടലിന്റെ സമീപത്തുള്ള ഹാറ്റിൻ യുദ്ധത്തിലാണ് കുരിശു ഇത്തവണ തിരികെ കിട്ടയത്. കുരിശുയുദ്ധക്കാർ സുൽത്താൻ സലാദിനെതിരെ വിജയം നേടിയതുവഴിയാണ് വിശുദ്ധ കുരിശു നേടിയെടുത്തത്. യുദ്ധത്തിൽ അവർ തോറ്റുവെങ്കിലും ജറുസലേം സുൽത്താന്റെ കീഴിലായി. ഒരു തെളിവും അവശേഷിക്കാതെ ഇല്ലാതെ കുരിശു പിന്നീടും അപ്രത്യക്ഷിതമായി. കുരിശു നഷ്ടപ്പെട്ട വാർത്തകേട്ടു മൂന്നാം ഉർബൻ പാപ്പ വീണു മരിച്ചു എന്നാണ് ഐതീഹ്യം. #{blue->none->b-> ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ }# 1203, നാലാം കുരിശുയുദ്ധത്തിന്റെ പരിണിത ഫലമായി കോൺസ്റ്റാന്റിനോപ്പിളിൽ സൂക്ഷിച്ചിരുന്ന കുരിശിന്റെ ഭാഗം വെനീസ്സിൽ എത്തി ജറുസലേമിൽ സ്ഥാപിക്കാനായിരുന്നു ശ്രമമെങ്കിലും അതു പിന്നിടു കോൺസ്റ്റാന്റിനോപ്പിളിൽ പൗരസ്ത്യ റോമാ സാമ്രാജ്യത്തിൽ ത്തന്നെ എത്തി. ഫാറോസിന്റെ പ്ലാറ്റിനൻ ചാപ്പലിൽ ഉണ്ടായിരുന്ന തിരുശേഷിപ്പ് പുതിയ സാമ്രാജ്യത്തിനും വെനീഷ്യൻസിനുമായി വിഭജിച്ചു. എന്നാൽ പിന്നീടു ഉണ്ടായ ഭീഷണികളാലും പാപ്പരത്താലും വെനീഷ്യൻസ് അവരുടെ തിരുശേഷിപ്പു വിറ്റു. 1238 ൽ വി. ലൂയീസ് കുരിശിന്റെ രണ്ടു ഭാഗങ്ങളും, 1242 മറ്റു തിരുശേഷിപ്പുകൾ ( മുൾമുടി, തിരു വിലാവിൽ കുത്തിയ കുന്തം, മുൾ മുടി തുടങ്ങി... ) വാങ്ങിക്കുകയും ചെയ്തു. അവ പാരീസിലെ പുതിയതായി നിർമ്മിച്ച ചാപ്പലിൽ പ്രതിഷ്ഠിച്ചു. എന്നാൽ ഫ്രഞ്ചു വിപ്ലവകാലത്തു (1794) കുരിശിന്റെ ഭാഗങ്ങൾ വീണ്ടും അപ്രത്യക്ഷമായി. വീണ്ടും കണ്ടെത്തിയ കുരിശിന്റെ ഭാഗങ്ങളും വിശുദ്ധ അണിയും പാരീസിലെ നോത്രദാം കത്തീഡ്രലിലേക്കു മാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ വൻ അഗ്നിബാധയേയും ഈ തിരുശേഷിപ്പുകൾ അതിജീവിച്ചു എന്നതു ശ്രദ്ധേയമാണ്. മധ്യകാലഘട്ടം മുതൽ ലോകമെമ്പാടും വിതരണം ചെയ്യപ്പെടുകയും വിൽക്കപ്പെടുകയും ചെയ്ത ഈശോയുടെ മരക്കുരിശിന്റെ തിരുശേഷിപ്പുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂജ്യമായി പരിപാലിക്കപ്പെടുന്നു. ഇതുവരെ നടന്ന പഠനങ്ങളുടെയും അപഗ്രഥങ്ങളുടെയും പശ്ചാത്തലത്തിൽ ഈശോയുടെ യഥാർത്ഥ കുരിശിന്റെ പത്തു ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈശോയുടെ മരക്കുരിശിന്റെ ഏറ്റവും വലിയ ഭാഗം ഗ്രീസിലെ മൗണ്ട് ആത്തോസ് ആശ്രമത്തിൽ സംരക്ഷിച്ചിരിക്കുന്നു, മറ്റു ഭാഗങ്ങൾ റോം, ബ്രസൽസ് വെനീസ്, ഗേന്റ്, പാരീസ് എന്നിവിടങ്ങളിൽ സംരക്ഷിക്കുന്നു.
Image: /content_image/Mirror/Mirror-2023-04-09-02:21:54.jpg
Keywords: കുരിശി

20974
Category: 18
Sub Category:
Heading: ഈസ്റ്റർ ആശംസ നേര്‍ന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Content: തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസ നേർന്നു. ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷമായ ഈസ്റ്റർ എല്ലാവരുടെയും മനസിൽ പ്രത്യാശയുടെയും അനുകമ്പയുടെയും ദിവ്യപ്രകാശം ചൊരിയട്ടെയെന്നും ദാരിദ്ര്യവും അവശതയും അനുഭവിക്കുന്നവർക്ക് സ്നേഹവും ആശ്വാസവും പകരാൻ ഈസ്റ്റർ ആഘോഷം പ്രചോദനമേകട്ടെയെന്നും ഗവർണർ ആശംസിച്ചു.
Image: /content_image/India/India-2023-04-09-02:47:34.jpg
Keywords: ഗവർണ

20975
Category: 1
Sub Category:
Heading: യേശുവിന്റെ പുനരുത്ഥാന സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍
Content: കുരിശിലെ ത്യാഗബലിയ്ക്ക് ശേഷം യേശുവിന്‍റെ പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷയും രാത്രിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. രാത്രിയില്‍ കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകി. നിരാശ പരത്തുന്ന കാര്യങ്ങളാണ് ചുറ്റും കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് പ്രത്യാശയുടെ പ്രകാശവുമായി ഈസ്റ്റർ സന്ദേശം മനസുകളിലേക്ക് എത്തുന്നതെന്നും ബിഷപ്പ് പറഞ്ഞു. ഇന്നു ഈസ്റ്റർ ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന് പാപ്പായുടെ മുഖ്യകാർമ്മകത്വത്തിൽ ദിവ്യബലി നടക്കും. തുടര്‍ന്നു പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള ഉര്‍ബി ഏത് ഓര്‍ബി ആശീര്‍വാദവും നല്‍കും. ...... #{green->none->b->പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഉത്ഥാന തിരുനാളിന്റെ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു }# ...... #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/TitleNews/TitleNews-2023-04-09-02:55:56.jpg
Keywords: ഈസ്റ്റര്‍

20976
Category: 18
Sub Category:
Heading: സമാധാനത്തിനായി യത്‌നിക്കാന്‍ ഉയിര്‍പ്പുതിരുനാള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു: കെസിബിസി
Content: കൊച്ചി: ലോകത്തിന് സമാധാനം ആശംസിച്ചവനും, മനുഷ്യവര്‍ഗത്തിന്റെ രക്ഷ സാധ്യമാക്കുന്നതിനായി കുരിശില്‍ സ്വയം യാഗമായി തീര്‍ന്നവനും മരണത്തെ അതിജീവിച്ച് നിത്യജീവന് മനുഷ്യരെ പ്രാപ്തനാക്കിയവനുമായ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പാഘോഷിക്കുന്ന ഈ വേളയില്‍ പരസ്പരം സമാധാനം ആശംസിക്കാനും സമാധാനത്തിനായി യത്‌നിക്കാനും ഈ ഉയര്‍പ്പുതിരുനാള്‍ നമ്മോട് ആവശ്യപ്പെടുകയാണെന്ന് കെസിബിസി. കാരണം ലോകത്തിന്റെ സമാധാനം തകര്‍ക്കുക എന്ന ലക്ഷ്യവുമായി വിവിധ ഇടങ്ങളില്‍ കലഹങ്ങളും വര്‍ഗീയ സംഘട്ടനങ്ങളും സൃഷ്ടിച്ച് ഭീകരത പടര്‍ത്തുന്ന സംഘങ്ങള്‍ വര്‍ധിച്ചുവരികയാണ്. അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അത്തരം സംഘങ്ങളുടെ ഭാഗമാകാതിരിക്കാനും എല്ലാ രാജ്യങ്ങളിലേയും പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും കെസിബിസി ഈസ്റ്റര്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം ഐക്യവും അഖണ്ഢതയുമാണ്. നാനാത്വത്തിന്റെ മഹത്വം ലോകത്തെ പഠിപ്പിക്കുന്ന ശ്രേഷ്ഠ സമൂഹമാണ് ഇവിടത്തേത്. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലാതാക്കുവാനും ഐക്യം നഷ്ടപ്പെടുത്തുവാനും വര്‍ഗീയ ധ്രുവീകരണത്തിന്റേയും വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കാനും ഇവിടെയും ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരം ആളുകളിലേക്ക് സമാധാനത്തിന്റെയും ശാന്തിയുടെയും പ്രത്യാശയുടെതുമായ ഈ സന്ദേശം എത്തിച്ചേരട്ടെയെന്നും അങ്ങനെ അവരും സ്‌നേഹത്തിന്റെ വക്താക്കളാകാന്‍ ഉത്ഥിതനായ ഈശോയുടെ അനുഗ്രഹം കാരണമാകട്ടെയെന്നും പ്രത്യാശിക്കുന്നു എന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറാള്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2023-04-09-03:14:20.jpg
Keywords: കെസിബിസി

20977
Category: 18
Sub Category:
Heading: സഹനത്തെയും മരണത്തെയും അതിജീവിക്കുന്ന ഉത്ഥാനം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശം
Content: ഓശാന ഞായർ മുതൽ ഉയിർപ്പു ഞായർ വരെയുള്ള ഈ ആഴ്ചയിൽ ക്രിസ്തുവിന്റെ സഹനവും മരണവും ഉത്ഥാനവുമാണു ക്രൈസ്തവർ അനുസ്മരിച്ച് അനുഭവമാക്കുന്നത്. ക്രിസ്തുവിന്റെ ഈലോക ജീവിതാവസാനത്തിലുള്ള സംഭവങ്ങൾക്കെല്ലാം കൂടി പെസഹാ അഥവാ 'കടന്നുപോകൽ’ എന്ന് പറയുന്നു. ഈ കടന്നുപോകൽ വഴി ക്രിസ്തു മനുഷ്യവർഗത്തോടൊപ്പം തന്നത്തന്നെ ദൈവപിതാവിനു സമർപ്പിക്കുന്നു. മരണത്തിലൂടെയുള്ള ഈ സമർപ്പണം ഉത്ഥാനത്തിൽ പരിപൂർണമാകുന്നു. വി. പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ: "ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, മരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി” (ഫിലി. 2: 79). മരണത്തിലൂടെയുള്ള താഴ്ത്തലും ഉത്ഥാനത്തിലൂടെയുള്ള ഉയർച്ചയുമാണു ക്രിസ്തുവിന്റെ കടന്നുപോകലിൽ സംഭവിക്കുന്നത്. ക്രിസ്തു ശിഷ്യന്മാരെ സ്നേഹിച്ചു; അവസാനം വരെ സ്നേഹിച്ചു. അവസാനം വരെ എന്നു പറയുമ്പോൾ സ്നേഹിക്കാവുന്നതിന്റെ പരമാവധി സ്നേഹിച്ചു എന്നാണർത്ഥം. ശിഷ്യന്മാരോടുള്ള ക്രിസ്തുവിന്റെ ഈ സ്നേഹം അവിടുത്തെ സാർവത്രിക സ്നേഹത്തിന്റെ അടയാളമായിരുന്നു. "അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ. 3:16). ക്രിസ്തുവിലൂടെ പ്രകാശിതമായ ദൈവസ്നേഹത്താൽ രക്ഷിക്കപെടുന്നവരെ ഭരിക്കുന്നത് അതേ സ്നേഹം തന്നെയാണ്. ക്രിസ്തു പറഞ്ഞു: 'നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്നു ലോകം അറിയും.’ വിദ്വേഷത്തെ വെല്ലുന്ന സ്നേഹം, വ്യക്തിമാത്സര്യങ്ങൾക്ക് അതീതമായി വർത്തിക്കുന്ന പരസ്പര സ്നേഹം, കുടിപ്പകകൾക്കു പകരമുള്ള സ്നേഹക്കൂട്ടായ്മ, പ്രാദേശികമമതകളെ ഉല്ലംഘിക്കുന്ന സർവ്വദേശസ്നേഹം, സാമുദായിക ചിന്തകൾക്കുപരി സാമുദായിക സൗഹാർദ്ദം സൃഷ്ടിക്കുന്ന വിശാലസ്നേഹം, മതവിശ്വാസങ്ങളോടൊപ്പം മാനുഷികതയെ പരിപോഷിപ്പിക്കുന്ന മനുഷ്യസ്നേഹം, രാജ്യാന്തര ഭിന്നതകൾ യുദ്ധങ്ങളിൽ എത്തിക്കാത്ത അന്താരാഷ്ട്ര സൗഹൃദം ഇവയെല്ലാം സഹനത്തെയും മരണ ത്തെയും കടന്ന് ഉത്ഥിതനാകുന്ന ക്രിസ്തു ലോകത്തിനു നൽകുന്ന സന്ദേശങ്ങളാണ്, കർമ്മസരണിയാണ്. ഈ വരികൾ വായിക്കുന്ന ഏവർക്കും ഉയിർപ്പുതിരുനാളിന്റെ സമാധാനവും പ്രത്യാശയും സ്നേഹപൂർവം ആശംസിക്കുന്നു. കര്‍ദ്ദിനാള്‍ ജോർജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ്
Image: /content_image/India/India-2023-04-09-03:22:37.jpg
Keywords: ആലഞ്ചേരി

20978
Category: 1
Sub Category:
Heading: ഡൽഹി തിരുഹൃദയ കത്തീഡ്രൽ ദേവാലയം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Content: ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപത് മിനിറ്റിലേറെ പള്ളിയിൽ മോദി ചെലവിട്ടു. പള്ളിയിൽ പ്രവേശിച്ച അദ്ദേഹം പ്രാർത്ഥനകളുടെ ഭാഗമാവുകയും കത്തീഡ്രലിലെ ക്വയർ സംഘത്തിന്റെ പാട്ടുകൾ കേൾക്കുകയും ചെയ്തു. വൈകിട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വൈദികരും മെത്രാന്മാരും ചേർന്ന് ബൊക്ക കൊടുത്ത് സ്വീകരിച്ചു. പ്രധാനമന്ത്രിക്ക് ഉത്ഥിതനായ ഈശോയെ ഉള്‍പ്പെടുത്തിയുള്ള ക്രൂശിത രൂപം ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ സമ്മാനിച്ചു. പുരോഹിതരും വിശ്വാസികളുമായി സംവദിച്ചതിനു ശേഷം ദേവാലയ മുറ്റത്ത് വൃക്ഷത്തൈ നട്ടിട്ടാണ് അദ്ദേഹം മടങ്ങിയത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&ref_src=twsrc%5Etfw">#WATCH</a> | Prime Minister Narendra Modi reached Sacred Heart Cathedral Catholic Church in Delhi. <a href="https://t.co/RCq9EqslfV">pic.twitter.com/RCq9EqslfV</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1645045037087232000?ref_src=twsrc%5Etfw">April 9, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> എന്നാൽ പ്രധാനമന്ത്രി ആരുമായും വ്യക്തിപരമായി ആശയവിനിമയം നടത്തിയില്ലെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ സന്ദർശനം ഒരു നല്ല തുടക്കമാണെന്നും ഇത് ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്നും ആര്‍ച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ക്രിസ്തീയ വിഭാഗത്തെ കണ്ടതിനെ വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും സന്ദർശനത്തിന് നിഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് അറിയില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞതായി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ സഭകളുമായി അടുക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ഈസ്റ്റർ ആശംസകൾ നേർന്നിരുന്നു. ഡൽഹി നഗരഹൃദയത്തിലെ ദേവാലയങ്ങളിലൊന്നാണ് സേക്രഡ് ഹാർട്ട് കത്തീഡ്രൽ. കഴിഞ്ഞ വർഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദർശിച്ചിരുന്നു. Tag: PM Modi visits Delhi's Sacred Heart Cathedral on Easter, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-09-21:29:49.jpg
Keywords: ഈസ്റ്റ

20979
Category: 13
Sub Category:
Heading: നമ്മൾ ഒറ്റയ്ക്കല്ല, ജീവിക്കുന്നവനായ യേശു എന്നേക്കും നമ്മോടൊപ്പമുണ്ട്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: രോഗികൾക്കും ദരിദ്രർക്കും, പ്രായമായവർക്കും, പരീക്ഷണത്തിന്റെയും ആയാസത്തിന്റെയും നിമിഷങ്ങളിലൂടെ കടന്നുപോകുന്നവർക്കും ജീവിക്കുന്നവനായ യേശു എന്നേക്കും ഒപ്പമുണ്ടെന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഉയിർപ്പു ഞായറാഴ്ച, ഫ്രാൻസിസ് പാപ്പ “റോമാ നഗരത്തിനും ലോകത്തിനും” നല്‍കിയ “ഉര്‍ബി ഏത്ത് ഓര്‍ബി” സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മരണത്തിൽ നിന്ന് ജീവനിലേക്ക്, പാപത്തിൽ നിന്ന് കൃപയിലേക്ക്, ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്ക്, നിരാനന്ദതയിൽ നിന്ന് കൂട്ടായ്മയിലേക്ക്. കാലത്തിൻറെയും ചരിത്രത്തിൻറെയും നാഥനായ അവനിൽ, ഹൃദയാനന്ദത്തോടെ ഉയിർപ്പുതിരുന്നാൾ ആശംസകൾ നേരുകയാണെന്ന് പാപ്പ പറഞ്ഞു. സഭയും ലോകവും ആനന്ദിക്കട്ടെ, കാരണം ഇന്ന് ഇനി നമ്മുടെ പ്രതീക്ഷകൾ മരണത്തിൻറെ ഭിത്തിയിൽ തട്ടി തകരില്ല, എന്നാൽ കർത്താവ് നമുക്ക് ജീവോന്മുഖമായ ഒരു പാലം തുറന്നിരിക്കുന്നു. അതെ, സഹോദരീ സഹോദരന്മാരേ, ഉത്ഥാനത്തിൽ ലോകത്തിൻറെ ഭാഗധേയം മാറി, ക്രിസ്തുവിൻറെ പുനരുത്ഥാനത്തിൻറെ ഏറ്റവും സാധ്യതയുള്ള തീയതിയുമായി ചേർന്നുപോകുന്ന ഈ ഇന്ന്, ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ ദിവസം കൃപയാൽ ആഘോഷിക്കുന്നതിൽ നമുക്ക് സന്തോഷിക്കാം. പൗരസ്ത്യ സഭകളിൽ പ്രഖ്യാപിക്കുന്നതു പോലെ, ക്രിസ്തോസ് അനേസ്തി (Christòs anesti!), ക്രിസ്തു ഉയിർത്തെഴുന്നേറ്റു, അവൻ സത്യമായും ഉയിർത്തെഴുന്നേറ്റു. 'സത്യമായും' എന്നത് പ്രത്യാശ ഒരു മിഥ്യയല്ല, സത്യമാണ് എന്ന് നമ്മോട് പറയുന്നു! പെസഹാ മുതൽ നരകുലത്തിൻറെ പ്രയാണം പ്രത്യാശയാൽ മുദ്രിതമായി വേഗത്തിൽ മുന്നോട്ട് പോകുന്നു. പുനരുത്ഥാനത്തിൻറെ ആദ്യ സാക്ഷികൾ അവരുടെ മാതൃകയാൽ ഇത് നമുക്ക് കാണിച്ചുതരുന്നു. ഉത്ഥാന ദിനത്തിൽ "സ്ത്രീകൾ ശിഷ്യന്മാരോട് പറയാൻ ഓടിയ" (മത്തായി 28:8) ആ നല്ല തിടുക്കത്തെക്കുറിച്ച് സുവിശേഷങ്ങൾ പ്രതിപാദിക്കുന്നു. കൂടാതെ, മഗ്ദലന മറിയം "ഓടി ശിമയോൻ പത്രോസിൻറെ അടുക്കൽ പോയ"തിനു ശേഷം (യോഹന്നാൻ 20:2), യോഹന്നാനും അതേ പത്രോസും, "ഇരുവരും ഒരുമിച്ച് ഓടി" (യോഹന്നാൻ 20, 4) യേശുവിനെ അടക്കം ചെയ്ത സ്ഥലത്തെത്തി. തുടർന്ന് ഉത്ഥാനദിനത്തിൽ വൈകുന്നേരം, എമ്മാവൂസിലേക്കുള്ള വഴിയിൽ ഉത്ഥിതനുമായി കണ്ടുമുട്ടിയ ശേഷം, രണ്ട് ശിഷ്യന്മാർ "ഉടനെ" പുറപ്പെടുകയും (ലൂക്കാ 24:33) അവരുടെ ഹൃദയങ്ങളെ ജ്വലിപ്പിച്ചിരുന്ന (ലൂക്കാ 24:32) പെസഹായുടെ അടങ്ങാത്ത സന്തോഷത്താൽ പ്രചോദിതരായി ഇരുളിൽ അനേകം കിലോമീറ്ററുകൾ കയറ്റം കയറാൻ തിടുക്കപ്പെടുകയും ചെയ്തു. ഉത്ഥിതനായ യേശുവിനെ ഗലീലി കടൽത്തീരത്ത് കണ്ടപ്പോൾ മറ്റുള്ളവരോടൊപ്പം വള്ളത്തിൽ നിൽക്കാൻ കഴിയാതെ, അവനെ കാണുന്നതിനായി വേഗത്തിൽ നീന്തുന്നതിന് പത്രോസ് ഉടനെ വെള്ളത്തിലേക്ക് ചാടിയത് (യോഹന്നാൻ 21:7) അതേ സന്തോഷത്താൽ തന്നെയാണ്. ചുരുക്കത്തിൽ, പെസഹായിൽ യാത്രയ്ക്ക് വേഗതയേറുകയും ഓട്ടമായിത്തീരുകയും ചെയ്യുന്നു, എന്തെന്നാൽ നരകുലം, അതിൻറെ യാത്രയുടെ ലക്ഷ്യം, അതിൻറെ ഭാഗധേയത്തിൻറെ അർത്ഥമായ യേശുക്രിസ്തുവിനെ, കാണുകയും ലോകത്തിൻറെ പ്രത്യാശയായ അവനുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വേഗത്തിൽ പോകാൻ വിളിക്കപ്പെടുകയും ചെയ്യുന്നു. പരസ്പര വിശ്വാസത്തിന്റെ പാതയിൽ വളരാൻ നമുക്കും തിടുക്കമുള്ളവരാകാം: അതായത്, വ്യക്തികൾ തമ്മിലും ജനങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലുമുള്ള വിശ്വാസം. ഉത്ഥാനത്തിന്റെ സന്തോഷകരമായ പ്രഘോഷണത്താലും ലോകം പലപ്പോഴും പൊതിയപ്പെട്ടിരിക്കുന്ന അന്ധകാരത്തിലും അവ്യക്തതകളിലും പ്രകാശം പരത്തുന്ന വെളിച്ചത്താലും വിസ്മയഭരിതരാകാൻ നമ്മെത്തന്നെ അനുവദിക്കാം. സംഘർഷങ്ങളെയും ഭിന്നതകളെയും തരണം ചെയ്യാനും ഏറ്റവും ആവശ്യത്തിലിരിക്കുന്നവർക്കായി നമ്മുടെ ഹൃദയം തുറക്കാനും നമുക്ക് തിടുക്കം കൂട്ടാം. സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും സരണികളിലൂടെ സഞ്ചരിക്കാൻ നമുക്ക് തിടുക്കമുള്ളവരാകാമെന്നും പാപ്പ പറഞ്ഞു. റഷ്യ, യുക്രൈന്‍, ലെബനോന്‍, ടുണീഷ്യ, ഹെയ്തി, എത്യോപ്യ, സുഡാന്‍, രാജ്യങ്ങളെയും തുർക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിൻറെ ദുരിതമനുഭവിക്കുന്നവരെയും വിശുദ്ധ നാടിനെയും പാപ്പ തന്റെ സന്ദേശത്തില്‍ സ്മരിച്ചു.
Image: /content_image/News/News-2023-04-10-09:19:53.jpg
Keywords: പാപ്പ